പുലിമുരുകന്റെ നൂറു കോടി വിജയത്തെ കുറിച്ച് നിര്*മാതാവിന്റെ മകന്* പറഞ്ഞത് എന്താണെന്നോ?
പുലിമുരുകന്* നൂറു കോടി നേടിയതിന്റെ സന്തോഷത്തിലാണ് സിനിമാ ലോകം. ഒക്ടോബര്‍* ഏഴിന് റിലീസ് ചെയ്ത ചിത്രം ഏറ്റവും വേഗത്തില്‍* 25 കോടി, 50 കോടി നേടിയതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് ചിത്രം നൂറു കോടി വിജയം നേടുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പുലിമുരുകന്റെ മലയാള സിനിമയിലെ ഏറ്റവും വലിയ മുന്നേറ്റം. എന്നാല്‍* ഇത്രയും വലിയൊരു വിജയം അപ്രതീക്ഷതമായിരുന്നുവെന്ന് നിര്*മാതാവ് ടോമിച്ചന്* മുളകുപാടത്തിന്റെ മകന്* റോബിന്* പറയുന്നു.
സിനിമ ചെയ്യുന്നതിന് മുമ്പ് ഒരു പത്തു കോടി പപ്പ( ടോമിച്ചന്* മുളകുപാടം) മാറ്റി വച്ചിരുന്നു. നല്ലൊരു സിനിമ ചെയ്യണമെന്ന് പപ്പയുടെ ആഗ്രഹമായിരുന്നുവെന്നും റോബിന്* പറഞ്ഞു. ടെലിവിഷന്‍* ചാനലിന് നല്*കിയ അഭിമുഖത്തിലാണ് റോബിന്* ഇക്കാര്യം പറഞ്ഞത് 12 കോടിയാണ് ചിത്രത്തിന്റെ ഇന്യഷീല്* ബഡ്ജറ്റ് ഉദ്ദേശിച്ചത്. എന്നാല്‍* ചിത്രീകരണം പൂര്*ത്തിയായപ്പോള്* ഇരട്ടിയിലധികം പണം ചിത്രത്തിന് വേണ്ടി വന്നുവെന്നും റോബിന്* പറയുന്നു.ചെറിയ ബുദ്ധിമുട്ട് ചിത്രീകരണം തുടങ്ങിയതിന് ശേഷം ബിസിനസില്‍* ചെറിയ ബുദ്ധിമുട്ട് വന്നിരുന്നു. പക്ഷേ അതെല്ലാം പപ്പ നല്ല രീതിയില്‍* തന്നെ കൈകാര്യം ചെയ്തുവെന്നും റോബിന്* പറയുന്നു.
അഭിനയത്തെ കുറിച്ച് അഭിനയിക്കാന്‍* വലിയ താത്പര്യമില്ലായിരുന്നു. മുമ്പ് സിനിമയില്‍* എനിക്കൊരു റോള്‍* ഉണ്ടെന്ന് പപ്പയും ഉദയേട്ടനും(ഉദയ്കൃഷ്ണന്*) പറഞ്ഞിരുന്നു. പക്ഷേ അന്നെ എന്നെ കളിയാക്കിയാതാണെന്ന് ഞാന്‍* വിചാരിച്ചത്. പിന്നീട് സിനിനിമയുടെ ചിത്രീകരണത്തിന് രണ്ട് ദിവസം മുമ്പ് എന്നോട് വീണ്ടും ഇക്കാര്യം പറഞ്ഞത്. റിലീസ് വരെ നല്ലൊരു സിനിമയാണെന്നും ഒരുപാട് ഹൈപ്പുണ്ടെന്നും അറിയാമായിരുന്നു. എന്നാലും റിലീസ് വരെ നല്ല ടെന്‍*ഷന്* അടിച്ചിട്ടുണ്ടെന്ന് റോബിന്* പറയുന്നു.