Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Senna Hegde's >>> 0 - 41* <<< First docu - fiction movie of Mollywood

  1. #1

    Default Senna Hegde's >>> 0 - 41* <<< First docu - fiction movie of Mollywood





  2. Likes yathra liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Teaser 1:




    Teaser 2:




    Teaser 3:




  5. Likes yathra liked this post
  6. #3

    Default

    OFFICIAL TRAILER:




  7. Likes yathra liked this post
  8. #4

    Default

    Theeram Song:




  9. Likes yathra liked this post
  10. #5

    Default

    The New Indian Express article:




  11. Likes yathra liked this post
  12. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    All the best

  13. Likes AjinKrishna liked this post
  14. #7

    Default

    Festival selections:










  15. Likes yathra liked this post
  16. #8

  17. #9

    Default

    SCREEN ANARCHY article:


    0-41* - the Malayalam indie that sets out to break new ground!


    One of the joys of being a die-hard Malayalam cinema fan is that you're treated to both brilliant mainstream cinema, and a flourishing indie and festival film line-up. The most recent addition to the latter is writer/director Senna Hegde's 0-41* - the trailer was released yesterday, on Indian Independence day, as the film's way of also celebrating "indie-pendence", or the independence of indie filmmaking.
    Hegde's film is described as a kind of docu-drama, in which real characters -- none of the people in the film are actors -- share real accounts of their lives. There's Rajesh, a security guard and cable TV handyman. There's Abhi, doing what he can where he can. There's the college dropout Sanal. There's part-time driver Vipin, whose meagre work ethic stands in stark contrast to his big dreams.
    The film is set in a village in Kerala, and contrasts the story of two volleyball teams, one of which is on a losing streak (this is what the film's title hints at); it uses volleyball as the lens through which these men's lives are viewed, with a humourous and often stark look at such themes as the generation gap, faith, rural versus urban life, and alcoholism.
    The film's aim is to take these "characters" -- the non-professional actors are pretty much playing themselves -- and use them to blur the lines between fiction and reality, hopefully allowing us greater insight into their lives.



  18. #10

    Default

    MATHRUBHUMI:

    അനുരാഗ് കശ്യപിന് വരെ ഇഷ്ടപ്പെട്ടു ഈ മലയാള സിനിമയുടെ ട്രെയിലര്* കാഞ്ഞങ്ങാട്ടുനിന്നാണ് ഈ സിനിമ പിറവിയെടുത്തത്. അവിടുത്തെ നാട്ടുകാരുടെ വോളിബോള്* കളിയും ഒ...

    Read more at: http://www.mathrubhumi.com/movies-mu...news-1.1288658


    ONLOOKERS MEDIA:





    SOUTH LIVE:

    അനുരാഗ് കശ്യപ് കാണണമെന്ന് ആവശ്യപ്പെട്ട മലയാള സിനിമ, കാഞ്ഞങ്ങാടിന്റെ സിനിമയ്ക്ക് ഇനി വിതരണക്കാരെ വേണം

    കാസര്*ഗോഡ് കാഞ്ഞങ്ങാട്ടെ നാട്ടുപ്രദേശത്തെ വോളിബോള്* കമ്പത്തില്* നിന്ന് പിറവിയെടുത്ത ഒരു കൊച്ചു സിനിമ. സ്*കോള്* ബോര്*ഡില്* തങ്ങളുടെ നേട്ടം പൂജ്യം കടത്താനാകാതെ തോറ്റു കൊണ്ടേയിരുന്ന നാടന്* വോളിബോള്* ടീമിനെ മനസ്സിലുറപ്പിച്ച് പാതി മലയാളിയായ സെന്ന ഹെഗ്*ഡേ ഒരുക്കിയ 0-41. ഒരു വര്*ഷം മുമ്പേ പൂര്*ത്തിയായി തിയറ്ററുകളിലെത്താന്* ആഗ്രഹിച്ചിരുന്ന സിനിമയെക്കുറിച്ച് മലയാളികള്* അറിഞ്ഞത് അനുരാഗ് കശ്യപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. ലോ ബജറ്റില്* നിര്*മ്മിച്ച ഇന്*ഡിപെന്*ഡന്റ് സിനിമ കാണാന്* കാത്തിരിക്കുന്നു എന്നായിരുന്നു സ്വാതന്ത്ര്യദിനത്തില്* ഇന്ത്യയിലെ നവനിര സിനിമകളുടെ അതികായന്* ഫേസ്ബുക്കില്* കുറിച്ചത്.

    ഒമ്പത് ദിവസം കൊണ്ട് ചിത്രീകരിച്ചതാണ് 0-41. വലിയ സിനിമാനുഭവസമ്പത്തോ,ആളറിയുന്ന താരങ്ങളോ, കോടി കടന്ന മുതല്*മുടക്കോ കൂട്ടിനില്ലാതെ സ്വതന്ത്ര സിനിമയുടെ പുതുസാധ്യതകളെ അറിയാന്* ശ്രമിച്ച ഒരു കൂട്ടമാണ് ഈ സിനിമയ്ക്ക് പിന്നില്*. പരസ്യചിത്ര സംവിധായകനായ സെന്ന ഹെഗ്*ഡേയുടെ ആദ്യ ഫീച്ചര്* ഫിലിം. രചന നിര്*വഹിച്ചതും സെന്നയാണ്. ഇതിനോടകം ഏഴ് ഫിലിം ഫെസ്റ്റിവലുകളില്* പ്രദര്*ശിപ്പിച്ചു.


    ചിത്രത്തെക്കുറിച്ച് സംവിധായകന്* സെന്ന ഹെഗ്*ഡേ സൗത്ത് ലൈവിനോട്




    എന്താണ് 0-41 എന്ന സിനിമ?

    ഞാന്* കാഞ്ഞങ്ങാട് തോയമ്മല്* എന്ന പ്രദേശത്തുള്ള ആളാണ്. 96ല്* വിദേശത്ത് പഠിക്കാന്* പോയതോടെ നാടുമായുള്ള ബന്ധം വിട്ടുപോയിരുന്നു. എഞ്ചിനീയറായി യുഎസില്* അഞ്ച് കൊല്ലം ജോലി ചെയ്തു. ജോലി ഉപേക്ഷിച്ച് പരസ്യരംഗത്തേക്ക് വരുകയായിരുന്നു. അച്ഛന്റെ മരണത്തോടെയാണ് നാട്ടിലെത്തിയത്. കാഞ്ഞങ്ങാട്ടെ മാവുങ്കലാണ് എന്റെ നാട്. കന്നഡിഗനാണെങ്കിലും ഞാന്* ജനിച്ചത് കേരളത്തിലാണ്. കന്നഡയില്* രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ‘ഉള്ളിതവരു കണ്ടന്തേ’ എന്ന ചിത്രത്തില്* സ്*ക്രിപ്ട് കണ്*സള്*ട്ടന്റായി വര്*ക്ക് ചെയ്തു. രക്ഷിത് എന്റെ അടുത്ത സുഹൃത്താണ്. ആ ചിത്രം ഇപ്പോള്* തമിഴില്* ഇപ്പോള്* മറ്റൊരു സംവിധായകന്* നിവിന്* പോളിയെ വച്ച് റീമേക്ക് ചെയ്യുന്നുണ്ട്. കന്നഡ സിനിമയില്* കുറച്ച് പേരെ പരിചയമായപ്പോള്* അവിടെ ഒരു സിനിമ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ഞാന്* നാട്ടില്* വന്ന് സ്*ക്രിപ്ടിംഗ് തുടങ്ങി. ഒരു ലോ ബജറ്റ് ത്രില്ലറായിരുന്നു മനസ്സില്* ഉണ്ടായത്. നാട്ടില്* എഴുതിക്കൊണ്ടിരുന്നപ്പോള്* വീട്ടിനടുത്തുള്ള ഗ്രൗണ്ടില്* വോളിബോള്* കളി കാണാന്* പോകുമായിരുന്നു. അവിടെ കളിക്കുന്നവരെല്ലാമായി നല്ല അടുപ്പമുണ്ടായി. വോളിബോളും നാട്ടുകാര്യങ്ങളുമായി ഇരിക്കുമ്പോഴാണ് എന്ത് കൊണ്ട് അവിടത്തെ ജീവിതം ഒരു സിനിമയാക്കിക്കൂടാ എന്ന് ആലോചിച്ചത്.
    നാടന്* ജീവിത്തിലെ ഉള്ളുതൊടുന്ന സത്യസന്ധതയും ഹൃദയബന്ധവുമൊക്കെ സിനിമയാക്കണം എന്ന് തോന്നി. വോളിബോള്* മത്സരത്തില്* ഒരു ടീം എന്നും തോല്*ക്കുന്നതിനെ കേന്ദ്രീകരിച്ചാണ് സിനിമ ഉണ്ടാക്കിയത്. കളിയില്* എന്നും തോല്*ക്കുന്നത് ആ ടീമിന്റെ പുറത്തെ ജീവിതത്തെയും ബാധിച്ചു. അവരുടെ സൗഹൃദത്തിലും നാട്ടുകാര്*ക്ക് അവരോടുള്ള സമീപനത്തിലുമെല്ലാം ഈ തോല്*വി കടന്നുവന്നു. കന്നഡയില്* ചെയ്യാനിരുന്ന സ്*ക്രിപ്ട് നിര്*ത്തിവച്ചാണ് 0-41 എന്ന ചിത്രത്തിലെത്തിയത്.



    റിയലിസ്റ്റിക് സിനിമാ ശ്രമങ്ങളും ഇന്*ഡിപെന്*ന്*സ് സിനിമയും ഇന്ത്യയില്* ശക്തി പ്രാപിച്ചുവരികയാണ്. ഹെഗ്*ഡേയുടെ സിനിമ അത്തരത്തില്* ഒന്നാണോ?

    ഈ സിനിമയിലെ രംഗങ്ങളെല്ലാം യഥാര്*ത്ഥത്തില്* സംഭവിച്ചതാണ്. ആ കാഴ്ചകളെ ചിത്രമാക്കി മാറ്റുകയാണ് ഞാന്* ചെയ്തത്. ഡോക്യു ഫിക്ഷന്* ഫീല്* ചിലപ്പോള്* ഈ ചിത്രത്തിനുണ്ടാകും. പൂര്*ത്തിയാക്കിയ തിരക്കഥയില്* അല്ല ഈ സിനിമ ചെയ്തത്. നാല് ദിവസത്തോളം വര്*ക്ക് ഷോപ്പ് നടത്തിയാണ് ഷൂട്ട് തുടങ്ങിയത്. സീനുകള്* വിശദീകരിച്ച് അവരെ കൊണ്ട് സ്വാഭാവികമായി ആ സംഭവങ്ങള്* ആവര്*ത്തിക്കുകയായിരുന്നു. അത്രമാത്രം റിയലിസ്റ്റിക്കായി ഓരോ രംഗവും സൃഷ്ടിക്കാനാണ് നോക്കിയത്. നാല് പേരാണ് എനിക്കൊപ്പം ടെക്*നീഷ്യന്*സ് ഉണ്ടായിരുന്നത്. ബംഗളൂരൂവില്* നിന്ന് വന്ന കീര്*ത്തന്* പൂജാരിയാണ് ക്യാമറ ചെയ്തത്. സിങ്ക് സൗണ്ട് ചെയ്യണമെന്നത് എന്റെ നിര്*ബന്ധമായിരുന്നു. ഓഡിയോഗ്രാഫറും ഒരു അസിസ്റ്റന്റ് ഡയറക്ടറുമാണ് പിന്നെ കൂടെയുണ്ടായത്. എന്താണ് സിനിമ എന്നോ എങ്ങനെയാണ് ഷൂട്ടിംഗ് എന്നോ അറിയാത്തവരാണ് ഇതില്* അഭിനയിച്ചത്. അവരെല്ലാം എന്റെ പരിചയക്കാരാണ്. ചെയ്യാനുള്ള സീന്* അവര്*ക്ക് വിശദീകരിച്ചുകൊടുത്തു. ഡയലോഗ് എന്താണെന്ന് ഞാന്* എഴുതിയിരുന്നു. അതിലുള്ള കണ്ടന്റ് വരുന്ന തരത്തില്* അവരെക്കൊണ്ട് സ്വാഭാവികമായി സംസാരിപ്പിച്ചു. മാവുങ്കലിലെ തോയമ്മല്* എന്ന ഗ്രാമത്തിലെ അടുപ്പക്കാരാണ് എല്ലാ റോളുകളും ചെയ്തത്. രാജേഷ് തോയമ്മല്* നാട്ടില്* പല ജോലികള്* ചെയ്യുന്ന ആളാണ്. അവധിക്ക് വന്നാല്* ഞങ്ങളെല്ലാം വോളിബോള്* കളിക്കുന്നയാളാണ്. ഗള്*ഫില്* നിന്ന് ലീവില്* വന്ന രണ്ട് പേര്*, കൂലിപ്പണി ചെയ്യുന്നവര്* അങ്ങനെ വീട്ടിനടുത്തുള്ള കഥാപാത്രങ്ങള്*ക്ക് പറ്റിയവരെയാണ് അഭിനയിപ്പിച്ചത്. ക്യാമറ ചെയ്തയാളുടെയും ആദ്യ സിനിമയാണ്.



    അനുരാഗ് കശ്യപിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൂടുതല്* പേര്* സിനിമയെക്കുറിച്ച് അറിഞ്ഞത്. എങ്ങനെ അനുരാഗില്* എത്തി?

    ബോംബെയിലെ എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് അനുരാഗ് കശ്യപ്. ആ ഫ്രണ്ടിന്റെ ടൈംലൈനില്* 0-41ന്റെ ചിത്രങ്ങളും പോസ്റ്ററും ട്രെയിലറും ഉണ്ടായിരുന്നു.അവിടെ നിന്നാണ് അനുരാഗ് കശ്യപ് ട്രെയിലര്* കണ്ടത്. ഇതിന് മുമ്പ് തന്നെ അനുരാഗ് കശ്യപിന്റെ ഫേസ്ബുക്കിലേക്ക് ട്രെയിലര്* ഞാന്* അയച്ചുകൊടുത്തു. സ്വാതന്ത്ര്യദിനത്തിന്റെ അന്ന് പുലര്*ച്ചെ ഒളിമ്പിക്*സ് കണ്ടോണ്ടിരിക്കുമ്പോള്* ഫോണില്* നോട്ടിഫിക്കേഷന്* കണ്ടത്. അനുരാഗ് കശ്യപ് ഞങ്ങളുടെ ട്രെയിലര്* ഷെയര്* ചെയ്തിരിക്കുന്നു. പിന്നീട് അദ്ദേഹം വിളിച്ചു. സിനിമ കാണാന്* താല്*പ്പര്യമുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഒരു കോപ്പി അയച്ചുകൊടുക്കണമെന്ന് പറഞ്ഞു. ഞാന്* അതിനുള്ള തയ്യാറെടുപ്പിലാണ്. ശരിക്കും ഞങ്ങളെല്ലാം എക്*സൈറ്റഡായി. സിനിമയിലുളള പത്ത് പേര്*ക്കാണ് ട്രെയിലര്* അയച്ചുകൊടുത്തത്. പിന്നെ ആഷിക് അബു, ലിജോ പെല്ലിശേരി, വിനീത് ശ്രീനിവാസന്*, ജയസൂര്യ,റിമാ കല്ലിങ്കല്* തുടങ്ങി കുറേ പേര്* ഷെയര്* ചെയ്തു. അവരെല്ലാം നല്ല വാക്കുകള്* പറഞ്ഞു. ആഷിക് അബുവും ഗീതു മോഹന്*ദാസും സിനിമ കാണണമെന്ന് പറഞ്ഞിട്ടുണ്ട്.




    പ്രധാന താരങ്ങള്* ഇല്ലാത്തത് വിതരണത്തെ ബാധിക്കില്ലേ, എങ്ങനെ തിയറ്ററുകളിലെത്തിക്കാനാണ് ആലോചന?

    തിയറ്ററുകളിലെത്തിക്കണം എന്ന് ആദ്യം ആലോചിച്ചിരുന്നില്ല. മനസിന് ഇഷ്ടപ്പെട്ട ഒരു സിനിമ ചെയ്യാം എന്ന് കരുതി പരീക്ഷണത്തിന് മുതിര്*ന്നതാണ്. സിനിമ ചെയ്തപ്പോഴും തിയറ്ററുകളിലെത്തിക്കാന്* ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷേ ഏഴ് ഫെസ്റ്റിവലുകളില്* സിനിമ പോയപ്പോള്* കുറച്ച് ആത്മവിശ്വാസം ഉണ്ടായി. ഒരു എയര്*ബാഗില്ലാത്ത കാറിന് നല്*കേണ്ട പൈസ മാത്രമാണ് ഈ സിനിമ നിര്*മ്മിക്കാനായി ചെലവിട്ടത്. പക്ഷേ സിനിമയുടെ ക്വാളിറ്റിയെ ലോ ബജറ്റ് എന്നത് ബാധിച്ചില്ല. സൗണ്ടിനും കളറിംഗിനും തുടങ്ങി പോസ്റ്റ് പ്രൊഡക്ഷനില്* നല്ല ക്വാളിറ്റി ഉറപ്പാക്കിയാണ് ചിത്രം പൂര്*ത്തിയാക്കിയത്. നാല്*പ്പതോളം കൂട്ടുകാരാണ് സിനിമ കണ്ടത്. അവരില്* കൂടുതല്* പേര്*ക്കും ഇഷ്ടമായി. കാസര്*ഗോഡ് ആര്*ക്കും വേണ്ടാത്ത ഒരു ജില്ലയാണ് എന്നാണ് തോന്നിയിട്ടുള്ളത്. എന്നാല്* അവിടെ ഇനിയും എക്*സ്പ്*ളോര്* ചെയ്യാത്ത ഒരു പാട് കാര്യങ്ങള്* ഉണ്ട്. അവിടെ നിന്നുള്ള സിനിമയും അവരുടെ പ്രാദേശിക വാമൊഴിയും സ്വത്വവുമെല്ലാം കൂടുതല്* പേരില്* എത്തണമെന്ന് ഇപ്പോള്* ആഗ്രഹിക്കുന്നുണ്ട്. നേരത്തെ രണ്ട് മൂന്ന് തിയറ്ററുകാരോട് ഞാന്* സംസാരിച്ചിരുന്നു. കണ്ണൂരും കാസര്*ഗോഡും മൂന്ന് നാല് തിയറ്ററുകള്* എടുത്ത് രണ്ട് മൂന്ന് ഷോ കാണിക്കാം എന്നാണ് അപ്പോള്* ആലോചിച്ചത്. ഏഴ് ഫിലിം ഫെസ്റ്റിവലുകളില്* സിനിമ കാണിച്ചപ്പോള്* തിയറ്ററുകളില്* എത്തിക്കാന്* കൂടുതല്* ധൈര്യമായി. ഈ സിനിമയില്* സാങ്കേതികമായും ആക്ടിംഗിലും കുറേ പോരായ്മകള്* ഉണ്ട്. ബജറ്റ് ഒരു പരിമിതിയായിരുന്നു. എന്നാലും ഇതിലൊരു സത്യസന്ധമായ സിനിമയുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ട്രെയിലര്* കണ്ടവരില്* ഏറെയും പേര്*ക്ക് ഇഷ്ടപ്പെട്ടു. സിനിമ അങ്ങനെയാകണം എന്നില്ലല്ലോ. ആഷിക് അബു വിളിച്ചു സംസാരിച്ചിരുന്നു. പടം കാണണമെന്ന് പറഞ്ഞു. ആഷിക് അബുവിനെയും രാജീവ് രവിയെയും ലാല്* ജോസിനെയും ഈ ചിത്രം കാണിക്കണം എന്ന് ആഗ്രഹമുണ്ട്. ആഷിക്കും രാജീവ് രവിയും ലാല്*ജോസും പുതിയ ആളുകളെ പിന്തുണയ്ക്കുന്നവരാണ്. ചിത്രം കുറച്ചുതിയറ്ററുകളിലെങ്കില്* എത്തിക്കണമെന്നാണ് ആഗ്രഹം.











  19. Likes yathra liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •