Thanks Bhai!
ഒപ്പം
തീയറ്റർ :INOX, മുംബൈ
സ്റ്റാറ്റസ് : 70%
സംവിധാനം : പ്രിയദർശൻ
ഇന്ന് ആണ് ROI റിലീസ് ആയത്, അത് കൊണ്ട് തന്നെ ഇന്നലെ വന്ന ഒരുപാട് റിവ്യൂസ് വായിച്ചിട്ട് ആണ് പടത്തിന് കേറിയത്.
പ്രിയദർശൻ - ലാലേട്ടൻ എന്ന epic combo മാത്രം ആണ് എനിക്ക് ഈ പടത്തിൽ ഉണ്ടായിരുന്ന ഒരേ ഒരു പ്രതീക്ഷ. ഒറ്റ വാക്കിൽ പറഞ്ഞാൽ പടം കൊള്ളാം. ലാലേട്ടന്റെ അഭിനയം തന്നെ ആണ് ഏറ്റവും വലിയ highlight ഈ പടത്തിൽ. നല്ല കഥാസന്ദർഭവും അതിനൊത്ത നല്ലൊരു തിരക്കഥയും പടത്തിന് ഉണ്ട്. Technical side-ും മോശമല്ല - ഇങ്ങനെ ഒരു പടം ആവുമ്പോ Sound Design വലിയ ഒരു പങ്ക് വഹിക്കാൻ ഉണ്ട് - അത് വൃത്തി ആയി ചെയ്തിട്ടുണ്ട്.
പ്രിയന്റെ സംവിധാനത്തെ പറ്റി പറയുമ്പോ, മൊത്തത്തിൽ കൊള്ളാം പക്ഷേ ചില shots - ഉദാഹരണത്തിന് മിന്നാമിനുങ്ങ് പാട്ടിൽ, കുട്ടി തിരിയുമ്പോൾ ലാൽ അവൾടെ മുഖത്തേക്ക് പെട്ടെന്ന് നോക്കുന്നത് (ഇങ്ങനെ വേറെയും shots ഉണ്ട്). അതിന് ലാലേട്ടനെ കുറ്റം പറയാൻ പറ്റില്ല - അതൊക്കെ ഒരു reflex action ആണ്, എങ്കിലും monitor-ൽ ഇരുന്ന് കാണുന്ന പ്രിയൻ ഒരു ടേക്ക് കൂടെ എടുക്കാൻ ആവശ്യപ്പെടാമായിരുന്നു - ആ ചെറിയ ഒരു കല്ലുകടി ഒഴിവാക്കാൻ വേണ്ടി എങ്കിലും. പടം കാണുന്ന എല്ലാരും ഇത് ശ്രദ്ധിക്കണം എന്നില്ല , പടത്തിന്റെ over all output - നെ ഇത് ബാധിക്കുകയും ഇല്ല. ഒരു റിവ്യൂ ആയത് കൊണ്ട് എന്റെ ഒരു observation* പറഞ്ഞു എന്ന് മാത്രം.
വിസ്മയം, ഇനതാ ഗാരേജ് ഒക്കെ ഉണ്ടേലും ഇത് ആണ് "എനിക്ക് " ലാലേട്ടന്റെ തിരിച്ചുവരവ്.
7.5/10
Sponsored Links ::::::::::::::::::::Remove adverts | |
Thanks bhai
MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
Thanks for the review
Sent from my SM-A800I using Tapatalk