Results 1 to 10 of 10

Thread: DUM Malayalam Movie Review - Jomon Thiru

  1. #1

    Default DUM Malayalam Movie Review - Jomon Thiru


    ദം

    ✦അന്യഭാഷകളിലിറങ്ങുന്ന ആക്ഷൻ ത്രില്ലറുകൾ കണ്ടാസ്വദിക്കുന്നവരാണ്* നമ്മിലേറെയും. വിവിധ വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ മലയാളത്തിലും ആവശ്യമാണ്*. ആക്ഷനു പ്രാധാന്യം നൽകി മലയാളത്തിലിറങ്ങിയ ചിത്രമാണ്* ദം. ഷൈൻ ടോം ചാക്കോ-ലാൽ ടീമിന്റെ ചിത്രമെന്ന നിലയിൽ, കാണുവാനുള്ള ആവേശവും എന്നിലുളവായി

    »SYNOPSIS

    ■132.36 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, തിരുവനന്തപുരം നഗരത്തെ പശ്ചാത്തലമാക്കിയുള്ള ഒരു അധോലോക ചിത്രമാണ്*. പ്രദേശത്തെ പ്രധാന ഗുണ്ടയായ സേവ്യറും, അദ്ദേഹത്തിന്റെ, ആന്റണി എന്ന സഹായിയും ഏറ്റുമുട്ടേണ്ടിവന്ന ചില മേഖലകളും, ഇവർ തമ്മിലുള്ള ആത്മബന്ധവുമാണ്* ചിത്രത്തിന്റെ കഥാപശ്ചാത്തലം.

    ��CAST & PERFORMANCES

    ■സേവ്യർ എന്ന ഗുണ്ടാ കഥാപാത്രത്തെ ലാലും, അദ്ദേഹത്തിന്റെ വിശ്വസ്തനും ധൈര്യശാലിയുമായ ഗുണ്ടാകഥാപാത്രമായ ആന്റണിയെ ഷൈൻ ടോം ചാക്കോയും, ഷെറിൻ എന്ന നായികാകഥാപാത്രത്തെ ശ്രിത ശിവദാസും അവതരിപ്പിച്ചു. ഷൈൻ ടോം ചാക്കോയുടെ ആക്ഷൻ രംഗങ്ങൾ ആസ്വദിക്കത്തക്കവിധത്തിൽ ആയിരുന്നില്ല. നോബി ചിലസമയങ്ങളിൽ ചിരിപ്പിച്ചു. പദ്മരാജ്* രതീഷ്* അവതരിപ്പിച്ച പൊലീസ്* ഓഫീസറുടെ വേഷം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. മാസ്റ്റർ മിനൻ, ശശി കലിംഗ, സുധി കോപ്പ, നെൽസൺ, കുളപ്പുള്ളി ലീല തുടങ്ങിയവരായിരുന്നു മറ്റ്* താരങ്ങൾ.

    »MUSIC & ORIGINAL SCORES

    ■അസഹനീയമായ ഗാനങ്ങളും, ഈ സമീപകാലത്ത്* ശ്രവിക്കേണ്ടിവന്ന ഏറ്റവും മോശം പശ്ചാത്തല സംഗീതവും ഒരുക്കിയത്* ജാസ്സി ഗിഫ്റ്റ്*. (BGM കേട്ടപ്പോൾ ഇത്* 'U' റേറ്റഡ്* ചിത്രം തന്നെയാണോ എന്ന് സംശയിച്ചു.)


    »OVERALL VIEW

    ■ക്ലീഷേ എന്ന പദത്തിന്റെ അവസാനവാക്കെന്ന് പറയാവുന്ന, ഒന്നിനും കൊള്ളാത്ത, നാലാം കിട ചിത്രം. കേട്ടുപഴകിയ കഥ, ദുർബലമായ തിരക്കഥ, ശോചനീയമായ ആവിഷ്കാരം. ചിത്രത്തിന്റെ തുടക്കം മുതലുള്ള രംഗങ്ങൾ രസകരമായിരുന്നില്ല. സംഭാഷണരംഗങ്ങളും മോശം.

    ■ഗുണ്ടാവിളയാട്ടം, ഗുണ്ടകൾ തമ്മിലുള്ള ആത്മബന്ധം, പിന്നീടുള്ള ശത്രുത, ഒടുവിലുള്ള ഒത്തുചേരൽ, അതിനിടെയുള്ള പ്രണയം, നൃത്തം ഇതൊക്കെത്തന്നെയാണല്ലോ ആക്ഷൻ മസാലച്ചിത്രങ്ങളിൽ പൊതുവായി കണ്ടുവരുന്നത്*, ഇവിടെയും കഥ മറ്റൊന്നല്ല. കരുത്തരായവർ തമ്മിലുള്ള ചേരിപ്പോര്*, തമ്മിലുടലെടുക്കുന്ന ചെറിയ വിഷയങ്ങൾ വരുത്തിവച്ചേക്കാവുന്ന അരക്ഷിതാവസ്ഥ, ഇതെല്ലാം ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്*.
    ■പ്രണയരംഗങ്ങളിലും കൃത്രിമത്വം തോന്നിയിരുന്നു. ആശാനും ശിഷ്യനും തമ്മിലുള്ള പരസ്പരവിശ്വാസം, ജ്യേഷ്ടാനുജ ബന്ധം, പ്രണയം ഇതെല്ലാം പരാമർശ വിഷയങ്ങളായി വരുന്നുണ്ട്*. കൊച്ചുകുട്ടികളെ ഗ്രസിച്ചേക്കാവുന്ന മയക്കുമരുന്ന് ദുരുപയോഗം, അതിനെതിരെയുള്ള നിയമപാലകരുടെ നിസ്സംഗത, തുടങ്ങിയ വിഷയങ്ങളിൽ നിന്നും ചില പാഠങ്ങളും നമുക്ക്* നൽകാൻ സംവിധായകൻ മറന്നില്ല.
    ■സംഘട്ടനരംഗങ്ങളിൽ നായകൻ മിക്കപ്പോഴും പക്ഷിയേപ്പോലെ പറക്കുന്നുണ്ടായിരുന്നു. (സംഘട്ടനം 'തീപ്പൊരി നിത്യ.') കുത്തിനിറയ്ക്കപ്പെട്ട വിലകുറഞ്ഞതും, ഏച്ചുകെട്ടിയതുമായ കോമഡികളും, കേന്ദ്രകഥാപാത്രങ്ങളുടെ ചുറ്റുമുള്ള അളുകളുടെ സാന്നിധ്യവും മിക്കപ്പോഴും ചിത്രത്തെ ടെലിവിഷൻ ചാനലുകളിലെ കോമഡി സ്കിറ്റുകളുടെ നിലവാരം മാത്രമുള്ള ഒരു അറുബോറൻ അനുഭവമാക്കിത്തീർത്തു. യാതൊരുവിധത്തിലും കഥാപരമായ മേന്മയേക്കുറിച്ച്* ചിന്തിക്കാതെ, ആക്ഷൻ ചിത്രമെന്ന വിധത്തിൽ സമീപിച്ചാലും, ദം ഒരു 'വധ'മാണെന്നേ പറയാൻ കഴിയൂ.

    »MY RATING: 1/★★★★★

    click here:https://goo.gl/O2l2NM *ജോമോൻ തിരുഃ*

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanx For Rvw..............


  4. #3
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Thanks bhai

    Sent from my Redmi Note 3 using Tapatalk

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jo......

  6. #5
    FK Lover Robinhood's Avatar
    Join Date
    Feb 2012
    Location
    Kochi , Calicut , Malappuram
    Posts
    3,984

    Default

    Thanx macha....

    $igning Of RobinHooD

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review

  8. #7

    Default

    ee padathinu thalla vekkunnathilkaalum nallath valla pandi lorryde mmunnil poyi thalla vekkunathu aanu.. thanks Jomon Thiru anna. Thankal orupaadu sahayichenkilum FKil oru review ittathinu thanks

  9. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai

  10. #9
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,999

    Default

    thanks jomon

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •