Page 32 of 133 FirstFirst ... 2230313233344282132 ... LastLast
Results 311 to 320 of 1327

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #311
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default


    സർവസുഗന്ധി വളർത്താൻ

    സർവസുഗന്ധി








    ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി. സമതലങ്ങളിലും നിത്യഹരിത ചെടിയാണിതെങ്കിലും കായ്കളുണ്ടാകുന്നത് ഉയർന്ന തലങ്ങളിലാണ്. ഈ വിളയിൽ ആൺപെൺ മരങ്ങൾ വെവ്വേറെയാണ്. പൂവ് ആകുന്നതോടെ മാത്രമേ ഈ വ്യത്യാസം അറിയാനാകൂ. സർവസുഗന്ധി കടത്തീര സാമീപ്യമുള്ള മലമ്പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്നു. ശരിയായ നീർവാർച്ചയുള്ള എല്ലാത്തരം മണ്ണും സർവസുഗന്ധി കൃഷിക്കു പറ്റിയതാണ്. പഴുത്ത കായ്കളിൽനിന്നു ലഭിക്കുന്ന വിത്ത് ശേഖരിച്ചുകഴിഞ്ഞാലുടൻ പാകി മുളപ്പിക്കണം. അധികദിവസം സൂക്ഷിച്ചുവച്ചാൽ കിളിർപ്പുശേഷി കുറയും. ഒന്നൊന്നര വർഷം പ്രായമായ തൈകളാണ് നടാനുത്തമം. ഒട്ടുമിക്ക നഴ്സറികളിലും ഇപ്പോൾ തൈകൾ വിൽപനയ്ക്കുണ്ട്. ആറു മീറ്റർ അകലം നൽകി തൈകൾ നടാം. കാര്യമായ വളപ്രയോഗം ആവശ്യമില്ല. വളമായി വർഷംതോറും 2025 കി.ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർത്താൽ മതിയാകും.





    അഞ്ചാറു വർഷമാകുന്നതോടെ സർവസുഗന്ധി കായ്ച്ചുതുടങ്ങും. കാലാവസ്ഥയും സാഹചര്യങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. സാധാരണ ജൂലൈസെപ്റ്റംബർ മാസങ്ങളിലാണ് പൂവിടുന്നത്. പൂവിട്ടാൽ മൂന്നുനാലു മാസംകൊണ്ട് വിളവെടുപ്പിനു പാകമാകുന്നു.
    സർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ്. മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്നു. ദഹനക്കുറവ്, തജ്ജന്യമായ അസുഖങ്ങൾ എന്നിവയ്ക്കും ഫലപ്രദമാണ്. തടി ഉറപ്പുള്ളതാകയാൽ ഊന്നുവടി, കുടക്കാൽ എന്നിവയ്ക്കും പ്രയോജനപ്പെടുത്താം. സർവസുഗന്ധിയിൽനിന്നുള്ള മറ്റൊരു ഉൽപന്നമാണ് തൈലം. ഇതു വാറ്റിയെടുക്കുന്നതിനുള്ള സാധ്യത കേരളത്തിൽ ഇപ്പോഴില്ല. കറിവേപ്പ് എന്നപോലെ മത്സ്യം, മാംസം, ബിരിയാണി എന്നിവയിൽ ഇല ചതച്ചിട്ടാൽ വിഭവങ്ങൾ സ്വാദിഷ്ഠമാകും.










  2. #312
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,103

    Default

    Nammade veetil thengukal for some reason mutta edan varunna pakshikalude ishta sthalam annu ....latest ayitu oru moonga annu ...owl ....kunjhu veluthu ayi parannu povaru aye ..!! ratri sanchaari aya kondu fotom onnum kiteela ennu paranjhu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  3. Likes kandahassan liked this post
  4. #313
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by ballu View Post
    Nammade veetil thengukal for some reason mutta edan varunna pakshikalude ishta sthalam annu ....latest ayitu oru moonga annu ...owl ....kunjhu veluthu ayi parannu povaru aye ..!! ratri sanchaari aya kondu fotom onnum kiteela ennu paranjhu
    ee nedoolan (kaalan kozhi ) ningade veetil vararundo ???????

    njangade veetilokke idakku rathri vannu vilikkarund ...

  5. #314

    Default

    keralathile puzhakal ellam sandarshikkanam ennundu....anyone know of tourist spots near each of kerala's rivers?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  6. #315
    FK Citizen Louise Pothen's Avatar
    Join Date
    Oct 2015
    Location
    Mavelikara
    Posts
    7,013

    Default

    Quote Originally Posted by BangaloreaN View Post
    സർവസുഗന്ധി വളർത്താൻ

    സർവസുഗന്ധി








    ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി. സമതലങ്ങളിലും നിത്യഹരിത ചെടിയാണിതെങ്കിലും കായ്കളുണ്ടാകുന്നത് ഉയർന്ന തലങ്ങളിലാണ്. ഈ വിളയിൽ ആൺപെൺ മരങ്ങൾ വെവ്വേറെയാണ്. പൂവ് ആകുന്നതോടെ മാത്രമേ ഈ വ്യത്യാസം അറിയാനാകൂ. സർവസുഗന്ധി കടത്തീര സാമീപ്യമുള്ള മലമ്പ്രദേശങ്ങളിൽ സമൃദ്ധമായി വളരുന്നു. ശരിയായ നീർവാർച്ചയുള്ള എല്ലാത്തരം മണ്ണും സർവസുഗന്ധി കൃഷിക്കു പറ്റിയതാണ്. പഴുത്ത കായ്കളിൽനിന്നു ലഭിക്കുന്ന വിത്ത് ശേഖരിച്ചുകഴിഞ്ഞാലുടൻ പാകി മുളപ്പിക്കണം. അധികദിവസം സൂക്ഷിച്ചുവച്ചാൽ കിളിർപ്പുശേഷി കുറയും. ഒന്നൊന്നര വർഷം പ്രായമായ തൈകളാണ് നടാനുത്തമം. ഒട്ടുമിക്ക നഴ്സറികളിലും ഇപ്പോൾ തൈകൾ വിൽപനയ്ക്കുണ്ട്. ആറു മീറ്റർ അകലം നൽകി തൈകൾ നടാം. കാര്യമായ വളപ്രയോഗം ആവശ്യമില്ല. വളമായി വർഷംതോറും 2025 കി.ഗ്രാം ചാണകമോ കമ്പോസ്റ്റോ ചേർത്താൽ മതിയാകും.





    അഞ്ചാറു വർഷമാകുന്നതോടെ സർവസുഗന്ധി കായ്ച്ചുതുടങ്ങും. കാലാവസ്ഥയും സാഹചര്യങ്ങളും പൂവിടുന്നതിനെ സ്വാധീനിക്കുന്നു. സാധാരണ ജൂലൈസെപ്റ്റംബർ മാസങ്ങളിലാണ് പൂവിടുന്നത്. പൂവിട്ടാൽ മൂന്നുനാലു മാസംകൊണ്ട് വിളവെടുപ്പിനു പാകമാകുന്നു.
    സർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ്. മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനും രുചിക്കും വേണ്ടി ഉപയോഗിക്കുന്നു. ദഹനക്കുറവ്, തജ്ജന്യമായ അസുഖങ്ങൾ എന്നിവയ്ക്കും ഫലപ്രദമാണ്. തടി ഉറപ്പുള്ളതാകയാൽ ഊന്നുവടി, കുടക്കാൽ എന്നിവയ്ക്കും പ്രയോജനപ്പെടുത്താം. സർവസുഗന്ധിയിൽനിന്നുള്ള മറ്റൊരു ഉൽപന്നമാണ് തൈലം. ഇതു വാറ്റിയെടുക്കുന്നതിനുള്ള സാധ്യത കേരളത്തിൽ ഇപ്പോഴില്ല. കറിവേപ്പ് എന്നപോലെ മത്സ്യം, മാംസം, ബിരിയാണി എന്നിവയിൽ ഇല ചതച്ചിട്ടാൽ വിഭവങ്ങൾ സ്വാദിഷ്ഠമാകും.









    Veettil indaarnnu 1 year munp new gate idaan vendi vetti kalanju 10 years aayi ullathaarnu bt ithuvare poovo kaayo undaayittilla chiken cury okke undaakumpol ithu cherkkumaayirunnu

    Sent from my vivo Y31L using Tapatalk
    MEGASTAR KA MEGA FAN

  7. #316

    Default

    Quote Originally Posted by firecrown View Post
    keralathile puzhakal ellam sandarshikkanam ennundu....anyone know of tourist spots near each of kerala's rivers?
    list of famous rivers (south to north):

    1. neyyar
    2. karamana
    3. attingal
    4. kallada
    5. achankovil
    6. pampa
    7. manimala
    8. meenachil
    9. periyar
    10. bharathappuzha

    vere ethenkilumundo?
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #317
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    തിപ്പലിയുടെ ഔഷധ ഗുണങ്ങൾ








    മറ്റു ചെടികളിൽ പടർന്നു കയറി വളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് തിപ്പലി ഇരുണ്ട പച്ചനിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകൾ ആണിതിനുള്ളത്. വെറ്റിലയോട് രൂപസാദൃശ്യം ഉള്ള ഇലകള്* ആണ് തിപ്പലിയുടേത്. പാകമാകാത്ത ഫലങ്ങൾ പച്ചനിറത്തിലാണ്. പാകമാകുമ്പോൾ ഇരുണ്ടനിറത്തിലാകുന്നു. ഉഷ്ണപ്രധാനമായ ഒരു ഫലമാണിത്.
    തിപ്പലി സമൂലം ഉപയോഗയോഗ്യമാണ്. തിപ്പലിയിൽ പിപിലേറ്റിൻ സെസേനിൻ, പിപ്ലാ സ്റ്റെറോല്* എന്ന സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുണ്ട്. വേരു മുതല്* പഴങ്ങൾ വരെ ഉപയോഗിക്കാവുന്നതാണ്. തിപ്പലി വേരിൽ പിപ്പെറിൻ സ്റ്റെറോയ്ഡുകൾ, ഗ്ലൂക്കോസൈഡുകൾ, പിപ്പെലാർട്ടിൻ, പിപ്പെർലോങ്ങുമിനിന്* ഇവ അടങ്ങിയിട്ടുണ്ട്.
    നിരവധി രോഗങ്ങൾക്ക് ഔഷധമായി തിപ്പലി ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ത്രികടു എന്ന ഔഷധകൂട്ടുകളിൽപ്പെട്ട ഒന്നാണ് തിപ്പലി. ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയാണ് ത്രികടു. പെപ്പറേസീ സസ്യകുടുംബത്തിൽപ്പെട്ട തിപ്പലിയുടെ ശാസ്ത്രീയ നാമം പെപ്പർ ലോങ്ഗം എന്നതാണ്.
    തിപ്പലിയുടെ ഔഷധഗുണങ്ങളിതാ
    ഉറക്കമില്ലായ്മയ്ക്ക്
    മതിയായ ഉറക്കം ലഭിക്കാത്ത അവസ്ഥയ്ക്ക് തിപ്പലി ഔഷധമായി ഉപയോഗിക്കുന്നു. 1 മുതൽ 3 ഗ്രാം വരെ തിപ്പലി വേര് പഞ്ചസാര ചേർത്ത് പൊടിക്കുക. ശർക്കരയും ചേർക്കാം ഇത് ദിവസം 2 നേരം കഴിക്കാം. സുഖമായ ഉറക്കം ലഭിക്കും പ്രായമായവരിലെ ഉറക്ക പ്രശ്നങ്ങൾക്കും പരിഹാരമാണിത്.








    തലവേദനയ്ക്ക്
    തിപ്പലി, കുരുമുളക്, ഉണക്കമുന്തിരി. ചുക്ക് ഇവ തുല്യ അളവിലെടുത്ത് പൊടിക്കുക. ഈ പൊടി വെണ്ണ ചേർത്ത് സേവിക്കുക. ഇത് അരിച്ച് ഈ മിശ്രിതം കഴിച്ചാൽ തലവേദന ശമിക്കും. തിപ്പലി വെള്ളം ചേർത്തരച്ച് നെറ്റിയിൽ പുരട്ടാവുന്നതാണ്.
    പല്ലുവേദനയ്ക്ക്
    തിപ്പലിപ്പൊടി ഒന്നോ രണ്ടോ ഗ്രാമെടുത്ത് ഇന്തുപ്പും മഞ്ഞൾപ്പൊടിയും കടുകെണ്ണയും ചേർത്തിളക്കുക. ഇത് വേദനയുള്ള ഭാഗത്ത് പുരട്ടുക.
    ഹൃദയ പ്രശ്നങ്ങള്*ക്ക് തിപ്പലിയും ഏലക്കയും തുല്യ അളവിൽ പൊടിക്കുക. നെയ്യ് കൂട്ടി ദിവസം രണ്ടുനേരം 3 ഗ്രാം വീതം പൊടി കഴിക്കുക. മലബന്ധവും ഹൃദയപ്രശ്നങ്ങളും ഇത് തടയുന്നു.
    പൈല്*സിന്
    അരടീസ്പൂൺ തിപ്പലിപ്പൊടി വറുത്ത ജീരകവും കുറച്ച് ഇന്തുപ്പും മാത്രം ചേർത്ത് വെറും വയറ്റിൽ രണ്ടുനേരം കഴിക്കുക. തിപ്പലി, ഇന്തുപ്പ് ഇവ തുല്യ അളവിൽ* എടുത്ത് ആട്ടിൻ പാൽ ചേർത്ത് പുരട്ടുക.
    പ്രാണി കടിച്ചാൽ
    തിപ്പലി വേര് പൊടിച്ച് പ്രാണി കടിച്ചിടത്ത് പുരട്ടുക. വിഷജന്തുക്കൾ കടിച്ചതിനും ഇത് ഫലപ്രദമാണ്.
    പൊണ്ണത്തടിക്ക്
    2 ഗ്രാം തിപ്പലിവേര് പൊടിച്ചത് തേൻ ചേർത്ത് ദിവസം 3 നേരം കഴിക്കുക. കുറച്ച് ആഴ്ച തുടർച്ചായായി കഴിച്ചാൽ പൊണ്ണത്തടി മാറും. ഇത് കഴിത്ത് ഒരു മണിക്കൂർ നേരത്തേക്ക് ഖരരൂപത്തിലുള്ള ഒരാഹാരവും കഴിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
    ചുമയ്ക്ക്
    ഇരട്ടിമധുരവും തിപ്പലിപ്പൊടിയും തുല്യ അളവിൽ എടുക്കുക. പഞ്ചസാര അതേ അളവില്* ചേർക്കുക. ഇതു കഴിച്ചാൽ ചുമയും ഛർദ്ദിയും സുഖമാക്കുന്നു. തേൻ ചേർത്തും കഴിക്കാവുന്നതാണ്.
    കരളിന്റെ ആരോഗ്യത്തിന്
    രണ്ടു മുതൽ 4 ഗ്രാം തിപ്പലിപ്പൊടി ഒരു ടീസ്പൂൺ തേൻ ചേർത്ത് ദിവസം രണ്ടു നേരം കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. തിപ്പലി വേര് കഷായം വച്ച് കഴിച്ചാലും മതി.
    മഞ്ഞപ്പിത്തത്തിന്
    തിപ്പലി, കുരുമുളക്, ചുക്ക് ഇവ പൊടിച്ച് ചെറുനാരങ്ങാനീരിൽ ചേർത്ത് ഓരോടീസ്പൂൺ വീതം മൂന്നു നേരം കഴിച്ചാൽ മഞ്ഞപ്പിത്തത്തിന് ശമനമുണ്ടാകും.
    ദഹനത്തിന്
    തിപ്പലി, ചുക്ക്, കുരുമുളക്, ഇന്തുപ്പ്, പെരുംജീരകം ഇവ സമം പൊടിച്ചത് 5 ഗ്രാം വീതം ദിവസം രണ്ട് നേരം ചൂടുവെള്ളത്തിൽ ചേർത്ത് ഭക്ഷണത്തിന് മുൻപ് കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.
    വിശപ്പുണ്ടാകാൻ
    തിപ്പലി, ചുക്ക്, കുരുമുളക്, അയമോദകം, ജീരകം, കരിംജീരകം, കായം ഇവ സമം എടുത്ത് പൊടിക്കുക. ചോറിനൊപ്പം നെയ്യ് ചേർത്ത് ഈ പൊടിയില്* അല്പം ആദ്യം കഴിക്കുക. വിശപ്പുണ്ടാകും.
    മുലപ്പാൽ ഉണ്ടാകാൻ
    തിപ്പലി 2 ഗ്രാം പൊടിച്ചത്, 1/2 ടീസ്പൂൺ ശതാവരിയും പാലും ചേർക്കുക. പാൽ കുടിച്ച ശേഷം ദിവസം 2 നേരം ഇത് കഴിക്കുക. മുലയൂട്ടുന്ന അമ്മമാരിൽ മുലപ്പാല്* വർദ്ധിക്കാന്* ഇത് നല്ലതാണ്.
    പാര്*ശ്വഫലങ്ങൾ
    തിപ്പലിക്ക് ചില പാര്*ശ്വഫലങ്ങളും ഉണ്ട്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും തിപ്പലി അധികം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചിലരിൽ ഇത് ചർമ്മത്തിൽ തടിപ്പുകളോ അലർജിയോ ഉണ്ടാക്കും.
    വൈദ്യ നിർദേശ പ്രകാരം മാത്രമേ ഇത് കഴിക്കാന്* പാടുള്ളൂ.
    അർബുദങ്ങളിൽ കാണുന്ന എന്റസൈമിന്റെ ഉത്പാദനത്തെ തടയാൻ തിപ്പലിക്ക് കഴിയും എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അർബുദത്തെ പ്രതിരോധിക്കാനും തിപ്പലിക്കു കഴിയും എന്ന് ചുരുക്കം.

  9. #318
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    കോഴിമുട്ടയുടെ വലിപ്പം കൂട്ടാന്* അസോള


    1.35 ശതമാനം പ്രോട്ടീനും 15 ശതമാനം ധാതുക്കളും 10 ശതമാനം അമിനോ അമ്ലങ്ങളും കാത്സ്യവും നൈട്രജനും പൊട്ടാസ്യവും അസോളയില്* അടങ്ങിയിട്ടുണ്ട്.



    മണ്ണിന്റെ ഫലഭൂയിഷ്ഠത വര്*ധിപ്പിക്കുന്ന നല്ല ജൈവവളവും പോഷകഗുണമുള്ള കാലിത്തീറ്റയുമാണ് അസോള. കര്*ഷകര്* ഏറെ ഫലപ്രദമാണെന്ന് സാക്ഷ്യപ്പെടുത്തിയ അസോള ഉപയോഗിച്ച് കാലിത്തീറ്റയും കോഴിത്തീറ്റയും ഉണ്ടാക്കാം. ബയോഗ്യാസ് ഉത്പാദനത്തിനും ഇത് ഉപകരിക്കുന്നുവെന്ന് നമുക്കറിയാം.
    മണ്ണുത്തിയിലെ കാര്*ഷിക സര്*വകലാശാലയിലെ ആനിമല്* ഹസ്ബന്ററി വിഭാഗത്തിലെ സബ്ജക്റ്റ് മാറ്റര്* സ്*പെഷലിസ്റ്റായ ഡോ.പാര്*വതി ഇവിടെ അസോള തയ്യാറാക്കുന്ന വിധം കര്*ഷകര്*ക്കായി കാണിച്ചുതരുന്നു.

    ഭാഗികമായി തണലുള്ള സ്ഥലമായിരിക്കണം അസോള വളര്*ത്താന്* തെരഞ്ഞെടുക്കേണ്ടത്. ക്ലോറിനേറ്റഡ് അല്ലാത്ത ശുദ്ധജലമായിരിക്കണം വേണ്ടതെന്ന് ഡോ. പാര്*വതി ഓര്*മപ്പെടുത്തുന്നു.

    ഇതിനായി 20 സെ.മീ വരെ വെള്ളം നിറച്ച ടാങ്കില്* 25 കിലോഗ്രാം വളക്കൂറുള്ള മണ്ണും ഏതാണ്ട് മൂന്ന് ദിവസം പഴക്കമുള്ള 5 കി.ഗ്രാം ചാണകവും ഒരുമിച്ച് ചേര്*ക്കണം. രണ്ട് ആഴ്ച കൊണ്ട് ടാങ്കില്* അസോള നിറയും.
    ഇപ്രകാരം തയ്യാറാക്കുന്ന ടാങ്കില്* നിന്ന് ഒരു ദിവസം 1 കിലോ അസോള കര്*ഷകര്*ക്ക് ലഭിക്കും.
    വേനല്*ക്കാലത്ത് പശുവിന്റെ പാലുത്പാദനം കുറയാതെ സഹായിക്കുന്നു
    കന്നുകാലികള്*ക്ക് നല്*കുന്ന സാന്ദ്രീകൃതാഹാരത്തിന്റെ അളവ് കുറയ്ക്കാനും അതുവഴി 20-25% വരെ കാലിത്തീറ്റ വാങ്ങുന്നതുകൊണ്ടുള്ള നഷ്ടം പരിഹരിക്കാനും കഴിയുന്നു. കറവപ്പശുക്കള്*ക്ക്* അസോള നല്*കുന്നതു മൂലം 10-20% വരെ പാല്* വര്*ദ്ധനവിന് സഹായിക്കുന്നു.
    ഉത്പാദിപ്പിക്കുന്ന 4 ലിറ്റര്* പാലിന് ഒരു കിലോ അസോള എന്ന തോതില്* തീറ്റപ്പുല്ലുമായി കലര്*ത്തി നല്*കാം. ഉപയോഗിക്കുന്നതിന് മുന്*പ് ശുദ്ധജലത്തില്* കഴുകി എടുക്കണം. വേനല്*ക്കാലത്ത് പശുവിന്റെ പാല്* ഉത്പാദനം കുറയാതിരിക്കാന്* അസോള തീറ്റയായി നല്*കുന്നതു വഴി കഴിയുന്നു.
    കോഴിമുട്ടയുടെ വലിപ്പം കൂടുന്നു
    കോഴി,താറാവ്,പന്നി,ആട്,മുയല്* എന്നിവയ്ക്കും അസോള പോഷകഗുണം നിറഞ്ഞ ഭക്ഷണം തന്നെയാണ്. മുട്ടക്കോഴികളില്* അസോള നല്*കുന്നതു വഴി മുട്ടയുടെ വലിപ്പം കൂടുന്നതായും മഞ്ഞക്കരുവിന്റെ നിറം വര്*ദ്ധിക്കുന്നതായും തൃശൂര്* കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ പഠനത്തില്* കണ്ടെത്തി.
    തീറ്റയുടെ ചെലവ് 25% വരെ കുറയ്ക്കാനും കഴിഞ്ഞു. ബ്രോയിലര്* കോഴി ആണെങ്കില്* തീറ്റയുടെ 5% വരെ അസോള നല്*കാന്* സാധിക്കും.
    പന്നികള്*ക്ക് ദിനംപ്രതി 1-1.5 കിലോയും ആടുകള്*ക്ക് 250-500 ഗ്രാമും മുയലിന് 100-500 ഗ്രാം വരെയും അസോള നല്*കാന്* കഴിയും.

  10. #319
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    അസോളയെന്ന അത്ഭുതം

    തറ, അടിച്ചൊതുക്കി നിരപ്പാക്കി സില്*പോളിന്* ഷീറ്റ് വിരിക്കണം. ചുറ്റും കല്ലുകള്* നിരത്തിവെച്ചാല്* അസോള കൃഷിക്കുളം തയ്യാര്*. ഇതില്*നിന്നായി അരിച്ചെടുത്ത 10 മുതല്* 15 കിലോഗ്രാം വളക്കൂറുള്ള മണ്ണ് വിതറാം.

    +







    ലകളുടെ അടിയില്* നീലഹരിത പായലിനെ താലോലിച്ചുവളര്*ത്തുന്ന പന്നല്*ച്ചെടിയാണ് അസോള. നമ്മുടെ വയലിലും തോട്ടിലും ഒരു കാലത്ത് സര്*വസാധാരണമായിരുന്നു അസോളയെന്ന അത്ഭുതസസ്യം.
    നീലഹരിതപായലിന്റെ സഹവര്*ത്തിത്വം അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യാന്* അസോളയ്ക്ക് പ്രാപ്തിനല്*കുന്നു. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠത വര്*ധിപ്പിക്കുന്ന നല്ലൊരു ജൈവവളമായും പോഷകഗുണമുള്ള തീറ്റയായും അസോള ഉപയോഗിക്കാം.
    അസോളയുടെ ഉപയോഗംമൂലം മണ്ണിന്റെ ഘടന മെച്ചപ്പെടുകയും ജലസംഗ്രഹണശേഷി കൂടുകയും ചെയ്യുമെന്നത് കര്*ഷകരുടെ അനുഭവം.
    1 35 ശതമാനം പ്രോട്ടീനും 15 ശതമാനം ധാതുക്കളും 10 ശതമാനം അമിനോ അമ്ലങ്ങളും കാത്സ്യവും നൈട്രജനും പൊട്ടാസ്യവും അസോളയില്* അടങ്ങിയിരിക്കുന്നു. വളമെന്നതിലുപരി കാലിത്തീറ്റയായും കോഴിത്തീറ്റയായും അസോള ഉപയോഗിക്കാം. ബയോഗ്യാസ് ഉത്പാദനത്തിലും അസോള ഒന്നാം നമ്പറാണ്.
    ഭാഗികമായി തണലുള്ള സ്ഥലമാണ് അസോള വളര്*ത്താന്* ഉത്തമം. രണ്ടു മീറ്റര്* നീളവും വീതിയും 20 സെ.മീറ്റര്* താഴ്ചയുമുള്ള കുഴിയെടുക്കുന്നത് ആദ്യഘട്ടം.
    തറ, അടിച്ചൊതുക്കി നിരപ്പാക്കി സില്*പോളിന്* ഷീറ്റ് വിരിക്കണം. ചുറ്റും കല്ലുകള്* നിരത്തിവെച്ചാല്* അസോള കൃഷിക്കുളം തയ്യാര്*. ഇതില്* നിന്നായി അരിച്ചെടുത്ത 10 മുതല്* 15 കിലോഗ്രാം വളക്കൂറുള്ള മണ്ണ് വിതറാം.
    10 ലിറ്റര്* വെള്ളത്തില്* രണ്ട് കിലോഗ്രാം ചാണകവും 30 ഗ്രാം ഫോസ്ഫറസ് വളങ്ങളും കൂട്ടിച്ചേര്*ത്ത് തടത്തില്* ഒഴിച്ചുകൊടുക്കണം. ഇനി അസോളയുടെ ഊഴം. ഇത്രയും വലിപ്പമുള്ള കുഴിയില്* ഒരു കിലോഗ്രാം അസോള ചേര്*ക്കാം. രണ്ടാഴ്ചയ്ക്കുള്ളില്* അസോള തടം മുഴുവന്* വ്യാപിക്കും.
    ആഴ്ചതോറും ഒരു കിലോഗ്രാം ചാണകവും 20 ഗ്രാം സൂപ്പര്* ഫോസ്ഫേറ്റും ചേര്*ത്ത് കൊടുക്കാന്* ശ്രദ്ധിക്കണം. പത്തുദിവസത്തിലൊരിക്കല്* കാല്*ഭാഗം വെള്ളംമാറ്റി പുതിയവെള്ളം നിറയ്ക്കാം.
    മാസത്തിലൊരിക്കല്* പഴയ മണ്ണ് മാറ്റി പുതിയ അഞ്ചുകിലോഗ്രാം മണ്ണ് ചേര്*ക്കണം. ഇത്തരം തടത്തില്* നിന്ന് ദിവസവും അരക്കിലോഗ്രാം അസോള ലഭിക്കും.

  11. #320
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    അടുക്കളത്തോട്ടത്തിന് കുള്ളന്* തണ്ണിമത്തന്* ; ഇപ്പോള്* കൃഷി ചെയ്യാം

    ഡിസംബര്* മുതല്* ഏപ്രില്* വരെ തണ്ണിമത്തന്* നടാവുന്നതാണ്. പൂവിട്ട്* ഏകദേശം 30-35 ദിവസത്തിനകം വിളവെടുപ്പിന് പാകമാകും








    വളരെ നീളത്തില്* പടര്*ന്നുവളരുന്ന തണ്ണിമത്തന്* ചെറിയ കൃഷിയിടങ്ങള്*ക്ക് അനുയോജ്യമല്ല. അതിനാല്*തന്നെ അടുക്കളത്തോട്ടങ്ങളിലും അത്ര പരിഗണന തണ്ണിമത്തന് ലഭിക്കാറില്ല. എന്നാല്* അര്*ക്കമുത്തു എന്ന കുള്ളന്* തണ്ണിമത്തന്* ഇതിന് ഒരപവാദമാണ്. നീളം കുറഞ്ഞ വള്ളികളും നല്ല ഞൊറിപോലുള്ള തളിരിലകളും ആരുടെയും ശ്രദ്ധ ആകര്*ഷിക്കും. ഏകദേശം 1.2 മീറ്റര്* മാത്രമാണ് മുത്തുവിന്റെ പ്രധാന വള്ളിയുടെ നീളം. അതിനാല്* സ്ഥലപരിമിതി ഒരു പ്രശ്*നമല്ല. ഡിസംബര്* മുതല്* ഏപ്രില്* വരെയാണ് കൃഷിസമയം.
    നടാനായി 50 സെ.മീ. വ്യാസവും 30-45 സെ.മീ. താഴ്ചയുമുള്ള കുഴികള്* എടുക്കണം. രണ്ടുവരികള്* തമ്മില്* 1.5 മീറ്ററും രണ്ടു കുഴികള്*തമ്മില്* 60 സെ. മീറ്ററും അകലം വേണം. കുഴിയൊന്നിന് 10 കി.ഗ്രാം ജൈവവളം മേല്*മണ്ണുമായിച്ചേര്*ത്ത് കുഴിയുടെ മുക്കാല്*ഭാഗം നിറയ്ക്കണം. ഇതില്* 34 വിത്തുകള്* വീതം പാകാവുന്നതാണ്. മൂന്നില പ്രായമാകുമ്പോള്* രണ്ട് കരുത്തുറ്റ തൈകള്* മാത്രം നിര്*ത്തി ബാക്കി പിഴുതുമാറ്റണം.
    ഒരു സെന്റിലേക്ക് അഞ്ച് ഗ്രാം വിത്ത് മതിയാകും. വള്ളിവീശുമ്പോഴും പൂവിടുമ്പോഴും ജൈവവളം നല്*കണം. ഉണങ്ങിപ്പൊടിഞ്ഞ കാലിവളമോ, മണ്ണിരക്കമ്പോസ്റ്റോ മറ്റു ജൈവവളങ്ങളോ നല്*കാം. രണ്ടാഴ്ച കൂടുമ്പോള്* ഒരു കി.ഗ്രാം ചാണകം ഒരു ലിറ്റര്* വെള്ളത്തില്* കലക്കി ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. പൂവിട്ട് 30-35 ദിവസത്തിനകം വിളവെടുപ്പിന് പാകമാകും. വിത്ത് ബെംഗളൂരുവിലുള്ള ഇന്ത്യന്* ഇന്*സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്*ട്ടികള്*ച്ചറല്* റിസര്*ച്ചില്*നിന്നും ലഭിക്കും

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •