Page 1 of 2 12 LastLast
Results 1 to 10 of 12

Thread: My Take on Janatha Garage

  1. #1

    Default My Take on Janatha Garage


    ജനത ഗാരേജ്* » A RETROSPECT

    ✦മലയാളത്തിലെ അഭിനേതാക്കൾ അന്യഭാഷാ ചിത്രങ്ങളിൽ, സൂപ്പർ താരങ്ങൾക്കൊപ്പം, തുല്യ പ്രാധാന്യമുള്ള വേഷങ്ങളിലെത്തുക എന്നത്* മലയാള സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ ഒന്നുതന്നെയാണ്*. മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന, അദ്ദേഹത്തിന്റെ മൂന്നാമത്തെ തെലുങ്ക്* ചിത്രമാണ്* ജനത ഗാരേജ്*. ഒപ്പം ഉണ്ണിമുകുന്ദൻ ആദ്യമായി തെലുങ്കിൽ സാന്നിധ്യമറിയിക്കുന്ന ചിത്രം കൂടിയാവുമ്പോൾ നമ്മുടെ ആവേശവും ഇരട്ടിക്കും.

    ■ഇതുവരെ എഴുതിയതും സംവിധാനം ചെയ്തതുമായ സിനിമകളെല്ലാം തന്നെ ഹിറ്റാക്കിയിട്ടുള്ള സംവിധായകനാണ്* കൊരട്ടാല ശിവ. ജൂനിയർ എൻ ടി ആറിനൊപ്പം, നൂറുകോടി ബജറ്റിലൊരുങ്ങുന്ന 'ജനതാ ഗാരേജ്' തെലുങ്ക് സിനിമാലോകം ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രംകൂടിയാണ്*.

    »SYNOPSIS
    ■163-മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, 1980-കളിൽ ആരംഭിക്കുന്നു. സത്യ, ഹൈദരാബാദിൽ, 'ജനത ഗ്യാരേജ്*' എന്ന പേരിൽ ഒരു വർക്ക്* ഷോപ്പ്* നടത്തുകയാണ്*. അനീതി കണ്ടാൽ പ്രതികരിക്കുന്ന പ്രകൃതക്കാരനായ സത്യ, നാട്ടുകാരുടെ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു. അങ്ങനെ അയാൾ നാട്ടുകാർക്ക്* പ്രിയപ്പെട്ടവനും രക്ഷകനുമായിത്തീർന്നു. ക്രമേണ 'ജനത ഗ്യാരേജ്*' ജനങ്ങൾക്കുവേണ്ടിയുള്ള ഗ്യാരേജായിമാറി. എന്നാൽ ഒരപ്രതീക്ഷിത സംഭവം അവരുടെ സന്തോഷത്തെ കെടുത്തിക്കളഞ്ഞു.

    👥CAST & PERFORMANCES
    ■ജനതാ ഗാരേജ്* ഉടമയായ സത്യ എന്ന കഥാപാത്രത്തെ, മോഹൻലാൽ അവതരിപ്പിച്ചു. ഒരു സഹോദരനായും, അച്ഛനായും, ഗൃഹനാഥനായും, അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. മോഹൻലാൽ എന്ന നടനേയും, മാസ്സ്* ഹീറോയേയും ഉപയോഗപ്പെടുത്താൻ സംവിധായകന്* കഴിഞ്ഞു. സത്യയുടെ ഭാര്യയായ പത്മം എന്ന കഥാപാത്രത്തെ ദേവയാനിയും, മകനായ രാഹുൽ (കണ്ണൻ) എന്ന കഥാപാത്രത്തെ ഉണ്ണി മുകുന്ദനും അവതരിപ്പിച്ചു. ഉണ്ണിമുകുന്ദന്റെ ആദ്യ തെലുങ്ക്* പ്രവേശനം മികച്ച രീതിയിൽത്തന്നെയായിരുന്നു എന്നതിൽ നമുക്കഭിമാനിക്കാം.

    ■അനീതിക്കെതിരെ പ്രതികരിക്കുന്ന, 'environment safety' തന്റെ ജീവിതലക്ഷ്യമായി എടുത്ത ചെറുപ്പക്കാരനായ, ആനന്ദ്* എന്ന കഥാപാത്രത്തെ, ജൂനിയർ എൻ ടി ആർ അവതരിപ്പിച്ചു. അഭിനയപ്രാധാന്യമുള്ള വേഷമായിരുന്നില്ലെങ്കിലും, മിതത്വം പാലിച്ചുകൊണ്ട്*, തനിക്കുലഭിച്ച വേഷം പരമാവധി നന്നായിത്തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഇമോഷണൽ രംഗങ്ങളിൽ മോശമായിരുന്നെങ്കിലും, നൃത്തരംഗങ്ങളിലും, ആക്ഷൻ രംഗങ്ങളിലും ഗംഭീര പെർഫോമൻസ്* ആയിരുന്നു.

    ■ശ്രുതി എന്ന കഥാപാത്രത്തെ സാമന്ത രൂത്ത്* പ്രഭു അവതരിപ്പിച്ചു. വളരെ മോശം പെർഫോമൻസ്* ആയിരുന്നു. പേരിനൊരു നായികയായി നിത്യാ മേനോൻ വേഷമിട്ടു. ആശിഷ്* വിദ്യാർത്ഥി, സിത്താര, റഹ്മാൻ, കാജൽ അഗർവാൾ, അജയ്* തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

    📽CINEMATOGRAPHY
    ■ഛായാഗ്രഹണനിർവ്വാഹകൻ തിരു. (തിരുനാവക്കരണ്ണസു) തന്റെ ജോലി നന്നായിത്തന്നെ അദ്ദേഹം ചെയ്തു. അനൽ അരസ്* ഒരുക്കിയ സംഘട്ടനരംഗങ്ങൾ ചിത്രത്തിനു മാറ്റുകൂട്ടി.

    🎵🎧MUSIC & ORIGINAL SCORES
    ■സ്വയപ്രഖ്യാപിത rock star ആയ ദേവിശ്രീപ്രസാദാണ്*, പതിവുപോലെ ഈ തെലുങ്ക്* ചിത്രത്തിനും സംഗീതം പകർന്നത്*. അസഹനീയമായ ഗാനങ്ങളായിരുന്നു. പശ്ചാത്തലസംഗീതം ഒരു മാസ്സ്* ചിത്രത്തിനു ചേരും വിധമായിരുന്നു.

    »OVERALL VIEW
    ■ഒരു മാസ്സ്* മസാല ചിത്രമെന്നനിലയിൽ തൃപ്തി നൽകിയ സിനിമാനുഭവം. കഥയിൽ പുതുമയോ, വ്യത്യസ്തതയോ അവകാശപ്പെടാനില്ല. എന്നിരുന്നാലും, ആദ്യന്തം പ്രേക്ഷകനെ ത്രില്ലടിപ്പിക്കും വിധത്തിൽ ചിത്രമൊരുക്കുവാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്*. സത്യ എന്ന കഥാപാത്രത്തിന്റെ വളർച്ചയും, മുൻകാല സംഭവങ്ങളും കേന്ദ്രീകരിച്ചുകൊണ്ട്* തുടങ്ങി, ബോറടിക്കാത്തവിധത്തിൽ, ആക്ഷൻ രംഗങ്ങളോടുകൂടി നീങ്ങിയ ആദ്യപകുതിയും, ശത്രുക്കളെ ഉന്മൂലനം ചെയ്യുക എന്ന, പതിവു തെലുങ്ക്* ഫോർമാറ്റിൽ കടന്നുപോയ രണ്ടാം പകുതിയും, പ്രതീക്ഷിക്കാത്തവിധമുള്ള ക്ലൈമാക്സുമായിരുന്നു ചിത്രത്തിന്*.

    ■ആക്ഷനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചിത്രമാണെങ്കിലും, കുടുംബബന്ധങ്ങൾക്കും, പരിസ്ഥിതി സംരക്ഷണം, തുടങ്ങിയ വിഷയങ്ങൾക്കും ചിത്രത്തിൽ സ്ഥാനമുണ്ട്*. പ്രതികരണശേഷിയില്ലാത്ത ഒരു ജനതയുടെ സംരക്ഷകനാണ്* നായകൻ. ജനങ്ങൾക്കുവേണ്ടി, മുഖം നോക്കാതെ നീതി നടപ്പാക്കുന്നവൻ. അത്തരത്തിലൊരു നായകന്റെ മുന്നിൽ മറ്റ്* കഥാപാത്രങ്ങളെല്ലാം കീഴടങ്ങിയിരിക്കുക എന്നതാണല്ലോ പൊതുവേ കണ്ടുവരുന്നത്*.! ഈ ചിത്രത്തിലും സാഹചര്യം വ്യത്യസ്തമല്ല. മിക്ക രംഗങ്ങളിലും സ്വാഭാവികത സൃഷ്ടിക്കുവാൻ സംവിധായകൻ ശ്രമിച്ചിരിക്കുന്നു.

    ■ധാരാളം ക്ലീഷേ രംഗങ്ങൾ ചിത്രത്തിലുടനീളമുണ്ട്*. ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട്*, നിയമം നടപ്പിലാക്കുന്ന നായകനും സംഘവും, നായകന്റെ വീരകൃത്യങ്ങൾക്കുമുൻപിൽ നോക്കുകുത്തിയായി നിൽക്കുന്ന പൊലീസ്*, സർവ്വഗുണസമ്പന്നരായ നായകൻ, ആതുരസേവനം, തുടങ്ങിയവ ചില ഉദാഹരണങ്ങൾ മാത്രം. കോമഡി എന്നപേരിൽ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട രംഗങ്ങൾ മിക്കപ്പോഴും കല്ലുകടിയായി അനുഭവപ്പെട്ടു. നിത്യാ മേനോൻ അവതരിപ്പിച്ച കഥാപാത്രം, നായകനെ രണ്ടാമത്* കണ്ടുമുട്ടുന്നതിൽ അവ്യക്തത നിഴലിച്ചിരുന്നു.

    ■നാലുഗാനങ്ങൾ ചിത്രത്തിലുണ്ടായിരുന്നു. അതിൽ മൂന്നുഗാനങ്ങൾ മലയാളത്തിലും, 'നേനു പക്കാ ലോക്കൽ' എന്നു തുടങ്ങുന്ന നാലാം ഗാനം തെലുഗിലുമായിരുന്നു. അത്രയും നേരം മലയാളം സംസാരിച്ച്*, മലയാള ഗാനങ്ങൾ 'ആലപിച്ച' കഥാപാത്രങ്ങൾ ക്ഷണത്തിൽ തെലുങ്ക്* ഗാനം ആലപിക്കുന്നതായി കാണിച്ചത്*, തികച്ചും അനൗചിത്യപരമായ ഒന്നുതന്നെ ആയിരുന്നു. പതിവ്* തെലുങ്ക്* ചിത്രങ്ങളിലേതുപോലെ തന്നെ, അറുക്കുവാൻ കൊണ്ടുപോകുന്നിടത്തേക്ക്* കയറുകെട്ടി കൊണ്ടുപോകുന്ന നാൽക്കാലികളേപ്പോലെ, വില്ലന്മാരും പ്രതികരണശേഷിയില്ലാതവരായിത്തീരുന്നു.

    ■അസംഭവ്യമെന്നു കരുതുന്ന ചില സംഭവങ്ങളെ അംഗീകരിക്കാൻ മനസ്സൊരുക്കമുള്ളവരാവണം. അങ്ങനെയെങ്കിൽ, ചിത്രം നിങ്ങൾക്ക്* ആസ്വദിക്കുവാനാകും. ആഖ്യാനത്തിലെ മേന്മ, അപര്യാപ്തതകളെ മറച്ചുവച്ചുകൊണ്ട്*, ചിത്രത്തെ പ്രേക്ഷകന്* തൃപ്തി നൽകും വിധമുള്ള ഒരനുഭവമാക്കിത്തീർത്തു. അമിതപ്രതീക്ഷകളില്ലാതെ, ഒരു ആക്ഷൻ മസാല ചിത്രം കാണുക എന്ന ഉദ്ദേശ്യം നിങ്ങൾക്കുണ്ടെങ്കിൽ 'ജനതാ ഗാരേജി'ന്* ധൈര്യമായി ടിക്കറ്റെടുക്കാവുന്നതാണ്*.

    »RATING: ★★★☆☆

    വാൽക്കഷണം:
    ■"ഒരു ജനതയുടെ 'മുഴുവൻ' നായകൻ.." 'ജനതാ ഗാരേജ്*' മലയാളം പോസ്റ്ററിൽ ഇങ്ങനെ എഴുതിക്കണ്ടിരുന്നു.

    ('THE COMPLETE ACTOR' എന്നതിന്റെ കൃത്യമായ അർത്ഥം ഇപ്പഴാ ശരിക്ക്* മനസിലായത്*..!)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,977

    Default

    tanxxxxxxxx

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanx.......


  6. #5

    Default

    Thanks Jomon...

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks jomon
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    thanks bhai

  9. #8
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Thanks for the review

    Sent from my SM-A800I using Tapatalk

  10. #9
    FK Citizen SUDHI's Avatar
    Join Date
    Oct 2010
    Location
    Dubai
    Posts
    14,998

    Default

    thankx Jomon

  11. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,976

    Default

    thnx jomon



Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •