Page 1 of 2 12 LastLast
Results 1 to 10 of 17

Thread: കസബ ആസ്വാദനക്കുറിപ്പ്

  1. #1

    Default കസബ ആസ്വാദനക്കുറിപ്പ്


    ഇന്നു പടം കണ്ടു തലശേരി ചിത്രവാണി ഫ്സ്റ്റ് ക്ലാസ് 60% ബാൽക്കണി ???

    ഇതിനു മുമ്പ് മമ്മൂട്ടി കാക്കിയണിഞ്ഞത് 2008 ൽ ഇറങ്ങിയ രൗദ്രത്തിലായിരുന്നു. അതിനു ശേഷം ഓഗ്സ്റ്റ് 15,ട്രെയിൻ എന്നീ ചിത്രങ്ങളിൽ പോലീസ് വേഷങ്ങളിൽ അഭിനയിച്ചുവെങ്കിലും അതിലൊന്നും യൂണിഫോം ഉണ്ടായിരുന്നില്ല. 8 വർഷത്തിനു ശേഷം രൺജി പണിക്കരുടെ മകൻറ്റെ ചിത്രത്തിലൂടെ വീണ്ടും കാക്കിയണിഞ്ഞു എന്നത് യാദൃശ്ചികം ആയിരിക്കാം.
    പടത്തിനെക്കുറിച്ച് അത്ര കൊള്ളാവുന്ന എഴുത്തുകൾ അല്ല നവമാധ്യമങ്ങളിൽ കണ്ടത്.പക്ഷേ കൂറേ കാലത്തിനു ശേഷം ആണെന്നു തോന്നുന്നു മലയാളത്തിൽ ഒരുമുഴുനീള ആക്ഷൻ മൂഡിലുള്ള സിനിമ വരുന്നത്.പട്ടിണി കിടക്കുന്നവനു ചക്കക്കൂട്ടാനും ചിക്കൺ ബിരിയാണിക്കു സമമാണ് എന്നു പറയേണ്ടതില്ലല്ലോ.ചിത്രത്തിനെ കുറിച്ചു പറയുകയാണെങ്കിൽ ഒരു മുഴുനീള മമ്മൂട്ടി ഷോ. തിരക്കഥയിൽ സംഭാഷണങ്ങളിൽ ഒന്നും അച്ഛൻ ആനപ്പുറത്തു കയറിയതിൻറ്റെ തഴമ്പില്ല പക്ഷേ നന്നായി മാസ്സിൻറ്റെ പൾസ് അറിഞ്ഞ് പാക്കേജ് ചെയ്തിട്ടുണ്ട് നിതിൻ.ഇനി നിങ്ങൾ എന്തു വേണമെങ്കിലും ചെയ്തോ എന്നു പറഞ്ഞു മമ്മൂട്ടിയെ കയറൂരി വിട്ടിരിക്കുകയാണ്. ചില മത്സരങ്ങളിൽ വിരാട് കോലി അടിച്ചു തകർകുന്നതു പോലെ മമ്മൂട്ടിയുടെ ഒരു അഴിഞ്ഞാട്ടമാണ് കസബ രാഹുല് രാജിൻറ്റെ പശ്ചാത്തലസംഗീതത്തിൻറ്റെ പിൻബലത്തോടെ.അച്ഛൻറ്റെ സ്വാധീനം ഇല്ലെങ്കിലും ലോഹിതദാസിൻറ്റെ സൂത്രധാരൻ എന്ന ചിത്രം നിതിനെ നന്നായി സ്വാധിനിച്ചിട്ടുൺറ്റ് എന്ന് പടത്തിൽ നിന്നു മനസ്സിലാകും.പടത്തിൻറ്റെ 70% വരെ നല്ല ഉഷാറായിട്ടു പോയി പിന്നീടുള്ള ഒരു 20-25 മിനുറ്റ് ബോറടിപ്പിച്ചില്ലെങ്കിലും വലിച്ചു നീട്ടിയതായി തോന്നും.കൾട്ട് സിനിമകളിലെ മെഗാസ്റ്റാർ മക്ബൂൽ സൽമാനു കൊള്ളാവുന്ന ഒരു വേഷം കിട്ടിയിട്ടുണ്ട് എന്നതാണ് ചിത്രത്തിൻറ്റ മറ്റൊരു സവിശേഷത.ആക്ഷൻ സീനുകൾ ഒക്കെ നല്ല കിടിലൻ ആയി എടുത്തിട്ടുണ്ട്.നിറഞ്ഞ് കവിഞ്ഞിരിക്കുന്ന ആരത്തിരമ്പുന്ന പുരുഷാരത്തോടൊപ്പം ഇരുന്നാൽ പടം ആസ്വദിക്കാവുന്നതു തന്നെയാണ്.
    രൺജി പനിക്കരുടെ ചിത്രങ്ങളിൽ അദ്ദേഹത്തിൻറ്റെ കഥാപാത്രത്തിനെ വര്രുതെ ഒന്നു താങ്ങിക്കൊടുക്ക മാത്രമേ വേണ്ടിയിരുന്നുവെങ്കിലും ഇവിടെ പടത്തിനെ മൊത്തതിൽ താങ്ങി നിർത്തേണ്ട അവസ്ഥയാണ് മമ്മൂട്ടിക്ക്.അതു നന്നായി ചെയ്തിട്ടുമുണ്ട്.ഓൺലൈൻ അഭിപ്രായങ്ങൾ മോശമാണെങ്കിലു തിരക്കിനു ഒരു കുറവുമില്ല.ഇന്നത്തെ തിരക്കു കണ്ടിട്ടു പടം സൂപ്പർ ഹിറ്റ് എങ്കിലും ആകും എന്നു തോന്നുന്നു. അവസാൻ ഭാഗങ്ങൾ കൂറ്റി കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ ബീ ബീ ആയേനേ
    ടേ ടേ ടേട്ടടടേ ടേട്ടടടേ ടേട്ടടടേ ടേ 3/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks bhai.Van capacity Chithravani kidu status thanne

  4. Likes jishnujdas liked this post
  5. #3

    Default

    Quote Originally Posted by Malik View Post
    Thanks bhai.Van capacity Chithravani kidu status thanne
    അടുത്ത ഷോയ്ക്ക് ഇതിലും കൂടുതൽ തിരക്കുണ്ട്

  6. #4

    Default

    Quote Originally Posted by jishnujdas View Post
    അടുത്ത ഷോയ്ക്ക് ഇതിലും കൂടുതൽ തിരക്കുണ്ട്
    ഏത് ഷോ ആണ് കണ്ടത്

  7. #5

    Default

    Quote Originally Posted by Malik View Post
    ഏത് ഷോ ആണ് കണ്ടത്
    11 മണിയുടെ ഷോ

  8. #6
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,106

    Default

    Quote Originally Posted by jishnujdas View Post
    11 മണിയുടെ ഷോ
    മാര്*നിംഗ് ഷാ ....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,976

    Default

    thanxxxxxxxxxxxxx jishnuuuuuu

  10. #8
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    thanks bhai

  11. #9
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bro

  12. #10
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Thanks Bhai...!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •