Page 76 of 77 FirstFirst ... 266674757677 LastLast
Results 751 to 760 of 769

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളെ ഇതിലേ ഇതിലേ

 1. #751
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  ജപ്പാനിലെ 'മിയാവാക്കി' ഇതാ കൊച്ചിയിലും; നട്ടത് 2500 വൃക്ഷത്തൈകൾ ​

  മിയാവാക്കി ഫോറസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ.? ജപ്പാനില്* നിലനില്*ക്കുന്ന മരംനടീല്* രീതിയാണ് ഇത്. കൊച്ചി കളമശേരി സെന്റ് പോള്*സ് കോളജിലെ പൂര്*വവിദ്യാര്*ഥികളും മിയാവാക്കി മരംനടീലിന് തുടക്കം കുറിച്ചു. വരാപ്പുഴ അതിരൂപതയും യു.എസ്.ടി ഗ്ലോബലും ചേര്*ന്നാണ് 130 തരത്തില്*പ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം വൃക്ഷത്തൈകള്* നട്ടത്.
  സെന്റ് പോഴ്ർസ് കോളജില്* വൃക്ഷത്തൈ നടാനെത്തിയവര്* പരസ്പരം ചോദിച്ചു. എന്താണ് മിയാവാക്കി . ഒടുവില്* കാര്യം പിടികിട്ടി. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കി തുടങ്ങിവച്ച മരനടീല്* രീതിയാണ് ഇത്. വൈദികര്* ഉള്*പ്പെടെയുള്ള പൂര്*വ വിദ്യാര്*ഥികളാണ് ദി ഹാബിറ്റേറ്റ് എന്നപേരില്* മരനടീല്* തുടങ്ങിയത്. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്* സുഭിക്ഷകേരളം പദ്ധതിക്കുവേണ്ടിയാണ്.* പ്രകൃതിയെ സ്നേഹിച്ച് മരംനടുന്ന ഈ ബൃഹത് പദ്ധതി.

  എന്താണ് മിയാവാക്കി?

  ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം ഇതാണു മിയാവാക്കിയുടെ മാസ്മരികത.

  അക്കിര മിയാവാക്കി

  ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90ാം വയസ്സിലും യജ്ഞം തുടരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ.

  കാടുണ്ടാക്കാൻ

  അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ.

  ചെലവ്

  അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും.

 2. #752
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  കോവി**ഡും പാഠമായില്ല, വീണ്ടും നായ്ക്കളെ തിന്ന് ചൈന; ഇത് അവസാനത്തേത്

  ഷാങ്*ഹായ്∙ ലോകത്തിനു മുന്നിൽ നാണംകെടും വിധം പുതിയ കൊറോണ വൈറസിന്റെ ഉദ്ഭവത്തിനു കാരണമായിട്ടും പാഠം പഠിക്കാതെ ചൈന. രാജ്യത്തെ ഏറ്റവും വലിയ നായ ഇറച്ചി മേള യുലിൻ നഗരത്തിൽ ഇത്തവണയും മുടങ്ങാതെ ആരംഭിച്ചു. ജൂൺ 21 മുതൽ 30 വരെയാണ് കുപ്രസിദ്ധമായ മേള. നായ ഇറച്ചി വാങ്ങുന്നതിന് ആയിരങ്ങളാണ് മേളയ്ക്കെത്തുക.
  വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ലോകത്തെ ഞെട്ടിച്ച പുതിയ കൊറോണ വൈറസിന്റെ വരവെന്നു കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതിനു ചൈന നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇറച്ചിക്കു വേണ്ടി വിൽക്കേണ്ട മൃഗങ്ങളുടെ പട്ടികയിൽനിന്ന് നായയെ ഒഴിവാക്കാൻ കാർഷിക വകുപ്പ് തീരുമാനവുമെടുത്തു. നിലവിൽ വളർത്തു മൃഗമായി മാത്രമേ നായ്ക്കളെ ഉപയോഗിക്കാവൂ എന്നാണു നിർദേശം. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മേള ആരംഭിച്ചിരിക്കുന്നത്.
  അതിനിടെ, ഇക്കഴിഞ്ഞ ഏപ്രിലിൽ ഷെൻജേൻ നഗരം നായ ഇറച്ചി നിരോധിക്കുകയും ചെയ്തു. ചൈനയിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നിരോധനം. എന്നിട്ടും മറ്റു നഗരങ്ങൾ പാഠം പഠിച്ചില്ല. മാത്രവുമല്ല കോവിഡ് രണ്ടാം വരവിന്റെ സൂചനകൾ ലഭിച്ചിട്ടും ആയിരങ്ങൾ ഒത്തു ചേരാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണു ചൈന. കോവിഡിനു വിരുന്നൊരുക്കുന്നതിനു സമാനമാണിതെന്നാണ് മൃഗസ്നേഹികൾ വിമർശിക്കുന്നത്.
  കൂട്ടിൽ കുത്തിനിറച്ച നിലയിൽ വിൽപനയ്ക്കെത്തുന്ന നായ്ക്കൾ യുലിൻ മേളയിലെ സങ്കടക്കാഴ്ചയാണ്. പ്രാകൃതമായ രീതിയിൽ നായ്ക്കളെ കൈകാര്യം ചെയ്യുന്നതിനു കുപ്രസിദ്ധവുമാണ് മേള. മൃഗങ്ങളെയും ഇറച്ചിയും കൈകാര്യം ചെയ്യുന്നത് പലപ്പോഴും വൃത്തിഹീനമായ സാഹചര്യത്തിലാണ്. കോവിഡ് കാലത്തെ ഇറച്ചി വിൽപനയിലെ നിയന്ത്രണങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ മേള നടത്തിയിരിക്കുന്നതും.
  നായ്ക്കളെ ജീവനോടെ തീയിലിട്ടു ചുടുന്നതും ഇവിടുത്തെ രീതിയാണ്. നായ് ഇറച്ചികൊണ്ടുള്ള വിഭവങ്ങളുമായി ലൈവ് സ്റ്റാളുകളും ഹോട്ടലുകളുമുണ്ടാകും. എന്നാൽ ഇത്തവണ മേളയ്ക്ക് ജനം കുറവാണെന്നാണ് മൃഗസ്നേഹികള്* പറയുന്നത്. മാത്രവുമല്ല, സർക്കാർ നിയമനടപടികൾ ശക്തമാക്കുകയാണെങ്കിൽ ഇത്തവണത്തെ യുലിൻ മേള അവസാനത്തേതായിരിക്കുമെന്നും അവർ പറയുന്നു.
  മൃഗങ്ങൾക്കു വേണ്ടി മാത്രമല്ല, ലോകത്തിന്റെയും ചൈനയുടെയും ആരോഗ്യം മാനിച്ചെങ്കിലും ഇത്തരം പ്രവൃത്തികളിൽനിന്നു രാജ്യം വിട്ടുനിൽക്കുമെന്നാണ് കരുതുന്നതെന്ന് ഹ്യൂമന്* സൊസൈറ്റി ഇന്റർനാഷനൽ പ്രവർത്തകൻ പീറ്റർ ലി പറയുന്നു. നായ ഇറച്ചി വിൽക്കാനും ഭക്ഷണമാക്കി കഴിക്കാനും സ്ഥലം നൽകി, കോവിഡ്* കാലത്ത് ആയിരങ്ങൾക്ക് ഒത്തുചേരാൻ അവസരമൊരുക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു.

  ഹ്യൂമൻ സൊസൈറ്റി ഇന്റർനാഷനലിന്റെ നേതൃത്വത്തിൽ യുലിൻ മേള തടയാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു കോടിയോളം നായ്ക്കളെയും 40 ലക്ഷത്തോളം പൂച്ചകളെയുമാണ് ചൈന ഇറച്ചിക്കായി ഓരോ വർഷവും കൊന്നൊടുക്കുന്നതെന്നാണു കണക്കുകൾ. ഭാവിയിൽ ഇത്തരം മേളകൾക്ക് അനുമതി നൽകില്ലെന്ന് ഇറച്ചി വിൽപനക്കാർക്ക് സർക്കാർതലത്തിൽ മുന്നറിയിപ്പ് ലഭിച്ചതായും സൂചനയുണ്ട്. പക്ഷേ അടുത്തകാലത്തൊന്നും അതു സംഭവിക്കാനിടയില്ലെന്നും നിരീക്ഷകർ പറയുന്നു.

 3. #753
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  തെക്കരുടെ കൊക്കർണി, വടക്കരുടെ വാലൻ കിണർ; കേട്ടിട്ടുണ്ടോ ഈ അദ്ഭുതത്തെക്കുറിച്ച്?

  ഈ ന്യൂജെൻ കാലത്തും പഴമയോടും പാരമ്പര്യത്തോടുമുള്ള മലയാളികളുടെ പ്രണയം വർധിച്ചു വരികയാണ്. അതല്ലെങ്കിലും നഷ്ടപ്പെട്ടു തുടങ്ങുമ്പോൾ മാത്രമേ പലതിന്റെയും മൂല്യം നമ്മൾ തിരിച്ചറിയുകയുള്ളൂ. നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെയും മാതൃകയിൽ പഴയ വാസ്തുകലാപാരമ്പര്യം തിരിച്ചുപിടിക്കാൻ ശ്രമം നടത്തുന്ന ആർക്കിടെക്റ്റുകൾക്കുപോലും പിടികൊടുക്കാത്ത ഒരു പരമ്പരാഗത മാതൃകയാണ് കൊക്കർണികൾ. കുളങ്ങളും കൽപടവുകളും എല്ലാം പുനർനിർമിക്കാൻ കഴിഞ്ഞപ്പോഴും കൊക്കർണികൾ മാത്രം ആധുനികതയ്ക്ക് പിടികൊടുത്തില്ല എന്നത് അത്ഭുതമാണ്.
  പഴയകാലത്ത് വിശാലമായ ഭവനങ്ങളുടെ മുഖ്യ ജലവിഭവസ്രോതസ്സായിരുന്ന കൊക്കർണികളെ പറ്റി ഇന്ന് പലർക്കും അറിവില്ല എന്നതാണ് വാസ്തവം. 'കൊക്കർണി'കൾ അഥവാ 'കൊക്കരണി'കൾ എന്നാൽ കിണറുകൾക്കു സമാനമായ ഒരുതരം ജലസ്രോതസുകളാണ്. ഇവയെ പ്രാദേശികമായ ഭാഷാശൈലിയുടെ അടിസ്ഥാനത്തിൽ ചിലയിടങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ, 'വാലൻകിണർ' എന്നും വിശേഷിപ്പിച്ച് കേൾക്കുന്നുണ്ട്.എന്നാൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ നിർമിതി ഇന്ന് പലയിടങ്ങളിലും മൂടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
  ഗാർഹിക ആവശ്യങ്ങൾക്കായി വെള്ളം എടുക്കുന്നതിനായിട്ടാണ് കൊക്കർണികൾ ഉപയോഗിച്ചിരുന്നത് എങ്കിലും ഒരിക്കലും കിണറുകൾക്ക് സമാനമായിരുന്നില്ല കൊക്കർണികൾ. കിണറുകളിലെപ്പോലെ 'കൊക്കർണി'കളിൽ വെള്ളം കോരിയെടുക്കുന്നതിനുള്ള കപ്പിയോ കയറോ ഉണ്ടാവുകയില്ല.
  പകരം, വെള്ളം എടുക്കുന്നതിനായി അടിത്തട്ടിൽ വരെ ഇറങ്ങിച്ചെല്ലുവാൻ സാധിക്കുന്ന വിധത്തിലുള്ള ചവിട്ടുപടികളാണ് ഉണ്ടാകുക. മഴക്കാലത്ത് ഇതിൽ വെള്ളം ഉയർന്ന് വരുമ്പോൾ പടികൾക്ക് മുകളിൽ നിന്നും വെള്ളം കോരിയെടുക്കാം. വേനലിൽ വെള്ളം വറ്റുന്ന അവസ്ഥയിൽ മാത്രം കൂടുതൽ പടികൾ ഇറങ്ങി താഴേക്കു ചെന്ന് വെള്ളമെടുക്കാം.
  കടുത്ത വേനലിനെ അഭിമുഖീകരിക്കേണ്ടി വരുന്ന കാലഘങ്ങളിൽ പ്രദേശത്തെ മറ്റ് ജലസ്രോതസുകൾ വറ്റിവരണ്ടാൽ പോലും കൊക്കർണികളിൽ വെള്ളം ഉണ്ടായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മാത്രമല്ല, ഒരു പ്രദേശത്ത് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശുദ്ധമായ ജലം ലഭിക്കുന്നതും കൊക്കർണികളിൽ നിന്നായിരിക്കും. വാസ്തുവിദഗ്ദർ അത്ര കൃത്യമായി സ്ഥാനം നിർണയിച്ച ശേഷമാണു ഓരോ കൊക്കർണിയും നിർമിച്ചിരുന്നത്.
  സാധാരണ കിണറുകൾ കുത്തുന്ന ആളുകളിൽ നിന്നും വ്യത്യസ്തരായി പ്രത്യേക വൈദഗ്ദ്യം ലഭിച്ച ആളുകളാണ് കൊക്കർണിയുടെ നിർമാണം നോക്കുന്നത്. തറവാട് വീടുകൾക്ക് പുറമെ, ക്ഷേത്രാവശ്യങ്ങൾക്കായും പ്രത്യേക കൊക്കർണികൾ നിർമിച്ചിരുന്നു. നിലവിൽ കേരളത്തിൽ കാണാൻ കഴിയുന്ന കൊക്കർണികൾ അത്രയും ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ളവയാണ്. വീടുകളോട് അനുബന്ധിച്ചുണ്ടായിരുന്നവ പലതും ഇന്ന് ഇല്ലാതായിക്കഴിഞ്ഞു.
  കിണറുകൾക്ക് സമാനമായി വൃത്തരൂപത്തിലും, കുളങ്ങൾക്ക് സമാനമായി ചതുരാകൃതിയിലും, ഷട്ഭുജാകൃതിയിലും ഒക്കെ കൊക്കർണികൾ നിർമിക്കാറുണ്ട്. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലായി മൂടപ്പെട്ട രൂപത്തിൽ ഉപയോഗശൂന്യമായ കൊക്കർണികൾ കണ്ടെടുത്തിട്ടുണ്ട്. നിർമാണത്തിൽ ഏറെ വേറിട്ട് നിൽക്കുന്ന ഈ ജലസ്രോതസ്സുകൾ മലയാളികൾക്ക് കൈമോശം വന്നു പോയ പാരമ്പര്യ നിർമിതികളെ തന്നെയാണ് കാണിക്കുന്നത്.

 4. #754
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  തീജ്​കാഡ്​: കശ്​മീരിന്​ വീണ്ടെടുപ്പി​ന്*റെ ഉത്സവ മേളം

  ഞാറു നടീലിന്*റെ കശ്​മീരി മൊഴിയാണ്​ തീജ്​കാഡ്​. പല നാടുകളിലും ഇത്​ പതിവു കാർഷിക വൃത്തി മാത്രമാകാം. പക്ഷേ, കശ്​മീരിക്ക്​ അതിൽ പകരംവെക്കാനാവാത്ത ചില സാംസ്​കാരിക മുദ്രകളുണ്ട്​.

  മതപരമായ ആഘോഷങ്ങൾക്ക്​ കൽപിക്കുന്ന അതേ വികാരതീവ്രതയോടെയാണ്​ ശരാശരി കശ്​മീരി തീജ്​കാഡ്​ ആഘോഷിക്കുന്നത്​. ഐശ്വര്യവും സമൃദ്ധിയും വിരുന്നെത്തുന്ന പുതിയ സീസൺ കണികാണുന്ന ഉത്സവം. രണ്ടു വാക്കുകൾ ചേർന്നതാണ്​ തീജ്​കാഡ്​ (thaejkaad) എന്ന പദം- നടീൽ വസ്​തുക്കളടങ്ങിയ തീജും കൃഷീവലൻമാരെ കുറിക്കുന്ന കാഡും.

  ഒന്നിച്ചു തൊഴിലെടുക്കുന്നതായിരുന്നു കശ്​മീർ നീണ്ട കാലം പങ്കുവെച്ച സംസ്​കാരം. അയൽക്കാർ ഒത്തുചേർന്നാകും ജോലി. ഇതിൽനിന്ന്​ ഉയിരെടുത്ത പദമാണ്​ കാഡ്​. പണം കുറവായിരുന്നു അവർക്ക്​, ചില​പ്പോഴെങ്കിലും തീരെയില്ലാത്തവർ. പക്ഷേ, പരസ്​പര സഹായമാകാൻ അവർക്ക്​ ഇതുവഴി സാധിച്ചു.
  പ്രാദേശിക വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത്​ ഒരു സുഹൃത്ത്​ സ്​ഥിരമായി എന്നെ തീജ്​കാഡിന്​ ക്ഷണിക്കുമായിരുന്നു. ഞങ്ങൾക്ക്​ കൃഷിഭൂമിയില്ല. അതിനാൽ തന്നെ തീജ്​കാഡിനെ കുറിച്ച്​ അറിവുമില്ല. പക്ഷേ, അന്നു മുതൽ ഞാനേറെ അറിഞ്ഞു, പഠിച്ചു.

  സുഹൃത്തിനും എനിക്കും തീജ്​കാഡ്​ എന്നാൽ തീജ്​കാഡ്​ ബറ്റേ അഥവാ, ഇടക്കുള്ള സദ്യയെന്നേ അർഥമുണ്ടായിരുന്നുള്ളൂ. ഇടവേളയിൽ ദൂദ്​ ഖഹ്​വ (പാൽച്ചായ) കുടിക്കാനുള്ള ഇടവേള കൂടിയുണ്ട്​. അതിനാൽ, അതും.
  ചെളിമണ്ണ്​ കുതിർന്ന വെള്ളം പരസ്​പരം അടിച്ചുതെറിപ്പിക്കലായിരുന്നു തീജ്​കാഡി​നിടെ ഞങ്ങളുടെ ഹോബി. പറിച്ചെടുത്ത ഞാറ്​ കെട്ടാക്കിയത്​ ചുമന്ന്​ വയലിൽ എത്തിച്ചാൽ കുട്ടികളുടെ ജോലി തീർന്നു. അൽപം ദൂരെ വേറൊരിടത്തായിരുന്നു വിത്ത്​ പാകി ഞാറ്​ ഒരുക്കിയിരുന്നത്​.
  പൊള്ളുന്ന ചൂടിൽ ആശ്വാസം തേടി വെള്ളവും നാരങ്ങ വെള്ളവും കുടിക്കാൻ ഇടക്ക്​ വിശ്രമമുണ്ടാകും. ഉച്ചയാകു​േമ്പാൾ മെടഞ്ഞുണ്ടാക്കിയ ​കൊട്ടകളിൽ വസ്​വാൻ അഥവാ ഉച്ചഭക്ഷ​ണമെത്തും. പ്രധാനപ്പെട്ട എല്ലാ വിഭവങ്ങളും കാണും.  മധുരം കിനിയുന്ന ഈ കൃഷി ഓർമകൾ വിസ്​മരിക്കാൻ എങ്ങനെ സാധിക്കാനാണ്​? എന്നിട്ടും, അതേ കുറിച്ച്​ ഇപ്പോൾ എഴുതുമെന്ന്​ ഞാൻ ആലോചിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.

  ബിസ്​മില്ല എന്ന്​ മൊഴിഞ്ഞ്​ ആദ്യ ഞാറ്​ അമ്മായി നടുന്നത്​ ഓർക്കുന്നുണ്ട്​. കൂടെയുള്ള മറ്റു സ്​ത്രീകളും ഉറക്കെ ബിസ്​മില്ല ചൊല്ലും.
  അതോടെ, താലി (ഞാറു നടീൽ)ക്ക്​ നാന്ദിയാകും. താളം മുറുക്കി നാടൻ പാട്ടുകൾ മുഴങ്ങിതുടങ്ങും. കുരുന്നുകളായ ഞങ്ങൾക്ക്​ എല്ലാം ആഘോഷം.
  മൂന്നു ഘട്ടങ്ങളിലായുള്ള പ്രക്രിയയാണ്​ ഞാറു നടീൽ. വിത്തുവിതക്കൽ പൂർത്തിയായാൽ അവശേഷിച്ച നെല്ല്​ ഉപയോഗിച്ച്​ ബേൽ തൊമുൽ (വറുത്ത അരി) ഉണ്ടാക്കും. അയൽക്കാർ, സുഹൃത്തുക്കൾ, ബന്ധുക്കൾ- എല്ലാവർക്കും കിട്ടും ബേൽ തൊമുലിൽ ഒരു പങ്ക്​.
  വിത്തുപാകാൻ തീജ്​വാൻ അഥവാ, നിലം ഒരുക്കലാണ്​ കാർഷിക വൃത്തിയിലെ ആദ്യ പ്രക്രിയ. ഏപ്രിൽ അവസാന വാരത്തിലാണ്​ സമയം. അതിനു മുമ്പ്​ വിത്ത്​ പൊതിർത്ത്​ മുളപൊട്ടാൻ കാക്കണം. മുളവലുതായ ശേഷമാണ്​ തീജ്​വാനിൽ പാകുന്നത്​.

  30-40 ദിവസത്തെ മൂപ്പെത്തുന്നതോടെ 7-8 ഇഞ്ച്​ വലിപ്പമുള്ള ഞാറ്​ റെഡി. പ്രാവ്​, കുരുവി പോലുള്ള കിളികൾ വരാതെ നോക്കാൻ നോക്കുകുത്തികൾ സഹായിക്കും. ​അതുമതിയാകാതെ വരുന്നിടത്ത്​ മറ്റു സുരക്ഷാ മാർഗങ്ങളുമുണ്ടാകും.
  വിത്തുകൾ ഞാറായി പാകമെത്തിയാൽ തീജ്​കാഡ്​ രണ്ടാം ഘട്ടമായി. ദിവസങ്ങളെടുത്ത്​ ചാണകവും മറ്റുവളവുമിട്ട വയൽ ഉഴുതുമറിക്കുന്നു. ട്രാക്​ടറും ടില്ലറും വയൽ കീഴടക്കും മുമ്പ്​ കാള, പോത്ത്​ തുടങ്ങിയവയായിരുന്നു ആശ്രയം​. ​വയലിൽ നിശ്​ചിത അളവിൽ വെള്ളം നിറച്ചിടലാണ്​ അടുത്ത പണി. നിലം വെള്ളം കൃത്യമായി നിൽക്കാൻ സമമാക്കാനുമുണ്ട്​ പ്രത്യേക ഉപകരണം.  പിന്നീട്​, ഞാറ്​ കെട്ടുകളാക്കി തീജ്​കാഡിനായി വയലിലെത്തിക്കും. നെൽകൃഷി വളർന്ന്​ മൂപ്പെത്തിയാൽ വിളവെടുപ്പിനാകും. മെതി (ചോംബുൻ), ഉണക്കൽ (ടപസ്​-ട്രാവുൻ), കുത്തൽ (മുനുൻ), പതിര്​ കളയാൻ കാറ്റത്തിടൽ (സാതുൻ) എന്നിവ ചേർന്നതാണ്​ ആ പ്രക്രിയ.
  പക്ഷേ, കഴിഞ്ഞ പതിറ്റാണ്ടിൽ കാര്യങ്ങളെല്ലാം മാറിയിട്ടുണ്ട്​. ഞങ്ങളുടെ മുതിർന്നവർക്ക്​ തീജ്​കാഡ്​ ഒരു ഉത്സവമായിരുന്നു. മറ്റു സംസ്​ഥാനങ്ങളിൽനിന്ന്​ കൂട്ടംകൂട്ടമായി തൊഴിലാളികൾ ഞങ്ങളുടെ നാട്ടിലെത്തിയതോടെ ചില ​തൊഴിലുകൾ ബിഹാറിൽനിന്നും പഞ്ചാബിൽനിന്നുമുള്ള തൊഴിലാളികൾക്ക്​ പുറംകരാർ നൽകി.

  ഇപ്പോൾ, നെൽവയലുകൾ തരിശിട്ടുകിടക്കുകയാണ്​. തീജ്​കാഡുകളിൽ നാടൻ പാട്ടുകളുടെ ഈണം മുഴങ്ങുന്നില്ല. അയൽക്കാർക്ക്​ തീജ്​കാഡ്​ ബാറ്റേയുമില്ല. പരസ്​പര സഹായം തീരെയില്ല. വംശനാശ ഭീഷണി നേരിടുന്ന ബീൽ തോമുലി​​െൻറ രുചി ഇപ്പോഴും നാവിൽ പറന്നുനടക്കുന്നുണ്ട്​.
  പുതിയ തലമുറയെ കുറിച്ച്​ ഇതേ കുറിച്ചൊന്നും ഒരു ചുക്കുമറിയില്ല.

  ഈ വർഷം കോവിഡ്​ ലോകത്തെ നിശ്​ചലമാക്കുകയും, അന്യ സംസ്​ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക്​ വണ്ടികയറുകയും ചെയ്​തതോടെ കശ്​മീരിലും തൊഴിലാളികൾക്ക്​ ക്ഷാമമാണ്​. ജില്ലകൾക്കിടയിലെ യാത്ര പോലും ദുഷ്​കരം.

  ഇത്​ അനുഗ്രഹമായി കണ്ട്​ തീജ്​കാഡ്​ തിരികെ കൊണ്ടുവരാനുളള തയാറെടുപ്പിലാണ് ഞങ്ങൾ​. വർഷങ്ങളായി പലയിടത്തും മുടങ്ങിക്കിടക്കുന്നതാണ്​ തിരികെയെത്തുന്നത്​. തൊഴിലില്ലാതെ അലയുന്ന ചെറുപ്പക്കാർക്ക്​ ജോലി മാത്രമല്ല, അടുത്ത തലമുറയിലേക്ക്​ ഈ പൈതൃകം പേറുന്നവരാകാനും അവർക്ക്​ ഭാഗ്യമുണ്ടാകും.

  സ്വന്തമായി​ കൃഷിയിടമില്ലാത്തതിനാൽ കൂട്ടുകാരെ സഹായിക്കാനാണ്​ ഇത്തവണയും എന്*റെ തീരുമാനം. കൃഷി സമൃദ്ധിയുടെ കഥ പറയുന്ന വയലേലകൾ കാറ്റേറ്റു നൃത്തം ചെയ്യുന്ന കാഴ്​ച എന്തു മനോഹരമായിരിക്കും. കാലം പോകെ തീജ്​കാഡ്​ അപ്രത്യക്ഷമാകാതെ തലമുറകളുടെ ആഘോഷമായി നിലനിൽ​ക്ക​ട്ടെയെന്ന്​ പ്ര​ത്യാശിക്കാം... 5. #755
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ചു; ഒടുവില്* സര്*ക്കാര്* തന്നെ 'സെന്ന'യെ കാടിറക്കുന്നു

  സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വയനാട്ടില്* വളര്*ത്തിയ സെന്ന (സെന്ന സ്*പെക്റ്റബിലൈസ്) അടക്കമുള്ള അധിനിവേശ സസ്യങ്ങളെ ഒടുവില്* സര്*ക്കാര്* തന്നെ പിഴുതുമാറ്റുന്നു. സൗത്ത് അമേരിക്കയിലെ വനങ്ങളില്* ധാരാളമായി കാണപ്പെടുന്ന സെന്ന കേരളത്തിലെത്തിയപ്പോള്* ഇവിടുത്തെ വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ചുവെന്ന് ഒടുവില്* സര്*ക്കാര്* തന്നെ സമ്മതിക്കുകയാണ്.  സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വയനാട്ടില്* വളര്*ത്തിയ സെന്ന (സെന്ന സ്*പെക്റ്റബിലൈസ്) അടക്കമുള്ള അധിനിവേശ സസ്യങ്ങളെ ഒടുവില്* സര്*ക്കാര്* തന്നെ പിഴുതുമാറ്റുന്നു. അധിനിവേശ സസ്യ നിര്*മാര്*ജ്ജന പദ്ധതിയുടെ ഭാഗമായി വിദേശ സസ്യങ്ങള്* പിഴുത്മാറ്റി പ്രദേശിക-സ്വാഭാവിക വൃക്ഷങ്ങള്* വച്ചുപിടിപ്പിക്കാനാണ് സര്*ക്കാര്* തീരുമാനം. " style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി വയനാട്ടില്* വളര്*ത്തിയ സെന്ന (സെന്ന സ്*പെക്റ്റബിലൈസ്) അടക്കമുള്ള അധിനിവേശ സസ്യങ്ങളെ ഒടുവില്* സര്*ക്കാര്* തന്നെ പിഴുതുമാറ്റുന്നു. അധിനിവേശ സസ്യ നിര്*മാര്*ജ്ജന പദ്ധതിയുടെ ഭാഗമായി വിദേശ സസ്യങ്ങള്* പിഴുത്മാറ്റി പ്രദേശിക-സ്വാഭാവിക വൃക്ഷങ്ങള്* വച്ചുപിടിപ്പിക്കാനാണ് സര്*ക്കാര്* തീരുമാനം.

  നാല് വര്*ഷം കൊണ്ട് സെന്നയെ മുഴുവനായും ഇല്ലാതാക്കാന്* കഴിയുമെന്നാണ് സര്*ക്കാര്* കരുതുന്നത്. അധിനിവേശ സസ്യ നിര്*മാര്*ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനംമന്ത്രി വീഡിയോ കോണ്*ഫറന്*സിലൂടെ നിര്*വഹിച്ചു." style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  നാല് വര്*ഷം കൊണ്ട് സെന്നയെ മുഴുവനായും ഇല്ലാതാക്കാന്* കഴിയുമെന്നാണ് സര്*ക്കാര്* കരുതുന്നത്. അധിനിവേശ സസ്യ നിര്*മാര്*ജ്ജനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വനംമന്ത്രി വീഡിയോ കോണ്*ഫറന്*സിലൂടെ നിര്*വഹിച്ചു.

  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയെ തുടര്*ന്ന് വയനാട്ടിലെത്തിയ വൃക്ഷമാണ് സെന്ന. സര്*ക്കാര്* തന്നെയായിരുന്നു തൈകള്* വിതരണം ചെയ്തത്. മുത്തങ്ങ വന്യജീവി സങ്കേതത്തില്* ഉള്*പ്പെട്ട പൊന്*കുഴിയില്* വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം മരം നട്ടുപിടിപ്പിച്ചത്. എന്നാല്* പിന്നീട് വയനാടന്* കാടുകളിലാകെ ഇവ പടരുകയായിരുന്നു. " style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയെ തുടര്*ന്ന് വയനാട്ടിലെത്തിയ വൃക്ഷമാണ് സെന്ന. സര്*ക്കാര്* തന്നെയായിരുന്നു തൈകള്* വിതരണം ചെയ്തത്. മുത്തങ്ങ വന്യജീവി സങ്കേതത്തില്* ഉള്*പ്പെട്ട പൊന്*കുഴിയില്* വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ആദ്യം മരം നട്ടുപിടിപ്പിച്ചത്. എന്നാല്* പിന്നീട് വയനാടന്* കാടുകളിലാകെ ഇവ പടരുകയായിരുന്നു.

  സൗത്ത് അമേരിക്കയിലെ വനങ്ങളില്* ധാരാളമായി കാണപ്പെടുന്ന സെന്ന കേരളത്തിലെത്തിയപ്പോള്* ഇവിടുത്തെ വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ചുവെന്ന് ഒടുവില്* സര്*ക്കാര്* തന്നെ സമ്മതിക്കുകയാണ്. എക്*സോട്ടിക് വിഭാഗത്തില്*പെടുന്ന ഏറ്റവും ശല്യക്കാരനായ മരമാണ് സെന്നയെന്ന് വനംവകുപ്പിന് മനസിലായിട്ട് വര്*ഷങ്ങളേറയായി." style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  സൗത്ത് അമേരിക്കയിലെ വനങ്ങളില്* ധാരാളമായി കാണപ്പെടുന്ന സെന്ന കേരളത്തിലെത്തിയപ്പോള്* ഇവിടുത്തെ വനങ്ങളുടെ സ്വാഭാവികത നശിപ്പിച്ചുവെന്ന് ഒടുവില്* സര്*ക്കാര്* തന്നെ സമ്മതിക്കുകയാണ്. എക്*സോട്ടിക് വിഭാഗത്തില്*പെടുന്ന ഏറ്റവും ശല്യക്കാരനായ മരമാണ് സെന്നയെന്ന് വനംവകുപ്പിന് മനസിലായിട്ട് വര്*ഷങ്ങളേറയായി.

  പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് പ്രവര്*ത്തിക്കുന്ന എന്*ജിഒകളുമായി ചേര്*ന്ന് ഇതിനകം തന്നെ സെന്ന പിഴുത് മാറ്റുന്ന പ്രവൃത്തി വയനാട്ടില്* തുടങ്ങിയിട്ടുണ്ട്. സെന്നയുടെ ഇലപൊഴിഞ്ഞ് വീഴുന്ന നിലത്ത് മറ്റ് സസ്യങ്ങളും പുല്ലുകളും വളരുകയില്ല എന്നതാണ് അപകടകരം." style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  പ്രകൃതിസംരക്ഷണം ലക്ഷ്യമിട്ട് പ്രവര്*ത്തിക്കുന്ന എന്*ജിഒകളുമായി ചേര്*ന്ന് ഇതിനകം തന്നെ സെന്ന പിഴുത് മാറ്റുന്ന പ്രവൃത്തി വയനാട്ടില്* തുടങ്ങിയിട്ടുണ്ട്. സെന്നയുടെ ഇലപൊഴിഞ്ഞ് വീഴുന്ന നിലത്ത് മറ്റ് സസ്യങ്ങളും പുല്ലുകളും വളരുകയില്ല എന്നതാണ് അപകടകരം.

  Senna invasive plants " style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  Senna invasive plants

  മണ്ണിന്റെ ഫലഭൂവിഷ്ടത പൂര്*ണമായും ഇല്ലാതാക്കാന്* കഴിവുള്ള രാസപദാര്*ഥങ്ങള്* ഇലകളിലടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്* പറയുന്നത്. എങ്കിലും അപൂര്*വ്വമായി ഇവ ഭക്ഷിക്കുന്ന മാനുകളടക്കമുള്ള വന്യജീവികള്* മരത്തിന്റെ വ്യാപനത്തിന് ആക്കം കൂട്ടിയതായാണ് കരുതുന്നത്. " style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  മണ്ണിന്റെ ഫലഭൂവിഷ്ടത പൂര്*ണമായും ഇല്ലാതാക്കാന്* കഴിവുള്ള രാസപദാര്*ഥങ്ങള്* ഇലകളിലടങ്ങിയിട്ടുണ്ടെന്നാണ് വിദഗ്ധര്* പറയുന്നത്. എങ്കിലും അപൂര്*വ്വമായി ഇവ ഭക്ഷിക്കുന്ന മാനുകളടക്കമുള്ള വന്യജീവികള്* മരത്തിന്റെ വ്യാപനത്തിന് ആക്കം കൂട്ടിയതായാണ് കരുതുന്നത്.

  നിലവില്* മുത്തങ്ങ, നീലഗിരി വന്യജീവി സങ്കേതങ്ങളില്* നൂറുകണക്കിന് മരങ്ങള്* വളര്*ന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്." style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  നിലവില്* മുത്തങ്ങ, നീലഗിരി വന്യജീവി സങ്കേതങ്ങളില്* നൂറുകണക്കിന് മരങ്ങള്* വളര്*ന്നിട്ടുണ്ടെന്നാണ് വനംവകുപ്പ് കണ്ടെത്തിയിരിക്കുന്നത്.

  ജനവാസമേഖലകളിലടക്കം സെന്ന വളര്*ന്ന് പന്തലിക്കുകയാണ്. വെട്ടിനശിപ്പിച്ചാലും പിഴുതുമാറ്റിയാലും അത്ഭുതപ്പെടുത്തുന്ന അതിജീവനമാണ് സെന്നക്കുള്ളത്. വേരില്* നിന്നുപോലും വലിയൊരു മരമാകാന്* കുറച്ച് വര്*ഷങ്ങള്* മാത്രമാണ് വേണ്ടിവരുന്നത്. " style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  ജനവാസമേഖലകളിലടക്കം സെന്ന വളര്*ന്ന് പന്തലിക്കുകയാണ്. വെട്ടിനശിപ്പിച്ചാലും പിഴുതുമാറ്റിയാലും അത്ഭുതപ്പെടുത്തുന്ന അതിജീവനമാണ് സെന്നക്കുള്ളത്. വേരില്* നിന്നുപോലും വലിയൊരു മരമാകാന്* കുറച്ച് വര്*ഷങ്ങള്* മാത്രമാണ് വേണ്ടിവരുന്നത്.

  കുറഞ്ഞ സമയം കൊണ്ട് സെന്നയെ പൂര്*ണമായി നീക്കല്* ശ്രമകരമായ ജോലിയാണെന്ന് ഈ മരങ്ങള്* പിഴുത് മാറ്റാന്* വനംവകുപ്പുമായി സഹകരിച്ച് പ്രവര്*ത്തിക്കുന്ന വൈല്*ഡ് ലൈഫ് കണ്*സര്*വേഷന്* സൊസൈറ്റി പ്രൊജക്റ്റ് സ്റ്റേറ്റ് കോ-ഓര്*ഡിനേറ്റര്* അരുള്* ബാദുഷ ഏഷ്യനെറ്റ് ന്യൂസ് ഓണ്*ലൈനോട് പറഞ്ഞു. " style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  കുറഞ്ഞ സമയം കൊണ്ട് സെന്നയെ പൂര്*ണമായി നീക്കല്* ശ്രമകരമായ ജോലിയാണെന്ന് ഈ മരങ്ങള്* പിഴുത് മാറ്റാന്* വനംവകുപ്പുമായി സഹകരിച്ച് പ്രവര്*ത്തിക്കുന്ന വൈല്*ഡ് ലൈഫ് കണ്*സര്*വേഷന്* സൊസൈറ്റി പ്രൊജക്റ്റ് സ്റ്റേറ്റ് കോ-ഓര്*ഡിനേറ്റര്* അരുള്* ബാദുഷ ഏഷ്യനെറ്റ് ന്യൂസ് ഓണ്*ലൈനോട് പറഞ്ഞു.

  കുറഞ്ഞ സമയത്തില്* അധിനിവേശ മരങ്ങളെ ഇല്ലാതാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഒരു ചെറിയ വേരില്* നിന്നു പോലും സെന്ന മുളച്ച് പൊന്തും എന്നതിനാല്* തന്നെ എസ്*കവേറ്റര്* പോലെയുള്ള യന്ത്രങ്ങള്* മരങ്ങള്* പിഴുത് മാറ്റാന്* ഉപയോഗിക്കരുത്. കൃത്യമായ പദ്ധതി ആവിഷ്*കരിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ എണ്ണം കൂടി വര്*ധിപ്പിക്കേണ്ടതുണ്ടെന്നും അരുള്* പറയുന്നു." style="box-sizing: border-box; margin: 0px; padding: 0px; border: 0px; vertical-align: baseline; display: block; max-width: 100%; height: auto; width: 756px; user-select: text !important;">
  കുറഞ്ഞ സമയത്തില്* അധിനിവേശ മരങ്ങളെ ഇല്ലാതാക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഒരു ചെറിയ വേരില്* നിന്നു പോലും സെന്ന മുളച്ച് പൊന്തും എന്നതിനാല്* തന്നെ എസ്*കവേറ്റര്* പോലെയുള്ള യന്ത്രങ്ങള്* മരങ്ങള്* പിഴുത് മാറ്റാന്* ഉപയോഗിക്കരുത്. കൃത്യമായ പദ്ധതി ആവിഷ്*കരിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ എണ്ണം കൂടി വര്*ധിപ്പിക്കേണ്ടതുണ്ടെന്നും അരുള്* പറയുന്നു. 6. #756
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  ഇത് പാണ്ടച്ചെടിയാണ്*; വീട്ടിനകത്തും പുറത്തും വളര്*ത്താന്* അനുയോജ്യം  വസന്തകാലത്തും വേനല്*ക്കാലത്തും ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കില്* വീടിന് വെളിയിലേക്ക് വളര്*ത്താവുന്നതാണ്. പക്ഷേ, ഉച്ചയ്ക്കുള്ള കടുത്ത വെയിലില്* നിന്ന് സംരക്ഷണം നല്*കണം. വേനല്*ക്കാലത്താണ് വളപ്രയോഗം അനിവാര്യം.
  കുട്ടികളുടെ മുറിയില്* വളര്*ത്താന്* യോജിച്ച ചെടിയാണിത്. കലാഞ്ചിയ എന്ന ചെടിയെപ്പറ്റി എല്ലാവര്*ക്കും അറിയാം. ഈ ചെടിയുടെ കുടുംബത്തില്* നൂറില്*ക്കൂടുതല്* ഇനങ്ങളുണ്ട്. കലാഞ്ചിയ ടൊമെന്റോസ ( Kalanchoe Tomentosa) എന്നാണ് പാണ്ടച്ചെടിയുടെ ശാസ്ത്രനാമം. ബ്രൗണ്* കലര്*ന്ന ചുവപ്പ് നിറത്തിലുള്ള അടയാളങ്ങള്* ഇലകളുടെ അറ്റത്ത് കാണപ്പെടുന്നു. പാണ്ടയുടെ രോമങ്ങളാണോയെന്ന് തോന്നുന്ന രീതിയില്* വെളുത്ത രോമങ്ങള്* പോലുള്ള വളര്*ച്ച ഇലകളില്* കാണപ്പെടുന്നതുകൊണ്ടാണ് പാണ്ടച്ചെടി (Panda plant) എന്ന പേര് ഈ ചെടിക്ക് നല്*കാന്* കാരണം.
  ഇന്*ഡോര്* പ്ലാന്റായി വളര്*ത്തുമ്പോള്* ഒന്നോ രണ്ടോ അടി ഉയരത്തില്* മാത്രമേ വളരുകയുള്ളൂ. വീട്ടിനകത്ത് വളര്*ത്തുമ്പോള്* നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കണം. വെള്ളം നനയ്ക്കുന്ന ഇടവേളകളില്* മണ്ണ്* ഉണങ്ങിയിരിക്കണം. മുഴുവന്* സമയം ഈര്*പ്പമുണ്ടാകരുതെന്നര്*ഥം. സക്കുലന്റ് വര്*ഗമായതുകൊണ്ട് വെള്ളം വളരെ കുറച്ച് മാത്രം മതി.
  വസന്തകാലത്തും വേനല്*ക്കാലത്തും ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കില്* വീടിന് വെളിയിലേക്ക് വളര്*ത്താവുന്നതാണ്. പക്ഷേ, ഉച്ചയ്ക്കുള്ള കടുത്ത വെയിലില്* നിന്ന് സംരക്ഷണം നല്*കണം. വേനല്*ക്കാലത്താണ് വളപ്രയോഗം അനിവാര്യം.
  കലാഞ്ചിയ പാണ്ടച്ചെടി വീട്ടിനകത്ത് വളര്*ത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ചെലവ് വളരെ കുറവുമാണ്. മണല്* കലര്*ന്ന പോട്ടിങ്ങ് മിശ്രിതമാണ് നല്ലത്. പുതിയ വേരുകള്* ഉണ്ടായ ശേഷം ഇലകള്* മുളച്ച് വരുമ്പോള്* പുതിയ പാത്രത്തിലേക്ക് പറിച്ചു മാറ്റി നടാവുന്നതാണ്. ഇന്*ഡോര്* ആയി വളര്*ത്തുമ്പോള്* പൂക്കള്* അപൂര്*വമായേ ഉണ്ടാകാറുള്ളൂ.

 7. #757
  F.K. VazhipokkaN BangaloreaN's Avatar
  Join Date
  Jan 2011
  Location
  Bangalore
  Posts
  101,558

  Default

  അങ്ങനെ ഇവയ്ക്ക് ചിറകില്* രക്തം പുരണ്ട പക്ഷി എന്ന വിളിപ്പേര് കിട്ടി
  പക്ഷി ഒറ്റക്കാലില്* നില്*കുമ്പോള്* രണ്ടാമത്തെ കാല്* തൂവലുകള്*ക്കിടയില്* മടക്കിവെച്ചിരിക്കും.
  കേരളത്തില്* വിരളമായിമാത്രം എത്തുന്ന ഒരു ശൈത്യകാല വിരുന്നുകാരനാണ് വലിയ രാജഹംസം അഥവാ വലിയ പൂനാര (Greater Flamingo). ദേശാടനപക്ഷികള്* വംശനാശത്തിലേക്ക് നീങ്ങുന്ന സമയത്ത് പൂനാരപ്പക്ഷിയുടെ വിശേഷങ്ങള്* അറിയാം.
  വളരെ അപൂര്*വമായി മാത്രമേ ഈ ദേശാടനപക്ഷിയെ കാണാന്* കഴിഞ്ഞിട്ടുള്ളൂ. കാണാന്* വളരെ ഭംഗിയുള്ള ഒരു പക്ഷിയാണ് വലിയ രാജഹംസം. നമ്മുടെ ചുറ്റുവട്ടത്ത്* ഇടക്കിടെ കാണാറുള്ള കൊറ്റിയോട് സാദൃശ്യമുണ്ട്. ശരീരത്തിലെ മിക്ക തൂവലുകള്*ക്കും വെളുത്തനിറമാണ്. എന്നാല്* ചിറകില്* ചുവന്ന തൂവലുകളും കാണാം. അതുകൊണ്ട് ഇവയെ 'ചിറകില്* രക്തം പുരണ്ട പക്ഷി' എന്നും 'അഗ്നിച്ചിറകുള്ള പക്ഷി' എന്നും വിളിക്കാറുണ്ട്. ചുവന്ന ജലജീവികളെ ഭക്ഷിക്കുന്നതാണ് ചുവപ്പുനിറം വാരാനുള്ള കാരണം. അതുപോലെ നീണ്ട കഴുത്തും കാലും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇരപിടിക്കാന്* വളരെ എളുപ്പവുമാണ്. നീണ്ട കാലുകളായതിനാല്* ശരീരത്തില്* വെള്ളം പറ്റുകയുമില്ല. കാലുകള്* ഉപയോഗിച്ച് വളരെ വേഗത്തില്* ഇരപിടിക്കാനും കഴിയുന്നു. ഒന്നര മീറ്റര്* വരെ പൊക്കം വെക്കാറുണ്ടെങ്കിലും ശരീരത്തിന് ഭാരം കുറവാണ്.
  ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം ഈ പക്ഷിയെ കാണപ്പെടുന്നു. വലിയ കൂട്ടമായിട്ടാണ് താമസിക്കുന്നതും സഞ്ചരിക്കുന്നതും. ഓരോ കൂട്ടത്തിലും ആയിരക്കണക്കിന് പക്ഷികളുണ്ടാകും. വെള്ളത്തിലെ ചെറിയ ജീവികളും സസ്യാവശിഷ്ടങ്ങളുമാണ് ഇവയുടെ ആഹാരം. ചെമ്മീന്*, ഞണ്ട്, മത്സ്യങ്ങള്*, പായലുകള്* എന്നിവയെല്ലാം ഭക്ഷിക്കാറുണ്ട്. ആഴം കുറവുള്ള ജലാശയത്തില്* പൂഴി കൂനയായി ഉയര്*ത്തിവെച്ച് അതിലാണ് ഈ പക്ഷി മുട്ടയിടുന്നത്. ആണ്*പക്ഷിയും പെണ്*പക്ഷിയും അടയിരിക്കാറുണ്ട്. മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്*ക്ക് അമ്മ ഒരുതരം ദ്രാവകം നല്*കും. അമ്മയുടെ വയറ്റില്*നിന്ന് കൊക്കിലൂടെ ഊറിവരുന്ന പോഷകസത്താണ് (Crop milk) ഈ ദ്രാവകം.
  വലിയ രാജഹംസങ്ങള്* പലപ്പോഴും ഒറ്റക്കാലില്* നിന്ന് വിശ്രമിക്കുന്നത് കാണാറുണ്ട്. എന്തിനാണ് ഇത് ? ദേഹത്തിന്റെ ചൂട് നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. പക്ഷി ഒറ്റക്കാലില്* നില്*കുമ്പോള്* രണ്ടാമത്തെ കാല്* തൂവലുകള്*ക്കിടയില്* മടക്കിവെച്ചിരിക്കും. അതിനാല്* ഈ കാലില്* നിന്ന് ചൂട് പുറത്തേക്ക് നഷ്ടപ്പെടുന്നത് തടയാമല്ലോ. മറ്റു ചില ഗവേഷകരുടെ അഭിപ്രായത്തില്* ഡോള്*ഫിനുകളും തിമിംഗലങ്ങളും ഉറങ്ങുമ്പോള്* തലച്ചോറിന്റെ ഒരു ഭാഗം മാത്രമാണ് പ്രവര്*ത്തിക്കാത്തത്. മറുഭാഗം അപ്പോഴും പ്രവര്*ത്തിച്ചുകൊണ്ടിരിക്കുന്നു. അല്ലാത്തപക്ഷം ഇവ വെള്ളത്തില്* മുങ്ങി ചത്തുപോകും. ഇടയ്ക്കിടെ അന്തരീക്ഷവായു ശ്വസിച്ചില്ലെങ്കില്* ജലസസ്തനികള്*ക്ക് ജീവിക്കാന്* കഴിയില്ല. ഇതുപോലെ രാജഹംസവും ഒറ്റക്കാലില്* നിന്ന് ഉറങ്ങി മസ്തിഷ്*കത്തിന്റെ പാതിഭാഗം പ്രവര്*ത്തനനിരതമാക്കുന്നു. ഇരുകാലില്* നിന്നുകൊണ്ട് ഉറങ്ങിയാല്* തലച്ചോറ് പൂര്*ണമായി മയങ്ങിപ്പോകുകയും പക്ഷി വെള്ളത്തില്* വീണുപോകുകയോ ശത്രുക്കളുടെ പിടിയില്* അകപ്പെടുകയോ ചെയ്*തേക്കാം. എന്നാല്* ഈ അഭിപ്രായങ്ങളൊന്നും പക്ഷി നിന്നുകൊണ്ട് വിശ്രമിക്കുന്നതിന്റെ രഹസ്യം പൂര്*ണമായി വെളിവാക്കുന്നില്ല എന്നും ചില ശാസ്ത്രജ്ഞര്* അഭിപ്രായപ്പെടുന്നു.

 8. #758
  FK Citizen frincekjoseph's Avatar
  Join Date
  Jun 2013
  Location
  Singapore
  Posts
  8,196

  Default

  Aa randu varshathe paricharanam aanu prasnam nammal malayalikalkku allengil India karkku..............

  Quote Originally Posted by BangaloreaN View Post
  ജപ്പാനിലെ 'മിയാവാക്കി' ഇതാ കൊച്ചിയിലും; നട്ടത് 2500 വൃക്ഷത്തൈകൾ ​

  മിയാവാക്കി ഫോറസ്റ്റ് എന്ന് കേട്ടിട്ടുണ്ടോ.? ജപ്പാനില്* നിലനില്*ക്കുന്ന മരംനടീല്* രീതിയാണ് ഇത്. കൊച്ചി കളമശേരി സെന്റ് പോള്*സ് കോളജിലെ പൂര്*വവിദ്യാര്*ഥികളും മിയാവാക്കി മരംനടീലിന് തുടക്കം കുറിച്ചു. വരാപ്പുഴ അതിരൂപതയും യു.എസ്.ടി ഗ്ലോബലും ചേര്*ന്നാണ് 130 തരത്തില്*പ്പെട്ട രണ്ടായിരത്തി അഞ്ഞൂറോളം വൃക്ഷത്തൈകള്* നട്ടത്.
  സെന്റ് പോഴ്ർസ് കോളജില്* വൃക്ഷത്തൈ നടാനെത്തിയവര്* പരസ്പരം ചോദിച്ചു. എന്താണ് മിയാവാക്കി . ഒടുവില്* കാര്യം പിടികിട്ടി. ജാപ്പനീസ് സസ്യശാസ്ത്രജ്ഞനായ അകിരാ മിയാവാക്കി തുടങ്ങിവച്ച മരനടീല്* രീതിയാണ് ഇത്. വൈദികര്* ഉള്*പ്പെടെയുള്ള പൂര്*വ വിദ്യാര്*ഥികളാണ് ദി ഹാബിറ്റേറ്റ് എന്നപേരില്* മരനടീല്* തുടങ്ങിയത്. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്* സുഭിക്ഷകേരളം പദ്ധതിക്കുവേണ്ടിയാണ്.* പ്രകൃതിയെ സ്നേഹിച്ച് മരംനടുന്ന ഈ ബൃഹത് പദ്ധതി.

  എന്താണ് മിയാവാക്കി?

  ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമിച്ചെടുക്കുന്ന വനമാണ് മിയാവാക്കി. പ്രശസ്ത ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ പ്രഫ.അകിറ മിയാവാക്കി 1970ൽ വികസിപ്പിച്ചെടുത്ത വനനിർമാണ മാതൃകയാണിത്. കാലാവസ്ഥാവ്യതിയാനത്തെ തടയാൻ ഇത്തരം വനങ്ങൾക്കു കഴിയുമെന്നാണു വിലയിരുത്തൽ. മൂന്നു വർഷംകൊണ്ട് മരങ്ങൾക്കു 30 അടി ഉയരം, 20 വർഷത്തിനുള്ളിൽ 100 വർഷം പഴക്കമുള്ള മരത്തിന്റെ രൂപം – ഇതാണു മിയാവാക്കിയുടെ മാസ്മരികത.

  അക്കിര മിയാവാക്കി

  ജപ്പാനിൽ നിന്നുള്ള ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞൻ. ഒരു തുണ്ട് ഭൂമിയെപ്പോലും സ്വാഭാവിക വനമായി മാറ്റിയെടുക്കുന്ന മാജിക്കുകാരൻ. തരിശെന്ന് എഴുതിത്തള്ളിയ ഭൂമിയിലും മിയാവാക്കി അപ്പൂപ്പൻ മാസങ്ങൾ കൊണ്ടു കാട് തീർക്കും. മൂന്നു വർഷം കൊണ്ടു മരങ്ങൾക്ക് 30 അടി ഉയരം, 20 വർഷം കൊണ്ട് ,100 വർഷം പഴക്കമുള്ള കാടിന്റെ രൂപം!. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പ്രൈസ് ഉൾപ്പെടെ നേടിയ മിയാവാക്കി 90–ാം വയസ്സിലും യജ്ഞം തുടരുന്നു. ഇന്ത്യയിൽ ഉൾപ്പെടെ ലോകത്തെമ്പാടും നൂറുകണക്കിനു മിയാവാക്കി കാടുകൾ.

  കാടുണ്ടാക്കാൻ

  അര സെന്റിൽ പോലും വനമുണ്ടാക്കാം. ചകിരിച്ചോറും ചാണകപ്പൊടിയും ഉമിയും മണ്ണും തുല്യഅനുപാതത്തിലുള്ള മിശ്രിതമാണു നിലം. ചതുരശ്ര മീറ്ററിൽ നാലു തൈകൾ. ഒരു സെന്റിൽ ഏതാണ്ട് 162 ചെടി. ഇത്ര അടുപ്പിച്ചു നട്ടാൽ ആവശ്യത്തിനു സൂര്യപ്രകാശം കിട്ടാതെ തൈകൾ നശിക്കുമെന്നാണു നമ്മൾ പഠിച്ചിട്ടുള്ള കൃഷിപാഠം. എന്നാൽ സൂര്യപ്രകാശത്തിനായി പരസ്പരം മൽസരിച്ചു ചെടികൾ പൊങ്ങിപ്പൊങ്ങിയങ്ങു പോകുമെന്നു മിയാവാക്കി തിയറി. വൻമരങ്ങളാകുന്നവ മുതൽ പുല്ലും കളയും മുൾച്ചെടിയും വള്ളിച്ചെടിയുമെല്ലാം വേണം. അപ്പോഴല്ലേ കാടാകൂ. ഉപയോഗമില്ലാത്ത ഒരു കള പോലും ഇല്ലെന്ന് അടുത്ത പാഠം. എല്ലാറ്റിനുമുണ്ട് ഗുണങ്ങൾ. അതു മനസ്സിലാക്കാൻ മാത്രം മനുഷ്യൻ വളർന്നിട്ടില്ല, അത്ര തന്നെ.

  ചെലവ്

  അങ്ങേയറ്റം തരിശായിക്കിടക്കുന്ന മണ്ണ് വനമാക്കാൻ സെന്റിന് ഏതാണ്ട് ഒന്നേകാൽ ലക്ഷം രൂപയാണു ചെലവ്. ചെടികൾക്കു രണ്ടു വർഷത്തെ പരിചരണമേ വേണ്ടൂ. പിന്നീടു കാടായിക്കൊള്ളും.

 9. #759
  FK Citizen frincekjoseph's Avatar
  Join Date
  Jun 2013
  Location
  Singapore
  Posts
  8,196

  Default

  Ithu ivide singapore birds parkil kure undu.......

  Quote Originally Posted by BangaloreaN View Post
  അങ്ങനെ ഇവയ്ക്ക് ചിറകില്* രക്തം പുരണ്ട പക്ഷി എന്ന വിളിപ്പേര് കിട്ടി

  പക്ഷി ഒറ്റക്കാലില്* നില്*കുമ്പോള്* രണ്ടാമത്തെ കാല്* തൂവലുകള്*ക്കിടയില്* മടക്കിവെച്ചിരിക്കും.
  കേരളത്തില്* വിരളമായിമാത്രം എത്തുന്ന ഒരു ശൈത്യകാല വിരുന്നുകാരനാണ് വലിയ രാജഹംസം അഥവാ വലിയ പൂനാര (Greater Flamingo). ദേശാടനപക്ഷികള്* വംശനാശത്തിലേക്ക് നീങ്ങുന്ന സമയത്ത് പൂനാരപ്പക്ഷിയുടെ വിശേഷങ്ങള്* അറിയാം.
  വളരെ അപൂര്*വമായി മാത്രമേ ഈ ദേശാടനപക്ഷിയെ കാണാന്* കഴിഞ്ഞിട്ടുള്ളൂ. കാണാന്* വളരെ ഭംഗിയുള്ള ഒരു പക്ഷിയാണ് വലിയ രാജഹംസം. നമ്മുടെ ചുറ്റുവട്ടത്ത്* ഇടക്കിടെ കാണാറുള്ള കൊറ്റിയോട് സാദൃശ്യമുണ്ട്. ശരീരത്തിലെ മിക്ക തൂവലുകള്*ക്കും വെളുത്തനിറമാണ്. എന്നാല്* ചിറകില്* ചുവന്ന തൂവലുകളും കാണാം. അതുകൊണ്ട് ഇവയെ 'ചിറകില്* രക്തം പുരണ്ട പക്ഷി' എന്നും 'അഗ്നിച്ചിറകുള്ള പക്ഷി' എന്നും വിളിക്കാറുണ്ട്. ചുവന്ന ജലജീവികളെ ഭക്ഷിക്കുന്നതാണ് ചുവപ്പുനിറം വാരാനുള്ള കാരണം. അതുപോലെ നീണ്ട കഴുത്തും കാലും ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഇരപിടിക്കാന്* വളരെ എളുപ്പവുമാണ്. നീണ്ട കാലുകളായതിനാല്* ശരീരത്തില്* വെള്ളം പറ്റുകയുമില്ല. കാലുകള്* ഉപയോഗിച്ച് വളരെ വേഗത്തില്* ഇരപിടിക്കാനും കഴിയുന്നു. ഒന്നര മീറ്റര്* വരെ പൊക്കം വെക്കാറുണ്ടെങ്കിലും ശരീരത്തിന് ഭാരം കുറവാണ്.
  ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമെല്ലാം ഈ പക്ഷിയെ കാണപ്പെടുന്നു. വലിയ കൂട്ടമായിട്ടാണ് താമസിക്കുന്നതും സഞ്ചരിക്കുന്നതും. ഓരോ കൂട്ടത്തിലും ആയിരക്കണക്കിന് പക്ഷികളുണ്ടാകും. വെള്ളത്തിലെ ചെറിയ ജീവികളും സസ്യാവശിഷ്ടങ്ങളുമാണ് ഇവയുടെ ആഹാരം. ചെമ്മീന്*, ഞണ്ട്, മത്സ്യങ്ങള്*, പായലുകള്* എന്നിവയെല്ലാം ഭക്ഷിക്കാറുണ്ട്. ആഴം കുറവുള്ള ജലാശയത്തില്* പൂഴി കൂനയായി ഉയര്*ത്തിവെച്ച് അതിലാണ് ഈ പക്ഷി മുട്ടയിടുന്നത്. ആണ്*പക്ഷിയും പെണ്*പക്ഷിയും അടയിരിക്കാറുണ്ട്. മുട്ടവിരിഞ്ഞ് പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്*ക്ക് അമ്മ ഒരുതരം ദ്രാവകം നല്*കും. അമ്മയുടെ വയറ്റില്*നിന്ന് കൊക്കിലൂടെ ഊറിവരുന്ന പോഷകസത്താണ് (Crop milk) ഈ ദ്രാവകം.
  വലിയ രാജഹംസങ്ങള്* പലപ്പോഴും ഒറ്റക്കാലില്* നിന്ന് വിശ്രമിക്കുന്നത് കാണാറുണ്ട്. എന്തിനാണ് ഇത് ? ദേഹത്തിന്റെ ചൂട് നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. പക്ഷി ഒറ്റക്കാലില്* നില്*കുമ്പോള്* രണ്ടാമത്തെ കാല്* തൂവലുകള്*ക്കിടയില്* മടക്കിവെച്ചിരിക്കും. അതിനാല്* ഈ കാലില്* നിന്ന് ചൂട് പുറത്തേക്ക് നഷ്ടപ്പെടുന്നത് തടയാമല്ലോ. മറ്റു ചില ഗവേഷകരുടെ അഭിപ്രായത്തില്* ഡോള്*ഫിനുകളും തിമിംഗലങ്ങളും ഉറങ്ങുമ്പോള്* തലച്ചോറിന്റെ ഒരു ഭാഗം മാത്രമാണ് പ്രവര്*ത്തിക്കാത്തത്. മറുഭാഗം അപ്പോഴും പ്രവര്*ത്തിച്ചുകൊണ്ടിരിക്കുന്നു. അല്ലാത്തപക്ഷം ഇവ വെള്ളത്തില്* മുങ്ങി ചത്തുപോകും. ഇടയ്ക്കിടെ അന്തരീക്ഷവായു ശ്വസിച്ചില്ലെങ്കില്* ജലസസ്തനികള്*ക്ക് ജീവിക്കാന്* കഴിയില്ല. ഇതുപോലെ രാജഹംസവും ഒറ്റക്കാലില്* നിന്ന് ഉറങ്ങി മസ്തിഷ്*കത്തിന്റെ പാതിഭാഗം പ്രവര്*ത്തനനിരതമാക്കുന്നു. ഇരുകാലില്* നിന്നുകൊണ്ട് ഉറങ്ങിയാല്* തലച്ചോറ് പൂര്*ണമായി മയങ്ങിപ്പോകുകയും പക്ഷി വെള്ളത്തില്* വീണുപോകുകയോ ശത്രുക്കളുടെ പിടിയില്* അകപ്പെടുകയോ ചെയ്*തേക്കാം. എന്നാല്* ഈ അഭിപ്രായങ്ങളൊന്നും പക്ഷി നിന്നുകൊണ്ട് വിശ്രമിക്കുന്നതിന്റെ രഹസ്യം പൂര്*ണമായി വെളിവാക്കുന്നില്ല എന്നും ചില ശാസ്ത്രജ്ഞര്* അഭിപ്രായപ്പെടുന്നു.

 10. #760
  FK Citizen frincekjoseph's Avatar
  Join Date
  Jun 2013
  Location
  Singapore
  Posts
  8,196

  Default

  Chila chedikal veetil valarthan paadilla especially veetinullil valarthan pandilla ennu ketirunnu.

  Any idea on that ??

  Do you have any list for the same

  Quote Originally Posted by BangaloreaN View Post
  ഇത് പാണ്ടച്ചെടിയാണ്*; വീട്ടിനകത്തും പുറത്തും വളര്*ത്താന്* അനുയോജ്യം

  വസന്തകാലത്തും വേനല്*ക്കാലത്തും ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കില്* വീടിന് വെളിയിലേക്ക് വളര്*ത്താവുന്നതാണ്. പക്ഷേ, ഉച്ചയ്ക്കുള്ള കടുത്ത വെയിലില്* നിന്ന് സംരക്ഷണം നല്*കണം. വേനല്*ക്കാലത്താണ് വളപ്രയോഗം അനിവാര്യം.
  കുട്ടികളുടെ മുറിയില്* വളര്*ത്താന്* യോജിച്ച ചെടിയാണിത്. കലാഞ്ചിയ എന്ന ചെടിയെപ്പറ്റി എല്ലാവര്*ക്കും അറിയാം. ഈ ചെടിയുടെ കുടുംബത്തില്* നൂറില്*ക്കൂടുതല്* ഇനങ്ങളുണ്ട്. കലാഞ്ചിയ ടൊമെന്റോസ ( Kalanchoe Tomentosa) എന്നാണ് പാണ്ടച്ചെടിയുടെ ശാസ്ത്രനാമം. ബ്രൗണ്* കലര്*ന്ന ചുവപ്പ് നിറത്തിലുള്ള അടയാളങ്ങള്* ഇലകളുടെ അറ്റത്ത് കാണപ്പെടുന്നു. പാണ്ടയുടെ രോമങ്ങളാണോയെന്ന് തോന്നുന്ന രീതിയില്* വെളുത്ത രോമങ്ങള്* പോലുള്ള വളര്*ച്ച ഇലകളില്* കാണപ്പെടുന്നതുകൊണ്ടാണ് പാണ്ടച്ചെടി (Panda plant) എന്ന പേര് ഈ ചെടിക്ക് നല്*കാന്* കാരണം.
  ഇന്*ഡോര്* പ്ലാന്റായി വളര്*ത്തുമ്പോള്* ഒന്നോ രണ്ടോ അടി ഉയരത്തില്* മാത്രമേ വളരുകയുള്ളൂ. വീട്ടിനകത്ത് വളര്*ത്തുമ്പോള്* നല്ല വെളിച്ചം കിട്ടുന്ന സ്ഥലത്ത് വെക്കണം. വെള്ളം നനയ്ക്കുന്ന ഇടവേളകളില്* മണ്ണ്* ഉണങ്ങിയിരിക്കണം. മുഴുവന്* സമയം ഈര്*പ്പമുണ്ടാകരുതെന്നര്*ഥം. സക്കുലന്റ് വര്*ഗമായതുകൊണ്ട് വെള്ളം വളരെ കുറച്ച് മാത്രം മതി.
  വസന്തകാലത്തും വേനല്*ക്കാലത്തും ആവശ്യമെന്ന് തോന്നുന്നുണ്ടെങ്കില്* വീടിന് വെളിയിലേക്ക് വളര്*ത്താവുന്നതാണ്. പക്ഷേ, ഉച്ചയ്ക്കുള്ള കടുത്ത വെയിലില്* നിന്ന് സംരക്ഷണം നല്*കണം. വേനല്*ക്കാലത്താണ് വളപ്രയോഗം അനിവാര്യം.
  കലാഞ്ചിയ പാണ്ടച്ചെടി വീട്ടിനകത്ത് വളര്*ത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. ചെലവ് വളരെ കുറവുമാണ്. മണല്* കലര്*ന്ന പോട്ടിങ്ങ് മിശ്രിതമാണ് നല്ലത്. പുതിയ വേരുകള്* ഉണ്ടായ ശേഷം ഇലകള്* മുളച്ച് വരുമ്പോള്* പുതിയ പാത്രത്തിലേക്ക് പറിച്ചു മാറ്റി നടാവുന്നതാണ്. ഇന്*ഡോര്* ആയി വളര്*ത്തുമ്പോള്* പൂക്കള്* അപൂര്*വമായേ ഉണ്ടാകാറുള്ളൂ.

Tags for this Thread

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •