Page 101 of 133 FirstFirst ... 519199100101102103111 ... LastLast
Results 1,001 to 1,010 of 1323

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #1001
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


    @kandahassan

    thread reached 1000 posts 🍋🍊🍍🥭🍎🍏🍐🍇

  2. #1002
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം, വില 2.70 ലക്ഷം, തമിഴ്നാട്ടിലും വളരുന്നു

    സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ആ​ഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ​ഗ്രാം മുതൽ 900 ​ഗ്രാം വരെയാണ് തൂക്കമുണ്ടാവുക.




    ഒരു കിലോ മാങ്ങയ്ക്ക് എന്ത് വില വരും? അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്*ക്ക് 2.70 ലക്ഷം രൂപ വരെ കിട്ടുന്ന മാങ്ങയുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തി തോന്നുമെങ്കിലും സംഭവം സത്യമാണ്. തമിഴ്നാട്ടിലെ ഒരു മുൻ കൃഷി ഓഫീസർ ഈ മാമ്പഴം കൃഷി ചെയ്യുന്നുമുണ്ട്. Eggs of the sun എന്നും അറിയപ്പെടുന്ന ജപ്പാനിലെ മിയാസാക്കി ന​ഗരത്തിൽ വളരുന്ന മിയാസാക്കി മാമ്പഴം ആണിത്.

    ഈ മാമ്പഴങ്ങൾ പാകമാകുമ്പോൾ പർപ്പിൾ നിറമായിരിക്കും. അതുപോലെ തന്നെ മറ്റേതൊരു മാമ്പഴത്തേക്കാളും 25% കൂടുതൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ തന്നെ അവ മറ്റ് മാമ്പഴങ്ങളേക്കാൾ വളരെ അധികം മധുരം കൂടിയ ഇനമാണ്. മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്നാണല്ലോ നാം വിളിക്കുന്നത്. ഈ മാമ്പഴത്തെ അതുകൊണ്ട് തന്നെ രാജാക്കന്മാരുടെ രാജാവ് എന്ന് വിളിക്കാവുന്നതാണ്.

    തമിഴ്*നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ നിന്നുള്ള മുൻ ഡെപ്യൂട്ടി കൃഷി ഓഫീസർ കൃഷ്ണനാണ് തന്റെ ടെറസ് ഗാർഡനിൽ ലോകത്തിലെ തന്നെ ഈ ഏറ്റവും വിലകൂടിയ മാമ്പഴം വളർത്തിയെടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ മിയാസാക്കി മാമ്പഴം വളർത്തുന്നു എന്നും ഇപ്പോൾ അത് പാകമായിരിക്കുന്നു എന്നും കൃഷ്ണൻ പറയുന്നു. തന്റെ ടെറസിലാണ് താൻ ഈ മാങ്ങകൾ വളർത്തിയെടുക്കാൻ പരിശ്രമിച്ചത്. ആ പരിശ്രമം വിജയകരമായിരുന്നു എന്നും കൃഷ്ണൻ പറഞ്ഞു.

    സാധാരണയായി മിയാസാക്കി മാമ്പഴങ്ങൾ ഏപ്രിലിനും ആ​ഗസ്തിനും ഇടയിലാണ് വളർന്ന് വിളവെടുക്കുന്നത്. ഒരു മാമ്പഴത്തിന് ഏകദേശം 350 ​ഗ്രാം മുതൽ 900 ​ഗ്രാം വരെയാണ് തൂക്കമുണ്ടാവുക. 2.70 ലക്ഷം രൂപ വരെ ഇതിന് വില വരും എന്നും കരുതുന്നു. ആന്റി ഓക്*സിഡന്റുകള്*, ബീറ്റാ കരോട്ടിന്*, ഫോളിക് അസിഡ് എന്നിവയുടെയെല്ലാം മികച്ച സ്രോതസ്സാണ് മിയാസാക്കി മാമ്പഴം എന്നും പറയപ്പെടുന്നു. ഈ മാമ്പഴത്തിന് ഇത്രയധികം വിലയുള്ളത് കൊണ്ട് തന്നെ വളർത്തി വിളവെടുക്കാറാകുമ്പോൾ വലിയ തരത്തിലുള്ള കാവലുകൾ ഉടമകൾ ഏർപ്പെടുത്താറുണ്ട്.

  3. Likes firecrown liked this post
  4. #1003
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    കരിഞ്ഞ മരം വെട്ടുമ്പോള്* കാട്ടിലെങ്ങും ഭ്രാന്ത് പിടിച്ചതുപോലെ കറുപ്പന്* മരംകൊത്തികള്*| Nature Future





    കരിഞ്ഞ കാടും കറുപ്പന്* മരംകൊത്തിയും

    സാധാരണ കാട്ടുതീക്കു ശേഷം കരിഞ്ഞ മരങ്ങള്* മുറിച്ചുകളയുന്നതാണ് പോസ്റ്റ്-ഫയര്* മാനേജ്*മെന്റ് നയം. പക്ഷെ, ഓരോ തവണയും കരിഞ്ഞ മരം വെട്ടുമ്പോള്* കാട്ടിലെങ്ങും ഭ്രാന്ത് പിടിച്ചതുപോലെ കറുപ്പന്* മരംകൊത്തികള്* പറക്കുന്നത് ഗവേഷകരുടെ ശ്രദ്ധയില്* പെട്ടു! തീ പിടിച്ച മരം മുറിയ്ക്കുന്നത് കറുപ്പന്* മരംകൊത്തികളെ അസ്വസ്ഥരാക്കുമെന്ന് നിരീക്ഷണത്തില്* സുവ്യക്തമായി.'പൈറോഡൈവേഴ്*സ്' ആയ കാടകങ്ങളാണ് കറുപ്പന്* മരംകൊത്തിക്ക് പ്രിയം (പൈറോഡൈവേഴ്*സിറ്റി : ഒരു ഭൂപ്രദേശത്തെ കാട്ടുതീ ഇനങ്ങളിലുള്ള വ്യതിയാനങ്ങള്*). കാട് മുഴുവനായും കത്തിയിട്ടില്ല. കരിഞ്ഞ കാടുകള്*ക്കിടയില്* അവിടവിടെ ചില പച്ചത്തുരുത്തുകള്* ബാക്കിയായിട്ടുണ്ട്. എല്ലാ മരങ്ങളും മുഴുവനായും കരിഞ്ഞുപോയിട്ടില്ല. അടുത്ത മഴയില്* അവ തളിര്*ക്കുമെന്നുറപ്പാണ്. കാട്ടുതീ അമര്*ന്ന ഇത്തരം കാടകങ്ങളിലേക്ക് കറുപ്പന്* മരംകൊത്തികള്* കൂട്ടത്തോടെ പറന്നെത്തുന്നു! അപ്പോഴേക്കും കരിഞ്ഞ മരങ്ങളില്* ഒരു തരം വണ്ടുകളുടെ ലാര്*വകള്* എണ്ണമറ്റ് പെരുകിയിട്ടുണ്ടാവും. മരംകൊത്തികളുടെ പ്രിയ ആഹാരമത്രെ ഈ ലാര്*വകള്*. ചൂടാറിയ കാട്ടിലെ പുതുതായി കരിഞ്ഞ മരപ്പൊത്തുകളില്* കറുപ്പന്* മരംകൊത്തികള്* കൂടുപണി തുടങ്ങും. കാട്ടിലെ അധികം കത്തിയമരാത്ത ഭാഗങ്ങള്* അവ പ്രത്യേകം തിരഞ്ഞെടുക്കും. കാരണം, മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്*ക്ക് ശത്രുക്കളില്*നിന്നും ഒളിക്കാന്* മരത്തലപ്പുകളുടെ മറകള്* വേണമല്ലോ!



    black backed woodpecker /photo: Allaboutbirds.org

    ''പതിനായിരം കഷ്ണങ്ങളുള്ള ഒരു 'ജിഗ്*സൊ പസില്*' പോലെയാണ് കാട്ടുതീ. കാലാവസ്ഥാമാറ്റങ്ങള്* ആ കഷ്ണങ്ങളെ പല വിധേന ചേര്*ത്തുവെച്ചുകൊണ്ടിരിക്കുന്നു,'' കോര്*ണല്* ലാബ് ഓഫ് ഓര്*ണിത്തോളജിയില്* നിന്നുള്ള ശാസ്ത്രജ്ഞന്*, പഠനടീമിലെ പ്രധാന രചയിതാവ് ആന്*ഡ്ര്യു സ്റ്റില്*മാന്* പറയുന്നു. '' അതിരൂക്ഷമായ കാട്ടുതീ ബാധകള്* കാലിഫോര്*ണിയന്* കാടുകളുടെ 'ന്യൂ നോര്*മല്*' ആയിത്തീര്*ന്നിരിക്കുന്നു. ഇടതിങ്ങിയ കാടുകളുടെ സ്വഭാവവും വരള്*ച്ചയും കാട്ടുതീയുടെ ദൈര്*ഘ്യം കൂടുന്നതുമാണ് പ്രധാന കാരണങ്ങള്*. എന്നാല്*, 'പൈറോഡൈവേഴ്*സ്' ആയ ആവാസവ്യവസ്ഥയിലെ, കൂടിയും കുറഞ്ഞും കാട്ടുതീ പടര്*ന്ന പ്രദേശങ്ങളിലെ, പക്ഷികള്* പൊതുവെ കുഴപ്പമില്ലാതെ കഴിയുന്നതായി കണ്ടു.''

    ഓരോ കാട്ടുതീയ്ക്ക് ശേഷവും കാടിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്*ക്ക് സമാന്തരമായി ആളുകളുടേയും ജൈവവൈവിധ്യത്തിന്റേയും താല്*പ്പര്യങ്ങളെക്കൂടി സംരക്ഷിക്കുക എന്നത് ഫോറസ്റ്റ് മാനേജ്*മെന്റിന് പലപ്പോഴും കടുത്ത വെല്ലുവിളിയാണ്. തീയുണ്ടായ കാടുകളിലെ വന്യജീവിതം സര്*വേ ചെയ്യാന്* പോലും സമയമുണ്ടാവില്ല. എന്ത് ചെയ്യണം, ഏത് ആദ്യം ചെയ്യണം എന്നീ കാര്യങ്ങളില്* പെട്ടെന്നൊരു തീരുമാനമെടുക്കുക പ്രയാസം. ഈ വിഷമസന്ധിയിലാണ്, കാട്ടുതീക്കു ശേഷം കറുപ്പന്* മരംകൊത്തികളുടെ സാന്നിധ്യമുള്ള പ്രദേശം സംരക്ഷിക്കാനുള്ള സാധ്യത തെളിയുന്നത്.




    പുതിയ ഓണ്*ലൈന്* ടൂളിന് കറുപ്പന്* മരംകൊത്തികളുടെ സാന്നിധ്യം പ്രവചിക്കാനാവും. കാടിനെ രക്ഷിക്കാനുള്ള ശ്രമങ്ങളിലെ സമയവ്യയം കുറയ്ക്കാന്* പുതിയ ടൂള്* ഫലവത്താണ്. മുന്*പ് നടത്തിയ പതിനൊന്ന് വര്*ഷത്തെ സര്*വേകളിൽനിന്നുള്ള ഡേറ്റയാണ് ഓണ്*ലൈന്* ടൂളിന് ആശ്രയം. കാട്ടുതീ അണഞ്ഞ് മാസങ്ങള്*ക്ക് ശേഷമുള്ള ഡേറ്റയും പരിഗണിക്കപ്പെടുന്നു. 'ദി ഇന്*സ്റ്റിറ്റ്യൂട്ട് ഫോര്* ബേഡ് പോപ്പുലേഷന്*സ് ഇന്* പാര്*ട്*നര്*ഷിപ്പ് വിത് യു.എസ്.ഡി.എ. ഫോറസ്റ്റ് സര്*വീസ്'ആണ് ടൂളിന്റെ പ്രായോഗികര്*. ലോകത്തിലെങ്ങുമുള്ള കാടുകളുടെ പുനരുജ്ജീവനത്തിന് ടൂള്* സഹായകമാവുമെന്നാണ് പ്രതീക്ഷ.

    '' കരിഞ്ഞ മരങ്ങള്*, കറുത്ത മണ്ണ്; കാട്ടുതീ പിടിച്ച കാട് കാണുമ്പോള്* എല്ലാം കഴിഞ്ഞെന്ന് നാം വിചാരിക്കും. പക്ഷെ, കാട്ടിനുള്ളിലേക്ക് നടക്കുമ്പോള്*, പുതുജീവിതത്തിന്റെ തളിരണിയല്* കാണാം. കാട്ടുതീയില്* കരിഞ്ഞ കാട് അവിശ്വസനീയമായൊരു ആവാസവ്യവസ്ഥയാണ്. അത് സങ്കീര്*ണ്ണമാണ്. കത്തിയ കാടിന്റെ ഓരോ തുണ്ടിലും പുതിയ ജീവിതം നിറഞ്ഞുതുളുമ്പുന്നുണ്ടാവും. ആ പ്രദേശം ജീവിച്ചിരിപ്പുണ്ട്! അത് മരിച്ചിട്ടില്ല. ഒന്ന് മാറിയിട്ടേ ഉള്ളൂ!'' ആന്*ഡ്ര്യു സ്റ്റില്*മാന്റെ വാക്കുകള്*.



    photo: getty images

    കാടും കാട്ടുതീയും സമരസപ്പെട്ട് പ്രവര്*ത്തിക്കുന്നു. ഓരോ കാട്ടുതീക്കു ശേഷവും കാട് കൂടുതല്* കരുത്തോടെ വളരുന്നു. കാട്ടുതീയെ അതിജീവിക്കാനുള്ള അതിശയകരമായ കഴിവ് ചിലയിനം മരങ്ങളുടെ ഉള്ളില്*ത്തന്നെയുണ്ട്. കാട്ടുതീയില്* അമര്*ന്ന കാട്ടില്* ആദ്യം പച്ച പിടിക്കാറുള്ള മരങ്ങളിലൊന്നാണ് 'ലോഡ്ജ് പൈന്*' എന്ന മരം. ഏത് കാലാവസ്ഥയിലും ലോഡ്ജ് പൈനിന് അസാധാരണമായ അതിജീവനശേഷിയാണ്. ലോഡ്ജ് പൈനിന്റെ ചെറുകായകള്* അടച്ചിട്ട കൊച്ചുമുറികളെപ്പോലെയിരിക്കും. അകം നിറയെ ആയിരക്കണക്കിന് വിത്തുകളുണ്ടാവും. റെസിന്* കൊണ്ട് പ്രകൃത്യാ സീല്* ചെയ്ത പോലെയാണ് പൈന്*കായകള്*. ഈ കായകള്* തുറക്കണമെങ്കില്* കാട്ടുതീജ്വാലകളില്* നിന്നുള്ള ഉയര്*ന്ന ചൂട് തന്നെ വേണമെന്നതാണ് അതിലേറെ വിസ്മയകരം! തീച്ചൂട് ലഭിച്ചില്ലെങ്കില്* ഈ കായകള്* വര്*ഷങ്ങളോളം മണ്ണില്*ത്തന്നെ മുള പൊട്ടാതെ കിടക്കുമത്രെ! പോണ്ടറോസ പൈന്* പോലുള്ള ചില മരങ്ങള്* അവയുടെ കാഠിന്യമെറിയ തൊലി കൊണ്ട് ചെറിയ കാട്ടുതീകളെ അതിജീവിക്കുന്നു.



    photo: getty images

    കാട്ടുതീയും കാലാവസ്ഥാമാറ്റവും

    കാലാവസ്ഥാമാറ്റങ്ങള്* ലോകമെങ്ങും കാട്ടുതീ പ്രതിഭാസങ്ങളുടെ തീവ്രത ഏറ്റുകയാണ്. താപനില കൂടിയ, നീണ്ടുനില്*ക്കുന്ന കാട്ടുതീ കാടുകളുടെ സ്വാഭാവികമായ പുനര്*ജനിയെ തടസ്സപ്പെടുത്തുന്നു. മണ്ണില്* ആഴത്തിലേല്*ക്കുന്ന വരള്*ച്ച കൂടുതലെണ്ണം വിത്തുകളെ നശിപ്പിക്കുന്നു. തീ ഒടുങ്ങുമ്പോള്* മണ്ണില്* ബാക്കിയാവുന്ന വിത്തുകളുടെ എണ്ണം താരതമ്യേന കുറവാണെന്നാണ് നിരീക്ഷണം. 2022-ല്* ബ്രസീല്* ആമസോണ്* കാട്ടുതീ മുന്*പെങ്ങുമില്ലാത്തവണ്ണം കഠിനമായിരുന്നു. 2022-ല്*, കാട്ടുതീ മൂലമുള്ള കാര്*ബണ്* ബഹിര്*ഗമനം യൂറോപ്പിലും യു.കെയിലും മൂര്*ദ്ധന്യത്തിലെത്തി. നാസയുടെ ഫയര്* ഇന്*ഫോമേഷന്* ഫോര്* റിസോഴ്*സ് മാനേജ്*മെന്റ് സൈറ്റ് പ്രകാരം, ഇന്ത്യയില്* ഫെബ്രുവരി 13 നും 20-നും ഇടയ്ക്ക് മാത്രം ഏകദേശം 1156 കാട്ടുതീ സംഭവങ്ങള്* റിപ്പോര്*ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാട് കാലാവസ്ഥാമാറ്റങ്ങളുടെ കാരുണ്യത്തിലാണ്.

  5. #1004
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഒരു വർഷം പൊളിക്കുന്നത് എഴുന്നൂറോളം കപ്പലുകൾ; എന്തുകൊണ്ട് ഏഷ്യ മാത്രം? | Eco Story



    ഒരു ഇടത്തരം കപ്പല്* പൊളിക്കുമ്പോള്* ഉണ്ടാകുന്ന ആസ്ബറ്റോസ്* മാലിന്യം മാത്രം ഏതാണ്ട്* 7 ടണ്ണോളം ഉണ്ടാകും. ഇവയാവട്ടെ പ്രാദേശിക മാര്*ക്കറ്റുകളില്* ആവും എത്തുന്നത്*. മിക്ക പൊളിക്കല്* കേന്ദ്രങ്ങളിലും മാലിന്യങ്ങള്* സംസ്കരിക്കാന്* യാതൊരുമാര്*ഗവും ഉണ്ടാവില്ല, അവയെല്ലാം കൃഷിയേയും മല്*സ്യസമ്പത്തിനെയും സസ്യജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ട്* എല്ലായിടവും വ്യാപിക്കുന്നു









    പാകിസ്താനിലെ കപ്പൽ പൊളിക്കൽ കേന്ദ്രം, ലോകത്തിലെ വലിയ മൂന്നാമത്തെ കേന്ദ്രം കൂടിയാണിത് | Photo: Gettyimages

    പാരിസ്ഥിതിക ദുരന്തം

    ഈ മേഖലയില്* ജോലി ചെയ്യുന്നവരുടെ ആരോഗ്യത്തിലുപരി പാരിസ്ഥിതികമായി വലിയ ദുരന്തമാണ്* കപ്പലുകള്* പൊളിച്ചുമാറ്റുന്ന പരിപാടി. കാന്*സര്* പോലുള്ള മാരകരോഗങ്ങള്*ക്കു കാരണമായ മെര്*ക്കുറി, സള്*ഫ്യൂറിക്* ആസിഡ്*, ആസ്ബറ്റോസ്* എന്നിവ ഉള്*പ്പെടെയുള്ള രാസവസ്തുക്കളാണ്* ഓരോ കപ്പലുകളും പൊളിക്കുമ്പോള്* അതില്* പണിയെടുക്കുന്നവരിലേക്കും പരിസ്ഥിതിയിലേക്കും എത്തിച്ചേരുന്നത്*. ഒരു ഇടത്തരം കപ്പല്* പൊളിക്കുമ്പോള്* ഉണ്ടാകുന്ന ആസ്ബറ്റോസ്* മാലിന്യം മാത്രം ഏതാണ്ട്* 7 ടണ്ണോളം ഉണ്ടാകും. ഇവയാവട്ടെ പ്രാദേശിക മാര്*ക്കറ്റുകളിലാവും എത്തുന്നത്*. മിക്ക പൊളിക്കല്* കേന്ദ്രങ്ങളിലും മാലിന്യങ്ങള്* സംസ്കരിക്കാന്* യാതൊരു മാര്*ഗവും ഉണ്ടാവില്ല, അവയെല്ലാം കൃഷിയെയും മത്സ്യസമ്പത്തിനെയും സസ്യജന്തുജാലങ്ങളെയും നശിപ്പിച്ചുകൊണ്ട്* എല്ലായിടവും വ്യാപിക്കുന്നു. ജോലിക്കാരുടെ ആരോഗ്യം നശിപ്പിക്കുന്ന ഈ ജോലി പലപ്പോഴും ചെയ്യുന്നത്* പരിശീലനം ലഭിച്ചിട്ടില്ലാത്ത തൊഴിലാളികളാണ്*. മാരകമായ രാസപദാര്*ത്ഥങ്ങളുമായി ഇടപെട്ടുകൊണ്ട്* സാഹസികമായി* ചെയ്യേണ്ടി വരുന്ന ഈ തൊഴിലില്* കാര്യമായ സുരക്ഷാമാര്*ഗങ്ങള്* ഒന്നും സ്വീകരിക്കാറുമില്ല.
    പരിശീലനം സിദ്ധിക്കാത്ത തൊഴിലാളികളാണ് പലപ്പോഴും ആരോ​ഗ്യം നശിക്കുന്ന ഈ ജോലി ചെയ്യുന്നത്


    പൊളിച്ചു കൊണ്ടിരിക്കുന്ന കപ്പലുകളിൽ ഒന്ന് | Photo: Gettyimages

    ഏറിയ പങ്കും ഉരുക്ക്

    കപ്പലില്*നിന്ന്* ഏറ്റവും കൂടുതല്* ലഭിക്കുന്നത്* ഉരുക്ക്* തന്നെയാണ്*. അവ ഉരുക്കു നിര്*മ്മാണ ഫാക്ടറികളിലേക്കാണു പോവുന്നത്. ഇന്ത്യയിലെ ഉരുക്കിന്റെ 10% പൊളിക്കുന്ന കപ്പലുകളില്* നിന്നുള്ളതാണ്*. ബംഗ്ലാദേശിലാവട്ടെ ഇത്* 20% വരും. 1930 -കളില്* കപ്പലുകള്* പൊളിക്കാന്* ഉപയോഗിച്ചിരുന്ന സാങ്കേതികവിദ്യതന്നെയാണ്* ഏഷ്യന്* രാജ്യങ്ങളില്* ഇന്നും ഉപയോഗിക്കുന്നത്*. അന്നു യൂറോപ്യന്* രാജ്യങ്ങളിലായിരുന്നു കപ്പലുകള്* പൊളിച്ചിരുന്നത്*. 1960 -ലെ ഒരു കൊടുങ്കാറ്റില്* ബംഗ്ലാദേശിലെ ചിറ്റഗോങ്ങില്* അടിഞ്ഞ ഒരു ഗ്രീക്കു കപ്പല്* എത്ര ശ്രമിച്ചിട്ടും പിന്നീട്* കടലില്* ഇറക്കാനായില്ല. അങ്ങനെ നാലഞ്ചു വര്*ഷങ്ങള്* കരയില്* കിടന്ന കപ്പലിനെ അവിടത്തെ ഒരു ഉരുക്കുകമ്പനി വാങ്ങുകയും പൊളിച്ചെടുക്കുകയും ചെയ്തു. അതിനായി വര്*ഷങ്ങള്* തന്നെയെടുത്തെങ്കിലും ബംഗ്ലാദേശിലെ കപ്പല്* പൊളിക്കല്* വ്യവസായത്തിനു തുടക്കമാകാന്* കാരണമായി ആ സംഭവം. പാരിസ്ഥിതികനിയമങ്ങള്* കര്*ശനമായപ്പോള്* കപ്പല്* പൊളിക്കല്* യൂറോപ്പില്* അസാധ്യമാവുകയും അവയെല്ലാം ഇന്ത്യയടക്കമുള്ള ഏഷ്യന്* രാജ്യങ്ങളിലേക്കു മാറുകയും ചെയ്തു. പാരിസ്ഥിതികനിയമങ്ങള്* കര്*ശനമായ രാജ്യങ്ങളില്* കുറഞ്ഞ വിലയേ കപ്പലിനു കിട്ടുകയുള്ളൂ. ബംഗ്ലാദേശില്* ഈ വ്യവസായത്തിന്റെ 69% പണവും കപ്പല്* വാങ്ങാനാണു ചെലവഴിക്കുന്നത്*. എന്നാല്*, അവിടെ തൊഴിലാളികള്*ക്കുള്ള വേതനമാവട്ടെ വെറും രണ്ടുശതമാനമേ വരൂ.


    ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രം കൂടിയാണ് ​ഗുജറാത്തിലെ അലാം​ഗിലേത്


    വികസിത രാജ്യങ്ങളിൽ വേറെ രീതി

    വികസിത രാജ്യങ്ങളിലെ കപ്പല്* പൊളിക്കുന്ന രീതികള്*ക്ക്* ഏഷ്യയിലേതുമായി താരതമ്യം ഇല്ലെന്നുതന്നെ പറയാം. 2003-ലെ ബേസല്* കണ്*വെന്*ഷന്* പാലിച്ചുകൊണ്ടാണ്* അവിടെ കപ്പലുകള്* പൊളിക്കുന്നത്*. കപ്പലുകളിലെ വസ്തുക്കള്* 98% വരെ അവിടെ റീസൈക്കിള്* ചെയ്യപ്പെടുന്നുണ്ട്*. അപകടകരമായ വസ്തുക്കളുടെ ഒരു പട്ടികയുണ്ടാക്കിയ ശേഷം വേണം അവിടെ പൊളിക്കല്* തുടങ്ങാന്*. വാതകങ്ങള്* പുറത്തുപോകാന്* തുളകള്* തുരന്നുണ്ടാക്കണം. ചില ജോലികള്* സാമ്പത്തികമായി നഷ്ടമാണ്* ഉണ്ടാക്കുന്നതെങ്കിലും കപ്പലിനെ പൂര്*ണ്ണമായും ഇളക്കിമാറ്റണം. ദോഷകരമായതും അല്ലാത്തതുമായ വസ്തുക്കള്* വെവ്വേറെതന്നെ സംഭരിക്കണം. ആസ്ബറ്റോസ്* വേറെതന്നെ പ്ലാസ്റ്റിക്കില്* പൊതിഞ്ഞ്* ഉരുക്ക്* സംഭരണികളിലാക്കിവേണം ഉപേക്ഷിക്കാന്*. ഓരോ ഭാഗവും കൃത്യമായും പൂര്*ണ്ണമായും റീസൈക്കിള്* ചെയ്യേണ്ടതുണ്ട്*.

    യൂറോപ്പിലൊക്കെ ഇങ്ങനെ കപ്പലുകള്* പൊളിക്കുമ്പോള്* ലോകത്തെ കപ്പല്* പൊളിക്കല്* തലസ്ഥാനങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും കാര്യങ്ങള്* വളരെ വ്യത്യസ്തമാണ്*. വയറിംഗും ഫര്*ണിച്ചറുകളും യന്ത്രങ്ങളുമെല്ലാം നാട്ടിലെ ചന്തകളിലേക്ക്* മാറ്റും. വയറുകള്* കത്തിച്ച്* അതിനുള്ളിലെ ചെമ്പ്* എടുക്കുന്നു. ഉള്ളിലെ അറകളില്* വിഷവാതകങ്ങള്* ഉണ്ടോ എന്നറിയാന്* ജീവനുള്ള കോഴിയെ കെട്ടിയിറക്കി നോക്കുന്നു. അവ ചത്തില്ലെങ്കില്* പ്രശ്നമില്ലെന്നു തീരുമാനിക്കുന്നു. ജോലിക്കാര്* സുരക്ഷാ മാനദണ്ഡങ്ങളുള്ള വസ്ത്രങ്ങളോ ഷൂസോ മാസ്*കോ ഉപയോഗിക്കുന്നില്ല. ചെലവു കൂടുതല്* ഉള്ളതിനാല്* ക്രെയിനുകള്* ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക്* അടങ്ങിയ പെയിന്റ്* അടിച്ചിട്ടുള്ള ഉരുക്കുപലകകളും ലാഭകരമല്ലാത്ത മാലിന്യങ്ങളുമെല്ലാം ബീച്ചില്*ത്തന്നെയിട്ട്* കത്തിക്കുന്നു. ബംഗ്ലാദേശില്* കപ്പല്* പൊളിക്കുന്ന ഇടങ്ങളില്* കൂട്ടിയിട്ടിരിക്കുന്നത്* 79000 ടണ്* ആസ്ബറ്റോസ്*, മാരകമായ 240000 ടണ്* പോളിക്ലോറിനേറ്റഡ്* ബൈഫെനില്*, ഓസോണ്* പാളികളെ തകരാറിലാക്കുന്ന 210000 ടണ്* മറ്റു മാലിന്യങ്ങള്* എന്നിവയാണ്*.



    കപ്പലിൽനിന്ന് വേർപ്പെടുത്തിയ നങ്കൂരം | Photo: Gettyimages

    ആസ്ബറ്റോസ്* നിരോധനം

    1980 -കളിലാണ്* കപ്പലുകളില്* ആസ്ബറ്റോസ്* ഉപയോഗിക്കുന്നത്* മിക്ക വികസിതരാജ്യങ്ങളും നിരോധിച്ചത്*. ആസ്ബറ്റോസ്* കൈകാര്യം ചെയ്യുന്നതിന്* വികസിത രാജ്യങ്ങളില്* കര്*ശനനിയന്ത്രണമാണ്*. അതിനാല്* ലാഭകരമായി കപ്പല്* പൊളിക്കല്* അവിടെ നടക്കില്ല, അതുകൊണ്ട്* അക്കാലത്തുണ്ടാക്കിയ കപ്പലുകള്* എല്ലാം പൊളിക്കാന്* ഏഷ്യയില്* എത്തുന്നു. മാരകമായ രാസവസ്തുക്കളുമായുള്ള സമ്പര്*ക്കം, പൊള്ളലുകള്*, മുറിവുകള്*, അപകടകരമായ വാതകങ്ങള്* ശ്വസിക്കല്*, തീപ്പൊള്ളല്*, ശ്വാസംമുട്ടല്*, കാന്*സര്* ഉള്*പ്പെടെയുള്ള മാരകരോഗങ്ങള്* എല്ലാം ഇവിടെ സാധാരണമാണ്*.

    തൊഴില്* അപകടങ്ങള്* ഉണ്ടാവുന്നപക്ഷം ഉണ്ടാകാവുന്ന ഭീമമായ നഷ്ടപരിഹാരവും യൂറോപ്പില്* കപ്പല്* പൊളിക്കല്* വലിയ നഷ്ടമാകാന്* കാരണമാണ്*. കപ്പല്* പൊളിച്ചുവിറ്റാല്*കിട്ടുന്ന കാശിലും കൂടുതലാണ്* പലപ്പോഴും അവിടെയതു പൊളിക്കാന്* വേണ്ടിവരുന്ന ചെലവ്*. ആഴ്*ചയില്* ഒരു തൊഴിലാളിയെങ്കിലും ബംഗ്ലാദേശില്* മരിക്കുന്നുണ്ടെന്നാണ്* കണക്ക്*, പരിക്കുകള്* അതിലും എത്രയോ കൂടുതലും. അവിടെ തൊഴിലെടുക്കുന്നവരില്* 20% പേരും 15 വയസ്സില്* താഴെയുള്ളവരുമാണ്*. ഗുജറാത്തിലെ അലാംഗാണ്* ഇന്ത്യയിലെ പ്രധാന കപ്പല്* പൊളിക്കല്* കേന്ദ്രം. 15000 -20000 തൊഴിലാളികള്*ക്ക്* നേരിട്ടും ലക്ഷത്തോളം ആള്*ക്കാര്*ക്ക്* അല്ലാതെയും ജോലികൊടുക്കുന്ന ഒരു വ്യവസായമാണിത്*. ഒറീസയില്*നിന്നും ഉത്തര്*പ്രദേശില്* നിന്നുമുള്ള തൊഴിലാളികള്* ഇവിടെ ജോലി ചെയ്യുന്നു. അവര്* പരിതാപകരമായ ചുറ്റുപാടില്* ആണ്* ജീവിക്കുന്നത്*. നല്ലൊരു ആശുപത്രി 50 കിലോ മീറ്റര്* ദൂരെ ഭാവ്*നഗറില്* ആണുള്ളത്*.



    ​ഗുജറാത്തിലെ അലാം​ഗിലുള്ള കപ്പൽ പൊളിക്കൽ കേന്ദ്രം| Photo: PTI

    കപ്പല്* പൊളിക്കുന്നതിന്റെ പാരിസ്ഥിതികഅപകടങ്ങള്* ഇതിലും എത്രയോ ഏറെയാണ്*. 2009 -ല്* മാത്രം തീരത്ത്* കപ്പല്* അടുപ്പിക്കാനായി 40000 കണ്ടലുകള്* ബംഗ്ലാദേശില്* നശിപ്പിക്കുകയുണ്ടായി. ഇവയാണ്* അവിടത്തെ തീരത്തെ കടലില്*നിന്നു രക്ഷിച്ചുകൊണ്ടിരുന്നത്*. കടലില്* കലരുന്ന വിഷപദാര്*ത്ഥങ്ങള്* 21 തരം മല്*സ്യങ്ങളെ ഇല്ലായ്മ ചെയ്തു. കടലിലേക്കൊഴുക്കുന്ന രാസവസ്തുക്കള്* ഉണ്ടാക്കുന്ന നാശങ്ങള്* എത്രയെന്നു പോലും നിശ്ചയമില്ല. തങ്ങളുടെ പരിസ്ഥിതിയേയും ആള്*ക്കാരെയും രക്ഷിക്കാനുള്ള വ്യഗ്രതയില്* പാശ്ചാത്യരാജ്യങ്ങളില്*നിന്നു പൊളിക്കാന്* ഏഷ്യയിലേക്കു കൊണ്ടുവരുന്ന കപ്പലുകള്* ചെലവു ചുരുക്കാനായി തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം അപകടത്തിലാക്കുന്നത്* എത്ര കാലം കണ്ടില്ലെന്നു നടിക്കാനാവും? -

  6. #1005
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    മരുഭൂമിയിലെ വസ്ത്രമല; അറ്റകാമയിൽ അടിയുന്നത് ലോകത്തിന്റെ 'ഫാഷൻ വെയ്സ്റ്റ്' | Eco Story



    ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മരുഭൂമിക്ക് കേരളത്തിന്റെ രണ്ടര മടങ്ങിലേറെ വിസ്താരമുണ്ട്. വളരെ കുറച്ച് മഴ മാത്രം ലഭിക്കുന്ന ഈ മരുഭൂമിയുടെ ചില ഭാഗങ്ങളില്* ചരിത്രത്തില്* ഒരിക്കലും മഴ രേഖപ്പെടുത്തിയിട്ടില്ല. അറ്റകാമയുടെ തീരത്തുകൂടി വടക്കോട്ട് ഒഴുകുന്ന ഉപ്പുരസം കുറഞ്ഞ തണുത്ത ഹംബോള്*ട്ട് കറണ്ട് എന്നറിയപ്പെടുന്ന ഒരു സമുദ്രജലപ്രവാഹമുണ്ട്. ഇതിലെ തണുത്ത ജലവും അതോടൊപ്പം വരുന്ന വരണ്ട കാറ്റും മഴമേഘങ്ങളുടെ രൂപവത്കരണത്തെ തടയുന്നതാണ് ഇവിടമൊരു മരുഭൂമിയായി മാറാന്* കാരണം. കൂടാതെ ആമസോണ്* തടത്തില്*നിന്നുള്ള ഈര്*പ്പമുള്ള വായു ആ പ്രദേശത്ത് എത്താതെ ആന്*ഡീസ് പര്*വതങ്ങള്* തടയുക കൂടി ചെയ്യുമ്പോള്* അറ്റകാമയുടെ മരുവല്*ക്കരണം പൂര്*ണ്ണമായെന്നു പറയാം.

    പഠനങ്ങളുടെ പരീക്ഷണശാല
    കടുത്ത വരള്*ച്ച, സസ്യങ്ങളുടെ അഭാവം, ധാതുസമ്പന്നമായ ഭൂപ്രദേശം എന്നിവ കാരണം ചൊവ്വാ ഗ്രഹത്തിനെ പോലെയാണ് ഇവിടുത്തെ പ്രതലം. നാസയും മറ്റ് ബഹിരാകാശ ഏജന്*സികളും മരുഭൂമിയെ ചൊവ്വയില്* സഞ്ചരിക്കാനുള്ള റോവറുകളുടെയും മറ്റു ഉപകരണങ്ങളുടെയും പരീക്ഷണകേന്ദ്രമായി അറ്റകാമ മരുഭൂമിയെ ഉപയോഗിക്കാറുണ്ട്. അതുപോലെ കഠിനമായ അന്തരീക്ഷം ഉള്ളതിനാല്* അത്തരം പ്രദേശങ്ങളിലെ സാഹചര്യങ്ങളില്* അതിജീവിക്കാന്* കഴിയുന്ന ജീവിതരീതികളെക്കുറിച്ച് പഠിക്കാനുള്ള സ്ഥലമായും ഇവിടം ഉപയോഗിച്ചുവരുന്നു. വരണ്ടതാണെങ്കിലും, അറ്റകാമ മരുഭൂമിയില്* വ്യത്യസ്തമായ പലതരം ആവാസവ്യവസ്ഥകള്* കാണാറുണ്ട്. ഉപ്പ് പരപ്പുകള്*, ഉപ്പ് തടാകങ്ങള്*, ഗെയ്*സറുകള്*, സസ്യങ്ങള്*ക്ക് വളരാനേ കഴിയാത്ത വരണ്ട പ്രദേശങ്ങള്* എന്നിവ ഇതില്* ഉള്*പ്പെടുന്നു. മരുഭൂമിയിലെ ചില പ്രദേശങ്ങളില്* കമാന്*ചാക്ക (camanchaca) എന്ന് വിളിക്കുന്ന തീരദേശത്തുകാണുന്ന മൂടല്*മഞ്ഞില്* ലഭിക്കുന്ന ഈര്*പ്പം ഉപയോഗിച്ച് വളരുന്ന ചില പ്രത്യേക സസ്യങ്ങളെയും മൃഗങ്ങളെയും കാണാന്* കഴിയും.
    തെളിഞ്ഞ ആകാശം, കുറഞ്ഞ ഈര്*പ്പം, കുറഞ്ഞ പ്രകാശ മലിനീകരണം എന്നീ പ്രത്യേകതകള്* ഉള്ളതിനാല്* അറ്റകാമ മരുഭൂമി ജ്യോതിശാസ്ത്ര പരീക്ഷണങ്ങള്*ക്കും നിരീക്ഷണങ്ങള്*ക്കും പ്രശസ്തമാണ്. ഇവിടെനിന്നു രാത്രിയില്* ആകാശം നിരീക്ഷിക്കുമ്പോള്* വളരെ മികവുള്ള ആകാശക്കാഴ്ച ലഭിക്കും. അറ്റകാമ ലാര്*ജ് മില്ലിമീറ്റര്* അറേ (ALMA) ഉള്*പ്പെടെ നിരവധി പ്രധാന ജ്യോതിശാസ്ത്ര നിരീക്ഷണശാലകള്* പ്രപഞ്ചത്തെ പഠിക്കുന്നതിനായി ഇവിടെ നിര്*മ്മിച്ചിട്ടുണ്ട്. കൂടാതെ ഗണ്യമായ ചെമ്പ് ശേഖരത്തിന് പേരുകേട്ട അറ്റകാമ മരുഭൂമിയില്*നിന്നു നൈട്രേറ്റ്, ലിഥിയം, സ്വര്*ണ്ണം, വെള്ളി, ബോറോണ്* എന്നിവയും ലഭിക്കുന്നുണ്ട്. നക്ഷത്രനിബിഡമായ ആകാശം, കഠിനമായ സ്ഥലങ്ങളിലെ ജീവികളുടെ നിലനില്*പ്പ്, ധാതുസമ്പത്ത് എന്നിവയെല്ലാം കാണാനും അറിയാനും സഞ്ചാരികളും ഇവിടെ എത്താറുണ്ട്. അങ്ങനെ വികസിച്ച ഒന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ നഗരമായ അന്റോഫാഗസ്റ്റ.

    അറ്റക്കാമയില്* ഫാഷനാണ് വില്ലന്*
    മനുഷ്യന്റെ കാല്*പ്പാദങ്ങള്* കാര്യമായി പതിയാതെ ഒറ്റപ്പെട്ട സുന്ദരഭൂമിയായി നിലനില്*ക്കുകയാവും അറ്റകാമ മരുഭൂമിയെന്നു കരുതിയെങ്കില്* തെറ്റി. വലിയ അളവിലാണ്* ലോകത്തിന്റെ വിവിധഭാഗങ്ങളില്*നിന്നും ഉപയോഗിച്ച ശേഷമുള്ള തുണിത്തരങ്ങള്* അറ്റകാമ മരുഭൂമിയില്* കൊണ്ടുവന്ന് തള്ളുന്നത്.
    മനുഷ്യര്* വസ്ത്രം ഉപയോഗിക്കുന്ന രീതിക്ക് കഴിഞ്ഞ ഏതാനും വര്*ഷം കൊണ്ട് ഭീമമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വേഗത്തില്*, കുറഞ്ഞ വിലയില്* ധാരാളമായി നിര്*മ്മിച്ചെടുക്കുന്ന ഫാസ്റ്റ് ഫാഷന്* എന്നറിയപ്പെടുന്ന ഈ രീതിയെ ഉടനടി പരിഹരിക്കേണ്ട പാരിസ്ഥിതിക പ്രതിസന്ധി എന്നാണ് ഐക്യരാഷ്ട്ര സഭ വിളിക്കുന്നത്. 2000-ത്തിനും 2014-നും ഇടയില്* ലോകത്തെ വസ്ത്ര ഉത്പാദനം ഇരട്ടിച്ചു. വില്*പനയില്*6 0% വര്*ധനവാണ് ഈ കാലയളവില്* ഉണ്ടായത്. പക്ഷേ പണ്ട് ഉപയോഗിച്ചിരുന്നതിലും പകുതിക്കാലമേ വസ്ത്രങ്ങള്* ഉപയോഗിക്കപ്പെടുന്നുള്ളൂ.
    ഇപ്പോള്* നിര്*മ്മിക്കുന്ന വസ്ത്രങ്ങളുടെ അഞ്ചില്* മൂന്നും അവ നിര്*മ്മിച്ച് ഒരുവര്*ഷത്തിനുള്ളില്*ത്തന്നെ ഉപേക്ഷിക്കുകയാണത്രേ. അവയെല്ലാം എത്തിച്ചേരുന്നതോ വേണ്ടവിധം പുനരുപയോഗിക്കാനോ സംസ്*കരിക്കാനോ സാധ്യമല്ലാത്ത ഇടങ്ങളിലും. അവിടെ അവ കുന്നുകൂട്ടിയിടുകയോ കത്തിച്ചു കളയുകയോ ചെയ്യുന്നു. ലോകത്തെങ്ങും ഒരു സെക്കന്റില്* ഒരു ട്രക്ക് നിറയെ വസ്ത്രങ്ങള്* ആണത്രേ ഇത്തരത്തില്* ഉപേക്ഷിക്കപ്പെടുന്നത്. ഇത്തരത്തില്* മലപോലെ കൂട്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങളുടെ കൂട്ടങ്ങള്* തന്നെ ചിലിയിലെ അറ്റകാമ മരുഭൂമിയില്* കാണാം. വികസിത രാജ്യങ്ങളുടെ മാലിന്യങ്ങള്* കൊണ്ടുവന്നു തള്ളാനുള്ള ഇടമായി മാറിയിരിക്കുന്നു മറ്റു വിധത്തില്* അതിസുന്ദമായ ഈ മരുഭൂമി.
    തദ്ദേശീയമായ തൊഴില്*മേഖലയ്ക്കും സാമ്പത്തികരംഗത്തിനും ഊര്*ജ്ജം പകരാന്* ചിലി തങ്ങളുടെ തീരപ്രദേശത്തുള്ള ഇക്വിക്ക് തുറമുഖത്തെ ഡ്യൂട്ടിഫ്രീ തുറമുഖമാക്കി മാറ്റി. ഇറക്കുമതിയേയും ഇറക്കുമതി ചെയ്തവ സംസ്*കരിച്ചവ കയറ്റുമതി ചെയ്ത് സമ്പദ് വ്യവസ്ഥയ്ക്ക് ഊര്*ജ്ജം പകരുകയായിരുന്നു ചിലിയുടെ ലക്ഷ്യം. തെക്കേ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഡ്യൂട്ടിഫ്രീ തുറമുഖമാണ് ഇത്. അന്നാട്ടിലുള്ളവര്*ക്ക് സ്വപ്നം പോലും കാണാനാവാത്ത ബ്രാന്റ് വസ്ത്രങ്ങള്* അവിടെയെത്തി. എന്നാല്*, പതിയെ കാര്യങ്ങള്* മാറിമറിഞ്ഞു. ദശലക്ഷക്കണക്കിനു ടണ്* ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ തുണിത്തരങ്ങളാണ് തുറമുഖം വഴി ഇങ്ങോട്ടെത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്*ഷം മാത്രം നാലര കോടി ടണ്* തുണിയാണ് ഇവിടെയെത്തിയത്. എന്നാലോ അവിടെ എത്തുന്നതിലേറെയും പിന്നീട് ഒരുതരത്തിലും ഉപയോഗിക്കാന്* കഴിയാത്ത വസ്ത്രങ്ങളും.


    അറ്റകാമ മരുഭൂമിയില്* ഉപേക്ഷിച്ച ടണ്* കണക്കിന് തുണിത്തരങ്ങളില്* തിരയുന്ന സ്ത്രീ | Photo: AFP

    ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങള്* തരംതിരിച്ച് കയറ്റുമതി ചെയ്യുക എന്നതായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരുന്നത്. നിരവധി തൊഴില്*മേഖലകള്* ഇതോടനുബന്ധിച്ച് പ്രവര്*ത്തിക്കുന്നുമുണ്ട്. രണ്ടായിരത്തോളം സംരഭങ്ങളിൽ പകുതിയിലേറെയും വിദേശ ഉടമസ്ഥതയില്* ഉള്ളവയുമാണ്. അമേരിക്കയില്*നിന്നും യൂറോപ്പില്*നിന്നും എത്തുന്ന തുണികള്* ജീവനക്കാര്* അവയുടെ ഗുണമേന്മയനുസരിച്ച് വിവിധങ്ങളായി വേര്*തിരിക്കുന്നു. മികവുള്ളത് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യാന്* മാത്രം നിലവാരമില്ലാത്തത് ട്രക്ക് ഡ്രൈവര്*മാര്* നഗരപ്രാന്തപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നു, അവിടെവച്ച് അവ ഒന്നുകൂടി വേര്*തിരിച്ച് തദ്ദേശീയ കടകളില്* വില്*ക്കപ്പെടുന്നു. ല ക്വെബ്രാഡില്ല എന്ന ഒരു കച്ചവടത്തെരുവില്* ഇത്തരത്തിലുള്ള ഉല്*പ്പന്നങ്ങള്* വില്*ക്കുന്ന 7000 കടകള്* ഉണ്ട്.


    അറ്റകാമ മരുഭൂമിയില്* ഉപേക്ഷിച്ച ടണ്* കണക്കിന് തുണിത്തരങ്ങളില്* തിരയുന്ന പെൺകുട്ടികൾ | Photo: AFP

    അവിടെയും പറ്റാത്തവ നേരെ മരുഭൂമിയിലേക്ക് കൊണ്ടുപോയി ഉപേക്ഷിക്കുന്നു. ഇറക്കുമതി ചെയ്യുന്നവയില്* വലിയ ഭാഗവും ഒരു തരത്തിലും ഉപയോഗിക്കാന്* പറ്റാത്തവയാണ്. കൃത്രിമനാരുകള്* കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്* ഒരു തരത്തിലും നശിക്കാതെ കാലങ്ങളോളം അങ്ങനെ കിടക്കും. ആ കൂമ്പാരങ്ങളിലും ചിലര്* വസ്ത്രങ്ങള്*ക്കായി തിരയും. മാലിന്യക്കൂമ്പാരങ്ങള്*ക്ക് ഒരു പരിധിയിലേറെ വലിപ്പം വയ്ക്കുമ്പോള്* അറിഞ്ഞും അറിയാതെയും അവയ്ക്ക് തീ പിടിക്കും. ഒരു തരം പ്ലാസ്റ്റിക് തന്നെയായ പോളിയെസ്റ്റര്* വസ്ത്രങ്ങള്* നിന്നു കത്തും. കടുത്ത വിഷപ്പുക അന്തരീക്ഷത്തില്* നിറഞ്ഞുനില്*ക്കും. മാലിന്യം ഉപേക്ഷിക്കുന്നതില്* നിര്*മ്മാതാക്കള്*ക്ക് തന്നെ പിഴ ഈടാക്കുന്ന ഒരു നിയമം ചിലി ഉണ്ടാക്കിയെങ്കിലും വസ്ത്രങ്ങള്* അതിന്റെ പരിധിയില്* ഉണ്ടായിരുന്നില്ല. പുതിയ നിയമനിര്*മ്മാണത്തില്*ക്കൂടിയും കര്*ശനമായ നടപ്പാക്കലില്*ക്കൂടിയും മാത്രമേ അറ്റകാമ മരുഭൂമിയെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്ന ഈ പരിപാടി നിര്*ത്താന്* ആവുകയുള്ളൂ.

  7. #1006
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ചൊറിയൻ ചെടി, വാത മരുന്ന്, വസ്ത്രനിർമാണത്തിലും കേമൻ; നെറ്റിലുകൾ വെറും ചൊറിയണമല്ല | Eco Story





    നെറ്റിൽ വിഭാ​ഗത്തിൽപ്പെടുന്ന ആനച്ചൊറിയണം |


    അർട്ടിക്കേസീ കുടുംബത്തിൽ മാത്രമല്ല ചൊറിയൻ ചെടികളുള്ളത്!
    പേരുപോലെ തൊട്ടാൽ ചൊറിച്ചിൽ ഉണ്ടാക്കാൻ ശേഷിയുള്ള സസ്യങ്ങൾ തന്നെയാണ് ഈ കുടുംബത്തിലെ മിക്കവയും. ഇവയെ പൊതുവേ നെറ്റിൽ (nettle) എന്നാണ് വിളിക്കുന്നത്. എന്നാൽ ഈ സ്വഭാവം കാണിക്കുന്ന ചെടികൾ അർട്ടിക്കേസീ കുടുംബത്തിൽ മാത്രമല്ല ഉള്ളതെന്ന് ഓർക്കേണ്ടതുണ്ട്. അർട്ടിക്കേറ്റിങ്ങ് ഹെയർ എന്നു പറഞ്ഞാൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന, തൊട്ടാൽ പൊള്ളുന്ന സ്വഭാവമുള്ള മുടി എന്നാണ്. സ്വയരക്ഷയ്ക്കായുള്ള ഇത്തരം രോമങ്ങൾ പലതരം സസ്യങ്ങൾക്കും ചില ശലഭങ്ങളുടെ പുഴുക്കൾക്കും ദേഹത്ത് രോമമുള്ള വലിയ ചിലന്തികളിൽപ്പെടുന്ന ചില ടറാന്റുലകൾക്കും ഉണ്ട്. ഈ ചിലന്തികൾ തങ്ങളെ ആക്രമിക്കാൻ വരുന്നവരുടെ നേർക്ക് രോമങ്ങൾ തെറിപ്പിക്കുകയും അവ പലപ്പോഴും ഇരയുടെ തൊലിയിൽ കയറുകയും തൊലിക്കും കണ്ണുകൾക്കും വലിയ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. ശരിക്കുപറഞ്ഞാൽ ജീവികളെ സംബന്ധിച്ചുമാത്രമേ ഈ രോമം എന്ന വാക്ക് ശരിയാവുകയുള്ളൂ. സസ്യങ്ങൾക്ക് ഉള്ളത് രോമമല്ലല്ലോ.


    നിശാശലഭപ്പുഴു തട്ടി തൊലിയിൽ ഉണ്ടായ അലർജി |


    അപൂർവ്വം ചിത്രശലഭങ്ങളുടെ ലാർവകളും പല നിശാശലഭലാർവകളും സ്വയരക്ഷയ്ക്കായി അർട്ടിക്കേറ്റിങ്ങ് ഹെയർ എന്ന പ്രതിരോധപരിപാടി സ്വീകരിക്കുന്നവയാണ്. ചെറിയ ചൊറിച്ചിൽ മാത്രം ഉണ്ടാക്കുന്നവ മുതൽ തെക്കേ അമേരിക്കയിൽ കാണുന്ന മനുഷ്യരിൽപ്പോലും മരണകാരണമാകുന്ന ജയന്റ് സിൽക്*വേം നിശാശലഭം വരെയുണ്ട്. ഈ ലാർവകൾ ആക്രമിക്കുന്നതൊന്നുമല്ല അവയിൽ തൊട്ടുപോയാൽ തൊലിപ്പുറത്ത് പറ്റിപ്പിടിക്കുന്ന ചെറിയ കുഴലുകൾ പോലുള്ളവ രോമത്തിൽക്കൂടി വിഷം ശരീരത്തിൽ എത്തുമ്പോൾ ചൊറിച്ചിൽ ഉണ്ടാവുന്നതാണ്. ഒരിക്കൽ തൊട്ടുപോയാൽ പിന്നെയൊരിക്കലും അടുത്തുകൂടി പോകാൻ പോലും പേടിക്കുന്നതാണ് പല നെറ്റിലുകളും നൽകുന്ന ചൊറിച്ചിൽ അനുഭവങ്ങൾ. എന്താണ് ഈ ചെടികൾ തൊട്ടാൽ ചൊറിയാനുള്ള കാരണം? ഇവയുടെ നീണ്ടുനിൽക്കുന്ന രോമങ്ങൾ ശരിക്കും വളരെ ചെറിയ കുഴലുകൾ ആണ്, ഇവയെ ട്രിക്കോം എന്നാണ് വിളിക്കുന്നത്.


    നെറ്റിലിന്റെ രോമങ്ങൾ |

    ഇവ ദേഹത്തു തൊടുമ്പോൾ ഈ രോമങ്ങളുടെ മൂർച്ചയുള്ള നേർത്ത അറ്റം ശരീരത്ത് തട്ടി ഒടിയുന്നു. തുടർന്ന് ഒരു സിറിഞ്ചിൽ എന്നവണ്ണം വിഷം ശരീരത്തിൽ പ്രവേശിച്ച് ചൊറിച്ചിലിനു കാരാണമാവുന്നു. അത്തരം നിരവധി എണ്ണം ഒരുമിച്ച് രാസവസ്തുക്കൾ ശരീരത്തിലേക്ക് കടത്തിവിടുമ്പോൾ അസഹ്യമായ വേദനയും ചൊറിച്ചിലും ഉണ്ടാവുന്നു. ചൊറിച്ചിലിനു പ്രാഥമിക കാരണം ന്യൂറോട്രാൻസ്മിറ്ററുകളായ ഹിസ്റ്റമീൻ, അസറ്റൈൽകോളിൻ, സെറോടോണിൻ എന്നിവയാണ്. ഇവയാണ് രോമം തട്ടുന്ന സ്ഥലത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നത്. ചില ചെടികളുടെ രോമങ്ങൾ തട്ടിയാൽ ദീർഘനേരത്തേക്ക് വേദന ഉണ്ടാവാൻ കാരണം ഈ രാസവസ്തുവിൽ അടങ്ങിയിട്ടുള്ള ഫോമിക് ആസിഡ്, ടാർട്ടാറിക് ആസിഡ്, ഓക്സാലിക് ആസിഡ് എന്നിവയാണ്.
    നമ്മുടെ നാട്ടിലെ ആനവിരട്ടി


    ആനവിരട്ടി |

    അർട്ടിക്കേസീ കുടുംബത്തിൽ തന്നെയുള്ള ഒരു ചെടിയാണ് നമ്മുടെ കാടുകളിൽ കാണുന്ന ആനവിരട്ടി (Dendrocnide sinuata).

    ഈ ചെടിയെ തൊട്ടാൽ വേദനാജനകമായ ചൊറിച്ചിൽ ഉണ്ടാകുമെന്നു മാത്രമല്ല ഇവ പത്തു ദിവസം മുതൽ ആറ് മാസം വരെ വീണ്ടും ഉണ്ടാവുകയും ചെയ്യാം. ഇതിന്റെ അതേ ജനുസിൽ ആസ്ത്രേലിയയിൽ കാണുന്ന വേറൊരു ചെടിയാണ് ഡെൻഡ്രോക്നൈഡ് എക്സൽസ. അതിനെ തൊട്ടുപോയാൽ ഉണ്ടാകുന്ന വേദന നിരവധി ദിവസങ്ങൾ നീണ്ടുനിൽക്കും. ഇത്ര രൂക്ഷമായ വേദനയുളവാകുന്നത് എന്തുകൊണ്ടാണെന്നത് ശാസ്ത്രകാരന്മാരെ വളരെക്കാലം ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കൂടുതൽ പഠനങ്ങൾ നടത്തിയപ്പോൾ അത് വളരെ പ്രാധാന്യമേറിയ പുത്തൻ അറിവുകളിലേക്കാണ് വാതിൽ തുറന്നത്.


    ഡെൻഡ്രോക്*നൈഡ് എക്*സൽസയുടെ ഇല | P

    ചിലയിനം എട്ടുകാലികൾ ഉണ്ടാക്കുന്ന വിഷവുമായി അതിന് വളരെയേറെ സാമ്യം ഉണ്ടായിരുന്നു. ആത്മരക്ഷയ്ക്കായി സസ്യങ്ങൾ ഉപയോഗിക്കുന്ന ഈ രാസവസ്തുക്കളെക്കുറിച്ച് സസ്യലോകത്തുനിന്നുമുള്ള ഈ കണ്ടുപിടുത്തം സസ്യങ്ങളും ജീവികളും ഒരുമിച്ച് പരിണാമം പ്രാപിക്കുന്നതേപ്പറ്റി ഇത്തരത്തിലുള്ള ആദ്യ കണ്ടെത്തൽ ആയിരുന്നു. ഈ വിഷം നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോടോക്സിൻ വിഭാഗത്തിൽപ്പെട്ടതായിരുന്നു. അതിന്റെ രൂപഘടനയ്ക്കാവട്ടെ സസ്തനികളുടെ വേദനയറിയാനുള്ള നാഡികളോട് പ്രത്യേകമായി ഒരിഷ്ടക്കൂടുതലും ഉണ്ട്, അതാണ് വേദന കഠിനമാവാനുള്ള കാരണം. എല്ലാ മൃഗങ്ങൾക്കും ഇത് ചൊറിച്ചിൽ ഉണ്ടാക്കാറില്ല, പലരും ഇവയുടെ ഇലയും കായയും സമൃദ്ധമായി തിന്നുന്നവരുമാണ്. അതും ഒരുപക്ഷേ ആ ജീവികൾ ദീർഘമായ പരിണാമത്തിൽക്കൂടി നേടിയെടുത്ത കഴിവാകാം, താരതമ്യേന ഭൂമിയിൽ അവസാനം ഉണ്ടായ മനുഷ്യർ ഒരുപക്ഷേ കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഈ കഴിവ് ഉള്ളവരായി മാറിയേക്കാം. ഏതായാലും ജന്തുക്കളിൽ ഉള്ളതുപോലുള്ള വിഷം സസ്യങ്ങളിൽ കണ്ടെത്തിയത് കെമിക്കൽ ഇക്കോളജിയുടെ മേഖലയിലും പരിണാമശാസ്ത്രത്തിലും പുത്തൻ അറിവുകൾ വെളിച്ചത്തെത്താൻ സഹായകമാവും എന്നു കരുതുന്നു.

    പുരാതനകാലം മുതൽക്കെ മരുന്ന് പോലെയുള്ള ആവശ്യങ്ങൾക്കായി നെറ്റിലുകൾ ഉപയോ​ഗിക്കപ്പെടുന്നു.
    കാര്യം ഇങ്ങനെ ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ് നെറ്റിലുകൾ എങ്കിലും പുരാതനകാലം മുതൽ തന്നെ മനുഷ്യർ ഇവ പല ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമനിയിൽ നിന്നു നോക്കുകുത്തികൾ വ്യാപകമായി അപ്രത്യക്ഷമാവാൻ തുടങ്ങി. വലിയതോതിൽ തുണികൾക്ക് ക്ഷാമമുണ്ടായതാണ് അതിനുകാരണം. നോക്കുകുത്തികളിൽനിന്നുപോലും തുണിശേഖരിച്ച് മനുഷ്യർ ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്ക് ബ്രിട്ടന്റെ നാവികസേന ഉപരോധമേർപ്പെടുത്തിയതും ഇതിന് കാരണമായി. ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ എണ്ണത്തിലും നീളത്തിലുംപോലും നിയന്ത്രണമുണ്ടായി. തുടർന്നു നടന്ന ഗവേഷണങ്ങളിൽ നെറ്റിലുകളുടെ നാരുകൾ ഉപയോഗിച്ച് അവർ വസ്ത്രങ്ങൾ ഉണ്ടാക്കിത്തുടങ്ങി. നെറ്റിലുകളുടെ തണ്ട് ഉപയോഗിച്ച് വസ്ത്രമുണ്ടാക്കാനുള്ള നാരുകൾ ഉണ്ടാക്കുന്ന കാര്യം മനുഷ്യന് പണ്ടേ അറിവുള്ളതാണ്. വസ്ത്രമുണ്ടാക്കാൻ മാത്രമല്ല നിരവധി രോഗങ്ങളുടെ ചികിൽസയ്ക്കും നെറ്റിലുകൾ ഉപയോഗിക്കാറൂണ്ട്. പല നെറ്റിലുകളും നല്ല ഇലക്കറികളുമാണ്. 2000 വർഷങ്ങൾക്കുമുൻപ് ഇറച്ചിയെ മൃദുവാക്കാൻ റോമക്കാർ ഇവ ഉപയോഗിച്ചിട്ടുണ്ട്. വാതത്തിന് മരുന്നായി നെറ്റിലുകൾ ഉപയോഗിക്കാറുണ്ട്, സന്ധിവാതമുള്ളയിടത്ത് ഈ ചെടി തട്ടി ചൊറിച്ചിൽ ഉണ്ടായിക്കഴിഞ്ഞാൽ വാതത്തിന്റെ വേദനയ്ക്ക് ആശ്വാസമുണ്ടാകുന്നുണ്ടത്രേ. ഇക്വഡോറിൽ സ്വയം പീഡനത്തിനായി പല ക്രൈസ്തവവിശ്വാസികളും നെറ്റിലുകളുടെ ഇലകൾ ദേഹത്ത് തട്ടിച്ച് വേദനിപ്പിക്കാറുണ്ട്.


    ചെന്തൊട്ടി |

    നിരവധി ശലഭങ്ങളുടെ ലാർവകൾ പല നെറ്റിലുകളുടെയും ഇല ഭക്ഷിച്ചാണ് വളരുന്നത്. ഈ ചെടികൾ ഇല്ലെങ്കിൽ ആ ശലഭങ്ങളും അപ്രത്യക്ഷമാവും. നമ്മുടെ നാട്ടിലും കാണുന്ന ചോലരാജൻ എന്ന ശലഭം മുട്ടയിടുന്നത് ഒരു നെറ്റിൽ ആയ ചെന്തൊട്ടിയിൽ (Girardinia diversifolia) ആണ്. ചുരുക്കത്തിൽ ചൊറിയന്മാരായ ഒരുകൂട്ടം ചെടികൾ എന്നുവിളിച്ച് മാറ്റിനിർത്താനോ വേണ്ടെന്നു വയ്ക്കാനോ പറ്റിയ ഒരുകൂട്ടം ചെടികൾ അല്ല നെറ്റിലുകൾ.

  8. #1007
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    കൊന്നു തിന്നുന്ന ജപ്പാൻകാർ; ഗവേഷണത്തിന്റെ പേരിൽ കൊന്നത് 122 ഗർഭിണി തിമിംഗലങ്ങളെ | Eco Story



    മറ്റേതൊരു രാജ്യത്തേക്കാളും തിമിംഗലങ്ങളെ കൊല്ലുന്ന രാജ്യമാണ് നോര്*വേ. വാണിജ്യാവശ്യങ്ങള്*ക്ക് തിമിംഗലങ്ങളെ കൊല്ലുന്നതു നിരോധിച്ച 1986 -നു ശേഷം പതിനയ്യായിരത്തോളം തിമിംഗലങ്ങളെയാണ് നോര്*വേ കൊന്നൊടുക്കിയത്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും നോക്കുകുത്തിയാക്കി കഴിഞ്ഞ ആറു വര്*ഷത്തേക്കാളും തിമിംഗലങ്ങളെ അവര്* 2022 -ല്* കൊന്നൊടുക്കി. തിമിംഗലമാംസം മനുഷ്യര്*ക്കും മൃഗങ്ങള്*ക്കും ഭക്ഷണമായും ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാനുമാണ് അവര്* തിമിംഗലങ്ങളെ വേട്ടയാടുന്നത്. കപ്പലില്*നിന്നും അയയ്ക്കുന്ന ഹാര്*പ്പൂണുകള്* തിമിംഗലത്തിന്റെ ശരീരത്തില്* തറച്ച് അരമീറ്ററോളം ആഴത്തിലേക്ക് ഇറങ്ങിയ ശേഷം അതിന്റെ അറ്റത്തുള്ള ഗ്രനേഡ് പൊട്ടിത്തെറിക്കുന്നു, ഈ പൊട്ടിത്തെറിയില്* ഹാര്*പ്പൂണിന്റെ അറ്റത്തുള്ള ഹുക്കുകള്* വികസിച്ച് തിമിംഗലത്തിന്റെ ഉള്ളില്*നിന്നും ഊരിപ്പോകാത്ത തരത്തില്* വികസിക്കുന്നു. ഹാര്*പ്പൂണിന്റെ അറ്റത്തുള്ള കയര്* കൊണ്ട് കപ്പലിലേക്ക് കൊല്ലപ്പെട്ട തിമിംഗലത്തെ വലിച്ചുകയറ്റുകയാണ് ചെയ്യുക. സ്*ഫോടനത്തിനു ശേഷവും ഒരു മണിക്കൂര്* വരെ അവയില്* ജീവന്* ബാക്കിയുണ്ടാവും. കേന്ദ്രനാഡീവ്യൂഹത്തിനു കാര്യമായ തകരാര്* സംഭവിച്ചില്ലെങ്കില്* അവയെ കൊല്ലാന്* വീണ്ടും ഹാര്*പ്പൂണുകള്* അയയ്*കേണ്ടി വരും. വെറും രണ്ടു ശതമാനം നോര്*വേക്കാരു പോലും തിമിംഗലമാംസം ഭക്ഷിക്കാറില്ല, നോര്*വേയില്* എത്തുന്ന വിനോദസഞ്ചാരികള്*ക്ക് തിമിംഗലത്തിന്റെ ഇറച്ചി പ്രിയങ്കരമാണ്.


    ജപ്പാനിൽ പിടികൂടിയ തിമിം​ഗലത്തെ അറുക്കുന്നു | Photo: Gettyimages

    ജപ്പാന്* ഗവേഷണ ആവശ്യത്തിനെന്ന പേരിലാണ് തിമിംഗലങ്ങളെ വേട്ടയാടുന്നത്. 2018-ല്* അവര്* 333 മിങ്ക് തിമിംഗലങ്ങളെയാണ് കൊന്നത്. അതില്* 122 എണ്ണം ഗര്*ഭിണികള്* ആയിരുന്നു. തിമിംഗലങ്ങളുടെ പ്രായം മനസ്സിലാക്കി ഗവേഷണം നടത്തുന്നതിന് അവയെ കൊന്നാല്* മാത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു ജപ്പാന്റെ വാദം. അതിനായി അവര്* വേട്ടയാടുന്ന സമുദ്രഭാഗത്തിന്റെ അതിരുകള്* പോലും വര്*ദ്ധിപ്പിച്ചു. ജപ്പാനില്* തിമിംഗലത്തിന്റെ മാംസം വളരെ വിശിഷ്ടമായി കരുതപ്പെടുന്നു. ഒരു കിലോ ഗ്രാം മാംസത്തിന് 15 പൗണ്ട്(1500 രൂപയിലധികം) വിലയുണ്ട്. 1960-ല്* രണ്ടു ലക്ഷം ടണ്* തിമിംഗല ഇറച്ചിയായിരുന്നു ജപ്പാനിലെ ആഭ്യന്തര ഉപഭോഗം. എന്നാല്*, അന്താരാഷ്ട്ര നിയമങ്ങള്* കര്*ശനമായതോടെ 1986 ആവുമ്പോഴേക്കും മുന്*പ് ഇത് 6000 ടണ്* ആയി കുറഞ്ഞിരുന്നു. ഗവേഷണ ആവശ്യങ്ങള്* എന്നതെല്ലാം അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്* പൊടിയിടാനുള്ള പേരാണ്. ആരെയും വകവയ്ക്കാതെ തുറന്ന മാര്*ക്കറ്റില്*ത്തന്നെ തിമിംഗല ഇറച്ചി ജപ്പാന്* വില്*ക്കുന്നുണ്ട്.


    കോമൺ മിങ്ക് വെയിൽ |

    കാലങ്ങളായി തങ്ങള്*ക്കു ചുറ്റുമുള്ള കടലില്*നിന്നു തിമിംഗലങ്ങളെ വേട്ടയാടിയിരുന്ന ജപ്പാന്* തെക്കന്* സമുദ്രങ്ങളിലും തിമിംഗലങ്ങളെ പിടിക്കുന്നതിനെ തടയാന്* അന്താരാഷ്ട്ര കോടതിയില്* ഓസ്*ട്രേലിയയും ന്യൂസീലാന്*ഡും ശ്രമിച്ചിരുന്നുവെങ്കിലും ഗവേഷണത്തിന്റെ പേരു പറഞ്ഞ് ജപ്പാന്* ഇന്നും തിമിംഗലവേട്ട നടത്തുന്നു. ഇതിനായി 2019 -ല്* അവര്* അന്താരാഷ്ട്ര വെയ്ലിങ്ങ് കമ്മീഷനില്*നിന്നു പിന്മാറുകയും ചെയ്തു.
    പുരാതനകാലം മുതല്* തന്നെ ജപ്പാന്റെ ഭക്ഷണത്തില്* പ്രധാനമായ ഒന്നാണ് തിമിംഗല ഇറച്ചി. 1497-ല്* ജപ്പാന്റെ മാംസ ഉപഭോഗത്തിന്റെ പകുതിയും തിമിംഗലത്തിന്റെ ഇറച്ചിയായിരുന്നു. 1954-ല്* അവിടെ ഉണ്ടാക്കിയ നിയമപ്രകാരം സ്*കൂള്* വിദ്യാര്*ത്ഥികളുടെ ഭക്ഷണത്തില്* ഇത് നിര്*ബന്ധമായും ഉള്*പ്പെടുത്തിയിരുന്നു. ഇതുകൊണ്ടൊക്കെയാണ് അന്താരാഷ്ട്ര നിരോധനം വരുമ്പോഴും ഗവേഷണം എന്ന പേരില്* അവര്* വേട്ട തുടരുന്നത്. ഇന്ന് തിമിംഗലത്തിന്റെ ഇറച്ചി അവിടെ പത്തു ശതമാനം ആള്*ക്കാരേ കഴിക്കുന്നുള്ളൂ.

    ചരിത്രപരമായി തങ്ങളുടെ ഭക്ഷണത്തില്* ഉള്*പ്പെട്ട തിമിംഗലങ്ങളെ അന്താരാഷ്ട്രസമൂഹം ഇടപെട്ട് തടയുന്നത് ശരിയല്ലെന്നാണ് ജപ്പാന്റെ വാദം. എന്നാല്*, അമിതമായി പിടിക്കുന്നത് തിമിംഗലങ്ങലുടെ വംശനാശത്തിനു തന്നെ കാരണമാകുമെന്നാണ് എതിര്*ക്കുന്നവര്* പറയുന്നത്. ഈ പറയുന്ന രാജ്യങ്ങള്*ക്കൊന്നും സമ്പത്തുണ്ടാക്കാന്* അവരുടെ സമ്പദ് വ്യവസ്ഥയുടെ പതിനായിരത്തിലൊന്ന് വരുമാനം പോലുമില്ലാത്ത ഈ വേട്ട നടത്തേണ്ടതില്ല. പകരം തിമിംഗലങ്ങളെ കാണാന്* സഞ്ചാരികളെ ബോട്ടില്* കൊണ്ടുപോയാല്* അതിലേറെ വരുമാനമുണ്ടാക്കാന്* കഴിയുമെന്ന് ഇതിനെതിരെ സംസാരിക്കുന്നവര്* പറയുന്നു.

  9. #1008
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    കരി, മൃഗക്കൊഴുപ്പ്, പെർഫ്യൂം; 1000 വർഷം പഴക്കമുള്ള 'ഷോഡോ', കാലിഗ്രാഫിയുടെ പിന്നാമ്പുറം | Eco Story




    ജപ്പാനിലെ ഷോഡോ എന്നറിയപ്പെടുന്ന കാലി​ഗ്രാഫി രീതി |

    അർത്ഥത്തെപ്പോലെ തന്നെ അക്ഷരങ്ങളുടെ ഭംഗിക്കും ഷോഡോയിൽ അതിപ്രാധാന്യമുണ്ട്. പല കനത്തിൽ, വടിവിൽ, നീളത്തിൽ, കോണുകളിൽ എഴുതപ്പെടുന്ന ഈ അക്ഷരങ്ങൾ ആ എഴുത്തിന് പ്രത്യേകമായൊരു ജീവനും വ്യക്തിത്വവും നൽകുന്നു. പ്രായോഗികമായ ഉപയോഗവും ഉള്ള ഈ രീതി ഉപയോഗിച്ച് ചിഹ്നങ്ങളും ദിശാസൂചകങ്ങളും സർട്ടിഫിക്കറ്റുകളും ഔദ്യോഗികരേഖകളും ഉണ്ടാക്കാറുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായിത്തന്നെ കാലിഗ്രാഫി അഭ്യസിക്കാറുണ്ട്. വ്യതിരിക്തമായ രീതികളും നിയമങ്ങളും കൊണ്ട് ജപ്പാനിൽത്തന്നെ പലതരം കാലിഗ്രാഫികൾ ഉണ്ട്. സാധാരണ അക്ഷരരീതി ഉപയോഗിച്ചുള്ള കൈഷോ, കുറച്ചു ചെരിഞ്ഞ ഗ്യോഷോ, നന്നായി ചെരിവുള്ള സോഷോ എന്നിവ അവയിൽ ചിലതാണ്. വെവ്വേറേ രീതികളും കഴിവുകളും വേണ്ട ഓരോ രീതിയിലും മികവുകാട്ടാൻ വർഷങ്ങളുടെ പഠനവും പരിശീലനവും ആവശ്യമാണ്.

    ആയിരത്തിലേറെ വർഷം പഴക്കമുള്ളതാണ് ജപ്പാനിലെ ഷോഡോ എന്നറിയപ്പെടുന്ന കാലി​ഗ്രാഫി രീതി


    ജാപ്പനീസ് കാലി​ഗ്രഫിയുമായി മുൻ ജപ്പനീസ് പ്രധാന മന്ത്രി താരോ അസോ, 2009-ലെ ​ദൃശ്യം | Photo: Gettyimages

    ജപ്പാനീസ് കാലിഗ്രാഫി ചെയ്യാനുള്ള മഷി ഉണ്ടാക്കുന്നത് വളരെ ശ്രമകരവും അതീവ പാണ്ഡിത്യവും വേണ്ട മേഖലയാണ്. ഏറ്റവും പ്രസിദ്ധമായ സുമി മഷി എന്നറിയപ്പെടുന്ന കാലിഗ്രാഫി മഷി ഉണ്ടാക്കുന്നത് ജപ്പാനിലെ നാര എന്ന സ്ഥലത്താണ്. കോബായാൻ എന്ന കമ്പനി അവിടെ 450 വർഷമായി സുമി മഷി ഉണ്ടാക്കുന്നു. ഈ മഷി ഉണ്ടാക്കുന്ന രീതി അത്രമാത്രം സൂക്ഷ്മതയും അറിവും വേണ്ടതാണ്. ചെറിയ സോപ്പുകട്ട പോലെ ലഭിക്കുന്ന 200 ഗ്രാം ഭാരമുള്ള ഒരു മഷിക്കഷണത്തിന്റെ വില ആയിരം ഡോളറിനു മുകളിൽ ആണ്, ഇത് വെള്ളവുമായി ചേർത്ത് അരച്ചാണ് മഷിയാക്കി മാറ്റുന്നത്. കാലിഗ്രാഫി ചെയ്യാൻ ഉപയോഗിക്കുന്ന ഇതേ അളവുള്ള ഇന്ത്യൻ ഇങ്കിന്റെ വില അഞ്ചു ഡോളർ ആണെന്ന് ഓർക്കണം, എന്തുകൊണ്ടാണ് സുമി മഷിയ്ക്ക് ഇത്ര വിലവരുന്നത്?
    കരി, മൃഗക്കൊഴുപ്പ്, കുറച്ച് പെർഫ്യൂം എന്നിവ മാത്രമാണ് സുമി മഷിക്കട്ട ഉണ്ടാക്കാൻ ആവശ്യമുള്ള വസ്തുക്കൾ. എളുപ്പത്തിൽ പറഞ്ഞു കഴിഞ്ഞെങ്കിലും ഇത് ഉണ്ടാക്കുന്ന രീതിയാണ് ശ്രദ്ധേയമായത്. കോബായാൻ എങ്ങനെയാണ് സുമി മഷി ഉണ്ടാക്കുന്നതെന്നു നോക്കാം. ഇതിനായി അവർ ഒരു മുറിയിൽ 100 എണ്ണത്തിരികൾ കത്തിച്ചുവയ്ക്കും, ഇത്തരത്തിലുള്ള നാലു മുറികൾ ആണ് ഒരുസമയം ഉണ്ടാവുക. ഈ വിളക്കിന്റെ തിരിയിലെ കരിയാണ് മഷിയുണ്ടാക്കാൻ ശേഖരിക്കുന്നത്. ഇതിന് രണ്ട് ജീവനക്കാർ ആയിരിക്കും ഉണ്ടാവുക. ഓരോ വിളക്കിലും അവർ സസ്യയെണ്ണ ഒഴിക്കും. കത്തുന്ന തിരിയുടെ മുകളിൽ കരി അടിയാനായി ചിരട്ട പോലുള്ള ഒരു പാത്രം കമഴ്ത്തി വച്ചിരിക്കും. ഇതിൽനിന്നു മുഴുവൻ സമയവും അവർ കരി ശേഖരിച്ചുകൊണ്ടിരിക്കും. ഇതിനൊപ്പം ചൂട് അധികമാവാതിരിക്കാൻ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്, അത് കരിയുടെ ഉൽപ്പാദനത്തെ ബാധിക്കും. പാത്രത്തിന്റെ മധ്യത്തിൽ ആവില്ല ജ്വാല പതിക്കുന്നത് എന്നതിനാൽ ഓരോ ഇരുപത് മിനിട്ട് കൂടുമ്പോഴും കരി ശേഖരിക്കുന്ന പാത്രം രണ്ടു മണിക്കൂർ നേരത്തേക്ക് തിരിച്ചുതിരിച്ചു വയ്ക്കണം. ഇതിൽനിന്നു കരി ശേഖരിക്കുന്നതോടൊപ്പം എണ്ണ തീരുമ്പോൾ നിറയ്ക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു പാത്രത്തിൽനിന്നു ദിവസം അഞ്ചു തവണ കരിശേഖരിക്കും. സാധാരണയായി കടുകെണ്ണയാണ് തിരികത്തിക്കാൻ ഉപയോഗിക്കുന്നത്. മറ്റു എണ്ണകൾ ഉപയോഗിച്ച് നാലിരട്ടി വരെ വിലകൂടുതൽ ലഭിക്കുന്ന മഷിയുണ്ടാക്കാറുണ്ട്. ഇതിനൊപ്പം തിരിയും തിരി കത്തിക്കുന്ന പാത്രങ്ങളും സവിശേഷമായവ തന്നെയാണ്. പ്രത്യേകതരം മൺപാത്രങ്ങളിലാണ് എണ്ണ നിറച്ച് തിരി കത്തിക്കുന്നത്.

    ഏഴാം നൂറ്റാണ്ടു മുതൽ സുമി മഷി നിർമാണം ജപ്പാനിൽ നടക്കുന്നുണ്ട്
    ഇതിനൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് വിളക്കുകരി കുഴച്ചെടുക്കാനുള്ള മാധ്യമമായി ഉപയോഗിക്കുന്ന മൃഗക്കൊഴുപ്പ്. കന്നുകാലികളുടെ കൊഴുപ്പാണ് സാധാരണയായി ഉപയോഗിക്കുന്നത്, എന്നാൽ, വില കൂടിയ മഷി ഉണ്ടാക്കാനാവശ്യമായ കരി ഉണ്ടാക്കുന്നതിന് കഴുതയുടെയും മാനിന്റെയും ആടിന്റെയും കൊഴുപ്പ് മഷി നിർമ്മാതാക്കൾ ഉപയോഗിക്കാറുണ്ട്. സുമി മഷിയുണ്ടാക്കാൻ പ്രത്യേകമായി തയ്യാറാക്കി വാങ്ങുന്ന മൃഗക്കൊഴുപ്പ് പാളികൾ 70 ഡിഗ്രി സെൽഷ്യസ് ചൂടുള്ള വെള്ളത്തിൽ ഇട്ട് ഒന്നര മണിക്കൂറോളം ഇളക്കുന്നു. ചെറിയ ചൂടിൽ പതിയെ ഇളക്കിച്ചേർത്താലേ ഗുണനിലവാരമുള്ള മഷി ലഭിക്കുകയുള്ളൂ. മൃഗക്കൊഴുപ്പിന് വൃത്തികെട്ട ഒരു മണം ഉള്ളതിനാൽ അതു പരിഹരിക്കാൻ മഷിയുണ്ടാക്കുന്നവർ ഇതിൽ ബോർണിയോൾ, കസ്തൂരി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ ചേർക്കാറുണ്ട്.
    പശ ചേർത്ത കരി ചവിട്ടിക്കുഴച്ച് മൃദുവായ മാവ് പരുവമാക്കലാണ് അടുത്ത പണി. ഓരോ ദിവസവും രാവിലെ ഇത് കയ്യും കാലും ഉപയോഗിച്ച് ചവിട്ടിക്കുഴയ്ക്കുന്നു. ഈ മാവിനെ അച്ചിലിട്ട് അമർത്തി സോപ്പുകട്ടയുടെ രൂപത്തിലാക്കുന്നു. കോബായാൻ ഇത്തരത്തിലുള്ള 6000 മഷിക്കട്ടകൾ ആണ് ഓരോ മാസവും നിർമ്മിക്കുന്നത്. വളരെക്കുറച്ച് ജീവനക്കാരെ മാത്രം ഉപയോഗിച്ചാണ് കമ്പനി ഇതു ചെയ്യുന്നത്. വിവിധ ജോലികളിൽ ഏറ്റവും കഴിവുവേണ്ടത് മാവ് ചവിട്ടിക്കുഴയ്ക്കുന്ന ആൾക്കാണ്. അഞ്ചു വർഷത്തോളം പരിശീലനം ലഭിച്ചയാളാണ് മാവ് കുഴയ്ക്കുന്ന പ്രവൃത്തി ചെയ്യുന്നത്. എന്നാൽ, മികവു കൂടിയ മഷിയുണ്ടാക്കുന്നിടത്ത് പത്തു വർഷത്തോളം പരിചയമുള്ളവരെയേ കമ്പനി നിയമിക്കാറുള്ളൂ. മഞ്ഞുകാലത്തെ തണുത്ത അന്തരീക്ഷത്തിൽ ഈ മഷിക്കട്ടയിലെ പശ നന്നായി ഉറയ്ക്കുമെന്നതിനാൽ ഓക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്ത് കോബായാൻ ഇത്തരം നാല്പതിനായിരത്തോളം മഷിക്കട്ടകൾ ഓരോവർഷവും ഉണ്ടാക്കുന്നു.


    പുതുവർഷത്തിൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന കാലി​ഗ്രാഫി മത്സരം, 2019-ലെ ദൃശ്യം | Photo: Gettyimages

    പണി ഇനിയും തീർന്നിട്ടില്ല. ഈ മഷിക്കട്ടകൾ പെട്ടെന്ന് ഉണങ്ങാൻ അനുവദിച്ചാൽ അതിൽ പൊട്ടലുകൾ വീഴാം അങ്ങനെ അതിന്റെ ഗുണനിലവാരം നഷ്ടമാവും. അതിനാൽ ഓരോ മഷിക്കട്ടയും ഓക്കുമരത്തിന്റെ ചാരത്തിൽ പൊതിഞ്ഞുവയ്ക്കുന്നു. ഓരോ ദിവസവും തലേന്നത്തേക്കാൾ ഈർപ്പം കുറഞ്ഞ ചാരത്തിൽ പൊതിയുകയാണു ചെയ്യുന്നത്. ഇങ്ങനെ നാൽപ്പതു ദിവസത്തോളം അവർ ചാരം മാറ്റിക്കൊണ്ടിരിക്കും, അപ്പോഴേക്കും മഷിക്കട്ടകൾ 70 ശതമാനത്തോളം ഉണങ്ങിയിരിക്കും. തുടർന്ന് വൈക്കോൽ പിരിച്ച് ഉണ്ടാക്കിയ കയറുകളിൽ അവർ ഈ മഷിക്കട്ട കാറ്റുകൊണ്ട് ഉണങ്ങാനായി കെട്ടിത്തൂക്കിയിടുന്നു. ശരിയായ രീതിയിൽ പാകപ്പെടാൻ കുറഞ്ഞത് നാലു വർഷത്തോളം ആ കട്ടകൾ ഇങ്ങനെ ഉണങ്ങേണ്ടതുണ്ട്. എത്ര വർഷം ഉണങ്ങുന്നോ അത്ര നല്ല ഫലം എഴുത്തിനു കിട്ടുമെന്നു മാത്രമല്ല, മഷിക്കട്ടകളുടെ വിലയും കൂടിക്കൊണ്ടിരിക്കും. കോബായാന്റെ ശേഖരത്തിൽ നൂറു കണക്കിനു വർഷം പഴക്കമുള്ള മഷിക്കട്ടകൾ ഉണ്ട്. അവർ ഇതിനെ മനുഷ്യജീവിതവുമായാണ് താരതമ്യപ്പെടുത്തുന്നത്, പ്രായമാകുന്തോറും മികവ് കൂടുമെന്ന്.


    സുമി മഷി കൊണ്ടു തയ്യാറാക്കിയ സുമി-എ എന്നറിയപ്പെടുന്ന ചിത്രം |

    ചൈനയിൽനിന്നു ഈ മഷിനിർമ്മാണരീതി സന്യാസിമാർ ജപ്പാനിലെത്തിച്ച ഏഴാം നൂറ്റാണ്ടു മുതൽ സുമി മഷി നിർമ്മാണം ജപ്പാനിൽ നിലനിൽക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും സുമിമഷി നിർമ്മാണ വ്യവസായം അവിടെ വളരെ വ്യാപകമായി. കാലിഗ്രാഫി കൂടാതെ സുമി-എ എന്നറിയപ്പെടുന്ന ചിത്രങ്ങൾ വരയ്ക്കാനും ഈ മഷി ഉപയോഗിക്കുന്നുണ്ട്. നല്ല വില കിട്ടുമെന്നതിനാൽ ഉൽപ്പാദനം വളരെയധികം വർദ്ധിപ്പിക്കാൻ കോബായാൻ കമ്പനി ഉദ്യേശിക്കുന്നില്ല, മറിച്ച് പണ്ടുകാലത്ത് ഉണ്ടായിരുന്ന അതേ ഗുണനിലവാരം കാത്തുസൂക്ഷിക്കുകയാണത്രേ അവരുടെ പ്രാഥമിക ലക്ഷ്യം.


  10. #1009
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    കേരളത്തിലെ പരമ്പരാഗത വീട്ടുപേരുകളിൽ വൃക്ഷങ്ങൾക്കുള്ള പ്രാധാന്യം



    മഴയിൽ നിന്നും, മഞ്ഞിൽ നിന്നും, വെയിലിൽ നിന്നും, വന്യ ജീവികളിൽ നിന്നും, പ്രകൃതിക്ഷോഭങ്ങളിൽ നിന്നും പരിരക്ഷ നല്കുന്ന വീട് ഓരോ മനുഷ്യന്റെയും സ്വത്വത്തിന്റെ പ്രതീകം കൂടിയാണ്






    മനുഷ്യന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തിൽ വീടിന് വളരെ വലിയ സ്ഥാനമാണുള്ളത്. മഴയിൽ നിന്നും, മഞ്ഞിൽ നിന്നും, വെയിലിൽ നിന്നും, വന്യ ജീവികളിൽ നിന്നും, പ്രകൃതിക്ഷോഭങ്ങളിൽ നിന്നും പരിരക്ഷ നല്കുന്ന വീട് ഓരോ മനുഷ്യന്റെയും സ്വത്വത്തിന്റെ പ്രതീകം കൂടിയാണ്. മനുഷ്യർക്ക് ഓരോരുത്തർക്കും പേരുള്ളത് പോലെ അവരുടെ വീടുകൾക്കും പേരുണ്ട്. ഊരും പേരുമില്ലാത്തവർക്ക് ഒരിടത്തും സ്ഥാനമില്ല എന്നാണ് പഴമക്കാർ പറയാറുള്ളത്. ഓടിന്റേയും, കോൺക്രീറ്റിന്റേയും വരവിന് മുൻപ് കേരളത്തിലെ മിക്ക വീടുകളും ഓല മേഞ്ഞതായിരുന്നു. ഗുഹകളിൽ നിന്ന് ഏറുമാടങ്ങളിലേയ്ക്കും, കുടിലുകളിലേയ്ക്കും, ഓടിന്റെയും കോൺ ക്രീ-റ്റിന്റേയും സമ്പദ് സമൃദ്ധിയിലേക്കും മലയാളി വാസമുറപ്പിച്ചപ്പോൾ വീട്ട് പേരുകളും കൂടെ പോന്നു. നമ്മുടെ വീട്ടുപേരുകളധികവും വീടിരിക്കുന്ന പറമ്പുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. എന്നാൽ ഇന്ന് ആ രീതി മാറി വരുന്നുണ്ട്. പണ്ട് പ്ലാവ് ധാരാളമുള്ള പറമ്പ് പ്ലാത്തോട്ടമായിരുന്നു. അവിടെ വെച്ച വീടിന്റെ പേരും പ്ലാത്തോട്ടം തന്നെ. എന്നാൽ ഇന്ന് അതേ സ്ഥലത്തുണ്ടാക്കുന്ന വീടിന്റെ പേര് ഡ്രീം വേൾഡോ, മെറിലാന്റോ, ഏതെങ്കിലും സംജ്ഞാനാമങ്ങളോ മറ്റെന്തെങ്കിലുമൊക്കെയോ ആവാം. പാരമ്പര്യ വീട്ടുപേരുകൾ ഒരു ദേശത്തിന്റെ സാമൂഹിക സാംസ്കാരിക പാരിസ്ഥിതിക ചരിത്രത്തിലേക്കുള്ള വാതിലുകളാണ്. അവ മാറ്റപ്പെടുമ്പോൾ ചരിത്രത്തിലേക്കുള്ള വാതിലുകളാണ് കൊട്ടിയടയ്ക്കപ്പെടുന്നത്. പരമ്പരാഗത വീട്ട് പേരുകളുടെ ഉത്ഭവത്തിന് പിന്നിൽ സാമൂഹികവും, സാംസ്ക്കാരികവും പാരിസ്ഥിതവും, മതപരവും ഭാഷാശാസ്ത്രപരവുമായ നിരവധി ഘടകങ്ങൾ ചേർന്നിട്ടുണ്ട്. ഇത്തരം ഘടകങ്ങൾ തമ്മിലുള്ള ഇഴയടുപ്പമാണ് കേരളത്തിലെ വീട്ടു പേരുകളുടെയും, നാട്ടുപേരുകളുടേയും ഈടിനും നീടിനും നിദാനം. കേരളത്തിലങ്ങോളമിങ്ങോളമുള്ള വീട്ടുപേരുകളിലെ പാരിസ്ഥിതിക ഘടകങ്ങളിൽ വ്യക്ഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പഠനം.

    പരിസ്ഥിതിയും വീട്ടുപേരുകളും

    പർവതങ്ങളും, താഴ്*വരകളും, കരയും കായലുകളും, കടല്*ത്തീരങ്ങളും, വൃക്ഷലതാദികളും ജീവജാലങ്ങളും എല്ലാം ഒത്തൊരുമിച്ച് ചേർന്ന സുന്ദരമായ പ്രദേശമാണ് കേരളം. ഒരു സ്ഥലത്തിന്റെ പേരിന് പിന്നിൽ ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്ര പരമായ പ്രത്യേകതകളോ, ചരിത്രപരമായ പ്രത്യേകതകളോ, അവിടെ കാണപ്പെടുന്ന വൃക്ഷലതാദികളുടെ പ്രത്യേകതകളോ, ജീവജാലങ്ങളുടെ പ്രത്യേകതകളോ ഒക്കെ കാണും. പ്രദേശത്തിന്റെ ഭൂസ്ഥിതിയുടെയും പരിസ്ഥിതിയുടെയും പ്രത്യേകതയനുസരിച്ച് പറമ്പുകൾക്ക് പേര് നല്കുന്നതിൽ പൂർവികർ വളരെയധികം ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ പറമ്പുകൾക്കു നൽകി വരുന്ന പേരുകളാണ് പിന്നീട് വീട്ടുപേരുകളായി പരിണമിച്ചത്. മലയിൽ, കുന്നുമ്മൽ, കുന്നേൽ, കാട്ടിൽ, ചിറക്കര, പുഴക്കര, കൊറ്റുകുളങ്ങര, കിടങ്ങിൽ, കിടങ്ങേൽ, ചാലിൽ, വെള്ളച്ചാലിൽ, ചിറക്കര, ചിറക്കര മീത്തൽ, ചിറപ്പുറത്ത്, ചിറക്കൽ, ഇലഞ്ഞി തറയിൽ, കാഞ്ഞിരമുള്ളതിൽ, ആലിൻ ചുവട്ടിൽ, ചന്ദന പറമ്പിൽ തുടങ്ങിയവ ചില ഉദാഹരങ്ങൾ മാത്രം.

    വീട്ടുപേരുകൾ വർഗ്ഗീകരിക്കുമ്പോൾ ഭൂരിപക്ഷം പേരുകളിലും ഒരു സാമാന്യാംശവും, ഒരു വിശേഷാംശവും കാണാൻ സാധിക്കും. പേരിന്റെ വ്യക്തിത്വം വിശേഷാംശത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. തോട്ടം എന്ന സാമാന്യാംശമുള്ള വീട്ടുപേരുകൾ തമ്മിൽ വേർതിരിക്കുന്നത് തോട്ടമെന്ന സാമാന്യാംശത്തോട് ചേരുന്ന വിശേഷാംശങ്ങളായ തെങ്ങ് (തെങ്ങിൽ തോട്ടം), പ്ലാവ് (പ്ലാത്തോട്ടം), മാവ് (മാന്തോട്ടം) തുടങ്ങിയവയാണ്. ഇത്തരത്തിലുള്ള വിശേഷാംശങ്ങളുടെ കൂടി ചേരലുകൾ മനസ്സിലാക്കി നിരീക്ഷിച്ചാൽ ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രത്യേകതകൾ നിർണ്ണയിക്കാൻ സാധിക്കും.

    വൃക്ഷങ്ങളും കേരളത്തിലെ വീട്ടുപേരുകളും

    വണ്ണമുള്ള തണ്ടുകളോടും ശിഖരങ്ങളോടും കൂടിയ സസ്യങ്ങളാണ് വൃക്ഷം അഥവാ മരം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്*സൈഡിന്റെ അളവ് കുറച്ച് ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുക, മണ്ണൊലിപ്പ് തടയുക എന്നീ ധർമ്മങ്ങൾ നിർവഹിക്കുന്നതിൽ വൃക്ഷങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ സമൂഹത്തിൽ നില നിന്നിരുന്നു. ഭാരതീയ ജ്യോതിഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഓരോ നക്ഷത്രത്തിനും ഓരോ വൃക്ഷം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. ഓരോ നാളിൽ ജനിച്ചവരും അവരവരുടെ നക്ഷത്ര വൃക്ഷങ്ങളെ നശിപ്പിക്കാതിരിക്കുകയും, നട്ടുപരിചരിച്ച് വളർത്തുകയും ചെയ്താൽ ആയുസ്സും, ആരോഗ്യവും, ഐശ്വര്യവും ഉണ്ടാകുമെന്നുള്ള വിശ്വാസം നിലനിന്നിരുന്നു. ആയുർവേദത്തോളം പഴക്കമുള്ള ആയുർവേദത്തിന്റെ ഉപശാഖയായ വൃക്ഷായുർവേദത്തിൽ എങ്ങനെ സസ്യലതാദികൾ പരിരക്ഷിക്കണമെന്നും, സുഗന്ധമില്ലാത്ത പുഷ്പ്പങ്ങൾക്ക് എങ്ങനെ സുഗന്ധമുണ്ടാക്കാമെന്നും, ഏത് ഋതുവിലും എങ്ങനെ പുഷ്പങ്ങൾ ഉണ്ടാക്കാമെന്നും, വള്ളി ചെടിയെ എങ്ങനെ മരമാക്കാമെന്നും, വളർച്ച മുരടിച്ചവയെ വളർത്തുവാനും, കീടനിയന്ത്രണം എങ്ങനെ നടത്താമെന്നും, കൂടുതൽ ഫലമൂലാദികൾ എങ്ങനെ ഉല്പാദിക്കാമെന്നുമെല്ലാമുള്ള രീതിവിധാനങ്ങൾ പരാമർശിക്കുന്നുണ്ട്.
    ഒരു കാലത്ത് വൈവിധ്യമാർന്ന ഫലവൃക്ഷങ്ങളാലും സുഗന്ധ വ്യജ്ഞനങ്ങളാലും സാമ്പത്തിക പ്രാധാന്യമുള്ള തടിയിനങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു കേരളത്തിലെ വീട്ടുവളപ്പുകൾ. എന്നാൽ അടുത്ത കാലത്ത് ധാരാളം വൻ വൃക്ഷങ്ങൾ വീട്ടുവളപ്പുകളിൽ നിന്നും ഗൃഹ നിർമ്മാണങ്ങൾക്കും വ്യാവസായിക ആവശ്യങ്ങൾക്കും മറ്റുമായി മുറിച്ച് മാറ്റപ്പെട്ടിട്ടുണ്ട്. വീട്ടുവളപ്പുകളിലെ ജൈവസമ്പത്ത് പുനരുജ്ജീവിപ്പിക്കാനും പരിസ്ഥിതിയുടെ ഗുണമേന്മ കൂട്ടാനും, മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് വർധിപ്പിക്കാനും, ജീവജാലങ്ങൾക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ നിലനിർത്താനും ഇത്തരം വൃക്ഷങ്ങളെ തിരികെ വീട്ടുവളപ്പുകളിലേക്കു കൊണ്ടു വന്നേ മതിയാകൂ. കേരളത്തിലെ പരമ്പരാഗതമായ വീട്ടുപേരുകൾ പരിശോധിച്ചാൽ ഒരു കാലത്ത് വൃക്ഷങ്ങൾക്ക് കേരളീയർ കൊടുത്തിരുന്ന പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുവാൻ സാധിക്കും.



    അത്തി |

    അത്തി

    കാതലില്ലാത്ത,ബഹുശാഖിയായി വളരുന്ന ഒരു വൃക്ഷമാണ് അത്തി. ഇതിന്റെ ജന്മദേശം ഏഷ്യയാണ്. കേരളത്തിൽ ധാരാളമായി കണ്ട് വരുന്ന ഈ വൃക്ഷം മൊറേസീ സസ്യകുടുംബത്തിൽ പെടുന്നു. വിത്ത് മുളപ്പിച്ചാണ്* തൈകൾ ഉണ്ടാക്കുന്നത്. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർത്തതാണ് നാല്പാമരപ്പട്ട ഉണ്ടാക്കുന്നത്. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് ഈ വൃക്ഷം.അത്തി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : അത്തിക്കോട്ട്, അത്തിക്കോട്ട് കുനിയിൽ, അത്തിച്ചോട്ടിൽ (കോഴിക്കോട്) അത്തിലാട്ട് (കണ്ണൂർ,തളിപ്പറമ്പ്) അത്തി മുറ്റം (ആലപ്പുഴ) തുടങ്ങിയവ.

    അയനി, ആഞ്ഞിലി

    കൊടും തണുപ്പും വരൾച്ചയും സഹിക്കാൻ കഴിവുള്ള വൃക്ഷമാണ് അയനി. ആഞ്ഞിലി , അയണി, അയിണി, അയിനി പ്ലാവ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന അയനി ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്നതുമായ ഒരു വൃക്ഷമാണ്. ഇതിന്റെ ഫലം ആഞ്ഞിലിച്ചക്ക, ആഞ്ഞിലിപ്പഴം, മറിയപ്പഴം, ഐനിച്ചക്ക, ആനിക്കാവിള, അയണിച്ചക്ക, അയിനിപ്പഴം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. അയനി/ആഞ്ഞിലി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: അയനിപ്പുറത്ത്, അയനിപ്പുറം ( എറണാകുളം), അയണി വിള വീട്, അയണിക്കാട്ട് (കൊല്ലം), അയനിക്കാട്ട്പറമ്പിൽ (പാലക്കാട്), ആഞ്ഞിലിമൂട്ടിൽ,ആഞ്ഞിലി കാട്ടിൽ,ആഞ്ഞിലിത്തറ, ആഞ്ഞിലിക്കത്തറ (കോട്ടയം, ആർപ്പൂക്കര), ആഞ്ഞിലിപ്പാലംവെളി (ആലപ്പുഴ)


    ആൽമരം |

    ആൽ

    അതിശൈത്യവും അത്യുഷ്ണവും ഇല്ലാത്ത പ്രദേശങ്ങളിലെല്ലാം വളരുന്ന മൊറേസീ സസ്യകുടുംബത്തിലെ പലതരം ചെടികളാണ് ആലുകൾ. വള്ളികൾ മുതൽ വന്മരങ്ങൾ വരെ ഇതിൽ ഉണ്ട്. പൊതുവെ കറയുള്ള വൃക്ഷമാണ് ആൽ. മൂന്ന് തരത്തിലുള്ള പൂക്കളാണ് ആൽ മരത്തിലുണ്ടാകുന്നത്. ആൺ പൂക്കളും, പെൺ പൂക്കളും കൂടാതെ ഒരു വിഭാഗം പൂക്കൾ കൂടിയുണ്ട് ആൽമരത്തി ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ടെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ മാത്രം നാല്പത്തഞ്ചോളം ഇനം ആലുകൾ കാണപ്പെടുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ, കൃഷ്ണനാൽ തുടങ്ങിയവ. ധാരാളം തണൽ നല്കുന്ന വൃക്ഷമായ കൊണ്ടായിരിക്കണം പുരാതന കാലം മുതലേ ആളുകൾ ദൈവാരാധനയ്ക്കും, നാട്ടു കൂട്ടങ്ങൾ കൂടാനും ആൽത്തറകൾ ഉപയോഗപ്പെടുത്തിയിരുന്നു. ബുദ്ധന് ബോധോദയം കിട്ടിയത് ബോധ്ഗയയിലെ ഒരു ആൽമരത്തിന്റെ ചുവട്ടിൽ ധ്യാന നിരതനായിരിക്കവേ ആയിരുന്നു. അതുകൊണ്ട് ആൽമരം ബുദ്ധമതക്കാർ പവിത്രമായി കരുതിപ്പോന്നിരുന്നു. കേരളത്തിലും പല തരത്തിലുള്ള ആൽമരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവാണ് ഇവിടുത്തെ ആൽ മര സംബന്ധിയായി വരുന്ന വീട്ടുപേരുകൾ.
    ആല് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ആലിൻ ചുവട്ടിൽ (കോട്ടയം, കടുത്തുരുത്തി) ആൽത്തറ മൂട് (കാസർകോട്), ആലു വീട്ടിൽ (പാലക്കാട്) ആലുങ്കൽ (കോട്ടയം, എറണാകുളം), ആലുംമൂട്ടിൽ (പത്തനം തിട്ട) ആലുങ്കൽ തറയിൽ (കോട്ടയം, കടത്തുരുത്തി), ആലും തറ (കോട്ടയം, വൈക്കം) ആല്*ത്തറ വിളയില്* (കൊല്ലം) ആലും ചുവട്ടിലായ വൈക്കത്താളി വെളി (ആലപ്പുഴ) ആൽത്തറ പള്ളിൽ (കൊല്ലം).

    ഇലഞ്ഞി

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കണ്ടുവരുന്ന ഒരു വൃക്ഷമാണ്* ഇലഞ്ഞി. ഉഷ്ണമേഖലയിൽ കാണപ്പെടുന്ന ഇലഞ്ഞി 20 മീറ്ററിലധികം ഉയരത്തിൽ പടർന്ന ശിഖരങ്ങളോടു കൂടിയ വൃക്ഷമാണ്. അനിഴം നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷ വുമാണ് ഇലഞ്ഞി. ആയുർവ്വേദത്തിൽ ഇലഞ്ഞിയുടെ തൊലിയിൽ നിന്ന് നിർമ്മിക്കുന്ന കഷായം മുഖരോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. ഇലയും തോലും ചെറിയ കൊമ്പുകളും ദന്തശുചീകരണത്തിന് ഉപയോഗിച്ചിരുന്നു. ദന്ത രോഗത്തിനും വായ്* നാറ്റത്തിനും ഇലഞ്ഞി നല്ല ഔഷധമാണ്.
    ഇലഞ്ഞി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ഇലഞ്ഞിമറ്റം, ഇലഞ്ഞിക്കൽ (കൊല്ലം) ഇലഞ്ഞി തറയിൽ (കോട്ടയം)ഇരഞ്ഞിയുള്ള പറമ്പത്ത്, ഇലഞ്ഞിപ്പക്കാട്ട് (കോഴിക്കോട്) ഇലഞ്ഞി മുറ്റം, ഇലഞ്ഞി മുറ്റത്ത് വടക്കേതില്* (കൊല്ലം)



    മുളങ്കാട് |

    ഇല്ലി / മുള

    കണിയാരം, കർമ്മരം, പട്ടിൽ, മുള എന്നെല്ലാമറിയപ്പെടുന്ന ഇല്ലി 24 മുതൽ 32 വർഷം വരെ ജീവിക്കുന്ന ഒരു സസ്യമാണ്. 20 മുതൽ 35 മീറ്റർ വരെ ഉയരം വയ്ക്കും. നിറയെ മുള്ളുകളുള്ള ഇല്ലിയുടെ ഇല കാലിത്തീറ്റയായും ഇളംമുളകൾ ഭക്ഷണമായും ഉപയോഗിക്കുന്നു. പൂക്കുന്നതോടെ മുളങ്കൂട്ടങ്ങൾ നശിക്കുന്നു. മുളയരി എന്നറിയപ്പെടുന്ന മുളയുടെ വിത്തുകൾ ഭക്ഷ്യയോഗ്യമാണ്.

    ഇല്ലി / മുള വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ഇല്ലിക്കൽ , ഇല്ലിമൂട്ടിൽ (കോട്ടയം, പാല) ഇല്ലിച്ചോട്ടിൽ, ഇല്ലിക്കൂട്ടത്തിൽ (വയനാട് ) ഇല്ലിക്കല്* വെളി (ആലപ്പുഴ )

    ഈന്ത്

    കേരളത്തിൽ കണ്ട് വരുന്ന ഒരു മരമാണ് ഈന്ത്. തെങ്ങിന്റെ ഓലയോട് സാമ്യമുള്ള പട്ടകളാണ്* ഈന്തിന്റെ ഏറ്റവും വലിയ ആകർഷണം. നെല്ലിക്കയോളം വലിപ്പത്തിൽ കട്ടിയുള്ള തൊണ്ടോട് കൂടിയ ഈന്തിൻ കായ ആണിതിന്റെ ഫലം. മലബാറിൽ ചിലയിടങ്ങളിൽ ഈന്തിൻ കായ വെട്ടി ഉണക്കി ഈന്തിൻ പുടി എന്ന വിശിഷ്ട വിഭവം തയ്യാർ ചെയ്ത് ഭക്ഷിക്കുന്നു. ഈന്തിൻ പട്ടകൾ ഓല മെടയുന്ന പോലെ മെടഞ്ഞ് കുട്ടികൾ കുട്ടിപ്പുരകൾക്ക് മേൽക്കൂര നിർമ്മിക്കാനും, ആഘോഷങ്ങൾക്ക് തോരണങ്ങൾ ചാർത്താനും ഉപയോഗിക്കുന്നു. ഇന്ത്യയിൽ കേരളത്തിന് പുറത്ത് ഗുജറാത്തിലും, ഇന്ത്യക്ക് പുറത്ത് ആഫ്രിക്ക, ശ്രീലങ്ക, മലഗാസ്സി എന്നീ രാജ്യങ്ങളിലും ഈന്ത് കണ്ടു വരുന്നു.
    ഈന്ത് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: ഈന്തും പറമ്പിൽ, ഈന്തും തോട്ടത്തിൽ ( കോഴിക്കോട്), ഈന്തും കാട്ടിൽ (എറണാകുളം)

    ഈട്ടി / വീട്ടി

    കേരളത്തിൽ ധാരാളമായി വളരുന്ന ഒരു വൃക്ഷമാണ് ഈട്ടി. നിത്യഹരിത വൃക്ഷമാണെങ്കിലും വരണ്ട പ്രദേശങ്ങളിൽ ഈ വൃക്ഷം ഇല പൊഴിക്കാറുണ്ട്. വനവത്കരണത്തിനും തടിയിലുള്ള ഗൃഹോപകരണങ്ങൾ നിർമ്മിക്കുന്നതിനും തേക്കുപോലെ ആശ്രയിക്കാവുന്ന ഒരു മരമാണ് ഇത്.
    ഈട്ടി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : ഈട്ടിത്തട്ടിൽ, ഈട്ടി വിള വീട്, ഈട്ടി വിളയിൽ ( പത്തനം തിട്ട) ഈട്ടി ആടത്തിൽ ( മലപ്പുറം)

    കവുങ്ങ്

    കവുങ്ങിന് അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്. കമുകിന്റെ ജന്മദേശം മലയയിലാണ്*. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി കേരളത്തിലാണ്*. ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്. പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റില മുറുക്കിനാണ്* പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്.
    കമുക് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : കവുങ്ങിൽ (പാലക്കാട് ), പൈങ്ങാട്ടേരി ( കണ്ണൂർ )

    കാഞ്ഞിരം

    കേരളത്തിൽ നാട്ടിലും, കാട്ടിലും കാണപ്പെടുന്ന വളരെയധികം കയ്പ്പു രസമുള്ളതും വിഷമയവുമായ ഒരു വൃക്ഷമാണ്* കാഞ്ഞിരം. ഇതിന്റെ വിത്ത് ഔഷധമായി ഉപയോഗിക്കുന്നു. കാഞ്ഞിരം രണ്ടു തരമുണ്ട്. മരക്കാഞ്ഞിരവും വള്ളിക്കാഞ്ഞിരവും. അശ്വതി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷമാണ് കാഞ്ഞിരം.
    കാഞ്ഞിരം വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ :

    കാഞ്ഞിരമുള്ളതിൽ (കോഴിക്കോട്) കാഞ്ഞിരത്തിൽ, കാഞ്ഞിരപറ്റ, കാഞ്ഞിരത്തിങ്കൽ (കാസർഗോഡ്), കാഞ്ഞിരത്തുങ്കൽ, കാഞ്ഞിരക്കാട് (കോട്ടയം), കാഞ്ഞിരം വിള, കാഞ്ഞിര വിളയിൽ (പത്തനം തിട്ട), കാഞ്ഞിരം പറമ്പത്ത്, കാഞ്ഞിര വേലിൽ, കാഞ്ഞിരങ്കോട്ട്, കാഞ്ഞിരത്തിങ്കൽ (എറണാകുളം), കാഞ്ഞിരത്തും കുഴിയിൽ കാഞ്ഞിരക്കാടൻ (വയനാട്), കുഞ്ഞി കാഞ്ഞിരക്കേൽ (കണ്ണൂർ, തളിപ്പറമ്പ്), കാഞ്ഞിരമ്പാറ, കാഞ്ഞിരമുള്ള പൊയിലുപറമ്പത്ത്, കാഞ്ഞീരം കുട്ടത്തില്* (കോഴിക്കോട്) കാഞ്ഞിരത്തും മൂട്ടില്*, കാഞ്ഞിരത്തും മൂട്ടില്* പുതുപറമ്പ് (കൊല്ലം), കാഞ്ഞിരപ്പുറത്തു ചിറ (ആലപ്പുഴ)



    കൊന്ന |

    കൊന്ന

    കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ്* കണിക്കൊന്ന. ഇന്ത്യയിലുടനീളം കിഴക്ക് മുതൽ മ്യാൻമർ, തായ്ലൻഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കൻ പാകിസ്ഥാൻ വരെയും ഇത് കാണപ്പെടുന്നു. തായ്*ലാൻഡിന്റെ ദേശീയ വൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിന്റെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്. മലയാളികളുടെ വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
    കൊന്ന വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : കൊന്നക്കൽ, കൊന്നക്കാട്ടിൽ (കോഴിക്കോട് ,അഴിയൂർ), കൊന്നക്കാട് (കാസർകോട്).



    രക്ത ചന്ദനം

    ചന്ദനം

    സുഗന്ധ ദ്രവ്യമുണ്ടാക്കുവാനായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാനപ്പെട്ട വൃക്ഷമാണ് ചന്ദനം. ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന ഇത്, ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്*. ഈ മരത്തിന്റെ തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂർ, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ മൂന്നാറിനടുത്തുള്ള മറയൂർ വനമേഖലയിലാണ്* ചന്ദനത്തിന്റെ തോട്ടങ്ങൾ ഏറെയും.
    ചന്ദനം വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : ചന്ദന പറമ്പിൽ (വയനാട് മീനങ്ങാടി) ചന്ദനക്കാട്ടിൽ, ചന്ദനപ്പാറ, (കോഴിക്കോട്)

    താന്നി

    ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണിത്. വളരെ ഉയരം വരെ ശാഖകളില്ലാതെ വളർ*ന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. ഫലങ്ങൾ തവിട്ടുനിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണ്. വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനുംതോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.
    താന്നി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : താന്നി മലയിൽ (മലപ്പുറം, വയനാട്), താന്നിക്കൽ , താന്നിക്കപ്പാറ (കോട്ടയം) താന്നിക്കാട്ട് (കോട്ടയം, ആർപ്പൂക്കര) താനിക്കാട്,താന്നിമലയിൽ (വയനാട്) താന്നിക്കൽ, താനിയുള്ളതില, താനിക്കുഴിയില്* (കോഴിക്കോട് )



    തെങ്ങ് |

    തെങ്ങ്

    പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ് അഥവാ കേരവൃക്ഷം. കേരളീയർ കല്പവൃക്ഷം എന്നും വിളിക്കുന്നുണ്ട്. കൊക്കോസ് ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാന വൃക്ഷമാണ്.
    തെങ്ങ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: തെങ്ങ് വിളയിൽ (എറണാകുളം), തെങ്ങിൽ, തെങ്ങിൻ തയ്യിൽ , തെങ്ങില വളപ്പിൽ (പാലക്കാട്) തെങ്ങും പള്ളിൽ (കോട്ടയം) തെങ്ങു വിള, തെങ്ങുവിളയിൽ, തെങ്ങും തറ (പത്തനംതിട്ട), തേങ്ങലത്ത് (കണ്ണൂർ) തെങ്ങും തോട്ടത്തിൽ, തേങ്ങാപ്പറമ്പത്ത് , തെങ്ങും പിള്ളില്* (കോഴിക്കോട്)

    തേക്ക്

    ഏറ്റവും കൂടുതൽ വീട്ടുപകരണ നിർമ്മാണ രംഗത്ത് ഉപയോഗിക്കുന്ന മരമാണ് തേക്ക്. ദക്ഷിണേന്ത്യയാണ് ഉദ്ഭവസ്ഥാനം. കേരളത്തിലെ ഇലപൊഴിയും കാടുകളിൽ തേക്ക് ധാരാളമായി വളരുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത
    തേക്ക് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : തേക്കും മൂട്ടിൽ (എറണാകുളം), തേക്കുളള പറമ്പത്ത് (കോഴിക്കോട്) തേക്കുംപറമ്പില്* ( കൊല്ലം)

    നെല്ലി

    നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യ കുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു. ആയുർവേദത്തിൽ നെല്ലിയുടെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിക്കുന്നു. ച്യവനപ്രാശത്തിലെയും, രസായനങ്ങളിലെയും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക ചേർത്ത എണ്ണകൾ ത്വക്ക് രോഗങ്ങൾക്ക് ഉപയോഗിക്കുന്നു. പ്രധാനമായും കായകളാണ് ഉപയോഗിക്കുന്നതെങ്കിലും ചില ഔഷധകൂട്ടുകളിൽ ഇല, വേർ, തൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട്.
    നെല്ലിവിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : നെല്ലിയുള്ള പറമ്പത്ത് (കോഴിക്കോട്), നെല്ലിത്തൊടി, നെല്ലിയാട്ട് (മലപ്പുറം), നെല്ലിശ്ശേരി (ത്രിശൂർ) നെല്ലിക്കുഴിയിൽ (എറണാകുളം), നെല്ലി പറമ്പിൽ (കൊല്ലം), നെല്ലിക്കുത്ത്, നെല്ലി ത്തൊടി (മലപ്പുറം), നെല്ലിയാട്ട്, നെല്ലിയാനിയിൽ (കോട്ടയം), നെല്ലിപ്പുര, നെല്ലിക്കോട്ടിൽ (വയനാട്), നെല്ലിക്ക മണ്ണിൽ, നെല്ലിയുള്ളതിൽ (കണ്ണൂർ ), നെല്ലിക്കുന്നുമ്മല്*, നെല്ലിയോട്ട് (കോഴിക്കോട്),

    പന

    ഒരു ഒറ്റത്തടി വൃക്ഷമാണ്* പന. പന എന്ന പദം കൊണ്ട് ഒരേ വർഗത്തിൽ പെടുന്ന താഴെ പറയുന്ന വൃക്ഷങ്ങളിൽ ഏതിനെയും വിവക്ഷിക്കാം. കുടപ്പന ഈന്തപ്പന, ഈന്ത്, എണ്ണപ്പന, കരിമ്പന, ചൂണ്ടപ്പന, കാളിപ്പന, നിലപ്പന, അലങ്കാരപ്പന തുടങ്ങിയ വൃക്ഷങ്ങളെല്ലാം ഈ വിഭാഗത്തിൽ പെടുന്നവയാണ്.
    പനവിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : കരിമ്പനയ്ക്കൽ (തിരുവനന്തപുരം), കരിമ്പന, കരിമ്പനത്തൊടി (വയനാട്) പനയ്ക്കൽ (കോട്ടയം) പനപ്പറമ്പ്, പന മുറ്റത്ത് (ത്രിശൂർ ), പനയൻ, പനക്കട വളപ്പിൽ (കണ്ണൂർ) പനയുള്ള കുന്ന്, പനക്കൽ) പനയുള്ള നരിക്കോട്ട്, പനയുള്ള ചാലില്*, പനമറ്റം പറമ്പിൽ (കോഴിക്കോട്) പനത്തറ നികര്*ത്ത് (ആലപ്പുഴ).

    പാല

    ഔഷധയോഗ്യമായ ഒരിനം കുറ്റിച്ചെടിയാണ് കുരുട്ടു പാല. സാധാരണ നാട്ടിൻ പുറങ്ങളിലൊക്കെ ഈ ചെടിയെ കാണാനാകും. നന്ത്യാർവട്ടം, കോളാമ്പി, അരളി എന്നിവയടങ്ങുന്ന അപ്പോസൈനേസീ കുടുംബത്തിൽ പെട്ട സസ്യമാണ് കുരുട്ടുപാല. കാഴ്ചയിൽ നന്ത്യാർവട്ടവുമായി വളരെ രൂപസാദൃശ്യമുണ്ട്. കുരുട്ടുപാല, കൂനം*പാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല, കുണ്ഡലപ്പാല എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ട സ്വദേശിയാണ്.
    പാല വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ: പാലയ്ക്കൽ, പാലമിറ്റം (എറണാകുളം), പാലക്കുളം, പാലമറ്റത്ത് (കൊല്ലം) പാലപ്പറ്റ,(മലപ്പുറം) പാലയുള്ളതിൽ, പാലക്കുളങ്ങര (കോഴിക്കോട്) പാലവിളയിൽ (പത്തനം തിട്ട), പാല മലയിൽ, പാല വയൽ (വയനാട്) പാലക്കീഴ്കളപ്പുരക്കൽ, പാലക്കണ്ടി (കണ്ണൂർ), കരിമ്പാലന്* കണ്ടി, കരിപ്പാല (കോഴിക്കോട്) പാലപ്പറമ്പില, പാലച്ചുവട്ടില, പാലവിള പുത്തന്* വീട് (ആലപ്പുഴ) പാലക്കുളം, പാലത്തിങ്കൽ, പാല വിളയിൽ (പത്തനം തിട്ട, പറക്കോട്)



    മാവ്

    പറങ്കി മാവ് / കശുമാവ്

    കേരളത്തിൽ വളരെ വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ്* കശുമാവ്. പറുങ്ങാവ്, കശുമാവ്.പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പൽ മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു. കശുമാങ്ങയ്ക്ക് 'ചേരുംപഴം' എന്നും വിത്തിന് 'ചേരണ്ടി' എന്നും ചില പ്രദേശങ്ങളിൽ വിളിക്കുന്നുണ്ട്.
    പറങ്കി മാവ് / കശുമാവ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : പറങ്കാം മൂട്ടിൽ (കൊല്ലം), പറങ്കിമാം വിളയിൽ (പത്തനം തിട്ട) പറങ്കാം തോട്ടിൽ

    പ്ലാവ്

    കേരളത്തിൽ സുലഭമായ പ്ലാവ് വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽ പെട്ടതാണ് പ്ലാവ്.
    പ്ലാവ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ :പിലാതോട്ടത്തിൽ, പ്ലാവിളയിൽ, പ്ലാന്തോട്ടത്തിൽ, (കാസർഗോഡ്) ഒറ്റ പ്ലാവ് വീട്, കടപ്ലാക്കൽ, പ്ലാം പറമ്പിൽ (കൊല്ലം), ഇളം പ്ലാവിൽ (ത്രിശൂർ ) പ്ലാം കൂട്ടത്തിൽ, പ്ലാവിളയിൽ (പത്തനം തിട്ട , ത്രിശ്ശൂർ ) പിലാവുള്ള കുന്നുമ്മൽ , പിലാവുങ്കൽ, പ്ലാശ്ശേരിയിൽ, (കോഴിക്കോട് ), പിലാക്കിൽ (പാലക്കാട് ), പ്ലാക്കൂട്ടം, പ്ലാത്തോട്ടം, പ്ലാക്കൂട്ടത്തിൽ, പ്ലാത്തിപറമ്പിൽ , പ്ലാക്കുഴിയിൽ (കോട്ടയം) പ്ലാവിള പുത്തൻ വീട് (പത്തനം തിട്ട), പിലാപറമ്പിൽ, പിലാക്കല്*,തൂങ്ങും പ്ളാക്കല്* (കോഴിക്കോട് ) പ്ലാവിളതെക്കതില്* വീട് (കൊല്ലം)

    പുളി

    ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി മരം അഥവാ വാളൻ പുളിയുടെ ജന്മദേശം ആഫ്രിക്കയാണ്.
    പുളി വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : പുളിക്കൽ, (മലപ്പുറം, കോട്ടയം) പുളിക്ക കുഴിയിൽ (കോട്ടയം, കടുത്തിരുത്തി), തിരുവനന്തപുരം), പുളിമൂട്ടിൽ ( പത്തനം തിട്ട , കണ്ണൂർ ) പുളിവിളയിൽ (പത്തനം തിട്ട), പുളി വരമ്പേൽ (കൊല്ലം), പുളിയുള്ളതിൽ, പുളിയുള്ള കണ്ടി, പുളിയാങ്ങല്* (കോഴിക്കോട്) പുളിന്താഴെ നികർത്ത്, പുളിംചുവട്ടില്* (ആലപ്പുഴ) പുളിയാറമ്മല്* ( കോഴിക്കോട്)

    മുള

    പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്* മുള. ഇതൊരു ഏക പുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും. ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളം പച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്.
    മുള വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ:മുള മുക്കിൽ (മലപ്പുറം), മുള മൂട്ടിൽ ചരുവിൽ, മുള വിളയിൽ, മുളയ്ക്കലയ്യത്ത്, (പത്തനം തിട്ട) മുളക്കൽ പടി (പാലക്കാട് ) മുളക്കൽ, മുള വേലി കുന്നേൽ (കോഴിക്കോട് ) മുളക്കല്* തെക്കടുത്ത് , മുള വിളയില്* വീട് ( കൊല്ലം) മുളക്കല്* പാടം, മുളക്കൽ തറ, മുളക്കല്* പറമ്പ്, മുളക്കല്* വീട് (ആലപ്പുഴ)

    മാവ്

    കേരളത്തിൽ ധാരാളമായി വളരുന്ന ഒരു ഫലവൃക്ഷമാണ് മാവ്. ഇതിന്റെ ഫലമാണ്* മാങ്ങ. ലോകത്ത്* ഏറ്റവും കൂടുതൽ മാങ്ങ ഉത്*പാദിപ്പിക്കുന്നത്* ഇന്ത്യയിലാണ്*. ഫലങ്ങളുടെ രാജാവ്* എന്നാണ്* മാങ്ങ അറിയപ്പെടുന്നത്*.
    മാവ് വിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ :മാവുള്ള പറമ്പത്ത്, മാമൂട്ടിൽ (മലപ്പുറം), മാവും കുന്നത്ത് (പാലക്കാട് ), മാങ്കൂട്ടം (കോട്ടയം ), പന്തൽ മാഞ്ചുവട്ടിൽ, പന്തൽ മാഞ്ചോട്ടിൽ, മാവുള്ള പൊയിൽ

    വട്ട

    കേരളത്തിലെ വനങ്ങളിലും ഗ്രാമപ്രദേശത്തെ തൊടികളിലും വ്യാപകമായി കാണപ്പെടുന്ന ഒരു വൃക്ഷ ഇനമാണ് വട്ട. 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.
    വട്ടവിശേഷണ പദങ്ങളായി വരുന്ന വീട്ടുപേരുകൾ : വട്ടക്കുന്നേൽ, വട്ടപ്പറമ്പ് (കോട്ടയം, ആർപ്പൂക്കര ) വട്ടപ്പറമ്പിൽ ( വയനാട് ), വട്ടപൊയിൽ, വട്ടപ്പാറയിൽ (കോഴിക്കോട്), വട്ടത്തറ (ആലപ്പുഴ)

    ഉപസംഹാരം

    പ്രകൃതിയിൽ നിന്നും മനുഷ്യൻ ആർജ്ജിച്ചെടുക്കുന്നതാണ് സംസ്ക്കാരം. പരിസ്ഥിതിയുമായുള്ള ആരോഗ്യകരമായ ബന്ധമാണ് മനുഷ്യനുള്*പ്പെടെയുള്ള എല്ലാ ജീവജാലങ്ങളുടെയും നിലനില്*പ്പിന് ആധാരം. പ്രകൃതിയുടെ സുസ്ഥിതിക്കും ജീവജാലങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും ഇത് അനിവാര്യമാണ്. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ടായിരുന്നു. കാവുതീണ്ടല്ലേ കുളം വറ്റും എന്ന പഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സന്തലുനത്തെ കുറിച്ച് കേരളീയർക്കുണ്ടായിരുന്ന അവബോധമാണ്. പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞത് കൊണ്ടാണ് സർപ്പകാവുകൾ പോലും കേരളത്തിൽ ഉടലെടുത്തത്.

    പ്രകൃതിയുടെ ജീവശ്വാസമായ വൃക്ഷങ്ങളെ ഒരു കാലത്ത് കേരളീയർ എത്ര പ്രാധാന്യത്തോടെ കണ്ടിരുന്നു എന്ന് മനസ്സിലാക്കാൻ കേരളത്തിലെ പരമ്പരാഗതമായ വീട്ട് പേരുകൾ പരിശോധിച്ചാൽ മതിയാകും. നിറയെ കല്പ വൃക്ഷങ്ങളാലും, ഫല വൃക്ഷങ്ങളാലും, സുഗന്ധ വ്യഞ്ജനങ്ങളാലും സാമ്പത്തിക പ്രാധാന്യമുള്ള തടിയിനങ്ങളാലും സമ്പന്നമായിരുന്നു കേരളത്തിലെ വീട്ട് വളപ്പുകൾ. ഒരു പറമ്പിന്റെ ഭൂസ്ഥിതിയുടേയും, പാരിസ്ഥിതികമായ പ്രത്യേകതകളുടേയും അടിസ്ഥാനത്തിൽ പറമ്പുകൾക്ക് പേര് നല്കുകയും , ഓരോ പറമ്പിലും സുലഭമായുണ്ടായ വൃക്ഷങ്ങളുടെയോ വിളകളുടെയെയോ പേരുകൾ തന്നെ പറമ്പുകൾ തിരിച്ചറിയാനുള്ള പേരുകളായി മാറുകയും അവ പിന്നീട് വീട്ട് പേരുകളായി രൂപാന്തരപ്പെടുകയുമാണ് ഉണ്ടായത്. ഭൂസ്ഥിതിയ്ക്കനുസരിച്ചും പാരിസ്ഥിതിക പ്രത്യേകതകൾക്കനുസരിച്ചും വീട്ടുപേരുകൾ ഇട്ടിരുന്ന പരമ്പരാഗത രീതികളെല്ലാം ഇന്ന് മാറ്റം വന്നുകൊണ്ടിരിക്കുന്നു.

    ഇന്ന് മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളും, കടന്നു കയറ്റവും പ്രകൃതിയുടെ നിലനില്പിന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. വായുവിനെ ശുദ്ധീകരിച്ചും, പ്രകൃതി ദുരന്തങ്ങളില്* നിന്ന് സംരക്ഷണം നല്*കിയും, ജലസംഭരണം, മണ്ണുസംരക്ഷണം, ആഗോള താപനിയന്ത്രണം, കാലാവസ്ഥാ നിയന്ത്രണം തുടങ്ങിയ ധര്*മങ്ങൾ നിര്*വഹിച്ചും ജീവജാലങ്ങൾക്ക് ഔഷധങ്ങളും , ഓക്സിജനും നല്*കിയും ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കിയിരുന്ന വൃക്ഷങ്ങൾ ഇന്ന് കേരളത്തിലെ വീട്ട് വളപ്പുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ പരിസ്ഥിതി തകർച്ചയുടെ മുഖ്യ കാരണം വൃക്ഷങ്ങൾ മുറിച്ചു മാറ്റപ്പെടുന്നതും തന്മൂലമുണ്ടാകുന്ന വനനശീകരണവും ആണ്. വീട്ടുവളപ്പുകളിലെ ജൈവസമ്പത്ത് പുനരുജ്ജീവിപ്പിക്കാനും പരിസ്ഥിതിയുടെ ഗുണമേന്മ കൂട്ടാനും, മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പിക്കാനും, ജീവജാലങ്ങൾക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ നിലനിർത്താനും ഇത്തരം വൃക്ഷങ്ങളെ തിരികെ വീട്ടുവളപ്പുകളിലേക്കു കൊണ്ടു വന്നേ മതിയാകൂ.

  11. #1010
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •