Page 1 of 2 12 LastLast
Results 1 to 10 of 15

Thread: പാ.. വ - PaaVa » Review

  1. #1

    Default പാ.. വ - PaaVa » Review


    പാ.. വ » A RETROSPECT
    ✦ സൂപ്പർ സ്റ്റാർ രജനീകാന്ത്* ചിത്രമായ 'കബാലി'യോടൊപ്പം, 46 തിയെറ്ററുകളിൽ ധൈര്യപൂർവ്വം റിലീസ്* ചെയ്യപ്പെട്ട മലയാള ചിത്രമാണ്* 'പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും' അഥവാ പാ..വ. അക്കാരണം കൊണ്ടുതന്നെ, ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ, ആദ്യമേതന്നെ അഭിനന്ദിച്ചുകൊള്ളട്ടെ.
    ■നമുക്കറിയാം, ഓരോ ചിത്രത്തിന്റേയും ട്രൈലറുകൾ, പോസ്റ്ററുകൾ, വീഡിയോ സോംഗ്സ്* തുടങ്ങിയവ, ആ ചിത്രത്തോടുള്ള നമ്മുടെ സമീപനരീതികളെ ബാധിച്ചേക്കാം. ഈ ചിത്രത്തിലെ 'പൊടിമീശ മുളയ്ക്കണ പ്രായം..' എന്നുതുടങ്ങുന്ന ഗാനം, ഏവരേയും ആകർഷിച്ചിരുന്നു.
    ■ചിത്രത്തിന്റെ ടൈറ്റിൽ കാർഡിൽ, എല്ലാവർക്കും നന്ദി അർപ്പിച്ചതോടൊപ്പം, "ചിത്രം കാണുവാൻ തീരുമാനിച്ച നിങ്ങൾക്കും നന്ദി" എന്ന് എഴുതിക്കാണിച്ചിരുന്നു. ലാൽ ജോസിന്റെ, രസകരമായ കഥാഖ്യാനത്തോടുകൂടി പാ..വ ആരംഭിച്ചു.
    »SYNOPSIS
    ■122 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, കോട്ടയത്ത്* താമസിക്കുന്ന രണ്ട്* ക്രിസ്ത്യൻ കുടുംബങ്ങളിലെ, വ്യത്യസ്ത സ്വഭാവക്കാരായ പാപ്പൻ, വർക്കി എന്നീ വൃദ്ധ സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ്*. ബാല്യകാലം മുതൽ ഒരുമിച്ചായിരുന്ന ഇവരിൽ ഒരാൾക്ക്* പെട്ടന്ന് ഒരപകടം സംഭവിക്കുന്നു. ആ അപകടം, വ്യക്തിപരമായും, കുടുംബപരമായും അവരെ എങ്ങനെ ബാധിച്ചു എന്നതാണ്* ചിത്രത്തിന്റെ ഇതിവൃത്തം.
    👥CAST & PERFORMANCES
    ■പാപ്പൻ എന്ന കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിച്ചു. ഇന്നോളം ചെയ്ത വേഷങ്ങളൊന്നും മോശമാക്കാത്ത നടനായ മുരളി ഗോപി, ഒരു വൃദ്ധന്റെ ശബ്ദ ഭാവ ചലനങ്ങൾ, അതേപടി പ്രതിഫലിപ്പിക്കുന്നതിൽ, വിജയിച്ചു.
    ■പഴയവസ്തുക്കൾ ശേഖരിക്കുന്നതിൽ അതീവ തത്പരനായ 'വർക്കി' എന്ന കഥാപാത്രത്തെ, അനൂപ്* മേനോൻ അവതരിപ്പിച്ചു. മേക്കപ്പ്* കൃത്രിമത്വം തോന്നും വിധത്തിലുള്ളതായിരുന്നു, സംഭാഷണങ്ങളിൽ ഒരു വൃദ്ധനായിത്തീരുവാൻ അദ്ദേഹം പരാക്രമം കാണിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും.
    ■ചിത്രത്തിൽ, ഏറെ പ്രധാന്യമുള്ള ഒരു കഥാപാത്രമായ മേരിയെ അവതരിപ്പിക്കുന്നത്* പ്രയാഗ മാർട്ടിൻ. കാഴ്ചയിൽ അതീവസുന്ദരിയായിരുന്ന പ്രയാഗക്ക്*, സംഭാഷണരംഗങ്ങൾ തീരെ കുറവായിരുന്നു. എങ്കിലും പ്രസൻസ്* നന്നായിരുന്നു.
    ■പഴയകാല നായിക രഞ്*ജിനി അവതരിപ്പിച്ച 'ലില്ലിക്കുട്ടി' എന്ന കഥാപാത്രത്തിന്റെ പ്രകടനം കാണുമ്പോൾ 'ചിത്ര'ത്തിലെ മോഹൻലാലിനെ തൂക്കിക്കൊന്നത്* നന്നായെന്നുവരെ തോന്നിപ്പോകും..! (അല്ലെങ്കിൽ 'വിഷ്ണു' ആത്മാഹുതി ചെയ്തേനെ)
    ■തമ്പുരാൻ ജോണി എന്ന കഥാപാത്രത്തെ രഞ്*ജി പണിക്കർ അവതരിപ്പിച്ചു. അൽപ്പം ഓവറായിരുന്നു എന്ന് പറഞ്ഞേ പറ്റൂ. ഇന്ദ്രൻസ്* അവതരിപ്പിച്ച കുഞ്ഞ്* എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്*. ഇവരേക്കൂടാതെ, മുത്തുമണി, ഷമ്മി തിലകൻ, അശോകൻ, സുനിൽ സുഖദ, സേതുലക്ഷ്മിയമ്മ, കെ.പി.എ.സി.ലളിത, പൊന്നമ്മ ബാബു, ഇടവേള ബാബു, പി.ബാലകൃഷ്ണൻ തുടങ്ങി, ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.
    📽CINEMATOGRAPHY
    ■റബ്ബർ തോട്ടങ്ങളുടേയും, കൃഷിയിടങ്ങളുടേയും ഹരിത സൗന്ദര്യം, സതീഷ്* കുറുപ്പ്* നന്നായിത്തന്നെ ക്യാമറയിൽ പകർത്തി.
    🎵🎧MUSIC & ORIGINAL SCORES
    ■ആനന്ദ് മധുസുദനനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. 'പൊടിമീശ മുളയ്ക്കണ പ്രായം' എന്ന ഗാനത്തേക്കാൾ, ഇടവേളയ്ക്കുശേഷമുള്ള 'നെഞ്ചിൽ അവളെരിയുന്ന..' എന്നുതുടങ്ങുന്ന ഗാനം നന്നായിരുന്നു. 'ഇന്നു ഞാൻ പോകും..' എന്നുതുടങ്ങുന്ന, മുരളീ ഗോപി ആലപിക്കുന്ന അവസാന ഗാനം, വല്ലാത്തൊരനുഭവം തന്നെയായിരുന്നു. പശ്ചാത്തല സംഗീതം സന്ദർഭോചിതമായി ഒരുക്കി.
    »OVERALL VIEW
    ■യുവാക്കളുടെ കഥ മാത്രം സിനിമയിൽ പറഞ്ഞാൽ മതിയോ? പോര. വൃദ്ധർക്കും ഇവിടെ സ്ഥാനമുണ്ട്*. അവരുടെ സംഘർഷങ്ങളും, ആകുലതകളും പ്രമേയമാക്കിയ ഒരു ചിത്രം. പൂർണ്ണ തൃപ്തി തോന്നാത്ത തിരക്കഥയുടെ ശരാശരി നിലവാരമുള്ള ആഖ്യാനം.
    ■നായകകഥാപാത്രങ്ങളുടെ സൗഹൃദം, ബാല്യകാലം, മുൻ കാല പ്രണയം തുടങ്ങിയ വിഷയങ്ങളിലൂടെ കടന്നുപോകുന്ന വേഗത കുറഞ്ഞ ആദ്യപകുതിയും, നായകകഥാപാത്രങ്ങളുടെ ലക്ഷ്യത്തിലൂടെ കടന്നുപോകുന്ന രണ്ടാം പകുതിയും, പെട്ടെന്നു പറഞ്ഞുതീർക്കാതെ, ദീർഘിപ്പിച്ച ക്ലൈമാക്സും. ആദ്യപകുതിയുടെ ലാഗിംഗ്* ചിത്രത്തിന്റെ ആസ്വാദ്യതയെ സാരമായി ബാധിച്ചു.
    ■രക്തബന്ധത്തേക്കാൾ ഇഴയടുപ്പമുണ്ട്* സൗഹൃദത്തിന്*. ഒരിക്കലും നശിക്കാത്ത സൗഹൃദമാണ്* ഇവിടെ കഥാപാത്രങ്ങൾ തമ്മിലുള്ളത്*. വൃദ്ധകഥാപാത്രങ്ങൾക്ക്* പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രങ്ങളിൽ, പൊതുവേ അവരനുഭവിക്കുന്ന ഒറ്റപ്പെടൽ, അവഗണന, ഏകാന്തത, തുടങ്ങിയ വിഷയങ്ങളായിരിക്കും പരാമർശിക്കപ്പെടുന്നത്*. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി, ഇവിടെ വൃദ്ധരുടെ ജീവിതവും, അവരുടെ മാനസികവ്യഥകളും ഹാസ്യാത്മകമായി അനാവൃതമാക്കപ്പെട്ടു.
    ■ബന്ധങ്ങൾ അകന്നുകൊണ്ടിരിക്കുന്ന ഈ ആധുനികലോകത്ത്*, വൃദ്ധർക്ക്* പൊതുവേ ആരും വിലകൊടുക്കുന്നില്ല. അവരുടെ ഇഷ്ടാനിഷ്ടങ്ങളെ ആരും വകവെയ്ക്കുന്നില്ല. എന്നാൽ, സൗഹൃദത്തിന്*, തങ്ങളുടെ ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകിയ രണ്ട്* വൃദ്ധരുടെ, ഒരായുസ്സ്* മുഴുവൻ നീണ്ടുനിന്ന ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ്* അവതരിപ്പിച്ചിരിക്കുന്നത്*.
    ■കഥ നടക്കുന്നത്*, പ്രധാനമായും രണ്ട്* തറവാടുകളിലും, പള്ളിയിലും വച്ചാണ്*. മുരിക്കൽ, കോന്നായി പള്ളി ഇടവകകൾ തമ്മിലുള്ള മത്സരങ്ങളും, വിദ്വേഷവും ചിത്രത്തിൽ എടുത്തുകാണിച്ചിരിക്കുന്നു. ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഉള്ള കഥാപാത്രങ്ങളായതിനാൽ, സംഭാഷണങ്ങളും, കഥാപാത്രങ്ങൾ സഞ്ചരിക്കുന്ന വഴികളും, അവരെ സ്വാധീനിക്കുന്ന ആളുകളും, പള്ളിയുമായും, ക്രൈസ്തവ ആരാധനയുമായും ചേർന്നുകിടക്കുന്നതാണ്*. അവയേപ്പറ്റി പൊതു ഗ്രാഹ്യമില്ലാത്തവർക്ക്*, സംഭാഷണങ്ങളിൽ കല്ലുകടി തോന്നിയേക്കാനിടയുണ്ട്*.
    ■ക്രൈസ്തവ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ജീർണ്ണത, മതനേതാക്കന്മാരുടെ കപടത, പണത്തോടുള്ള അത്യാർത്തി, തുടങ്ങിയ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി തുറന്നുകാണിച്ചിരിക്കുന്നു.
    ■ചിത്രത്തിലെ നർമ്മസംഭാഷണങ്ങളൊന്നും തന്നെ ആസ്വാദ്യകരമായിരുന്നില്ല. മേക്കിംഗിൽ ചടുലത അനുഭവപ്പെട്ടില്ല. സംഭാഷണങ്ങളിലും കൃത്രിമത്വം തോന്നിയിരുന്നു. പാപ്പൻ എന്ന കഥാപാത്രം, താൻ സ്വരുക്കൂട്ടിയ സ്വത്തുവകകൾ, തനിക്ക്* എങ്ങോട്ടും കൊണ്ടുപോവാൻ കഴിയുന്നതല്ല എന്ന് തിരിച്ചറിയുന്ന രംഗം, അമിതമായ പണസ്നേഹമുള്ളവർക്കുള്ള നല്ലൊരു പാഠമാണ്*.
    ■പ്രതീക്ഷകൾ കൂടുതലായി വച്ചുപുലർത്താതെ സമീപിക്കുകയാണെങ്കിൽ, ചിത്രം നിങ്ങൾക്ക്* ഇഷ്ടപ്പെട്ടേക്കാം. ക്ഷമയോടിരുന്നു കാണാൻ തയ്യാറാണെങ്കിൽ, വ്യത്യസ്തമായ ഈ ചിത്രത്തിനായി നിങ്ങൾക്ക്* ടിക്കറ്റെടുക്കാം.
    »MY RATING: 2.75/★★★★★
    click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*
    ➟വാൽക്കഷണം:
    ■ചിത്രത്തിൽ അനൂപ്* മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്*, സാന്റാ ക്ലോസുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത്* തികച്ചും യാദൃശ്ചികം മാത്രം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    Thanks...
    ...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  4. #3
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks.........


  5. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanx for the review..



  6. #5
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  7. #6

    Default

    valya hope illa alle..producer/director okke numma ayalkkaar pillaaraanu...athyavasyam cash mudakkeettundu..

  8. #7
    FK Visitor Ayan's Avatar
    Join Date
    Jan 2016
    Location
    Thrissur
    Posts
    258

    Default

    Thanks jomon

  9. #8
    FK Miracle Man visakh r's Avatar
    Join Date
    Oct 2012
    Location
    INDIA
    Posts
    15,517

    Default

    Thanks for review

    MAMMOOTTY AKKI VIJAY PRABHAS YASH

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  11. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks For The Review

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •