Results 1 to 9 of 9

Thread: Kasaba- highrange review

  1. #1
    FK Visitor Highrange Hero's Avatar
    Join Date
    Mar 2012
    Location
    highrange,Idukki
    Posts
    433

    Default Kasaba- highrange review


    സുൽത്താൻ ബത്തേരി ഐശ്വര്യ
    11 AM -95%

    ബെസ്റ്റ് ആക്ടറിന് ശേഷം ആദ്യമായാണ് ഒരു ഇക്ക പടം FDFS കാണുന്നത്. ടീസറും ട്രോൾസും ഉയർത്തി വിട്ട ഹൈപ്പുകൊണ്ടും ഫെസ്റ്റിവൽ മൂഡിലുള്ള ചിത്രമായത് കൊണ്ട് രാവിലെ തന്നെ കാണാമെന്നു വെച്ചു. ട്രോള് പേജുകൾക്കൊക്കെ നന്ദി അറിയിച്ചു കൊണ്ട് ടൈറ്റിൽസ് കാണിച്ചു..
    ഇക്കയുടെ ഇൻട്രോ കിടിലൻ ആയിരുന്നു. കാളീപുരം എന്ന ബോർഡർ ഗ്രാമത്തിലേക്കുള്ള സി ഐ രാജൻ സഖറിയയുടെ വരവും കേസ് അന്വേഷണവുമാണ് ആദ്യ പകുതി. ഇക്കയുടെ ഡബിൾ മീനിങ് ഡയലോഗുകളും പഞ്ച ഡയലോഗുകളും തീയേറ്ററിലെ യൂത്തന്മാർ കയ്യടിച്ചു സ്വീകരിച്ചു എന്നതിലുപരി ആദ്യ പകുതിയിൽ വല്യ സംഭവങ്ങൾ ഒന്നുമില്ല. ഇന്റർവെൽ പഞ്ച് ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല. ശരാശരി ആദ്യ പകുതിക്ക് ശേഷം പ്രെഡിക്റ്റബിൾ ആയ രണ്ടാം പകുതിയിൽ ഇടക്ക് വേറെ എന്തൊക്കെയോ ഉണ്ടെന്നു തോന്നിപ്പിച്ചെങ്കിലും വല്യ തട്ടുകേടില്ലാതെ കൊണ്ട് പോയി അവസാനിപ്പിച്ചെന്നു മാത്രം. ത്രില്ലിംഗ് ആയതോ സസ്പെൻസ് നിറഞ്ഞതോ ആയ സീനുകൾ ഒന്നും ഒരുക്കാൻ സംവിധായകന് കഴിഞ്ഞില്ല. കയ്യടി നേടുന്ന രംഗങ്ങൾ ഫാൻസിനു വേണ്ടി മാത്രമുള്ളതായി ഒതുങ്ങി. ക്ലൈമാക്സ് കുറച്ചു കൂടി റേസി ആക്കാമായിരുന്നു.

    മമ്മൂക്ക ആണ് പടത്തിന്റെ എല്ലാം.. ബോഡി ലാങ്വേജ് കൊണ്ടും വൺ ലൈനേഴ്*സ് കൊണ്ടും കാണികളെ കയ്യിലെടുക്കുന്നത് മമ്മൂക്ക മാത്രമാണ്. ഒരു മമ്മൂട്ടി ഷോ എന്നു നിസ്സംശയം പറയാം.
    വരലക്ഷ്മി ശരത്കുമാർ മോശമാക്കിയില്ല. സമ്പത്തിന്റെ വില്ലൻ വേഷം പതിവ് ശൈലിയിൽ ആണെങ്കിലും ഇങ്ങേർ ലുക്കിൽ മമ്മൂക്കക്ക് വെല്ലുവിളി ഉയർത്തി..

    മറ്റു സപ്പോർട്ടിങ് കാസ്റ്റ് ഒന്നും എടുത്തു പറയത്തക്ക പ്രകടനം ഇല്ല.

    രാഹുൽ രാജിന്റെ BGM ഇടക്ക് മാത്രം ഒന്നു സ്പാറി..ആകെ ഉള്ള ഐറ്റം സോങ് ഗുണമില്ലായിരുന്നു.

    ക്യാമറ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനുള്ള സ്കോപ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് ഒന്നും പറയാനില്ല.

    അരങ്ങേറ്റക്കാരൻ എന്ന നിലയിൽ നിതിൻ രഞ്ജി പണിക്കർ കയ്യടി അർഹിക്കുന്നു. എങ്കിലും കെട്ടുറപ്പുള്ള കഥയുടെ അഭാവം, മികച്ച ഔട്പുട് നൽകുന്നതിനെ ബാധിച്ചു എന്നു പറയാം.

    ഈ വീക്കെൻഡ് കൊണ്ട് മാക്സിമം കളക്ഷൻ കിട്ടിയാൽ ബോക്സ് ഓഫീസിൽ ഹിറ്റ് ആവേണ്ടതാണ്. ഫാമിലിയുടെ സപ്പോർട്ട് തീരെ ഉണ്ടാവാൻ ഇടയില്ല. സ്ത്രീ വിരുദ്ധ പരാമർശങ്ങൾ എന്നു പറഞ്ഞു ഫെമിനിസ്റ്റുകളും കൊടി പിടിച്ചിറങ്ങാൻ സാധ്യത കാണുന്നുണ്ട്. എങ്കിലും ഒന്നു കണ്ടിരിക്കാവുന്ന ചിത്രമാണ് കസബ എന്നു ഞാൻ പറയാൻ ആഗ്രഹിക്കുകയാണ് സൂർത്തുക്കളേ...

    Rating-2.75/5
    BO Verdict- Hit
    Last edited by Highrange Hero; 07-07-2016 at 08:36 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks for the review .vere forum image url open akila

  4. #3
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,076

    Default

    Quote Originally Posted by yathra View Post
    Thanks for the review .vere forum image url open akila
    Mooper smilies ittathaanennu thonnunnu ... Ennaalum ethaayirikkum aa forum ... ???
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  5. #4

    Default

    Thanks man

    Sent from my SM-G900P using Tapatalk

  6. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,936

    Default

    thanxxxxxxxxxx bhaiiii

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks For The Review @Highrange Hero

  9. #8
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,567

    Default

    thanks....
    .

  10. #9

    Default

    Thanks. Feministulkal irangi controversy undayal padathinu athu gunam cheyukkaye ulle. Athu karanam kure per kaanan varum.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •