ലാല്‍* സുരേഷ് ഗോപിക്കൊപ്പം ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് നേരത്തേ അണിയറ പ്രവര്*ത്തകര്* അറിയിച്ചിരുന്നത്. എന്നാല്‍ ഇതരഭാഷാ ചിത്രങ്ങളുടെ ഡേറ്റ് പ്രശ്*നം കാരണം ലാല്‍* ചിത്രത്തില്‍* നിന്ന് പിന്മാറുന്നുവെന്നാണ് പുതിയ സൂചന. സയാ ഡേവിഡും പ്രധാന വേഷത്തിലുണ്ട്. രണ്ട് ഗെറ്റപ്പുകളിലാകും സുരേഷ് ഗോപിയും രഞ്ജി പണിക്കറും ചിത്രത്തില്‍* ഉണ്ടാകുക, ചെറുപ്പവും പ്രായമായതും. രണ്ട് ഷെയ്ഡുകള്‍* സുരേഷ് ഗോപിയുടെ കഥാപാത്രത്തിനുണ്ടെന്നും മുന്‍*കാലങ്ങളിലേതു പൊലെ ഒരു പവര്‍* പാക്ക്ഡ് കഥാപാത്രമായിരിക്കും ഇതെന്നും നിഥിന്* പറഞ്ഞു. ഐ എം വിജയന്*, അലന്*സിയര്*, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍*്, സന്തോഷ് കീഴാറ്റൂര്‍*, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍* ജോസ്, കണ്ണന്*രാജന്*പി ദേവ്,മുരുകന്,മുത്തുമണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍*. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍*,സംഗീതം-രഞ്ജിന്* രാജ്, എഡിറ്റര്‍*-മന്*സൂര്*് മുത്തൂട്ടി.
Sent from my ASUS_X00TD using Tapatalk