https://en.wikipedia.org/wiki/Water_buffalo
buffalo kaala alla...pothu (male) /eruma (female) aanu
My ratings for last 5 Lalettan movies:
* 03/25 - Empuraan - 3/5
* 12/24 - Barroz - 2.8/5
* 01/24 - Malaikottai Vaaliban - 4/5
* 12/23 - Neru - 2.5/5
* 01/23 - Alone - 2.5/5
പറമ്പിലെ പ്ലാവ് വെട്ടികളയാതെ സംരക്ഷിച്ചോളൂ; സായിപ്പന്മാർ കണ്ണുവച്ചു കഴിഞ്ഞു; ചക്കയുടെ ഡിമാൻഡ് ഉയരും; ചക്ക മഹാത്മ്യം ഇപ്പോൾ ആഘോഷിക്കുന്നത് ജർമ്മൻ മാദ്ധ്യമങ്ങൾ; ചക്ക ബർഗ്ഗറും ചക്ക ഐസ്*ക്രീമും വരെ ലക്ഷ്യമിട്ട് ജർമ്മൻ ഉൽപാദകർബർലിൻ: കേരളത്തിലെ നമ്മുടെ ചക്ക കടൽ കടന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്. ചക്കയും ചക്ക വിഭവങ്ങളും ജർമൻ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൻ വാർത്തയായി.
ജർമനിയിലെ ട്രാവൽ വാരികയായ സ്*റ്റൈൽ ബുക്കാണ് മലയാളിയുടെ ചക്കയെപ്പറ്റിയുള്ള ആദ്യ വിവരണം ചിത്രങ്ങൾ സഹിതം പുറത്തുവിട്ടത്. സ്*റ്റൈൽ ബുക്കിന്റെ ചുവടുപിടിച്ച് മറ്റ് ജർമൻ മാദ്ധ്യമങ്ങളിലും 'ചക്ക' മതാരമായി. ഇടിച്ചക്ക പരത്തിയുള്ള ബർഗർ, ചക്കക്കുരു പൊടി കൊണ്ടുള്ള പാസ്താ, ചക്ക ഐസ്*ക്രീം തുടങ്ങി ഇരുപതിലധികം ചക്ക ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വാരികയിൽ ചേർത്തിട്ടുണ്ട്. ചിക്കന് പകരം ചക്കയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
ചക്ക കടൽ കടന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്. ചക്കയും ചക്ക വിഭവങ്ങളും ജർമൻ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൻ വാർത്തയായി. ജർമനിയിലെ ട്രാവൽ വാരികയായ സ്*റ്റൈൽ ബുക്കാണ് മലയാളിയുടെ ചക്കയെപ്പറ്റിയുള്ള ആദ്യ വിവരണം ചിത്രങ്ങൾ സഹിതം പുറത്തുവിട്ടത്. സ്*റ്റൈൽ ബുക്കിന്റെ ചുവടുപിടിച്ച് മറ്റ് ജർമൻ മാദ്ധ്യമങ്ങളിലും 'ചക്ക' മതാരമായി. ഇടിച്ചക്ക പരത്തിയുള്ള ബർഗർ, ചക്കക്കുരു പൊടി കൊണ്ടുള്ള പാസ്താ, ചക്ക ഐസ്*ക്രീം തുടങ്ങി ഇരുപതിലധികം ചക്ക ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വാരികയിൽ ചേർത്തിട്ടുണ്ട്. ചിക്കന് പകരം ചക്കയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലേഷ്യ, തായ്ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് യൂറോപ്പിൽ ചക്ക ഉൽപന്നങ്ങൾ എത്തുന്നത്. കേരളത്തിൽ നിന്നുള്ള ചക്ക പ്രകൃതിദത്ത ഇനത്തിൽ പെട്ടതാണെന്നു ജർമൻ വാരികയുടെ വിശദീകരണം കാര്യങ്ങൾ മാറ്റി മറിക്കും. ചക്കയുടെ യൂറോപ്യൻ മാർക്കറ്റ് ഉയരുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
പാഷൻ ഫ്രൂട്ട് കൃഷി ലാഭകരംപാഷൻ ഫ്രൂട്ട്
പടർത്തി വളർത്തേണ്ട ഒരു വള്ളിച്ചെ*ടിയാണ് പാഷൻ ഫ്രൂട്ട്. മരങ്ങളിൽ കയറ്റിവിട്ടോ പന്തലിട്ടതിലോ വളർത്താം. വളരെയധികം പോഷകമൂല്യമുള്ള ഒന്നാണിത്. ജീവകം സി, എ നല്ലയളവിൽ അടങ്ങിയിട്ടുണ്ട്.
പഴത്തിന്റെ നിറവ്യത്യാസം കണക്കിലെടുത്താൽ രണ്ടിനങ്ങളാണ് പാഷൻ ഫ്രൂട്ടിനുള്ളത്, വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളിൽ. മൂന്നു മീറ്റർ അകലം നൽകി അരമീറ്റർ വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത്, മേൽമണ്ണും 10 കി.ഗ്രാം കമ്പോസ്റ്റും ചേർത്ത് ഇളക്കി നിറച്ച് തൈ നടണം. തുടർന്ന് വർഷംതോറും മഴക്കാലത്ത് രണ്ടു തവണകളായി യൂറിയ 220 ഗ്രാം, റോക്ഫോസ്ഫ*േറ്റ് 55 ഗ്രാം, പൊട്ടാഷ് വളം 170 ഗ്രാം എന്ന തോതിൽ ചേർക്കുകയും വേണം.
വള്ളിയിലുണ്ടാകുന്ന പുതിയ ശാഖകളിലാണു കായ്കളുണ്ടാകുക. പൂക്കൾ കായ്കളാകാൻ മൂന്നു മാസം വേണ്ടിവരും. നല്ല വിളവിന് ഒന്നര വർഷത്തെ വളർച്ച വേണ്ടിവരുന്നു. പ്രധാന വിളവെടുപ്പുകാലം മേയ്ജൂൺ, സെപ്റ്റംബർഒക്ടോബർ. ഒരു വള്ളിയിൽനിന്നു ശരാശരി വിളവ് 78 കി.ഗ്രാം കായ്കൾ.
പാഷൻ ഫ്രൂട്ടിന്റെ പ്രധാന ഉപയോഗം നാരങ്ങപോലെ നീരു പിഴിഞ്ഞെടുത്ത് പഞ്ചസാരയും വെള്ളവും ചേർത്തു കഴിക്കാം എന്നതാണ്. സ്ക്വാഷ് ഉണ്ടാക്കാനും ഇതു നന്ന്. നീരെടുത്തു കഴിഞ്ഞുള്ള പുറന്തോട് ഉണക്കി വറത്ത് കൊണ്ടാട്ടമായി ഉപയോഗിക്കാം. പ്രാദേശികമായി വില വ്യത്യാസപ്പെട്ടിരിക്കും. ശീതളപാനീയ കടക്കാരാണ് ഇതു വാങ്ങുക. പാനീയമായും സ്ക്വാഷ്, കൊണ്ടാട്ടം ഒക്കെയായും വിൽക്കുന്നതായിരിക്കും ലാഭകരം. സുസ്ഥിരകൃഷി, വിൽപന ലാഭം എന്നതിനെല്ലാം ഉത്തമം, പാഷൻ ഫ്രൂട്ടിന്റെ ഒരു സംസ്കരണ വിൽപനശാല സ്വന്തമായി തുടങ്ങുന്നതായിരിക്കും.