Page 1 of 2 12 LastLast
Results 1 to 10 of 18

Thread: കസബ » Review

  1. #1

    Default കസബ » Review


    ✦റിലീസിംഗിനു മുൻപ്*, ഇത്രയേറെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടതായി വന്ന ഒരു മലയാളസിനിമ വേറെയുണ്ടാവില്ല. അതുവഴി ഒരു നവാഗത സംവിധായകന്റെ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഹൈപ്പും, സമീപ കാല മമ്മൂട്ടിച്ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയും 'കസബ'ക്ക്* ലഭിക്കുകയുണ്ടായി.

    ■ധാരാളം നവാഗത സംവിധായകരെ മലയാളസിനിമയിലേക്ക്* ആനയിച്ചിട്ടുള്ള വ്യക്തിയാണ്* മമ്മൂട്ടി. തീ പാറുന്ന തൂലികയുടെ ഉടമയും, ഏവർക്കും പ്രിയങ്കരനായ നടനുമായ രഞ്*ജി പണിക്കറുടെ മകനായ, നിതിൻ രഞ്*ജി പണിക്കറും, കസബയിലൂടെ, മമ്മൂട്ടിയുടെ കൈ പിടിച്ച്* സിനിമാരംഗത്തേക്കെത്തുകയാണ്*. എങ്കിലും അഛൻ ആനപ്പുറത്തു കയറിയാൽ മകന്* തഴമ്പുണ്ടാകുമോ? ഇല്ല. അതിനാൽ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെ ഞാൻ ചിത്രത്തിനു കയറി.

    »SYNOPSIS

    ■136 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാജൻ സക്കറിയ അലസനായ ഒരു പൊലീസ്* ഉദ്യോഗസ്ഥനാണ്*. സ്ത്രീകളോട്* താത്പര്യക്കൂടുതലുള്ള അദ്ദേഹം, അലക്ഷ്യമായി യൂണിഫോം ധരിച്ച്*, ചെറിയ കോമഡികളൊക്കെ പറഞ്ഞ്*, അത്യാവശ്യം കുരുത്തക്കേടുകളൊക്കെ കാണിച്ചു നടക്കുന്ന ഒരാളാണ്*. കേരള കർണ്ണാടക അതിർത്തിയായ കാളിയൂർ എന്ന സ്ഥലത്തേയ്ക്ക്* തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ച ഒരു കേസുമായി ബന്ധപ്പെട്ട്* അദ്ദേഹത്തിന്* പോകേണ്ടിവരുന്നതിൽ നിന്നും ചിത്രത്തിന്റെ കഥ വികസിക്കുന്നു.

    👥CAST & PERFORMANCES

    ■CI രാജൻ സക്കറിയ എന്ന, അലസനും എന്നാൽ രസികനുമായ പോലീസ്* ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിച്ചു. ചിത്രത്തിനു മുഴുവൻ ഊർജ്ജം പകരുന്നതിൽ, മമ്മൂട്ടി അവതരിപ്പിച്ച നായകവേഷം വലിയൊരു പങ്കുവഹിച്ചു. ആദ്യപകുതിയിൽ രാജൻ സക്കറിയ എപ്പോൾ വാതുറന്നോ അപ്പോഴെല്ലാം തിയെറ്റർ നിറഞ്ഞ കയ്യടിയായിരുന്നു.

    ■IG ചന്ദ്രശേഖരൻ എന്ന സിദ്ധിഖ്* അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അർജ്ജുൻ എന്ന കഥാപാത്രത്തെ, സിദ്ധിഖിന്റെ മകനായ ഷഹീൻ സിദ്ധിഖ്* തന്നെ അവതരിപ്പിച്ചു. എല്ലാ ചിത്രങ്ങളിലും, മികച്ച പ്രകടനങ്ങളിലൂടെ നമ്മെ ഞെട്ടിക്കാറുള്ള സിദ്ധിഖിന്റെ പെർഫോമൻസ്* വിലയിരുത്താൻ വാക്കുകൾ തികയില്ല. എന്നാൽ സ്ക്രീൻ സ്പേസ്* കുറവായിരുന്നു.

    ■ലീലയിലെ ഗംഭീര പ്രകടനത്തിനുശേഷം, ഈ ചിത്രത്തിൽ മുകുന്ദൻ എന്ന പൊലീസ്* ഉദ്യോഗസ്ഥനായി ജഗദീഷ്* നല്ല പെർഫോൻസ്* കാഴ്ചവച്ചു. അതിശക്തയായ സ്ത്രീസാന്നിധ്യമായ കമലയായി വേഷമിട്ടത്*, വരലക്ഷ്മി ശരത്*കുമാർ.

    ■പൗരുഷത്തിന്റെ പ്രതീകമായ പരമേശ്വരൻ നമ്പ്യാർ എന്ന രാഷ്ട്രീയ നേതാവായി, സമ്പത്ത്* വേഷമിട്ടു, അലൻഷ്യർ അവതരിപ്പിച്ച തങ്കച്ചൻ എന്ന കഥാപാത്രവും, മഖ്ബൂൽ സൽമാൻ അവതരിപ്പിച്ച ജഗൻ മേനോൻ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്*. ഇവരേക്കൂടാതെ Neha Sexeena, ബിജു പപ്പൻ, ശശി കലിംഗ, അബുസലീം തുടങ്ങിയവരും ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു.

    CINEMATOGRAPHY

    ■Sameer Haq-ന്റെ ഛായാഗ്രഹണമികവ്* എടുത്തുകാണിക്കത്തക്ക രംഗങ്ങൾ ചിത്രത്തിൽ കുറവായിരുന്നു.

    MUSIC & ORIGINAL SCORES

    ■ചിത്രത്തിലെ ഒരേയൊരു ഗാനം ആസ്വാദ്യകരമായിരുന്നില്ല. സിനിമയുടെ മൂഡിനനുസരിച്ച്* പശ്ചാത്തലസംഗീതമൊരുക്കുന്നതിൽ രാഹുൽരാജ്* വിജയിച്ചു.

    »OVERALL VIEW

    ■തുടക്കം മുതൽ പ്രേക്ഷകനെ ത്രില്ലടിപ്പിച്ചുകൊണ്ടുള്ള ഒരു എന്റർടൈനർ. അതിനു വേണ്ട ചേരുവകൾ ചേർത്തൊരുക്കിയ തിരക്കഥ, മികച്ച ആവിഷ്കാരം. നായകന്റെ സ്വഭാവത്തെ എടുത്തുകാണിച്ചുകൊണ്ട്*, നർമ്മ മുഹൂർത്തങ്ങളിലൂടെ, പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിലേക്ക്* കടന്നുചെന്ന്, ബോറടിക്കാത്ത വിധത്തിൽ അവസാനിച്ച ആദ്യപകുതിയും, കാലോചിതമായ വിഷയങ്ങളിലൂടെ, ഉദ്വേഗം നിലനിറുത്തിക്കൊണ്ട്* കടന്നുപോയ രണ്ടാം പകുതിയും, തൃപ്തികരമായ ക്ലൈമാക്സും.

    ■ഗ്രാമീണപശ്ചാത്തലത്തിൽ ആരംഭിച്ച്*, ഗ്രാമീണപശ്ചാത്തലത്തിൽ അവസാനിക്കുന്ന ഈ ചിത്രം, പ്രസക്തമായ ചില വിഷയങ്ങൾക്കൂടി പറഞ്ഞുപോകുന്നു. ഒരേസമയം പണത്തോടും പദവികളോടും പെണ്ണിനോടുമുള്ള പുരുഷന്റെ അടങ്ങാത്ത ആർത്തി, സൗഹൃദം, നായകന്റെ വൈകാരിക സംഘർഷങ്ങൾ എന്നിവയ്ക്കെല്ലാം ചിത്രം പ്രാധാന്യം കൊടുത്തു. പുരുഷന്റെ ആഗ്രഹങ്ങൾക്ക്* പാത്രമാവേണ്ടിവന്ന സ്ത്രീകൾ അനുഭവിക്കുന്ന വ്യഥകൾ അതേപടി പകർത്തപ്പെട്ടിട്ടുണ്ട്*.

    ■ധാരാളം പോലീസ്* കഥകൾ മലയാളത്തിലിറങ്ങിയിട്ടുണ്ട്*. നന്മയുടെ നിറകുടങ്ങളായ ധാരാളം പോലീസ്* ഉദ്യോഗസ്ഥരെ നാം കണ്ടിട്ടുമുണ്ട്*. എന്നാൽ ഇതൊരു ശ്രേഷ്ടനായ പൊലീസുദ്യോഗസ്ഥന്റെ കഥയല്ല. എല്ലാ പോലീസുകാരും 'എല്ലാം' തികഞ്ഞവരാണെന്നുള്ള ധാരണകളെ കാറ്റിൽപ്പറത്തിക്കൊണ്ട്*, ആഭാസനായ ഒരു പോലീസ്* ഉദ്യോഗസ്ഥനിലൂടെ കഥ പറഞ്ഞുപോകുന്നു. കേസന്വേഷണത്തിലൂടെ തന്റെ സ്വഭാവം മാറ്റപ്പെട്ട, നീതിമാനായ ഒരു നായകനേയും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല.

    ■ക്ലീഷേകളെ പരമാവധി ഒഴിവാക്കുവാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്*. ഒരു കഥാപാത്രത്തിന്റെ ട്രാൻസ്*ഫോർമേഷൻ കാണിക്കുന്നതിൽ നിന്നും അത്* മനസ്സിലാക്കാം. കൃത്രിമത്വം തോന്നാത്ത രീതിയിൽ, പ്രേക്ഷകനെ മുഷിപ്പിക്കാതെ, ആസ്വാദനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്* ചിത്രം അവസാനിപ്പിച്ചു. ശബ്ദമിശ്രണം, എഡിറ്റിംഗ്* ഉൾപ്പെടെ, ടെക്നിക്കൽ വശങ്ങളിലും ചിത്രം മികച്ചുനിന്നു.

    ■വികലഹാസ്യങ്ങളുടെ അതിപ്രസരം ചിത്രത്തിലില്ല, ഏൽക്കാതെ പോയ നർമ്മസംഭാഷണങ്ങളും ഇല്ല. കയ്യടിക്കാതിരിക്കുവാൻ കഴിയാത്ത, ഉരുളയ്ക്കുപ്പേരി പോലുള്ള പഞ്ച്* ഡയലോഗുകളുണ്ട്*. സ്ത്രീവിരുദ്ധത നിഴലിക്കുന്ന ചില സംഭാഷണങ്ങളും, ഏതാനും ദ്വയാർത്ഥ പ്രയോഗങ്ങളും ചിത്രത്തിലുടനീളമുണ്ടായിരുന്നു. മുകുന്ദൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയുമൊത്തുള്ള നായകന്റെ സംഭാഷണം ഒഴിവാക്കേണ്ടതുതന്നെയായിരുന്നു.

    ■അന്വേഷണോദ്യോഗസ്ഥൻ തന്റെ കഴിവുപയോഗിച്ച്* തെളിയിക്കേണ്ട, കേസിന്* ഉപോൽബലകമായ വസ്തുതകൾ, ചില കേന്ദ്ര കഥാപാത്രങ്ങളുടെ സ്വമേധയാലുള്ള ഏറ്റുപറച്ചിലിലൂടെ ആഖ്യാനിക്കാൻ ശ്രമിച്ചത്*, അനൗചിത്യപരമായിത്തോന്നി.

    ■ഒരു തുടക്കക്കാരന്റെതായ യാതൊരു വിധ അങ്കലാപ്പുകളോ, പരിചയക്കുറവോ ചിത്രത്തിലെങ്ങും പ്രകടമായിരുന്നില്ല എന്നത്* പ്രശംസാർഹമാണ്*. ഈ ചിത്രം, ആരാധകർക്കും പൊതുപ്രേക്ഷക സമൂഹത്തിനും ആഘോഷിക്കത്തക്കവിധത്തിലാണ്* ഒരുക്കിയിരിക്കുന്നത്*. ചിത്രം എനിക്ക്* നൽകിയ സംതൃപ്തിയുടെ അടിസ്ഥാനത്തിൽ, ഞാൻ 'കസബ'ക്ക്* അഞ്ചിൽ മൂന്നുമാർക്ക്* നൽകുവാൻ ആഗ്രഹിക്കുന്നു. അമിത പ്രതീക്ഷകളില്ലാതെ, ധൈര്യമായി ടിക്കറ്റെടുക്കാം, കസബ നിങ്ങളെ നിരാശരാക്കുകയില്ല.

    click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*
    ➟വാൽക്കഷണം:

    ■ഈ ചിത്രത്തെ ട്രോളിയവർക്കുള്ള മറുപടിയെന്നവണ്ണം, ICU, TROLL MALAYALAM, TROLL MOLLYWOOD എന്നീ ട്രോൾ പേജുകൾക്ക്* നന്ദി പറഞ്ഞുകൊണ്ടാണ്* ചിത്രമാരംഭിച്ചത്*. എന്തുതന്നെയായാലും, ചിത്രത്തെ ആക്ഷേപിച്ചവർക്കെല്ലാം ഇനി തൽക്കാലം വിശ്രമിക്കാവുന്നതാണ്*..!
    read also@ https://jomonthiru.wordpress.com
    m.dailyhunt.in https://goo.gl/O2l2NM

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen LOLan's Avatar
    Join Date
    Jun 2011
    Location
    home/fk
    Posts
    13,690

    Default

    Thank you jomon Bhai

  4. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks...............................
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  5. #4
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,032

    Default

    Good Review

  6. #5

    Default

    Thanks Jomon,great review....

  7. #6
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxx jomonnnnnnnnnnn

  8. #7
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review

  9. #8
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Good review

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10
    FK Citizen Hail's Avatar
    Join Date
    Apr 2012
    Location
    Palakkad
    Posts
    9,955

    Default

    Thanks bhai

    Sent from my LG-H960 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •