അറിയുമോ പത്തായപ്പക്ഷിയെ?
മറ്റു മൂങ്ങകളില്* നിന്ന് വ്യത്യസ്തനായ കര്*ഷകന്റെ സുഹൃത്തായ വെള്ളിമൂങ്ങയുടെ പ്രത്യേകതകളാണ്* ഇവിടെ വിവരിക്കുന്നത്
![]()
Photo credit: keralaparavakal.blogspot.in
പഴയ വീടുകളുടെ മോന്തായത്തിന്റെ മുഖപ്പില്* നമ്മുടെ കാരണവന്മാര്* ദ്വാരങ്ങളിടുക പതിവായിരുന്നു. വായുവും വെളിച്ചവും കയറാനാണിത്. ഈ ദ്വാരങ്ങളുടെ നടുവില്* വളരെ വലിയ ഒരു ദ്വാരമാണിട്ടിരിക്കുക. ഇതെന്തിനെന്നറിയുമോ? ഇതിലൂടെ പറന്നിറങ്ങുന്ന വെള്ളിമൂങ്ങകള്*ക്ക് തട്ടിന്*പുറത്ത് കൂടൊരുക്കാന്* വേണ്ടിയായിരുന്നു. ഇത്തരം പഴയവീടുകളുടെ തട്ടിന്*പുറത്ത് എലികളുടെ അവശിഷ്ടങ്ങളും മൂങ്ങകളുടെ ഉച്ഛിഷ്ടവും കാണാം.
കര്*ഷകന്റെ ആജന്മശത്രുവായ എലിയെ തട്ടിന്*പുറത്തിട്ട് വകവരുത്തുന്ന വെള്ളിമൂങ്ങയ്ക്ക് അങ്ങനെയാണ് 'പത്തായപക്ഷി' എന്ന ഓമനപ്പേര് കിട്ടിയത്. അക്കാലത്ത് പത്തായത്തിലും മറ്റും ഭദ്രമായി സൂക്ഷിച്ചിരുന്ന അരിയും ഇതര കാര്*ഷികോല്പന്നങ്ങളും സംരക്ഷിക്കുന്നു എന്നര്*ത്ഥത്തിലാണ് വെള്ളിമൂങ്ങയ്ക്ക് ഈ പേര് വീണത്. വടക്കന്* കേരളത്തിലാണ് ഈ പേര് സാധാരണം. പത്തായവും പത്തായപ്പുരയുമൊക്കെ വിസ്മൃതിയിലായ വര്*ത്തമാനകാലത്ത് വെള്ളിമൂങ്ങയുടെ പ്രാധാന്യം നാം ഓര്*ക്കാറില്ല.
ഇപ്പോള്* അപൂര്*വ്വമായി വെളിച്ചത്തെത്തുന്ന വെള്ളിമൂങ്ങയെ പലയിടത്തും നാട്ടുകാര്* പിടികൂടി എന്നൊക്കെ പത്രവാര്*ത്തകള്* വരുമ്പോള്* മാത്രമാണ് പലരും ഈ അപൂര്*വ്വ ജീവിയെക്കുറിച്ചോര്*ക്കുന്നത്. മറ്റു മൂങ്ങകളില്* നിന്ന് വ്യത്യസ്തനാണ് കര്*ഷകസുഹൃത്തായ വെള്ളിമൂങ്ങ. ഹൃദയാകൃതിയാണ് ഇതിന്റെ മുഖത്തിന്. കാക്കയോളം വലിപ്പം. മുഖം തൂവെള്ളനിറവും. ഇതിനു ചുറ്റും തവിട്ടു നിറത്തിലൊരു വലയമുണ്ട്. ബാക്കി ഭാഗമെല്ലാം തിളങ്ങുന്ന വെള്ളനിറവും. അങ്ങിങ്ങ് തവിട്ടുപുള്ളികളും. ആകെ ഒരു ആനച്ചന്തം. ചുണ്ടും കാലുകളും ശക്തിയുള്ളതാണ്. ഇംഗ്ലീഷില്* 'ബാണ്* ഔള്*' എന്നാണ് പേര്. രാത്രിഞ്ചരനാണ്. രാത്രിയേ പുറത്തിറങ്ങൂ. എലിയും പാറ്റയും പ്രധാന ഭക്ഷണം. കെട്ടിടങ്ങളുടെ മോന്തായത്തിലും ഭിത്തിയിലെ വിടവുകളിലുമാണ് ഇവ കൂടുകൂട്ടുക. ജീര്*ണിച്ച കെട്ടിടങ്ങളിലും സസുഖം പാര്*ക്കും.
എലികളുടെ പ്രകൃത്യായുള്ള ശത്രുക്കളില്* പൂച്ചയേക്കാള്* പ്രഗത്ഭനാണ് വെള്ളിമൂങ്ങ. വീട്ടെലികള്*ക്കു പുറമെ പറമ്പിലെയും കൃഷിയിടങ്ങളിലെയുമൊക്കെ എലികളെ തിന്നുന്നതില്* മുന്*പന്തിയില്*. പാടത്ത് മടല്*ക്കുറ്റി (മൂങ്ങാക്കുറ്റി) നാട്ടി ഇവര്*ക്ക് സ്വസ്ഥമായി വന്നിരുന്ന് എലിയെ പിടിക്കാന്* പഴയകര്*ഷകര്* സൗകര്യമൊരുക്കിയിരുന്നു. ഇത്തരം 'മൂങ്ങാക്കുറ്റികള്*' ഇപ്പോഴും കൃഷിയിടങ്ങളില്* നാട്ടി എലികളെ പിടിക്കാം. സൈ്വര്യമായി കഴിയാനുള്ള താവളങ്ങള്* ഇല്ലാതായതാണ് വെള്ളിമൂങ്ങകള്* വെളിച്ചത്ത് ഇടയ്ക്കിടെ വരാന്* കാരണം.Photo credit: commons.wikimedia.org
കറുത്ത കലത്തില്* വെള്ളപ്പൊട്ടുകള്* കുത്തി ഉയരമുള്ള മരക്കൊമ്പുകളില്* വെച്ചാല്* വെള്ളിമൂങ്ങയെ ആകര്*ഷിക്കാം. ശാസ്ത്രീയമായി മൂങ്ങാപ്പെട്ടികളൊരുക്കിയും ഇവയെ സ്വീകരിക്കാം. തമിഴ്*നാട്ടിലും മറ്റും നെല്പാടങ്ങളില്* ചെലവുകുറഞ്ഞ കൃത്രിമ മൂങ്ങാക്കൂട് സ്ഥാപിക്കുക പതിവുണ്ട്. അര ഇഞ്ച് കനമുള്ള പലകയില്* തീര്*ത്ത കൂടില്* മൂങ്ങയ്ക്ക് കയറാനും ഇറങ്ങാനും സൗകര്യമുണ്ട്. ഉയരമുള്ള കെട്ടിടങ്ങളില്* പെട്ടി വെച്ച് പിടിക്കുന്ന മൂങ്ങകളെ ഇതുപോലുള്ള കൂട് അവയുടെ ഇഷ്ടസ്ഥാനത്തൊരുക്കി ശീലിപ്പിച്ചാല്* വെള്ളിമൂങ്ങകള്* കൃഷിയിടങ്ങളിലെ നിര്*ദ്ദോഷിയായ 'വാച്ച്മാന്*' ആയിക്കൊള്ളും.
ജൈവം ജീവനം
വിഷുവിന്റെ വരവില്* നവ സ്വപ്നങ്ങള്*ക്ക് വിത്തിടുകയാണ് ഈ ഗ്രാമത്തിന്റെ മണ്ണും മനസ്സും. പുതിയ കര്*ഷകവര്*ഷത്തില്* സമ്പൂര്*ണ ജൈവഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു പൊന്മുടി മലയോരത്തെ നന്ദിയോട്. ഏത് നാടിനും പ്രചോദനമാണ് നന്ദിയോടിന്റെ ജൈവഗാഥ
വിഷുവിന്റെ വരവില്* നവ സ്വപ്നങ്ങള്*ക്ക് വിത്തിടുകയാണ് ഈ ഗ്രാമത്തിന്റെ മണ്ണും മനസ്സും. പുതിയ കര്*ഷകവര്*ഷത്തില്* സമ്പൂര്*ണ ജൈവഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നു പൊന്മുടി മലയോരത്തെ നന്ദിയോട്. സംസ്ഥാന സര്*ക്കാരിന്റെ ജൈവമണ്ഡലം പദ്ധതിയില്* തുടര്*ച്ചയായി രണ്ടാംവര്*ഷവും ജൈവകൃഷിക്ക് തലസ്ഥാനജില്ലയില്* ഒന്നാംസ്ഥാനം നേടിയതിന്റെ ആഘോഷത്തിലാണ് ഈ ഗ്രാമപഞ്ചായത്ത്. ഏത് നാടിനും പ്രചോദനമാണ് നന്ദിയോടിന്റെ ജൈവഗാഥ.
ഇവിടെ 80 ശതമാനം വീടുകളിലും ഇന്ന് ചെറിയതോതിലെങ്കിലും പച്ചക്കറിക്കൃഷിയുണ്ട്. വീട്ടുമുറ്റത്തോ അടുക്കളവരാന്തയിലോ എന്തെങ്കിലും പച്ചക്കറി വിളയിച്ചില്ലെങ്കില്* വലിയ അപമാനമാണ് എന്ന ബോധമുണ്ട് ഈ ജനതയ്ക്ക്്. അപ്പുറവും ഇപ്പുറവുമുള്ള വീടുകളില്* ചീരയും വെണ്ടയും കത്തിരിയും പച്ചമുളകുമെല്ലാം വിളയുമ്പോള്* തങ്ങളും എന്തെങ്കിലും ചെയ്തില്ലെങ്കില്* മോശമല്ലേ എന്നൊരു വിചാരം. ഈ അവബോധം ജനങ്ങളില്* സൃഷ്ടിക്കാന്* കഴിഞ്ഞതാണ് ചുരുങ്ങിയ കാലത്തിനിടെ വലിയൊരു മുന്നേറ്റത്തിലേക്ക് നാടിനെ നയിച്ചത്. ജൈവകൃഷിയല്ല ജൈവ ഉപഭോഗവും ചേര്*ന്നതാണ് ജൈവഗ്രാമത്തെക്കുറിച്ചുള്ള നന്ദിയോടിന്റെ സങ്കല്*പ്പം.
മൂന്നുവര്*ഷം മുമ്പുവരെ മറ്റേതൊരു നാടിനെയുംപോലെയായിരുന്നു നന്ദിയോടിനും കൃഷി. ആവേശകരമാണ് ഈ നാടിന്റെ മാറ്റം. 2014 ഒക്ടോബറില്* ഗ്രാമപഞ്ചായത്ത് അംഗങ്ങള്*, കര്*ഷകസമിതി പ്രവര്*ത്തകര്* തുടങ്ങിയവര്*ക്കായി കൃഷിഭവന്* സംഘടിപ്പിച്ച ക്ളാസായിരുന്നു തുടക്കം. തുടര്*ന്ന് പഞ്ചായത്തിലെ 18 വാര്*ഡിലും ജൈവക്ളബ് രൂപീകരിച്ച് ക്ളാസുകളും ചര്*ച്ചകളും സംഘടിപ്പിച്ചു. ഇതിന്റെ തുടര്*ച്ചയായാണ് ജൈവചന്ത എന്ന ആശയം കൃഷിഭവന്* മുന്നോട്ടുവച്ചത്. ജൈവകൃഷി അത്ര വിപുലമൊന്നുമല്ലാത്ത മേഖലയില്* ജൈവചന്ത സംഘടിപ്പിക്കുക എന്ന ആശയത്തെ അന്നത്തെ പഞ്ചായത്ത് ഭരണനേതൃത്വം അത്ര കാര്യമായെടുത്തില്ല. ഒരു മൈക്ക് പബ്ളിസിറ്റിക്കുള്ള സൌകര്യമെങ്കിലും ഒരുക്കണമെന്നാണ് കൃഷി ഓഫീസര്* ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടു. അത് ഫലംകണ്ടു. കര്*ഷകര്* സ്വമേധയാ വിളകളുമായെത്തി. അങ്ങനെ 2015 മാര്*ച്ച് 15ന് അന്നത്തെ കൃഷിമന്ത്രി ജൈവചന്ത ഉദ്ഘാടനംചെയ്തു. ആദ്യ ചന്തയില്*ത്തന്നെ മൂന്നരലക്ഷം രൂപയുടെ പച്ചക്കറിയാണ് വിറ്റഴിച്ചത്.
*****
കൃഷിഭവനില്* തുടങ്ങിയ ജൈവചന്തയിലൂടെയായിരുന്നു പ്രായോഗികതലത്തില്* ജൈവം എന്ന ആശയത്തിന് നന്ദിയോട്ട് തുടക്കമിട്ടത്. 'ജൈവചന്ത' എന്ന വാക്കുപോലും രൂപപ്പെട്ടത് ഇവിടെയാകും. കൃഷിഭവന്റെ ചെറിയ മുറ്റത്ത് ഏറെ ആശങ്കയോടെ തുടക്കമിട്ട സംരംഭം പിന്നീട് മുടങ്ങിയില്ല. എല്ലാ ബുധനാഴ്ചയും ഇടനിലക്കാരില്ലാതെ കര്*ഷകരില്*നിന്ന് ഉല്*പ്പന്നങ്ങള്* വാങ്ങാം. പച്ചക്കറിച്ചന്തയിലെ പതിവുവിഭവങ്ങളാകില്ല ഇവിടെ. വാഴക്കൂമ്പ്, ചേനത്തണ്ട്, ചക്കപ്പൂഞ്ച്, മുരിങ്ങയില തുടങ്ങിയ നാടന്*വിഭവങ്ങള്* തേടി നഗരങ്ങളില്*നിന്നുവരെ ആളുകള്* എത്താറുണ്ട്. അന്യംനിന്നുപോകുന്ന വിളകളും ഈ അങ്ങാടിയിലൂടെ പുറംലോകത്തെത്തി. കുട്ടത്തിപ്പാവല്*, കാട്ടുപടവലം, കൃഷ്ണകദളിക്കുല തുടങ്ങിയവ ഇതില്* ചിലതുമാത്രം.
കഴിഞ്ഞ സീസണില്* തലസ്ഥാനജില്ലയില്* ഏറ്റവും കൂടുതല്* പച്ചക്കറി ഉല്*പ്പാദിപ്പിച്ചത് നന്ദിയോട് ഗ്രാമപഞ്ചായത്താണ്. ഓണത്തിന് നാട്ടിലെ ആവശ്യംകഴിഞ്ഞ് 60 ടണ്* പച്ചക്കറിയാണ് ഈ കൃഷിഭവന്റെ മുറ്റത്തുനിന്ന് പുറപ്പെട്ടത്. ഒറ്റദിവസം മൂന്നുലക്ഷം രൂപയുടെവരെ പച്ചക്കറി ചില്ലറവില്*പ്പനതന്നെയുണ്ടായി. പഠനങ്ങള്* പ്രകാരം ഒരു മനുഷ്യന്* പ്രതിദിനം കഴിക്കേണ്ടത് 350 ഗ്രാം പച്ചക്കറിയാണ്. പഞ്ചായത്തിലെ എല്ലാവര്*ക്കും 200 ഗ്രാം പച്ചക്കറിവരെ ലഭ്യമാക്കാനാകുന്ന ഉല്*പ്പാദനം ഇന്ന് നന്ദിയോടിനുണ്ട്. ഇത് 500 ഗ്രാമായി ഉയര്*ത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം 15 ടണ്* പച്ചക്കറി ഉല്*പ്പാദിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
*****
കൃഷി വ്യാപിപ്പിക്കുക എന്നതിനപ്പുറം കൂടുതല്* കര്*ഷകരെ സൃഷ്ടിക്കുക എന്നതിനാണ് നന്ദിയോട് ഊന്നല്*നല്*കിയത്. വാണിജ്യകര്*ഷകരല്ല നന്ദിയോടിന്റെ ജൈവഗാഥയ്ക്കുപിന്നില്*. പുരയിടകൃഷിയും മട്ടുപ്പാവ് കൃഷിയുമാണ് ഇവിടെ ജൈവവിപ്ളവം സൃഷ്ടിച്ചത്. വാണിജ്യകര്*ഷകര്* 15 പേര്* മാത്രമുള്ളപ്പോള്* ആയിരത്തിലേറെ പുരയിടകര്*ഷകരാണ് നന്ദിയോടിന്റെ ജൈവക്കരുത്ത്. എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം ആയതോടെ ജൈവചന്ത എന്ന ആശയം വീട്ടുചന്തയായി പരിണമിച്ചു. പച്ചക്കറികള്* അയല്*പക്കങ്ങളിലേക്ക് വില്*ക്കുന്നവരുണ്ട്. ബാര്*ട്ടര്* രീതിയില്* പരസ്പര കൈമാറ്റവും പതിവുകാഴ്ചയായി.
പശു, ആട്, കോഴി കര്*ഷകരുമായി ബന്ധപ്പെട്ട് സംയോജിതകൃഷിരീതി വ്യാപിപ്പിച്ചു. 70 കര്*ഷകര്*ക്ക് ഇതിനകം പരിശീലനം ലഭിച്ചു. ഹരിതകേരളം പദ്ധതിയിലൂടെ ഇത്തരം 100 യൂണിറ്റ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജൈവമുറ്റം പദ്ധതിയിലൂടെ സബ്സിഡി നല്*കി 400 വീടുകളില്* മട്ടുപ്പാവ് കൃഷി കഴിഞ്ഞവര്*ഷം ആരംഭിച്ചു. അഞ്ഞൂറിലേറെ ക്ഷീരകര്*ഷകര്* പഞ്ചായത്തിലുണ്ട്. ഒന്നുമുതല്* 12 പശുക്കള്*വരെയുള്ളവര്*. ഇവരില്* നൂറിലേറെ പേര്*ക്ക് സംയോജിത കൃഷിത്തോട്ടവുമുണ്ട്. 500 ക്ഷീരകര്*ഷകരെയും ഈ രംഗത്തേക്ക് കൊണ്ടുവരാനുള്ള പ്രയത്നത്തിലാണ് കൃഷിഭവന്*.
*****
പച്ച ഗവ. എല്*പിഎസിലെ കുട്ടികളെ നോക്കൂ. അവര്*ക്ക് കൃഷി ഏതെങ്കിലും പാഠഭാഗമോ അവധിസമയത്തെ നേരംപോക്കോ അല്ല. വിത്തിടുകയും മുളച്ചത് വലിയ ചെടിയാകുകയും അത് ഫലം തരികയുമൊക്കെ ചെയ്യുന്നത് അവര്*ക്ക് ജീവിതത്തിന്റെ ഭാഗമാണ്. സ്കൂള്*മുറ്റത്ത് കാബേജ് വരെ വിളയിച്ചെടുത്തു ഈ കുട്ടികള്*. നല്ലൊരു കാര്*ഷികസംസ്കാരത്തിന്റെ പാഠങ്ങള്* പുതുതലമുറയ്ക്ക് പകര്*ന്നുകൊടുക്കാന്* ആസൂത്രിതമായ പരിശ്രമമാണ് നന്ദിയോട്ട് നടക്കുന്നത്. മിക്കവാറും എല്ലാ സ്കൂളുകളിലും കൃഷി പഠനത്തിന്റെ ഭാഗമാണ്. പലയിടത്തും വലിയ വിളവെടുപ്പ് ഉത്സവങ്ങള്* നടന്നു. കുട്ടികളുടെ നേതൃത്വത്തില്* ചന്തകള്*വരെ സജീവമായി നടക്കുന്നുണ്ട്.
*****
വിളകളുടെ വൈവിധ്യവല്*ക്കരണവും വിപണനത്തിന്റെ പുതിയ സാധ്യതകളുമാണ് നന്ദിയോട് കൃഷിഭവന്* കര്*ഷകര്*ക്ക് തുറന്നിട്ടത്. ജൈവചന്തയുടെ തുടര്*ച്ചയായിരുന്നു ജൈവഭക്ഷണം എന്ന ആശയം. മണ്*കലങ്ങളില്* ചോറും കറിയും നിറച്ച് ചിരട്ടത്തവിയും കൈയിലേന്തി നിറചിരിയോടെ നില്*ക്കുന്ന ചില മനുഷ്യരെ തലസ്ഥാന നഗരിയിലെ പല പരിപാടികള്*ക്കും കണ്ടേക്കാം. അന്യസംസ്ഥാനങ്ങളില്*നിന്നുവരുന്ന വിഷംനിറച്ച കായ്കനികള്* ആരെയും മോഹിപ്പിക്കുന്ന ചന്തത്തിലും സ്വാദിലും വിളമ്പുന്ന കാറ്ററിങ് സര്*വീസുകാരല്ല. പേരില്*മാത്രം ജൈവമുള്ള നഗരത്തട്ടിപ്പിന്റെ പുതിയ രൂപവുമല്ല. മനസ്സറിഞ്ഞ് മണ്ണില്* പണിയെടുത്ത് വിളയിച്ച വിളകള്*കൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന വിഭവങ്ങള്* നിരത്തുന്നത് നന്ദിയോടിന്റെ സ്വന്തം കര്*ഷകരാണ്. നഗരത്തിലിരുന്ന് ജൈവം സൃഷ്ടിക്കുകയല്ല ഇവര്*. മണ്ണില്* സ്വന്തം വിയര്*പ്പൊഴുക്കി വിളയിച്ച വിളകളുടെ വിഭവങ്ങളാണ് മണ്*കലങ്ങളില്* ഈ കര്*ഷകര്* നിരത്തുന്നത്. അതില്* മുരിങ്ങയില സൂപ്പു മുതല്* ചക്കപ്പായസംവരെ. കഴിഞ്ഞവര്*ഷം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ സമാപനത്തിന് ഭക്ഷണമൊരുക്കിയത് നന്ദിയോടിന്റെ ഈ വിസ്മയക്കൂട്ടമാണ്. അമ്മമാര്* പാചകംചെയ്യുന്ന ജൈവഭക്ഷണം പാഥേയം എന്ന പേരില്* ഇലപ്പൊതികളായി വിതരണംചെയ്യുന്ന പദ്ധതിയാണ് നന്ദിയോട് ഇനി ലക്ഷ്യമിടുന്നത്.
*****
നന്ദിയോടിനെ ജൈവമാക്കിയതിന്റെ ക്രെഡിറ്റ് ഈ ഗ്രാമത്തിലെ വീട്ടമ്മമാര്*ക്കാണ്. അയല്*ക്കൂട്ടങ്ങളിലും കുടുംബശ്രീകളിലും ജൈവകൃഷി മുഖ്യ അജന്*ഡയായി. ഒറ്റയ്ക്കും കൂട്ടായും ചെറുതായും വലുതായും അവര്* കൃഷി തുടങ്ങി. കൃഷിഭവനും ജനപ്രതിനിധികളും അതിന് വെള്ളവും വെളിച്ചവുമായി. ജൈവകൃഷിയിലൂടെയുള്ള വരുമാനനേട്ടം ഏറെയും സ്ത്രീകള്*ക്കാണ്.
കൃഷി ജീവിതമാക്കിയ ആനകുളത്തെ ഗീത നന്ദിയോട് ജൈവഗ്രാമത്തിന്റെ 'ബ്രാന്*ഡ് അംബാസഡറാ'ണ്. രാസവളത്തിന്റെ വിഷസ്പര്*ശമറിയാത്ത നാല് ഏക്കറില്* നിറയെ കൃഷി. പശുക്കളും ആടുകളും കോഴികളുമെല്ലാം നിറഞ്ഞ സമ്പൂര്*ണ ജൈവകൃഷിത്തോട്ടം. ഒരിക്കല്* തലസ്ഥാനത്തെ പ്രമുഖ സ്ഥാപനത്തില്* നിന്നൊരു സംഘം ഗീതയുടെ പറമ്പിലെത്തി. വാമനപുരം നദിയില്* കുളിച്ചും കാഴ്ചകള്*കണ്ടും മനസ്സുനിറഞ്ഞെത്തിയ സംഘത്തിന് ഗീത ഇലയില്* വിളമ്പിയത് ചോറും 32 ഇനം കറികളുമാണ്. എല്ലാം സ്വന്തം കൃഷിയിടത്തില്* വിളഞ്ഞ കായ്കനികള്* കൊണ്ടുണ്ടാക്കിയവ. 'രുചിരസം അമ്മ അടുക്കള' എന്ന സങ്കല്*പ്പം യാഥാര്*ഥ്യമായത് അങ്ങനെയാണ്.
ആരിലും കൌതുകമുണര്*ത്തുന്ന വിശേഷങ്ങളും വ്യക്തിത്വങ്ങളുമുണ്ട് നന്ദിയോടിന്റെ ജൈവവഴികളില്*. അതിലൊന്നാണ് അഗസ്തിവിപ്ളവം. അഗസ്തിമുരിങ്ങയെന്ന വിശേഷസസ്യത്തിന്റെ ഒരു തൈയെങ്കിലുമില്ലാത്ത വീട് ഈ ഗ്രാമത്തില്* വിരളം. പുലിയൂരിലെ ഫല്*ഗുനന്* ഒരുകിലോ വിത്ത് വാങ്ങി മുളപ്പിച്ചതാണ് തുടക്കം. അയ്യായിരം തൈ അദ്ദേഹം മുളപ്പിച്ചു. കൃഷിഭവന്* മുഖേന ഇവ വിതരണംചെയ്തു. എല്ലാ വീട്ടിലും തൈകളെത്തി. ഇങ്ങനെ കിട്ടിയ മൂന്ന് മുരിങ്ങത്തൈ വളര്*ന്ന് മരമായപ്പോള്* ഒന്നരലക്ഷം രൂപയുടെ പൂവാണ് ബിന്ദു സുരേഷ് എന്ന വീട്ടമ്മ വിറ്റത്.
ബാങ്ക് വായ്പയെടുത്ത് 20 സെന്റില്* ഹൈടെക് പോളിഹൌസില്* ജൈവകൃഷി ആരംഭിച്ച ശ്രീലത, ഏഴ് പശുവിനെയും എട്ട് ആടിനെയും വളര്*ത്തുന്നതിനൊപ്പം കൃഷിയിലും മികവുതെളിയിച്ച ബിന്ദു, ജൈവകൃഷി സ്വപ്നസാക്ഷാല്*ക്കാരമാക്കിയ പ്രിയകുമാരി.. എണ്ണിപ്പറയാന്* ഏറെയാണ് നന്ദിയോടിന്റെ ജൈവപ്പെണ്*കൊടികള്*. 18 വനിതകള്* ഉള്*പ്പെടുന്ന അമ്മക്കൂട്ടം സംഘമാണ് കൃഷിഭവന്റെ ആഭിമുഖ്യത്തിലുള്ള ജൈവചന്തകള്*ക്കും നേതൃത്വം നല്*കുന്നത്.
*****
നന്ദിയോടിനെ ജൈവപഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതില്* കൃഷിഓഫീസര്* ജയകുമാറിന്റെ പങ്ക് നിര്*ണായകമാണ്. 2014ല്* അദ്ദേഹം നന്ദിയോട് കൃഷിഭവനില്* എത്തിയശേഷമാണ് ഈ മാറ്റമെന്നുപറഞ്ഞാല്* അതിശയോക്തിയല്ല. ജൈവപച്ചക്കറിയുടെ അനിവാര്യതയെപ്പറ്റി പ്രചാരണം നടത്തുകയും കര്*ഷകര്*ക്ക് ശാസ്ത്രീയമായ അറിവ് നല്*കുകയുംചെയ്താണ് നന്ദിയോട് കൃഷിഭവന്* അദ്ദേഹത്തിന്റെ നേതൃത്വത്തില്* ജൈവകൃഷിക്ക് തുടക്കമിട്ടത്. മണ്ണുപരിശോധനയ്ക്കുശേഷം അതില്* ചേര്*ക്കേണ്ട വളങ്ങള്* കര്*ഷകര്*ക്ക് കൃത്യമായി പറഞ്ഞുകൊടുത്തു. ചാണകം റീചാര്*ജ് ചെയ്ത് ഉപയോഗിക്കാനും ജൈവകീടനാശിനികള്* നിര്*മിക്കാനും പാഠങ്ങള്* പകര്*ന്നുനല്*കി. ട്രൈക്കോഡെര്*മ കുമിള്*നാശിനി, വൃക്ഷായുര്*വേദ പ്രകാരം 15 ഇനം ഇലകള്* ചേര്*ത്ത് നിര്*മിക്കുന്ന വളര്*ച്ചാഹോര്*മോണായ ഗുണപജല തുടങ്ങിയവ കര്*ഷകര്* സ്വയം നിര്*മിച്ച് വിപണനംചെയ്യുന്നു. കൃഷിഭവന്* അങ്കണത്തില്* തുറന്ന ജൈവപാഠശാലയിലൂടെയാണ് ഇത്തരം പ്രവര്*ത്തനങ്ങള്* ഏകോപിപ്പിച്ചത്.
Politics thread -inekkal ivide aanu chercha.
മായുന്നു; നാട്ടുമാമ്പഴക്കാലം
ഒളശ്ശയില്* ചിരട്ടമണ്* ഇല്ലത്തിന്റെ വളപ്പില്* ഫലം ചൊരിഞ്ഞുനില്*ക്കുന്ന കടുക്കാച്ചിമാവ്
കോട്ടയം> ചുട്ടുപൊള്ളുന്ന വേനലില്* കുളിര്*മ പരത്തി പടര്*ന്നു പന്തലിച്ചിരുന്ന നാട്ടുമാവുകള്* വിസ്മൃതമാവുന്നു. കൊതിയൂറുന്ന രുചികള്* നാട്ടിന്*പുറങ്ങള്*ക്ക് സമ്മാനിച്ചിരുന്ന മാവുകള്*ക്ക് വിനയായത് ഏക വിളതോട്ടങ്ങളുടെ വ്യാപനവും പുതിയ ഭക്ഷണ സംസ്ക്കാരവും.
നമ്മുടെ തനത് വൃക്ഷമായ നാട്ടുമാവിന് ആയിരത്തിലേറെ ഇനം ഉണ്ടെന്നാണ് കരുതുന്നത്. ഓരോന്നിനു വ്യത്യസ്ത രുചി. ഒരേ ഞെട്ടില്* നിന്നു പോലും വ്യത്യസ്ത രുചി സമ്മാനിച്ചിരുന്ന മധുര വിസ്മയങ്ങളും ഇതിലുണ്ട്. കാറ്റിന്റെ കടാക്ഷം കാത്ത് മാഞ്ചുവട്ടില്* തമ്പടിച്ചിരുന്ന ബാല്യങ്ങളും മാമ്പഴക്കാലത്തോടൊപ്പം അന്യമായി.
രാസപദാര്*ഥങ്ങള്* കുത്തിനിറച്ച് അന്യസംസ്ഥാനങ്ങളില്* നിന്ന് എത്തുന്ന പഴവര്*ഗം വിപണിയില്* നിറയുമ്പോള്* നാടിന്റെ സ്വന്തം മയില്*പ്പീലിയനും കടുക്കാച്ചിക്കും വെള്ളംകൊള്ളിക്കും കരിമൂവാണ്ടനും നിലനില്*പ്പില്ലാതായി. പടര്*ന്നു പന്തലിച്ച ശാഖകള്* ചെറിയ പുരയിടങ്ങള്*ക്ക് ബാധ്യതയായപ്പോള്* തായ്വേരില്* കോടാലി പതിച്ചു. ചെറിയ വൃക്ഷങ്ങളില്* നിന്നു തന്നെ കൂടുതല്* ഫലം തരുന്ന ഇനങ്ങള്* ആകര്*ഷകമായപ്പോള്* നാട്ടുമാവുകള്* പലര്*ക്കും വേണ്ടാതായി. സാധാരണക്കാരന് വേണ്ടത്ര പോഷകം പകരുന്ന നാട്ടുമാവുകളുടെ നന്മകള്* പാടിപ്പുകഴ്ത്താന്* ആളില്ലാത്തതും അവയുടെ അന്ത്യം വേഗത്തിലാക്കി.
കാമദേവന്റെ അഞ്ചു ബാണങ്ങളില്* ഒന്നായി മാമ്പൂവ് സ്ഥാനം പിടിച്ചിരുന്നത് ഈ വൃക്ഷത്തിന്റെ സാംസ്ക്കാരിക പ്രാധാന്യം വിളിച്ചോതുന്നു. മാവിന്*മുട്ടി കൊണ്ടുള്ള ചിത വേണമെന്ന ഹിന്ദുമത വിശ്വാസവും മാവിന്റെ മഹത്വം മറ്റൊരു തരത്തില്* അടയാളപ്പെടുത്തുന്നു. എന്നാല്*, ചിതകള്* പല അമൂല്യ മാവിനങ്ങള്*ക്കും പട്ടടയൊരുക്കിയെന്നതും ചരിത്രം.
കാലഭേദമന്യേ ഇല പൊഴിക്കുകയും തളിര്*ക്കുകയും ചെയ്ത് കോട്ടയത്തെ വഴിയോരങ്ങളില്* തണല്* ചൂടി നിന്ന കൂറ്റന്* മാവുകള്* പഴമക്കാരുടെ ഓര്*മകളിലുണ്ട്. അവയില്* അവശേഷിക്കുന്നത് തീരെ കുറച്ചു മാത്രം. പലതും നില നില്*ക്കുന്നത് പരിസ്ഥിതി പ്രവര്*ത്തകരുടെ പോരാട്ടങ്ങളുടെ തണലില്*.
എംസി റോഡിന്റെ ഓരത്ത് ഫലവൃക്ഷങ്ങള്* നടാനുള്ള ശക്തന്* തമ്പുരാന്റെ തീരുമാനം നൂറ്റാണ്ടിലേറെ കാലം മധ്യകേരളത്തിലെ പ്രധാന പാതയെ നാട്ടുമാവുകളാല്* ഹരിതാഭമാക്കിയിരുന്നു. കാലക്രമത്തില്* പല മവുകള്*ക്കും പേരു വന്നു. ളായിക്കാട്ടെ 'യുദ്ധം കണ്ട മാവ്' അതിലൊന്ന്. ചങ്ങനാശേരി നാട്ടുരാജ്യത്തിനു നേരെ തിരുവിതാംകൂര്* രാജവംശം നടത്തിയ ആക്രമണത്തിന് സാക്ഷിയായതിനാലാണ് ഈ പേരു വീണത്.
തെള്ളകം മാതാ ആശുപത്രിക്കു സമീപം റോഡരികില്* തണല്* വിരിക്കുന്ന കര്*പ്പൂര മാവിനുമുണ്ട് നൂറ്റാണ്ടുകളുടെ ചരിത്രം. കഞ്ഞിക്കുഴിയില്* കാലഭേദമില്ലാതെ പൂത്തുവിലസുന്ന നാട്ടുമാവ് നാടിന്റെയാകെ മധുരമാണ്. കുമരകം പക്ഷി സങ്കേതത്തിനു സമീപം തണല്* വിരിക്കുന്ന മാവ് കൊളോണിയല്* കാലഘട്ടത്തിലെ മര്*ദ്ദനങ്ങള്*ക്ക് സാക്ഷിയാണ്. ഈ മാവില്* കെട്ടിയിട്ടാണ് ജനങ്ങളെ മര്*ദ്ദിച്ചിരുന്നത്.
കോട്ടയം ഒളശ്ശയില്* അഷ്ടവൈദ്യന്* ചിരട്ടമണ്* മൂസിന്റെ പുരയിടത്തില്* നൂറ്റാണ്ടിലേറെ പ്രായമുള്ള കടുക്കാച്ചി മാവ് വീണ്ടും ഫലമണിഞ്ഞു. പുരയിടത്തിലെ പല മാവുകളും വെട്ടിയിട്ടും കടുക്കാച്ചിക്ക് കോടാലി വീണില്ല. മീനവെയിലിന്റെ കാഠിന്യം മറന്ന് പ്രദേശത്തെ കുട്ടികളെല്ലാം രാവിലെ മുതല്* കടുക്കാച്ചിയുടെ ചുവട്ടിലുണ്ട്; ബാല്യത്തിന്റെ മാമ്പഴക്കാലം അവസാനിക്കുന്നില്ല എന്ന ഓര്*മപ്പെടുത്തലുമായി.
സൂപ്പർ ഫുഡ് ചിയചിയ
ഭാരത്തിന്റെ 22 ശതമാനം മികച്ച നിലവാരമുള്ള മാംസ്യം. കൊഴുപ്പ് മറ്റൊരു 3035 ശതമാനം. അതിന്റെ 60 ശതമാനത്തിലേറെ മത്സ്യത്തിൽനിന്നു ലഭിക്കുന്ന തരത്തിലുള്ള മേന്മയേറിയ ഒമേഗാ 3 ഫാറ്റി ആസിഡ്. മൂന്നിലൊന്നോളം ഭക്ഷ്യനാരുകളും, ഉൽപാദിപ്പിക്കാൻ എളുപ്പം, സംസ്കരിക്കാതെതന്നെ ഭക്ഷണത്തിൽ ചേർത്തുകഴിക്കാം ആധുനികലോകം ആഗ്രഹിക്കുന്ന തരത്തിലുള്ള സൂപ്പർ ഫുഡാണ് ചിയ. തെക്കേ അമേരിക്കയിൽ പ്രചാരത്തിലുള്ള ഈ വിള മെക്സിക്കോയിൽനിന്നും മൂന്നു വർഷം മുമ്പ് ഇന്ത്യയിലെത്തിച്ചത് ഏതെങ്കിലും വിത്തുകച്ചവടക്കാരോ നഴ്സറിക്കാരോ അല്ല, രാജ്യത്തെ ഭക്ഷ്യഗവേഷണത്തിൽ മുൻനിരക്കാരായ സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. രാജ്യത്തെ പോഷകക്ഷാമത്തിനു പരിഹാരമായി കണ്ടെത്തിയ സൂപ്പർ ഫുഡുകളിലൊന്നാണ് ചിയയെന്നു സിഎഫ്ടിആർഐ ഡയറക്ടർ പ്രഫ. റാം രാജശേഖരൻ പറഞ്ഞു. ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ചിയയുടെ ചെറുമണികളാണ് ആഹാരത്തിനുപയോഗിക്കുന്നത്. കേവലം 90 ദിവസങ്ങൾകൊണ്ട് വിളവെടുക്കാവുന്ന ചിയ മാലിന്യം നീക്കി ശുദ്ധീകരിച്ചാൽ ഭക്ഷ്യയോഗ്യമാകും. നൂറു ഗ്രാം ചോറുണ്ണുമ്പോൾ കിട്ടുന്ന ഊർജം 1520 ഗ്രാം ചിയയിൽനിന്നു കിട്ടുമത്രെ. നാൽപതിരട്ടി ജലം ആഗിരണം ചെയ്യുന്ന ചിയ മണികൾ അമിത വിശപ്പ് ഇല്ലാതാക്കുമെന്നും വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ.
രാ*ജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിനു കൃഷിക്കാർക്ക് വിത്തു നൽകിയാണ് സിഎഫ്ടിആർഐ ഇതു പ്രചരിപ്പിക്കുന്നത്. അവരിലൂടെ കൂടുതൽ കൃഷിക്കാർക്ക് ചിയയുടെ വിത്ത് എത്തിക്കാമെന്ന പ്രതീക്ഷയിലാണിത്. കീടശല്യം കുറവുണ്ടെന്നതും വളരെ കുറച്ചു ജലം മതിയെന്നതും ചിയയെ കൃഷിക്കാർക്കു പ്രിയപ്പെട്ട വിളയാക്കുന്നു. ശീതകാലമായ നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിലും ചിയ കൃഷി ചെയ്യാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സിഎഫ്ടിആർഐ ഡയറക്ടർ പ്രഫ. റാം രാജശേഖരൻ
ഒറ്റനോട്ടത്തിൽ കാട്ടുതുളസിയാണെന്നു തോന്നിക്കുന്ന ചിയയുടെ പൂങ്കുലയ്ക്ക് വയലറ്റ് നിറമാണ്. വിത്തുകൾ പാകി കിളിർപ്പിച്ച ശേഷം പറിച്ചുനടുകയാണ് പതിവെന്ന് എച്ച്ഡി കോട്ടയിലെ കർഷകനായ മാതപ്പ പറഞ്ഞു. ഇദ്ദേഹമുൾപ്പെട്ട കർഷകസംഘം ഇവിടെ നാല് ഏക്കർ ചിയ കൃഷിചെയ്യുന്നുണ്ട്. കാര്യമായ രോഗകീടബാധകളില്ലെന്നതും മറ്റു വിളകളേക്കാൾ ആദായകരമാണെന്നതും ചിയയുടെ ഗുണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണിളക്കിയശേഷം വിതച്ചാൽ മതിയാകുമെങ്കിലും വളരെയേറെ വിത്തു പാഴാകാൻ ഇതിടയാക്കും. ആഴ്ചയിലൊരിക്കൽ മാത്രമാണ് നന. അടിവളമായി ചാണകപ്പൊടി നൽകിയാൽ വളർച്ചയുടെ ഘട്ടത്തിൽ അൽപം യൂറിയ ചേര്*ക്കാം. ജൈവവളം മാത്രം നൽകുന്നവരുമുണ്ട്. ആദ്യകൃഷിൽ ഏക്കറിന് 50,000 രൂപ കിട്ടി. മഴ തീരെ കിട്ടാത്ത ഈ മേഖലയിൽ റാഗിയും ചോളവും പരുത്തിയുമൊക്കെയാണ് മറ്റ് കൃഷികൾ. പച്ചക്കറിവിളകളുമുണ്ട്.
മാതപ്പയും സഹകർഷകരും ചിയാവയലിൽ
ശീതകാലത്തും മഴക്കാലത്തും ചിയ കൃഷി ചെയ്യാമെങ്കിലും പകൽ കൂടുതലുള്ള വേനൽക്കാലത്ത് ചിയ പൂവിടില്ല. അരയടി ഉയരത്തിൽ വാരമെടുത്ത ശേഷം തുല്യഅളവ് നേർത്ത മണൽത്തരികളുമായി കലർത്തി ചിയ വിത്തുകൾ നഴ്സറിയിൽ വിതയ്ക്കാം. വിതച്ചശേഷം വെർമികമ്പോസ്റ്റ് മണലുമായി കലർത്തി വിതറി വാരം മൂടുകയും വൈകാതെ നനയ്ക്കുകയും വേണം. വാരത്തിലെ ഈർപ്പം നഷ്ടപ്പെടാതെ തുടർന്നുള്ള ദിവസങ്ങളിലും നന നൽകണം. മൂന്നു നാലു ദിവസത്തിനുള്ളിൽ ചിയ വിത്തുകൾ മുളച്ചുവരും. നൂറു ഗ്രാം വിത്തിൽനിന്നും ഒരേക്കർ കൃഷി ചെയ്യാനാവശ്യമായ തൈകൾ ലഭിക്കും.
പൂവിട്ട ചിയ
പറിച്ചു നടൽ*
നാലു ടൺ ചാണകവും 100 കിലോ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റും 16 കിലോ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷുമാണ് സിഎഫ്ടിആർഐ ചിയയ്ക്ക് അടിവളമായി ശുപാർശ ചെയ്യുന്നത്. നന്നായി ഉഴുതിളക്കിയ കൃഷിയിടത്തിൽ ഇവ ചേർത്ത ശേഷം 60 സെ.മീ. ഇടയകലമുള്ള വരികളിൽ ചിയ തൈകൾ നടണം. മൂന്നാഴ്ച പ്രായമായ തൈകളാണ് നടേണ്ടത്. തൈകൾ തമ്മിൽ 30 സെ.മീ അകലം മതിയാവും. ഒക്ടോബർനവംബർ മാസങ്ങളിൽ കൃഷി ചെയ്യുമ്പോൾ വരികൾ തമ്മിലുള്ള അകലം 45 സെ.മീ. ആയി കുറയ്ക്കാം. മഞ്ഞുകാലത്ത് കായികവളർച്ച കുറവായിരിക്കുമെന്നതിനാലാണിത്. പറിച്ചു നട്ട തൈകൾക്ക് നന നൽകാൻ മറക്കരുത്. തുടർന്ന് ഈർപ്പത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് 710 ദിവസം ഇടവേളയിൽ നനച്ചാല്* മതിയാവും. തൈകൾക്ക് വേരു പിടിച്ചാലുടന്* വരികൾക്കിടയിലൂടെ ഏക്കറിന് 50 കിലോ എന്ന തോതിൽ യൂറിയ വിതറണമെന്നും സിഎഫ്ടിആർഐ ശുപാർശ ചെയ്യുന്നു. കാര്യമായ രോഗകീടങ്ങൾ പ്രത്യക്ഷപ്പെടാത്ത വിളയാണിതെങ്കിലും ഏതെങ്കിലും കീടസാന്നിധ്യം കണ്ടാൽ മുൻകരുതലെന്ന നിലയിൽ ഒരു ശതമാനം വീര്യമുള്ള വേപ്പെണ്ണ 0.05 ശതമാനം സോപ്പുലായനിയുമായി ചേർത്തു തളിക്കണം. മൂന്നു മാസമാണ് വിളദൈർഘ്യം. ഇതിനിടയിൽ രണ്ടോ മൂന്നോ തവണ കള നീക്കം ചെയ്യണം. 4055 ദിവസം പ്രായമാകുമ്പോൾ പൂവിടുന്ന ചിയ വീണ്ടും 2530 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. മൂപ്പെത്തിയ അരികളടങ്ങിയ പൂങ്കുലയും ചെടിയും മഞ്ഞനിറമാകുന്നതോടെ പിഴുതെടുത്ത് മെതിച്ച ശേഷം വിത്ത് വേർതിരിച്ചെടുത്ത് ഉണക്കി സൂക്ഷിക്കാം. ഏക്കറിനു 350400 കിലോ ചിയ കിട്ടുമെന്ന് സിഎഫ്ടിആർഐ അവകാശപ്പെടുന്നു.
മലപ്പുറത്തുനിന്നു സ്നേഹത്തോടെ പാക്കിസ്ഥാനിലേക്ക്!തിരൂരിലെ വെറ്റില കൃഷി
മലപ്പുറം തിരൂർ സിറ്റി ഹോസ്പിറ്റലിനടുത്തുള്ള തപാൽ ഓഫിസിനുള്ളിൽ വെറ്റിലമുറുക്കു ചിതറി തെറിച്ചതുപോല*െ പെയിന്റടർന്നുമാറിയ തപാൽപെട്ടിയിൽ വിവിധ സ്ഥലങ്ങളുടെ പേരുകൾ. പാകിസ്ഥാനിലെ കറാച്ചി, ഉത്തർപ്രദേശിലെ റായ്ബറേലി, മീററ്റ്, ഡൽഹി... പേരുകൾ നീണ്ടപ്പോൾ തിരൂരും വടക്കേ ഇന്ത്യയുമായുള്ള വെറ്റിലക്കൊടി ബന്ധം തെളിഞ്ഞുവന്നു. ഒപ്പം ഒരു വലിയചരിത്രവും. പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിലേക്ക് 115 വർഷത്തിലേറെയായി കയറ്റുമതി ചെയ്യുന്ന രാജ്യാന്തര പ്രശസ്തിയാർജിച്ച തിരൂർ വെറ്റിലയുടെ* ചരിത്രം.
പാക്കിസ്ഥാനിലെയും ബംഗ്ലദേശിലെയും ആളുകൾ മുറുക്കി ചുവന്നതോടെ വെറ്റിലകൃഷിയിൽ ലോകമറിഞ്ഞ നാടാണു മലപ്പു*റത്തെ തിരൂർ. പാക്കിസ്ഥാനിലേക്കും ബംഗ്ലദേശിലേക്കും വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രതിദിനം 20 ക്വിന്റലിലേറെ വെറ്റില കയറ്റുമതി ചെയ്തിരുന്ന സ്ഥലം. വെറ്റില കച്ചവടം വർധിച്ചതോടെ പാൻബസാറെന്ന പേരിൽ തിരൂരിൽ ഒരു പ്രത്യേക ചന്ത തന്നെ സ്ഥാപിക്കപ്പെട്ടു. പാക്കിസ്ഥാനടക്കമുള്ള രാജ്യങ്ങളിലെ വെറ്റില മൊത്ത വ്യാപാരികളുമായി കത്തിടപാടുകൾ നടത്താൻ ബസാറിൽ ഒരു തപാൽ ഓഫിസ് തുറന്നു. കത്തുകൾ അതിർത്തികൾ താണ്ടി.
പാക്കിസ്ഥാനറിഞ്ഞ, ലോകമറിഞ്ഞ തിരൂർ വെറ്റില
തിരൂർ മേഖലയിൽ 1880കളിൽ തന്നെ വെറ്റില കൃഷി സജീവമായിരുന്നു. തിരൂരിലും ചെമ്പ്രയിലും തുവ്വക്കാടും വൈലത്തൂരും എടരിക്കോടും വെറ്റില തഴച്ചു വളർന്നു. ചെമ്പ്രയിൽ 95% പേരുടെയും ഉപജീവനമാർഗം വെറ്റിലയായിരുന്നു. വെറ്റിലയുടെ ഗു*ണമറിഞ്ഞ് പാകിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും വ്യാപാരികളെത്തി. അയൽജില്ലകളിൽനിന്ന്, വെറ്റില വെട്ടിയൊതുക്കി ശേഖരിക്കാൻ പണിക്കാരെത്തി.
പുറംരാജ്യങ്ങളിലെ കച്ചവടക്കാരാൽ തിരൂർ സജീവമായി, രാത്രികൾ പകലായി. ഇലയുടെ വലിപ്പവും സ്വാദും തിരൂർ വെറ്റിലയുടെ മാത്രം പ്രത്യേകതയായിരുന്നു. ഇവിടെനിന്നു വെറ്റിലതൈകൾ പല സ്ഥലങ്ങളിലേക്കും കൊണ്ടുപോയെങ്കിലും അവിടെയൊന്നും വേരുറപ്പിക്കാതെ തിരൂർ വെറ്റില തലയുയർത്തി നിന്നു. പാക്കിസ്ഥാനു പുറമേ ഡൽഹി, മീററ്റ്, റായ്ബറേലി തുടങ്ങിയവിടങ്ങളിൽനിന്നെല്ലാം വ്യാപാരികൾ തിരൂരിലേക്കെത്തിയതോടെ തിരൂരുകാർ ഉറുദു പഠിച്ചു. കത്തിടപാടുകൾ ഉറുദുവിലാക്കി.
വെറ്റിലയ്ക്കായി പ്രത്യേകം പോസ്റ്റ് ഓഫിസ്
അന്യരാജ്യങ്ങളിലെ വ്യാപാരികളുമായി കത്തിടപാടുകൾ നടത്താൻ വെറ്റില കർഷകർ ബുദ്ധിമുട്ടിയപ്പോൾ തപാൽ വകുപ്പ് ഒരു ഓഫിസ് പാൻബസാറിൽ സ്ഥാപിച്ചു. വെറ്റില കൃഷിയുമായി ബന്ധപ്പെട്ട കത്തിടപാടുകൾക്കായി മാത്രം ഒരു ഓഫിസ്. അവിടെനിന്ന് ഉദുദുവിലും ഹിന്ദിയിലും കത്തുകൾ* ഉത്തരേന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പ്രവഹിച്ചു. മറുപടികത്തുകൾ തിരിച്ചും. വെ*റ്റില കച്ചവടം കു*റഞ്ഞതോടെ പാൻ ബസാറിൽ സ്ഥാപിച്ച തിരൂർ ഈസ്റ്റ് തപാൽ ഓഫിസിനും മാറ്റമായി. ഇപ്പോൾ ഓഫിസ് പ്രവർത്തിക്കുന്നത് നഗരത്തിൽ മറ്റൊരു തെരുവിൽ. മുൻപ് 24 മണിക്കൂറും കച്ചവടം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ വൈകുന്നേരങ്ങളിൽ മാത്രമാണു കച്ചവടം.
![]()
തിരൂരിന്റെ വെറ്റിലക്കൊടി ബന്ധം മുറിയുന്നു
ശ്രീലങ്കയിൽനിന്നുള്ള വെറ്റില കൃഷി വർധിച്ചതോടെയാണു തിരൂരിലെ വെറ്റില കച്ചവടത്തിൽ കനത്ത തിരിച്ചടി നേരിട്ടത്. മുൻപ് 20 ക്വിന്റൽ വരെയായിരുന്നു പ്രതിദിന കച്ചവടമെങ്കിൽ ഇപ്പോൾ രണ്ടു ക്വിന്റലിൽ താഴെയാണ്. പാക്കിസ്ഥാനുമായി നയതന്ത്ര പ്രശ്നങ്ങളുണ്ടാകുമ്പോൾ കച്ചവടം മുടങ്ങിയതാണു ശ്രീലങ്കയടക്കമുള്ള രാജ്യങ്ങൾ മുതലെടുത്തത്. നാൽപതോളം കയറ്റുമതി വ്യാപാരികളുണ്ടായിരുന്ന പാൻ ബസാറിൽ ഇപ്പോഴുള്ളതു മൂന്നുപേർ. കേരളത്തിനകത്തെ വിപണിയിലാണ് ഇപ്പോൾ വ്യാപാരികളു*ടെ ശ്രദ്ധ. തലശേരിയും മാനന്തവവാടിയുമാണു പ്രധാന വിപണികൾ.
പ്രാദേശിക വിലയേക്കാൽ മികച്ച വില കിട്ടിയതായിരുന്നു തിരൂരിലെ വെറ്റില കർഷകരുടെ നേട്ടം. കൃഷിയുട*െ ചെലവ് ഏറിയതും പുതുതലമുറ കൃഷിയിൽനിന്ന് അകന്നതുമെല്ലാം തിരിച്ചടിയായി. മാറുന്ന കാലാവസ്ഥയും വെള്ളമില്ലാത്തതുമെല്ലാം കൃഷിയെ പ്രതികൂലമായി ബാധിച്ചു. നൂറു വെറ്റിലയുള്ള ഒരു കെട്ടിന് 100 രൂപവരെ വിലയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ലഭിക്കുന്നത് ഇരുപതു മുതൽ മുപ്പതു രൂപവരെയാണ്. അതോടെ പ്രതാപകാലത്തിന്റെ ഓർമകളിൽ കഴിയാൻ വിധിക്കപ്പെട്ടവരായി കർഷകർ. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ തിരക്കിലലിയുമ്പോൾ കൃഷി നിലനിർത്താൻ അധികൃതരുടെ സഹായം തേടുകയാണു മലപ്പുറത്തെ വെറ്റില കർഷകർ.
നടുക്കടലിൽ നടുക്കര പൈനാപ്പിൾ കമ്പനിവാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി
വാണിജ്യകൃഷിയിലും വിളസംസ്കരണത്തിലുമാണ് കേരളത്തിന്റെ ഭാവി എന്നു സർക്കാരുകളും നേതാക്കന്മാരും ആവേശം കൊള്ളുമ്പോൾ ഇതേ ദൗത്യം ലക്ഷ്യമിട്ടു തുടങ്ങിയ സ്ഥാപനം രാഷ്ട്രീയതർക്കങ്ങളും നടത്തിപ്പിലെ കെടുകാര്യസ്ഥതയും കാരണം തുരുമ്പെടുക്കുന്നതിനെക്കുറിച്ചു കൂടി അറിയണം. വാഴക്കുളം പൈനാപ്പിൾ കമ്പനി എന്നു പറഞ്ഞാൽ ശരിയായ പേര് അതല്ലെങ്കിലും നടുക്കരയിലെയോ ആവോലി പഞ്ചായത്തിലെയോ ആളുകൾ മാത്രമല്ല അറിയുന്നത്. കേരളം മുഴുവൻ ശ്രദ്ധിച്ച പേരാണത്.
ജൈവ് എന്ന ബ്രാൻഡിലൂടെ കേരളത്തിലെ ശീതളപാനീയ വിപണിയുടെ 16 ശതമാനവും ഒരു കാലത്ത് സ്വന്തമാക്കിയ കമ്പനിയുടെ ഇന്നത്തെ അവസ്ഥയെന്താണ്? അസംസ്കൃതവസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങളിൽ മുതൽ കറന്റാപ്പീസിൽ വരെ കടം. ഉൽപാദനം അഞ്ചു മാസം മുമ്പു നിലച്ചു. ആറു മാസമായി തൊഴിലാളികൾക്കു ശമ്പളമില്ല.
പുറത്ത്, ആരോപണങ്ങൾ നിരത്തിയ ഫ്ലക്സുകൾ. ഉള്ളിൽ, ഭാവിയെന്താവും എന്നു തീർച്ചയില്ലാതെ ജീവനക്കാർ. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കമ്പനി സന്ദർശിച്ചപ്പോൾ നൽകിയ ഉറപ്പുകളിലാണ് ഇനി പ്രതീക്ഷ.
മികച്ച സ്ഥാപിതശേഷിയും സാധ്യതകളുമായി യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക സഹായത്തോടെ 24 കോടി രൂപ ചെലവിട്ടു നിർമിച്ച് 1998ൽ കമ്മീഷൻ ചെയ്ത കമ്പനിക്ക് ഈ ഗതികേടു വരേണ്ടിയിരുന്നോ, ആരോപണങ്ങളും തർക്കങ്ങളുംകൊണ്ട് അതിന്റെ ഭാവിയിൽ കരിനിഴൽ വീഴ്ത്തേണ്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ബന്ധപ്പെട്ടവർ ആത്മപരിശോധന നടത്തട്ടെ.
ദശകങ്ങൾക്കു മുമ്പേ വാണിജ്യാടിസ്ഥാനത്തിലുള്ള പൈനാപ്പിൾകൃഷിക്കു പേരുകേട്ട പ്രദേശമാണ് എറണാകുളം ജില്ലയുടെ കിഴക്കൻമേഖലയിലുള്ള വാഴക്കുളം. കെഎച്ച്ഡിപി (ഇന്നത്തെ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽവിഎഫ്പിസികെ)യുടെ കീഴിൽ വാഴക്കുളത്ത് നടുക്കര അഗ്രോ പ്രോസസിങ് കമ്പനി സ്ഥാപിക്കുമ്പോൾ മുഖ്യലക്ഷ്യം പൈനാപ്പിൾ സംസ്കരിച്ചു മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുകയും അതുവഴി പൈനാപ്പിൾ കർഷകർക്കു കൈത്താങ്ങു നൽകുകയുമായിരുന്നു.
ഒരു മൂല്യവർധന സംരംഭം ആരംഭിക്കുന്നതിനു മുന്നോടിയായി വേണ്ട സാധ്യതാപഠനം ഉണ്ടായില്ല എന്നതിൽ തുടങ്ങുന്നു പാളിച്ചകൾ. പൈനാപ്പിൾ കൃഷിയുടെ തുടക്ക കാലത്ത് ക്യ*ൂ ഇനമാണ് പ്രചാരം നേടിയതെങ്കിൽ 1980കൾ മുതൽ കന്നാരയെന്നു വിളിക്കുന്ന മൗറീഷ്യസ് ഇനത്തിനാണ് വിപണിയ*ിൽ പ്രിയം. വിളവെടുത്താൽ വേഗം പഴുത്തുപോകുന്ന ഇനമാണ് ക്യൂ. സൂക്ഷിപ്പുകാലം കുറവായതിനാൽ വിലയും വിപണനമൂല്യവും കുറവ്. അതേസമയം 60 ശതമാനത്തിലേറെ പൾപ്പ് ലഭിക്കുമെന്നതിനാൽ സംസ്കരണത്തിനു യോജിച്ച ഇനം. എന്നാൽ സൂക്ഷിപ്പുകാലം കൂടുതലായതിനാൽ വിപണിയിൽ വിലയും പ്രിയവും ഏറിയ ഇനമാണ് മൗറീഷ്യസ്. ഫ്രഷ് പൈനാപ്പിളായുള്ള കയറ്റുമതിക്ക് യോജ്യവും. കൃഷിക്കാർ ക്യൂവിനെ ഉപേക്ഷിച്ചതിന്റെ കാരണവും അതുതന്നെ. വാഴക്കുളത്തെന്നല്ല, ഇന്ത്യയിലും ലോകത്തുതന്ന*െയും ഉൽപാദിപ്പിക്കുന്ന പൈനാപ്പിളിന്റെ സിംഹഭാഗവും ഉപഭോക്താക്കളിലെത്തുന്നത് ഫ്രഷ് പൈനാപ്പിളായാണ്. അതാണ് ആളുകൾ ഇഷ്ടപ്പെടുന്നതും.
രാജ്യാന്തര പൈനാപ്പിൾ വിപണി നിയന്ത്രിക്കുന്ന കോസ്റ്റോറിക്ക, ഐവറി കോസ്റ്റ്, ഹോണ്ടുറാസ്, ഘാന തുടങ്ങിയ രാജ്യങ്ങളും ഈയിടെ രംഗത്തു സജീവമായ മെക്സിക്കോ, പെറു, കൊളംബിയ തുടങ്ങിയവയും ഉൽപാദനത്തിന്റെ മുഖ്യ പങ്ക് ഫ്രഷ് പൈനാപ്പിളായിത്തന്നെ യു.എസ്. - യൂറോപ്യൻ വിപണികളിൽ എത്തിക്കുന്നു. സൂക്ഷിപ്പു കാലാവധി കൂടിയതായതിനാൽ ഫ്രഷ് പൈനാപ്പിളായി കയറ്റുമതിക്കും സംസ്കരണത്തിനും ഒന്നുപോലെ യോജിച്ച എംഡി2 ഇനത്തിലേക്ക് ഈ രാജ്യങ്ങൾ മാറിയിരിക്കുന്നു എന്നതും ശ്രദ്ധിക്കണം.
ക്യൂവിനെ അപേക്ഷിച്ച് മൗറീഷ്യസിനു പൾപ്പ് അളവു കുറവാണ്. സംസ്കരണത്തിനു പറ്റിയ ക്യൂ ഇനം വാഴക്കുളത്തു ലഭ്യമല്ല എന്നതും, കൂടിയ വിലയുള്ള മൗറീഷ്യസ് വാങ്ങി സംസ്കരിക്കുന്നത് ആദായകരമല്ല എന്നതും ബോധ്യപ്പെട്ടപ്പോൾ വൈകി. ക്യൂ ഇനം കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചെങ്കിലും ചെരിപ്പിനനുസരിച്ച് കാലു മുറിക്കാൻ അവർ തയാറായില്ല. ആഗോള പൈനാപ്പിൾ ജ്യൂസ് വിപണിയിൽ എംഡി 2, ക്യൂ എന്നീ ഇനങ്ങൾ സംസ്കരിക്കുമ്പോൾ ലഭിക്കുന്ന ഇളം മഞ്ഞനിറമുള്ള ജ്യൂസിനാണ് പ്രിയം. മറിച്ച്, ഇരുണ്ട മഞ്ഞനിറമുള്ള മൗറീഷ്യസ് ജ്യൂസിന് ഡിമാൻഡില്ലെന്ന് കമ്പനിയുടെ മുൻ ചെയർമാനും പൈനാപ്പിൾ കർഷകനുമായ ബേബി ജോൺ പറയുന്നു. വിപണിയിൽ പ്രാദേശിക തലത്തിലും ആഗോളതലത്തിലും മാങ്ങ, ഓറഞ്ച് ജ്യൂസുകൾക്കാണ് എക്കാലത്തും മേധാവിത്തം. അതു മനസ്സിലായതാവട്ടെ, പൈനാപ്പിൾ ജ്യൂസിനു വിപണിയിൽ തിരിച്ചടി ലഭിച്ചപ്പോൾ മാത്രവും. അതോടെ പൈനാപ്പിൾ സംസ്കരണം വിട്ട് കൃഷ്ണഗിരിയിൽ നിന്നെത്തിക്കുന്ന തോത്താപ്പൂരി മാങ്ങയിലേക്കു കമ്പനി ശ്രദ്ധയൂന്നി. അന്വേഷണങ്ങൾക്കൊന്നും മെനക്കെടാതെയാണ് വൻ സാമ്പത്തികസഹായം ലഭിക്കുമെന്നതുകൊണ്ടുമാത്രം കമ്പനി സ്ഥാപിക്കാൻ സർക്കാർ ഇറങ്ങിപ്പുറപ്പെട്ടതെന്നു ചുരുക്കം.
അതേ സമയം ഫ്രഷ് പൈനാപ്പിളിന്റെ കയറ്റുമതി ലക്ഷ്യമിട്ട് 2005ൽ മൂന്നു കോടി 70 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച പായ്ക്ക് ഹൗസ് അനാഥമായി കിടക്കുന്നു ഇന്നും. 10 ടൺ വീതം സംഭരണസൗകര്യമുള്ള അഞ്ചു പ്രീ കൂളിങ് ചേമ്പറുകളും 75 ടൺ വീതം ശേഷിയുള്ള രണ്ടു കോൾഡ് സ്റ്റോറേജുകളും കൂടി വെറുതെ കിടക്കുമ്പോൾ കേരളത്തിലെ എത്രയോ കർഷകരും സംരംഭകരും ഈ സംവിധാനമില്ലാത്തതുകൊണ്ടു മാത്രം മൂല്യവർധ സാധിക്ക*ാതെ ഇടനിലക്കാരുടെ ചൂഷണവും നഷ്ടവും നേരിടുന്നു. ഈ സംവിധാനങ്ങൾ ഇടക്കാലത്ത് സ്വകാര്യ സംരംഭകർക്കു പ്രയോജനപ്പെടുത്താൻ അവസരം ലഭിച്ചെങ്കിലും പിന്നീട് അതും നിലച്ചു.
![]()
കമ്പനി സ്ഥാപിക്കുന്ന കാലത്തല്ല, ഇന്നു പോലും ആധുനികമെന്നു വിശേഷിപ്പിക്ക*ാവുന്ന ടെട്രാ പായ്ക് സംവിധാനം ഇവിടെയുണ്ട്. സംരക്ഷകങ്ങളൊന്നും (preservatives) ചേർക്കാതെ ദീർഘനാളത്തേക്കു ശീതളപാനീയങ്ങൾ കേടാവാതെ സൂക്ഷിക്കാനുള്ളതാണ് ഈ സാങ്കേതികവിദ്യ. ഈ സംവിധാനത്തിന്റെ സ്ഥാപിതശേഷി പ്രയോജനപ്പെടുത്താനും കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കമ്പനിയിലെ കാൻഡി, കോൺസൻട്രേറ്റ് നിർമാണലൈനുകളുടെ സ്ഥിതിയും ഇങ്ങനെതന്നെ.
കോടികൾ ചെലവുവരുന്ന ടെട്രാ പായ്ക്കിങ് യൂണിറ്റ് സ്ഥാപിക്കാൻ ശേഷിയില്ലാത്തതുകൊണ്ടു മാത്രം കേരളത്തിലെ നീര സംരംഭകരുൾപ്പെടെ ഒട്ടേറേപ്പേർ പാതിവഴിയിൽ പതറി നിൽക്കുകയാണെന്ന് ഓർക്കണം. നീര ഉൽപാദനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും, ഏതാനും ആഴ്ചകൾക്കു മുമ്പു മാത്രമാണ് കേരളത്തിലെ ഒരു നാളികേര ഉൽപാദക കമ്പനിക്ക് ടെട്രാ പായ്ക്കിൽ നീര വിപണിയിലെത്തിക്കാൻ സാധിച്ചത്. തമിഴ്നാട്ടിലെ ഈറോഡിലുള്ള സ്വകാര്യ യൂണിറ്റിനെയാണ് ഇതിനായി പാലക്കാട് കമ്പനി ആശ്രയിക്കുന്നത്.
നിലവിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനു കീഴിലും നടുക്കര കമ്പനിയിലുമാണ് ടെട്രാ പായ്ക്കിങ് സംവിധാനമുള്ളത്. രണ്ടിടത്തും പ്ലാന്റുകളുടെ 25 ശതമാനംപോലും ഉപയോഗപ്പെടുത്തുന്നില്ല. അതിനാൽ നീര ഉൽപാദക കർഷകസംഘങ്ങൾക്കും കമ്പനികൾക്കും താൽക്കാലികമായി ഈ സംവിധാനം പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുമെന്ന് കൃഷിമന്ത്രിയും കൃഷിവകുപ്പു ഡയറക്ടറും ഈയിടെ വ്യക്തമാക്കുകയുണ്ടായി. അതു കാത്തിരുന്നു കാണാം.
ടെട്രാ പായ്ക് ചെയ്ത പാനീയങ്ങളാണ് കൂടുതൽ ആരോഗ്യകരമെങ്കിലും ഉള്ളിലുള്ളത് കണ്ടു കുടിക്കാവുന്ന (സംരക്ഷകങ്ങൾ ചേർത്ത) പെറ്റ് ബോട്ടിലുകളോടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ താൽപര്യം. പെറ്റ് ബോട്ടിലിങ് പ്ലാന്റിനുള്ള നടുക്കരയുടെ പ്രോജക്ട് കടലാസിൽ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.
മറ്റൊന്ന്, ജ്യൂസ് വിപണിക്ക് സീസൺ ഉണ്ടെന്നുള്ളതാണ്. മഴക്കാലത്തു വിപണി മന്ദീഭവിക്കും. ഈ സമയം സമാനമായ മറ്റു സ്വകാര്യ സംസ്കരണ കമ്പനികൾ ഫ്*ളേവേർഡ് മിൽക്ക് ഉൾപ്പെടെയുള്ള ഉൽപന്നങ്ങളിൽ ശ്രദ്ധയൂന്നും. ഒപ്പം, മറ്റു സംരംഭകർക്ക് അവരുടെ ഉൽപന്നം സംസ്കരിച്ചു നൽകുന്നവരുമുണ്ട്. അതുവഴി അവർക്കത് സ്വന്തം ബ്രാൻഡിൽ വിപണിയിലെത്തിക്കുകയുമാവാം. ഇത്തരത്തിലുള്ള വൈവിധ്യവൽക്കരണവും കമ്പനി കാര്യമായി കണക്കിലെടുത്തിട്ടില്ല.
ഇനി പൈനാപ്പിൾ സംഭരണത്തിന്റെ കാര്യം. മൂന്ന് സംസ്കരണ ലൈനുകളിലായി ഒരു വർഷം ഏകദേശം 12,000 ടൺ പൈനാപ്പിൾ സംസ്കരിക്കാൻ കമ്പനിക്കു ശേഷിയുണ്ട്. പക്ഷേ, ലാഭത്തിലെത്തിയ കാലത്തുപോലും 500600 ടണ്ണിനപ്പുറം സംഭരണവും സംസ്കരണവും നടന്നിട്ടില്ല. ശേഷി മുഴുവൻ വിനിയോഗിച്ചാൽപോലും വിലയിടിയുന്ന ഏതാനും ആഴ്ചകളിലെ സംഭരണംകൊണ്ടു മാത്രം വർഷം മുഴുവൻ ആവശ്യമുള്ളത്ര പൈനാപ്പിൾ കമ്പനിക്കു ലഭിക്കുമെന്ന് പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസി*ഡന്റ് ജോസ് കളപ്പുര പറയുന്നു. നിലവിൽ കമ്പനി നിശ്ചയിച്ചിരിക്കുന്ന താങ്ങുവില കിലോയ്ക്ക് 17 രൂപയാണ്. വിലയിടിയുന്ന കാലത്ത് ഈ നിരക്കിൽ സംഭരണം നടത്തുന്നപക്ഷം കർഷകരുടെ പ്രതിസന്ധി പരിഹരിക്കപ്പെടും.
*കേരളത്തിൽ വൻതോതിൽ വാടകക്കൃഷി നടക്കുന്ന കാർഷികമേഖലയാണ് പൈനാപ്പിളിന്റേത്. വൻതുക വാടക നൽകി ഭൂമിയെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷിയും പ്രതിദിനം ടൺകണക്കിന് ഉൽപാദനവും കയറ്റുമതിയും നടത്തുന്ന രംഗം. മികച്ച ലാഭം നൽകുന്ന വിളയാണ് പൈനാപ്പിൾ എന്നതു നേരുതന്നെ. അതേസമയം വിളവെടുപ്പിന്റെ സമയത്ത് വില കുത്തനെ ഇടിഞ്ഞാൽ വാടകക്കൃഷി ചെയ്യുന്നവരുടെ കൈ പൊള്ളും. വിലയിടിവുകാലത്തു കമ്പനി വിപണിയിൽ ഇടപെട്ടാൽ ഡിമാൻഡ് ഉയരുകയും വില സ്ഥിരത നേടുകയും ചെയ്യുമെന്ന് പൈനാപ്പിൾ ആൻഡ് റബർ ഗ്രോവേഴ്സ് സംഘടനയുടെ പ്രസിഡന്റ് തങ്കച്ചൻ മാത്യു പറയുന്നു. പക്ഷേ, കമ്പനി ഭരണത്തിൽ പതിവായുള്ള രാഷ്ട്രീയ തർക്കങ്ങൾ മൂലം ഇതൊന്നും നേരെ ചൊവ്വെ നടക്കാറില്ല. വിഭവങ്ങളൊക്കെ കൊള്ളാം, വിളമ്പിയത് കോളാമ്പിയിലായിപ്പോയി എന്ന അവസ്ഥ.
മേൽപറഞ്ഞ പ്രശ്നങ്ങളെല്ലാം 'ഇപ്പ ശര്യാക്കിത്തരാം' എന്നു പറഞ്ഞാണ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 2012ൽ കമ്പനി സർക്കാർ ഏറ്റെടുത്ത് തങ്ങളുടെ 'ഭരണ'ത്തിലാക്കിയത്. അങ്ങനെ നടുക്കര അഗ്രോ പ്രോസസിങ് കമ്പനി, വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനിയായി മാറി. മുമ്പ് കർഷകർക്ക് 70 ശതമാനം ഓഹരിയും സർക്കാരിന് 30 ശതമാനവുമായിരുന്നതു നേരെ തിരിഞ്ഞു. രാഷ്ട്രീയതർക്കങ്ങളും വ്യവഹാരങ്ങളും കൊടുമ്പിരിക്കൊ*ണ്ടു, കമ്പനി അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടു. ഏറ്റെടുക്കലിന് അനുകൂലമായി കോടതിവിധിയെത്തിയെങ്കിലും സാമ്പത്തികപ്രയാസം മൂലം ഉൽപാദനം നിലച്ചു. പൈനാപ്പിളിനെ രക്ഷിക്കാൻ സർക്കാർ രൂപീകരിച്ച പൈനാപ്പിൾ മിഷനും കടലാസുപുലിയായി.
ഡിസംബർ മുതൽ മേയ് വരെയാണ് ശീതളപാനീയ വിപണിയിൽ മുഖ്യ സീസൺ. ഉൽപന്നങ്ങൾ വിപണി പിടിക്കേണ്ട സമയം. പൈനാപ്പിൾ വിളവെടുപ്പിന്റെ പ്രധാന സീസണും ഇതുതന്നെ. സംഭരിക്കാനും കർഷകർക്കു കൈത്താങ്ങു നൽകാനും പ്രയോജനപ്പെടുത്തേണ്ട സന്ദർഭം. അപ്പോഴാണ് 120 ജീവനക്കാരും യന്ത്രങ്ങളും നിസ്സഹായരായി തുരുമ്പെടുക്കുന്നത്. പുതിയ സർക്കാർ 'എല്ലാം ശരിയാക്കുമോ' എന്നത് അവരുടെ ഇച്ഛാശക്തിക്കു വിടാം. എന്നാൽ ജീവനക്കാരെപ്രതി മാത്രം തട്ടിയും മുട്ടിയും കമ്പനി വീണ്ടും പ്രവർത്തിച്ചതുകൊണ്ട് 'എല്ലാം ശരിയാവുകയുമില്ല'.
ടെട്രാ പായ്ക്കിങ്, പായ്ക് ഹൗസ് തുടങ്ങി വിപുലമായ സൗകര്യങ്ങൾ മറ്റ് സംരംഭകർക്കു കൂടി തുറന്നുകൊടുക്കുക, സാങ്കേതികവിദ്യയും മെഷീനറിയും നവീകരിക്കുക, വിപണിസാഹചര്യങ്ങൾ പഠിച്ച് അതിനനുസരിച്ച് ഉൽപന്ന വൈവിധ്യവൽക്കരണം നടപ്പാക്കുക തുടങ്ങിയ ഒരുപിടി മാറ്റങ്ങളുണ്ടായാൽ മാത്രമേ ഇനി ഈ സ്ഥാപനത്തിനു വിജയിക്കാനാവുകയുള്ളൂ. ഇതിനായി വിദഗ്ധസമിതിയെ നിയോഗിച്ചു സമയബന്ധിതപഠനം അടിയന്തരമായി നടത്തണം.
വാഴക്കുളത്തുനിന്ന് പൈനാപ്പിൾ വാങ്ങി കർണാടകയിലും തമിഴ്നാട്ടിലുമുള്ള സ്വന്തം പ്ലാന്റുകളിൽ സംസ്കരിച്ച് കാൻഡ് പൈനാപ്പിൾ ഉൾപ്പെടെ വിവിധ ഉൽപന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന എത്രയോ കമ്പനികൾ ലാഭം കൊയ്യുന്നു. അപ്പോഴാണ് അസംസ്കൃതവസ്തു മൂക്കിനു താഴെ സുലഭമായിട്ടും പിടിപ്പുകേട് ഒന്നുകൊണ്ടുമാത്രം കമ്പനി നഷ്ടത്തിലെത്തി പൂട്ടുന്നത്. കമ്പനിയിൽ നിയമിതനായ പുതിയ ചെയർമാന്റെ മുന്നിലുള്ളത് ചില്ലറ വെല്ലുവിളികളല്ലെന്നു സാരം.
ഭൂപ്രദേശ സൂചികാ പദവി (Geographical Index) 2009ൽ ലഭിച്ചതും രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെട്ടതുമായ വാഴക്കുളം പൈനാപ്പിളിനെ സംസ്ഥാനത്തിന്റെ സ്വന്തം ബ്രാൻഡായി ആഭ്യന്തര, ആഗോള വിപണികളിൽ പരിചയപ്പെടുത്താൻ നാളിതുവരെ നമുക്കു കഴിഞ്ഞിട്ടില്ല. എത്രയോ രാജ്യങ്ങൾ, പുകവലിക്കാർക്കുള്ള ചുരുട്ടു മുതൽ ചോക്ലേറ്റു വരെ നീളുന്ന തങ്ങളുടെ തനതുൽപന്നങ്ങൾ രാജ്യത്ത*ിന്റെ പേരിൽതന്നെ വിപണിയിലെത്തിക്കുന്നു. ഉൽപന്നങ്ങൾ നിർമിക്കുന്നതും വിപണനം നടത്തുന്നതും ബഹുരാഷ്ട്ര കമ്പനികളാണെങ്കിൽക്കൂടിയും വിപണിയിലവർ തങ്ങളുടെ തനിമ തന്നെയാണ് ആയുധമാക്കുന്നത്. സ്വിസ് ചോക്ലേറ്റ് ഉദാഹരണം. ഇതേ നയമാണ് വാഴക്കുളം പൈനാപ്പിളും നീരയും പോലുള്ളവയുടെ കാര്യത്തിൽ വേണ്ടത്. സാധാരണക്കാരായ കർഷകരെക്കൊണ്ടു സാധിക്കുന്ന കാര്യമല്ല അത്. അവിടെയാണ് ഇത്തരം കമ്പനികൾ തോൽക്കാതിരിക്കേണ്ടതിന്റെ ആവശ്യം.
തമിഴ്നാട് നീര വിപണിയിലേക്ക്; കേരളത്തിലെ കർഷകർക്ക് ഭീഷണി![]()
കേരളത്തിലെ നാളികേര കർഷകർക്കു ഭീഷണിയായി തമിഴ്നാട്ടിൽ നിന്നു കുറഞ്ഞ വിലയ്ക്കു നീര എത്തിക്കാൻ നീക്കം. വില കുറച്ചു അസംസ്കൃത നീര എത്തിച്ചു നൽകാമെന്ന വാഗ്ദാനവുമായി തമിഴ്നാട്ടിലെ സ്വകാര്യ കമ്പനികൾ കേരളത്തിലെ കർഷക സംഘങ്ങളെ സമീപിച്ചു തുടങ്ങി.
അസംസ്കൃത വസ്തുക്കൾ കുറഞ്ഞ വിലയിൽ എത്തിച്ചു നൽകുന്ന വിപണന തന്ത്രമാണു നീരയിലും തമിഴ്നാട് ലോബി പയറ്റുന്നത്. മലബാറിലെ പ്രധാന നീര ഉൽപാദക സംഘവും തമിഴ്നാട്ടിലെ നീര കമ്പനിയുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു.
കേരള വിപണി ലക്ഷ്യമിട്ടു കോയമ്പത്തൂർ, പല്ലടം, പൊള്ളാച്ചി മേഖലകളിലാണു കൂറ്റൻ നീര നിർമാണ കമ്പനികൾ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിൽ ലീറ്ററിനു 70 രൂപയിൽ ഏറെ ഉൽപാദന ചെലവു വരുമ്പോൾ തമിഴ്നാട്ടിൽ 30 രൂപ മതിയെന്നതാണു നേട്ടം.
ശീതീകരിച്ച കണ്ടെയ്നറുകളിൽ കർഷക സംഘങ്ങൾക്കു കേടാകാതെ നീര എത്തിച്ചു നൽകാമെന്നാണു വാഗ്ദാനം. കേരളത്തിൽ നാളികേര വികസന ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന 29 കമ്പനികൾ വഴി പ്രതിദിനം 10,000 ലീറ്റർ നീരയാണ് ഉൽപാദിപ്പിക്കുന്നത്.
വിനോദ സഞ്ചാര മേഖലയിൽ നിന്നുൾപ്പെടെ ഉൽപാദന ശേഷിയുടെ ഇരട്ടിയോളം ആവശ്യക്കാരുണ്ട്. നീര വിപണിയിൽ തമിഴ്നാട് പ്രവേശിക്കുന്നതു കേരളത്തിലെ കർഷകർക്കു തിരിച്ചടിയാകും. അവിടെ ഉൽപാദനച്ചെലവു കുറവാണെന്നതാണു വിലക്കുറവിനു പ്രധാന കാരണം.
തമിഴ്നാട് മുഖ്യമന്ത്രി മുൻകൈ എടുത്താണു സേലം മേഖലയിൽ നീര വ്യാപിപ്പിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നത്. അതേ സമയം കേരളത്തിലെ നീര ഉൽപാദക സംഘങ്ങൾക്കു സർക്കാർ കാര്യമായ സഹായം നൽകുന്നുമില്ല. ഇതിനിടെ അബ്കാരി നയം സംബന്ധിച്ച ഉത്തരവിൽ നിന്നു നീരയ്ക്കുള്ള ലൈസൻസും ഒഴിവാക്കിയിരുന്നു.
മുതൽക്കൂട്ടായി പാഷൻ ഫ്രൂട്ട്പ്ലാന്റേഷൻ കോർപറേഷനിലെ പാഷൻ ഫ്രൂട്ട് തോട്ടം
ഇതു പാഷന്റെ കാലമാണ്. നല്ല പാഷൻ വേണമെങ്കിൽ ഉടൻ പ്ലാന്റേഷനിൽ വന്നോളൂ. എറണാകുളം ജില്ലയുടെ സ്വന്തം പാഷൻ ഫ്രൂട്ട് തോട്ടം ഇവിടെയുണ്ട്. പാഷൻ ഫ്രൂട്ടിന്റെ വിളവെടുപ്പു കാലമാണ്. പ്ലാന്റേഷൻ കോർപറേഷന്റെ റബർ* തോട്ടത്തിനരികെയാണു കോർപറേഷന്റെ പാഷൻ ഫ്രൂട്ട് തോട്ടമുള്ളത്. കാലടി പ്ലാന്റേഷനിൽ അതിരപ്പിള്ളി എസ്റ്റേറ്റിൽ വിളവെടുത്ത ആദ്യ തോട്ടമാണിത്. പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള രണ്ടുതരം ഇനമാണ് ഇവിടെയുള്ളത്. രണ്ടേക്കറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കൃഷി വൻ ലാഭകരമായി. ജില്ലയിൽ ഇത്രയും വലിയ തോതിൽ മറ്റൊരിടത്തും പാഷൻ ഫ്രൂട്ട് കൃഷിയില്ല.
കല്ലാല എസ്റ്റേറ്റിലും അതിരപ്പിള്ളി എസ്റ്റേറ്റിൽ തന്നെ പ്ലാന്റേഷൻ വാലിക്കടുത്തും തോട്ടമുണ്ട്. റബറിനു വില കുറഞ്ഞപ്പോഴാണു കോർപറേഷൻ ഇടവിള കൃഷികളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. റബർ നല്ല വരുമാനം നൽകിത്തുടങ്ങണമെങ്കിൽ ഏഴു വർഷം കഴിയണം. ഈ ഏഴു വർഷം കൊണ്ടു പാഷൻ ഫ്രൂട്ട് കൃഷി മികച്ച വരുമാനം നൽകുകയും ചെയ്യും. കഴിഞ്ഞ ഡിസംബർ മുതൽ ഇതുവരെ 2600 കിലോ പാഷൻ ഫ്രൂട്ട് ഈ തോട്ടത്തിൽ നിന്നു വിളവെടുത്തു. കിലോയ്ക്കു 100 രൂപയാണിവിടത്തെ വില. രണ്ടര ലക്ഷം രൂപയിലേറെ വരുമാനം ലഭിച്ചു.തൃശൂർ ജില്ലയിലെ പരിയാരത്തുള്ള സ്വാശ്രയകർഷക വിപണിയിലേക്കാണ് ഈ തോട്ടത്തിലെ പാഷൻ ഫ്രൂട്ട് കൊണ്ടുപോകുന്നത്. അങ്കമാലിയിലെ ചില കടകളിലും വിൽപനയുണ്ട്.
പ്ലാന്റേഷനിലെ തൊഴിലാളികൾ തന്നെയാണു പാഷൻ ഫ്രൂട്ട് കൃഷിയെ പരിപാലിക്കുന്നത്. അതിരപ്പിള്ളി എസ്റ്റേറ്റിൽ പോസ്റ്റ് ഓഫിസ് ജംക്*ഷനു സമീപമാണു തോട്ടം. തോട്ടത്തിൽ വരുന്നവർക്ക് അപ്പോൾ തന്നെ പാഷൻ ഫ്രൂട്ട് പറിച്ചുനൽകും. ഇവിടെ ജാതികൃഷിയുടെ ഇടവിളയായിട്ടാണ് പാഷൻ ഫ്രൂട്ട് വളർത്തുന്നത്.സമീപത്തായി വാഴകൃഷിയും മീൻ വളർത്തലുമുണ്ട്. കോർപറേഷന്റെ കാസർകോട് ജില്ലയിലെ ചീമേനിയിലാണ് പാഷൻ ഫ്രൂട്ട് കൃഷി ആദ്യം തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലും കൃഷിയുണ്ട്. പത്തനംതിട്ട ജില്ലയിലെ കൊടുമണിൽ ഉടനെ ആരംഭിക്കും.