Results 1 to 5 of 5

Thread: ശിഖാമണി » a retrospect

  1. #1

    Default ശിഖാമണി » a retrospect


    ▶’ഉറുമ്പുകൾ ഉറങ്ങാറില്ല’ എന്ന ചിത്രം കണ്ടവരാരും, ചെമ്പൻ വിനോദ്* ജോസ്* എന്ന നടന്റെ പ്രകടനത്തെ കുറ്റം പറയാനിടയില്ല. പൃത്ഥ്വിരാജ്* ചിത്രമായ ‘ഡാർവിന്റെ പരിണാമ’ത്തിൽ പോലും, അദ്ദേഹത്തിന്റെ performance മികച്ചതായിരുന്നു.

    ■ചുരുങ്ങിയകാലം കൊണ്ട്*, പ്രേക്ഷകാംഗീകാരം പിടിച്ചുപറ്റിയ നടനായ ചെമ്പൻ വിനോദ്* ജോസ്* നായകവേഷം അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്* ശിഖാമണി. ഈ നല്ല നടന്റെ നായകവേഷം, തീർച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്* എന്ന ബോധ്യത്തോടുകൂടി ഞാനും ചിത്രത്തിനു കയറി.

    »SYNOPSIS

    ■132 minutes ദൈർഘ്യമുള്ള ഈ ചിത്രം കാടിന്റെ പശ്ചാത്തലത്തിൽ സംഭവിക്കുന്ന ഒരു കഥയാണ്*. വനാന്തർഭാഗത്ത്*, റെയിൽവേ ഗ്യാങ്*മാനായി ജോലി ചെയ്യുന്ന ശിഖാമണി എന്ന യുവാവ്*, റെയിൽവേ ട്രാക്കിനു സമീപം ഒരു പെൺകുട്ടി ബോധരഹിതയായിക്കിടക്കുന്നത്* കണ്ടെത്തുന്നതിലൂടെ കഥ ആരംഭിക്കുന്നു..

    👥CAST & CREW

    ■ശിഖാമണി എന്ന ദുരൂഹതയൊളിപ്പിച്ചുവച്ച, ധൈര്യശാലിയായ നായകന്റെ വേഷം, ചെമ്പൻ വിനോദ്* നന്നായിത്തന്നെ അവതരിപ്പിച്ചു. എന്നിരുന്നാലും വികാരാധീനനാവുന്നത്* ഉൾപ്പെട്ട ചില സാഹചര്യങ്ങളിൽ അത്ര തൃപ്തി തോന്നിയില്ല.

    ■മൃദുല മുരളിയാണ്*, ചിത്രത്തിൽ ‘ദേവിക’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്*. കാഴ്ചയിൽ മിടുക്കിയായിരുന്നെങ്കിലും, സംഭാഷണരംഗങ്ങളിൽ Artificiality കലർന്നിരുന്നു. മിക്കപ്പോഴും ഇവരുടെ പ്രകടനം, ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ ആംഗ്യപ്പാട്ടിനെ ഓർമ്മിപ്പിച്ചു എന്ന് പറയാതെ വയ്യ.

    ■ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിച്ച ജെ.ഡി. ചക്രവർത്തിയുടെ ഭാവാഭിനയം മിക്കപ്പോഴും, സന്തോഷ്* പണ്ഡിറ്റിനെ അദ്ദേഹം അനുകരിക്കുകയാണോ എന്ന് ചിന്തിക്കുവാനിടയാക്കി. സ്റ്റേഷൻ മാസ്റ്ററുടെ വേഷം അവതരിപ്പിക്കുന്നത്* മുകേഷ്*. ഇവരെക്കൂടാതെ, നോബി, സുധീർ കരമന, കോട്ടയം പ്രദീപ്*, സുനിൽ സുഖദ, സായ്* കുമാർ, ചക്രവർത്തി, തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു.

    »CINEMATOGRAPHY

    ■ഹെലിക്യാമിലും, അല്ലാതെയുമുള്ള വനത്തിന്റെ ദൃശ്യങ്ങൾ കണ്ണിനു കുളിർമ്മ പകർന്നു. ക്യാമറാ നിർവ്വഹണം മനോജ്* പിള്ള.

    🎵🎧MUSIC & ORIGINAL SCORES

    ■ഷിബു ചക്രവർത്തിയുടെ വരികൾക്ക്* സുദീപ്* പലനാടൻ ഈണം നൽകിയ മൂന്ന് ഗാനങ്ങളിൽ, വിജയ്* യേശുദാസ്*, ശ്വേത മോഹൻ എന്നിവർ ചേർന്ന് ആലപിക്കുന്ന ‘കൊഴിയുന്ന ഇലകളിൽ’ എന്നഗാനം മികച്ചുനിന്നു. ആദ്യഗാനം തരക്കേടില്ലായിരുന്നെങ്കിലും, ഗാനരംഗത്തെ നടന്റെ കോപ്രായങ്ങൾ അസഹനീയമായിത്തോന്നി. ബിജിബാലിന്റെ പശ്ചാത്തലസംഗീതം മികച്ചുനിന്നു.

    »OVERALL VIEW

    ■ശക്തമായ വിഷയമാണ്* പ്രതിപാദിക്കുന്നതെങ്കിലും, അവിശ്വസനീയമായ കഥ, മോശം തിരക്കഥ, അസ്വാഭാവികവും, കൃത്രിമത്വം നിറഞ്ഞതുമായ സംഭാഷണം, ബോറടിപ്പിക്കും വിധമുള്ള മേക്കിംഗ്*.

    ■ഏറെ ലാഗിംഗ്* അനുഭവപ്പെട്ടതും, അനാവശ്യ കോമഡികളും മറ്റും കലർന്നതുമായ ആദ്യപകുതിയും, നായികയെ കേന്ദ്രീകരിച്ചു നീങ്ങിയ രണ്ടാം പകുതിയും, ഒടുവിൽ പ്രതീക്ഷിക്കാവുന്നതെങ്കിലും, താരതമ്യേന ഭേദപ്പെട്ട ക്ലൈമാക്സും.

    ■വിദ്യാഭ്യാസക്കച്ചവടം, അതിനിരയാവുന്നവർ, വിശേഷാൽ അന്തർസംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം ചെയ്യുന്നവർ അനുഭവിക്കേണ്ടിവരുന്ന സംഘർഷങ്ങൾ തുടങ്ങിയവ ചിത്രീകരിക്കുവാൻ ശ്രമിക്കപ്പെട്ടിട്ടുണ്ട്*, അതോടൊപ്പം, പഠനകാലഘട്ടങ്ങളിലുള്ള യുവാക്കളുടെ എടുത്തുചാട്ടങ്ങളുടെ പാർശ്വഫലങ്ങളും കാണാവുന്നതാണ്*.

    ■ദ്വയാർത്ഥ സംഭാഷണങ്ങളുൾപ്പെട്ട ഈ ചിത്രത്തിൽ, ധാരാളം ആശയക്കുഴപ്പങ്ങളും, അനുചിതമായ രംഗങ്ങളും ഇടകലർത്തപ്പെട്ടു. ലോജിക്* സംബന്ധമായി ഏറെ ചോദ്യങ്ങൾ ഉയർന്നുവരുന്നു. ഗൗരവം ആവശ്യമുള്ള സന്ദർഭങ്ങളിൽ കുത്തിത്തിരുകപ്പെട്ട വിലകുറഞ്ഞ സംഭാഷണങ്ങൾ ചിത്രം കണ്ടിരിക്കുന്ന പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്നതാണ്*. കോമഡികളൊന്നും നിലവാരം പാലിച്ചില്ല. കണ്ടുപഴകിയ ധാരാളം നാട്ടിൻപുറ രംഗങ്ങളും ചിത്രത്തിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്*.

    ■ഏറെ വലിച്ചുനീട്ടപ്പെട്ട കഥയുടെ പോരായ്കകൾ സമ്മാനിച്ച പിരിമുറുക്കത്തെ ഏറെക്കുറെ, വനത്തിന്റെ ദൃശ്യഭംഗി മറച്ചുപിടിക്കുകയുണ്ടായി. ചിത്രം കാണുവാൻ പ്രതീക്ഷയോടുകൂടി പോയാൽ നമുക്ക്* ലഭിക്കുക, ശരാശരിയിലും താഴെയുള്ള സംതൃപ്തി മാത്രമാണ്*.

    »MY RATING: 1½/★★★★★ (below average)


    ➟വാൽക്കഷണം:

    ■അധികമായാൽ അമൃതും വിഷം. ഈ ചിത്രം കണ്ടിറങ്ങിയപ്പോൾ കോട്ടയം പ്രദീപിനെ വിശേഷിപ്പിക്കുവാൻ തോന്നിയത്* ഈ വിധത്തിലാണ്*. ഒരു രക്ഷയുമില്ലാത്ത വെറുപ്പിക്കലായിരുന്നു. ഇനിയും ഇത്തരത്തിൽ തുടർന്നാൽ, ഏവരും ഈ നടനെ എഴുതിത്തള്ളുമെന്ന് സംശയലേശമന്യെ പറയാവുന്നതാണ്*.

    read also@ https://jomonthiru.wordpress.com◀

  2. Likes Bilalikka Rules liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks For The Review appo ethum

    Sent from my ALE-L21 using Tapatalk

  5. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks fkr review


  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #5
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you ....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •