Thanks For The Review
അല്ലിയാമ്പൽ കടവിലന്നരയ്ക്കുവെള്ളം
അന്നു നമ്മളൊന്നായ്* തുഴഞ്ഞില്ലേ കൊതുമ്പു വള്ളം
നമ്മുടെ നെഞ്ചിലാകെ "അനുരാഗ കരിക്കിൻ വെള്ളം". ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ !!! ഈ സിനിമ കണ്ടാൽ കിട്ടുന്നതും ഇതേ അനുഭൂതി ആണ്. ((അത്രേം വേണോ !! ചുമ്മാ കിടക്കട്ടെ )
നമ്മുടെ ജീവിതത്തിലും സുഹൃത്തുക്കൾക്കിടയിലുമെല്ലാം സംഭവിക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങളുടെ യാഥാസ്ഥിതികമായ ആവിഷ്കാരം ആണ് അനുരാഗ കരിക്കിൻ വെള്ളം.
നമുക്കേറെ പരിചിതമായ സംഭവങ്ങളാണ് സിനിമയിൽ ഉള്ളതെങ്കിലും അത് പറഞ്ഞ രീതി പുതുമുയുള്ളതും രസകരവുമാണ്. അത് നല്ല ഒതുക്കമുള്ള സംഭാഷണത്തോടെ മികവുറ്റ രീതിയിൽ പറഞ്ഞ് ഫലിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ അല്ലെങ്കിലും നല്ല ഭംഗിയായി ബിജുവും ആസിഫും അഭിനയിച്ചിട്ടുണ്ട് ആശാ ശരത്തും സുധീർ കരമനയും നല്ല രീതിയിൽ അവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തു . ചെറിയ ഒരിടവേളക്ക് ശേഷം സൗബിന് യോചിച്ച ഒരു കഥാപാത്രമായി ഫിക്രു പ്രേക്ഷകരുടെ കയ്യടി നേടി.
സിനിമ കാണുന്നതിന് മുൻപ് പ്രശാന്ത് ഒരുക്കിയ ഗാനങ്ങൾ അത്ര രസിച്ചിരുന്നില്ല. എന്നാൽ സിനിമയിൽ കുഴപ്പമൊന്നും തോന്നിയില്ല മാത്രമല്ല പശ്ചാത്തല സംഗീതം സീനുകളോട് ഇഴ ചേർന്നു നീങ്ങുന്നു.
സിനിമയുടെ ആദ്യാവസാനം പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാതെ കഥ പുരോഗമിക്കുന്നു. ആഷിക്ക് അബു സിനിമകളോട് പ്രത്യേകിച്ച്* സാൾട്ട് ൻ പെപ്പർ എന്ന സിനിമ സ്വീകരിച്ച ആവിഷ്കാര രീതിയോട് സാദൃശ്യം തോന്നിപ്പിക്കുന്നുണ്ട് അനുരാഗ കരിക്കിൻ വെള്ളം. പതിവ് ശൈലിയിൽ നിന്നു വേറിട്ടു നിന്ന ക്*ളൈമാക്സും മികച്ചു നിന്നു.
കട്ടിയുള്ള കഴമ്പ് അന്നേഷിച്ച്* ആരും പോകേണ്ട !!! നല്ല മധുരുമുള്ള കരിക്കിൻ വെള്ളം കുടിയ്ക്കാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം :)
3.5 / 5
Where continuity breaks there begins creativity ”›
Sponsored Links ::::::::::::::::::::Remove adverts | |
Thanks my dear....
"Kochi kaanan porunnodi kochu penne
Ninakkishttamulla kaazhcakal njan kaatti tharaam"
thanks @aqildiego
ippo angane kaanarillallo ?
.
Jeeevanode undo ?
Sent from my A0001 using Tapatalk
The Man Who Never Stops To Amaze Me - MAMMOOTTY !!!