Page 1 of 3 123 LastLast
Results 1 to 10 of 22

Thread: **Aadupuliyattam Review**

  1. #1
    Ultimate Lalettan fan -moviemaniac Jaisonjyothi's Avatar
    Join Date
    Dec 2010
    Location
    manjeri
    Posts
    17,306

    Default **Aadupuliyattam Review**


    പ്രിയപ്പെട്ട ജയറാമേട്ടന്....

    കഴിഞ്ഞ വർഷം ഇറങ്ങി,ആദ്യ ഷോ തീരുന്നതിനുമുന്നെ തിയേറ്റർ വിടേണ്ടി വന്ന തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമ താങ്കൾ കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. സിനിമയുടെ പരാജയവും പ്രേക്ഷകാ ഭിപ്രായങ്ങളും താങ്കൾ അറിഞ്ഞിരിക്കാനും വഴിയില്ല.. അല്ലായിരുന്നേൽ കണ്ണൻ താമരക്കുളം എന്ന സംവിധായകനു വീണ്ടും ഡേറ്റ് കൊടുക്കാനുള്ള സാഹസികത നിങ്ങൾ കാണിക്കില്ലായിരുന്നു.... തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമ താങ്കൾ അഭിനയിക്കാൻ തയ്യാറായത് എന്തുകൊണ്ടെന്ന് ചോദിക്കുന്നതിൽ അർഥമില്ല ... അതിലും മോശം സിനിമകൾ എത്ര ചെയ്തിരിക്കുന്നു അല്ലേ.... പക്ഷേ ആടു പുലിയാട്ടം താങ്കൾ അഭിനയിച്ചതിനും താങ്കളുടെ തിരിച്ചുവരവാകുമെന്ന് പ്രതീക്ഷ വെച്ചതും ചാനലുകൾ കയറിയിറങ്ങി പ്രൊമോഷൻ ചെയ്തതുമെല്ലാം ഒരു ഒറ്റ വരിയിൽ ത്രില്ലടിപ്പിക്കുന്ന കഥാബീജം ഉള്ളത് കൊണ്ടാണ്ണെന്ന തിൽ സംശയമില്ല.... എന്നാൽ സിനിമയുടെ ആകെ തുകയിലും മുന്നിൽ നിന്നത് ആ ഒറ്റവരി കഥാബീജം മാത്രമായ്പ്പോയി....

    ഇന്നത്തെക്കാലത്ത് ഒരു ഹൊറർ ത്രില്ലർ ഇറക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല Youtube ൽ കയറി ഹൊറർ ത്രില്ലർസ് എന്നു സെർച്ച് ചെയ്താൽ കോളെജ് പിള്ളേർ വരെ പഴറ്റി തെളിഞ്ഞ ഒരു Genre ആണെന്ന് മനസ്സിലാക്കാം... പിന്നെ ആകാശഗംഗ കണ്ടു വാവിട്ട് കരഞ്ഞ് ഓടിപ്പോയ സ്ത്രീ ജനങ്ങളും ഗർഭം അലസിപ്പോയവരും വരെ ഉള്ള സാക്ഷരത കേരളത്തിൽ പ്രേതങ്ങൾക്കും മാർക്കറ്റ് വാല്യൂ കിട്ടാതെ വരില്ലെന്ന ധാരണയാകാം ഈ സിനിമയ്ക്ക് കാരണമായതും... കേരളത്തിലെ എല്ലാ സ്ത്രീ പ്രേതങ്ങൾക്കും പറയാൻ ഒരു കഥയെ കാണൂ പുരുഷ വഞ്ചന. അച്ഛൻ അമ്മാവൻ കാമുകൻ ഓട്ടോ ഡ്രൈവർ ബംഗാളിന് പണിക്ക് വന്നവൻ അങ്ങനെ വേഷം മാറിയാലും പുരുഷൻ പുരുഷൻ തന്നെ.... കണ്ണീർ സീരിയലുകൾ കണ്ട് കൂടെ കരയുന്ന സാക്ഷരത കേരളത്തിലെ സ്ത്രീ ജനങ്ങളയും ലോല ഹൃദയരായ പുരുഷൻമാരെയും കരയിപ്പിക്കാൻ പ്രേതങ്ങളുടെ വക മെല്ലോഡ്രാമയും കുടെ ആയാൽ ശുഭം... പിന്നെ കുറച്ച് ഹിന്ദു ക്രിസ്ത്യർ മുസ്ലിം പൂജാരികളും വവ്വാലും ബൊമ്മക്കുട്ടിയും ചുവന്ന നാടയും അമ്പലവും പ്രതിഷ്ഠയും സമാസമം ചേർത്താൽ സിനിമ റെഡി...... അല്ലേ ജയറാമേട്ടാ...

    സിനിമയിൽ ആരേലും അഭിനയിക്കുന്നത് കണ്ടോ എന്ന് മഷിനോക്കേണ്ട അവസ്ഥയാണ്.... ജയറാമേട്ടന് ഇനി അഭിനയിച്ചാൽ കാല് തല്ലിയൊടിക്കുമെന്ന് ആരോ വിളിച്ചു പറയുന്നത് കേട്ടു... രമ്യാ കൃഷ്ണൻ നന്നായിട്ടുണ്ട്.... ബാക്കിയെല്ലാവരും വെറുപ്പിച്ചു

    കാലം മാറിയതറിയാതെ വന്നുപ്പെട്ടൊരു ശരാശരിയിലും താഴെ നിൽക്കുന്ന സിനിമയാണ് ആടുപ്പുലിയാട്ടം അത് ടെക്നിക്കൽ സൈഡിൽ ആയാലും ശരി തിരക്കഥയിൽ ആയാലും....

    1.5/5

    Nb: ഇനി ഇപ്പോ ഇതൊന്നുമല്ല ചുമ്മാ കൂട്ടുകാരുമായ്പ്പോയ് പേടിപ്പിക്കാൻ വരുന്ന പ്രേതത്തെ കണ്ട് ചിരിക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടേൽ ഒരു തവണ കണ്ടു മുഴുവിപ്പിക്കാം

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jaison
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  4. #3
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks Jaison....kidu review

  5. #4
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks............................................ ..
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks Jaisaon...kidukkan rvw


  7. #6
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    thanks man..kashtam thane jayaram nte karyam...

  8. #7
    FK Addict Kk Ajmal's Avatar
    Join Date
    Oct 2011
    Location
    Forte De France
    Posts
    1,035

    Default

    Thank u bro... so thala vekkunilla...m

    Sent from my SM-A500F using Tapatalk
    മമ്മൂക്ക

  9. #8
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Appo ithum swahaaa...

  10. #9

    Default

    thanks da..



  11. #10

    Default

    Thanks daa

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •