Thanks for the review....
ജേക്കബിന്റെ സ്വർഗരാജ്യം (Jacobinte Swargarajyam )
My Review :)
ഇ വി എം പെരുമ്പാവൂർ
ഹൗസ് ഫുൾ
വിനീത് ശ്രീനിവാസൻ - നിവിൻ കൂട്ടുകെട്ടിൽ എനിക്കുള്ള വിശ്വാസം അതാണ്* ഈ സിനിമ കാണാൻ എന്നെ പ്രേരിപ്പിച്ചത് . കാരണം ഇവരുടെ മുൻ ചിത്രങ്ങൾ തന്നെ. മലർവാടിയിലും തട്ടത്തിൻ മറയത്തിലും ഞാൻ പ്രതീക്ഷിച്ചതിനപ്പുറം സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ കാണാൻ ആദ്യ ഷോക്ക് തന്നെ പോയി .
പേര് സൂചിപ്പിക്കുന്നത് പോലെ ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിന്റെ വാതിൽ നമ്മുക്ക് മുൻപിൽ തുറന്നു തരുകയാണ്* വിനീത് ശ്രീനിവാസൻ. ദുബായിൽ ബിസിനസ്* നടത്തുന്ന ജേക്കബ്* സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നു .ഭാര്യ ഷേർലി ,മക്കളായ ജെറി ,അമ്മു ,എബിൻ ,ക്രിസ് എന്നിവർ അടങ്ങുന്ന ആ കുടുംബത്തിന്റെ സന്തോഷവും കളിയും ചിരിയും പറഞ്ഞു കഥ മുൻപോട്ട് പോകുന്നു . എന്നാൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചില പ്രശ്നങ്ങൾ ആ കുടുംബത്തെ ബാധിക്കുന്നു .പിന്നീട് ഉണ്ടാവുന്ന സംഭവങ്ങളാണ് ജേക്കബിന്റെ സ്വർഗരാജ്യം പറയുന്നത് .
ജേക്കബ്* ആയി എത്തിയ രൺജി പണിക്കരുടെ അത്യുഗ്രൻ പ്രകടനം ഈ സിനിമയിൽ കാണാൻ സാധിക്കും . ഇടക്ക് രൺജി ഇല്ലാത്ത രംഗങ്ങളിൽ ആ കഥാപാത്രം എത്രയും പെട്ടെന്ന് തിരിച്ച വരാൻ ആഗ്രഹിച്ചു ഞാൻ . കാരണം ആ സ്വർഗ്ഗ രാജ്യത്തിന്റെ നാഥൻ ഇല്ലാതെ അത് പൂർണമല്ല.ജേക്കബിന്റെ സന്തോഷവും ദുഖവും എന്റെ കൂടെ ദുഖമായി തോന്നി .അതാണ്* ആ നടന്റെ വിജയവും .ജേക്കബിന്റെ മൂത്ത മകനായി എത്തിയ നിവിൻ മികച്ച പ്രകടനം കാഴ്ച വെച്ചു. നിവിൻ ഈ കഥാപാത്രത്തിന്റെ നന്മ ഒരുപാട് ഇഷ്ട്മായിട്ട് ചോദിച്ച വാങ്ങിയ കഥാപാത്രം ആണെന്ന് വായിച്ചിരിന്നു . വളരെ നല്ല ഒരു തീരുമാനം. ഒരു നടൻ എന്ന നിലയിൽ നിവിന്റെ മികച്ച ഒരു കഥാപാത്രമാണ് ജെറി മുൻപ് യുദ്ധം സെയ് കഥാപാത്രത്തിന് വേണ്ടി മുടി ഷേവ് ചെയ്തു വന്ന ലക്ഷ്മി രാമകൃഷ്ണൻ ഈ സിനിമയിൽ ഷേർലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമ്മയായി എത്തിയ ലക്ഷ്മിയും പ്രേക്ഷക മനസ്സുകൾ കീഴടക്കുന്നു . ജേക്കബിന്റെ മകളായി എത്തിയ ഐമ നന്നായിട്ടുണ്ട് .ലുക്കും കൊള്ളാം .അഭിനയവും കൊള്ളാം. ഒരിടവേളക്ക് ശേഷം ശ്രീനാഥ് ഭാസി ചെയ്ത എബിൻ എന്ന കഥാപാത്രവും മികച്ചതാണ് . ഒരു സീനിൽ ശരിക്കും നല്ല ദേഷ്യം തോന്നി എബിനോട്.
ഡ്രൈവർ ആയി എത്തിയ ടി ജി രവി കുറച്ച് രംഗങ്ങളെ ഉണ്ടായിരുന്നുള്ളു എങ്കിലും ഉള്ളത് ഒക്കെ പൊളിച്ചടുക്കി .അത് പോലെ സായി കുമാറും .എന്താ ഡയലോഗ് ഡെലിവറി .ചെറിയ വേഷങ്ങളിൽ എത്തിയ വിനീതും അജുവും തങ്ങളുടെ ഭാഗം നന്നായി ചെയ്തു . നായികയായി എത്തിയ റേബക്ക് ഒരുപാട് രംഗങ്ങൾ ഒന്നും ഇല്ലായിരുന്നു . പക്ഷെ കാണാൻ നല്ല സുന്ദരി കുട്ടി ആയിട്ടുണ്ട്* .ദിനേശ് പ്രഭാകർ ഒരൊറ്റ സീൻ കൊണ്ട് കയ്യടികൾ നേടി . മുരളി കൃഷ്ണനെ അവതരിപ്പിച്ച ആശ്വിനും പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചു.
യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത് . ഒരു സിനിമ എന്നതിലുപരി നമ്മുടെ മനസ്സിനെ അടുപ്പിക്കുന്ന എന്തൊക്കെയോ ഈ സിനിമയിലുണ്ട് .വിനീത് അത്ര മനോഹരമായാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
സംവിധായകൻ എന്ന നിലയിൽ വിനീതിന് അഭിമാനിക്കാം .കാരണം സാധാരണക്കാരുടെ മനസ്സറിഞ്ഞു എടുക്കുന്ന ഓരോ ചിത്രങ്ങളും .
ഓരോ സിനിമയിലെയും കഥാപാത്രങ്ങൾ നമ്മുടെ ആരൊക്കെയോ ആണെന്ന് തോന്നിക്കാൻ ഉള്ള വിനീതിലെ എഴുത്തുക്കാരന്റെ കഴിവും എടുത്തു പറയണം . പാളി പോകാവുന്ന സെന്റി രംഗങ്ങൾ മനോഹരമായാണ് വിനീത് എടുത്തിരിക്കുന്നത് .അത് പോലെ ഇതിലെ ഡയലോഗ് എടുത്തു പറയണം,തോറ്റു പോകുന്നു എന്ന് തോന്നുന്ന നിമിഷങ്ങളിൽ ആത്മ വിശ്വാസത്തോടെ മുൻപോട്ട് പോകാൻ പ്രേരിപ്പിക്കുന്ന നല്ല കിടിലൻ ഡയലോഗുകൾ ,.
ജോമോൻ ടി ജോണിന്റെ ദ്രിശ്യങ്ങളും ഷാൻ റഹ്മാൻ ഒരുക്കിയ ഗാനങ്ങളും ചിത്രത്തിന് ഇരട്ടി മധുരം നൽകുന്നു.ആദ്യ കേൾവിയിൽ അത്ര ഇഷ്ടപെടാതിരുന്ന ഗാനങ്ങൾ പോലും തിയറ്ററിൽ കേട്ടപ്പോൾ വല്ലാത്ത ഒരിഷ്ടം . തിരുവാതിര സൊങ്ങ് ഒക്കെ എന്താ ഒരു ഫീൽ .രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും അഭിനന്ദനം അർഹിക്കുന്നു.
വ്യക്തിപരമായി എനിക്ക് കുറ്റബോധം തോന്നി ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ കാരണം എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളിൽ ഒരു ജെറി ആവാൻ എനിക്ക് സാധിച്ചില്ല.. ചിലയിടങ്ങളിൽ തോൽവികൾ മാത്രം ഏറ്റു വാങ്ങി . ഇനി പുതിയൊരു തുടക്കമാണ് എബ്രഹാമിന്റെ സ്വർഗ്ഗ രാജ്യം പണിയാൻ ഞാനും തുടങ്ങുകയാണ് . ജെറി ആയി മാറാൻ ഞാനും :)
കുടുംബ ബന്ധങ്ങളെ വില കല്പിക്കുന്നവർക്ക് ധൈര്യസമേതം ഈ സിനിമക്ക് ടിക്കറ്റ് എടുക്കാം .. പറ്റുമെങ്കിൽ എല്ലാവരും കുടുംബ സമേതം ഈ സിനിമ കാണുക.. യഥാർത്ഥ ജീവിതത്തിലെ ജേക്കബിനും ജെറിക്കും കുടുംബത്തിനും എന്റെ വക ഒരു ബിഗ്* സല്യൂട്ട് .വിനീത് ഏട്ടാ .. നിവിനേട്ടാ .. നിങ്ങൾ ഒരു സംഭവമാ കേട്ടോ . <3
Sponsored Links ::::::::::::::::::::Remove adverts | |
Thanks for the review....
MAMMOOTTY AKKI VIJAY PRABHAS YASH
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso