Page 1 of 2 12 LastLast
Results 1 to 10 of 13

Thread: കമ്മട്ടിപ്പാടം a retrospect

  1. #1

    Default കമ്മട്ടിപ്പാടം a retrospect


    കമ്മട്ടിപ്പാടം a retrospect


    ✦അനൗൺസ്* ചെയ്ത അന്നുമുതൽ, മലയാള സിനിമാ പ്രേമികൾ ആകാംക്ഷാപൂർവ്വം കാത്തിരുന്ന ചിത്രമായിരിക്കും കമ്മട്ടിപ്പാടം. അങ്ങനെയെങ്കിൽ അതിനു പിന്നിലുള്ള കാരണം എന്തായിരിക്കും? 'അന്നയും റസൂലും, ഞാൻ സ്റ്റീവ്* ലോപ്പസ്*' എന്നീ ചിത്രങ്ങൾ, മലയാളിയുടെ യഥാർത്ഥ ജീവിതത്തോട്* ചേർന്നുനിന്ന സൃഷ്ടികളായിരുന്നു. ഈ ചിത്രങ്ങൾ കണ്ടിട്ടുള്ള ആർക്കും, രാജീവ്* രവി എന്ന സംവിധായകനെ മറക്കുവാൻ കഴിയില്ല. ഈ രണ്ടു ചിത്രങ്ങളിലും, എഴുതിവച്ച കഥ അതേപടി ആവിഷ്കരിക്കുക എന്നതിനേക്കാളുപരി, ഒരു സംവിധായകന്റെ സ്വാധീനം പ്രകടമായിരുന്നു.


    ■രാജീവ്* രവി സംവിധാനം ചെയ്യുന്ന മൂന്നാം ചിത്രമായ 'കമ്മട്ടിപ്പാട'ത്തിൽ, മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനാവുന്നു എന്നതും, ചിത്രത്തിന്റെ തിരക്കഥ എഴുതിയത്*, നടനും നാടകകൃത്തും, അഭിനേതാവും, സംവിധായകനുമായ പി.ബാലചന്ദ്രൻ ആണെന്നുള്ളതും, നാമോരോരുത്തരുടേയും പ്രതീക്ഷകൾക്ക്* ആക്കം കൂട്ടി. ആകാംക്ഷകൾക്ക്* വിരാമമിട്ടുകൊണ്ട്*, ഇന്നേദിവസം 'കമ്മട്ടിപ്പാടം' തിയേറ്ററുകളിലെത്തി.


    synopsis

    ■മൂന്നുമണിക്കൂറോളം ദൈർഘ്യമുള്ള ഈ ചിത്രം, മുംബൈയിൽ ജോലി ചെയ്യുന്ന നാൽപ്പതുകാരനായ കൃഷ്ണന്റെ ജീവിതകഥയാണ്*. ഒരു പ്രത്യേക സാഹചര്യത്തിൽ, ബാല്യകാലസുഹൃത്തായ ഗംഗനെ അന്വേഷിച്ച്* നാട്ടിലേക്ക്* മടങ്ങിയെത്തുന്ന കൃഷ്ണൻ അംഗീകരിക്കേണ്ടിവന്ന ചില യാഥാർത്ഥ്യങ്ങളും, അദ്ദേഹത്തിന്റെ സ്മരണകളുമാണ്* ചിത്രത്തിന്റെ ഇതിവൃത്തം.


    👥cast & performances

    ■കൃഷ്ണൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്* ദുൽഖർ സൽമാൻ. വ്യത്യസ്ഥ വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ തത്പരനായ ദുൽഖർ സൽമാന്റെ ഏറ്റവും മികച്ച പെർഫോർമൻസുകളിലൊന്നാണ്* കമ്മട്ടിപ്പാടത്തിലെ കൃഷ്ണൻ. വിവിധപ്രായങ്ങളിലുള്ള കഥാപാത്രമായി പക്വതയോടുകൂടിത്തന്നെ അദ്ദേഹം തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.


    ■ചിത്രത്തിൽ, ഏറെ പ്രാധാന്യമുള്ള ബാലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* മണികണ്ഠൻ. ഗംഗൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്* വിനായകൻ. ഈ രണ്ടു നടന്മാരും അഭിനയിക്കുകയാണോ എന്നുപോലും തോന്നും വിധത്തിലുള്ള അതിഗംഭീര പ്രകടനമായിരുന്നു.


    ■ബെൻ എന്ന ചിത്രത്തിലെ വേഷത്തിലൂടെ, അംഗീകാരങ്ങൾ കരസ്ഥമാക്കിയ അഞ്*ജലി അനീഷ്* ഉപാസന, പി. ബാലചന്ദ്രൻ എന്നിവർ കൃഷ്ണന്റെ മാതാപിതാക്കളുടെ വേഷവും, അനിമോൾ (അനിത) എന്ന നായികാകഥാപാത്രത്തെ ഷോൺ റോമിയും അവതരിപ്പിച്ചു.

    ■ഇറച്ചിവെട്ടുകാരൻ ബിജു എന്ന (കരാട്ടെക്കാരനായ) കഥാപാത്രമായി പ്രത്യക്ഷപ്പെട്ട സൗബിൻ ഷാഹിർ നിങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കും. സൗബിൻ ഷാഹിർ ഇന്നുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്ഥനായിരുന്നു ഈ ചിത്രത്തിൽ.


    ■അലൻഷ്യർ, സുരാജ്* വെഞ്ഞാറമ്മൂട്*, പി. ബാലചന്ദ്രൻ, വിനയ്* ഫോർട്ട്*, മുത്തുമണി, അമൽഡ ലിസ്*, ഷൈൻ ടോം ചാക്കോ, എന്നിവരാണ്* മറ്റു പ്രധാന അഭിനേതാക്കൾ.


    📽cinematography

    ■ചായാഗ്രഹകൻ കൂടിയായ രാജീവ്* രവിയുടെ ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്* മധു നീലകണ്ഠൻ. പല കാലഘട്ടങ്ങളിലെ രംഗങ്ങൾ നന്നായിത്തന്നെ ക്യാമറയിൽ പകർത്തപ്പെട്ടു.


    stunts

    ■ദിലീപ്* സുബ്ബരായൻ നിർവ്വഹിച്ച സംഘട്ടനരംഗങ്ങൾ ഈ ആക്ഷൻ ചിത്രത്തിനു മുതൽക്കൂട്ടായിരുന്നു. ഇറച്ചിമാർക്കറ്റിൽ വച്ചുള്ള സംഘട്ടനവും, ജയിലിൽ വച്ചുള്ള രംഗവും, ഒരു മലയാള ചിത്രത്തിന്റെ ലെവലിനും മുകളിലായിരുന്നു.


    music & original scores

    ■കെ, ജോൺ പി.വർക്കി, വിനായകൻ എന്നിവർ ചേർന്നാണ്* ചിത്രത്തിന്* ഈണമൊരുക്കിയത്*. ആദിഭഗവാൻ എന്ന ടൈറ്റിൽ സോംഗ്* ഉൾപ്പെടെ, കഥാസന്ദർഭങ്ങളുടെ തീവ്രത നിലനിറുത്തുവാൻ തക്കവിധമൊരുക്കിയ പശ്ചാത്തലസംഗീതം അതിഗംഭീരമായിരുന്നു. ഇടവേളയ്ക്ക്* തൊട്ടുമുൻപ്*, പ്രത്യേകസാഹചര്യത്തിൽ പശ്ചാത്തലത്തിൽ കേൾക്കുന്ന ഗാനം ഹൃദയഭേദകമാണ്*.


    overall view

    ■ജീവിതയാഥാർത്ഥ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ശക്തമായ ഒരു കഥ, വളരെ മികച്ച തിരക്കഥ, ഒട്ടും സിനിമാറ്റിക്* അല്ലാത്ത സംഭാഷണങ്ങൾ, മിതമായ വേഗതയിലുള്ളതും, ബോറടിപ്പിക്കാത്തതുമായ മികച്ച ആവിഷ്കാരം.


    ■നായകന്റെയും, സുഹൃത്തുക്കളുടേയും ബാല്യം, വളർച്ച, വെല്ലുവിളികൾ എന്നിവയെ കേന്ദ്രീകരിച്ചുകൊണ്ട്* മുൻപോട്ടുപോയ ഗംഭീര ആദ്യപകുതിയും, അതിനോടു ചേർന്നു നിൽക്കുന്ന രണ്ടാം പകുതിയും, അപ്രതീക്ഷിതവും എന്നാൽ വളരെ തൃപ്തികരമായ മികച്ച ക്ലൈമാക്സും.


    ■സൗഹൃദം, കുടുംബജീവിതം, പ്രണയം പ്രതികാരം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം, സാധാരണക്കാരിൽ സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്*. ഒട്ടും അസ്വാഭാവികത തോന്നാത്തവിധത്തിൽ അത്* ദൃശ്യവത്കരിക്കപ്പെട്ടിരിക്കുന്നു.


    ■എറണാകുളം നഗരം ഇപ്പോൾ സ്ഥിതിചെയ്യുന്നിടത്ത്*, മുൻപ്* വലിയ പാഠശേഖരങ്ങളായിരുന്നു. കാർഷികവൃത്തി നടത്തി ജീവിച്ച പാവപ്പെട്ടവരും അധ്വാനിക്കുന്നവരും ആയ ജനങ്ങളിലേക്ക്* വികസനങ്ങൾ കടന്നുവന്നപ്പോൾ, അതവരെ ഏതെല്ലാം വിധത്തിൽ ബാധിച്ചു എന്നതിലേക്കും, തന്റെ നിലനില്*പ്പിന് വേണ്ടി മനുഷ്യര്* നടത്തുന്ന സംഘര്*ഷങ്ങള്*, തുടങ്ങിയ വിഷയങ്ങളിലേക്കും ചിത്രം കടന്നു ചെല്ലുന്നു.


    ■അതോടൊപ്പം തന്നെ, പാവങ്ങളെയും, പ്രതികരണശേഷിയില്ലാത്തവരേയും ആശ്രയിച്ച്*, അവരെ ചൂഷണം ചെയ്ത്* കാര്യങ്ങൾ സാധിച്ച്*, ഒടുവിൽ അവരെ കറിവേപ്പില പോലെ എടുത്തുകളയുന്ന സമ്പന്നവർഗ്ഗത്തെ ചിത്രത്തിലൂടെ തുറന്നുകാട്ടുന്നു.


    ■ഈ ചിത്രം, ഇന്നത്തെ രാഷ്ട്രീയാവസ്ഥയുമായി ചിന്തിക്കുമ്പോൾ കാലോചിതമാണ്*. വികസനം എന്ന മുദ്രാവാക്യവുമായി, രാഷ്ട്രീയനേതാക്കൾ മുൻപോട്ടുപോകുമ്പോൾ, മണ്ണിനെ ആശ്രയിച്ചുജീവിക്കുന്ന സാധാരണക്കാരനെ അതു ബാധിക്കുന്ന വിധങ്ങളും ധനാഢ്യരേക്കാളേറെ അതിനിരകളാവുന്ന, അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളിലേക്കും ചിത്രം കടന്നു ചെല്ലാനിടയായി.


    ■മാനുഷിക ബന്ധങ്ങൾക്കു വിലകൽപ്പിക്കുന്ന ഈ ചിത്രത്തിൽ, സ്വന്തം ജീവിതത്തേക്കാളുപരി, സൗഹൃദത്തിന്* പ്രാധാന്യം കൊടുക്കുന്ന ജീവിതത്തെ പ്രതിനിധീകരിക്കുന്ന നായകകഥാപാത്രത്തെ ഒരുക്കിയതോടൊപ്പം, പരസ്പരം നന്നായി അറിയാവുന്നവരിൽ പോലും ഉടലെടുക്കുന്ന നിസാര പ്രശ്നങ്ങൾ ചിലപ്പോൾ സ്വരച്ചേർച്ചയില്ലായ്മയിലേക്കും, ഒടുവിൽ വലിയൊരു പ്രശ്നത്തിലേക്കും നയിക്കപ്പെടും എന്ന മുന്നറിയിപ്പു നൽകുന്നതോടൊപ്പം അതിനെ മുതലെടുത്ത്*, ചേരിതിരിവ്* സൃഷ്ടിക്കുന്ന മറ്റുചിലരേയും ചിത്രത്തിൽ ദൃഷ്ടാന്തീകരിച്ചിരിക്കുന്നു.


    ■മുൻ 'രാജീവ്* രവി' ചിത്രങ്ങളിലേതുപോലെ തന്നെ, കാസ്റ്റിംഗ്* എടുത്തുപറയേണ്ടതാണ്*. മണികണ്ഠൻ, വിനായകൻ എന്നീ നടന്മാർ പരമാവധി ചൂഷണം ചെയ്യൻ അദ്ദേഹത്തിനു കഴിഞ്ഞു. രാജീവ്* രവി എന്ന സംവിധായകന്റെ ഐഡന്റിറ്റി എടുത്തുകാണിക്കുന്ന രംഗങ്ങൾ ചിത്രത്തിലുടനീളം ഉണ്ടായിരുന്നു. സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ച ഈ ചിത്രത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ഈ ചിത്രം, മുൻ രാജീവ്* രവി ചിത്രങ്ങൾ പോലെ തന്നെ, ഓരോ പ്രേക്ഷകനേയും തൃപ്തിപ്പെടുത്തും തീർച്ചയായും

    my rating: 3.75/★★★★★


    ➟വാൽക്കഷണം:
    ■ചിത്രത്തിന്റെ തിരക്കഥാകൃത്ത്*, ഈ ചിത്രത്തേപ്പറ്റി ഒരഭിമുഖത്തിൽ പിൻവരുന്ന പ്രകാരം പറയുകയുണ്ടായി: "വെറുതെ മനുഷ്യനെ പതപ്പിച്ച് സുഖിപ്പിച്ചിരുത്തുന്ന സിനിമയല്ല കമ്മട്ടിപ്പാടം. അത്തരമൊരു സമീപനം സംവിധായകനും സിനിമയോടില്ല. അങ്ങനെയല്ലാതെ, ചില യാഥാര്*ത്ഥ്യങ്ങള്* പറയുമ്പോള്* അത് ഉള്*ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്..." -ചിത്രം കഴിഞ്ഞിറങ്ങിയ എനിക്ക്* പറയാനുള്ളതും അതുതന്നെയാണ്*. ഫാൻസിനെ തൃപ്തിപ്പെടുത്തുവാനോ, യാഥാർത്ഥ്യങ്ങളെ മൃദുവായി സമീപിക്കുവാനോ നിൽക്കാതെ, ചങ്കൂറ്റത്തോടെ ആവിഷ്കരിക്കപ്പെട്ട ഒരു ചിത്രമാണിത്*. തീവ്രമായ വിഷയങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഈ മികച്ച ശ്രമത്തെ വൻ വിജയമാക്കുന്നതിൽ എല്ലാ പ്രേക്ഷകർക്കും പങ്കാളികളാവാം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen nmaks's Avatar
    Join Date
    Dec 2009
    Location
    T.V.M/U.A.E
    Posts
    11,123

    Default

    thanks machan...........

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    thanks......................................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon thiru
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  6. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  7. #6

    Default

    wonderful review
    the flower garden

  8. #7
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks yaaara

  9. #8
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    kidu review

  10. #9
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks for the review

  11. #10
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks bhai.....kidu review...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •