Page 1 of 3 123 LastLast
Results 1 to 10 of 26

Thread: ചവിട്ടിതാഴ്*ത്തേണ്ട സിനിമയല്ലിത്-white review

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default ചവിട്ടിതാഴ്*ത്തേണ്ട സിനിമയല്ലിത്-white review


    തിരുവനതപുരം കൈരളി


    വൈറ്റ് കണ്ടു ,ഇഷ്ടപ്പെട്ടു !


    മുൻപ് മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് "ഞാൻ സിനിമ അല്ല തിരഞ്ഞെടുക്കുന്നത് ,എന്നെ ആകർഷിക്കുന്ന ഒരു കഥയോ അല്ലേൽ ഒരു തിരക്കഥയോ ആണ് തിരഞ്ഞെടുക്കുന്നത് ,ഒരു സിനിമ തിരഞ്ഞെടുക്കാൻ പറ്റുമെങ്കിൽ മോശമായത് ഞാൻ എടുക്കുമോ ? ഒരു നല്ല കഥ/തിരക്കഥ നല്ല സിനിമയാവാൻ ,അവതരണം നന്നാവണം , കൂടെ അഭിനയിക്കുന്നവർ നന്നാവണം അങ്ങനെ കുറെ ഘടകങ്ങൾ ഉണ്ട് ..."


    ഈ പറഞ്ഞത് എത്രയോ ശരിയാണ് "വൈറ്റ്" എന്ന സിനിമയുടെ കാര്യത്തിൽ .കൊള്ളാവുന്ന ഒരു കഥയുണ്ട് ഈ സിനിമയ്ക്ക്.ഒരിക്കലും ഒരു മധ്യവയസ്ക്കന് 25 കാരിയോട് പ്രണയം തോന്നുന്ന സിനിമയല്ല വൈറ്റ്* .പ്രകാശ് റോയ് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ സ്വഭാവവും ,ചെയ്തികളും കണ്ട് അയാളോട് ഒരു പെൺകുട്ടിക്ക് അടുപ്പം തോന്നുന്നു .പ്രകാശ് റോയിയുടെ ഈ വ്യത്യസ്തക് ഒരു കാരണമുണ്ട് ,അങ്ങനെ ഒരു കാരണം ഉള്ളത് കൊണ്ട് തന്നെ പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നുണ്ട് .ഇതിനു പുറമെ ഐ.ടി കമ്പനി തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പറഞ് പോകുന്നുണ്ട് .ഹുമ ഐ.ടി. കമ്പനിയിൽ വർക്ക് ചെയ്യുന്ന റോഷ്*നി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


    ഇതെങ്ങനെ ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടില്ല ? അവിടെയാണ് സംവിധായകൻ ദയനീയമായി പരാജയപ്പെട്ടത്.പുള്ളിയുടെ ഉഴപ്പ് പടത്തിൽ മുഴച്ചു നിൽക്കുന്നുണ്ട് .വേണ്ടാത്ത സീനുകൾ കുത്തികയറ്റിയും ,അവസാന 15 മിനുട്ടിൽ 3 ഗാനങ്ങൾ ഉൾകൊള്ളിച്ചും പ്രേക്ഷകനെ പരീക്ഷിക്കാൻ പുള്ളി ആവും വിധം ശ്രമിച്ചു."ഒരു വേള " എന്ന വിരഹ ഗാനത്തിന് ശേഷം ഉടൻ തന്നെ മറ്റൊരു വിരഹ ഗാനം "എരിയുമോ ഈ വേനലിൽ " . എഡിറ്റിങ് ശരാശരി നിലവാരം മാത്രം പുലർത്തി .


    എന്നെ പോലെ കുറച് പേർക്കെങ്കിലും ഇത് ഇഷ്ടപ്പെടാൻ കാരണം ? മമ്മൂക്കയുടെ ലുക്കോ,ഹുമയുടെ സൗന്ദര്യമോ അല്ല ,മറിച് അവരുടെ പ്രകടനമായിരുന്നു .ഹുമ വളരെ മികച്ച രീതിയിലാണ് രോഷ്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് .അവരുടെ ഈ പ്രകടനം അവഗണിക്കപ്പെട്ടു പോയല്ലോ എന്നാർത്തപ്പോൾ ദുഃഖം വന്നു .മമ്മൂക്ക അലസമായ അഭിനയം എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു.എങ്കിൽ ഇക്ക ഈ കഥാപാത്രം അവതരിപ്പിച്ചതിൽ 100 % വിജയിച്ചു എന്ന് പറയാം .അങ്ങനെ ഒരു അടുക്കും ചിട്ടയുമില്ലാത്ത ഉഴപ്പൻ തന്നെയാണ് പ്രകാശ് റോയ് .വിഷ്വൽസ് നന്നായര്ന്നു ,രാഹുൽ രാജ് ബി.ജി.എം പടത്തിന്റെ ഫീലിന് അനുസരിച് വന്നു .ഒത്തിരി നല്ല സീൻസുണ്ട് പടത്തിൽ .ഇക്കയും ഹുമയും കാരണം എനിക്ക് ഈ പടം ഇഷ്ടമായി .സംവിധായകൻ തിരക്കഥയിൽ ഉള്ളത് മാത്രം എടുത്ത് വെച്ചു ,ക്രിയേറ്റീവായിട്ട് ഒന്നും കൊണ്ട് വന്നില്ല.


    പ്രധാനപ്പെട്ട വേഷങ്ങൾ അഭിനയിച്ചവരുടെ പ്രകടനം കാരണം ഒരു തവണ കണ്ടിരിക്കാവുന്ന ഗണത്തിൽ ഈ പടത്തെ ഞാൻ ഉൾപ്പെടുത്തും.ലാഗിംഗും,സംവിധായകന്റെ ചില പരീക്ഷണവും നിങ്ങൾക്ക് സഹിക്കാമെങ്കിൽ നിങ്ങൾക്കും ഒരു തവണ കണ്ടിരിക്കാം .അല്ലാതെ അച്ഛാദിൻ ,ഉട്ടോപ്യ ,ലൈല ഓ ലൈല ,ലോഹം ശ്രേണിയിലേക്ക് ചവിട്ടിതാഴ്*ത്തേണ്ട സിനിമയല്ലിത്.


    എൻ്റെ റേറ്റിംഗ്* ~ 3.25/5


    എൻ്റെ മാത്രം അഭിപ്രായമാണ് ,ഇത് വായിച്ചു പടത്തിനു പോകാൻ ഞാൻ പറയുന്നില്ല
    Last edited by Bilalikka Rules; 08-07-2016 at 09:18 PM.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks bilalikka

  4. #3
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,588

    Default

    Thanks Bhai @Bilalikka Rules

  5. #4

    Default

    Thanks Bilaalikka!!!

  6. #5

    Default

    good review

  7. #6

    Default

    Thanks Bilalikka, padathinu ippo kurachu positive reviews varunnundallo nallathu...


  8. #7

    Default

    thanks.....status! parithaapakaram aano?

  9. #8
    FK Visitor Ayan's Avatar
    Join Date
    Jan 2016
    Location
    Thrissur
    Posts
    258

    Default

    Thanks Bilalikka

  10. #9
    FK Lover Cheppu's Avatar
    Join Date
    Jul 2011
    Location
    Thalassery
    Posts
    3,463

    Default

    Nicee Review

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxxxxxxxxxxxx bilalikka

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •