Results 1 to 6 of 6

Thread: ലീല » a retrospect

  1. #1

    Default ലീല » a retrospect


    ▶ഇതൊരു സൂപ്പർതാര ചിത്രമല്ല. നിർമ്മാണത്തിനായി കോടികൾ ചിലവഴിക്കപ്പെട്ടിട്ടില്ല. ഫാൻസിന്റെ ഗീർവ്വാണങ്ങളില്ല, പ്രൊമോഷനുകളുമില്ല. എന്നിട്ടും മലയാള സിനിമാ സ്നേഹികളിൽ വലിയ ഒരു കൂട്ടം ആളുകൾ ഈ ചിത്രത്തിനായി അക്ഷമരായി കാത്തിരുന്നു. കാരണമെന്തായിരിക്കും? ആവേശജനകമായ എന്തായിരിക്കും ഈ ചിത്രത്തിലുണ്ടായിരിക്കുക? ചിത്രത്തിന്റെ ശിൽപ്പികളിലുള്ള വിശ്വാസ്യത തന്നെ.!
    ■ആദ്യമായി മറ്റൊരാളുടെ തിരക്കഥയിൽ രഞ്*ജിത്* സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഉണ്ണി ആർ രചിച്ച, 'ലീല' എന്ന ചെറുകഥയുടെ പുനരാഖ്യാനമാണ്*. എന്നാൽ, സിനിമാരൂപത്തിലേക്കെത്തുമ്പോൾ ലീല എന്ന കഥയും ലീല എന്ന സിനിമയും രണ്ടായി നില്*ക്കുമെന്ന് സംവിധായകനിൽ നിന്നും കേട്ടിരുന്നു. തീർച്ചയായും, വലിയ പ്രതീക്ഷയോടുകൂടിത്തന്നെ ഞാൻ തിയെറ്ററിലേക്കെത്തി.
    »SYNOPSIS
    ■ഒരു മണിക്കൂർ 44 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, കോട്ടയത്തെ കുടമാളൂരിൽ താമസിക്കുന്ന കുട്ടിയപ്പന്റെ കഥയാണ്*. അവിശ്വസനീയമാം വിധം വിചിത്രമായ ചിന്താഗതികൾക്കുടമയാണ്* കുട്ടിയപ്പൻ. സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ സമീപനരീതികളൊക്കെ ബഹുരസമാണ്*. അദ്ദേഹത്തിന്റെ മനസിൽ ഉടലെടുത്ത, ഒരു ഭ്രാന്തമായ ഒരു മോഹമാണ്* ഈ ചിത്രത്തിന്റെ ഇതിവൃത്തം.
    👥CAST & CREW
    ■അത്ഭുതപ്പെടുത്തുന്ന സ്വഭാവവിശേഷതകളുള്ള വ്യക്തിയായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നത്* ബിജു മേനോൻ. വെള്ളിമൂങ്ങയിലെ മാമച്ചൻ എന്ന കഥാപാത്രം നിങ്ങളെ മുൻപ്* ചിരിപ്പിച്ചിട്ടുണ്ടാവുമല്ലോ, എങ്കിൽ 'കുട്ടിയപ്പൻ' നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തിയിരിക്കും. മോഹൻലാലിൽ നിന്നും മമ്മൂട്ടിയിൽ നിന്നും, മുരളീ ഗോപിയിൽ നിന്നും ശങ്കർ രാമകൃഷ്ണനിൽ നിന്നും വഴുതിയെത്തിയ ഈ വേഷം, ബിജു മേനോന്റെ കൈകളിൽ ഭദ്രമായിരുന്നു.
    ■പാർവ്വതി നമ്പ്യാരാണ്*, 'ലീല'എന്ന് വിളിക്കപ്പെടുന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്*. ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ വേഷം അവതരിപ്പിച്ച പാർവ്വതി, തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
    ■കുട്ടിയപ്പന്റെ സന്തതസഹചാരിയായ 'പിള്ളയച്ഛൻ' എന്ന കഥാപാത്രത്തെ വിജയരാഘവൻ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ വേഷം ഇതായിരിക്കും. പിള്ളയച്ചന്റെ നോട്ടവും, ചിരിയും, എന്തിന്* കൈകൾ കൂട്ടിയടിക്കുന്നതുപോലും വ്യത്യസ്ഥമായിരുന്നു. ദാസപ്പാപ്പി എന്ന കഥാപാത്രത്തെ ഇന്ദ്രൻസും അതിഗംഭീരമായ രീതിയിൽ അവതരിപ്പിച്ചു. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ നമ്മെ നിരന്തരം വെറുപ്പിച്ചുകൊണ്ടിരിക്കുന്ന മുൻ കോമഡി നടനായ ജഗദീഷിന്റെ പ്രകടനങ്ങൾ വാക്കുകൾക്കതീതമാണ്*.
    ■വി.കെ ശ്രീരാമൻ, സുധീർ കരമന, പ്രിയങ്ക, സുരേഷ്* കൃഷ്ണ, കൊച്ചുപ്രേമൻ തുടങ്ങിയവരാണ്* പ്രാധാന്യമുള്ള മറ്റ്* അഭിനേതാക്കൾ.
    🎵🎧MUSIC & ORIGINAL SCORES
    ■ഇന്ന്, മലയാളിത്തനിമയുള്ള ഗാനങ്ങൾ ഏറ്റവും കൂടുതൽ സൃഷ്ടിക്കുന്ന, ഏറ്റവും മികച്ച യുവസംഗീതസംവിധായകൻ എന്ന് വിശേഷിപ്പിക്കാവുന്ന ബിജിപാലാണ്*, ചിത്രത്തിന്റെ സംഗീതം. ബിജുമേനോൻ ആലപിച്ച "വട്ടോളം വാണിയാരേ കേട്ടുകൊൾക" എന്നുതുടങ്ങുന്ന ഗാനം ശ്രോതാക്കളെ രസിപ്പിക്കും. കഥാപാത്രങ്ങൾ വയനാട്ടിലേക്കെത്തുമ്പോഴുള്ള
    യാത്രാമദ്ധ്യേയും, തുടർന്നും പശ്ചാത്തലത്തിൽ കേൾക്കുന്ന ഈണം ഹൃദയഭേദകമാണ്*. ക്ലൈമാക്സിനോടടുക്കുമ്പോൾ ഉദ്വേഗജനകമായ അന്തരീക്ഷം നിലനിറുത്തുന്നതിൽ, ബിജിബാലിന്റെ സംഗീതം വലിയൊരു പങ്കു വഹിച്ചു.
    »OVERALL VIEW
    ■ഹ്യൂമറിന്റെ പശ്ചാത്തലത്തിലൊരുക്കിയ, ഇന്നോളം കണ്ടിട്ടുള്ളതിൽ നിന്നും വ്യത്യസ്ഥമായ ഒരു ചിത്രം. സദാചാരചിന്താഗതികളുടെ അതിർവരമ്പുകളെ ഭേദിച്ചികൊണ്ടൊരുക്കിയ മികച്ച ചലച്ചിത്രാനുഭവം. ഉണ്ണി ആർ. തന്നെ ഒരുക്കിയ തിരക്കഥയും, ഉജ്ജ്വല സംഭാഷണങ്ങളും.
    ■ഹാസ്യാതമകസംഭാഷണങ്ങളിലൂടെ ആരംഭിക്കുകയും, തുടർന്ന്, തന്റെ ലക്ഷ്യത്തിനായി വ്യത്യസ്ഥ വഴികളിലൂടെ സഞ്ചരിക്കുന്ന നായകന്റെ, യാത്രയുടെ തുടക്കമാണ്* ആദ്യപകുതിയെങ്കിൽ, ആ യാത്രയുടെ പരിസമാപ്തിയാണ്* ശേഷമുള്ള ഭാഗങ്ങൾ. ഒടുവിൽ അനുവാചകരെ സ്തബ്ധരാക്കുന്ന ഉപസംഹാരവും.
    ■ഇന്നോളമുള്ള ഏതാണ്ട്* എല്ലാ മുൻനിര ചിത്രങ്ങളും, മലയാളികളുടെ കപട സദാചാര ചിന്താഗതികളെ വേദനിപ്പിക്കാതെ, അവയെ തഴുകിത്തലോടിക്കൊണ്ട്* സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, അതിൽനിന്നും വ്യത്യസ്ഥമായി, മറ്റുള്ളവർ എന്തുവിചാരിക്കും എന്ന് ചിന്തിക്കാതെ, സദാചാരചിന്താഗതിയുടെ സീമകളെ കാറ്റിൽപ്പറത്തിക്കൊണ്ട്*, ആരോടും മൃദുസമീപനം കാണിക്കാതെ, എഴുതപ്പെട്ട ചെറുകഥയുടെ, കഥാഗതിയോട്* അനുരൂപപ്പെട്ട മികച്ച ആവിഷ്കാരം.
    ■പുരുഷൻ ലൈംഗികതയെ 'എങ്ങനെ' നോക്കിക്കാണുന്നു എന്നതാണല്ലോ പരമപ്രധാനമായിരിക്കുന്ന സംഗതി. അത്തരം കാര്യങ്ങളിൽ ഓരോരുത്തർക്കും വ്യത്യസ്ഥമായ അഭിരുചികളാണുള്ളത്*. അത്തരത്തിൽ, ഒരുവനിൽ ഉളവാകുന്ന കടിഞ്ഞാണില്ലാത്ത ആഗ്രഹങ്ങൾ, അയാളെ സമൂഹം നോക്കിക്കാണുന്ന വിധത്തെ എങ്ങനെ ബാധിച്ചേക്കാമെന്നതോടൊപ്പം, പുരുഷന്റെ അഹങ്കാരപൂർവ്വകമായ അധികാരമനോഭാവം, അത്* പ്രധിരോധിക്കുവാൻ കഴിവില്ലാത്ത സ്ത്രീകളിലേക്ക്* കടന്നെത്തുമ്പോൾ അവരെ അതെങ്ങനെ ബാധിച്ചേക്കാം എന്നതും, ഒരുവന്റെ അനൗചിത്യപരമായ ചിന്താഗതികൾ അവനവനുതന്നെ ഏതുവിധത്തിൽ ബാധകമാകുന്നുവെന്നതും ദൃഷ്ടാന്തീകരിക്കപ്പെട്ടു.
    ■നിരവധി അർത്ഥതലങ്ങളുള്ള ഈ ചിത്രത്തിൽ,
    കവലകളിൽ മതപ്രഭാഷണങ്ങൾ നടത്തുന്നവരെയും, മാംസം വർജ്ജിക്കുവാനായി പ്രഹസനങ്ങൾ നടത്തുന്നവരേയുമടക്കം, അമ്പലങ്ങളേയും, പള്ളികളേയും, അന്ധമായ ചിന്താഗതികളേയും വരെ, രസാവഹമായ രീതിയിൽ ആക്ഷേപിക്കുന്നുണ്ട്*. നായകന്റെ വ്യക്തിത്വത്തിന്റെ ഭാഗമായ പച്ചയായ (ചില) സംഭാഷണരംഗങ്ങളും, ഇരുണ്ട ഫലിതങ്ങളും ചിലപ്പോൾ ചില പ്രേക്ഷകരുടെയെങ്കിലും നെറ്റി ചുളിയുവാനിടയാക്കിയേക്കാം.
    ■പുരുഷന്റെ ആക്രമണങ്ങൾക്ക്* വശംവദയാവേണ്ടിവന്ന, പ്രതികരണശേഷിയില്ലാത്ത സ്ത്രീയായ ലീലയുടേയും, തന്റെ ലക്ഷ്യങ്ങൾ നിറവേറ്റുവാനായി ഏതറ്റം വരെയും പോകുന്ന കുട്ടിയപ്പന്റേയും കഥ, മരവിക്കപ്പെട്ട ഹൃദയനിലയോടുകൂടിയേ നിങ്ങൾക്ക്* കണ്ടുതീർക്കുവാനാവൂ. ചിത്രം കഴിഞ്ഞിറങ്ങിയാലും, അത്* മനസ്സിൽ തങ്ങിനിൽക്കും. കുടുംബത്തോടൊപ്പം തന്നെ ഈ ചിത്രം കാണാവുന്നതാണ്*.
    ■ഒരു ചെറുകഥയെ സിനിമാ രൂപത്തിലേക്ക്* മാറ്റുക എന്നത്* ക്ഷണത്തിൽ നിസാരമായിത്തോന്നിയേക്കാമെങ്കിലും, 'ലീല' പോലെ ശ്രദ്ധേയമായ ഒരു സൃഷ്ടിയെ വർത്തമാനത്തിലേക്ക്* പറിച്ചുനടുക എന്നതിൽ, മൂല്യശോഷണമുൾപ്പെട്ട ചില വെല്ലുവിളികൾ ഉണ്ട്*. അതിനെയെല്ലാം അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അണിയർക്കാർ പൂർണ്ണമായും വിജയിച്ചു എന്ന് പറയുവാനാവും. മൂല്യനഷ്ടം പേരിനുപോലും വരാത്തരീതിയിൽ 'ലീല' ഒരുക്കിയ രഞ്*ജിത്തിന്* അഭിനന്ദനങ്ങൾ.
    »MY RATING: ★★★★☆

    ➟വാൽക്കഷണം:
    ■ആരേയും ഭയപ്പെടാതെ, പ്രതിബന്ധങ്ങളെ തരണം ചെയ്ത്* വരുന്നവർ തീർച്ചയായും സ്വീകരിക്കപ്പെടണം, അംഗീകരിക്കപ്പെടണം. അങ്ങനെയെങ്കിൽ, ലീല അതിന്* അർഹതയുള്ള ചിത്രമാണ്*. ഇന്ത്യക്കകത്തുള്ളവർക്ക്* തിയെറ്ററുകളിൽ ചെന്ന് കാണുന്നതോടൊപ്പം, വിദേശത്തുള്ള ഏവർക്കും, www.reelax.in എന്ന വെബ്*സൈറ്റില്* രജിസ്റ്റര്* ചെയ്ത് ബുക്ക് ചെയ്ത്* സിനിമ കാണാവുന്നതാണ്*. കാണാന്* തുടങ്ങിയാല്*. 24 മണിക്കൂറിനകം കണ്ടു തീര്*ത്താല്* മതി. ഒരു ടിക്കറ്റ് എടുത്താല്* കുടുംബാംഗങ്ങള്*ക്ക് മുഴുവന്* ഒരുമിച്ചിരുന്ന് ചിത്രം കാണാവുന്നതാണ്*. ഈ ചിത്രം ഒരു വലിയ വിജയമായിത്തീരുന്നതിൽ, ലോകമെമ്പാടുമുള്ള ഏവർക്കും പങ്കാളികളായിത്തീരാം.

  2. Likes Canada man, yathra, Bilalikka Rules liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.........


  5. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon thiru
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #4

    Default

    Thanks bhai

  7. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •