Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Pinneyum /പിന്നെയും a retrospect

  1. #1

    Default Pinneyum /പിന്നെയും a retrospect


    ✦ഒരു കാലഘട്ടം മുൻപ്* വരെ, ഗാനങ്ങളോ നൃത്തരംഗങ്ങളോ ഇല്ലാത്ത ചിത്രങ്ങൾ അപൂർണ്ണമാണെന്നുള്ള ചിന്താഗതികൾ മലയാളികളെ കീഴടക്കിയിരുന്നു. അന്നിറങ്ങിയ ചിത്രങ്ങൾ എത്രത്തോളം ഗൗരവമുള്ളതായിരുന്നാലും, അവയിൽ വാണിജ്യഘടകങ്ങൾ അത്യന്താപേക്ഷിതമായിരുന്നു. ഈ ചിന്താഗതികൾക്കെല്ലാം എതിരായിരുന്നു അടൂർ ഗോപാലകൃഷ്ണൻ എന്ന പ്രതിഭയുടെ ചിത്രങ്ങൾ. 'ഇന്ത്യക്ക് പുറത്തെ മലയാളസിനിമ.' -അതാണ്* അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക്* നൽകാവുന്ന വിശേഷണം. മലയാളസിനിമയെ ലോകനിലവാരത്തിലെത്തിച്ച സംവിധായകനാണ്* അദ്ദേഹം. കലാമൂല്യമുള്ള മലയാള ചിത്രങ്ങളുടെ പിതാവ്* എന്ന സ്ഥാനത്തിന്* അർഹനായ അടൂർ ഗോപാലകൃഷ്ണൻ, എട്ട് വര്*ഷത്തെ ഇടവേളയ്ക്ക് ശേഷം തന്റെ പന്ത്രണ്ടാം ചിത്രവുമായി എത്തിയിരിക്കുകയാണ്*.


    ■"വെറുമൊരു പ്രണയകഥയല്ല" -എന്ന വാചകം, ചിത്രത്തിന്റെ പോസ്റ്ററുകളിൽ കണ്ടിരുന്നു. അതുതന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിക്കുവാനിടയായി. ഒരു അടൂർ ചിത്രത്തിന്റെ ചട്ടക്കൂടുകൾക്ക്* പുറത്തുനിൽക്കുന്ന ചിത്രമായിരിക്കുമെന്ന് തോന്നും വിധത്തിലായിരുന്നു 'പിന്നെയും' ട്രൈലർ. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആവിഷ്കാരമായിരിക്കുമോ ഇതെന്ന ആശയക്കുഴപ്പവും അത്* നമ്മിൽ പലരിലുമുണ്ടാക്കി. ജനപ്രിയനായകൻ എന്ന് പേരെടുത്ത ദിലീപും കാവ്യാമാധവനും ഒരു അടൂർ ചിത്രത്തിനായി ഒത്തുചേരുമ്പോൾ, മലയാളികൾക്ക്* അതൊരു മികച്ച സിനിമാനുഭവമായിത്തീരുമോ..?


    SYNOPSIS

    ■121 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ കഥ തുടങ്ങുന്നത്*, ഏതാനും വർഷങ്ങൾക്ക്* മുൻപാണ്*. 31കാരനായ യുവാവായ പുരുഷോത്തമൻ, ഭാര്യയും ആറുവയസ്സുകാരിയായ മകളുമൊത്ത്* ഒരു സാധാരണവീട്ടിൽ ജീവിക്കുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്*. വിവാഹിതനെങ്കിലും, ജോലിയില്ലാത്ത പുരുഷോത്തമൻ, അതിനായി കഠിന ശ്രമം നടത്തുന്നു. ഒടുവിൽ അദ്ദേഹത്തിന്* ഗൾഫിലേക്ക്* ഒരു വിസ ലഭിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ്*, ചിത്രത്തെ മുന്നോട്ട്* നയിക്കുന്നത്*.



    👥CAST & PERFORMANCES

    ■നല്ല മൂശയിൽ പണിതെടുക്കുന്ന ആയുധങ്ങളുടെ മൂർച്ച കൂടും. അതുതന്നെയാണ്* ഈ ചിത്രത്തിൽ ദിലീപ്* അവതരിപ്പിച്ച നായകകഥാപാത്രമായ പുരുഷോത്തമനേക്കുറിച്ച്* പറയുവാനുള്ളത്*. ദിലീപ്* എന്ന നടൻ ഇവിടെ പൂർണ്ണമായും കഥാപാത്രമായി മാറുകയായിരുന്നു. സ്വജീവനേക്കാളേറെ, ഭാര്യയെ സ്നേഹിക്കുന്ന, എന്നാൽ തൊഴിൽ രഹിതനായിരിക്കുന്നതിന്റെ പേരിൽ, മറ്റുള്ളവരിൽ നിന്നും കുത്തുവാക്കുകൾ കേൾക്കേണ്ടിവന്ന യുവാവിന്റെ വേഷം, ഒരൽപ്പം പോലും കൃത്രിമത്വം തോന്നാത്തവിധത്തിൽ ദിലീപ്* അവതരിപ്പിച്ചു. സംഭാഷണരംഗങ്ങൾ പ്രേക്ഷകനിലേക്ക്* ആഴ്*ന്നിറങ്ങും വിധത്തിലുള്ളതാണ്*. വിശേഷാൽ ചിത്രത്തിന്റെ അവസാനഭാഗങ്ങളിൽ.



    ■ഭർത്താവിന്റെ തൊഴിൽ രാഹിത്യത്തിൽ കുടുംബം പോറ്റേണ്ടിവന്ന വീട്ടമ്മയായുള്ള കാവ്യ മാധവന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ചിത്രത്തിൽ ഇതിലും യോഗ്യമായി ഈ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റ്* ആരെങ്കിലും പ്രാപ്തരാണോ എന്നുപോലും ചിലപ്പോൾ തോന്നിയേക്കാം. സ്വന്തം ശബ്ദത്തിലായിരുന്നു ഡബ്ബ്* ചെയ്തത്*. ഈ നടിയുടെ കരിയർ ബെസ്റ്റ്* പ്രകടനം എന്നുവേണമെങ്കിൽ നിസ്സംശയം പറയാം. പുരുഷോത്തമൻ-ദേവി ദമ്പതികളുടെ മകളായ രേവതിയെ അവതരിപ്പിക്കുന്നത്* ബേബി അക്ഷര.



    ■ഇന്ദ്രൻസ്* അവതരിപ്പിച്ച 'കുട്ടൻ' എന്ന കഥാപാത്രം, വാക്കുകൾക്കതീതമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്*. ചില സമയങ്ങളിൽ അദ്ദേഹം നമ്മുടെ കണ്ണുകളെ ആർദ്രമാക്കിയേക്കും. സുധീർ കരമന, നെടുമുടി വേണു, വിജയരാഘവൻ, കെ.പി.എസി ലളിത, നന്ദു, സ്രിന്ധ, രവി വള്ളത്തോള്*, പ്രൊഫ.അലിയാര്*, പി.ശ്രീകുമാര്*, മറാഠി താരം സുബോധ് ഭാവെ തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

    MUSIC & ORIGINAL SCORES

    ■ഇന്നുള്ള, ഏറ്റവും മികച്ച യുവസംഗീതസംവി
    ധായകരിലൊരാളായ ബിജിബാൽ ആണ്* സംഗീതസംവിധാനം. ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിൽ സന്ദർഭോചിതമായ പശ്ചാത്തലസംഗീതം തന്നെ അദ്ദേഹമൊരുക്കി.



    OVERALL VIEW

    ■കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുകയും, യാഥാർത്ഥ്യങ്ങളെ കറയറ്റ രീതിയിൽ ആഖ്യാനിക്കുകയും ചെയ്ത മികച്ച ഒരു ചലച്ചിത്രാനുഭവം. വ്യത്യസ്തമായ കഥ. മികച്ച തിരക്കഥയെ സന്ദർഭങ്ങൾക്കനുസൃതമായ വേഗതയിൽ, ചിന്തിക്കാൻ പ്രേരിപ്പിക്കും വിധത്തിൽ ആവിഷ്കരിച്ചിരിക്കുന്നു. തൊഴിൽ രംഗത്തെ വെല്ലുവിളികളും, അത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പുരുഷന്മാർക്ക്*, കുടുംബപരമായി നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളും, അസന്തുഷ്ടിയുമാണ്* ആദ്യപകുതിയിൽ വ്യക്തമാക്കുന്നതെങ്കിൽ, ഇടവേളയോടുകൂടി ചിത്രം അപ്രതീക്ഷിതമായ വഴിത്തിരിവിന്* സാക്ഷ്യം വഹിച്ചു. ഉദ്വേഗം നിറഞ്ഞ രംഗങ്ങളോടുകൂടി ആരംഭിച്ച രണ്ടാം പകുതി, മികച്ച ചില സന്ദേശങ്ങൾ കൈമാറിക്കൊണ്ട്* ഉപസംഹരിച്ചു.


    ■നിരവധി അർത്ഥതലങ്ങളുള്ള ഈ ചിത്രത്തിൽ, ഒരു കൂട്ടം അഭിനേതാക്കളുടെ വളരെ മികച്ച പ്രകടനം കാണാവുന്നതാണ്*. നന്മയിൽ നിന്നും തിന്മയിലേക്കുള്ള അകലത്തെ ഇവിടെ വ്യക്തമായി വരച്ചുകാട്ടിയിരിക്കുന്നു. കേവലം ആസ്വാദനം എന്നതിലുപരിയായി, നല്ല സിനിമകളെ കാത്തിരിക്കുന്ന പ്രേക്ഷകനുമുന്നിൽ, ഒരു മികച്ച കലാസൃഷ്ടിയുമായാണ്* പ്രിയസംവിധായകൻ എത്തിയിരിക്കുന്നത്*. അവതരണത്തിലെ തഴക്കവും, പക്വതയും പ്രേക്ഷകനും അനുഭവപ്പെടും. പതിവുപോലെതന്നെ, നാടകീയരംഗങ്ങൾക്ക്* സംവിധായകൻ വിലകൽപ്പിച്ചില്ല. പകരം, യാഥാർത്ഥ്യവുമായി ഇഴചേർന്നുകിടക്കുന്ന ചില ജീവിത നേർക്കാഴ്ച്ചകളെ അതേപടി അവതരിപ്പിച്ചിരിക്കുന്നു. വീക്ഷണങ്ങളിൽ മൃദുസമീപനം കാണിക്കുവാനും അദ്ദേഹം തയ്യാറായിരുന്നില്ല. പണമുള്ളവനോടും, ഇല്ലാത്തവനോടുമുള്ള ബന്ധുക്കളുടെ സമീപനരീതികളെ പ്രതിപാദിക്കുന്നതിനൊപ്പം, പണത്തോടുള്ള അത്യാർത്തി, മനുഷ്യനിലെ നന്മകളെ അകറ്റാനിടയാക്കുന്ന ചില സാഹചര്യങ്ങളും ചിത്രത്തിൽ വ്യക്തമാക്കപ്പെട്ടു.


    ■തന്റെ മുൻ ചിത്രങ്ങളുടെ ചട്ടക്കൂടുകളെ മാറ്റിയെഴുതിയിട്ടില്ലെങ്കിലും ഈ ചിത്രം, ധീരനായ സംവിധായകന്റെ മുൻ ചിത്രങ്ങളിൽ നിന്നും നിന്നും വ്യത്യസ്തമായി, തികച്ചും ലളിതമായ രീതിയിൽ ആവിഷ്കരിക്കപ്പെട്ടതായിത്തോന്നി. ധാരാളം കുടുംബചിത്രങ്ങൾ ഇന്ന് മലയാളത്തിലിറങ്ങുന്നുണ്ട്*. അതിൽനിന്നെല്ലാം വ്യത്യസ്തമായി വ്യക്തിബന്ധങ്ങൾക്കും, മാനുഷിക മൂല്യങ്ങൾക്കും വിലകൽപ്പിച്ചുകൊണ്ട്*, പ്രസക്തമായ സന്ദേശങ്ങൾ പകർന്നുതന്ന ഒരു ചിത്രമെന്നനിലയിൽ, 'പിന്നെയും' ശോഭിക്കും. ഗൗരവപൂർവ്വം സിനിമകളെ വീക്ഷിക്കുന്നവർക്ക്* മാത്രമല്ല, ഏതൊരു പ്രേക്ഷകനും വേദ്യമാവുന്ന വിധത്തിലായിരുന്നു ആഖ്യാനശൈലി. ഒരു മികച്ച കുടുംബചിത്രം ആസ്വദിക്കുക എന്ന ഉദ്ദേശമുള്ളവർ, ഒരു കാരണവശാലും ഈ ചിത്രം ഒഴിവാക്കാൻ പാടുള്ളതല്ല.


    MY RATING: 3.75/★★★★★


    click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*


    ➟വാൽക്കഷണം:
    ■വാണിജ്യ ലക്ഷ്യങ്ങൾ മാത്രം മുൻ നിർത്തിയുള്ള, ഒരേതരം ചിത്രങ്ങൾ സ്വീകരിക്കേണ്ടിവന്നിട്ടുള്ള നടനാണ്* ദിലീപ്*. തന്മൂലം നിരവധി ആക്ഷേപങ്ങൾക്കും അദ്ദേഹം പാത്രമായിത്തീർന്നിട്ടുണ്ട്*. ഇപ്പോൾ അതിനെയെല്ലാം മറികടന്ന്, ജനപ്രിയനായകൻ, ഒരു നല്ല ചിത്രത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. അതിനാൽ ഈ ചിത്രം, തിയെറ്ററിൽ പോയി കാണുവാനും, വിജയമാക്കിത്തീർക്കുവാനുമുള്ള പൂർണ്ണ ഉത്തരവാദിത്തം നമുക്കോരോരുത്തർക്കുമുണ്ട്*. അല്ലാത്തപക്ഷം, 'ദിലീപ്* ചിത്രങ്ങ'ളെ ആക്ഷേപിക്കുവാനോ വിമർശിക്കുവാനോ ഉള്ള യാതൊരു യോഗ്യതയും നമുക്കില്ല.

    read also at ➟ https://jomonthiru.wordpress.com
    https://m.facebook.com/jomonthiru http://www.dailyhunt.in/

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Thanks Jomon.

  4. #3

  5. #4
    FK Lover Idiyan Franco's Avatar
    Join Date
    May 2010
    Location
    Shelton,US
    Posts
    4,904

    Default

    Kidu

    Thanks

  6. #5
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    dhangs...

  7. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  8. #7
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Jomon

  9. #8
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thnks.......


  10. #9

    Default

    Thanks ...................

  11. #10
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanx jomon

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •