Page 1 of 2 12 LastLast
Results 1 to 10 of 13

Thread: "ഒപ്പം" ** fun4hunt Review**

  1. #1
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Thumbs up "ഒപ്പം" ** fun4hunt Review**


    Theater - PVR ( Lulu Mall- ATMOS screen)
    Status- Housefull

    ഒരു വർഷത്തിൽ ഭാഗ്യം പോലെ ചില നല്ല ചിത്രങ്ങൾ വരും. അതിൽ ഒന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം. ദൃശ്യം , മെമോറീസ് തുടങ്ങിയ ചിത്രങ്ങൾ പോലെ ഒപ്പം എന്ന ഈ ചിത്രവും വ്യത്യസ്തമായി നിൽക്കുന്നു. തികച്ചും ഒരു ത്രില്ലെർ ചിത്രം അതും പ്രേക്ഷകരെ പിടിച്ചു ഇരുത്തുന്ന രംഗങ്ങൾ കൂടി ആകുമ്പോൾ ഒപ്പം എന്ന ചിത്രം മറ്റൊരു തലത്തിൽ നിൽക്കുന്നു.

    വളരെ മനോഹരമായ ഒരു ഗാനത്തിലൂടെ പടം ആരംഭിച് പതിയെ ഒരു മരണത്തിന്റെ ദൃശ്യങ്ങളിലേക്കു കടന്നു ചെല്ലുന്നു. പിനീട് കുറച്ചു അന്വേഷണങ്ങൾ ഒക്കെ ആയി പടം മുൻപോട്ട് പോകന്നതിന്റെ ഒപ്പം അടുത്ത മരണം നടക്കുന്നു. അതിൽ ജയരാമൻ (മോഹൻലാൽ) എന്ന വെക്തി പെട്ട് പോകുന്നതും പിനീട് ഉള്ള അന്വേഷണം ആണ് ചിത്രം. വില്ലൻ കഥാപാത്രത്തെ പടത്തിന്റെ പകുതിക്കു മുൻപേ പ്രേക്ഷകർക്ക് മുൻപിൽ സംവിധായകൻ ആരാണ് എന്ന് കാണിച്ചു കൊണ്ടേ തന്നെ പടം അവസാനം വരെ ആകാംഷയോടെ കൊണ്ട് പോകുന്നതാണ് ഈ ചിത്രത്തിന്റെ പ്രേതെകത. വില്ലനെ തിരിച്ചറിയുന്ന അന്ധനായ വ്യക്തിക്ക് അത് ആരാണ് എന്നെ കാണിച്ചു കൊടുക്കാൻ പറ്റാത്ത അവസ്ഥയെ അതി ബുദ്ധിപരമായ രംഗങ്ങളിലൂടെ പ്രേക്ഷകരേം ആകാംഷയുടെ മുൾമുനയിൽ നിര്ത്തുന്നു. ഒരു സാധാരണ മലയാളം പടം അല്ല ഒപ്പം എന്ന് പല ഘട്ടങ്ങളിൽ തോന്നി പോകും. ഇംഗ്ലീഷ് ചിത്രങ്ങളിൽ കണ്ടു വരുന്ന പോലത്തെ ക്രൈം ത്രില്ലർ തന്നെയാണ് ഒപ്പം എന്ന ചിത്രം. പോരായ്*മയായ് പറയാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതെ പടത്തിന്റെ ദൈർഖ്യം മാത്രമാണ്. 2 മണിക്കൂർ 37 മിനിറ്റ് അൽപ്പം ദൈർക്യം തന്നെയാണ്, ക്ലൈമാക്സ് രംഗങ്ങൾ എത്തി ചേരുവാൻ എടുത്ത സമയം അൽപ്പം കുറച്ചിരുന്നെങ്കിൽ കുറച്ചു കൂടി തൃപ്തി തോന്നിയാനെ. എങ്കിലും എല്ലാ അർത്ഥത്തിലും മോഹൻലാൽ എന്ന നടൻ തന്റെ പ്രായത്തിനും ശരീരത്തിനും ചേർന്ന ഒരു കഥാപാത്രത്തെ അവതരപ്പിച്ചു മികച്ചു നിന്നു.

    റേറ്റിംഗ് - 3.5-3.75/5 (ഒരു നല്ല മലയാള ചിത്രം കുടുംബത്തോടൊപ്പം ഈ ഓണക്കാലത്തു കാണുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒപ്പം കണ്ടിരിക്കണം. നല്ലൊരു തിയേറ്റർ നോക്കി കാണുവാൻ ശ്രെമിക്കുക.കാരണം അത്രയും മികച്ച ശബ്ദം ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. പല ഘട്ടങ്ങളിൽ പ്രേക്ഷകർ ഞെട്ടുന്ന രംഗം തിയേറ്ററിൽ കാണാൻ സാധിച്ചു. തീർച്ചയായും നിങ്ങൾ തിയേറ്ററിൽ കാണേണ്ട ഒരു ചിത്രം തന്നെയാണ് ഒപ്പം. ദൃശ്യം എന്ന ചിത്രത്തിന് ശേഷം മോഹനലാൽ എന്ന നടന്റെ അടുത്ത ഒരു വിജയം തന്നെയാണ് ഈ ചിത്രം. നിങ്ങള്ക്ക് ധൈര്യ പൂർവം പൈസ മുടക്കി കാണാവുന്ന ഒരു ചിത്രം. ഞാൻ ഈ സിനിമ കണ്ടത് ഇന്നലെ വെൽക്കം 2 സെൻട്രൽ ജയിൽ കണ്ടതിനു ശേഷം ആണ്. ഒരു അഭിനേതാവിന്റേം സംവിധായകന്റേം നിലവാരം എന്താണ് എന്നെ തിരിച്ചറിയാൻ
    പറ്റിയത് അപ്പോഴാണ്. സെൻട്രൽ ജയിൽ കണ്ടു നിരാശനായ ഞാൻ ഈ ചിത്രം കണ്ടതിനു ശേഷം ആണ് സമാധാനത്തോടെ ഉറങ്ങിയത് )
    Last edited by fun4hunt; 09-11-2016 at 01:04 PM. Reason: title incomplete

  2. Likes Hari, renjuus, hakkimp liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Thanks fun4hunt

  5. #3
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you bangaloreaN

  6. #4
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    Thanks for the review bro



  7. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thanks..........


  8. #6
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Thank you guys

  9. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #8
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

  11. #9
    FK Visitor fun4hunt's Avatar
    Join Date
    Dec 2010
    Location
    Thrissur/Irinjalakuda
    Posts
    309

    Default

    Quote Originally Posted by Cinema Freaken View Post
    Thanks Bhai!

  12. #10
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review.
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •