Page 1 of 2 12 LastLast
Results 1 to 10 of 13

Thread: ആനന്ദം a retrospect

  1. #1

    Default ആനന്ദം a retrospect


    ✦കൂടുതൽ വിശദീകരണങ്ങളുടെ ആവശ്യമില്ല, 'വിനീത്* ശ്രീനിവാസൻ' എന്ന പേർ മാത്രം മതി, നാമേവരും തിയെറ്ററുകളിലേക്ക്* ആകർഷിക്കപ്പെടാൻ..! മലർവാടി ആർട്സ്* ക്ലബ്ബിനും, തട്ടത്തിൻ മറയത്തിനും, തിരയ്ക്കും, ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിനും ശേഷം, വിനീത്* ശ്രീനിവാസന്റെ പേർ വീണ്ടും ഒരു ചിത്രത്തിന്റെ പോസ്റ്ററിൽ കാണുന്നു. എന്നാൽ ഇത്തവണ, സംവിധായകനായിട്ടല്ല, ഒരു നിർമ്മാതാവിന്റെ കസേരയിലാണ്* അദ്ദേഹമിരിക്കുന്നതെന്ന് മാത്രം.!

    ■ജൂഡ്* ആന്റണിക്കും ബേസിൽ ജോസഫിനും ശേഷം, വിനീത്* ശ്രീനിവാസന്റെ ശിഷ്യഗണത്തിലെ ഒരാൾ കൂടി സംവിധാന രംഗത്തേക്ക്*-ഗണേഷ്*രാജ്*.! മുപ്പതോളം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ്* ആനന്ദം ഒരുക്കുന്നത്*. കഥാപാത്രങ്ങൾ മാത്രമല്ല, അണിയറയിൽ വിവിധ മേഖലകളിൽ സാന്നിധ്യമറിയിക്കുന്നവരും നവാഗതർ തന്നെ.

    ■കലാലയ ജീവിതം, ആ ഘട്ടത്തിലെ വിനോദയാത്ര തുടങ്ങിയ പലതും ട്രൈലറിൽ വ്യക്തമായിരുന്നതിനാൽ, തീർച്ചയായും ക്യാമ്പസ്* ജീവിതം ഓർമ്മകളിലുള്ള ഏതൊരാൾക്കും ചിത്രത്തോടുള്ള ആവേശം വർദ്ധിച്ചേക്കാം. 120-മിനിറ്റുകളാണ്* ചിത്രത്തിന്റെ ദൈർഘ്യം.

    SYNOPSIS
    ■ഒരു എഞ്ചിനീയറിംഗ്* കോളേജിലെ വിദ്യാർത്ഥികൾ നടത്തുന്ന ഇൻഡസ്ട്രിയൽ വിസിറ്റിംഗ്* ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ആ യാത്രയുടെ തുടക്കം മുതൽ, തീരുന്നതുവരെയുള്ള നാലു ദിവസങ്ങളിലെ സംഭവവികാസങ്ങളാണ് ചിത്രത്തെ നയിക്കുന്നത്*.

    �CAST & PERFORMANCES
    ■'ആനന്ദ'ത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി നാല് ആണ്*കുട്ടികളും മൂന്ന് പെണ്*കുട്ടികളുമാണുള്ളത്*. അക്ഷയ്*, കെ. ഉണ്ണികൃഷ്ണൻ പിള്ള (കുപ്പി) ദിയ, റോക്സ്റ്റാർ ഗൗതം, വരുൺ, ദേവിക, ദർശന എന്നിവരാണ്* പ്രധാന കഥാപാത്രങ്ങൾ. കൃത്രിമത്വം തോന്നാത്ത വിധത്തിൽ ഓരോരുത്തരും തങ്ങളുടെ വേഷം വൃത്തിയായിത്തന്നെ അവതരിപ്പിച്ചു. കുപ്പി ഒരു ഹാസ്യകഥാപാത്രവും, വരുൺ ഗൗരവക്കാരനുമായിരുന്നു. ഇമോഷണൽ രംഗങ്ങളിലടക്കം ഒരു കഥാപാത്രവും വെറുപ്പിച്ചില്ല എന്നത്* ശ്രദ്ധേയമാണ്*.

    ■എടുത്തു പറയേണ്ട ഒരു കഥാപാത്രം, ഡബ്സ്മാഷുകളിലൂടെ ശ്രദ്ധേയയായ വിനിതാ കോശി അവതരിപ്പിച്ച്* ലൗലി മിസ്* ആണ്*. എല്ലാ കോളേജുകളിലും കണ്ടേക്കാവുന്ന, കുട്ടികളോട്* മാനസികമായി ഏറെ അടുപ്പമുള്ള അധ്യാപികയുടെ വേഷം നന്നായിത്തന്നെ അവർ കൈകാര്യം ചെയ്തു. ഡോ.റോണി ഡേവിസ്* അവതരിപ്പിച്ച ചാക്കോമാഷിന്റെ വേഷം വളരെ രസകരമായിരുന്നു. ലൗലി മിസ്*-ചാക്കോമാഷ്* കോമ്പിനേഷൻ രംഗങ്ങൾ തിയെറ്ററിൽ വലിയ ചിരിയുണ്ടാക്കി.

    ■കോട്ടയം പ്രദീപ്*, രഞ്ജി പണിക്കർ, ദിനേഷ്* പണിക്കർ, എന്നിവരെ കൂടാതെ ഒരു വമ്പൻ സർപ്രൈസും നമുക്കായി സംവിധായകൻ കാത്തുവച്ചിരുന്നു.

    �CINEMATOGRAPHY
    ■'നേര'ത്തിന്റേയും 'പ്രേമ'ത്തിന്റേയും ഛായാഗ്രാഹകന്* ആനന്ദ് സി. ചന്ദ്രനാണ് 'ആനന്ദ'ത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കേരളത്തിനു പുറത്തുള്ള വിവിധ സഞ്ചാരകേന്ദ്രങ്ങളും, ക്ഷേത്രങ്ങളും നന്നായിത്തന്നെ ക്യാമറയിൽ പകർത്തപ്പെട്ടു. ചില ഹെലിക്യാം ഷോട്ടുകളും ഉണ്ടായിരുന്നു.

    ��MUSIC & ORIGINAL SCORES
    ■ഒട്ടേറെ ഹിറ്റ് ഗാനങ്ങൾ പാടിയ സച്ചിന്* വാര്യര്* ആദ്യമായി സംഗീത സംവിധായകനാവുകയാണ്* ആനന്ദത്തിലൂടെ. ഗാനങ്ങൾ എല്ലാം തന്നെ ശരാശരി നിലവാരം മാത്രം പുലർത്തി. എന്നാൽ പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ആസ്വാദ്യതയെ വർദ്ധിപ്പിച്ചു.

    OVERALL VIEW
    ■പ്രേക്ഷകനെ കലാലയജീവിതത്തിലേക്ക്* കൂട്ടിക്കൊണ്ടുപോവുന്ന, രസകരമായ ഒരു ചിത്രം. പുതുമയുള്ള കഥ, മികച്ച തിരക്കഥ, ഒരു തുടക്കക്കാരനിൽ നിന്നും പ്രതീക്ഷിച്ചതിനുമപ്പുറമുള്ള, തികവുറ്റ ആവിഷ്കാരം. ഇൻഡസ്ട്രിയൽ വിസിറ്റിംഗിനായി പോകാനൊരുങ്ങുന്ന കമ്പ്യൂട്ടർ സയൻസ്* വിദ്യാർത്ഥികളുടെ ആകാംക്ഷ, സന്തോഷം തുടങ്ങിയവയിലൂടെ ചിത്രമാരംഭിച്ചു. തുടർന്നങ്ങോട്ട്* യാത്രയാണ്*. രണ്ടാം പകുതിയിലെ ചില രംഗങ്ങളിലിൽ അൽപം ലാഗിംഗ്* അനുഭവപ്പെട്ടു. ക്ലൈമാക്സ്* പൂർണ്ണതൃപ്തി നൽകുന്നുണ്ട്*.

    ■ഇന്നത്തെ കലാലയത്തെ പ്രതിനിധീകരിക്കുന്ന ഈ ചിത്രത്തിൽ, സൗഹൃദം, പ്രണയം, പഠനയാത്ര തുടങ്ങിയവയാണ് പ്രധാന വിഷയങ്ങളായി വരുന്നത്. പ്രേക്ഷകനെ ആദ്യന്തം ആവേശത്തോടുകൂടി പിടിച്ചിരുത്തുവാൻ പര്യാപ്തമായിരുന്നു ചിത്രത്തിന്റെ മേക്കിംഗ്*. കാസ്റ്റിംഗ്* എടുത്തുപറയേണ്ടതാണ്*. എല്ലാ കഥാപാത്രങ്ങൾക്കും തത്തുല്യ പ്രാധാന്യമാണ്* ചിത്രം നൽകിയിരിക്കുന്നത്*.

    ■കോളേജ്* ജീവിതം കേന്ദ്രീകൃതമായി നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്*. അവയെല്ലാം ഗൃഹാതുരത്വത്തിന്* പ്രാധാന്യം നൽകിയപ്പോൾ 'ആനന്ദം' ഇന്നത്തെ കോളേജിനെ പച്ചയായി ആവിഷ്കരിച്ചു. വിദ്യാർത്ഥികളുടെ ശീലങ്ങളോടും ദുശ്ശീലങ്ങളോടും സംവിധായകൻ വ്യത്യസ്ത സമീപന രീതികളായിരുന്നില്ല സ്വീകരിച്ചത്*. വർത്തമാനകാലഘട്ടത്തിലെ കോളേജ്* ജീവിതവും, ആൺ-പെൺ സൗഹൃദവും അവരുടെ സന്തോഷങ്ങളും ചിത്രത്തിൽ ദൃശ്യമാണ്*.

    ■(ക്യാമ്പസ്* ജീവിതത്തിന്റെ ഭാഗമായ) കോമിക്* എലമെന്റ്സ്* ചിത്രത്തിൽ ധാരാളമുണ്ട്*. അശ്ലീലസംഭാഷണത്തിന്റെയോ ദ്വയാർത്ഥ പ്രയോഗങ്ങളുടേയോ അതിപ്രസരമില്ലാതെ അവയിൽ മിക്കതും വർക്കൗട്ട്* ആയിട്ടുമുണ്ട്*. എഞ്ചിനീയറിംഗ്* വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും സംഭാഷണങ്ങളിൽ കടന്നുകൂടുന്ന പഠനവുമായി ബന്ധപ്പെട്ട ചില പ്രയോഗങ്ങൾ രസാവഹമായി അവതരിപ്പിച്ചിരിക്കുന്നു. ഒപ്പം, ഹമ്പി ക്ഷേത്രത്തേക്കുറിച്ചും, അതിന്റെ ചരിത്രപരമായ പ്രാധാന്യത്തേക്കുറിച്ചും വിജ്ഞാനപ്രദമായ ചില വിവരങ്ങൾ പകർന്നുതരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്*.

    ■പ്രധാന കഥാപാത്രങ്ങളായ ഏഴുപേരുടേയും, ലൗലി മിസ്സിന്റേയും വൈകാരികമായ ചില അവസ്ഥകൾക്ക്* ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്*. കുടുംബ പ്രശ്നങ്ങൾ ഒരു വിദ്യാർത്ഥിയെ ബാധിക്കുന്ന വിധങ്ങൾ, തന്മൂലം സഹപാഠികളുമായുള്ള ബന്ധത്തിൽ നേരിടുന്ന സംഘർഷാവസ്ഥ എന്നിവയും ദൃഷ്ടാന്തീകരിക്കപ്പെട്ടു. ആകാശ്* എന്ന സർപ്രൈസ്* കഥാപാത്രവും, രഞ്*ജി പണിക്കർ അവതരിപ്പിച്ച കഥാപാത്രവും, പ്രചോദനാത്മകമായ ചില സന്ദേശങ്ങൾ നമുക്ക്* പകർന്നുതരുന്നുണ്ട്*.

    ■എന്നിരുന്നാലും, പഠനയാത്രയിൽ പാലിക്കേണ്ട അച്ചടക്കത്തിന്റെ അതിർവരമ്പുകളേക്കുറിച്ച്* സംവിധായകൻ സ്വന്തമായി ചില നിലപാടുകളാണെടുത്തിരിക്കുന്നത്*. ഇൻഡസ്ട്രിയൽ വിസിറ്റ്* മിക്കപ്പോഴും ഒരു വെറും വിനോദയാത്ര മാത്രമായി മാറി. ഓരോ കഥാപാത്രത്തിനും ഓരോ പാർട്ണർ എന്ന സിനിമാറ്റിക്* സമത്വവും ചിത്രത്തിൽ കാണുവാനിടയായി.

    ■'ആനന്ദം' എന്ന പേർ ചിത്രത്തിനനുയോജ്യമാണോ? ഇന്ദ്രിയാനുഭവം അല്ലെങ്കിൽ അതീന്ദ്രിയാനുഭവം കൊണ്ട്* മനസ്സിനുണ്ടാകുന്ന സംതൃപ്താവസ്ഥ എന്ന് നമുക്ക്* ആനന്ദം എന്ന പദത്തെ നിർവചിക്കാം. അങ്ങനെയെങ്കിൽ, പ്രേക്ഷകനെ രണ്ടുമണിക്കൂർ ആനന്ദിപ്പിക്കാൻ ഈ ചിത്രത്തിന്* കഴിഞ്ഞിട്ടുണ്ട്*. രണ്ടുമണിക്കൂർ നേരത്തേക്ക്* ഒരു കോളേജ്* കാലഘട്ടത്തിലേക്ക്* മടങ്ങിപ്പോകുവാൻ/അതിന്റെ ഭാഗമാകുവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ധൈര്യമായി ചിത്രത്തിന്* ടിക്കറ്റെടുക്കാവുന്നതാണ്*.

    RATING: 3.25/★★★★★

    *click here: goo.gl/gNoQ4O _JOMON THIRU_*

    ➟വാൽക്കഷണം:
    ■താരസാന്നിധ്യമുള്ള ചിത്രങ്ങളെ പിന്താങ്ങുവാനായി മാത്രം സ്വമേധയാ സേവകർ ധാരാളമുണ്ട്*. എന്നാൽ നവാഗതരുടെ നല്ല ചുവടുവെയ്പ്പുകളേപ്പോലും പലരും കണ്ടില്ലെന്ന് നടിക്കാറുണ്ട്*. ആനന്ദം ഒരു മികച്ച തുടക്കമാണ്*. നിരവധി പേർക്ക്* പ്രചോദനമായേക്കാവുന്ന ഒരു ചിത്രം. എല്ലാവർക്കും തിയെറ്ററിൽ നിന്നു തന്നെ 'ആനന്ദം' കണ്ട്* വിജയിപ്പിക്കാം.

    *read also at:* https://jomonthiru.wordpress.com
    https://m.facebook.com/jomonthiru #jomonthiru

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxxx jomon

  4. #3

    Default

    Jomone puli pidichu ennokke ivide aaro parayana kettallo...


    Thanks for the review..

  5. #4
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review...

    Sent from my Micromax E455 using Tapatalk

  6. #5
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    Thanks my dear......
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  7. #6
    FK Bilal yathra's Avatar
    Join Date
    Dec 2013
    Location
    clt
    Posts
    19,290

    Default

    Thanks for the review
    MEGASTAR MAMMOOKKA THE FACE OF INDIAN CINEMA 😎😍

  8. #7

    Default

    Thanks jomon...vamban surprise polichille...

  9. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks for the Review.........

  10. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanx 4 the review...



  11. #10
    FK Freaken Cinema Freaken's Avatar
    Join Date
    Jul 2016
    Location
    Alappuzha
    Posts
    36,587

    Default

    Thanks Bhai!

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •