Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 22

Thread: ###PREMIER FUTSAL###MUMBAI Champions

  1. #11

    Default


    Quote Originally Posted by Sal kk View Post
    kochi 5

    Ronaldinhooo . inho kalikaan ullapol veroru teamum jayikumnu thonanilla. Gup Goa kondovum ...

  2. #12
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഫുട്*സാലില്* അദ്ഭുതമാകാന്* കൊച്ചി ഫൈവ്*സ്

    സ്പെയിനിന്റെ ലോകകപ്പ് താരമായിരുന്ന മൈക്കല്* സല്*ഗാഡോയിലും കഴിഞ്ഞ ലോകകപ്പ് ഫുട്സാലിലെ മികച്ച കളിക്കാരനുള്ള സുവര്*ണ പന്ത് സ്വന്തമാക്കിയ ബ്രസീലിയന്* താരം നെറ്റോയിലുമാണ് ടീം ഉറ്റുനോക്കുന്നത്








    കൊച്ചി: സ്പെയിനും ബ്രസീലും ഒരുമിക്കുന്ന കരുത്തില്* പ്രതീക്ഷയര്*പ്പിച്ച് കൊച്ചിയുടെ ടീം പ്രീമിയര്* ഫുട്സാലിലേക്ക്. ലോകഫുട്ബോളിലെ മിന്നുംതാരങ്ങളായിരുന്ന മാര്*ക്വീ താരങ്ങളെ സ്വന്തമാക്കാനായില്ലെങ്കിലും അദ്ഭുതങ്ങള്* ഉറപ്പിച്ചാണ് കൊച്ചിയുടെ ടീം പ്രഥമ പ്രീമിയര്* ഫുട്സാലില്* പന്തുതട്ടാനിറങ്ങുന്നത്. ഐ.എസ്.എല്ലിന്റെ പ്രഥമസീസണില്* വലിയ താരങ്ങളൊന്നുമില്ലാതെ വന്ന് ഫൈനല്* കളിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ വഴിതന്നെയാണ് കൊച്ചി ഫൈവ്സും സ്വപ്നം കാണുന്നത്.
    സ്പെയിനിന്റെ ലോകകപ്പ് താരമായിരുന്ന മൈക്കല്* സല്*ഗാഡോയിലും കഴിഞ്ഞ ലോകകപ്പ് ഫുട്സാലിലെ മികച്ച കളിക്കാരനുള്ള സുവര്*ണ പന്ത് സ്വന്തമാക്കിയ ബ്രസീലിയന്* താരം നെറ്റോയിലുമാണ് ടീം ഉറ്റുനോക്കുന്നത്. റുമാനിയന്* താരമായ എമിലിന്റെ സാന്നിധ്യവും കൊച്ചി ഫൈവ്സിന്റെ മുന്നേറ്റത്തില്* നിര്*ണായകമാകുമെന്നാണ് കരുതുന്നത്.
    കാസലോണ്* വലകാക്കുന്ന കൊച്ചി ഫൈവ്സില്* നെറ്റോക്ക് പുറമേ ചാഗ്വിന, ഡേവ്സ് മെറേയസ്, ഗെകാബര്*ട്, എമില്* എന്നിവരാണ് ഫുട്സാലിലെ ലോകതാരങ്ങളായെത്തുന്നത്. മുഹമ്മദ് അമീര്*, ബേസില്*, യശ്വന്ത് കുമാര്*, അന്*ഷ്, സ്റ്റാലിന്* ഡാനിയല്* എന്നിവരാണ് ടീമിലെ ഇന്ത്യന്* താരങ്ങള്*. നാല് വിദേശതാരങ്ങളും ഒരു ഇന്ത്യന്* താരവും കളിക്കുന്ന പ്രീമിയര്* ഫോര്*മാറ്റില്* കൊച്ചി ഫൈവ്സും വിദേശകരുത്തിനെത്തന്നെയാകും പ്രധാനമായും ആശ്രയിക്കുന്നത്.
    മൈക്കല്* സല്*ഗാഡോ
    ബ്രസീലിയന്* താരം നെറ്റോയുടെ കളിതന്നെയാകും പ്രഥമ പ്രീമിയര്* ഫുട്സാലില്* കൊച്ചി ഫൈവ്സിന്റെ ജാതകം കുറിക്കുന്നത്. മൂന്നു തവണ ബ്രസീലിയന്* ഫുട്സാല്* പ്ലെയര്* ഓഫ് ദ ഇയര്* ആയി തിരഞ്ഞെടുക്കപ്പെട്ട നെറ്റോ ഡിഫന്*ഡറായിട്ടാണ് കളിക്കുന്നതെങ്കിലും അപ്രതീക്ഷിതമായ പ്രത്യാക്രമണങ്ങളില്* മിടുക്കനാണ്. കഴിഞ്ഞ ലോകകപ്പില്* എക്സ്ട്രാ ടൈമില്* നെറ്റോ നേടിയ പ്രത്യാക്രമണ ഗോളിലാണ് ബ്രസീല്* കിരീടംചൂടിയത്. മൂന്ന് ലോകകപ്പുകളില്* കളിച്ചിട്ടുള്ള നെറ്റോ ബ്രസീലിന് പുറമേ റഷ്യ, സ്പെയിന്* തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളിലും മിന്നുന്ന കളിയുമായി ഒട്ടേറെ വിജയങ്ങള്* സ്വന്തമാക്കിയ താരമാണ്.
    സ്പെയിനിനുവേണ്ടി 53 അന്താരാഷ്ട്ര മത്സരങ്ങളും റയല്* മാഡ്രിഡിനായി 254 മത്സരങ്ങളും കളിച്ചിട്ടുള്ള മൈക്കല്* സാല്*ഗാഡോയാണ് കൊച്ചി ഫൈവ്സിന്റെ മാര്*ക്വീ താരം. ഫുട്ബാളില്*നിന്ന് ഫുട്സാലിലേക്കുള്ള കൂടുമാറ്റത്തില്* സാല്*ഡാഡോ എത്രമാത്രം വിജയിച്ചിട്ടുണ്ടെന്നതിന്റെ സാക്ഷ്യപത്രമാകും പ്രീമിയര്* ഫുട്സാല്*. പ്രതിരോധത്തില്* മികച്ച റെക്കോഡുള്ള സാല്*ഗാഡോ കൊച്ചി ടീമിനുവേണ്ടിയും ആ സ്ഥാനത്തുതന്നെയാകും കളിക്കുന്നത്. റുമാനിയന്* താരമായ എമിലാണ് കൊച്ചി ഫൈവ്സിന്റെ മറ്റൊരു പ്രതീക്ഷ. യൂണിവേഴ്സല്* പൊസിഷനില്* കളിക്കുന്ന എമില്* വേഗംകൊണ്ടും ഡ്രിബ്ലിങ് പാടവം കൊണ്ടും എതിരാളികളെ വട്ടംകറക്കുന്ന താരമാണ്.
    സെര്*ജിയോ സാപോ എന്ന കോച്ചിന്റെ സാന്നിധ്യവും കൊച്ചി ടീമിന്റെ പ്ലസ് പോയന്റാണ്. ജപ്പാന്* ലീഗില്* ചാമ്പ്യന്* കോച്ചായ സാപോയുടെ തന്ത്രങ്ങള്* എന്നും എതിരാളികളെ അദ്ഭുതപ്പെടുത്തിയിരുന്നു. കൊച്ചിയുടെ ടീമിനായും സാപോയുടെ ആവനാഴിയില്* ഏറെ ആയുധങ്ങളുണ്ടാകുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.

















    Related Articles
    ഫുട്*സാലില്* നക്ഷത്രക്കൂട്ടം കരീബിയയിലെ കടലില്* മുങ്ങിക്കുളിച്ച് ടീം ഇന്ത്യ | Photos കോലിയുടെ അക്രമണോത്സുകത ഇന്ത്യന്* ടീമിന് ആവശ്യമെന്ന് കുംബ്ലെ യുവതാരം സര്*ഫറാസിന് കോലിയുടെ സ്*നേഹ സമ്മാനം ഐ.പി.എല്* ബൗളര്*മാരുടേത് കൂടിയാണ്

  3. #13
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    the entire schedule of Premier Futsal League India 2016.

    Date Team A Team B Time Venue
    July 15 Chennai v Mumbai 7 p.m. IST JLN Indoor Stadium, Chennai
    July 15 Goa v Kolkata 8 p.m. IST JLN Indoor Stadium, Chennai
    July 16 Mumbai v Kochi 7 p.m. IST JLN Indoor Stadium, Chennai
    July 16 Kolkata v Bengaluru 8 p.m. IST JLN Indoor Stadium, Chennai
    July 17 Bengaluru v Goa 7 p.m. IST JLN Indoor Stadium, Chennai
    July 17 Kochi v Chennai 8 p.m. IST JLN Indoor Stadium, Chennai
    July 19 Kolkata v Goa 7 p.m. IST Peddem Sports Complex, Goa
    July 19 Mumbai v Chennai 8 p.m. IST Peddem Sports Complex, Goa
    July 20 Bengaluru v Kolkata 7 p.m. IST Peddem Sports Complex, Goa
    July 20 Kochi v Mumbai 8 p.m. IST Peddem Sports Complex, Goa
    July 21 Goa v Bengaluru 7 p.m. IST Peddem Sports Complex, Goa
    July 21 Chennai v Kochi 8 p.m. IST Peddem Sports Complex, Goa
    July 23 Group A winner v Group B runner up 7 p.m. IST Peddem Sports Complex, Goa
    July 23 Group B winner v Group A runner up 8 p.m. IST Peddem Sports Complex, Goa
    July 24 Finalist 1 v Finalist 2 8 p.m. IST Peddem Sports Complex, Goa

  4. #14

    Default

    Quote Originally Posted by BangaloreaN View Post
    the entire schedule of Premier Futsal League India 2016.

    Date Team A Team B Time Venue
    July 15 Chennai v Mumbai 7 p.m. IST JLN Indoor Stadium, Chennai
    July 15 Goa v Kolkata 8 p.m. IST JLN Indoor Stadium, Chennai
    July 16 Mumbai v Kochi 7 p.m. IST JLN Indoor Stadium, Chennai
    July 16 Kolkata v Bengaluru 8 p.m. IST JLN Indoor Stadium, Chennai
    July 17 Bengaluru v Goa 7 p.m. IST JLN Indoor Stadium, Chennai
    July 17 Kochi v Chennai 8 p.m. IST JLN Indoor Stadium, Chennai
    July 19 Kolkata v Goa 7 p.m. IST Peddem Sports Complex, Goa
    July 19 Mumbai v Chennai 8 p.m. IST Peddem Sports Complex, Goa
    July 20 Bengaluru v Kolkata 7 p.m. IST Peddem Sports Complex, Goa
    July 20 Kochi v Mumbai 8 p.m. IST Peddem Sports Complex, Goa
    July 21 Goa v Bengaluru 7 p.m. IST Peddem Sports Complex, Goa
    July 21 Chennai v Kochi 8 p.m. IST Peddem Sports Complex, Goa
    July 23 Group A winner v Group B runner up 7 p.m. IST Peddem Sports Complex, Goa
    July 23 Group B winner v Group A runner up 8 p.m. IST Peddem Sports Complex, Goa
    July 24 Finalist 1 v Finalist 2 8 p.m. IST Peddem Sports Complex, Goa
    Chennai la crowd okka kanakka. shey... You will get more passionate crowds here in kerala.

  5. #15
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Quote Originally Posted by AKKU1221 View Post
    Chennai la crowd okka kanakka. shey... You will get more passionate crowds here in kerala.
    Indoor stadiums alle, full avaan adhikam aalu vendi varilla.
    Normal soccer kanunnavarkku ithu ishtam avanam ennumilla.

  6. #16
    Banned
    Join Date
    Mar 2015
    Posts
    17,928

    Default




  7. #17
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    Oru 5 minutes kandu, nalla oola sambhavam. PC game poleyundu.

  8. #18

    Default

    @perumal match highlights oppikaavo bhai??

  9. #19
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Njan kanarila ith :(

    Sent from my Redmi Note 3 using Tapatalk

  10. #20
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,165

    Default

    ഫുട്*സാല്* കൊണ്ട് എന്താണ് ഗുണം?

    ട്വന്റി-20 എന്ന ക്രിക്കറ്റ് പൂരക്കാഴ്ചയെ ഫുട്*സാലുമായി താരതമ്യം ചെയ്യാനാവില്ല.സാധാരണഗതിയില്* വിരസമായിരുന്ന ഒരു കളിക്ക് വലിയൊരു പരിതി വരെ ജീവന്*കൊടുത്ത ഇടപെടലായിരുന്നു ട്വന്റി-20 യില്* നടന്നത്.








    2002 ലോകകപ്പ് ഫുട്*ബോളിലെ അവിസ്മരണീയ നിമിഷമായിരുന്നു റൊണാള്*ഡിന്യോയുടെ ഫ്രീകിക്ക്. ലീഫ് ഫോളിങ് കിക്ക് (ഇല പൊഴയും അടി ) എന്ന പേരില്* പ്രശസ്തമായ ഈ ഫ്രീ കിക്ക് മനസ്സില്* ഇപ്പോഴും തങ്ങിനില്*ക്കുന്ന ഫുട്*ബോള്* സ്മരണയാണ്. ക്വാര്*ട്ടര്* ഫൈനലില്* ഇംഗ്ലണ്ടിന്റെ ഐതിഹാസിക ഗോള്*കീപ്പര്* ഡേവിഡ് സീമാനെ കബളിപ്പിച്ച് റൊണാള്*ഡിന്യോയുടെ അടി കയറിപ്പോയത് ചരിത്രത്തിലേക്ക് കൂടിയാണ്.
    മരത്തലപ്പില്* നിന്ന് ഒരു ഇല വീഴും പോലെയായിരുന്നു പന്തിന്റെ വരവ്. ഗോള്*പോസ്റ്റില്* നിന്നും 42 വാര അകലെവെച്ച് റൊണാള്*ഡിന്യോ കിക്കെടുക്കുമ്പോള്* സീമാനോ ഇംഗ്*ളണ്ടിന്റെ മുന്*നിര താരമായ ബെക്കാമോ ഒരിക്കലും ഒരു ' ഞെട്ടല്* ' പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. പ്രതിരോധ നിരയുടെ മുകളിലൂടെ ഉയര്*ന്നുപൊങ്ങിയ പന്ത് ഇടയ്*ക്കൊന്നു വളഞ്ഞതാണ് സീമാന്റെ കണക്കുകൂട്ടലുകള്* തെറ്റിച്ചത്. സീമാന്* ഉയര്*ന്നു ചാടിയെങ്കിലും പോസ്റ്റിന്റെ വലതു മൂലയിലേക്ക് പന്ത് ഒഴുകിയിറങ്ങുന്നത് ലോകം അത്ഭുതത്തോടെ കണ്ടു നിന്നു.

    ഇംഗ്ലണ്ടിനെ ആ ലോകകപ്പില്* നിന്നും പുറത്താക്കിയ കിക്കായിരുന്നു അത്. സീമാന്റെ അന്താരാഷ്ട്ര കളി ജീവിതത്തിനും പിന്നീട് അധികം ആയുസ്സുണ്ടായില്ല. 22 വയസ്സായിരുന്നു റൊണാള്*ഡിന്യോയ്ക്ക് അന്ന് പ്രായം.ഈ വെള്ളിയാഴ്ച റൊണാള്*ഡിന്യോയെ ചെന്നൈയില്* ജവഹര്*ലാല്* നെഹ്റു സ്*റ്റേഡിയത്തില്* നേരിട്ടു കണ്ടപ്പോള്* മനസ്സില്* നിറഞ്ഞു നിന്നത് 14 വര്*ഷങ്ങള്*ക്കു മുമ്പ് ജപ്പാനിലെ ഷിസുവോക്കയിലെ പുല്*മൈതാനിയിലെ ആ മാന്ത്രിക നിമിഷമായിരുന്നു. റയാന്* ഗിഗ്*സും ലൂയി ഫിഗോയും ഫല്*ക്കാവോയുമൊക്കയുണ്ടായിരുന്ന പ്രീമിയര്* ഫുട്*സാല്* ഉദ്ഘാടനവേദിയില്* ഏറ്റവും വലിയ കരഘോഷം റൊണാള്*ഡിന്യോയ്ക്കായിരുന്നു.
    ഞായറാഴ്ച ബെംഗളൂരുവിനെതിരെ അഞ്ച് ഗോളുകള്* റൊണാള്*ഡിന്യോ നേടുകയും ചെയ്്തു.പക്*ഷേ, ഒരു ഗോളില്* പോലും മാന്ത്രികതയുടെ സ്പര്*ശമുണ്ടായിരുന്നില്ല. ഗിഗ്*സിനോ , ഫല്*ക്കാവോയ്*ക്കോ , റൊണാള്*ഡിന്യോയ്*ക്കോ ചെന്നൈയില്* കാലത്തിനും ചരിത്രത്തിനും നല്*കാന്* ഒന്നുമുണ്ടായിരുന്നില്ല.ഫുട്*സാല്* എന്നു വിളിക്കപ്പെടുന്ന കുട്ടി ഫുട്*ബോളില്* അതിനുള്ള ഇടമോ അവസരമാേ ഇല്ല എന്നു പറയുന്നതായിരിക്കും കൂടുതല്* ശരി.

    കുട്ടിഫുട്*ബോള്* എന്നു വിളിക്കപ്പെടുന്ന ഫുട്*സാല്* കാണാന്* വെള്ളിയാഴ്ച ചെന്നൈയിലെ ജവഹര്*ലാല്* നെഹ്റു സ്*റ്റേഡിയത്തില്* പോയത് വലിയ കൗതുകത്തോടെയാണ്. ഫുട്*സാല്* ഒരു പുതിയ കളിയല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും വര്*ഷങ്ങളായി ഈ കളി അരങ്ങേറുന്നുണ്ട്. അഞ്ചു പേര്* വീതമടങ്ങിയ ടീമുകള്* കളിക്കുന്ന ഈ കളി ഫൈവ്*സ് എന്ന പേരിലാണ് ഇന്ത്യയില്* അറിയപ്പെട്ടിരുന്നത്.ഇന്*ഡോര്* കോര്*ട്ടുകളില്* , ചെറിയ കളിക്കളങ്ങളിലാണ് ഫുട്*സാല്* കളിക്കുന്നത്.
    ഫുട്*ബോള്* ഒരു ഇന്*ഡോര്* ഗെയിമല്ല.തുറന്ന മൈതാനങ്ങളില്* ആള്*ക്കൂട്ടത്തിന്റെ ആരാവാരങ്ങളില്* മുങ്ങിനിവരുമ്പോഴാണ് ഫുട്*ബോള്* ഫുട്*ബോളാവുന്നത്.കലയായാലും സ്*പോര്*ട്*സായാലും സംഗതി അനന്യമാവുന്നത് , അമൂല്യമാവുന്നത് അതില്* സര്*ഗാത്മകതയുടെ മാന്ത്രിക സ്പര്*ശമുണ്ടാവുമ്പോഴാണ്.അതീത യാഥാര്*ഥ്യത്തിന്റെ പുതിയ തലങ്ങളിലേക്ക് സര്*ഗാത്മകതയുടെ ഈ ഇടപെടല്* നമ്മളെ കൊണ്ടുപോവുന്നു.
    നീ ചവിട്ടിയരച്ചു കളഞ്ഞ ആ പൂവ് എന്റെ ഹൃദയമായിരുന്നു എന്ന് ബഷീര്* എഴുതുമ്പോള്* ഈ മാന്ത്രികത നമ്മളെ തൊടുന്നുണ്ട്.'' ഒരു നിമിഷം മറന്നു പരസ്പരം മിഴികളില്* നമ്മള്* നഷ്ടപ്പെടുന്നുവോ'' എന്ന് ബാലചന്ദ്രന്* ചൂള്ളിക്കാട് കുറിക്കുമ്പോഴും ഈ മാന്ത്രികതയുടെ സാന്നിദ്ധ്യമുണ്ട്.ഇതേ മാന്ത്രികതയാണ് 2002 ല്* ആ ഫ്രീകിക്കില്* റൊണാള്*ഡിന്യോ കൊണ്ടുവന്നത്. ഇക്കഴിഞ്ഞ കോപ്പ അമേരിക്ക കപ്പില്* ലയണല്* മെസ്സി അമേരിക്കയ്*ക്കെതിരെ തൊടുത്തുവിട്ട ഫ്രീകിക്കിലും ഈ മാന്ത്രികതയുണ്ടായിരുന്നു. പ്രതിഭയുടെ അനന്യസാധാരണമായ കൈയൊപ്പാണത്. ഈ മാന്ത്രികത സമ്മാനിക്കാവില്ലെന്നതാണ് ഫുട്*സാലിനെ ദുര്*ബലമാക്കുന്നത്.

    ട്വന്റി 20 എന്ന ക്രിക്കറ്റ് പൂരക്കാഴ്ചയെ ഫുട്*സാലുമായി താരതമ്യം ചെയ്യാനാവില്ല.സാധാരണഗതിയില്* വിരസമായിരുന്ന ഒരു കളിക്ക് വലിയൊരു പരിധി വരെ ജീവന്*കൊടുത്ത ഇടപെടലായിരുന്നു ട്വന്റി 20 യില്* നടന്നത്. ഓവറുകളുടെ ദൈര്*ഘ്യം കുറച്ചും ബാറ്റ്സ്മാന് പ്രാധാന്യമേറ്റിയും അവതരിപ്പിച്ച ഈ കളി ക്രിക്കറ്റിന്റെ ആത്മാവ് നശിപ്പിച്ചിരുന്നില്ല.
    ട്വന്റി 20 ക്രിക്കറ്റ് തന്നെയാണ്.ക്രിക്കറ്റിന്റെ മണവും ചൊരുക്കും എല്ലാം അതിലുണ്ട്. പക്ഷേ, ഫുട്*സാലിനെ ഫുട്*ബോളെന്നു വിളിക്കാനാവില്ല. അതുകൊണ്ടു തന്നെയാണ് ഇക്കാലമത്രയും കഴിഞ്ഞിട്ടും ഫുട്*സാലില്* ഫിഫയുടെ ലോകകപ്പ് ഫുട്*ബോളിന്റെ തലത്തില്* ഒരു അന്താരാഷ്ട്ര ടൂര്*ണ്ണമെന്റ് നമുക്ക് കാണാന്* കഴിയാത്തതും.
    വെള്ളിയാഴ്ച ചെന്നൈയിലെ നെഹ്*റു ഇന്*ഡോര്* സ്*റ്റേഡിയത്തില്* ഫുട്*സാലിന്റെ ഉദ്ഘാടന മത്സരത്തിന് കാണികള്* അധികമൊന്നുമുണ്ടായിരുന്നില്ല. അതുവരെ ടിവിയില്* മാത്രം കണ്ടിരുന്ന പ്രമുഖ ഫുട്*ബോള്* താരങ്ങളെ നേരില്* കാണാന്* വേണ്ടിയായിരിക്കണം കാണികളില്* മിക്കവരും വന്നത്.കളിക്കളത്തില്* നിന്നും മടങ്ങുമ്പോള്* ഈയൊരു സംതൃപ്തിയല്ലാതെ മറ്റെന്തെങ്കിലും ഇവര്*ക്ക് ലഭിച്ചിരിക്കാനുള്ള സാധ്യതയും കുറവാണ്.

    എന്തിനാണ് ഫുട്*സാലിന് ഇങ്ങനെയൊരു ടൂര്*ണമെന്റ് എന്ന ചോദ്യം ഉന്നയിക്കാതിരിക്കാനാവില്ല. എല്ലാം കാഴ്ചയാവുന്ന ഈകാലത്ത് കളികള്* കളിക്കുകയല്ല, കാണപ്പെടുകയാണ് എന്നതാണ് യാഥാര്*ഥ്യം. കളികള്* കളിക്കാനുള്ളതാണോ കാണുവാനുള്ളതാണോ എന്ന ചോദ്യത്തിന് തീര്*ച്ചയായും കാണാനുള്ളതാണ് എന്നായിരിക്കും സംഘാടകര്* പറയുക.വന്ന് , വന്ന് എല്ലാ മാസവും ഇപ്പോള്* ഏതെങ്കിലുമൊരു ടൂര്*ണമെന്റുണ്ട് എന്ന അവസ്ഥയാണ്.
    കോപ്പ അമേരിക്ക കഴിയുമ്പോള്* യൂറോ കപ്പ്. പ്രീമിയര്* ഫുട്*സാല്* ,ഐ പി എല്*, ഐ എസ് എല്* , ഇംഗ്ലീഷ് ലിഗ് എന്നിങ്ങനെ കളിയൊഴിഞ്ഞിട്ട് നേരമില്ലാത്ത അവസ്ഥയാണ്. ടിവിയിലും ഇന്റര്*നെറ്റിലുമാണ് ഇപ്പോള്* കളി നടക്കുന്നത്.ശരീരമാദ്യം എന്ന പ്രമാണത്തിന് സ്ഥാനമില്ലാതായിരിക്കുന്നു. ആരോഗ്യമുള്ള ശരീരമുണ്ടാവണമെങ്കില്* കായികമായ അദ്ധ്വാനം കൂടിയേ തീരൂ. വിയര്*ക്കുന്ന ശരീരത്തില്* മാത്രമേ ഉറച്ചൊരു മനസ്സുണ്ടാവുകയുള്ളൂ. ചെസ്സ് കളിക്കണമെങ്കില്* ശരീരം ദൃഡമായിരിക്കണം എന്ന് വിശ്വനാഥന്* ആനന്ദ് പറഞ്ഞത് വെറുതെയല്ല.

    പക്ഷേ, നമ്മുടെ കുട്ടികള്* ഇന്നിപ്പോള്* ഈ പ്രമാണം മറന്നു തുടങ്ങിയിരിക്കുന്നു.കളികള്* പണം വാരുന്ന ബിസിനസ്സാവുമ്പോള്* അവ കൊണ്ടു നടക്കുന്ന കമ്പനികള്*ക്ക് വേണ്ടത് ടിവിയിലും ഇന്റര്*നെറ്റിലും തറഞ്ഞിരിക്കുന്ന കണ്ണുകളാണ്.ഫുട്*ബോളിനെ നന്നാക്കുകയായിരുന്നു ഈ കമ്പനികളുടെ ലക്ഷ്യമെങ്കില്* അവര്* ആദ്യം ചെയ്യേണ്ടത് സന്തോഷ് ട്രോഫി പോലൊരു ടൂര്*ണമെന്റിനെ സ്*പോണ്*സര്* ചെയ്യുകയാണ്. പക്ഷേ, സന്തോഷ് ട്രോഫിയില്* റൊണാള്*ഡിന്യോയെയും റയാന്* ഗിഗ്*സിനെയും കെട്ടിയെഴുന്നള്ളിക്കാനാവില്ല. കളിയല്ല , കെട്ടുകാഴ്ചകളാണ് വിറ്റുപോവുന്നതെന്ന് വരുമ്പോള്* സന്തോഷ് ട്രോഫിയല്ല ഫുട്*സാലാണ് കേമമന്നെ് വിലയിരുത്തലും പ്രഖ്യാപനവുമുണ്ടാവുന്നു.
    കളിക്കളത്തില്* ജിവിതത്തിന്റെ പ്രതിസ്ഫുരണമുണ്ട്. മനുഷ്യര്* തമ്മില്* നേര്*ക്കു നേര്* ഇടപെടുമ്പോള്* ലഭിക്കുന്ന ഉള്*ക്കാഴ്ചകള്* ഒരിക്കലും കളിക്കാഴ്ചകളില്* നിന്ന് കിട്ടില്ല.കൂടുതല്* കളിക്കളങ്ങള്* തുറന്ന് ജനങ്ങള്*ക്ക് കളിക്കാനുള്ള അവസരമൊരുക്കുകയാണ് ഭരണകൂടങ്ങള്* ചെയ്യേണ്ടത്.ഫുട്*സാല്* പോലുള്ള കെട്ടുകാഴ്ചകള്*ക്ക് ഇരയാവേണ്ടവരല്ല നമ്മുടെ ചെറുപ്പക്കാര്*.ഇത്തരം ടൂര്*ണ്ണമെന്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു മുമ്പ് ഇതുകൊണ്ട് സമൂഹത്തിനുള്ള ഗുണമെന്താണെന്ന് തീര്*ച്ചയായും ഭരണകൂടം വിലയിരുത്തേണ്ടതുണ്ട്.

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •