Page 1 of 2 12 LastLast
Results 1 to 10 of 20

Thread: White fdfs review

  1. #1

    Default White fdfs review


    വൈറ്റ് » A RETROSPECT
    ✦ പുലിമുരുകൻ, വൈറ്റ് എന്നീ ചിത്രങ്ങളുടെ
    റിലീസ് തിയതിയുടെ കാര്യത്തിൽ,
    ഈയിടെവരെ ഒരുറപ്പും തരാൻ
    അണിയറക്കാർക്ക് കഴിഞ്ഞിരുന്നില്ല.
    ഒടുവിൽ മാസങ്ങളോളമുള്ള ആരാധകരുടെ
    കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്,
    മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന
    വൈറ്റ്' ഇന്ന് പുറത്തിറങ്ങി.
    ■പ്രണയചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക്,
    2007-ൽ പുറത്തിറങ്ങിയ 'പ്രണയകാലം'
    ഓർമ്മയുണ്ടായിരിക്കാം. ഈ ചിത്രത്തിനും,
    ഫഹദ് ഫാസിലിന്റെ രണ്ടാം വരവിന്
    വഴിയൊരുക്കിയ മൃത്യുഞ്ജയം (കേരള കഫേ)
    എന്ന ചിത്രത്തിനും ശേഷം, ഉദയ് അനന്തൻ
    ഒരുക്കുന്ന മലയാള ചിത്രമാണ് 'വൈറ്റ്.' പ്രമുഖ
    നിർമ്മാണക്കമ്പനിയായ 'EROS INTERNATIONAL'
    ആണ്, ഈ ചിത്രം വിതരണം ചെയ്യുന്നത്.
    അക്കാരണത്താൽ പ്രേക്ഷകന് ചിത്രത്തോടുള്ള
    ആകാംക്ഷ വർദ്ധിച്ചേക്കാം.
    »SYNOPSIS
    ■149 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ
    ചിത്രത്തിന്റെ പശ്ചാത്തലം പ്രണയമാണ്.
    TCS-ൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ
    റോഷ്നിയെ, Overseas assignment
    നിർവഹിക്കുവാനായി കമ്പനി ലണ്ടനിലേക്ക്
    നിയമിക്കുന്നു. അവിടെവച്ച്, മദ്യപാനിയായ
    പ്രകാശ് റോയ് എന്ന നാൽപ്പത്തിയഞ്ചു
    കാരനെ റോഷ്നി കണ്ടുമുട്ടുന്നു. ഇവര് തമ്മിലുള്ള
    ബന്ധത്തിലൂടെ, ചിത്രത്തിന്റെ കഥ
    പുരോഗമിക്കുന്നു.
    ��CAST & PERFORMANCES
    ■"Introducing Mammootty as Prakash Roy. (മമ്മൂട്ടി
    എന്ന പുതുമുഖ നടൻ, പ്രകാശ് റോയ് എന്ന
    കഥാപാത്രത്തെ അവതരിപ്പിക്കുന്നു.(?)
    സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യത്തിൽ
    കണ്ട അതേ ലുക്കിൽ, പ്രായത്തെ വെല്ലുന്ന
    സൗന്ദര്യത്തൊടെ, കോടീശ്വരനായ പ്രകാശ്
    റോയ് എന്ന കഥാപാത്രത്തെ മമ്മൂട്ടി
    അവതരിപ്പിച്ചു. അഭിനയപ്രാധാന്യമുള്ള
    വേഷമായിരുന്നില്ലെങ്കിലും, മമ്മൂട്ടിയുടെ
    പെർഫോർമൻസായിരുന്നു ചിത്രത്തിലുടനീള
    ം കാണപ്പെട്ടത്.
    ■റോഷ്നി മേനോന് എന്ന ഇരുപത്തിയഞ്ചുകാ
    രിയായ സോഫ്റ്റ് വെയർ എഞ്ചിനിയറുടെ
    വേഷത്തിൽ, ബദലാപുർ, ഗ്യാംഗ്സ് ഒഫ്
    വസേയ്പുർ തുടങ്ങിയ ചിത്രങ്ങളിലൂടെ
    ബോളിവുഡിൽ ശ്രദ്ധ നേടിയ ഹുമ ഖുറേഷി
    അഭിനയിച്ചു. മമ്മൂട്ടിക്ക് യോജിച്ച
    നായികയായിരുന്നെങ്കിലും,
    അഭിനയത്തിലുടനീളം കൃത്രിമത്വം
    നിഴലിച്ചിരുന്നു.
    ■പ്രകാശ് റോയ്-യുടെ നാട്ടിലെ ബന്ധുവായ
    സണ്ണിച്ചായന്റെ വേഷം സിദ്ധിഖും,
    റോഷ്നി ജോലി ചെയ്യുന്ന Techno Brain എന്ന
    ഐ.ടി കമ്പനിയുടെ ഹെഡായ അന്വർ എന്ന
    കഥാപാത്രത്തെ ശങ്കര് രാമകൃഷ്ണനും
    അവതരിപ്പിച്ചു. ഇവരേക്കൂടാതെ സുനില്
    സുഖദ, കെ.പി.എ.സി ലളിത, സോനാ നായർ,
    അന്സാര് കലാഭവൻ തുടങ്ങിയവരും
    ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ
    അവതരിപ്പിച്ചു.
    ��CINEMATOGRAPHY
    ■പൂര്ണമായും വിദേശരാജ്യങ്ങളിൽ ഷൂട്ട്
    ചെയ്തിരിക്കുന്ന ചിത്രത്തിന്റെ
    ഛായാഗ്രഹണ നിർവ്വാഹകൻ അമര്ജിത്ത്
    സിംഗാണ്. ലണ്ടന്, ബുഡാപെസ്റ്റ് തുടങ്ങിയ
    യൂറോപ്പിലെ വിവിധ സ്ഥലങ്ങളുടെ
    മനോഹാരിത, വളരെ നന്നായിത്തന്നെ
    അദ്ദേഹം ക്യാമറയിൽ പകർത്തി.
    �� �� MUSIC & ORIGINAL SCORES
    ■മമ്മൂട്ടിച്ചിത്രങ്ങൾക്ക് സ്ഥിരമായി ഈണം
    നൽകാറുള്ള യുവ സംഗീതസംവിധായകൻ രാഹുല്
    രാജാണ് ഈ ചിത്രത്തിനും ഈണം
    പകർന്നിരിക്കുന്നത്. ചിത്രത്തിന്റെ
    ആദ്യപകുതിയിൽ ഒരു ഗാനം പോലുമില്ല.
    രണ്ടാം പകുതിയിലെ, ശ്വേതാ മോഹൻ
    ആലപിക്കുന്ന
    'ആരോടു ചൊല്ലാൻ' എന്നുതുടങ്ങുന്ന ഗാനവും,
    വിജയ് യേശുദാസിന്റെ ശബ്ദത്തിലുള്ള
    എരിയുമൊരു വേനലിൽ എന്നുതുടങ്ങുന്ന ഗാനവും
    ശരാശരി നിലവാരം മാത്രം പുലർത്തി.
    പശ്ചാത്തല സംഗീതം ചിത്രത്തിന്
    അനുയോജ്യമായ രീതിയിൽ ഒരുക്കിയിരിക്കു
    ന്നു.
    »OVERALL VIEW
    ■തികച്ചും ശോചനീയമായ ഒരു
    പ്രണയചിത്രം. വ്യത്യസ്തമെങ്കിലും,
    ആസ്വാദ്യകരമല്ലാത്ത കഥ, മോശം തിരക്കഥ,
    ബോറടിപ്പിക്കും വിധത്തിലുള്ള ആഖ്യാനം.
    സംഭാഷണരംഗങ്ങൾ അസ്വാഭാവികത
    നിറഞ്ഞതായിരുന്നു. നായികാനായകന്മാരുടെ
    കണ്ടുമുട്ടലും സൗഹൃദം സ്ഥാപിക്കലും നായിക
    തന്റെ തൊഴിലിൽ അനുഭവിച്ച
    പ്രയാസങ്ങളും പരാമർശിച്ചുകൊണ്ട്
    മുൻപോട്ടുപോയ ആദ്യപകുതിയും, അതിലേറെ
    ലാഗിംഗ് അനുഭവപ്പെട്ട, വളരെ മോശം
    രണ്ടാം പകുതിയായിരുന്നു ചിത്രത്തിന്.
    ചിത്രത്തിന്റെ ഉപസംഹാരം ഊഹിക്കാവുന്ന
    വിധത്തിലുള്ളതാണ്.
    ■തുടക്കത്തിലെ രംഗം മുതൽ ഇഴഞ്ഞു നീങ്ങിയ
    ഈ ചിത്രം, മമ്മൂട്ടിയുടെ സൗന്ദര്യം
    എടുത്തുകാണിക്കുവാനായി മാത്രം ക്രിയേറ്റ്
    ചെയ്ത ധാരാളം രംഗങ്ങളാൽ
    സമൃദ്ധമായിരുന്നു. കഥാസന്ദർഭങ്ങൾക്
    കനുസൃതമായ ചടുലത അവതരണത്തിൽ
    കൊണ്ടുവരുന്നതിനോ, ഒരു നല്ല
    തിരക്കഥയൊരുക്കുന്നതിനോ, സംവിധായകന്
    കഴിഞ്ഞതുമില്ല.
    ■മാനസിക പക്വതയിലേക്കേണ്ട
    പ്രായത്തിലുള്ള നായിക, തന്നെ ബുദ്ധിമുട്ടിക്ക
    ുന്ന നായകനിൽ ആകൃഷ്ടയാവുന്നതും, അയാളുടെ
    കൂടെ സമയം ചിലവഴിക്കുന്നതു
    ം എന്തടിസ്ഥാനത്തിലാണെന്ന്
    വിവരിച്ചുതരാനൊന്നും സംവിധായകൻ
    നിന്നില്ല.
    ■ഐ.ടി.മേഖലകളിലെ തൊഴിൽ സമ്മർദ്ദങ്ങൾ,
    ഉദ്യോഗാർത്ഥികളെ ബാധിക്കുന്ന വിധങ്ങൾ,
    തുടങ്ങിയ വിവിധ മേഖലകളെ ചിത്രം
    സ്പർശിക്കുന്നുണ്ട്. ആതുര സേവനത്തിന്റെ
    മൂല്യത്തെ ഉയർത്തിക്കാണിക്കുവാനും ഒരുവേള
    സംവിധായകൻ താത്പര്യം കാണിച്ചു.
    ■സീറ്റ് ബെൽറ്റ് ഇടാതെ യാത്ര
    ചെയ്യുന്നതിനെ എതിർക്കുന്ന നായകൻ
    മദ്യപിച്ച് വാഹനമോടിക്കുന്നതിൽ
    തത്പരനാണ്. ചിത്രം കണ്ടുകൊണ്ടിരിക്
    കുമ്പോൾ യുക്തിസംബന്ധമായ
    ി തോന്നിയേക്കാവുന്ന ചില
    ആകുലതകൾക്കുള്ള മറുപടിയും നമുക്ക്
    ലഭിക്കുന്നില്ല.
    ■നമ്മുടെ ജീവിതം ഒരു വൈറ്റ് ബ്ലാങ്ക്
    പേജാണെന്നും, അതിൽ എന്തെഴുതിച്ചേർക
    ്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മൾ
    തന്നെയാണെന്നും ചിത്രം എടുത്തുപറയുന്നു.
    ആദ്യന്തം അനുഭവപ്പെട്ട ലാഗിംഗ്
    ചിത്രത്തെ ഒരു ദുരനുഭവമാക്കിത്തീർത്തു.
    ■ധനാഢ്യതയുടെ നെറുകയിൽത്താമസിക്കുന്ന
    നായകന്റേയും, ജീവിതത്തിൽ വ്യക്തമായ
    തീരുമാനമെടുക്കേണ്ട പ്രായത്തിൽ
    അപക്വമായ തീരുമാനങ്ങൾക്ക്*
    വശംവദയാകുന്ന നായികയുടേയും കഥ ഒരു
    പ്രഛണ്ഡ ഹിറ്റായിത്തീരുവാനും
    സാധ്യതയും തള്ളിക്കളയാനാവില്ല.
    ■അമിതാഭ് ബച്ചൻ ചിത്രത്തിലേക്ക്* തനിക്ക്
    ലഭിച്ച ക്ഷണം നിരസിച്ചുകൊണ്ടായിരുന്നു
    നായിക മമ്മൂട്ടിക്കൊപ്പമുള്ള വൈറ്റ്
    തിരഞ്ഞെടുത്തതെന്ന് കേട്ടിരുന്നു. (ഇപ്പോൾ
    നിങ്ങൾക്ക് പൊട്ടിക്കരയണമെന്ന്
    തോന്നുന്നില്ലേ?)
    ■വൈറ്റ് എനിക്ക് നൽകിയ സംതൃപ്തിയുടെ
    അടിസ്ഥാനത്തിൽ, ചിത്രത്തിന് ഞാൻ നൽകുന്ന
    റേറ്റിംഗ്, അഞ്ചിൽ കേവലം ഒരു മാർക്ക്
    മാത്രമാണ്. ചിത്രം കഴിഞ്ഞപ്പോൾ,
    പതിവുപോലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകർ
    എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയും,
    ആർപ്പുവിളിക്കുകയും ചെയ്തു.
    click here: https://goo.gl/O2l2NM *ജോമോൻ തിരുഃ*
    ➟വാൽക്കഷണം:
    ■എന്തുകൊണ്ടാണ് ചിത്രത്തിന് 'വൈറ്റ്' എന്ന
    പേർ ഇട്ടിരിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു.
    നായകനും നായികയും തങ്ങളുടെ മുഖത്തിട്ട
    മേക്കപ്പിന്റെ അടിസ്ഥാനത്തിൽ,
    ചിത്രത്തിന് "വൈറ്റ് സിമന്റ്" എന്ന
    പേരായിരുന്നു കൂടുതൽ അനുയോജ്യം.

  2. Likes kallan pavithran, renjuus, MHP369 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Ha ha......white cement......

  5. #3
    FK Citizen Ferno's Avatar
    Join Date
    Jul 2013
    Location
    Calicut Nd Tcr
    Posts
    5,576

    Default

    As Expected
    Thanks For the Review...!
    JanaPriyaNayakan Dileep's Nexttt
    RAMALEELA
    #PoliticalThriller
    Rls On July 7th


  6. #4

    Default

    athrakkum mosham aano?

  7. #5
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  8. #6

    Default

    Thanks

  9. #7

    Default

    ee SIB add cheytha vidwaan aano ee Udhay Anand? athinte theme enikku theere catching aayi thonniyilla..Mammootty-e oru family man enna nilayil present cheyyunnathinu pakaram oola premanayakan!

  10. #8
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    Quote Originally Posted by chandru View Post
    ee SIB add cheytha vidwaan aano ee Udhay Anand? athinte theme enikku theere catching aayi thonniyilla..Mammootty-e oru family man enna nilayil present cheyyunnathinu pakaram oola premanayakan!
    Ath ingeru allennu thonnunnu..

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  11. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Quote Originally Posted by chandru View Post
    ee SIB add cheytha vidwaan aano ee Udhay Anand? athinte theme enikku theere catching aayi thonniyilla..Mammootty-e oru family man enna nilayil present cheyyunnathinu pakaram oola premanayakan!


    Alla...athu vere pdam varunundu.....

    http://www.forumkeralam.in/forum/showthread.php/48463

  12. #10
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by chandru View Post
    ee SIB add cheytha vidwaan aano ee Udhay Anand? athinte theme enikku theere catching aayi thonniyilla..Mammootty-e oru family man enna nilayil present cheyyunnathinu pakaram oola premanayakan!
    Ithu pranayakalam dirctr...ajmal hero padam


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •