Page 37 of 133 FirstFirst ... 2735363738394787 ... LastLast
Results 361 to 370 of 1323

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #361
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default


    പച്ചിലത്തൂൺ



    ഹൊസൂർ റോഡിലെ, പത്തു കിലോമീറ്റർ മേൽപാലത്തിന്റെ കോൺക്രീറ്റ് തൂണുകളിൽ ഒരെണ്ണം മാത്രം ഇതുവഴി പോകുന്നവരുടെ ശ്രദ്ധ ആകർഷിക്കാതിരിക്കില്ല. സിമന്റ് നിറങ്ങൾക്കിടയിൽ ഇളം പച്ച പുതച്ചു നിൽക്കുന്ന ഭീമൻതൂൺ ആരിലും കൗതുകമുണർത്തും. മുവായിര*ത്തഞ്ഞൂറിലേറെ ചെടികൾ കൊണ്ടു നിർമിച്ച ചുമർ പൂന്തോട്ടമാണ് (വെർട്ടിക്കൽ ഗാർഡൻ) തൂണിനെ മനോഹരമാക്കിയതെന്ന് അടുത്തെത്തുമ്പോഴേ മനസിലാകൂ. കോൺക്രീറ്റ് തൂണിനു ചുറ്റും തളിരിട്ടു വരുന്ന തൈകളുടെ പച്ചപ്പ്, മനസ്സിൽ പല സമ്മർദ്ദങ്ങളുമായി പോകുന്ന വഴിയാത്രക്കാരുടെ മനസ്സിന് ഉണർവുമേകും.
    സന്നദ്ധ സംഘടനയായ ‘സേ ട്രീസ്’ ആണ് ചുമർപൂന്തോട്ടം കൊണ്ടു മേൽപാലത്തിന്റെ തൂണുകളിലൊന്നിൽ വസന്തം തീർത്തത്. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി, ഗുരുഗ്രാം, അനന്ത്പുർ തുടങ്ങിയ നഗരങ്ങളിൽ മരങ്ങൾ നട്ടുവളർത്തി പരിപാലിക്കുന്ന സേ ട്രീസ് ആണ് കോൺക്രീറ്റ് തൂണുകളിൽ ചുമർ പൂന്തോട്ടമെന്ന ആശയം പ്രാവർത്തികമാക്കിയത്. സംഘടനയുടെ പത്താം വാർഷികത്തിൽ വ്യത്യസ്തമായി എന്തു ചെയ്യാമെന്ന ചിന്തയാണ് കോൺക്രീറ്റ് തൂണിൽ പൂന്തോട്ടമെന്ന ആശയത്തിലേക്കു വഴി തുറന്നത്.
    നമ്മ മെട്രോ പാതയെയും മേൽപാലങ്ങളെയും താങ്ങുന്ന നൂറുകണക്കിനു കോൺക്രീറ്റ് തൂണുകൾ ബെംഗളൂരുവിലുണ്ട്. ഇവയിലെല്ലാം ചുമർ പൂന്തോട്ടം വന്നാൽ എന്തായിരിക്കും രസം? പക്ഷേ ആശയം മികച്ചതാണെങ്കിലും ഇതു പ്രാവർത്തികമാക്കുക അത്ര എളുപ്പമായിരുന്നില്ലെന്നു സേ ട്രീസ് സ്ഥാപകൻ കപിൽശർമ പറയുന്നു. മേൽപ്പാലത്തിൽ ഇലക്ട്രോണിക് സിറ്റിയോടു ചേർന്നുള്ള തൂണിൽ ചുമർ പൂന്തോട്ടം ഒരുക്കാൻ നാലു മാസത്തെ പ്ലാനിങ് വേണ്ടിവന്നു. കാരണം മേൽപാലത്തെ താങ്ങി നിർത്തുന്ന തൂണിനു യാതൊരു ദോഷവും ഉണ്ടാകാൻ പാടില്ല. മാത്രമല്ല, വളരെ ഉയരമുള്ള പൂന്തോട്ടത്തിന്റെ പരിചരണവും ഉറപ്പാക്കണം.
    വളരെ നാളത്തെ തയാറെടുപ്പിലാണ് ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയത്. കോൺക്രീറ്റ് തൂണിനെ യാതൊരു വിധത്തിലും ബാധിക്കാതിരിക്കാൻ, ഇതിൽനിന്നു സുരക്ഷിത അകലത്തിൽ പൂന്തോട്ടത്തിന്റെ ചട്ടക്കൂട് സ്ഥാപിച്ചാണ് ഒരു പ്രശ്നം പരിഹരിച്ചത്. വളരെ ഉയരത്തിലുള്ള ചെടികൾ നനയ്ക്കാൻ തനിയെ പ്രവർത്തിക്കുന്ന ഡ്രിപ് ഇറിഗേഷൻ സംവിധാനവും സ്ഥാപിച്ചു. സ്റ്റീൽ കൊണ്ടാണ് ചുമർ പൂന്തോട്ടത്തിന്റെ ചട്ടക്കൂട് നിർമിച്ചിരിക്കുന്നത്. തൂണിന്റെ നാലുഭാഗത്തുമായുള്ള ഈ ചട്ടക്കൂടിലാണ് ചെടിച്ചട്ടികൾ സ്ഥാപിച്ചിരിക്കുന്നത്.






    പന്ത്രണ്ട് ഇനത്തിൽപ്പെട്ട മൂവായിരത്തഞ്ഞൂറിലേറെ ചെടികളാണ് ചുമർ പൂന്തോട്ടത്തിലുള്ളത്. പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന, വളരെ ഉറപ്പുള്ളതും പതിയെ വളരുന്നതുമായ തൈകളാണിവ. അന്തരീക്ഷ താപനില കുറയ്ക്കാനും ചില സൂക്ഷ്മ കണങ്ങൾ വലിച്ചെടുക്കാനും ഇവയ്ക്കു സാധിക്കുമെന്നു സേ ട്രീസിനു നേതൃത്വം നൽകുന്ന ദുർഗേഷ് അഗ്രഹാരി പറഞ്ഞു. പൂർണ വളർച്ച എത്തുന്നതോടെ ചെടിച്ചട്ടി പോലും കാണാനാകാത്ത വിധം ഹരിതാഭമാകും ഇവിടം. പൂന്തോട്ടം പൂർണമായും ഓർഗാനിക് ആണെന്നു ദുർഗേഷ് പറഞ്ഞു. രാവസ്തുക്കൾ തീരെ ഉപയോഗിച്ചിട്ടില്ല. ചകിരിച്ചോറ്, ജൈവവളമായ ജീവാമൃത്, ചാണകം, മണ്ണ് എന്നിവയുടെ മിശ്രിതത്തിലാണ് തൈകൾ നട്ടിരിക്കുന്നത്.
    ചെടികൾ ദിവസവും അരമണിക്കൂറോളം നനയ്ക്കുന്നുണ്ടെങ്കിലും വെള്ളം പാഴാക്കുന്നുമില്ല. ഡ്രിപ് ഇറിഗേഷൻ ആയതിനാൽ ശരാശരി നൂറു മില്ലി ലീറ്റർ വെള്ളമേ ഓരോ ചെടിയ്ക്കും ദിവസേന വേണ്ടി വരുന്നുള്ളു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മേൽപാലമാണ് ഇലക്ട്രോണിക് സിറ്റിയിലേത്. പാലത്തിന്റെ എല്ലാ തൂണുകളിലും പൂന്തോട്ടം നിർമിക്കണമെന്ന ആഗ്രഹത്തിലാണ് സേ ട്രീസ്. പത്തു കിലോമീറ്റർ നീളമുള്ള പാലത്തിന്റെ ഇരുനൂറ്റി അറുപതിലേറെ തൂണുകളെ ചുമർപൂന്തോട്ടം മൂടുന്നതോടെ ബെംഗളൂരുവിലെ ഏറ്റവും മനോഹരമായ ഇടമായി ഇവിടം മാറും.
    ഒരുപക്ഷേ ഇന്ത്യയിൽ ഇത്തരമൊരു പൂന്തോട്ടം ആദ്യമായിരിക്കും. ഇതു തൂണുകളുടെ മനോഹാരിത കൂട്ടുക മാത്രമല്ല, അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും ചെയ്യും. കൂടുതൽ തൂണുകളിൽ പൂന്തോട്ടം സ്ഥാപിച്ചു കഴിഞ്ഞാൽ ഇവയെല്ലാം പരിപാലിക്കാൻ സ്ഥിരം തോട്ടക്കാരനെ നിയോഗിക്കുമെന്നും ദുർഗേഷ് പറഞ്ഞു. നഗരത്തിന്റെ മുഖമുദ്രയായി ഇത്തരം പൂന്തോട്ടങ്ങളെ എന്നും നിലനിർത്തേണ്ടതിനാൽ സാമൂഹിക പ്രതിബന്ധതാ പ്രവർത്തനങ്ങളുടെ (സിഎസ്ആർ) ഭാഗമായി കോർപറേറ്റ് കമ്പനികളെയും തങ്ങളുടെ ഉദ്യമത്തിൽ പങ്കാളികളാക്കാനുള്ള ശ്രമത്തിലാണ് സേ ട്രീസ്.
    ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അനുവദിച്ചാൽ നമ്മ മെട്രോയുടെ തൂണുകളിലും പൂന്തോട്ടം ഒരുക്കാൻ തയാറാണെന്നു സേ ട്രീസ് പ്രവർത്തകർ പറയുന്നു. ചുമർ പൂന്തോട്ടങ്ങൾക്കു വെള്ളം കുറച്ചു മതിയെങ്കിലും ബെംഗളൂരുവിലെ ജലക്ഷാമം പ്രതിസന്ധിയാകുന്നുണ്ടെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷം സേ ട്രീസിന്റെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച പതിനേഴായിരത്തോളം വൃക്ഷ തൈകൾക്കു ബെംഗളൂരു ജല അതോറിറ്റിയാണ് കുറഞ്ഞ നിരക്കിൽ വെള്ളം നൽകുന്നത്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അപാർട്മെന്റുകളിൽ നിന്നുളള ശുദ്ധീകരിച്ച വെള്ളം ശേഖരിച്ചു ചെടി നനയ്ക്കാനും പദ്ധതിയുണ്ട്.
    ഇന്ത്യയിലെ സിൽക്കൺവാലിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില കഴിഞ്ഞ വർഷമാണ് രേഖപ്പെടുത്തിയത്. റോ*ഡരികിൽ പോലും മരം നടാൻ ഇടമില്ലാതായി. ഓരോ വർഷവും ബെംഗളൂരുവിലെ താപനില കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ ഇത്തരം ‘വനവൽക്കരണം’ ചൂടിനു പരിഹാരമാകുമെന്നാണ് നഗരവാസികളുടെയും അഭിപ്രായം. വികസനത്തിന്റെ പേരിൽ വൻമരങ്ങൾ വെട്ടി മാറ്റുന്ന സിലിക്കൺ സിറ്റിയുടെ ഹരിതാഭ കാത്തുസൂക്ഷിക്കാനും വേനൽച്ചൂടിനെ പിടിച്ചു കെട്ടാനും ഇവയ്ക്കു സാധിക്കട്ടെ.

  2. Likes firecrown liked this post
  3. #362
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    ബെര്*ളിയാറില്* ദുരിയന്* പഴക്കാലം

    ചക്കയുടെ രൂപഭാവമുള്ള ദുരിയന്* പഴത്തിന്റെ ജന്മദേശം മലേഷ്യയാണ്.











    കാട്ടേരിയിലെ കടകളിൽ ദുരിയൻപഴം വില്പനയ്ക്ക് വെച്ചിരിക്കുന്നു
    ഊട്ടി: ബെര്*ളിയാറിലും കാട്ടേരി ഭാഗത്തും ഇപ്പോള്* ദുരിയന്* പഴക്കാലം. പാതയോരങ്ങളിലെ കടകളിലും ബെര്*ളിയാറിലുള്ള ഹോര്*ട്ടിക്കള്*ച്ചര്* ഫാമിലും ഈ പഴം ഇപ്പോള്* ധാരാളം ലഭിക്കുന്നുണ്ട്.

    ദുരിയന്* പഴത്തിന് ഔഷധഗുണമുള്ളതായി പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാര്* കൂടുതലാണ്. പലരും പഴത്തിന് മുന്*കൂട്ടി ബുക്ക് ചെയ്യുന്നുമുണ്ട്. ഇപ്പോള്* കിലോയ്ക്ക് ആയിരംരൂപവരെയാണ് വില. ജൂലായ് മുതല്* സെപ്റ്റംബര്*വരെയാണ് ദുരിയന്* പഴത്തിന്റെ കാലം.

    ചക്കയുടെ രൂപഭാവമുള്ള ദുരിയന്* പഴത്തിന്റെ ജന്മദേശം മലേഷ്യയാണ്. ബ്രിട്ടീഷുകാരാണ് ദുരിയന്*മരം നീലഗിരിയില്* വെച്ചുപിടിപ്പിച്ചത്.

    തെക്ക്, കിഴക്കനേഷ്യയില്* ഇത് പഴങ്ങളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.

  4. #363
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    വമ്പന്* ഗുണമുള്ള രംഭയില

    സുഗന്ധം നല്*കാന്* ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് 'രംഭയില അഥവാ ബിരിയാണിക്കൈത' മൊളുക്കാസ് ദ്വീപസമൂഹങ്ങളില്* ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്* വളരെ നേരത്തേതന്നെ ചിലര്* ഇത് വളര്*ത്തിവന്നിരുന്നു. പല നഴ്*സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.

    താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തില്*പ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തില്* പണ്ടാനസ് അമാരിലിഫോളിയസ് എന്നും 'പണ്ടാനസ് ലാറ്റിഫോളിയസ്' എന്നും പറയും. സാധാരണഗതിയില്* ഈ ചെടി പൂക്കില്ല. എന്നാല്*, മൊളുക്കാസ് ദ്വീപില്* വളരെ അപൂര്*വമായി ആണ്*പുഷ്പങ്ങള്* ഉത്പാദിപ്പിക്കാറുണ്ട്.

    ഇത് തെക്കുകിഴക്കേഷ്യ, ഇന്*ഡൊനീഷ്യ, തായ്*ലന്*ഡ്, മലേഷ്യ, ബോര്*ണിയോ, മ്യാന്*മര്*, ഫിലിപ്പീന്*സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളില്* പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകള






    സുഗന്ധം നല്*കാന്* ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് 'രംഭയില അഥവാ ബിരിയാണിക്കൈത' മൊളുക്കാസ് ദ്വീപസമൂഹങ്ങളില്* ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്* വളരെ നേരത്തേതന്നെ ചിലര്* ഇത് വളര്*ത്തിവന്നിരുന്നു. പല നഴ്*സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.

    താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തില്*പ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തില്* പണ്ടാനസ് അമാരിലിഫോളിയസ് എന്നും 'പണ്ടാനസ് ലാറ്റിഫോളിയസ്' എന്നും പറയും. സാധാരണഗതിയില്* ഈ ചെടി പൂക്കില്ല. എന്നാല്*, മൊളുക്കാസ് ദ്വീപില്* വളരെ അപൂര്*വമായി ആണ്*പുഷ്പങ്ങള്* ഉത്പാദിപ്പിക്കാറുണ്ട്.

    ഇത് തെക്കുകിഴക്കേഷ്യ, ഇന്*ഡൊനീഷ്യ, തായ്*ലന്*ഡ്, മലേഷ്യ, ബോര്*ണിയോ, മ്യാന്*മര്*, ഫിലിപ്പീന്*സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളില്* പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. കൈതവര്*ഗമാണിത്.

    ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നല്*കാന്* ഇല ചേര്*ക്കുന്നു. അലങ്കാര സസ്യമായി നടാന്* ഇത് നല്ലതാണ്. കറികള്*ക്കും മാംസാഹാരത്തിനും മണംപകരാന്* ഇല ഉപയോഗിക്കുകയും ചെയ്യാം. ചോറും തേങ്ങാപ്പാലും രംഭയിലയുമടങ്ങിയ 'നാസികുനിങ്' എന്ന വിശിഷ്ട വിഭവം ഇന്*ഡൊനീഷ്യയില്* ഏറെ പ്രിയമുള്ളതാണ്.
    പാചകത്തിന് പുറമേ ഐസ്*ക്രീം, പുഡ്ഡിങ്, മധുരവിഭവനിര്*മാണം എന്നിവയിലും ഇതുപയോഗിച്ചുവരുന്നു. ശീതളപാനീയങ്ങള്*ക്ക് നിറവും ഗന്ധവും പകരാനും നല്ലതാണ്.

    സ്വാഭാവികമായി വളരുന്നവയസരത്തില്* ഉദ്ദേശം ഒന്നരമീറ്ററോളം ഉയരത്തില്* ശിഖരങ്ങളില്ലാതെ, ഒറ്റത്തടിയായിട്ടാണ് ഈ ചെടി വളരുന്നത്. ഇതില്*ത്തന്നെ ചെറിയതരം ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നില്*ക്കുന്ന ഒരിനവുമുണ്ട്. വലിപ്പമേറിയ ഇലകള്* തരുന്നയിനവുമുണ്ട്. സാവധാനത്തിലേ വളര്*ന്നുപൊങ്ങുകയുള്ളൂ. ഇതിന്റെ കടഭാഗത്തുനിന്ന് നിറയെ ചിനപ്പുകള്* പൊട്ടാറുണ്ട്. നിത്യഹരിത ഇലച്ചെടിയായതിനാല്* ചെടിച്ചട്ടിയില്* നട്ട് ഉദ്യാനത്തിലും വെക്കാം.

    ബസുമതി അരിക്ക് സുഗന്ധം നല്*കുന്നതുപോലെ രംഭച്ചീരയിലയ്ക്കും സുഗന്ധം നല്*കുന്ന ഘടകം 'അസറ്റെല്* പൈറോളീന്*' ആണ്. ബസുമതിയിലേതിനേക്കാള്* കൂടുതല്* അളവിലാണ് ഈ ഘടകം രംഭയിലുള്ളത്.

    ഈ ഇല ചൂടുവെള്ളത്തിലോ വെയിലത്തോ ഇട്ട് വാട്ടിയെടുത്താല്* നല്ല സുഗന്ധം പുറത്തുവരും. ശ്രീലങ്ക, മലേഷ്യ, തായ്*ലന്*ഡ്, സിങ്കപ്പൂര്* എന്നീ രാജ്യങ്ങളില്* ഇത് വാണിജ്യാടിസ്ഥാനത്തില്* കൃഷിചെയ്യുന്നുണ്ട്. മാതൃചെടിയുടെ ചുവട്ടില്*നിന്ന് വളരുന്ന കുഞ്ഞുതൈകള്* നടാം. ജൈവവളങ്ങള്* നല്*കി കൃഷിയിറക്കാം. തൈ നട്ട് അഞ്ചാറുമാസമായാല്* ഇല നുള്ളി ഉപയോഗിക്കാം. സാധാരണ അരിയുടെ കൂടെ നാലഞ്ചിലയിട്ട് പാകംചെയ്താല്* ബസുമതിയരിപോലെ മണം ലഭിക്കും. ഗവേഷണഫലമായി രംഭയിലയില്*നിന്ന് ഔഷധഗുണമുള്ള 'പന്*ഡാനില്*' എന്ന മാംസ്യം വേര്*തിരിച്ചിട്ടുണ്ട്. ഇതിന് ഫ്ലൂ, ഹെര്*പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്* ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില.

    രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളില്* ഉപയോഗിച്ചുവരുന്നു. വായ്*നാറ്റം വരാതിരിക്കാന്* ഇത് ചവച്ചുതുപ്പിയാല്* മതി.
    ഇത് ഏത് കാലാവസ്ഥയിലും നന്നായി വളരും. രംഭയിലയെ വയനാട്ടില്* ചിലര്* ഗന്ധപുല്ല് എന്നാണ് പറയുന്നത്. പുട്ട് ചുടുന്നതിനൊപ്പവും ചക്കയപ്പം തയ്യാറാക്കുന്നതിനൊപ്പവും ഇതിട്ടാല്* നല്ലമണവും രുചിയും കിട്ടും.


    ബിരിയാണിക്കൈത/രംഭയില


    സുഗന്ധം നല്*കാന്* ഉപയോഗിക്കാവുന്ന ഇലച്ചെടിയാണ് രംഭയില അഥവാ ബിരിയാണിക്കൈത മൊളുക്കാസ് ദ്വീപസമൂഹങ്ങളില്* ജന്മംകൊണ്ട രംഭയില മലയാളനാട്ടിലും പ്രചാരംനേടിവരികയാണ്. വയനാട്, ഇടുക്കി എന്നീ പ്രദേശങ്ങളില്* വളരെ നേരത്തേതന്നെ ചിലര്* ഇത് വളര്*ത്തിവന്നിരുന്നു. പല നഴ്*സറികളിലും രംഭയിലച്ചെടി വില്പന നടന്നുവരുന്നുണ്ട്.താഴമ്പക എന്ന തഴക്കൈതയുടെ വിഭാഗത്തില്*പ്പെട്ട ചെടിയാണിത്. സസ്യശാസ്ത്രത്തില്* പണ്ടാനസ് അമാരിലിഫോളിയസ് എന്നും പണ്ടാനസ് ലാറ്റിഫോളിയസ് എന്നും പറയും. സാധാരണഗതിയില്* ഈ ചെടി പൂക്കില്ല. എന്നാല്*, മൊളുക്കാസ് ദ്വീപില്* വളരെ അപൂര്*വമായി ആണ്*പുഷ്പങ്ങള്* ഉത്പാദിപ്പിക്കാറുണ്ട്. ബിരിയാണി, ഫ്രൈഡ് റൈസ് എന്നിവയ്ക്ക് സുഗന്ധവും രുചിയും നല്*കാന്* ഇല ചേര്*ക്കുന്നു. അലങ്കാര സസ്യമായി നടാന്* ഇത് നല്ലതാണ്. കറികള്*ക്കും മാംസാഹാരത്തിനും മണംപകരാന്* ഇല ഉപയോഗിക്കുകയും ചെയ്യാം. ചോറും തേങ്ങാപ്പാലും രംഭയിലയുമടങ്ങിയ നാസികുനിങ് എന്ന വിശിഷ്ട വിഭവം ഇന്*ഡൊനീഷ്യയില്* ഏറെ പ്രിയമുള്ളതാണ്. പാചകത്തിന് പുറമേ ഐസ്*ക്രീം, പുഡ്ഡിങ്, മധുരവിഭവനിര്*മാണം എന്നിവയിലും ഇതുപയോഗിച്ചുവരുന്നു. ശീതളപാനീയങ്ങള്*ക്ക് നിറവും ഗന്ധവും പകരാനും നല്ലതാണ്. ബസുമതി അരിക്ക് സുഗന്ധം നല്*കുന്നതുപോലെ രംഭച്ചീരയിലയ്ക്കും സുഗന്ധം നല്*കുന്ന ഘടകം അസറ്റെല്* പൈറോളീന്* ആണ്. ബസുമതിയിലേതിനേക്കാള്* കൂടുതല്* അളവിലാണ് ഈ ഘടകം രംഭയിലുള്ളത്. സ്വാഭാവികമായി വളരുന്നവയസരത്തില്* ഉദ്ദേശം ഒന്നരമീറ്ററോളം ഉയരത്തില്* ശിഖരങ്ങളില്ലാതെ, ഒറ്റത്തടിയായിട്ടാണ് ഈ ചെടി വളരുന്നത്. ഇതില്*ത്തന്നെ ചെറിയതരം ഇലകളോടുകൂടിയ കുറ്റിച്ചെടിയായി നില്*ക്കുന്ന ഒരിനവുമുണ്ട്. വലിപ്പമേറിയ ഇലകള്* തരുന്നയിനവുമുണ്ട്. സാവധാനത്തിലേ വളര്*ന്നുപൊങ്ങുകയുള്ളൂ. ഇതിന്റെ കടഭാഗത്തുനിന്ന് നിറയെ ചിനപ്പുകള്* പൊട്ടാറുണ്ട്. നിത്യഹരിത ഇലച്ചെടിയായതിനാല്* ചെടിച്ചട്ടിയില്* നട്ട് ഉദ്യാനത്തിലും വെക്കാം. ഈ ഇല ചൂടുവെള്ളത്തിലോ വെയിലത്തോ ഇട്ട് വാട്ടിയെടുത്താല്* നല്ല സുഗന്ധം പുറത്തുവരും.

    ശ്രീലങ്ക, മലേഷ്യ, തായ്*ലന്*ഡ്, സിങ്കപ്പൂര്* എന്നീ രാജ്യങ്ങളില്* ഇത് വാണിജ്യാടിസ്ഥാനത്തില്* കൃഷിചെയ്യുന്നുണ്ട്. മാതൃചെടിയുടെ ചുവട്ടില്*നിന്ന് വളരുന്ന കുഞ്ഞുതൈകള്* നടാം. ജൈവവളങ്ങള്* നല്*കി കൃഷിയിറക്കാം. തൈ നട്ട് അഞ്ചാറുമാസമായാല്* ഇല നുള്ളി ഉപയോഗിക്കാം. സാധാരണ അരിയുടെ കൂടെ നാലഞ്ചിലയിട്ട് പാകംചെയ്താല്* ബസുമതിയരിപോലെ മണം ലഭിക്കും. ഗവേഷണഫലമായി രംഭയിലയില്*നിന്ന് ഔഷധഗുണമുള്ള പന്*ഡാനില്* എന്ന മാംസ്യം വേര്*തിരിച്ചിട്ടുണ്ട്. ഇതിന് ഫ്ലൂ, ഹെര്*പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്* ശേഷിയുള്ളതായി കണ്ടിട്ടുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില. രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളില്* ഉപയോഗിച്ചുവരുന്നു. വായ്*നാറ്റം വരാതിരിക്കാന്* ഇത് ചവച്ചുതുപ്പിയാല്* മതി.ഇത് ഏത് കാലാവസ്ഥയിലും നന്നായി വളരും. രംഭയിലയെ വയനാട്ടില്* ചിലര്* ഗന്ധപുല്ല് എന്നാണ് പറയുന്നത്. പുട്ട് ചുടുന്നതിനൊപ്പവും ചക്കയപ്പം തയ്യാറാക്കുന്നതിനൊപ്പവും ഇതിട്ടാല്* നല്ലമണവും രുചിയും കിട്ടും. ഇത് തെക്കുകിഴക്കേഷ്യ, ഇന്*ഡൊനീഷ്യ, തായ്*ലന്*ഡ്, മലേഷ്യ, ബോര്*ണിയോ, മ്യാന്*മര്*, ഫിലിപ്പീന്*സ് എന്നീ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ ഇന്ത്യയിലും ഈ ചെടി പ്രചാരത്തിലുണ്ട്. കേരളത്തിലെ നഗരങ്ങളില്* പലരും ചെടിച്ചട്ടിയിലും ഗ്രോബാഗുകളിലും നട്ടുപിടിപ്പിച്ചുവരുന്നുണ്ട്. കൈതവര്*ഗമാണിത്.

  5. #364
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    സുരേന്ദ്രന്* മാസ്റ്ററുടെ വീട്ടിലുണ്ട് 'കൊട്ടക്ക മരം'

    വാതരോഗത്തിനും പൈല്*സിനുമൊക്കെ പ്രതിവിധിയായ, വംശനാശ ഭീക്ഷണി നേരിടുന്ന ഒരു വൃക്ഷത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ









    'നാട്ടിന്*പുറത്ത് പറമ്പുകളിലൊക്കെ മിക്കവാറും കണ്ടിരുന്ന ഒരു മരമാണ് കൊട്ടക്ക മരം. ആരും കാര്യമായി ശ്രദ്ധിക്കാത്ത ഈ വൃക്ഷത്തിന്റെ കുരു ഞങ്ങളൊക്കെ ചെറുപ്പകാലത്ത് വറുത്ത് പൊടിച്ച് കഴിക്കാറുണ്ടായിരുന്നു. ബദാംപരിപ്പ് പോലെത്തന്നെയാണ് ഇതിന്റെ കുരു. ഫെയ്*സ്ബുക്കില്* ഈ മരത്തിന്റെ പടം കണ്ട് അറുന്നൂറോളം വായനക്കാര്* വിത്തിനായി എന്നെ സമീപിച്ചിരുന്നു. ഈ മരത്തിന്റെ കുരുവില്* നിന്നുണ്ടാക്കുന്ന രാസപദാര്*ഥത്തിന് കൊതുകിന്റെ കൂത്താടിയെ നശിപ്പിക്കാനുള്ള കഴിവുണ്ട്' , സുരേന്ദ്രന്* മാസ്റ്റര്* ഇവിടെ പരിചയപ്പെടുത്തുന്നത് വംശനാശ ഭീഷണി നേരിടുന്ന ഒരു വൃക്ഷത്തെയാണ്.
    കണ്ണൂര്* ജില്ലയിലെ കവിയൂരിലെ പാറക്കണ്ടി മാപ്പിള സ്*കൂളില്* നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച സുരേന്ദ്രന്റെ വീട്ടുപറമ്പിലാണ് ഈ വൃക്ഷമുള്ളത്. പുറമേരി വേട്ടക്കൊരു മകന്* ക്ഷേത്രത്തിന്റെ സമീപമാണ് മാസ്റ്ററുടെ വീട്. 'പീനാറി, പൊട്ടക്കാവളം, തൊണ്ടി, കൈതൊണ്ടി എന്നീ പേരുകളിലൊക്കെ ഈ വൃക്ഷം അറിയപ്പെടുന്നു. മാല്*വേസി സസ്യ കുടുംബത്തില്*പ്പെടുന്ന ചെടിയാണിത്. 20 മീറ്റര്* വരെ ഉയരമുണ്ടാകും. പശ്ചിമ ഘട്ടത്തിലാണ് ഈ മരം സാധാരണയായി കണ്ടുവരുന്നത്. ഇലകള്* വട്ടത്തിലോ ഹൃദയാകൃതിയിലോ ആയിരിക്കും.' സുരേന്ദ്രന്* കൊട്ടക്ക മരത്തെക്കുറിച്ചുള്ള അറിവുകള്* പങ്കുവെക്കുന്നു.
    ഭംഗിയുള്ള പൂക്കളും കായ്കളും ഈ മരത്തിന്റെ പ്രത്യേകതയാണ്. ആണ്*പൂക്കളാണ് പ്രധാനമായും ഉണ്ടാകുന്നത്. പൂക്കളുടെ ദളങ്ങളുടെ ഉള്*ഭാഗം പര്*പ്പിള്* കലര്*ന്ന നിറത്തിലും പൂക്കള്* മഞ്ഞ നിറത്തിലുമാണ് കാണപ്പെടുന്നത്. കായയുടെ പുറംഭാഗം വെല്*വെറ്റ് പോലെ കാണപ്പെടുന്നു.സമുദ്രനിരപ്പില്* നിന്നും 900 മീറ്റര്* ഉയരമുള്ള പ്രദേശങ്ങളില്* സമൃദ്ധമായി വളരുന്നു.
    ഈ വൃക്ഷത്തിന്റെ തടി ഉപയോഗിച്ച് കളിപ്പാട്ടങ്ങളും പായ്ക്കിങ് പെട്ടികളും നിര്*മിക്കുന്നുണ്ട്. മരത്തൊലിയില്* നിന്ന് ഒരിനം നാരും ' കതിരഗം' എന്നറിയപ്പെടുന്ന പശയും ലഭിക്കുന്നു. ഈ പശ തൊണ്ടവേദനയ്ക്ക് ഉത്തമ ഔഷധമാണെന്ന സുരേന്ദ്രന്* മാസ്റ്റര്* പറയുന്നു.
    'നമ്മുടെ നാട്ടില്* കാണപ്പെടുന്ന പല മരങ്ങളും അടുത്ത തലമുറയ്ക്ക് അന്യമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. 'ഒരു കാല് മുടന്തി' എന്നൊരു ചെടിയുണ്ട്. റോഡരികിലൊക്കെ പാഴ്*ച്ചെടിയായി കണ്ടുവരുന്നു. വാതരോഗത്തിനും പൈല്*സിനുമൊക്കെ പ്രതിവിധിയാണ് ഈ ചെടി. അതുപോലെ തന്നെ 'പൂച്ച മയക്കി ' എന്ന പേരുള്ള മറ്റൊരു ചെടിയുണ്ട്. ഇതൊന്നും തന്നെ ഇന്നത്തെ തലമുറയ്ക്ക് പരിചിതമായിരിക്കില്ല.' ഇത്തരം ചെടികള്* നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് മാസ്*ററര്* വ്യക്തമാക്കുന്നത്.
    ഒരു കാലത്ത് വീട്ടുപറമ്പില്* സജീവമായി പച്ചക്കറികള്* കൃഷി ചെയ്തിരുന്ന മാസ്റ്റര്* കാലിന് അസുഖം ബാധിച്ചതോടെ പറമ്പിലേക്കിറങ്ങാതെയായി. എന്നാലും നിത്യ വഴുതന,വഴുതന, പച്ചമുളക് തുടങ്ങിയവയൊക്കെ പറമ്പില്* ഇന്നുമുണ്ട്.

  6. #365
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Banglu thread ettedutho .... ?? Kandan evide poyi ... ??
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  7. #366
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    Quote Originally Posted by Naradhan View Post
    Banglu thread ettedutho .... ?? Kandan evide poyi ... ??
    Kandane njangal Munnar samrakshikkan ayachu.

  8. #367
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    Total Posts
    366 Who Posted?


    • Posts 144 BangaloreaN
    • Posts 68 firecrown
    • Posts 60 Louise Pothen
    • Posts 50 kandahassan
    • Posts 15 ballu
    • Posts 7 Santi
    • Posts 4 Naradhan
    • Posts 3 wayanadan
    • Posts 3 maryland
    • Posts 3 josemon17
    • Posts 2 Tobiyas
    • Posts 2 frincekjoseph
    • Posts 2 PunchHaaji
    • Posts 1 visakh r
    • Posts 1 teegy
    • Posts 1 karuppaayi

  9. Likes Naradhan liked this post
  10. #368
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by BangaloreaN View Post
    Kandane njangal Munnar samrakshikkan ayachu.
    Appa munnaarile maadanum maruthakkum ini urakkamundaavilla....
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  11. #369
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    മുന്നൂറേക്കർ തരിശു ഭൂമി വാങ്ങി വനം വച്ചുപിടിപ്പിച്ച ദമ്പതികൾ








    കുറച്ചു സ്ഥലം വാങ്ങി വീടു വയ്ക്കാമെന്നോ അല്ലെങ്കിൽ കൂടുതൽ അതു കൂടുതൽ തുകയ്ക്ക് മറിച്ചു വിൽക്കാമെന്നോ ഒക്കെ ചിന്തിക്കുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. എന്നാൽ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തരാണ് ഈ ദമ്പതികൾ. കാരണം പ്രകൃതിസംരക്ഷണത്തിനും മൃഗസംരക്ഷണത്തിനും വേണ്ടി മുന്നൂറേക്കർ വാങ്ങി വനമുണ്ടാക്കിയെടുത്തവരാണിവർ. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഈ ലക്ഷ്യം നിറവേറ്റാനായി കാൽ നൂറ്റാണ്ടായി ഈ ദമ്പതികൾ പരിശ്രമിക്കുന്നുവെന്നതാണ്. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അനികുമാർ മൽഹോത്രയും ഭാര്യ പമേലയുമാണ് തങ്ങളുടെ ജീവിതം പ്രകൃതി സംരക്ഷണത്തിനായി ഉഴിഞ്ഞുവച്ച ഈ അപൂർവ ദമ്പതികൾ.







    ഭാവിയിൽ ശുദ്ധവായു വേണമെന്ന തിരിച്ചറിവ്

    യുഎസ്എയിൽ വച്ചാണ് 1960ൽ പമേലയും അനിലും കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. അതിനുശേഷം ഹണിമൂണിനായി ഹവായിലേക്ക് പറന്നു. പ്രകൃതിരമണീയമായ സ്ഥലമായതിനാലും പ്രകൃതിയോടുള്ള ഇഷ്ടവുമാണ് ഹണിമൂണിനായി ഹവായ് തിരഞ്ഞെടുക്കാൻ ദമ്പതികളെ പ്രരിപ്പിച്ചത്. എന്നാൽ ഹണിമൂൺ കഴിഞ്ഞ് ആ സ്ഥലത്തോട് ഇരുവർക്കും ഇഷ്ടം കൂടുകയായിരുന്നു. തുടർന്ന് അവർ താമസം ഹവായിലേക്ക് മാറ്റാൻ തീരുമാനിച്ചു. അങ്ങനെയിരിക്കേയാണ് 1986ൽ അനിലിന്റെ പിതാവ് മരിച്ചത്. പിതാവിന്റെ അന്ത്യകർമ്മങ്ങൾക്കായി ഇന്ത്യയിലെത്തിയ അനിലിനെയും പമേലയെയും ഹരിദ്വാറിനെ മലിനീകരണം ഞെട്ടിച്ചു. അവിടുത്തെ നദികൾ മിക്കവയും മലീമസമായിരിക്കുന്നു. അന്തരീക്ഷ മലിനീകരണവും കുറവല്ലായിരുന്നു. ഭാവിയിൽ ശുദ്ധവായുവിനായിരിക്കും പണത്തേക്കാൾ വിലയെന്ന തിരിച്ചറിവ് അവരെ ചിന്തിപ്പിച്ചു. ഇതിനായി പ്രവർത്തിക്കണമെന്ന തീരുമാനത്തിൽ കൊണ്ടെത്തിക്കുകയും ചെയ്തു.








    വാങ്ങിയത് തരിശ് ഭൂമി

    കൊടകെന്ന പേരുകേട്ട വിനോദസഞ്ചാര കേന്ദ്രത്തിലെ ഒരു പ്രദേശത്താണ് ആദ്യമായി ദമ്പതികൾ വനം നിർമിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങിയത്. ഒരു കൃഷിക്കും യോഗ്യമല്ലെന്നു പറഞ്ഞ് ഒരാൾ വിറ്റ 55 ഏക്കർ ഭൂമിയാണ് ഇവർ ആദ്യം വാങ്ങിയത്. തരിശു ഭൂമിയായിരുന്നു ഇത്. തുടർന്ന് ഈ ഭൂമിയോട് ചേർന്ന് നിരവധി കർഷകർ കൃഷിക്ക് യോഗ്യമല്ലെന്ന കാരണത്താൽ ഭൂമി വിറ്റു. ഇവയെല്ലാം അനിലും പമേലയും വാങ്ങിക്കൊണ്ടേയിരുന്നു. ഒപ്പം വനം നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടർന്നു. 25 വർഷങ്ങൾക്കു മുമ്പ് തരിശു ഭൂമിയെന്നു പറഞ്ഞു തള്ളിയ ഈ പ്രദേശം ഇന്ന് വലിയൊരു വനമാണ്.

    രാജ്യത്തെ ആദ്യ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രം

    അനികുമാർ മൽഹോത്രയും ഭാര്യ പമേലയും




    കൃഷി മുടങ്ങി വിറ്റഴിക്കപ്പെട്ട മുന്നൂറേക്കർ സ്ഥലം ഇന്ന് നിബിഢമായ വനമാണെന്നത് മാത്രമല്ല. രാജ്യത്തെ തന്നെ ആദ്യ സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രം കൂടിയാണിത്. 1991ലാണ് ഇത്തരമൊരു വന്യജീവി സങ്കേതത്തിലേക്കുള്ള ഉദ്യമത്തിലേക്ക് ദമ്പതികൾ നീങ്ങുന്നത്. മുന്നൂറോളം വിഭാഗത്തിൽപ്പെട്ട പക്ഷികൾ ഈ വനത്തിൽ പാർക്കുന്നുണ്ട്. ചെറിയ അരുവികൾ നിർമ്മിച്ചും ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചും മൃഗങ്ങൾക്കു വേണ്ട ഒരു ആവാസ കേന്ദ്രം സൃഷ്ടിക്കുകയായിരുന്നു ഇവർ ചെയ്തത്. സേവ് ആനിമൽ ഇനിഷ്യേറ്റീവ് (SAI) എന്ന പേരിലാണ് ഈ ഉദ്യമം അറിയപ്പെടുന്നത്.








    നൂറുകണക്കിന് അപൂർവയിനം ഔഷധ സസ്യങ്ങളും വൻമരങ്ങളും സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ആനകളും പുലികളും വിവിധതരം പാമ്പുകളും ഉൾപ്പെടെയുള്ള മറ്റു വന്യജീവികളും യഥേഷ്ടം വിഹരിക്കുന്നു. പക്ഷിനീരീക്ഷകരും മറ്റു ശാസ്ത്രജ്ഞരും പഠനങ്ങൾക്കായി എത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും മികച്ച രീതിയിൽ ഈ വനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വായുവും വെള്ളവുമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവു നല്ലതാണെന്നും അതിനാൽ വ്യാവസായികരംഗത്തുള്ളവർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കു കൂടി പ്രാധാന്യം

  12. #370
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,145

    Default

    SAI Sanctuary - The only Private Wildlife Sanctuary in India - HD



    Rooted Truth - A short documentary on SAI sanctuary.



    An Intro to SAI Sanctuary


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •