Results 1 to 9 of 9

Thread: ആടുപുലിയാട്ടം a retrospect

  1. #1

    Default ആടുപുലിയാട്ടം a retrospect


    ആടുപുലിയാട്ടം A RETROSPECT


    ✦ജയറാം എന്ന നടന്റെ തിരിച്ചുവരവ്* ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട്*, പൂർവ്വാധികം ശക്തിയോടുകൂടി, കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഗംഭീര ഹൊറർ ചിത്രവുമായി ജയറാം എത്തിയിരിക്കുകയാണ്*....!!


    ■അറുന്നൂറു വർഷങ്ങൾക്കുമുൻപ്* സംഭവിച്ചു എന്ന് പറയപ്പെടുന്ന ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കിയ ഒരു ബിഗ്ബജറ്റ്* ചിത്രമായ ആടുപുലിയാട്ടം, മലയാള സിനിമയ്ക്ക്* ഒരു മുതൽക്കൂട്ടാവുമോ? വ്യത്യസ്ഥ ചിത്രങ്ങൾ സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്ന ലക്ഷ്യത്തോടുകൂടി ആകാംക്ഷാപൂർവ്വം ഞാൻ തിയെറ്ററിലെത്തി.


    SYNOPSIS

    ■രണ്ടുമണിക്കൂർ 25 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, സിദ്ധീഖിന്റെ കഥാഖ്യാനത്തോടുകൂടി ആരംഭിക്കുന്നു. പ്രശസ്ഥനായ ഒരു ബിൽഡറാണ്* സത്യജിത്*. വർഷങ്ങൾക്കുമുൻപ്*, ഏതു വിധേയുമുള്ള തട്ടിപ്പുകൾ നടത്തി പണം സമ്പാദിക്കുന്ന ഒരാളായിരുന്നു സത്യജിത്* എങ്കിലും, ഇപ്പോൾ അയാൾ ഭാര്യയോടും മകളോടുമൊപ്പം സന്തോഷമായി ജീവിക്കുന്നു. ആതുരസേവനങ്ങളും നടത്താറുണ്ട്*. പെട്ടന്നൊരുനാൾ അയാൾക്ക്* ഒരുതരം വിഭ്രാന്തി അനുഭവപ്പെടുന്നു. അവിടെ ചിത്രത്തിന്റെ കഥ വികസിക്കുന്നു.


    👥CAST & PERFORMANCES

    ■സത്യജിത്* എന്ന നായകകഥാപത്രത്തെ, രണ്ടു ഗെറ്റപ്പുകളിൽ, മിതത്വത്തോടുകൂടി, പദ്മശ്രീ ജയറാം അവതരിപ്പിച്ചു. ഗൗരവതരമായ രംഗങ്ങളിലും, ഹാസ്യരംഗങ്ങളും, അദ്ദേഹം തന്റെ കഴിവു തെളിയിച്ചു.


    ■അമല എന്ന നായികാകഥാപാത്രത്തെ പുതിയനിയമത്തിലെ ജീനാഭായ്* IPS (ഷീലു എബ്രഹാം) അവതരിപ്പിച്ചു. മാതംഗി എന്ന കഥാപാത്രത്തെ രമ്യാകൃഷ്ണൻ എങ്ങനെയൊക്കെയോ കാണിച്ചുകൂട്ടി. ആമി എന്ന ബാലികയുടെ വേഷം അവതരിപ്പിക്കുന്നത്* അക്ഷര.


    ■നായകനെ ശല്യപ്പെടുത്തുവാനും, നായകന്റെ ആട്ടും തുപ്പും കൊള്ളുവാനുമുള്ള 'വാൽ' കഥാപാത്രമായി സാജു നവോദയയും, കുഞ്ഞിനാരായണൻ എന്ന കഥാപാത്രമായി കോട്ടയം പ്രദീപും, ആവശ്യത്തിലേറെ വെറുപ്പിച്ചു. പി.ശ്രീകുമാർ, രമേഷ്* പിഷാരടി, സമ്പത്ത്*, ഓം പുരി തുടങ്ങിയവരാണ്* മറ്റ്* പ്രധാന അഭിനേതാക്കൾ.


    ■'തിങ്കള്* മുതല്* വെള്ളിവരെ' എന്ന ചിത്രത്തിനു ശേഷം കണ്ണന്* താമരക്കുളവും ജയറാമും ഒന്നിച്ച ആടുപുലിയാട്ടത്തിന്*, ദിനേഷ് പള്ളത്താണ് കഥയും തിരക്കഥയും ഒരുക്കിയത്.


    MUSIC & ORIGINAL SCORES

    ■ലാലിസത്തിലൂടെ, മലയാളികളുടെ ഖ്യാതി ദേശീയതലത്തിൽ വരെ എത്തിച്ച രതീഷ്* വേഗയാണ്* ചിത്രത്തിന്* സംഗീതം പകർന്നിരിക്കുന്നത്*. റിമി ടോമി, നജീം ഹർഷാദ്* എന്നിവർ ആലപിച്ച ഗാനവും, മംത മോഹൻദാസ്* ആലപിച്ച ഗാനവും വളരെ മോശമായിരുന്നു. ദയ ബിജിബാലിന്റെ ശബ്ദത്തിലുള്ള 'റാറ്റിനോ രംഗരാസാ..' എന്ന ഗാനവും, പി.ജയചന്ദ്രൻ ആലപിക്കുന്ന 'വാഴ്മുനക്കണ്ണിലേ..' എന്നുതുടങ്ങുന്ന ഗാനവും നന്നായിരുന്നു. മറ്റുഗാനങ്ങളൊന്നും ആസ്വാദ്യകരമായിരുന്നില്ല. പശ്ചാത്തലസംഗീതം സന്ദർഭങ്ങൾക്ക്* ചേരുംവിധം ഒരുക്കി.


    OVERALL VIEW

    ■അതിഗംഭീരമായ ഒരു ചിത്രത്തിലൂടെ, പ്രിയനായകൻ ജയറാമിന്റെ അത്യുജ്വല തിരിച്ചുവരവ്* പ്രതീക്ഷിച്ച പ്രേക്ഷകന്റെ തല ലക്ഷ്യമാക്കി, തേങ്ങ എറിഞ്ഞുടക്കുകയായിരുന്നു സംവിധായകൻ ചെയ്തത്*. ക്ലീഷേ കഥ, പരസ്പരവിരുദ്ധമായ രംഗങ്ങൾ കോർത്തിണക്കി, ഒപ്പിച്ചെഴുതിയ തിരക്കഥ, വിലകുറഞ്ഞതും, നാടകീയവുമായ സംഭാഷണരംഗങ്ങൾ, ആനയെ അനുകരിച്ച അണ്ണാന്റെ ശ്രമം എന്ന് പറയാവുന്ന ശോചനീയമായ മേക്കിംഗ്*.


    ■കാടിന്റെ പശ്ചാത്തലത്തിൽ, ഏറെ പ്രതീക്ഷകൾ നൽകിക്കൊണ്ടുള്ള തുടക്കം, നായകന്റെ നന്മനിറഞ്ഞ മനസ്സ്* തുറന്നുകാണിക്കുവാനായുള്ള 'വില്ലാളിവീരൻ മോഡൽ' ആതുരസേവനം, പിന്നീട്* ഹൊറർ മൂഡിലേക്ക്* നീങ്ങി, സാധൂകരിക്കാനാവാത്ത രംഗങ്ങളോടുകൂടി അവസാനിച്ച ആദ്യപകുതിയും, കീ കൊടുത്താൽ ഓടുന്ന കളിപ്പാട്ടം പോലെ, യാന്ത്രികമായി നീങ്ങിയ രണ്ടാം പകുതിയും, കണ്ടുമടുത്ത ഉപസംഹാരവുമടങ്ങിയ ചിത്രത്തിൽ, നായികമാരുടെ സംഭാഷണരംഗങ്ങൾ മിക്കപ്പോഴും അന്തിപ്പരമ്പരകളെ ഓർമ്മിപ്പിച്ചു.


    ■ചിത്രത്തിലൂടെ കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുവാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്*. അങ്ങനെയെങ്കിൽ നിഷ്കളങ്കയായ ബാലികയേയും, അമ്മയേയും ചതിച്ചുകൊണ്ട്*, അതിഗുരുതരമായ തെറ്റ്* ചെയ്ത നായകൻ ഏതുവിധത്തിൽ നല്ല ജീവിതം തുടരുവാൻ തക്ക യോഗ്യതനേടും? നായകൻ ചെയ്ത ക്രൂര പ്രവൃത്തിക്ക്*, തക്കതായ ശിക്ഷ എന്തുകൊണ്ട്* അദ്ദേഹത്തിന്* കിട്ടുന്നില്ല? അത്* നീതിപൂർവ്വകമാണോ?


    ■നായകന്റെ സ്വൈര്യജീവിതത്തിനു വിഘാതം സൃഷ്ടിച്ചത്* എന്താണോ അല്ലെങ്കിൽ ആരാണോ, അവരുടെ വീക്ക്* പോയന്റിൽ കയറിപ്പിടിച്ച്*, sentimental approach നടത്തി പ്രശ്നത്തിനു പരിഹാരം കാണുകയാണ്* ചിത്രത്തിൽ. (കാരണം ഹീറോ ജയിച്ചേ പറ്റുകയുള്ളൂ എന്നാണല്ലോ ശാസ്ത്രം)


    ■ഹൊറർ ചിത്രമാണെന്ന് അണിയറക്കാർ പറയുന്നുണ്ടല്ലോ, ഹൊറർ ചിത്രമെന്ന നിലയിൽ, ഇതിൽ എന്താണുള്ളത്*? നായികമാരുടെ അമിതാഭിനയവും, കണ്ടുപഴകിയ രംഗങ്ങളുമല്ലാതെ മറ്റൊന്നും ചിത്രത്തിൽ കാണുവാൻ സാധ്യമല്ല. കോമഡി എന്ന പേരിൽ പടച്ചുവിട്ട ചവറുരംഗങ്ങൾ ഒരു അസഹനീയമായ സിനിമാനുഭവം സമ്മാനിക്കുകയുണ്ടായി.


    ■ടെക്നിക്കൽ പെർഫെക്ഷന്റെ കാര്യത്തിൽ വളരെ പിന്നോട്ടാണ്* ചിത്രം. കാറിനു തീപിടിക്കുന്നതും, കാട്ടുതീ പടരുന്നതുമായ രംഗങ്ങളൊക്കെ ബഹുരസമാണ്*. യാദൃശ്ചികമായി സംഭവിക്കുന്ന പലകാര്യങ്ങളും ചിത്രത്തിലുണ്ട്*. അതിനൊന്നും ഒരു പോംവഴി പറഞ്ഞുതരാൻ സംവിധായകനു കഴിയുന്നില്ല. കഥാഖ്യാനത്തിൽ, കാലഘട്ടങ്ങൾക്ക്* മാറ്റം സംഭവിക്കുന്നത്* ഉൾക്കൊള്ളുവാൻ വളരെ പ്രയാസമാണ്*.


    ■എസബാന ഷാബിന അഭിമന്യു തെറാപ്പി' എന്ന തട്ടിപ്പുപരിപാടി കാണിച്ചത്*, ചിരിക്കുവാൻ വകയൊരുക്കി. 'കോമഡിക്കുവേണ്ടി, വനാന്തർഭാഗത്തുവച്ച്* ഒരു മനുഷ്യനെ 'കരടി' എന്ന് ആക്ഷേപിച്ചിട്ട്*, അയാളുടെ മുഖത്തുനോക്കി 'ഇത്* തേനെടുക്കാൻ വന്ന ആദിവാസിയാണെന്ന് പറയുന്നത്*, അണിയറക്കാരുടെ വർണ്ണവിവേചനയെക്കൂടിയല്ലേ സൂചിപ്പിക്കുന്നത്*?


    ■ഹൊറർ ചിത്രമെന്ന നിലയിലും, കുടുംബചിത്രമെന്ന നിലയിലും, ഹാസ്യചിത്രം എന്ന നിലയിലും, പ്രേക്ഷകനു തൃപ്തി നൽകാത്ത ഈ ചിത്രത്തെ, ദുരന്തചിത്രം എന്ന് വിശേഷിപ്പിക്കുന്നതാവും അഭികാമ്യം. ജയറാമിനോട്*: അങ്ങു തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ല. ദയവുചെയ്ത്* ഇങ്ങനെയുള്ള ചിത്രങ്ങൾക്ക്* തല വയ്ക്കരുത്*. (ഇതൊരപേക്ഷയല്ല, രോ രോ-രോദനമാണ്*.)


    MY RATING: ★☆☆☆☆


    ➟വാൽക്കഷണം:

    ■news: 'ആടുപുലിയാട്ടം' വേള്*ഡ് വൈഡ് റിലീസിംഗിനൊരുങ്ങുന്നു.. ആയിരത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.. ഹിന്ദി,തമിഴ്,തെലുഗ്, പതിപ്പുകളുടെ പോസ്റ്റ്* പ്രൊഡക്ഷന്* ജോലികള്* പൂര്*ത്തിയായാല്* ഉടന്* ചിത്രം പുറത്തിറങ്ങും...!!

    -മലയാളസിനിമയെ ആഗോളതലത്തിൽ നാറ്റിച്ചിട്ടേ ഇവരടങ്ങൂ എന്ന് തോന്നുന്നു..!
    read also@ https://jomonthiru.wordpress.com

  2. Likes hakkimp, Saathan, yathra, Bilalikka Rules liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  5. #3
    FK Lover FilmMaker's Avatar
    Join Date
    Oct 2015
    Location
    Kochi / Mumbai
    Posts
    4,446

    Default

    Thanks Jomon

  6. #4
    FK Citizen asish's Avatar
    Join Date
    Jul 2006
    Location
    Sharjah
    Posts
    18,337

    Default

    kandante hrithayam pottum...
    മുത്തുകൾ നമുക്ക് വേണം, പക്ഷേ,
    ശ്വാസമടക്കി മുങ്ങിത്തപ്പാൻ നമുക്ക് പേടി
    അതുകൊണ്ട്, തിരകൾ തള്ളിക്കൊണ്ടുവരുന്ന
    ചിപ്പികളിൽ
    തൃപ്തരാവുന്നു

  7. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks Bhai @kandahassan


  8. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bhai
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  9. #7
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,076

    Default

    thanks jomon
    .

  10. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #9
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Bro...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •