ദൃശ്യം ഇറങ്ങിയപ്പോ "ഇനി ഇതില്കൂടുതലെന്ത്" എന്നാലോചിച്ചിരുന്നു. മൂന്ന് ദശാബ്ദങ്ങൾ നീണ്ട അത്യുജ്ജ്വലമായ ക്യാരീറിനു അതിനു പോന്ന ഒരു ഫൈനൽ എട് കൂടി ചേർത്ത് അണ്ണൻ "gentle walk into the sunset" തുടങ്ങി എന്നൊക്കെ കരുതിയ ഞാൻ എത്രെ വിഡ്ഢിയാണ്!
ഇതിപ്പോ sunset പോയിട്ട് പുത്തൻ ഒരു ഉദയമാണ് കാണുന്നത്. ഇതുവരെ കണ്ടതിനേക്കാളും പ്രഭയോടുകൂടിയുള്ള ഒരു പുതിയ സൂര്യോദയം. ഇടക്കൊരല്പം വിശ്രമിച്ചപ്പോൾ ഇറങ്ങിക്കളിച്ച പിള്ളേരുടെ കളികളെയൊക്കെ ചെറുപുഞ്ചിരിയോടെ വീണ്ടും totally irrelevant ആക്കിമാറ്റിയ ഒരു രണ്ടാം വരവ്. ഇനീം കിടക്കുന്നതേയുള്ളു ലൂസിഫറും മറ്റും
ഇത് ലാലേട്ടൻ ആണ്. മൂന്നര ദശാദ്*ബങ്ങളായി മലയാളികളുടെ കൂടെ വളർന്ന അവർ നെഞ്ചിലേറ്റിയ ലാലേട്ടൻ. ചുമ്മാ അങ്ങ് പോവാൻ മാത്രം ഒരു വെറും സൂപ്പർ അല്ല ഇത് - ഒരു ടോട്ടൽ ആക്ടർ ആണ് - പിന്നെ വേറെ പലതും.
വീണ്ടും ഒരു വിശ്വാസി ആകിയതിനു നന്ദി ഉണ്ട് ലാലേട്ടാ...