Results 1 to 4 of 4

Thread: KARINKUNNAM SIXES REVIEW | SUPERB SPORTs MOVIE | LITTLE SUPER STAR REVIEW

  1. #1

    Thumbs up KARINKUNNAM SIXES REVIEW | SUPERB SPORTs MOVIE | LITTLE SUPER STAR REVIEW







    .
    കരിങ്കുന്നം സിക്സസ് - Karinkunnam Sixes
    ഇ വി എം പെരുമ്പാവൂർ
    STATUS HOUSEFULL

    ദീപു കരുണാകരൻ - അരുൺലാൽ രാമചന്ദ്രൻ എന്നിവർ ഒരുക്കുന്ന കരിങ്കുന്നം സിക്സസ് എന്ന സിനിമയിൽ പ്രതീക്ഷകൾ ഉണ്ടായിരുന്നു .അതു കൊണ്ടു തന്നെ ആദ്യ ദിവസം തന്നെ സിനിമ കണ്ടു . പ്രതീക്ഷകൾ തെറ്റിയില്ല.. അതിനും മുകളിൽ ഒരു ചിത്രം നൽകാൻ മഞ്ജു വാര്യറിന് സാധിച്ചു .ബാക്ക് വാട്ടര്* സ്റ്റുഡിയോസിന്റെ ബാനറില്* ജയലാല്* മേനോന്* അനില്* ബിശ്വാസ് എന്നിവര്* ചേര്*ന്ന് ചിത്രം നിർമ്മിച്ചിരിക്കുന്നു .

    വോളിബോള്* പശ്ചാത്തലത്തിലൂടെ ഒരു ഫാമിലി ത്രില്ലറാണ് ചിത്രം. വോളിബോള്* പ്ലെയേഴ്സ് ആയിരുന്ന വന്ദനയും എബിയും ജീവിതത്തിലും ഒരുമിച്ചു. എബി പിന്നീട് കോച്ച് ആയി മാറി. തന്റെ കരിങ്കുന്നം സിക്*സസ് എന്ന ടീമിനെ പ്രീമിയര്* ലീഗില്* കളിപ്പിച്ച് വിജയം നേടുകയായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ എബിയെ കാത്തിരുന്നത് മറ്റു ചിലതായിരുന്നു . അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഈ സംഭവങ്ങളെ എബിയും വന്ദനയും നേരിടുന്നതാണ് ചിത്രം പറയുന്നത് .കരിങ്കുന്നം സിക്സസിലേക്ക് കളിക്കാരെ തേടിയിറങ്ങുന്ന വന്ദനയുടെ അന്വേഷണം അവസാനിക്കുന്നത് സെന്*ട്രല്* ജയിലിലാണ്. കരിങ്കുന്നം സിക്സസിന്റെ കളികൾ അവിടെ തുടങ്ങുന്നു .

    വന്ദനയായി എത്തിയ മഞ്ജു വാര്യരുടെ തകർപ്പൻ പ്രകടനമാണ് ഈ സിനിമയുടെ നട്ടെല്ല് . തിരിച്ചു വരവിൽ മഞ്ജു വാര്യർ ചെയ്ത ഏറ്റവും മികച്ച സിനിമ ഇതാണ് എന്നു നിസംശയം പറയാം . അത്രക്ക് ഗംഭീര പ്രകടനമായിരുന്നു വന്ദന എന്ന വോളിബാൾ കോച്ചായി ഈ സിനിമയിൽ കാഴ്ച വെച്ചത് . പക്ഷെ ഈ സിനിമയിലെ ഹീറോ നമ്മുടെ സുരാജ് വെഞ്ഞാറമൂട് തന്നെ . "നെൽസൺ " എന്ന കഥാപാത്രമായി അസാമാന്യ പ്രകടനമാണ് സുരാജ് കാഴ്ച വെച്ചിരിക്കുന്നത് .വന്ദനയുടെ ഭർത്താവായി എത്തിയ അനൂപ് മേനോൻ തന്റെ കഥാപാത്രം നന്നായി അവതരിപ്പിച്ചു ,പ്രേത്യേകിച്ചു ക്ലൈമാസ് രംഗങ്ങളിൽ. ബാബു ആന്റണിയുടെ ഒരു നല്ല കഥാപാത്രം ഈ സിനിമയിൽ കാണാൻ സാധിച്ചു .തിയറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ രംഗങ്ങളിൽ ഒന്നു ബാബു ആന്റണിയുടെ ഇന്ട്രോയാണ് .വന്ദനയുടെ സഹായിയായി എത്തിയ കോട്ടയം പ്രദീപ് ചിലയിടങ്ങളിൽ നന്നായി ചെയ്*തെങ്കിലും മാറ്റുന്നു ചിലയിടത്തു വെറുപ്പിക്കലായി തോന്നി . അസഹനീയമായി തോന്നിയത് വന്ദന ജയിലിൽ എത്തുമ്പോൾ അലറി വിളിക്കുന്ന ഒരു നടന്റെ പ്രകടനമാണ് .സുധീർ കരമനയും ഗ്രിഗറിയും ബൈജുവും നന്ദുവും സുദേവ് നായരും അവരുടെ കഥാപാത്രം മികച്ചതാക്കി .ഒരുപാട് രംഗങ്ങൾ ഒന്നുമില്ലെങ്കിലും "പത്മരാജ് രതീഷിനെ : ശരിക്കും ഇഷ്ടമായി .മണിക്കുട്ടൻ ,മേജർ രവി ,വിവേക് ഗോപൻ ,മണിയൻപിള്ള രാജു,ഹരീഷ്* പേരടി,സന്തോഷ്* കീഴാറ്റൂർ,ലെന,ശ്രീജിത് രവി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചു .

    ലളിതമായ ഒരു കഥയെ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാൻ സംവിധായകൻ ദീപു കരുണാകരന് സാധിച്ചിട്ടുണ്ട്. സിനിമയിൽ കളി നടക്കുമ്പോൾ കണ്ടിരിക്കുന്ന പ്രേക്ഷകനും അവരുടെ ഒപ്പം ചേരുന്നത് പോലെ തോന്നിക്കാൻ സംവിധായകന് സാധിച്ചു . വേട്ടക്ക് ശേഷം അരുൺ ലാൽ രാമ ചന്ദ്രന്റെ മറ്റൊരു മികച്ച കഥയാണ് ഈ സിനിമയിൽ .രാഹുൽ രാജിന്റെ സംഗീതം എടുത്തു പറയേണ്ടതാണ് . ചില രംഗങ്ങളിലെ പശ്ചാത്തല സംഗീതം മനസ്സു കീഴടക്കി . വരികൾ എഴുതിയ വിനായക് ശശികുമാറും പ്രശംസ അർഹിക്കുന്നു .ജയകൃഷ്ണ ഗുമ്മാടിയുടെ ഛായാഗ്രഹണം ചിത്രത്തിന് ഇരട്ടി മധുരം നൽകി . ജയിലിന്റെ ലോഗ് ഷോട്ടുകൾ ഒക്കെ എടുത്തു പറയേണ്ടതാണ് .അതു പോലെ തന്നെ ചിത്രത്തെ വെട്ടിമുറിച്ച സാജന്റെ കഴിവിനെയാണ് .ഈ സിനിമയെ ഒട്ടും ബോറടിപ്പിക്കാതെ സമ്മാനിച്ചതിൽ പ്രധാന പങ്ക് ഇദ്ദേഹത്തിനാണ് .

    എല്ലാ താരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന ഒരു ചിത്രമാണിത് . മലയാള സിനിമയിൽ ഇന്നോളം വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച സ്പോർട്സ് സിനിമ ഇതു തന്നെ . സംവിധായകൻ ദീപു കരുണാകരന്റെ ഏറ്റവും മികച്ച സിനിമയും ഇത് തന്നെ .രണ്ടാം വരവിൽ മഞ്ജു വാര്യരെ ട്രോൾ ചെയ്ത ചേട്ടന്മാർക്കു ഇനി വിശ്രമിക്കാം . ഈ സിനിമ എല്ലാവരുടെ മനസ്സുകൾ കീഴടക്കും .

    റേറ്റിംഗ് : 4.5/5

  2. Likes yathra, Cinema Freaken liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai.... Good Review

  5. #3
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •