Page 19 of 19 FirstFirst ... 9171819
Results 181 to 183 of 183

Thread: ⚽️ ♛ ⚽️ UEFA Europa League 2016-17 ⚽️ ♛ ⚽️ MANCHESTER UNITED CHAMPIONS ♛

  1. #181
    FK Citizen sillan's Avatar
    Join Date
    Oct 2008
    Location
    Thrissur
    Posts
    5,508

    Default


    Quote Originally Posted by anwarkomath View Post
    Anagne Europaykkum value aayi makkale value aayi ...

    Congrats United,

    verukkepetta manushyan "MOU"' thanne vendi eduthu tharan .....
    Angeru eppo ningade fansinanu ettavum verukkapettavan... Remember his comments after game at OT...

  2. #182
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    96,155

    Default

    യൂറോപ്പ ലീഗ് കിരീടം നേടി, യുണൈറ്റഡിന് 711 കോടി രൂപ നഷ്ടമായില്ല

    ചാമ്പ്യന്*സ് ലീഗിന് യോഗ്യത നേടിയിരുന്നില്ലെങ്കില്* യുണൈറ്റഡിന് നഷ്ടം സംഭവിക്കുക 192 കോടി രൂപയാണ്*

    #







    ''ഫുട്ബോള്* കളത്തില്* കാവ്യമെഴുതുന്നവര്* ഒരുപാടുണ്ട്. എന്നാല്*, അവര്*ക്കെല്ലായിപ്പോഴും കിരീടം നേടാന്* കഴിയില്ല'' -യൂറോപ്പ കപ്പ് ജയത്തിനുശേഷം മാഞ്ചെസ്റ്റര്* യുണൈറ്റഡ് പരിശീലകന്* ഹൊസെ മൗറീന്യോ പറഞ്ഞ വാക്കുകളില്* ടീമിന്റെ കളിയും വര്*ത്തമാനവും ഭാവിയുമുണ്ട്. ഏറെ ആഗ്രഹിച്ച സമയത്താണ് ടീം യൂറോപ്പ കിരീടവും ചാമ്പ്യന്*സ് ലീഗ് യോഗ്യതയും നേടുന്നത്.
    മൗറീന്യോയുടെ വാക്കുകളെ ഇഴകീറിപ്പരിശോധിച്ചാല്* ആധുനിക ഫുട്ബോളിന്റെ അദൃശ്യമായ ചങ്ങലക്കണ്ണികളെ കാണാം. കളിയുടെ മനോഹാരിതയേക്കാള്* ജയത്തിനുമാത്രമാണ് അവിടെ സ്ഥാനം. യൂറോപ്പ ഫൈനലില്* തോറ്റിരുന്നെങ്കില്* 711 കോടിയോളം രൂപയാണ് യുണൈറ്റഡിന് നഷ്ടപ്പെടുമായിരുന്നത്. ഇതിനുപുറമേ വമ്പന്*താരങ്ങളെ കൊണ്ടുവരുന്നതിന് തയ്യാറാക്കിയ പദ്ധതിയും പാളുമായിരുന്നു. കളിയഴകിനേക്കാള്* വിജയത്തില്* മാത്രമാണ് ക്ലബ്ബ് മാനേജ്മെന്റുകള്*ക്കും സ്പോണ്*സര്*മാര്*ക്കും താത്പര്യമെന്ന് മൗറീന്യോ പറയാതെ പറഞ്ഞു. ഒപ്പം ബ്യൂട്ടിഫുള്* ഗെയിമില്* എന്തുകൊണ്ട് വിശ്വസിക്കാതിരിക്കുന്നുവെന്നും പോര്*ച്ചുഗല്* പരിശീലകന്* വ്യക്തമാക്കി.
    സ്പോര്*ട്സ് ഉപകരണനിര്*മാണരംഗത്തെ വമ്പന്*മാരായ അഡിഡാസുമായി പത്തുവര്*ഷത്തേക്ക് ഏതാണ്ട് 6275 കോടി രൂപയുടെ കരാറാണ് യുണൈറ്റഡിനുള്ളത്. ഈ കരാറിലെ തന്ത്രപ്രധാനമായകാര്യം ചാമ്പ്യന്*സ് ലീഗിന് യോഗ്യതനേടാത്ത സീസണുകളില്* ക്ലബ്ബ് സ്പോണ്*സര്*മാര്*ക്ക് നിശ്ചിതശതമാനം തുക നഷ്ടപരിഹാരമായി തിരിച്ചുനല്*കണമെന്നതാണ്.
    ഇത്തവണ യോഗ്യതനേടിയില്ലെങ്കില്* ഏതാണ്ട് 192 കോടി രൂപ ഈയിനത്തില്* നഷ്ടം സംഭവിക്കുമായിരുന്നു. ഇതിനുപുറമേ ചാമ്പ്യന്*സ് ലീഗ് ടെലിവിഷന്* സംപ്രേഷണാവകാശത്തുകയില്* ലഭിക്കേണ്ട 502 കോടിയോളം രൂപയും നഷ്ടത്തിന്റെ കണക്കില്*പ്പെടും. ഇത്തരത്തില്* വമ്പന്*തുക ഡെമോക്ലസിന്റെ വാള്*പോലെ തൂങ്ങിനില്*ക്കുമ്പോള്* മൗറീന്യോയുടെ വാക്കുകള്*ക്ക് ആഴംകൂടും.
    അന്റോയിന്* ഗ്രീസ്മാന്*, ബെര്*ണാഡ് സില്*വ, നെയ്മര്*, ഹാമീഷ് റോഡ്രിഗസ് തുടങ്ങി വമ്പന്*താരങ്ങളെയാണ് ട്രാന്*സ്ഫര്* വിന്*ഡോയില്* ടീം ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്*, ചാമ്പ്യന്*സ് ലീഗ് ബര്*ത്ത് നേടിയാല്* മാത്രമേ ടീമിലേക്കുവരാന്* താരങ്ങള്* തയ്യാറായിരുന്നുള്ളൂ. ഇതാണ് മൗറീന്യോയെ കൂടുതല്* അലട്ടിയിരുന്നത്. കിരീടം നേടിയതോടെ മകനുമൊത്തുള്ള മൗറീന്യോയുടെ ആഹ്ളാദം വമ്പന്* താരങ്ങളെ ലഭിക്കാനിടയുള്ളതുകൂടിയാണ്.
    ഫെര്*ഗൂസന്* യുഗത്തിനുശേഷം തിരിച്ചടിനേരിടുന്ന ടീമിന് മൗറീന്യോയുടെ ആദ്യസീസണ്* ആശ്വസം പകരുന്നതാണ്. മൂന്ന് കിരീടജയങ്ങളും ചാമ്പ്യന്*സ് ലീഗ് ബര്*ത്തും ടീമിന് തിരിച്ചുവരവിന്റെ പ്രതീക്ഷനല്*കുന്നു. ഇനി മൗറീന്യോക്ക് വമ്പന്*താരങ്ങളെത്തപ്പി ധൈര്യമായി രംഗത്തിറങ്ങുകയും ചെയ്യാം.

  3. #183
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,422

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •