Page 27 of 131 FirstFirst ... 1725262728293777127 ... LastLast
Results 261 to 270 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #261
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    മലയാളി മറന്ന പയറിനങ്ങൾ
    ചതുരപ്പയർ

    നമ്മ*ുടെ നാട്ടിൽ വ്യാപകമായി കൃഷിചെയ്തിരുന്നതും എന്നാൽ ഇന്ന് ഏതാണ്ട് അപ്രത്യക്ഷമായതുമായ ചില നാ*ടൻ പയറുവർഗങ്ങളെ വീണ്ടുമോർക്കാം. ഇവയുടെ തിരിച്ചുവരവ് ഭക്ഷണത്തിലെ പോഷകപൂരണത്തിനും നാടിന്റെ ജനിതക വൈവിധ്യത്തിനും മുതൽക്കൂട്ടാവും.
    ചതുരപ്പയർ
    നമ്മുടെ കാലാവസ്ഥയ്ക്കു ചേർന്നതും എല്ലാ ഭാഗങ്ങളും പച്ചക്കറിയായി ഉപയോഗിക്കാവുന്നതുമായ പോഷകസമ്പുഷ്ടമായ ചെടിയാണിത്. നനസൗകര്യമുണ്ടെങ്കിൽ ഏതു സമയത്തും ഇതു നടാം. വെള്ളക്കെട്ടുകൾ ഒഴികെ ഏതു പ്രദേശത്തും നന്നായി വളരും. നീളമുള്ള വള്ളികളുള്ള ചെടി വേലിക്കെട്ടിലോ മരങ്ങളിലോ പടർന്നു വളർന്നുകൊള്ളും. കാര്യമായ രോഗ, കീടബാധ ഇല്ല.
    വിത്തു നട്ടു രണ്ടു മാസംകൊണ്ട് ഇതിൽനിന്നു കായ്കൾ കിട്ടിത്തുടങ്ങും. നല്ല പച്ചനിറമുള്ള കായ്കൾക്കു ചതുരാകൃതിയാണ്. ഇലകളും കായ്കളും പച്ചക്കറിയായി ഉപയോഗിക്കാം. കായ്കളിൽ 20–35% മാംസ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ കോശവളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഫോളെറ്റുകൾ, വിറ്റമിൻ സി, ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവയും ഇതിൽ ധാരാളം.
    ശീമപ്പയർ
    ശീമപ്പയർ (വാളരിപ്പയർ)




    നമ്മുടെ നാട്ടിൽ വാളരിപ്പയർ എന്നും അറിയപ്പെടുന്ന ഇതിന്റെ കായ്കൾ ഒര*ടിയോളം നീളമുള്ളതും പരന്നതുമാണ്. ഏതു കാലാവസ്ഥയിലും മണ്ണിലും നന്നായി വളരുന്ന ഈ ചെടിയും പടരുന്ന വള്ളികളുള്ളതാണ്. കുറ്റിച്ചെടിയായി മൂന്നോ നാലോ അടി ഉയരത്തിൽമാത്രം വളരുന്ന ഇനങ്ങളുമുണ്ട്. വേനൽക്കാലത്തും നന്നായി വളരും.


    യോജിച്ച സാഹചര്യങ്ങളിൽ ഇവ നട്ട് രണ്ടു മാസംകൊണ്ടുതന്നെ വിളവെടുത്തു തുടങ്ങാം. കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങൾ ഒന്നര മാസംകൊണ്ടുതന്നെ കായ്ച്ചുതുടങ്ങും. ഇതിന്റെ കായ്കൾ അധികം മൂപ്പെത്തുന്നതിനു മുമ്പ് പച്ചക്കറിയായി ഉപയോഗിക്കാം. നന്നായി പാകം ചെയ്തു വേണം ഇവ ഉപയോഗിക്കാൻ. ഇലകൾ കാലിത്തീറ്റയായും ഉപയോഗിക്കാം. ഇതിൽ 49 ശതമാനം അന്നജവും 28 ശതമാനം മാംസ്യവും 9 ശതമാനം നാരും അടങ്ങിയിട്ടുണ്ട്.
    അമരപ്പയർ
    അമരപ്പയർ




    രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്നതാണ് അമരപ്പയർ. ഇതിന്റെ വേരുകൾ വളരെ ആഴത്തിൽനിന്ന് ഈർപ്പം വലിച്ചെടുക്കുന്നതിനാൽ വരണ്ട കാലാവസ്ഥയിലും വളർത്താം. ഇവയുടെ വേരുകളിൽ കാണപ്പെടുന്ന റൈസോബിയം എന്ന ബാക്*ടീരിയ മുഖേന മണ്ണിൽ വളരെ ആഴത്തിൽ വരെ നൈട്രജന്റെ അളവ് കൂട്ടാൻ ഈ ചെടിക്കു സാധിക്കും. നമ്മുടെ സംസ്ഥാനത്തുള്ള ഏതു തരം മണ്ണിലും നന്നായി വളരും.
    മണ്ണിൽ ഈർപ്പമുള്ള ഏതു കാലാവസ്ഥയിലും തയാറാക്കിയ തടങ്ങളിൽ ഒന്നര അടി അകലത്തിൽ അമരപ്പയർ വിത്തുകൾ നടാം. വളക്കൂറുള്ള മണ്ണിൽ വളപ്രയോഗം പോലും ഒഴിവാക്കാം. തുടർച്ചയായി കൃഷിചെയ്യുന്ന സ്ഥലമാണെങ്കിൽ ആവശ്യാനുസരണം ജൈവവളങ്ങൾ ചേർത്തുകൊടുക്കാം. രോഗ, കീടബാധ കുറവാണ്.
    കായ്കളിൽ മാംസ്യത്തിന്റെയും നാരിന്റെയും അംശം കൂടുതലുണ്ട്. ഇതു കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവു കുറയുമെന്നു കണ്ടിട്ടുണ്ട്. അതിനാൽ പ്രമേഹരോഗികളും ഹൃദ്രോഗികളും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വിറ്റമിൻ എ,ബി,സി,കെ എന്നിവയ്ക്കു പുറമേ ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഇതിൽ ധാരാളമുണ്ട്.

  2. #262

    Default

    Quote Originally Posted by BangaloreaN View Post
    Oru fruit aano alleyo ennu chodichal vegetable aanu, but use fruit pole ayathu kondu ivane mention cheyyathe povaruthallo.

    Watermelon - Thanni mattthan (Vathakka/ Bathakka / Kummattikka)
    ithu marketil okke common aanu summer seasonil....tamil nattil ninnu varunnava aanennu thonnnunnu...keralathil valarillallo alle....choodu ullayidathu okke valaru ennu kettittundu...
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  3. Likes BangaloreaN liked this post
  4. #263

    Default

    Quote Originally Posted by BangaloreaN View Post
    ee ranu fruits koodi paranjekkam.

    1. Mosambi (Madhura naranga / sweet lime)




    ithine patti kettittundu...north indiayil okke common aanu...keralathil kittumo?...."madhruanaranga" orange alle?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #264
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by firecrown View Post
    ithine patti kettittundu...north indiayil okke common aanu...keralathil kittumo?...."madhruanaranga" orange alle?
    Orange-inum Mosambi-kkum 'Madhura Naranga' ennu upayogichu kaanarundu.
    Nammude nattil okke munpu Mosambikku Madhuranaranga ennum Orange-inu Orange ennu thanneyum aanu paranjirunnathu.

    Ippol Madhuranaranga enna vakku kelkkathayi, ellarum Mosambi / Moosambi enne parayarullu.

  6. #265

    Default

    Quote Originally Posted by BangaloreaN View Post
    Orange-inum Mosambi-kkum 'Madhura Naranga' ennu upayogichu kaanarundu.
    Nammude nattil okke munpu Mosambikku Madhuranaranga ennum Orange-inu Orange ennu thanneyum aanu paranjirunnathu.

    Ippol Madhuranaranga enna vakku kelkkathayi, ellarum Mosambi / Moosambi enne parayarullu.
    ok...

    athu pole what are the malayalam names of 'lemon' and 'lime'? wikiyil lemoninu 'cherunaranga' ennanu parayunnathu....limeinte malayalam wiki page illa....olam.in siteill nokkiyappol limeinum 'cherunaranga' ennu thanne aanu parayunnathu
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  7. #266
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by firecrown View Post
    ok...

    athu pole what are the malayalam names of 'lemon' and 'lime'? wikiyil lemoninu 'cherunaranga' ennanu parayunnathu....limeinte malayalam wiki page illa....olam.in siteill nokkiyappol limeinum 'cherunaranga' ennu thanne aanu parayunnathu
    namukku Lemon and Lime verthirivu undo/ariyamo !!!

    namukku ellam naranga alle?
    Cherunaranga enna vakku angane aalukal upayogichu kettittilla.

  8. #267
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    അറിയാം മുട്ടപ്പഴത്തിന്റെ ഹെല്*ത്തി മാജിക്ക്

    മുട്ടപ്പഴത്തില്* അടങ്ങിയിരിക്കുന്ന ഫൈബര്* കൊളസ്*ട്രോള്* കുറയ്ക്കാനും ശരീരത്തില്* അമിതമായ തോതില്* അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും









    മെക്*സിക്കോയാണ് ജന്മദേശമെങ്കിലും കേരളത്തിലെ അനുയോജ്യമായ കാലാവസ്ഥയില്* വളരെ സുലഭമായി ലഭിക്കുന്ന മുട്ടപ്പഴം ഏറെ പോഷകസമൃദ്ധമാണ്. പഴത്തിന്റെ ആകൃതിയും ഭക്ഷ്യയോഗ്യമായ ഭാഗത്തിന് മുട്ടയുമായുളള സാദൃശ്യവുമാണ് ഈ പേരിന് കാരണമായത്. നാടന്* പഴമാണെങ്കിലും ഏറെ പോഷകഗുണങ്ങളുളള ഒന്നാണ് മുട്ടപ്പഴം . വിളര്*ച്ച, കാന്*സര്*, അസിഡിറ്റി തുടങ്ങിയ രോഗങ്ങള്*ക്കെതിരെ പ്രതിരോധശക്തി ഉണ്ടാകാന്* മുട്ടപ്പഴം സഹായകമാകും.
    ധാരാളം ആന്റിഓക്*സിഡന്റ് അടങ്ങിയിട്ടുളളതിനാല്* പ്രായത്തെ ചെറുത്ത് യുവത്വം നിലനിര്*ത്താനും മുട്ടപ്പഴം സഹായകമാകും. കരോട്ടിന്*, വിറ്റാമിന്* എ, അയേണ്*, നിയാസിന്*, അസ്*കോര്*ബിക് ആസിഡ്, ബീറ്റാ കരോട്ടിന്* തുടങ്ങി ഒട്ടേറെ പോഷകങ്ങളാണ് മുട്ടപ്പഴത്തില്* അടങ്ങിയിട്ടുളളത്.
    മഞ്ഞ നിറത്തിലുളള മുട്ടപ്പഴത്തില്* ധാരാളം ബീറ്റാകരോട്ടിന്* അടങ്ങിയിട്ടുളളത് കൊണ്ട് തന്നെ കണ്ണിന്റെ ആരോഗ്യത്തിനും തലമുടിയുടെ വളര്*ച്ചയ്ക്കും മുട്ടപ്പഴം നല്ലതാണ്. ഇതില്* ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം രക്തത്തിലെ ഓക്*സിജന്റെ അളവ് വര്*ധിപ്പിക്കുവാനും ഇത് ഓര്*മ്മശക്തി കൂടാനും ശരീരത്തിന്റെ ഊര്*ജം വര്*ധിപ്പിക്കാനും സഹായിക്കും.
    മുട്ടപ്പഴത്തില്* അടങ്ങിയിരിക്കുന്ന ഫൈബര്*, കൊളസ്*ട്രോള്* കുറയ്ക്കാനും ശരീരത്തില്* അമിതമായ തോതില്* അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും. കൂടാതെ മലബന്ധം പരിഹരിക്കാനും പ്രമേഹം, രക്തസമ്മര്*ദ്ദം എന്നിവ നിയന്ത്രിക്കുവാനും മുട്ടപ്പഴം സഹായിക്കും.
    തയ്യറാക്കാം മുട്ടപ്പഴം ജ്യൂസ്

    ആവശ്യമായ ചേരുവകള്*
    മുട്ടപ്പഴം- രണ്ടെണ്ണം
    പഞ്ചസാര- ആവശ്യത്തിന്
    പാല്*- അരക്കപ്പ്
    തയ്യാറാക്കുന്ന വിധം
    നന്നായി പഴുത്ത മുട്ടപ്പഴം തൊലി കളഞ്ഞ് പാലും ആവശ്യത്തിന് വെള്ളവും പഞ്ചസാരയും ചേര്*ത്ത് മിക്*സിയില്* നന്നായി അടിക്കുക. വേണമെങ്കില്* തണുപ്പിച്ചും കഴിക്കാം.

  9. #268
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Fig and Honey shake ippo kudichu kidilan item

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  10. #269

    Default

    Quote Originally Posted by BangaloreaN View Post
    namukku Lemon and Lime verthirivu undo/ariyamo !!!

    namukku ellam naranga alle?
    Cherunaranga enna vakku angane aalukal upayogichu kettittilla.
    nattil kooduthalum ullathu 'lime' aanennu thonnunnu....also lemons are larger than limes...so 'cherunaranga' ennu mean cheyyunnathu limeine aayirikkanam



    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #270
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ആപ്പിൾപോലെ ഇലന്ത

    ഇലന്തപ്പഴങ്ങൾ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട്* സമ്പുഷ്ടമായതിനാൽ അമരത്വത്തിന്റെ പഴം എന്ന പേരിൽ അറിയപ്പെടുന്നു.









    കേരളത്തിലെ കാലാവസ്ഥയിൽ കൃഷിചെയ്യാൻ യോജിച്ച പഴവർഗമാണ്* ഇലന്ത. ആപ്പിളുപോലെയുള്ള ചെറുകായും ആപ്പിളിന്* സമാനമായ രുചിയുമാണ്* ഇലന്തപ്പഴങ്ങൾക്കുള്ളത്*. മൾെബറിച്ചെടിപോലെ ധാരാളം ശാഖകളുമായാണ്* ഇലന്തയുടെ വളർച്ച.
    പത്തുമീറ്ററോളം ഉയരംവെക്കുന്ന ഇവയ്ക്ക്* ചെറിയ ഇലകളാണുണ്ടാവുക. വർഷം മുഴുവൻ കായ്ക്കുന്ന പ്രകൃതം. ചെറു ശിഖരങ്ങളിലാണ്* കായ്*കൾ ധാരാളമായി ഉണ്ടാവുക.
    ഇളംമഞ്ഞ നിറമാകുന്നതോടെ ഇവ ശേഖരിച്ച്* മാധുര്യത്തോടെ കഴിക്കാം. ഏതുതരം മണ്ണിലും അതിജീവിച്ച്* വളരുന്ന പ്രകൃതമാണ്* ഇലന്തയ്ക്ക്. പരിചരണവും കുറച്ചുമതി. വളർച്ചയ്ക്ക്* സൂര്യപ്രകാശം അനിവാര്യമാണ്*. നന്നായി ശിഖരങ്ങളോടെ പടർന്നുപന്തലിച്ച്* വളരുന്ന ഇത്* നടാൻ തുറസ്സായ പ്രദേശങ്ങളാണ്* അനുയോജ്യം.
    ഇലന്തപ്പഴങ്ങൾ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട്* സമ്പുഷ്ടമായതിനാൽ അമരത്വത്തിന്റെ പഴം എന്ന പേരിൽ അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങൾ തുടർച്ചയായി കഴിച്ചാൽ വാർധക്യംപോലും അകറ്റാമത്രെ. തായ്*ലൻഡിൽനിന്നുവന്ന വലിയ പഴങ്ങൾ ഉണ്ടാകുന്ന ഇലന്തച്ചെടികൾക്ക്* നാട്ടിൽ പ്രചാരമേറുകയാണ്*.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •