കിരീടം മാത്രമല്ല, റയല്‍* പിന്നിട്ടത് റെക്കോര്*ഡുകളുടെ പെരുമഴ
ചാമ്പ്യന്‍*സ് ലീഗ് യുഗത്തില്‍* കിരീടം നിലനിര്*ത്തുന്ന ആദ്യ ടീം
+
കാര്‍*ഡിഫിലെ പ്രിന്*സിപ്പാലിറ്റി സ്റ്റേഡിയത്തില്‍* മത്സരത്തിനിറങ്ങും മുമ്പ് പരിശീലകന്* സിനദിന്‍* സിദാന്* പറഞ്ഞത് ഫുട്*ബോളിന് വേണ്ടി ജനിച്ച ക്രിസ്റ്റിയാനോയുടെ മികവില്‍* റയല്‍* കിരീടം നേടുമെന്നയാരിന്നു. അത് അങ്ങനത്തന്നെ സംഭവിച്ചു. ഇരട്ട ഗോളുമായി തിളങ്ങിയ ക്രിസ്റ്റിയാനോയുടെ മികവില്‍* യുവന്റസിനെ പരാജയപ്പെടുത്തി റയല്‍* കിരീടം നിലനിര്*ത്തി.
കാര്‍*ഡിഫില്* റയല്‍* രാജാക്കന്*മാരായപ്പോള്‍* അത് ഒരു വിജയത്തില്‍* മാത്രം ഒതുങ്ങുന്നതായിരുന്നില്ല. റയല്‍* മാഡ്രിഡ് ഒരു ടീമെന്ന നിലയിലും ക്രിസ്റ്റിയാനൊ റൊണാള്*ജഡൊ ഒരു കളിക്കാരനെന്ന നിലയിലും പിന്നിട്ട റെക്കോര്*ഡുകള്* ഏറെയാണ്.
റയലിന്റെ റെക്കോര്*ഡുകള്*
1. ചാമ്പ്യന്‍*സ് ലീഗ് യുഗത്തില്‍* കിരീടം നിലനിര്*ത്തുന്ന ആദ്യ ടീമെന്ന ബഹുമതി റയല്‍* മാഡ്രിഡിന്. ഇതിന് മുമ്പ് ടൂര്‍*ണമെന്റിന് ചാമ്പ്യന്‍*സ് ലീഗെന്ന് പേരിടുന്നതിന് മുമ്പ് എസി മിലാന്* 1989ലും 1999ലും കിരീടം നേടിയിരുന്നു.
2. ചാമ്പ്യന്‍*സ് ലീഗില്‍* ഏറ്റവും കൂടുതല്‍* കിരീടം നേടുന്ന ടീമെന്ന ബഹുമതി റയലിന്. കാര്‍*ഡിഫില്* 12-ാം കിരീടമാണ് റയല്‍* നേടിയത്. ഏഴു കിരീടവുമായി എ.സി മിലാനാണ് രണ്ടാമത്.
3. ചാമ്പ്യന്‍*സ് ലീഗ് യുഗത്തില്‍* 500 ഗോള്‍* നേടുന്ന ടീമായി റയല്‍* മാറി. 459 ഗോള്‍* നേടിയ ബാഴ്*സലോണ രണ്ടാമതും 415 ഗോളുമായി ബയറണ്* മ്യൂണിക്ക് മൂന്നാമതും. റയലിനായി ആദ്യ ഗോള്‍* നേടിയത് ഇവാന്* സമൊറാനൊ. 100-ാം ഗോള്‍* സാവിയോയും 200-ാം ഗോള്‍* റൊണാള്*ഡൊ നസാറിയോയും 300-ാം ഗോള്‍* കരീം ബെന്‍*സെമയും നേടി. 400-ാം ഗോളും 500-ാം ഗോളും ക്രിസ്റ്റിയാനൊ റൊണാള്*ഡോയുടെ പേരിലാണ്.
4. 24 അന്താരാഷ്ട്ര കിരീടങ്ങള്‍* അക്കൗണ്ടിലുള്ള റയല്‍* ഏറ്റവും കൂടുതല്‍* കിരീടമെന്ന റെക്കോര്*ഡും നേടി. അതില്‍* പകുതിയും ചാമ്പ്യന്‍*സ് ലീഗ് കിരീടങ്ങളാണ്.
5. ടൂര്‍*ണമെന്റില്* ഒരൊറ്റ മത്സരത്തില്‍* മാത്രമേ റയല്‍* ഗോള്‍* വഴങ്ങാതിരുന്നുള്ളു. അത്*ലറ്റിക്കോ മാഡ്രിഡിനെതിരായ സെമിഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍*. 3-0ത്തിനായിരുന്നു റയലിന്റെ വിജയം.
6. 1957/58 സീസണിന് ശേഷം ലാ ലിഗ കിരീടവും ചാമ്പ്യന്‍*സ് ലീഗ് കിരീടവും റയല്‍* നേടുന്നത് ആദ്യമായി.
7. ചാമ്പ്യന്‍*സ് ലീഗ് യുഗത്തില്‍* കിരീടം നിലനിര്*ത്തുന്ന ആദ്യ പരിശീലകനായി സിനദിന്‍* സിദാന്*. കിരീടം നിലനിര്*ത്തുന്ന റയലിന്റെ മൂന്നാം പരിശീലകന്*.