Page 1 of 10 123 ... LastLast
Results 1 to 10 of 91

Thread: #MUNDROE THURUTHU# Showing @ Tvm Nila and Tcr Sree <<<EXCELLENT REPORTS>>>

  1. #1

    Default #MUNDROE THURUTHU# Showing @ Tvm Nila and Tcr Sree <<<EXCELLENT REPORTS>>>








    Last edited by AjinKrishna; 11-17-2016 at 08:21 AM.



  2. Likes kandahassan, BangaloreaN liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    OFFICIAL TRAILER




  5. Likes BangaloreaN liked this post
  6. #3
    FK Citizen Helwin's Avatar
    Join Date
    May 2016
    Location
    Zambia/Thrissur
    Posts
    7,808

    Default

    All the best...ith eth genre anu..indrans gay vallom ano.

    Sent from my SM-J710F using Tapatalk


    DISTANCE FROM IMPOSSIBLE TO POSSIBLE CAN EITHER BE A YES OR NO !!

  7. #4

  8. Likes kannan, BangaloreaN liked this post
  9. #5

    Default

    Quote Originally Posted by Helwin View Post
    All the best...ith eth genre anu..indrans gay vallom ano.

    Sent from my SM-J710F using Tapatalk
    ath angerude makan aanu



  10. #6

  11. Likes BangaloreaN liked this post
  12. #7

  13. Likes BangaloreaN liked this post
  14. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,134

    Default

    ഒഴിവുദിവസത്തെ കളിക്ക് പിന്നാലെ മണ്ട്രോത്തുരുത്തും തിയേറ്ററുകളിലെത്തിക്കാൻ ആഷിക് അബു; ചലച്ചിത്ര മേളകളിൽ കൈയടി നേടിയ ചിത്രം 30 മുതൽ തിയേറ്ററുകളിൽ




    കഴിഞ്ഞ വർഷം വിവിധ ചലച്ചിത്രമേളകളിൽ ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത മൺറോതുരുത്ത് തിയറ്ററുകളിലേക്ക്.നേരത്തെ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി തീയേറ്ററുകളിൽ പരിചയപ്പെടുത്തിയ ആഷിക് അബു തന്നെയാണ് പി എസ് മനു സംവിധാനം ചെയ്ത മണ്ടോത്തുരുത്തും പ്രേക്ഷകർക്ക് മു്*നനിലെത്തിക്കുന്നത്.
    മുംബൈ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലെത്തുകയും രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്ത ചിത്രമാണ് മൺറോതുരുത്ത്.മികച്ച മലയാള ചിത്രത്തിനുള്ള ജോൺ എബ്രഹാം പുരസ്*കാരം, നവാഗത സംവിധായകനുള്ള അരവിന്ദൻ ദേശീയപുരസ്*കാരം എന്നിവ സ്വന്തമാക്കിയ ചിത്രമാണ് മൺറോതുരുത്ത്.
    ഇന്ദ്രൻസിന്റെ മികച്ച പ്രകടനം അടയാളപ്പെടുത്തിയ ചിത്രങ്ങളിലൊന്നാണ് മൺറോ തുരുത്ത്. മനു തന്നെയാണ് രചനയും നിർമ്മാണവും. പ്രതാപ് പി നായർ ക്യാമറയും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ജേസൺ ചാക്കോ, അഭിജാ ശിവകല, അലൻസിയർ ലേ ലോപ്പസ്, അനിൽ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സെപ്റ്റംബർ 30ന് ചിത്രം തിയറ്ററുകളിലെത്തും.

  15. #9
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,134

  16. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,134

    Default

    മനുഷ്യമനസ്സാകുന്ന മൺറോ തുരുത്ത്

    മനുഷ്യമനസ്സാകുന്ന മൺറോ തുരുത്ത്

    നവമലയാള ആർട്ട്സിനിമയിലെ വ്യത്യസ്തമായ അനുഭവമാണ് നവാഗതനായ മനുവിന്*റെ മൺറോ തുരുത്ത്. സുദേവന്*റെ ക്രൈം നമ്പരും സജിൻ ബാബുവിന്*റെ അസ്തമയം വരെയും, കെ ആർ മനോജിന്*റെ കന്യക ടാക്കീസും മുഹമ്മദ്* കോയയുടെ അലിഫും സിദ്ധാർത്ഥ് ശിവയുടെ ഐനും ഷാനവാസ് നരനിപ്പുഴയുടെ കരിയും പ്രതാപ്* ജോസെഫിന്*റെ കുറ്റിപ്പുറം പാലവും സനൽകുമാർ ശശിധരന്*റെ ഒരാൾപ്പൊക്കവുമൊക്കെ ചെറുതെങ്കിലും ആശാവഹമായൊരു സ്പെയ്സ് തിരിച്ചു പിടിച്ചിരുന്നെങ്കിലും ഇക്കൂട്ടത്തിലെ എല്ലാ സിനിമകളുടെയും പ്രധാന ന്യൂനത ഒന്നുങ്കിൽ സിനിമാറ്റിക് പാപ്പരത്തമോ അല്ലെങ്കിൽ ബിംബങ്ങളുടെ അടൂർ ഫിക്സേഷനോ ആയിരുന്നു. ഈ ആർട്ട് വേവിലെയും പാരലൽ എന്*ട്രിയും ഏക ക്വാളിടി സിനിമയുമായ ഡോൺ പാലതറയുടെ ശവത്തിനൊപ്പം തലപ്പൊക്കം നിൽക്കുന്ന വർക്കാണ് മൺറോ തുരുത്ത്.

    ഗഹനമായൊരു പ്രമേയം ലളിതമായി അവതരിപ്പിക്കുന്നിടതാണ് മൺറോ തുരുത്തിന്*റെ കരുത്ത്. മൺറോ തുരുത്തിലെ വലിയ തറവാട്ടിൽ കാലം കഴിക്കുന്ന അപ്പൂപ്പനെ (ഇന്ദ്രന്*സ്) കാണാനെത്തുകയാണ് കൊച്ചുമകൻ കേശു (ജേസൻ ചാക്കോ). മാനസികാസ്വാസ്ഥ്യം ആരോപിക്കപ്പെടുന്ന കേശുവിനെ അച്ഛൻ ബാംഗ്ലൂർ നിംഹാൻസിൽ ചികിത്സക്ക് കൊണ്ട് പോകേണ്ടത് വേണ്ടെന്നുവെപ്പിച്ച് അപൂപ്പൻ നാട്ടിൽ നിർത്തുന്നത് മൺറോ തുരുത്ത് അവനു മരുന്നാകുമെന്നു കരുതിയാണ്. രണ്ടു ദിവസം നാട്ടിലെ കാറ്റും വെളിച്ചവുമൊക്കെ കൊണ്ട് അവൻ ഭാവി പ്ലാൻ ചെയ്യട്ടെ എന്ന് കരുതുന്ന അപൂപ്പന്*റെ അഭിപ്രായത്തിൽ കൊച്ചുമകനല്ല, ജീവിക്കാൻ സമയമില്ലാതെ ജോലി ചെയ്യുന്ന അവന്*റെ അച്ഛനാണ് പ്രാന്ത്. ഇനി അഥവാ പ്രശ്നക്കാരനാനെങ്കിൽ തന്നെ അവന്*റെ ഒരു വിളച്ചിലും ഈ മൺറോ തുരുത്തിൽ നടക്കില്ലെന്നാണ് അയാളുടെ ആത്മവിശ്വാസം. അതു കണ്ട് മകനെ ഏല്പിച്ച് അച്ഛൻ തിരിച്ചുപോകുന്നു.

    അങ്ങനെ അപ്പൂപ്പനും കൊച്ചുമകനും തമ്മിലൊരു പ്രത്യേക ആത്മബന്ധം ഉടലെടുക്കുന്നു. പക്ഷെ ക്രമേണ കേശുവിന്*റെ ശീലങ്ങളും ശീലക്കേടുകളും അപൂപ്പന് ഒഴിവാക്കാനാകാത്ത തലവേദനയാകുന്നു. അപ്പൂപ്പനെ കുത്തിവെച്ചു കൊല്ലുമെന്ന് തമാശ പറഞ്ഞ് മെർക്കുറി നിറച്ച സിറിഞ്ചുമായി നടക്കുന്ന കേശുവും ഉറക്കം നഷ്ടപെട്ട അപ്പൂപ്പനും തമ്മിലുള്ള ക്യാറ്റ് ആൻഡ്* മൗസ് ഗെയ്മാണ് പിന്നീടുള്ള സിനിമ.



    മലയാളസിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവനടനായിരുന്നു ഇന്ദ്രന്*സെന്നു മൺറോ തുരുത്ത് നമുക്ക് കാണിച്ചു തരും. അടുത്ത കാലത്തെങ്കിലും ഇന്ദ്രന്*സിനെ പതിവ് കഴുത്ത് വെട്ടിക്കൽ കോഡിയിൽ നിന്ന് വഴിമാറ്റിനടത്തിയ പൊട്ടാസ് ബോംബും അപോത്തിക്കിരിയുമൊക്കെ അയാളുടെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ മാത്രമായിരുന്നെന്ന് അപ്പോഴറിയാം. ഇരുപത്തിയഞ്ച് വർഷത്തോളമായി ഇരുന്നൂറ്റമ്പതിലധികം സിനിമകളിൽ ടൈപ്പ്കാസ്റ്റ് ചെയ്യപെട്ടൊരു നടന് അർഹിക്കുന്ന വേഷം നല്*കിയ സിനിമയെന്നായിരിക്കും മൺറോ തുരുത്ത് ഓർക്കപെടുക. ഒരിടത്തുപോലും ഓവറാകാത്ത സ്വാഭാവിക അഭിനയം.

    പെര്*ഫെക്റ്റ് കാസ്റ്റിംഗ് ആണ് സിനിമ. വൈദ്യരായി അലൻസിയരും, കേശുവിന്റെ പ്രൊഫെഷണൽ ഡാഡി ആയി അനിൽ നെടുമങ്ങാടും വേലക്കാരിയായി അഭിജയും. രാജിവ് രവിയുടെ ഞാൻ സ്റ്റീവ് ലോപെസിനു ശേഷം മൂവരുടെയും മികച്ച കോമ്പോ. പ്രത്യേകിച്ചും അഭിജയുടെ ഇൻഹിബിഷൻ ഇല്ലാത്ത ബോഡി ലാങ്ഗ്വേജും ഡാർക്ക് സ്കിൻ ടോണും സഹനടിവേഷത്തെപ്പോലും അവിസ്മരണീയമാക്കുന്നുണ്ട്. ചെറിയ റോളുകളിലെതുന്ന വാവ കൊട്ടാരക്കരയും പനയം രാജനും വരെ മനുവിന്*റെ ആക്ടിംഗ് ഡയറക്ഷനില്* സെയ്ഫ് ആണ്.

    മൺറോ തുരുത്തിലെ സർപ്രയ്സ് കൊച്ചുമകനാകുന്ന നവാഗതനായ ജേസൺ ചാക്കോയാണ്. സിനിമയുടെ ട്രീറ്റ്മെന്*റെ ആവശ്യപെടുന്നത് പോലെ ഒരേ സമയം ഭ്രാന്തുണ്ടെന്നും ഇല്ലെന്നും അപ്പൂപ്പനെയും പ്രേക്ഷകനെയും ഒരു പോലെ കുഴപ്പത്തിലാക്കുന്ന വിയേർഡ് എക്സ്പ്രഷനുകൾ. കണ്ണുകൾ കൊണ്ടഭിനയിക്കാൻ കഴിവുള്ള നടൻ. ബാലയോ സെൽവരാഘവനോ പോലെ പെർഫോം ചെയ്യിക്കാനരിയുന്നൊരു സംവിധായകന്*റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞാൽ ഫഹദ് ഫാസിലിനു ശേഷമാര് എന്നതിനുള്ള ഉത്തരമാകും ജേസൺ.

    ആർട്ട് ഹൗസ് ഗിമ്മികുകളൊന്നും ഇല്ലാതെയാണ് പ്രതാപ്* നായരുടെ ഛായഗ്രഹണം.കഥയിലെ ഈവന്*റുകളെ ഫ്ലോ മുറിയാതെ ക്യാപ്ച്ചർ ചെയ്യുന്ന ക്യാമറ സീൻ ആവശ്യപെടുന്ന രംഗങ്ങളിൽ മാത്രമേ ട്രാക്കിലോ ക്രെയ്നിലോ എത്തുന്നുള്ളൂവെന്നത് ഇക്കാലത്ത് അപൂർവമായിരിക്കും. മനോജ്* കണ്ണോത്തിന്*റെ എഡിറ്റിംഗ് ഉം സിനിമക്ക് സ്ലോ ത്രില്ലെർ മൂഡ്* നൽകുന്നുണ്ട്. മ്യൂസികും ക്യാമറ ഇന്*റര്*വെൻഷൻപോലെ തന്നെ അത്യാവശ്യമിടങ്ങളിൽ മാത്രമേയുള്ളൂ. പ്രമോദ് തോമസിന്*റെയാണ് സൗണ്ട് ഡിസൈനും മിക്സും. ഒന്നരമണിക്കൂർ പിടിച്ചിരുത്തുന്ന സിനിമയിലെ താരം സംവിധായകൻ തന്നെയാണ്. ജീവിതത്തിന്*റെ തീര്*ച്ചയില്ലായ്മയും സത്യത്തിന്*റെ ആപേക്ഷികതയും ഉള്ളിലൊളിപ്പിച്ചൊരു വിക്കെഡ് ഡ്രാമയുണ്ടാക്കിയ മനുവിന്*റെ ക്രാഫ്റ്റ് ആണ് സിനിമ.

    കേശുവിനു പ്രാന്താണോ അല്ലയോയെന്നും, കേശു അപ്പൂപ്പനെ കുത്തിവെച്ചത്* മെർക്കുറിയാണോ വെള്ളമാണോ എന്നും അവസാനം വരെ പിടി തരുന്നില്ല സിനിമയും സംവിധായകനും. അപ്പൂപ്പൻ ഇടയ്ക്കിടെ പറയുന്ന പോലെ - ഒന്ന് സത്യമാണ്. ഒന്ന് കള്ളവും. പക്ഷെ എങ്ങനെ അറിയും !

  17. Likes kizhakkan pathrose liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •