Results 1 to 9 of 9

Thread: Lens » a retrospect

  1. #1

    Default Lens » a retrospect


    LENS » A RETROSPECT

    ✦ഗൗതം മേനോൻ-അജിത്* ചിത്രമായ 'എന്നൈ അറിന്താലി'ൽ സത്യദേവ്* IPS എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി അഭിനയിച്ച ജയപ്രകാശ്* രാധാകൃഷ്ണൻ, ഒരുപറ്റം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന multilingual ചിത്രമാണ്* ലെൻസ്*.

    ■ഈ സിനിമ കണ്ട്* താൻ അറിയാതെ കയ്യടിച്ചുപോയെന്നും, ചിത്രം അത്രമേൽ തന്നെ സ്പർശിച്ചെന്നും, പ്രിയ സംവിധായകൻ ലാൽ ജോസ്* ഒരഭിമുഖത്തിൽ പറയുകയുണ്ടായി. തുടർന്ന് അദ്ദേഹം തന്നെ, മുൻകൈ എടുത്ത്* ചിത്രം തിയെറ്ററിലെത്തിക്കുകയാണുണ്ടായത്*. തീർച്ചയായും ലാൽ ജോസിൽ നിന്നുമുള്ള ഈ വാക്കുകളും, ചെറിയ ഒരു ചിത്രം വിതരണത്തിനെടുക്കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനവും, ചിത്രം നമുക്കായി എന്തൊക്കെയോ കരുതിവച്ചിട്ടുണ്ട്* എന്നുള്ളതിന്റെ തെളിവാണ്*.

    »SYNOPSIS

    ■തിരക്കുള്ള ബിസിനസ്സുകാരനായ അരവിന്ദ്* ഭാര്യ സ്വാതിയോടൊപ്പം നഗരത്തിൽ താമസിക്കുന്നു. രാത്രികാലങ്ങളിൽ online ബിസിനസ്* മീറ്റ്* എന്ന വ്യാജേന, മുറിയടച്ചിട്ട്*, ഭാര്യയറിയാതെ അന്യസ്ത്രീകളുമായി അരവിന്ദ്* വീഡിയോ ചാറ്റിംഗിൽ ഏർപ്പെടാറുണ്ട്*. അരവിന്ദ്* ഇപ്പോൾ ജൂലി എന്ന പെൺസുഹൃത്തുമായി ഐഡന്റിറ്റി പരസ്പരം വെളിപ്പെടുത്താതെ sex chating തുടരുന്നു. ഒരുനാൾ ഫേസ്*ബുക്കിൽ 'നിക്കി' എന്ന പ്രൊഫൈലിൽ നിന്നും ഒരു യുവതി അരവിന്ദിനെ Skype ചാറ്റിംഗിനു ക്ഷണിക്കുന്നു. ചാറ്റിംഗ്* ആരംഭിച്ച അരവിന്ദ്* പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ മറ്റൊന്ന് സംഭവിക്കുന്നു.

    👥CAST & PERFORMANCES

    ■ചിത്രത്തിന്റെ സംവിധായകനായ ജയപ്രകാശ്* രാധാകൃഷ്ണൻ തന്നെയാണ്* കേന്ദ്രകഥാപാത്രമായ അരവിന്ദിന്* ജീവൻ പകർന്നത്*. ഒരേസമയം ലൈംഗികച്ചുവയോടുകൂടി സ്ത്രീകളെ സമീപിക്കുന്നവനും, നിസ്സഹായനും, ചിലപ്പോൾ സദാചാര പ്രസംഗിയുമായി അതിഗംഭീരമായ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്*. കഥാപാത്രത്തിന്റെ വികാരങ്ങളും സംഘർഷങ്ങളും പ്രേക്ഷകരിലേക്ക്* അതേപടി എത്തുവാനിടയായി.

    ■നായകനോടൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായ യോഹനെ അവതരിപ്പിച്ചത്* ആനന്ദ്* സ്വാമി. തെല്ലും അസ്വാഭാവികത തോന്നാത്ത രീതിയിൽ ഇരട്ട വ്യക്തിത്വം പ്രതിഫലിപ്പിച്ചുകൊണ്ട്*, ഏൽപ്പിക്കപ്പെട്ട അതിശക്തമായ കഥാപാത്രത്തെ വളരെനന്നായി അദ്ദേഹം അവതരിപ്പിച്ചു. Emotional രംഗങ്ങളിലെ perfection എടുത്തുപറയേണ്ടതാണ്*.

    ■അരവിന്ദിന്റെ പത്നിയായ സ്വാതിയെ അവതരിപ്പിക്കുന്നത്* മിഷ ഘോഷാൽ. അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നില്ലെങ്കിലും, നല്ല പ്രസൻസ്* ആയിരുന്നു. സംസാരശേഷിയില്ലാത്ത എയ്ഞ്ചൽ എന്ന കഥാപാത്രത്തെ അശ്വതി ലാൽ അവതരിപ്പിച്ചു. പ്രാധാന്യമുള്ള വേഷമായിരുന്നു, അവസാന രംഗങ്ങളിലെ പ്രകടനം നന്നായിരുന്നു.

    CINEMATOGRAPHY

    ■'സുബ്രഹ്മണ്യപുരം' ഉൾപ്പെടെ വിവിധ ചിത്രങ്ങൾക്ക്* ക്യാമറ ചലിപ്പിച്ച എസ്*.ആർ കതിർ ആണ്* 'ലെൻസി'ന്റെ ക്യാമറ നിർവഹണം. വളരെ നല്ല ഫ്രെയിമുകളായിരുന്നു. തുടക്കം മുതൽ പ്രേക്ഷകർക്ക്* ക്യാമറ മികവ്* അനുഭവേദ്യമായിരുന്നു.

    🎵🎧MUSIC & ORIGINAL SCORES

    ■ഗാനങ്ങളില്ലാത്ത ചിത്രത്തിനായി, സിദ്ധാർത്ഥ്* വിപിൻ മികച്ച പശ്ചാത്തലസംഗീതമൊരുക്കി. ഇടവേളയ്ക്ക്* ശേഷമുള്ള രംഗങ്ങളുടെ ചടുലത നിലനിറുത്തുന്നതിന്* അത്* സഹായകരമായി. ഉപസംഹാരത്തോടടുക്കുമ്പോൾ കൂടുതൽ മികച്ചു നിന്നു.

    »OVERALL VIEW

    ■അതിഗംഭീരമായ ഒരു ത്രില്ലർ. കാലിക പ്രസക്തിയുള്ള, പുതുമയുള്ള കഥ. അപ്രതീക്ഷിത വഴികളിലൂടെ സഞ്ചരിക്കുന്ന മികച്ച തിരക്കഥ, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, കഥയുടെ തീവ്രതയ്ക്ക്* ഭംഗം വരാത്തരീതിയിൽ സസ്പെൻസ്* നിലനിറുത്തിക്കൊണ്ടുള്ള, പൂർണ്ണതയുള്ള ആവിഷ്കാരം.

    ■പ്രത്യേക മുഖവുരകളൊന്നും തന്നെയില്ലാതെ, നായകന്റെ ബലഹീനതകൾ എടുത്തു കാണിച്ചുകൊണ്ട്* ആരംഭിച്ചു. ഗൗരവതരമായ വിഷയത്തിലേക്ക്* ധൃതഗതിയിൽ കടന്നു ചെന്ന്, സസ്പെൻസ്* നിലനിറുത്തിക്കൊണ്ട്*, വളരെ വേഗതയിൽ അവസാനിച്ച ആദ്യപകുതിയും, പ്രേക്ഷകനെ സ്തബ്ദരാക്കിയിരുത്തിക്കൊണ്ട്* മുൻപോട്ട്* പോകുന്ന രണ്ടാം പകുതിയും, ഒടുവിൽ പിരിമുറുക്കം സമ്മാനിച്ചുകൊണ്ടുള്ള ഉപസംഹാരവും.

    ■ഇംഗ്ലീഷ്* ചിത്രമാണിതെങ്കിലും, മലയാളം, ഹിന്ദി, തമിഴ്* തുടങ്ങിയവ സംസാരഭാഷകളായി ഉപയോഗിക്കുന്നുണ്ട്*. ലളിതമായ സംഭാഷണങ്ങളാൽ, അതിപ്രാധാന്യമുള്ള വിഷയങ്ങളെ ചിത്രത്തിൽ പരാമർശിക്കുന്നു. ലെൻസുകൾ ഒപ്പിയെടുത്ത ദൃശ്യങ്ങളാണ്* ചിത്രത്തിനാധാരം. ഇന്ന് നമ്മുടെയിടയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയങ്ങൾ തന്നെ.! ഒരു നിമിഷം പോലും പ്രേക്ഷകനെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിക്കാത്തവിധത്തിൽ ഉദ്വേഗജനകമായ വിഷയങ്ങൾ കൈകാര്യം ചെയ്യപ്പെട്ടു.

    ■നമ്മിൽ ഏറിയപങ്കും സമൂഹമാധ്യമങ്ങൾക്ക്* അടിമകളാണ്*. നല്ലതും ചീത്തതുമായ വാർത്തകളെ ലോകത്താകമാനം വ്യാപിപ്പിക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്കുള്ള പങ്ക്* വളരെ വലുതാണ്*. WhatsApp പോലുള്ള മാധ്യമങ്ങളിൽ ഷെയർ ചെയ്തുവരുന്ന, മറ്റുള്ളവരുടെ സ്വകാര്യനിമിഷങ്ങൾ കണ്ടാസ്വദിക്കുവാനും അത്* വീണ്ടും മറ്റുള്ളവരിലേക്ക്* ഷെയർ ചെയ്യുവാനുമുള്ള യുവപ്രായക്കാരുടെ ത്വര, അതിനിരയാവുന്നവരെ ഏതെല്ലാം വിധത്തിൽ ബാധിച്ചേക്കാമെന്നുള്ളതും ചിത്രത്തിൽ വ്യക്തമാണ്*.

    ■ചാറ്റ്* റൂമുകളിൽ പതിയിരിക്കുന്ന അപകടങ്ങളെ, ചിത്രത്തിൽ രണ്ടു രീതികളിൽ പരാമർശിക്കുന്നുണ്ട്*. ധാരാളമാളുകൾ ഇവയുടെ ചതിക്കുഴികളിൽ വീഴാറുണ്ടെന്നും നമുക്കറിയാം. താൻ സുരക്ഷിതനാണെന്നുള്ള ബോധ്യത്താൽ, തന്റെ സുഹൃത്തിനു മുന്നിൽ എന്തും തുറന്നുകാണിക്കുവാനുള്ള മനുഷ്യന്റെ വിവേകമില്ലായ്മയേയും, വൈകൃത സ്വഭാവങ്ങളേയും ചിത്രം തുറന്നു കാട്ടുന്നു.

    ■സ്ത്രീകഥാപാത്രങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, നായകനും പ്രതിനായകനും ഇരട്ടവ്യക്തിത്വങ്ങൾ പ്രകടമാക്കുന്നതിനാൽ, ചിലസമയങ്ങളിൽ പ്രേക്ഷകൻ ആശയക്കുഴപ്പത്തിലായിത്തീരുന്നു. രണ്ടുനായകന്മാരും തങ്ങളുടെ വൈവാഹിക പങ്കാളികളുമായുള്ള ബന്ധത്തിൽ sensitive ആയി മാറുന്ന വിധങ്ങൾ, ശ്രദ്ധേയമാണ്*. നായകന്റെ സുഹൃത്തായ രാജ്* എന്ന ചിത്രകാരനിലൂടെ, സ്നേഹിതന്റെ തെറ്റുകളെ പിന്താങ്ങിക്കൊണ്ട്*, അവനുവേണ്ടി നിലകൊണ്ട ഒരു വ്യക്തിയെ കാണാവുന്നതാണ്*. ക്ലൈമാക്സ്* രംഗത്തിൽ ഇത്തരം സൗഹൃദങ്ങൾക്ക്* ആത്യന്തികമായി മറ്റൊരർത്ഥം കൂടി കാണാൻ സാധിക്കുന്നു.

    ■നിയമപാലകരുടെ രണ്ടു വിധങ്ങളിലുള്ള സമീപനങ്ങൾ ചിത്രത്തിൽ കാണാം. ജീവിതം തന്നെ തകർന്നുപോയേക്കാവുന്ന വിധത്തിലുള്ള പ്രതിസന്ധി ഘട്ടത്തിൽ, പരാതിപ്പെടാനായി സ്റ്റേഷനിലേക്ക്* ചെല്ലുമ്പോഴുള്ള പോലീസുകാരുടെ നിസ്സംഗതാ മനോഭാവവും, ഉദാസീനതയും വെളിപ്പെടുത്തപ്പെടുന്നതോടൊപ്പം, സമാനമായ മറ്റൊരു ഘട്ടത്തിൽ, പ്രതിഫലേച്ഛയില്ലാതെ, സ്വമേധയാ സേവനം നൽകുന്ന ഊർജ്ജസ്വലരായ നിയമപാലകരേയും ചിത്രത്തിൽ കാണാവുന്നതാണ്*.

    ■കുടുംബമെന്ന നിലയിലും, സമൂഹമെന്നനിലയിലും നമുക്കെല്ലാവർക്കുമായി വലിയ ചില പാഠങ്ങൾ LENS നൽകുന്നുണ്ട്*. വിശേഷാൽ ദമ്പതികൾക്ക്*. തന്റെ ഇണയുടേയോ, അപരിചിതന്റെയോ അനൗചിത്യപരമായ ചിന്താഗതികൾ തങ്ങളുടെ ജീവിതം തന്നെ താറുമാറാക്കിയേക്കാം. ചിലപ്പോൾ വെളിച്ചത്തെ തന്നെ ഭയക്കേണ്ടി വരുന്ന അവസ്ഥയിലേക്കെത്തിച്ചേക്കാം. ഒരുപക്ഷേ, ആലങ്കാരികാർത്ഥത്തിലും, അക്ഷരാർത്ഥത്തിലും.

    ■ടെക്നിക്കൽ വശങ്ങളായാലും, അഭിനേതാക്കളുടെ പ്രകടനങ്ങളുടെ കാര്യമായാലും, ഒരു രീതിയിലുമുള്ള കുറവുകൾ ഈ നവാഗത സംവിധായകന്റെ ചിത്രത്തിനില്ല എന്നുതന്നെ പറയാം. സുപ്രധാനമായ ഇത്തരമൊരു വിഷയത്തെ, പൂർണ്ണതയുള്ള ഒരു സിനിമാനുഭവമാക്കിമാറ്റിയ സംവിധായകൻ ജയപ്രകാശ്* രാധാകൃഷണന്* അഭിനന്ദനങ്ങൾ. യുവപ്രായത്തിലുള്ള ഏതൊരാളും, നിർബന്ധമായും കണ്ടിരിക്കേണ്ട* ഈ ചിത്രം, നിങ്ങൾക്ക്* പൂർണ്ണ തൃപ്തി നൽകുമെന്നുറപ്പ്*.

    »MY RATING: ★★★★☆

    click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*

    ➟വാൽക്കഷണം:

    ■ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ലാൽ ജോസ്* പറഞ്ഞതുപോലെ കയ്യടിക്കുവാനൊന്നും എനിക്ക്* തോന്നിയില്ല. കാരണം, ചിത്രത്തിലുടനീളം അനുഭവപ്പെട്ട മരവിപ്പ്* മാറിയിട്ടു വേണമല്ലോ കയ്യടിക്കാൻ. നിശബ്ദനായി തിയെറ്റർ വിട്ടു പോന്നു. ഇന്ന് ജൂൺ 18. ഈ വർഷമിറങ്ങിയ മലയാള ചിത്രങ്ങളിൽ എനിക്കേറ്റവും തൃപ്തി തോന്നിയ ചിത്രം ഇതാണ്*. LENS കണ്ടുകഴിഞ്ഞാൽ നിങ്ങൾ പറയുന്നതും അതുതന്നെ ആയിരിക്കും.

  2. Likes perumal, Hail, AjinKrishna, yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanka jomon thiru .good review

  5. #3

    Default

    Thanks jomon

  6. #4

    Default

    thanks jomon.. as usual, good review. .



  7. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks...........


  8. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxx jomon

  9. #7
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jo....

  10. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    thanks jomon
    .

  11. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •