Page 1 of 2 12 LastLast
Results 1 to 10 of 18

Thread: ഒരു മുത്തശ്ശി ഗദ a retrospect

  1. #1

    Default ഒരു മുത്തശ്ശി ഗദ a retrospect


    ✦ മലയാളസിനിമ, വിപ്ലവകരമായ ഒരു ചുവടുവെയ്പ്പിന്*
    സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2014. പ്രതിഭാധനനായ ഒരു സംവിധായകന്റെ ഉദയം.! ചരിത്രത്തിന്റെ തങ്കലിപികളിൽ എഴുതിവയ്ക്കപ്പെട്ട ഒരു നാമം: 'ജൂഡ്* ആന്റണി ജോസഫ്*...! മലയാളസിനിമയിലെ നാഴികക്കല്ലായ 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശം. മലയാള ചലച്ചിത്ര ഭൂമികയില്* വിസ്മയങ്ങളുടെ സ്ഫോടനങ്ങള്* സൃഷ്ടിച്ച അദ്ദേഹം, രണ്ടരവർഷങ്ങൾക്കു ശേഷം ഈ ഓണക്കാലത്ത് ഒരു ന്യൂജനറേഷൻ മുത്തശ്ശിയുടെ കഥയുമായി പൂർവ്വാധികം ശക്തിയോടെ വീണ്ടുമെത്തുകയാണ്*.

    ■നിവിന്* പോളി മുൻപ്* പറഞ്ഞൊരു വിഷയത്തില്* നിന്നാണ് 'ഒരു മുത്തശ്ശി ഗദ'യുടെ കഥ രൂപപ്പെടുന്നത്. ഒരു മുത്തശ്ശിക്കഥ എന്ന പേരിൽ, 1988-ൽ പ്രിയദർശൻ ഒരു ചിത്രം ചെയ്തിരുന്നു. ജൂഡ്* ആന്റണി ജോസഫ്* തന്നെ, തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ മുത്തശ്ശി 'ഗദ' എന്ന പേരും, 'ഒരു ജൂഡ്* ആന്റണി സിൽമ' എന്ന വിശേഷണവും, ട്രൈലറും ഫണ്ണി എലമെന്റ്സ്* നിറഞ്ഞതായിരുന്നു. തന്റെ രണ്ടാം ചിത്രത്തിലൂടെ എന്തായിരിക്കും സംവിധായകൻ നമുക്കായി കരുതിയിരിക്കുന്നത്*? 'മലയാള സിനിമയിലെ മണ്മറഞ്ഞ കാരണവന്മാർക്ക്*' എന്ന ശീർഷകത്തോടുകൂടിയാണ്* ചിത്രം ആരംഭിച്ചത്*.

    SYNOPSIS

    ■ഭാര്യയും അമ്മയും രണ്ടുമക്കളുമടങ്ങുന്ന കുടുംബമാണ്* സിബിച്ചന്റേത്*. ലീലാമ്മ എന്ന, സിബിച്ചന്റെ അമ്മ മുൻകോപക്കാരിയാണ്*. ലീലാമ്മയുടെ പെരുമാറ്റം മുഖേന എല്ലാവരും സഹികെട്ടിരിക്കുകയാണ്*. ഒടുവിൽ അവരെല്ലാവരും കൂടി ഒരു യാത്രപോവാൻ തീരുമാനിക്കുന്നു. തുടർന്നുള്ള ചില സംഭവങ്ങളാണ്* 144.28 മിനിറ്റുകൾ ദൈർഘ്യമുള്ള ചിത്രത്തെ മുന്നോട്ട്* നയിക്കുന്നത്*.

    👥CAST & PERFORMANCES

    ■ടൈറ്റില്* കഥാപാത്രമായ ലീലാമ്മ എന്ന മുത്തശ്ശിയെ അവതരിപ്പിക്കുന്നത് രാജിനി ചാണ്ടിയെന്ന 65 കാരിയായ പുതുമുഖമാണ്. മുൻകോപക്കാരിയായ കഥാപാത്രത്തെ അൽപ്പം പോലും കൃത്രിമത്വം തോന്നാത്ത വിധത്തിൽ അവതരിപ്പിച്ചു എന്നത്* അഭിനന്ദനാർഹമായ കാര്യമാണ്*. സൂസമ്മ എന്ന കഥാപാത്രമായിവന്ന ഭാഗ്യലക്ഷ്മിയും തന്റെ വേഷം മനോഹരമാക്കി. ഇവർ രണ്ടുപേരുമൊത്തുള്ള രംഗങ്ങൾ രസകരമായിരുന്നു.

    ■പേരറിയാത്തവർ, ബെൻ, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ നമ്മെ ഞെട്ടിച്ച സുരാജ്* വെഞ്ഞാറമ്മൂടാണ്* സിബിച്ചൻ എന്ന നായകകഥാപാത്രത്തെ അവതരിപ്പിച്ചത്*. കുടുംബത്തെ അതിയായി സ്നേഹിക്കുന്ന, പ്രതികരണശേഷി കുറഞ്ഞ ഗൃഹനാഥന്റെ വേഷം അദ്ദേഹം നന്നായിത്തന്നെ അവതരിപ്പിച്ചു. Orthopedist ആയ ഭാര്യാകഥാപാത്രത്തെ ലെന അവതരിപ്പിച്ചു. ലീല, ആലീസ്* എന്നീ കഥാപാത്രങ്ങളെ അപർണ്ണ ബാലമുരളി അവതരിപ്പിച്ചു. കാഴ്ചയിൽ അതിസുന്ദരിയായിരുന്നു. പ്രാധാന്യമർഹിക്കുന്ന സക്കറിയ എന്ന കഥാപാത്രമായിവന്ന വിനീത്* ശ്രീനിവാസനുമൊത്തുള്ള അപർണ്ണയുടെ രംഗങ്ങൾ വളരെ മികച്ചത്*.

    ■ബെൻ എന്ന ചിത്രം കണ്ട ആരും മറക്കാനിടയില്ലാത്ത കഥാപാത്രമായിരുന്ന 'ചാമി'യെ അവതരിപ്പിച്ച ബാലനെ വീണ്ടും കാണാനിടയായി. രണ്*ജി പണിക്കര്* അവതരിപ്പിച്ച, മാത്യു ദേവസ്സി എന്ന ഓം ശാന്തി ഓശാനയിലെ അതേ ഡോക്ടർ കഥാപാത്രം ഈ ചിത്രത്തിലുമുണ്ട്*. മീനാക്ഷി, ജൂഡ്* ആന്റണി ജോസഫ്*, ബിജുക്കുട്ടൻ കുളപ്പുള്ളി ലീല, രമേഷ്* പിഷാരടി, ധർമ്മജൻ, ലാല്*ജോസ്, രാജീവ്* പിള്ള, അപ്പു, തുടങ്ങിയവരാണ്* മറ്റ്* അഭിനേതാക്കൾ.

    📽CINEMATOGRAPHY

    ■വിനോദ് ഇല്ലമ്പള്ളിയാണ്* ഛായാഗ്രഹണ നിർവ്വാഹകൻ. എഴുപതുകളിലെ രംഗങ്ങളുടെ (ഗാനരംഗമുൾപ്പെടെ) ആവിഷ്കാരത്തിലും ക്ലൈമാക്സിനു മുൻപുള്ള ചില രംഗങ്ങളിലും ക്യാമറാ മികവ്* പ്രകടമായിരുന്നു.

    🎧MUSIC & ORIGINAL SCORES

    ■ഷാന്* റഹ്മാന്* ഈണമിട്ട നാലു ഗാനങ്ങൾ സിനിമയിലുണ്ട്. നാലും എടുത്തുപറയത്തക്ക മേന്മയില്ലാത്തവയായിരുന്നു. 'തെന്നൽ നിലാവിന്റെ' എന്നുതുടങ്ങുന്ന ഗാനം തമ്മിൽ ഭേദം. പശ്ചാത്തലസംഗീതം ചിത്രത്തോട്* ചേർന്നുനിന്നു.

    OVERALL VIEW

    ■യുവാക്കളുടെ കഥ മാത്രം സിനിമയിൽ പറഞ്ഞാൽ മതിയോ? പോര. വൃദ്ധർക്കും ഇവിടെ സ്ഥാനമുണ്ട്*. അവരുടെ സ്വപ്നങ്ങൾക്കും, സംഘർഷങ്ങൾക്കും, പ്രാധാന്യം നൽകിക്കൊണ്ടുള്ള, രസകരമായ ഒരു കുടുംബചിത്രം. പുതുമയുള്ള തിരക്കഥയുടെ ബോറടിക്കാത്ത വിധത്തിലുള്ള ആവിഷ്കാരം.

    ■പൊതുവേ വൃദ്ധർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമകളിൽ, അവരുടെ വൈഷമ്യങ്ങളും, വൈകാരികമായ ബുദ്ധിമുട്ടുകകളും, അവഗണനകളുമെല്ലാം സെന്റിമെന്റൽ ഘടകങ്ങളോടുകൂടിയാണ്* അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെങ്കിൽ ഇവിടെ നേരെ മറിച്ചാണ്* സംഭവിച്ചത്*. അവരുടെ പൊതുവായുള്ള അവസ്ഥകളെ, ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. വാർദ്ധക്യത്തിലേക്ക്* കടന്ന ആളുകളുടെ അവശതകൾക്ക്* ചിത്രം വലിയ പ്രാധാന്യം കൊടുത്തിട്ടില്ല. എന്നാൽ അവരുടെ സ്വപ്നങ്ങൾക്കും, മാനസികോല്ലാസത്തിനും അതിന്റെ ആവശ്യകതയ്ക്കും സംവിധായകൻ തക്ക പ്രാധാന്യം നൽകി.

    ■ഇന്ന് കുടുംബങ്ങളുടെ പ്രധാന ആവശ്യം പണസമ്പാദനം മാത്രമായിത്തീരുമ്പോൾ, അവർക്ക്* തങ്ങളുടെ വൃദ്ധമാതാപിതാക്കൾ ഒരധികപ്പറ്റായിത്തീരുന്നു. തങ്ങള്*ക്കു ജന്മം നല്*കി, സ്നേഹത്തോടെ പോറ്റി വളര്*ത്തി ജീവിക്കാന്* പ്രാപ്തരാക്കിയ മാതാപിതാക്കളെ*, യാതൊരു ദയയും കൂടാതെ അവർ വൃദ്ധസദനങ്ങളിലേക്കയക്കുന്നു. തങ്ങളുടെ മാതാപിതാക്കളെ അതെങ്ങനെ ബാധിക്കുന്നു എന്നൊന്നും ചിന്തിക്കുവാൻ മിക്കവർക്കും നേരമില്ല. ഇതിനെതിരെയുള്ള ഒരു മുന്നറിയിപ്പുകൂടിയാണ്* ഈ ചിത്രമെന്ന് പറയാം.

    ■വൃദ്ധസദനങ്ങളിലേക്ക്* മാതാപിതാക്കളെ അയക്കുന്നവരെ വിമർശിക്കുന്നതോടൊപ്പം, അവിടെയുള്ള അവിടെയുള്ള സമ്മർദ്ദവിമുക്തമായ അന്തരീക്ഷത്തേക്കുറിച്ച്* വിജയരാഘവൻ അവതരിപ്പിച്ച അനിൽ സർ എന്ന കഥാപാത്രം പറയുന്നത്* ശ്രദ്ധേയമാണ്*.

    ■'ലീലാമ്മ'യെ കേന്ദ്രീകരിച്ചായിരുന്നു ചിത്രം മുന്നോട്ടുപോയിരുന്നതെങ്കിലും, കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ചിത്രം പ്രാധാന്യം നൽകിയിരുന്നു. ഓരോ തലമുറയിലെയും ആളുകളുടെ അഭിലാഷങ്ങളും ദൃഷ്ടാന്തീകരിക്കപ്പെട്ടു. എങ്കിലും അലൻ-ആൻഡ്രിയ സൗഹൃദവും, കുട്ടികളുടെ 'ചെറിയ വായിലുള്ള വലിയവർത്തമാന'വും അനാവശ്യ രംഗങ്ങളായിരുന്നു. വീട്ടിലെ ജോലിക്കാരന്റേയും മറ്റുമുള്ള കഥാപാത്രങ്ങളുടെ യാദൃശ്ചികമായ ചില കണ്ടുമുട്ടലുകൾ പ്രേക്ഷകൻ കഷ്ടപ്പെട്ട്* വിശ്വസിക്കേണ്ടിയിരിക്കുന്നു. അവയ്ക്കൊന്നും പൂർണ്ണതയുള്ള വിശദീകരണങ്ങൾ നൽകുവാൻ സംവിധായകന്* കഴിഞ്ഞിട്ടില്ല.

    ■ട്രൈലറിലും പോസ്റ്ററുകളിലും പ്രകടമായിരുന്ന വ്യത്യസ്തത, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ്* മുതൽ പ്രകടമായിരുന്നു. തന്റെ മുൻ ചിത്രം പോലെതന്നെ, ഏതുപ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കത്തക്കവിധമാണ്* ജൂഡ്* ആന്റണി ജോസഫ്* ചിത്രമൊരുക്കിയിരിക്കുന്നത്*.

    ■സിനിമയിലെ 'കഥ അടിച്ചുമാറ്റ'ലിനേയും നവതലമുറയുടെ സെൽഫി ഭ്രമത്തേയും ക്രൈസ്തവ മതാനുയായികളുടെ ധ്യാനത്തേയും ഹാസ്യാത്മകമായി വിമർശിച്ചിട്ടുണ്ട്*. ജൂഡ്* ആന്റണി തന്നേത്തന്നെയും, തന്റെ മുൻ ചിത്രത്തിലെ കഥാപാത്രത്തേയും ട്രോൾ ചെയ്ത രംഗങ്ങളും രസകരമായിരുന്നു.

    ■ക്ലീഷേകളും മറ്റും പരമാവധി ഒഴിവാക്കിക്കൊണ്ട്*, കഥാസന്ദർഭങ്ങൾക്കനുസൃതമായ വേഗതയിരുന്നു ചിത്രം നീങ്ങിയത്*. അശ്ലീലസംഭാഷണങ്ങളോ, ദ്വയാർത്ഥ പ്രയോഗങ്ങളോ കൂടാതെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം ആസ്വദിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ ജൂഡ്* ആന്റണി നിങ്ങളെ നിരാശരാക്കില്ല.

    ■പൊതുവെ ഇപ്പോഴത്തെ സിനിമാക്കാർ വാർദ്ധക്യത്തേക്കുറിച്ച്* ഓർക്കാറില്ല. അക്കാരണത്താൽത്തന്നെ, ഒരു യുവസംവിധായകനിൽ നിന്നുമുള്ള, കാലികപ്രസക്തിയുള്ള വിഷയങ്ങളിലേക്കുള്ള ഈ ചുവടുവെയ്പ്പ്* പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

    RATING: 3.25/★★★★★

    *click here: goo.gl/gNoQ4O _JOMON THIRU:_*

    ➟വാൽക്കഷണം:

    ■"പരോപകാര പ്രവണം പ്രപഞ്ചം." എന്നാണല്ലോ ശാസ്ത്രം.. തിരുവോണദിവസം രാവിലെ വീട്ടീന്ന് മുങ്ങിയാ സിനിമകാണാൻ വന്നത്*. സിനിമയിലെ കോപാകുലയായ അമ്മയെ കണ്ടപ്പോൾ എനിക്ക്* എന്റെ അമ്മച്ചിയേയാണ്* ഓർമ്മവന്നത്*.
    വീട്ടിൽ കാത്തിരിക്കുന്നുണ്ടാവും. എല്ലാവർക്കും ഹാപ്പി ഓണം.
    *read also at:* https://jomonthiru.wordpress.com
    *follow:* https://m.facebook.com/jomonthiru
    https://www.dailyhunt.in

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks for the review...



  4. #3

    Default

    Appo mosham onnumalla... Thanks for the review!!
    Meanwhile first paragraph... Sir oothiyathano atho.. vinayfort.jpg
    Last edited by Thevalliparamban; 09-14-2016 at 03:00 PM.

  5. #4
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks For The Review!

  6. #5
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Thank you jomon


  7. #6
    FK Visitor Ayan's Avatar
    Join Date
    Jan 2016
    Location
    Thrissur
    Posts
    258

    Default

    Thanks jomon

  8. #7

    Default

    Thanks for the review ........

  9. #8
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Jomon...

    Happy Onam..!

  10. #9
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    thanx for the review


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •