Results 1 to 6 of 6

Thread: Theri review : മെഗാ മാസ്സ് വിജയ്* ഷോ

  1. #1

    Default Theri review : മെഗാ മാസ്സ് വിജയ്* ഷോ

    പുലി എന്ന സിനിമ ആരാധകർക്ക് സമ്മാനിച്ച വിഷമങ്ങൾ അതിന്റെ ഇരട്ടിയായി തീർക്കും വിധത്തിൽ അറ്റ്ലീ ഒരുക്കിയ ഒരു മെഗാ മാസ്സ് വിജയ്* ഷോ ആണ് തെറി. ആരാധകർക്ക് ആർത്തുവിളിക്കാൻ പാകത്തിലുള്ള മാസ്സ് രംഗങ്ങളാൽ സമ്പന്നമാണ് തെറി.
    ജോസഫ്* കുരുവിളയും അയാളുടെ മകളും ഒരു നാട്ടിൽ (നമ്മുടെ കേരളത്തിൽ ) സന്തോഷത്തോടെ ജീവിച്ചു വരികയും അവരുടെ ജീവിതത്തിലേക്ക് വരുന്ന മകളുടെ സ്കൂളിലെ ആനി ടീച്ചർ (എമി ജാക്ക്സൺ അവതരിപ്പിക്കുന്നത് )കടന്നു വരികയും ചെയ്യുന്നു .ആ നാട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടാവുക വഴി ജോസഫ്* കുരുവിളയുടെ ഫ്ലാഷ് ബാക്ക് പോലീസ് സ്റ്റോറി എമിയുടെ കഥാപാത്രവും കൂട്ടത്തിൽ പ്രേഷകരും അറിയുകയാണ് .
    പറഞ്ഞു പഴകിയ കഥ തന്നെയാണ് തെറിക്കും പറയാൻ ഉള്ളത്. ഫ്ലാഷ് ബാക്കിൽ വളരെ emotional ആയ ഒരു കഥയും കൂടെ ഒരു കൊടും ക്രൂരൻ വില്ലനും അങ്ങനെ പോകുന്നു പഴം കഥകൾ .
    എങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ഉൾപ്പടെയുള്ള സാമൂഹിക പ്രസക്തിയുള്ള (അതെന്നും പ്രസക്തമായ കാര്യങ്ങളാണ് ) കാര്യങ്ങളും അറ്റ്ലീ സിനിമയിൽ ചേർത്തിട്ടുണ്ട് .
    സവിശേഷതകൾ :
    വിജയ്* - ഇദ്ദേഹത്തിന്റെ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും ഉൾകൊള്ളിച്ചു എന്നതാണ് സിനിമയുടെ ആദ്യത്തെ പ്ലസ് പോയിന്റ് . എല്ലാ സിനിമകളിലെയും പോലെ ആക്ഷൻ,ഡാൻസ്,ഡയലോഗ് ഡെലിവറി എന്നിവയിൽ കയ്യടി വാങ്ങി ആരാധകരുടെ ആവേശ താരമായി സ്ക്രീനിൽ നിറഞ്ഞാടി .
    അറ്റ്ലീ : പുതുമകളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു കഥ സിനിമ ലക്*ഷ്യം വെയ്ക്കുന്ന പ്രേഷകരെ രസിപ്പിക്കും വിധത്തിൽ എടുത്തി വെച്ചിട്ടുണ്ട് ..
    ക്യാമറ : geroge c williams വക മനോഹരമായ ഫ്രെയിമുകൾ .
    സംഗീതം : gv പ്രകാശ് കുമാറിന്റെ 50 ആം ചിത്രത്തിലെ പശ്ചാത്തല സംഗീതം കൊള്ളാമായിരുന്നെങ്കിലും പാട്ടുകളിൽ ചിലത് മോശമായി തോന്നി .


    പോരായ്മകൾ :
    കഥ : യുക്തി അന്വേഷിച്ചു നടക്കുന്നവന് പോസ്റ്മാര്ട്ടം ചെയ്തു വെയ്ക്കാൻ പാകത്തിൽ ഉള്ള സന്ദർഭങ്ങൾ ഒരുപാടുണ്ട്.


    ചുരുക്കിപ്പറഞ്ഞാൽ ...നിങ്ങൾ ഒരു വിജയ്* ആരാധകൻ ആണോ ? അല്ലെങ്കിൽ മാസ്സ് മസാല സിനിമകൾ ആസ്വദിക്കുന്ന ആളാണോ ?
    എങ്കിൽ പോയി ടിക്കെറ്റെടുത്ത് സിനിമ കണ്ടോളു .. ഇഷ്ടപ്പെടും ..

  2. Likes KingOfKings, USTHAAD liked this post
  3. #2
    FK Visitor YemCee's Avatar
    Join Date
    Oct 2009
    Location
    Dammam
    Posts
    247

    Default

    thanks man for the review

  4. Likes rohithmammootty liked this post
  5. #3
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    thnx macha,,,!
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th


  6. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks rohit
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    thanxxxxxxxxx rohithhh

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •