Results 1 to 8 of 8

Thread: ലീല വന്നു എല്ലാം ശരിയായോ ???

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default ലീല വന്നു എല്ലാം ശരിയായോ ???


    ലീല സിനിമയാക്കുന്നു എന്നറിഞ്ഞതിൽ പിന്നെയാണ് ഞാൻ ഉണ്ണി ആറിന്റെ ചെറു കഥയായ ലീല വായിക്കുന്നത്. കുട്ടിയപ്പൻ അപ്പോഴേ എന്റെ മനസ്സിൽ ഇടം പിടിച്ചിരുന്നു. ലീലയ്ക്ക് എങ്ങിനെയാകും ദ്രിശ്യ ഭാഷ്യം ഒരുക്കുക എന്നതിൽ എനിക്ക് വളരെ ആകാംക്ഷ ഉണ്ടായിരുന്നു. ഉണ്ണി ആർ തന്നെ അതൊരുക്കുമെന്നതിനാൽ പ്രതീക്ഷയും ആകാംക്ഷയും വളരെ കൂടി.


    സിനിമയിലേക്ക്


    വളരെ വിചിത്ര മനസ്സോടെ ലോകത്തെ നോക്കി കാണുന്ന ആളാണ് കുട്ടിയപ്പൻ. നമ്മുടെ ഇ. എം. എസിനെയും, മർലിൻ മോരെയെയും, ബ്രൂസ്ലിയെയും ആരാധിക്കുന്ന കുട്ടിയപ്പൻ, എന്തിനു പറയുന്നു ഡിങ്കൻ വരെ കുട്ടിയപ്പന്റെ ഭഗവാൻ ആണ്. കുട്ടിയപ്പന്റെ പ്രാന്തുകൾക്ക് കുട പിടിക്കാൻ എപ്പോഴും പിള്ളേച്ചനും ( വിജയ രാഘവൻ) കാണും.




    കുട്ടിയപ്പൻ എന്ന പ്രാന്തനിലൂടെ തന്നെയാണ് കഥയുടെ തുടക്കത്തിലുള്ള സഞ്ചാരം. പിന്നീട് ഒരു റോഡ്* മൂവിയുടെ ഭാവം കൈവരിച്ചു കുട്ടിയപ്പനും പിള്ളേച്ചനും കൂടെ ആനയെ തേടി ഇറങ്ങുന്നു ( ഇവിടെ ആനയെ തേടുന്നതിന്റെ യഥാർത്ഥ ഉദ്ദേശം ചെറുകഥയിലെ പോലെ കുട്ടിയപ്പൻ പിള്ളേച്ചനോട്* പറയുന്നില്ല )






    ബിജു മേനോൻ, വിജയ രാഘവൻ, ജഗദിഷ് എന്നിവരുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലോന്നാകും ലീലയിലേത്. ഈ മുഖ്യധാരാ കഥാപാത്രങ്ങള്ക്ക് പൂർണമായ കഥാപാത്ര രൂപികരണം സാധ്യമായി. എന്നാൽ ലീല (പാർവതി)അപൂർണമായിപ്പോയി.


    ലീല എന്ന ചെറു കഥയിലുടെനീളം വായനക്കാർ അനുഭവിക്കുന്ന ആസ്വാധനം പൂർണമായും ദ്രിശ്യ ഭാഷയിൽ കൊണ്ട് വരാൻ രഞ്ഞിത്തിനു കഴിഞ്ഞില്ല. ഉഷയുടെ കഥാപാത്രവും സംഭാഷണവും അതിനെ എടുത്തു കാട്ടുന്നു. ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമായിരുന്നിട്ടും ഏച്ചു കെട്ടലുകളുടെ മുഴപ്പ് ഇല്ലാതിരുന്നിട്ടും കൂടെ കഥാഗതിയിൽ പലപ്പോഴും തീവ്രത നഷ്ടപെട്ടതായി തോന്നി.


    മലയാളികളുടെ കപട സദാചാരബോധത്തെ പൊളിച്ചെഴുതുകയാണ് ലീല എന്ന സിനിമ. തിരകഥ)കൃത്ത് ഉണ്ണി ആർ അതിൽ വേണ്ടുവോളം സ്വാതന്ത്ര്യം എടുത്തിട്ടുണ്ട്. കൂടാതെ നമ്മുടെ സമൂഹത്തിലെ കാലിക പ്രസക്തമായ ഒട്ടേറെ സംഭവങ്ങളിലേക്കും വിഷയങ്ങളിലേക്കും ശക്തമായി വിരൽ ചൂണ്ടുന്നുണ്ട് ചിത്രം !!!


    തുടക്കകാരനായ പ്രശാന്ത് രവിന്ദ്രന്റെ ചായാഗ്രഹണം മികവ് പുലർത്തി. ബിജിപാൽ ഒരുക്കിയ ടൈറ്റിൽ സോങ്ങും, പശ്ചാത്തല സംഗീതവും അതിമനോഹരമായിരുന്നു.


    മുക്കാൽ വെന്ത ഒരു വിപ്ലവ മുന്നേറ്റo, ശരാശരിക്കും അല്പം മുകളിൽ നില്ക്കുന്നു ലീല എന്ന ചിത്രം


    3/5


    *** ലീല ഇതുവരെ വായിക്കാതെയാണ് എന്റെ കൂടെയുള്ള സുഹൃത്ത് സിനിമ കണ്ടത്. ആൾക് എന്നേക്കാൾ മികച്ച അഭിപ്രായം ഉണ്ട് ;) ***
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Thanks,,,,,,,,,,,
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #3

    Default

    Thanks diego

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.........


  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks aqil
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  7. #6

    Default

    thnkssssssss
    the flower garden

  8. #7
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •