Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ഒപ്പം a retrospect

  1. #1

    Default ഒപ്പം a retrospect


    ഒപ്പം A RETROSPECT

    ✦ പ്രിയദർശൻ-മോഹൻലാൽ ടീം. മലയാളികളെ സംബന്ധിച്ചിടത്തോളം, ഇതിലേറെ ഇഷ്ടപ്പെടുന്ന ഒരു കൂട്ടുകെട്ട്* വേറെയില്ലെന്നുതന്നെ പറയാം. ഈ കൂട്ടുകെട്ടിന്റെ പ്രാരംഭദശയിലുള്ള ചിത്രങ്ങളെല്ലാം തന്നെ നമുക്ക്* അത്രമേൽ മികച്ച അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്*. ഒടുവിലിറങ്ങിയ ചില പ്രിയദർശൻ ചിത്രങ്ങൾ നൽകിയത്* അതൃപ്തി മാത്രമായിരുന്നെങ്കിലും, അൽഫോൺസ്* പുത്രൻ ഒരുക്കിയ ട്രൈലറും, ചിത്രത്തിലെ ഗാനങ്ങളും നമ്മുടെ പ്രതീക്ഷകളെ ഉണർത്തിയിരുന്നു.

    ■ക്രൈം ഡ്രാമ വിഭാഗത്തിലേക്കുള്ള പ്രിയദർശന്റെ ചുവടുവെയ്പ്പുകൂടിയാണ്* ഒപ്പം. മുൻപ്* വന്ന ഒരു സിനിമയുമായും ഒപ്പത്തിന് സാമ്യമുണ്ടാവില്ലെന്നും, ഇതിനു മുൻപ്*, ഒരു സിനിമയിലും കാണാത്ത സീനുകളാണ് ഈ ചിത്രത്തില്* ഉണ്ടായിരിക്കുകയെന്നും, മറ്റ്* ഒരു ചിത്രത്തെയും ആശ്രയിച്ചല്ല ഒപ്പത്തിന്റെ തിരക്കഥയല്ല ഒരുക്കിയിരിക്കുന്നതെന്നുമുള്ള പ്രിയദർശന്റെ പ്രസ്താവനകൾ, ഒപ്പത്തോടുള്ള നാമോരുത്തരുടേയും ആകാംക്ഷയെ കൊടുമുടിയിലെത്തിച്ചു.

    SYNOPSIS
    ■156.32 മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ലിഫ്റ്റ്* ഓപ്പറേറ്ററായി ജോലി ചെയ്യുന്ന അന്ധനായ ജയരാമനിൽ നിന്നുമാണ്* ആരംഭിക്കുന്നത്*. ജയരാമന്റെ സുഹൃത്തും, ഫ്ലാറ്റിലെ താമസക്കാരനുമായ, 'മൂർത്തിസർ' എന്നു വിളിക്കപ്പെടുന്ന ന്യായാധിപന്*, ഒരിക്കൽ ഒരപകടം സംഭവിക്കുന്നു. അത്* ജയരാമനെയും ബാധിക്കുന്നു.

    �CAST & PERFORMANCES
    ■മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ജയരാമൻ എന്ന അന്ധകഥാപാത്രത്തെ അവതരിപ്പിച്ചു. ഒറ്റവാക്കിൽ പറഞ്ഞാൽ, വാക്കുകൾക്കതീതമായ പ്രകടനങ്ങളായിരുന്നു. ചില സമയങ്ങളിൽ പ്രേക്ഷകന്റെ കണ്ണുകളെ ആർദ്രമാക്കുവാൻ പര്യാപ്തമായ സംഭാഷണ ക്രമീകരണമായിരുന്നു. ഒരു താരം എന്ന പദവിയിൽനിന്നും ഇറങ്ങിവന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഈ കഥാപാത്രം, സമീപകാല മോഹൻലാൽ ചിത്രങ്ങളേക്കാൾ ഏറെ ശോഭിച്ചുനിൽക്കുന്നു.

    ■അമർ അക്ബർ അന്തോണിയിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ബേബി മീനാക്ഷി, ജയരാമന്റെ മകളായ നന്ദിനിക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രം ക്ലൈമാക്സിനോടടുക്കുമ്പോൾ മീനാക്ഷിയുടെ പ്രകടനം അഭിനന്ദനാർഹമാണ്*. ഇപ്പോൾ മലയാളത്തിലെ ഏറ്റവും കഴിവുള്ള യുവനടി എന്ന് വിശേഷിപ്പിക്കാവുന്ന അനുശ്രീ, ACP ഗംഗ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മിതത്വത്തോടുകൂടിത്തന്നെ തന്റെ വേഷം ചെയ്തു.

    ■മൂർത്തി എന്ന ന്യായാധിപന്റെ വേഷം നെടുമുടി വേണുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. ബിനീഷ്* കൊടിയേരി അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രം വളരെ മോശം പ്രകടനമായിരുന്നു. അംഗവിക്ഷേപങ്ങളിൽ കൃത്രിമത്വം തോന്നി, ഒരുവേള അദ്ദേഹം ക്യാമറയിലേക്ക്* നോക്കുകപോലും ചെയ്തു. സി.ഐ ആനയടി അനന്തൻ എന്ന, ചെമ്പൻ വിനോദ്* ജോസ്* അവതരിപ്പിച്ച പൊലീസ്* കഥാപാത്രം മിക്കപ്പോഴും കലാഭവൻ മണി എന്ന അനശ്വരനടന്റെ പ്രകടനങ്ങളെ ഓർമ്മിപ്പിച്ചു.

    ■മാസ്റ്റർ ചേതൻ, വിമല രാമൻ, കുഞ്ചൻ, അജു വർഗ്ഗീസ്*, രഞ്ജി പണിക്കർ, മണിക്കുട്ടൻ, ഹരീഷ്* കെ.ആർ, അഞ്ജലി അനീഷ്* ഉപാസന, ഇന്നസെന്റ്*, ശശി കലിംഗ, സമുദ്രക്കനി, കലാഭവൻ ഷാജോൺ, മാമുക്കോയ, ഹരീഷ്* കെ.ആർ, ഇടവേള ബാബു, കലാശാല ബാബു തുടങ്ങിയ ഒരു വലിയ താരനിരതന്നെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു

    �CINEMATOGRAPHY
    ■എൻ.കെ ഏകാംബരമാണ്* ഛായാഗ്രഹണ നിർവ്വാഹകൻ. ത്രില്ലർ ചിത്രത്തിനനുയോജ്യമാം വിധം ഭംഗിയായി തന്റെ റോൾ അദ്ദേഹം ചെയ്തു. ഷോട്ടുകളെല്ലാം മനോഹരമായിരുന്നു. ചിത്രം ഉപസംഹാരത്തോടടുക്കുമ്പോൾ, കാണിക്കുന്ന ലോംഗ്* ഷോർട്ട്* എടുത്തുപറയേണ്ടതാണ്*.

    ��MUSIC & ORIGINAL SCORES
    ■4 musics എന്നപേരിൽ, ജസ്റ്റിൻ ജെയിംസ്*, ബിബി മാത്യു, ജിം ജേക്കബ്*, എൽദോസ്* ഏലിയാസ്*, എന്നീ നാലു യുവാക്കൾ ചേർന്നാണ്* ചിത്രത്തിന്റെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്*. നാലുഗാനങ്ങളാണ്* ചിത്രത്തിലുള്ളത്*. 'ചിന്നമ്മാ' എന്നുതുടങ്ങുന്ന ആദ്യഗാനംതന്നെ നമ്മെ 1990-കളിലെ മോഹൻലാൽ-എം.ജി.ശ്രീകുമാർ ടീമിന്റെ ഗാനങ്ങളെ ഓർമ്മിപ്പിക്കും. പ്രേക്ഷകരെ ചിത്രത്തിലേക്ക്* ആകർഷിക്കുന്നതിൽ ഈ ഗാനരംഗം വലിയ പങ്കുവഹിച്ചു. ശ്രേയയും, എം.ജി.ശ്രീകുമാറും ചേർന്നാലപിച്ച, 'മിനുങ്ങും മിന്നാമിനുങ്ങേ...' എന്ന ഗാനം നന്നായിരുന്നു. Background scores എടുത്തുപറയേണ്ടതാണ്*. കഥയ്ക്കാവശ്യമായ തീവ്രത ലഭിക്കുന്നതിന്* അതിടയാക്കി. നയൻതാര അഭിനയിച്ച, മായ എന്ന ചിത്രത്തിന്* ഈണം പകർന്ന Ron Ethan Yohaan ആണ്* ചിത്രത്തിന്* പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്*.

    OVERALL VIEW
    ■ക്രൈം/സൈക്കോ ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന, എല്ലാ പ്രേക്ഷകർക്കും തൃപ്തി ലഭിക്കത്തക്കവിധമുള്ള ഒരു മികച്ച ചലച്ചിത്രം. ആവർത്തനവിരസമായതോ, കണ്ടുമടുത്തതോ ആയ രംഗങ്ങളില്ലാതെ, വ്യത്യസ്ഥമായ തിരക്കഥയുടെ പൂർണ്ണതയുള്ള ആവിഷ്കാരം.

    ■നായകന്റെ കാഴ്ചാ വൈകല്യത്തെ അദ്ദേഹം മറികടക്കുന്ന വിധങ്ങളെ സാധൂകരിക്കുന്ന രംഗങ്ങളോടുകൂടെ ചിത്രം ആരംഭിച്ചു. ചെറിയ കോമഡികളുമായി മുൻപോട്ടുപോയി, പ്രാധാന്യമർഹിക്കുന്ന ഒരു സംഭവത്തോടെ ചിത്രത്തിന്റെ ആദ്യപകുതി ഉപസംഹരിച്ചു. ഇടവേള കഴിഞ്ഞ്* തിയെറ്ററിലെത്തുന്ന പ്രേക്ഷകന്*, തുടർന്നുള്ള ആദ്യ അഞ്ചുമിനിറ്റ്* ചിരിക്കുവാനുള്ള വക നൽകുന്നുണ്ട്*. രണ്ടാം പകുതി ദൈർഘ്യമേറിയതാണ്*. സീരിയസ്* മൂഡിലാണ്* ചിത്രം തുടരുന്നത്*. പ്രതിനായകന്റെ സ്വഭാവവൈകല്യത്തോട്* അനുരൂപപ്പെട്ടുകൊണ്ട്* അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ തൃപ്തികരമായി രണ്ടാം പകുതി ഉപസംഹരിക്കപ്പെട്ടു.

    ■ത്രില്ലർ വിഭാഗത്തിൽ ധാരാളം ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും, അതിൽ നിന്നും 'ഒപ്പം' വേറിട്ടുനിൽക്കും. ആല്*ഫ്രഡ് ഹിച്ച്* കോക്കിയന്* ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്*. ഘാതകനെ മുന്നമേതന്നെ സംവിധായകൻ വെളിച്ചത്തുകൊണ്ടുവന്നു. കൃത്യം നടത്തിയ ആളിലേക്ക് ചെന്നെത്തുന്ന രീതിയിലാണ്* ഇവിടെ സംവിധായകന്റെ കഴിവ്* പ്രകടമാക്കേണ്ടിയിരുന്നത്*. യുക്തിക്കു ചേരും വിധത്തിൽ, പ്രേക്ഷകന്റെ ആസ്വാദനത്തെ തെല്ലും ബാധിക്കാത്ത വിധത്തിൽ ചിത്രം ആവിഷ്കരിക്കപ്പെട്ടു.

    ■ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുത്താവുന്ന ചിത്രമാണെങ്കിലും, കുടുംബ-വൈകാരിക ബന്ധങ്ങൾക്കും ഹാസ്യത്തിനും പ്രിയദർശൻ അതിന്റേതായ സ്പേസ്* കൊടുത്തിട്ടുണ്ട്*. രണ്ടാം പകുതിയിൽ ഏറിയപങ്കും കഥ നടക്കുന്നത്* പൊലീസ്* സ്റ്റേഷനകത്തുവച്ചാണ്*. ഊഹിച്ചുകണ്ടുപിടിക്കാവുന്ന ഉപസംഹാരമായിരുന്നില്ല ചിത്രത്തിന്*. ദ്വയാർത്ഥ പ്രയോഗങ്ങളോ, ചിരിപ്പിക്കുവാനായി സൃഷ്ടിക്കപ്പെട്ട രംഗങ്ങളോ ചിത്രത്തിനില്ല. ആദ്യന്തം പ്രേക്ഷകനെ ബോറടിപ്പിക്കാതെയുള്ള ഒരു ദൃശ്യവിരുന്നൊരുക്കുന്നതിൽ പ്രിയദർശൻ വിജയിച്ചു.

    ■പോലീസുകാരുടെ കാടത്തം വ്യക്തമാക്കപ്പെട്ട നിരവധി രംഗങ്ങൾ ആവിഷ്കരിക്കപ്പെട്ടു. പൊലീന്റെ നിഷ്ക്രിയത്വം മുഖേന, നിരപരാധികളായ ആളുകൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ അതേപടി പകർത്തപ്പെട്ടു. ഉദാസീനരായ പൊലീസ്* ഉദ്യോഗസ്ഥർ പ്രതിയെ കിട്ടാത്ത സാഹചര്യത്തിൽ, കുറ്റം മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുന്നതിനെ ദൃഷ്ടാന്തീകരിക്കുന്ന രംഗങ്ങൾ കരളലിയിപ്പിക്കും വിധത്തിലുള്ളതാണ്*.

    ■മിനുങ്ങും മിന്നാമിനുങ്ങേ..' എന്നുതുടങ്ങുന്ന ഗാനരംഗത്ത്*, continuity mistakes പ്രകടമായിരുന്നു. ചിത്രത്തിന്റെ തുടക്കത്തിൽ, നഗരത്തിൽ സ്ഥാപിച്ച, 'കമ്മട്ടിപ്പാട'ത്തിന്റെ വലിയ ഫ്ലക്സ്* ബോർഡ്* കാണുന്നുണ്ട്*. എന്നാൽ ചിത്രത്തിന്റെ ഉപസംഹാരം ഒരു ദീപാവലി സമയമായതിനാൽ ഈ സമയ ഇടവേള ഒരിക്കലും ഒത്തുവരില്ല. ഇത്* സംവിധായകന്റെ അശ്രദ്ധ തന്നെയാണ്*.

    ■ഇതൊരു തിരിച്ചുവരവാണ്*. പ്രിയദർശൻ, മോഹൻലാൽ, എം.ജി.ശ്രീകുമാർ എന്നിവരുടെ തിരിച്ചുവരവ്*.. മലയാളത്തിലെ 'നിർഭാഗ്യനായിക' എന്ന് പറയപ്പെടുന്ന വിമലാരാമന്റെ തിരിച്ചുവരവ്*..! ആരാധകരും, പൊതു പ്രേക്ഷകരും എന്താഗ്രഹിച്ചോ, അതേ വിധത്തിലുള്ള ഒരു തിരിച്ചുവരവ്*..! ഈ തിരിച്ചുവരവിന്* സാക്ഷ്യം വഹിക്കുവാനായി നിങ്ങൾക്ക്* സധൈര്യം ടിക്കറ്റെടുക്കാവുന്നതാണ്*.. ഒരിക്കലും നിങ്ങൾ നിരാശരാവില്ല.

    RATING: 3.5/★★★★★

    ➟വാൽക്കഷണം:
    ■ആമയും മുയലും ഏറ്റുവാങ്ങിയ പരാജയത്തിനു ശേഷം, വന്ന രൂക്ഷവിമർശനങ്ങൾക്കുനേരെ, പ്രിയദർശൻ ഒരു ഇന്റർവ്യൂയിൽ രോഷത്തോടെ പ്രതിവചിച്ചു; "ഇനി ഒരിക്കലും, ഇത്തരത്തിലുള്ള കോമഡിച്ചിത്രങ്ങൾ എന്നിൽനിന്നും ഉണ്ടാവില്ല.." -എന്നാൽ പ്രിയദർശൻ വാക്കുപാലിച്ചു. മുൻ ചിത്രങ്ങളിൽ നിന്നും, വേറിട്ടൊരു ശൈലിയിൽ, പൂർണ്ണതയുള്ള ഒരു ചിത്രവുമായി അദ്ദേഹം മധുരപ്രതികാരം ചെയ്തിരിക്കുകയാണ്*. ഈ തിരിച്ചുവരവ്* ഒരു വൻ വിജയമായിത്തീരട്ടെ.!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,287

    Default

    Thanks jomon
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  4. #3
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  5. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,570

    Default

    Thanks Bhai!

  6. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanx fr rvw.....


  7. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. #7
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Thnkz

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #9
    Swabhava Nadan Kochikaran's Avatar
    Join Date
    Nov 2010
    Location
    KOCHI
    Posts
    15,382

    Default

    രണ്ടാം പകുതിയിൽ ഏറിയപങ്കും കഥ നടക്കുന്നത്* പൊലീസ്* സ്റ്റേഷനകത്തുവച്ചാണ്*. ഊഹിച്ചുകണ്ടുപിടിക്കാവുന്ന ഉപസംഹാരമായിരുന്നില്ല ചിത്രത്തിന്*

    ■പോലീസുകാരുടെ കാടത്തം വ്യക്തമാക്കപ്പെട്ട നിരവധി രംഗങ്ങൾ ആവിഷ്കരിക്കപ്പെട്ടു. പൊലീന്റെ നിഷ്ക്രിയത്വം മുഖേന, നിരപരാധികളായ ആളുകൾ അനുഭവിക്കേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ അതേപടി പകർത്തപ്പെട്ടു. ഉദാസീനരായ പൊലീസ്* ഉദ്യോഗസ്ഥർ പ്രതിയെ കിട്ടാത്ത സാഹചര്യത്തിൽ, കുറ്റം മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുന്നതിനെ ദൃഷ്ടാന്തീകരിക്കുന്ന രംഗങ്ങൾ കരളലിയിപ്പിക്കും വിധത്തിലുള്ളതാണ്*.

    Thanks, njan ethokke vayichappol drishyam filminte rvw anennu vicharichu
    ....

  11. #10

    Default

    Looks like a paid review.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •