Results 1 to 6 of 6

Thread: ഹാപ്പി വെഡ്ഡിംഗ്സ്* a retrospect

  1. #1

    Default ഹാപ്പി വെഡ്ഡിംഗ്സ്* a retrospect


    ഹാപ്പി വെഡ്ഡിംഗ്സ്* A RETROSPECT


    ✦യുവനടന്മാരെ കേന്ദ്രകഥാപാത്രങ്ങളാക്കി ധാരാളം ചിത്രങ്ങൾ മലയാളത്തിലിറങ്ങുന്നുണ്ട്*. ഒരുപറ്റം യുവാക്കൾ, അൻപതോളം പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കിയൊരുക്കിയ, ഏറ്റവും പുതിയ മലയാളചിത്രമാണ്* ഹാപ്പി വെഡ്ഡിംഗ്സ്*. ഈ ചിത്രത്തിലേക്ക്* നാം ആകർഷിക്കപ്പെടാനുള്ള പ്രധാനകാരണം എന്തായിരിക്കും?

    ■ഒന്നാമതായി, നമുക്കേവർക്കും സുപരിചിതമായ ചലച്ചിത്ര നിർമ്മാണ വിതരണ കമ്പനിയായ EROS international ആണ്*, ഈ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്* എന്നുള്ളതാണ്*. രണ്ടാമതായി, 'പ്രേമ'ത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ 'ഗിരിരാജൻ കോഴി'യും, (ഷറഫുദ്ദീൻ) സൗബിൻ ഷാഹിറും, സിജു വിൽസനും, ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്*. നവാഗത സംവിധായകന്റെ ചിത്രമെന്നനിലയിൽ, അമിതപ്രതീക്ഷകളില്ലാതെയാണ്* ചിത്രത്തിനു ഞാൻ കയറിയത്*.


    SYNOPSIS

    ■130 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം റോയൽ എഞ്ചിനീയറിംഗ്* കോളേജിലെ വിദ്യാർത്ഥികളായ ഹരി, റോബിൻ, ടൈസൺ എന്നീ കൂട്ടുകാരുടെ കഥയാണ്*. ഹരിയും, സഹപാഠി ഷാഹിനയും തമ്മിൽ പ്രണയത്തിലാണ്*. അവരുടെ കോളേജ്* ജീവിതത്തിലും ശേഷവും സംഭവിക്കുന്ന ചെറുതും വലുതുമായ ചില വിഷയങ്ങളിലൂടെ ചിത്രം മുൻപോട്ടു പോകുന്നു.


    👥CAST & PERFORMANCES

    ■സിജു വിൽസൺ, ഷറഫുദ്ദീൻ, ജസ്റ്റിന്* എന്നിവർ യഥാക്രമം ഹരി, റോബിൻ, ടൈസൺ എന്നീ സഹപാഠികളായ വിദ്യാർത്ഥികളുടെ വേഷം അവതരിപ്പിച്ചു. അസാധാരണത്വം അനുഭവപ്പെടാതെ, മൂവരും തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു. പ്രേമത്തിലെ ഗിരിരാജൻ കോഴിയേപ്പോലെ, 'കോഴി'സ്വഭാവമുള്ള കഥാപാത്രമായുള്ള ഷറഫുദ്ദീന്റെ പ്രകടനം ശ്രദ്ധേയമാണ്*.


    ■പേഴ്സണൽ ഡവലപ്*മന്റ്* ഓഫീസർ കൃഷ്ണൻ എന്ന കഥാപാത്രത്തെ സൗബിൻ ഷാഹിർ അവതരിപ്പിച്ചു. 'ഷാഹിന' എന്ന കഥാപാത്രത്തെ, അനു സിത്താര അവതരിപ്പിച്ചു. ഡയലോഗുകൾ തീരെ കുറവായിരുന്നെങ്കിലും, ഏൽപ്പിക്കപ്പെട്ട വേഷം നന്നായിത്തന്നെ അനുസിത്താര ചെയ്തു. മറ്റ്* മൂന്നു പെൺകുട്ടികൾ കൂടി ചിത്രത്തിലുണ്ടായിരുന്നെങ്കിലും, കൂട്ടത്തിൽ ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയായിരുന്നു കാഴ്ചയിൽ മിടുക്കി.


    ■ഇവരേക്കൂടാതെ, ശിവജി ഗുരുവായൂർ, സൈജു കുറുപ്പ്*, തെസ്നിഖാൻ, മെറീന മൈക്കിൾ തുടങ്ങിയവരും, ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിരിക്കുന്നു.


    MUSIC & ORIGINAL SCORES

    ■അരുൺ മുരളീധരൻ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ ശരാശരിയിലൊതുങ്ങിയെങ്കിലും, പശ്ചാത്തലസംഗീതം മികച്ചുനിന്നു. പ്രത്യേകിച്ച്* ക്ലൈമാക്സിനോടടുക്കുമ്പോൾ.


    OVERALL VIEW

    ■ആസ്വാദനം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള, സംഭവബഹുലമായ വിഷയങ്ങളില്ലാത്ത, ലളിതമായ ഒരു കഥ, ബോറടിക്കാത്ത വിധത്തിൽ പ്രേക്ഷകനെ മുൻപോട്ടു കൊണ്ടുപോയ തിരക്കഥ, കഥയുടെ അപര്യാപ്തതകളെ മറച്ചുവച്ച മികച്ച മേക്കിംഗ്*.


    ■നിരാശയാൽ ഭാരപ്പെട്ട കാമുകന്റെ സംഭാഷണരംഗങ്ങളോടെ ആരംഭിച്ച ചിത്രത്തിന്റെ, തുടക്കത്തിൽ അൽപ്പം ലാഗിംഗ്* അനുഭവപ്പെട്ടെങ്കിലും, ശേഷം വേഗത കൈവരിച്ചുകൊണ്ട്*, ക്യാമ്പസ്* പശ്ചാത്തലത്തിലൂടെ മുൻപോട്ട്* നീങ്ങി, ഒരു ട്വിസ്റ്റോടുകൂടി അവസാനിച്ച ആദ്യപകുതിയും, ആദ്യപകുതിയിൽനിന്നും, തികച്ചും വ്യത്യസ്ഥമായി അവതരിപ്പിക്കപ്പെട്ട രണ്ടാം പകുതിയും, സന്ദർഭോജിതമായ ഉപസംഹാരവുമാണ്* ചിത്രത്തിന്*.


    ■നമുക്കേവർക്കും ഓർമ്മകളിൽ ഒരു കോളേജ്* ജീവിതവും ഹോസ്റ്റൽ ജീവിതവും ഉണ്ടാവും. കോളേജ്* കാലഘട്ടത്തിലേക്ക്* നമ്മെ കൂട്ടിക്കൊണ്ടു പോകുവാൻ സംവിധായകന്* ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്*. നമ്മുടേതിനു സമാനമായ ക്യാമ്പസ്* ലൈഫ്* അതേപടി ചിത്രത്തിൽ പകർത്തിയിരിക്കുന്നു. കോളേജ്*-ഹോസ്റ്റൽ ജീവിതത്തിനിടെ, നാമോരോരുത്തരും അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള ചെറുതും വലുതുമായ കാര്യങ്ങളെ ചിത്രത്തിൽ എടുത്തുകാണിച്ചിട്ടുണ്ട്*.


    ■ ഫേസ്ബുക്ക്* ട്രോൾ പേജുകളിൽ എന്നും അപഹാസ്യരാണ്* ബി.ടെക്കുകാർ. അതിനുകാരണമായ ഉദാസീന ചിന്താഗതികളും, ഉഴപ്പൻ മനോഭാവവുമുള്ള ഒരുപറ്റം സുഹൃത്തുക്കളുടെ പച്ചയായ ജീവിതത്തെ സംവിധായകൻ സ്ക്രീനിലെത്തിച്ചിരിക്കുന്നു. ഹോസ്റ്റലിൽ താമസിക്കുമ്പോൾ കൈവശം പണമില്ലാത്ത അവസ്ഥ, വായ്*നോട്ടം, മദ്യപാനം, കോപ്പിയടി, പ്രണയം, വഞ്ചന, നാടുചുറ്റൽ, തുടങ്ങിയവയെല്ലാം ചിത്രത്തിൽ കാണുവാൻ കഴിഞ്ഞു എന്നുള്ളത്* അതിനുദാഹരണങ്ങളാണ്*.


    ■നായികയുടെ സുഹൃത്ത്* ടീന എന്ന കഥാപാത്രം പാട്ടുപാടുന്ന രംഗം അസഹനീയമായിരുന്നു എന്ന് പറയാതെ വയ്യ. മെറീന മൈക്കിൾ അവതരിപ്പിച്ച സോഫിയ എന്ന കഥാപാത്രം തുടരെത്തുടരെ "ഇയാളു വല്യ ശല്യമായല്ലോ.." എന്ന് പറയുന്നതും, കോളേജ്* വരാന്തയിലൂടെ ഒരേരീതിയിൽ, നായികക്ക്* പിന്നാലെ ഓടുന്ന നായകകഥാപാത്രത്തെ ഒരേരീതിയിൽ, തുടരെത്തുടരെ കാണിച്ചതും രസകരമായിത്തോന്നിയില്ല. അൽപ്പസ്വൽപ്പ ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിൽ കേൾക്കാം. (കോളേജ്* ജീവിതത്തിലെ സൗഹൃദസംഭാഷണങ്ങളിൽ അത്* സാധാരണമാണല്ലോ.)


    ■ചിത്രത്തിന്റെ പ്രാഥമികോദ്ദേശ്യം ആസ്വാദനമാണ്*. ചിത്രം കാണുവാനായി തിയെറ്ററിൽ ചെല്ലുന്ന പ്രേക്ഷകനെ ആദ്യന്തം രസിപ്പിക്കുക എന്ന ദൗത്യത്തിൽ എത്തിച്ചേരുവാൻ ഒരുപരിധിവരെ അണിയറക്കാർക്ക്* കഴിഞ്ഞു. ഒരു തുടക്കക്കാരന്റെ പരിചയക്കുറവ്*, പ്രേക്ഷകന്* അനുഭവപ്പെടാത്തരീതിയിൽ ചിത്രത്തെ ഒരുക്കി നമ്മുടെ മുന്നിലെത്തിച്ച സംവിധായകൻ ഒമർ ലുലുവും, ചെറിയ ചിത്രങ്ങൾ വിതരണത്തിനെടുത്തുകൊണ്ട്* നവാഗതരെ പ്രോത്സാഹിപ്പിക്കുവാൻ തയ്യാറായ EROS international-ഉം അഭിനന്ദനം അർഹിക്കുന്നു.


    ■അമിതപ്രതീക്ഷയുടെ ഭാരം ഇറക്കിവച്ച്*, ഒരു എന്റർടൈനർ എന്നനിലയിൽ മാത്രം ചിത്രത്തെ സമീപിക്കുകയാണെങ്കിൽ, ഹാപ്പി വെഡ്ഡിംഗ്* തീർച്ചയായും നിങ്ങൾക്കും തൃപ്തിനൽകും.


    MY RATING: ★★★☆☆


    ➟വാൽക്കഷണം:

    ■ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടും ആകർഷകമായിരുന്നില്ല. (പ്രേക്ഷകന്റെ, ചിത്രം കാണുവാനുള്ള തീരുമാനത്തെ സ്വാധീനിക്കുന്ന ഒന്നുകൂടിയാണല്ലോ പോസ്റ്ററുകൾ.)
    വലിയ റിലീസുകൾക്കൊപ്പം, ചിത്രത്തെ തിയെറ്ററുകളിലെത്തിച്ചത്*, അണിയറക്കാരുടെ ആത്മവിശ്വാസത്തേക്കൂടി സൂചിപ്പിക്കുന്നു. ആ വിശ്വാസം പൂർണ്ണമാവുകയും, വലിയചിത്രങ്ങൾക്കിടയിൽപ്പെട്ട്* ഞെരിഞ്ഞമർന്നുപോവാതെ ചിത്രം ഒരു വിജയമായിത്തീരുവാൻ ഇടവരട്ടെ..!

  2. Likes hakkimp, Saathan, Sal kk liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  5. #3

    Default

    thnk u ..............
    the flower garden

  6. #4
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,952

    Default

    thanks jomon
    .

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jomon

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •