Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Leela- My detailed views

  1. #1
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default Leela- My detailed views


    ഇന്നലെ ലീല കണ്ടു കഴിഞ്ഞ ശേഷം മനസ്സാകെ മരവിച്ചിരിക്കുകയാണ് .....
    ലീല എന്ന ഉണ്ണി.ആർ എഴുതിയ ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരം വളരെ ഗംഭീരം എന്നല്ലാതെ വേറെ ഒരു അഭിപ്രായം എനിക്കില്ല . ബിജു മേനോൻ ചെയ്ത ഏറ്റവും മികച്ച റോൾ തന്നെയാണ് കുട്ടിയപ്പൻ . ജഗദീഷ് ശെരിക്കും ഞെട്ടിച്ചു. വിജയരാഘവനും ,ഇന്ദ്രന്സും ഉഗ്രനായി .
    കുട്ടിയപ്പൻ എന്നത് , സ്ത്രീയെ ഒരു ഭോഗ വസ്തുവായി മാത്രം കാണുന്ന പുരുഷ വർഗ്ഗത്തിന്റെ പ്രതീകമാണ്. ലീല എന്നത് , സ്വന്തം അച്ഛൻ പോലും ബലാൽസംഗം ചെയ്ത, സമൂഹത്തിൽ ഒട്ടും സുരക്ഷിത അല്ലാത്ത , പ്രതികരിക്കാൻ പോലും ആവാത്ത സ്ത്രീ വർഗ്ഗത്തിന്റെ പ്രതീകമാണ് . ലീലയെ ആനയുടെ മുന്നിൽ എത്തിച്ചത് കുട്ടിയപ്പന്റെ കാമ വിഭ്രാന്തിയാണ് . അവസാനം കൊലപ്പെടുന്നത് ലീല അല്ല , കുട്ടിയപ്പന്റെ കാമം ആണ്. (നമ്മൾ പുരുഷ വർഗ്ഗത്തിന്റെ കാമം ആണ് ) .മനുഷ്യനു മുന്നിലും മൃഗത്തിന് മുന്നിലും ശബ്ദം പോലും ഉയർത്താതെ ഒരു ബാലിയാടവാൻ മാത്രമായിരുന്നു ലീലയുടെ വിധി.
    ലീല എന്ന പേര് പോലും കുട്ടിയപ്പന്റെ കാമ വിഭ്രാന്തിയിലൂടെ അവൾക്ക് ലഭിച്ചതാണ്.
    ഈ കഥയുടെ, അല്ലെങ്കിൽ തിരക്കഥയുടെ മികവ് എന്ന് പറയുന്നത്, ഇത് കാണുന്ന പ്രേക്ഷകന്റെ യുക്തിക്കനിസരിച്ചു പല രീതിയിൽ ഈ കഥയെ സമീപിക്കാം എന്നതാണ് ...
    അച്ഛനാൽ പീഡിപ്പിക്കപ്പെട്ടു ,പിന്നീട് ലൈംഗിക ശേഷി ഇല്ലാത്ത കുട്ടിയപ്പന്റെ, തൻറെ കുറവ് മറയ്ക്കാനുള്ള ശ്രമം - "ആണത്തം എന്നാൽ ലൈംഗികതയാണ് എന്നുള്ള സാമൂഹിക പുരുഷ ചിന്താഗതിയുടെ" ഇരയാവുകയാണ് ലീല. കുട്ടിയപ്പന്റെ മനസ്സ് കാമം വെടിയുമ്പോൾ പ്രകൃതി അവളെ തട്ടി എടുക്കുകയാണ് . ഇങ്ങനെ പല രീതിയിൽ ലീല എന്ന കഥയെ സമീപിക്കാം.
    പുരുഷ നിയമം തിരുത്തി കുറിച്ച പ്രകൃതി നിയമം.
    ലീല - എന്നും മനസ്സില് ഒരു നൊമ്പരമായി കിടക്കും.
    ഉണ്ണി . ആർ - ഓരോ തവണയും ഞെട്ടിക്കുന്ന എഴുത്തുകാരൻ. രഞ്ജിത് - ഇതിലും മികച്ച ഒരു രീതിയിൽ മറ്റാർക്കും ലീലയെ ചലച്ചിത്രവത്കരിക്കാൻ കഴിയില്ല. പ്രശാന്തിന്റെ ചായാഗ്രഹണം വല്ലാത്ത ഒരു ഭംഗി നൽകിയപ്പോൾ , ബിജി ബാലിന്റെ പശ്ചാത്തല സംഗീതം മുൾമുനയിൽ നിർത്തി..

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.......


  4. #3
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Welcome...

  5. #4

    Default

    Thanks......

  6. #5

    Default

    Novel vayichite undo

  7. #6
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Yes..padathinu orayazcha munpu..actually wife oru writer and buji aanu..avalanu enikku paranju thanne writer enthanu yadarthathil convey cheyyan shremichathennu

  8. #7
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Kollam.. Nalla aswadanam... !!!
    Where continuity breaks there begins creativity ”›

  9. #8
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Thanks dear

  10. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    Thanks bro...good one...



  11. #10
    FK Citizen Maryadaraman's Avatar
    Join Date
    Jan 2015
    Location
    Dubai/Tripunithura
    Posts
    5,972

    Default

    Quote Originally Posted by renjuus View Post
    Thanks bro...good one...
    welcome dear!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •