Page 1 of 3 123 LastLast
Results 1 to 10 of 22

Thread: **Kammattipaadam Review(Edited)***

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default **Kammattipaadam Review(Edited)***


    കമ്മട്ടിപ്പാടംഈ സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേട് ഈ സിനിമ ഇഷ്ടപ്പെട്ടെന്നു പറയുന്നതാകും... കാരണം സിനിമ പറഞ്ഞു വെക്കുന്ന രാഷ്ട്രിയം തുറന്നു കാണിക്കാൻ ശ്രമിക്കുന്ന ജീവിത യഥാർത്ഥ്യങ്ങളും എനിക്ക് അപരിച്ചിതമല്ല.... ഗംഗനും കൃഷ്ണനുമെല്ലാം രാഷ്ട്രീയ കേരളം പല തരത്തിൽ ചർച്ചാ വിഷയമാക്കിയവർ തന്നെയാണ്... നമ്മുടെ കൺമുന്നിൽ നമ്മുടെ ശരികൾ മാത്രമെയുള്ളു അതു കാണാനെ നമ്മൾ ശ്രമിക്കാറുമുള്ളു... നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയിലും നമ്മുടെ കാഴ്ച്ചപ്പാടുകളിലുമെല്ലാം തെറ്റു ചെയ്യുന്നവന്റെ തെറ്റിനെ മാത്രമെ വിധിയെഴുതപ്പെടാറുള്ളു... അവനും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം ജനിച്ച സാഹചര്യവും കുടുംബവും വിദ്യാഭ്യാസവും പണവും ജോലിയും ജാതിയും മതവും എല്ലായിടത്തും നിഷേധിക്കപ്പെട്ടത് നീതിയാണ്.... അത് ഇവിടെ ഓരോരുത്തർക്കും ഒരുപോലെ കിട്ടുന്ന അന്നെ ഇവിടെ ഒരു സമൂഹവും സാമൂഹിക വ്യവസ്ഥിതിയും ഉണ്ടാവുകയുള്ളു... അന്നെ മറ്റൊരാളുടെ ശരി - തെറ്റുകളെ വിമർശിക്കാൻ നമ്മുടെ നാവ് പൊന്താവൂ... കമ്മട്ടിപ്പാടത്തുകാർ അവർക്ക് നിഷേധിക്കപ്പെട്ടതിനെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയല്ല ചെയുന്നത് ജീവിക്കാൻ ആണ്.... അവരുടെ ഭാഷ ചോരയുടെ മണമുള്ളതാണ് അതിനാൽ തന്നെ അവർ ശരികൾ കണ്ടെത്തുന്നതും അത്തരം വഴികളിലൂടെ തന്നെയാവും ... അതു മനസ്സിലാവാൻ അവരിലൊരാളാവണം..ശ്രീനിവാസൻ സിനിമകൾ വഴി തെറ്റിച്ച ജനത മാത്രമല്ലല്ലോ ഞങ്ങളുടെത് ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നിഷേധിക്കപ്പെടുന്ന നീതിയുടെ അടയാളങ്ങളായ് മാറുന്ന സമൂഹത്തിൽ നട്ടെല്ലുള്ള രാഷ്ട്രിയം പറയാൻ സംവിധായകൻ കാണിച്ച ആണത്വം ആണ് ഈ സിനിമ.... സമൂഹവും കുടുംബവും മതവും രാഷ്ട്രിയക്കാരും കൊട്ടി വച്ചടച്ച മനുഷ്യൻ മനുഷ്യനെ മനസ്സിലാക്കുന്ന രാഷ്ട്രിയം ഒരു പക്ഷേ ചെഗുവേരയുടെ പടം ഫേസ് ബുക്ക് പ്രൊഫൈൽ പിക്ക് ആക്കി കമ്യുണിസം പറയുന്നവനോ പീടിപ്പിക്കപ്പെട്ട പെണ്ണിന് ആദരാഞ്ജലി കാണിച്ച് കറുത്ത ഫോട്ടോ പൊക്കി നടക്കുന്ന മാന്യൻമാർക്കോ മനസ്സിലാകണമെന്നില്ല... എത്രയൊക്കെ സോഷ്യലിസം പറഞ്ഞാലും നമ്മളൊക്കെ നമ്മുക്ക് വേണ്ടി ജീവിക്കുന്നവർ തന്നെയാണ്...കമ്മട്ടിപ്പാടം എന്നത് നമ്മുക്ക് ചുറ്റുമുള്ള ഓരോ ജീവിതത്തിലേക്കുമുള്ള അല്ലേൽ നിസ്സഹായതയുടെ ശരി - തെറ്റുകളിലേക്കുള്ള തുറന്ന നോട്ടമാണ് കമ്മട്ടിപ്പാടം....അവാർഡ് ഒന്നും കിട്ടിയില്ലേലും നിങ്ങൾ വിഷമിക്കരുത് വിനായകൻ അണ്ണാ... സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും മനസ്സറിഞ്ഞ് തന്ന കൈയ്യടി മാത്രം മതി താങ്കളുടെ അഭിനയത്തിനുള്ള അവാർഡ് ആയിട്ട്....ഓരോരുത്തരും അവരവരുടെ റോളുകൾ നന്നാക്കി.... ആരെയും എടുത്ത് പറയുന്നില്ല.... 2.57 Duration അല്ലം കുറയ്ക്കാമെന്ന് തോന്നി... സിനിമയുടെ ആദ്യ 15 മിനുറ്റും ഇന്റർവെല്ലിനോടടുത്ത സ്ഥലങ്ങളിലും Cut ആവശ്യം തന്നെ...അന്നയും റസൂലും ഇഷ്ടപ്പെടാത്ത എന്നാൽ സ്റ്റീവ് ലോപ്പസ് ഇഷ്ടപ്പെടുകയും ചെയ്ത ഒരു രാജീവ് രവി ഫാൻ ആണു ഞാൻ... ഇനിയും നല്ല സിനിമകൾ ഈ സംവിധായകനിൽ നിന്ന് പ്രതീക്ഷിക്കാം...4.5/5'
    Last edited by Jaisonjyothi; 05-20-2016 at 06:13 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    kidu macha
    thanks for review

  4. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Aadupuli...iam waiting....jayaramettan mass...thnks


  5. #4
    FK Citizen NabeelDQ's Avatar
    Join Date
    Apr 2015
    Location
    UAE/EKM
    Posts
    12,663

    Default

    Thanks bhai

  6. #5

    Default

    Thanks bhai

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #7
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jaison good review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #8
    FK Citizen nmaks's Avatar
    Join Date
    Dec 2009
    Location
    T.V.M/U.A.E
    Posts
    11,123

    Default


  10. #9
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks......................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  11. #10
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks Yaaar

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •