Page 50 of 131 FirstFirst ... 40484950515260100 ... LastLast
Results 491 to 500 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #491
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    വിർജിൻ വെളിച്ചെണ്ണ പ്രിയമേറും ഉൽപന്നം

    വിർജിൻ വെളിച്ചെണ്ണ












    ഔഷധമെന്ന നിലയിൽ വിർജിൻ വെളിച്ചെണ്ണയ്ക്ക് വിപണിയിൽ പ്രിയമേറുന്നു. ഇതിനു നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും രോഗപ്രതിരോധ സംവിധാനത്തെയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. ആൻറി മൈക്രോബിയൽ ഫാറ്റി ആസിഡായ ലോറിക് ആസിഡ് അടങ്ങിയതിനാൽ ശരീരത്തിലെത്തുന്ന ഫംഗസ്, ബാക്ടീരിയ, വൈറസ് തുടങ്ങിയ സൂക്ഷ്മജീവികളെ നശിപ്പിക്കാനും കഴിവുണ്ട്. സ്മൃതിനാശരോഗം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ത്വഗ്രോഗങ്ങൾ എന്നിവയ്ക്കെതിരെയും വിർജിൻ വെളിച്ചെണ്ണ ഉപയോഗ*ിച്ചുവരുന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്എ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഇതിനു വൻ വിപണിയാണുള്ളത്.
    എങ്ങനെ നിർമിക്കണം
    വിർജിൻ വെളിച്ചെണ്ണയുടെ ഗുണമേൻമ നിർണയിക്കുന്നത് അതിന്റെ സംസ്കരണരീതി കൂടിയാണ്. എക്സ്പെല്ലർ (കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കൽ), ഡിഎംഇ (പീര ചൂടാക്കി എണ്ണ പിഴിഞ്ഞെടുക്കൽ), തേങ്ങാപ്പാൽ ചൂടാക്കി (വെന്ത വെളിച്ചെണ്ണയെടുക്കൽ), ഫെർമെന്റേഷൻ (തേങ്ങാപ്പാൽ പുളിപ്പിച്ച്), കോൾഡ് പ്രോസസ് (തേങ്ങാപ്പാൽ വളരെ താഴ്ന്ന ഊഷ്മാവിൽ തണുപ്പിച്ച്), സെൻട്രിഫ്യൂജ് (ദ്രുതഗതിയിൽ കറക്കിയെടുത്ത്) എന്നിങ്ങനെ പല സംസ്കരണരീതികളുണ്ട്. ഇവയിൽ ചൂടേൽപ്പിക്കാതെയുള്ള രീതിയാണ് മെച്ചം. സെൻട്രിഫ്യൂജ് ചെയ്തെ*ടുക്കുന്ന ഉൽപന്നത്തിന് പ്രിയമേറും. പച്ചവെള്ളംപോലെ തെളിമയുള്ള ഈ എണ്ണയിൽ ലോറിക് അമ്ലം (50 ശതമാനം), വിറ്റമിൻ ഇ,ഡി,കെ എന്നിവ അടങ്ങിയിരിക്കുന്നു.

    തേങ്ങാപ്പാൽ അരിക്കാനുള്ള ഫിൽട്ടർ




    ഗുണനിലവാരമേറിയ എണ്ണ തയാറാക്കുന്നതിന് തേങ്ങയുടെ വിളവെടുപ്പു മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന നാളികേരത്തിൽ നിന്നുള്ള എണ്ണയ്ക്ക് കൂടുതൽ സ്വീകാര്യതയുണ്ട്. എണ്ണയുടെ അളവ് കൂ*ടുതലായതിനാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽനിന്നും ലക്ഷദ്വീപിൽനിന്നും വിളവെ*ടുക്കുന്ന നാളികേരം വിർജിൻ വെളിച്ചെണ്ണ നിർമാണത്തിന് ഏറെ യോജ്യമാണ്. 12 മാസം മൂപ്പെത്തിയ നാളികേരം വിളവെടുത്ത് രണ്ടാഴ്ച തണലിൽ ഇട്ട് പരുവപ്പെടുത്തിയ (Aging) തിനു ശേഷമാണ് വെളിച്ചെണ്ണ നിർമിക്കേണ്ടത്. തേങ്ങ പൊതിച്ച്, കാമ്പു പൊട്ടാതെ ചിരട്ട വേർപെടുത്തി തേങ്ങയുടെ പുറംതൊലിയും ചീകിമാറ്റി, കാമ്പ് ചെറിയ കഷണങ്ങളാക്കി നുറുക്കിയെടുക്കണം. ചൂടുവെള്ളമൊഴിച്ചു കഴുകിയെടുത്ത നാളികേരക്കാമ്പിലെ ജലാംശം വാർന്നുപോയതിനുശേഷം നേർമയായി പൊടിച്ചെ*ടുക്കണം. പിന്നീട് സ്ക്രൂപ്രസ് അല്ലെങ്കിൽ ഹൈഡ്രോളിക് പ്രസ് ഉപയോഗിച്ച് പാൽ പിഴിഞ്ഞെടുക്കണം. അരിച്ചെടുത്ത തേങ്ങാപ്പാൽ സെൻട്രിഫ്യൂജ് മെഷീനിലേക്കു കടത്തിവിടുന്നു. അതിവേഗത്തിൽ (മിനിറ്റിൽ 450015000) കറങ്ങുന്ന ട്യൂബുലാർ സെൻട്രിഫ്യൂജിലൂടെ വെളിച്ചെണ്ണ വേർതിരിച്ചെടുക്കാം. ഇനി ഫിൽട്ടറിലൂ*ടെ എണ്ണ അരിച്ചെടുത്തു ഡ്രയറിൽ വച്ച് ജലാംശം നീക്കണം. പിന്നീട് യോജ്യമായ ബോട്ട*ിലുകളിൽ നിറയ്ക്കണം.


    യന്ത്രങ്ങൾ
    തേങ്ങാ പൊതിക്കൽ, കാമ്പ*ു വേർപെടുത്തൽ, പീലിങ് എന്നിവ വിദഗ്ധ തൊഴിലാളികളെക്കൊണ്ട് ചെയ്യിപ്പിക്കാം. യന്ത്രങ്ങൾ കഴിവതും സ്റ്റെയിൻലെസ്സ് സ്റ്റീൽ നിർമിതമായിരിക്കണം.
    ട്യൂബുലാർ സെൻട്രിഫ്യൂജ്




    *∙ പുറംതൊലി നീക്കി നാളികേരക്കാമ്പ് ചെറിയ കഷണങ്ങളാക്കുന്നതിനു കട്ടിങ് യന്ത്രം (ഡിസിൻറഗ്രേറ്റർ): 45,000 രൂപ
    ∙ മുറിച്ചെ*ടുത്ത കാമ്പ് നേർമയായി പൊടിച്ചെടുക്ക*ാൻ ക്രഷർ: 75,000 രൂപ
    ∙ തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കുന്നതിനു ഹൈഡ്രോളിക് പ്രസ്സ്: ഒരു ലക്ഷം രൂപ
    ∙ വെളിച്ചെണ്ണ വേർതിരിച്ചെടുക്കുന്നതിന് ട്യൂബുലാർ സെൻട്രിഫ്യൂജും അനുബന്ധ ഉപകരണങ്ങളും: ഏഴുലക്ഷം രൂപ
    ∙ വളരെ ചെറിയ അവശിഷ്ടങ്ങൾ അരിച്ചുമാറ്റുന്നതിന് മൈക്രോ ഫിൽറ്റർ: 1.75 ലക്ഷം രൂപ
    ∙ വെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്താൻ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്.
    മേൽപറഞ്ഞ ഉപകരണങ്ങളുമായി പ്രതിദിനം 5000 തേങ്ങയിൽനിന്നു വെളിച്ചെണ്ണയെടുക്കാവുന്ന പ്ലാന്റ് സ്ഥാപിക്കാം.
    *കയറ്റുമതി ഉൽപന്നങ്ങൾക്ക് കർശന ഗുണമേൻമാ സർട്ടിഫിക്കേഷൻ വേണ്ടതുണ്ട്. അതിനായി ഉൽപന്നത്തിലെ ഘനലോഹ സാന്നിധ്യം, ഹാനികരങ്ങളായ സൂക്ഷ്മജീവികളുടെ തോത് എന്നിവ അംഗീകൃത ലാബുകളിൽ പരിശോധിച്ച് ഇവ അനുവദനീയ അളവിലോ അതിൽക്കുറവോ ആണെന്നു സാക്ഷ്യപത്രം നേടണം. കൂടാതെ ജിഎപി (Good Agricultural Practices), ജിഎംപി (Good Manufacturing Practices), HACCP (Hazard Analysis and Critical Control Point) എന്നീ അംഗീകാരങ്ങളും. കേരകർഷക കമ്പനികൾക്ക് ഇത്തരം സംരംഭങ്ങൾ നടത്താനാകും.
    വിലാസം: സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് (ഹോം സയൻസ്), കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ
    ഫോൺ: 0479 2449268

  2. #492
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാര്*ഷിക വിപ്ലവം തീര്*ത്ത് ഫാമിങ് കോര്*പ്പറേഷന്*

    കരിമ്പു കൃഷിയിലൂടെ ഒരു വ്യവസായം പടുത്തുയര്*ത്താമെന്ന വ്യാമോഹത്താല്* 1972ല്* രൂപീകരിക്കപ്പെട്ട പൊതുമേഖലാ സ്ഥാപനമാണ് സംസ്ഥാനഫാമിങ് കോര്*പ്പറേഷന്*. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കില്*പ്പെട്ട ചിതല്*വെട്ടി, ചെരിപ്പിട്ടക്കാവ്, മുള്ളുമല, കുമരംകുടി എന്നീ നാല് എസ്റ്റേറ്റുകളും ചിതല്*വെട്ടിയിലുള്ള ലാറ്റക്*സ് സെന്*ട്രിഫ്യൂജിങ് ഫാക്ടറിയുമാണ് കോര്*പ്പറേഷന് കീഴിലുള്ളത്. മന്നം ഷുഗര്* മില്ലിനു വേണ്ടി കരിമ്പു കൃഷി ചെയ്യുകയായിരുന്നു സ്ഥാപനത്തിന്റെ ലക്ഷ്യം. എന്നാല്* കരിമ്പു കൃഷി പൂര്*ണ്ണമായും ലാഭകരമല്ലാതായതോടെ 1982-ല്* റബ്ബര്* കൃഷിയിലേക്ക് ചുവടുമാറ്റം നടത്തി. 2360.77 ഹെക്ടറിലാണ് (ഏകദേശം 6000 ഏക്കര്*) കോര്*പ്പറേഷന് കൃഷിയുള്ളത്. എന്നാല്* റബ്ബറിന്റെ വിലയിടിവും, തൊഴില്* വേതനം ഏറുകയും ചെയ്തതോടെ കോര്*പ്പറേഷന്* വൈവിധ്യവത്കൃതമായ കൃഷിയെ ആശ്രയിക്കുകയായിരുന്നു.
    2013-ല്* സ്ഥാപനത്തിന്റെ സാരഥിയായി എത്തിയ മാനേജിംഗ് ഡയറക്ടര്* എല്*. ഷിബുകുമാറിന്റെ നേതൃത്വത്തില്* ഉദ്യോഗസ്ഥരും, തൊഴിലാളികളും ഒത്തുചേര്*ന്ന് നടപ്പാക്കിയ നൂതന കൃഷി സമ്പ്രദായങ്ങള്* ഈ സ്ഥാപനത്തെ നഷ്ടത്തില്* നിന്നും ലാഭത്തിലേയ്ക്ക് നയിക്കുകയായിരുന്നു. റബ്ബറിന് പുറമെ 298.56 ഹെക്ടറില്* കശുമാവ് കൃഷി, 92 ഹെക്ടറില്* കുരുമുളക്, തെങ്ങ്, കമുക്, വാഴ എന്നിവയും 1820.33 ഹെക്ടറില്* റബ്ബര്*കൃഷിയുമാണ് ഇന്ന് ഉള്ളത്. ഏറ്റവുമൊടുവില്* കോര്*പ്പറേഷന്* സ്വന്തമായി വെര്*മി കമ്പോസ്റ്റ്, വെര്*മിവാഷ്, പച്ചക്കറികള്*, മത്സ്യകൃഷി, തീറ്റപുല്*കൃഷി എന്നിവയിലും വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു.
    കോര്*പ്പറേഷന്* വിപണിയില്* എത്തിച്ച ഫാം ഹണി, വെര്*മി കമ്പോസ്റ്റ്, വെര്*മി വാഷ് എന്നിവ മാര്*ക്കറ്റ് കീഴടക്കി കഴിഞ്ഞു. കാലാകാലങ്ങളില്* റബ്ബര്* റീപ്ലാന്റിംഗ് പ്രവര്*ത്തനങ്ങള്* വഴി ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാണ് നൂതന കൃഷിരീതികള്* പരീക്ഷണാര്*ത്ഥം ആരംഭിച്ചതെന്നും, എന്നാല്* തുടങ്ങിയ സംരംഭങ്ങള്* എല്ലാം വന്*വിജയങ്ങള്* ആയി മാറിയതായും എം.ഡി. എല്*.ഷിബുകുമാര്* പറയുന്നു. വരുംവര്*ഷങ്ങളില്* ഹൈടെക് ഡയറിഫാം, ബഫല്ലോ ഫാം, പന്നി വളര്*ത്തല്* എന്നിവയും ആരംഭിക്കും. 2016-17 സാമ്പത്തിക വര്*ഷത്തില്* 2503.29 ലക്ഷം രൂപയുടെ വരുമാനം കോര്*പ്പറേഷന്* ഉണ്ടാക്കി. കോര്*പ്പറേഷന്* അധികവരുമാനം നേടുന്നതിലേക്കായി ഇടവിള കൃഷിയായി വിവിധയിനം വാഴകള്* (ഏകദേശം രണ്ട് ലക്ഷത്തോളം) നടുകയും അതില്* നിന്നും ആദായം ലഭ്യമായിക്കൊണ്ടിരിക്കുകയുമാണ് ഇന്ന്. ദിനവും ലോഡുകണക്കിന് വാഴക്കുലകളാണ് ഇവിടെ നിന്നും വിപണിയിലേക്ക് കൊണ്ടുപോകുന്നത്. കാര്*ഷിക സമൃദ്ധിയുടെ വസന്തം വിരിയുന്ന ഈ ഭൂപ്രദേശം ഫാം ടൂറിസത്തിന്റെ സാദ്ധ്യതകളും തേടുന്നുണ്ട്.
    വൈവിധ്യവല്*കൃതമായ കൃഷിയിലൂടെയും മറ്റും നിലവിലുള്ള കഛട 9001 9001 ക്വാളിറ്റി സര്*ട്ടിഫിക്കറ്റിനു പുറമെ പരിസ്ഥിതി സൗഹൃദ ഉല്*പാദന കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള കഛട 14001 സര്*ട്ടിഫിക്കേഷനും ഈ സ്ഥാപനത്തിന് ലഭ്യമാകും. വൈവിധ്യവല്*ക്കരണത്തിലൂടെ നഷ്ടകരമായി പ്രവര്*ത്തിക്കുന്ന ഒരു സര്*ക്കാര്* സ്ഥാപനത്തെ കൂട്ടായ്മയിലൂടെ എങ്ങനെ വിജയിപ്പിക്കാമെന്ന് തെളിയിക്കുകയാണ് സ്റ്റേറ്റ് ഫാമിങ് കോര്*പ്പറേഷന്*.
    ജൈവകൃഷിക്ക് വെര്*മി കമ്പോസ്റ്റും, വെര്*മിവാഷും
    റബ്ബര്* മുഖ്യവിളയായി കൃഷി ചെയ്തുവന്ന ഫാമിങ് കോര്*പ്പറേഷന്* വാഴ, അടയ്ക്ക, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷിയിലേക്ക് കൂടി തിരിഞ്ഞതോടെയാണ് പുതിയ സംരംഭമായി മണ്ണിര കമ്പോസ്റ്റ് വളവുമായി സംസ്ഥാന ഫാമിംങ് കോര്*പ്പറേഷന്* കാര്*ഷികവിപണിയില്* ഫാം വെര്*മിയും, വെര്*മിവാഷുമായി എത്തിയത്. ഫാമിങ് കോര്*പ്പറേഷന്*, കൃഷിവകുപ്പിന്റെ തന്നെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ആഗ്രോ ഇന്*ഡസ്ട്രീസ് കോര്*പ്പറേഷന്റെ സഹകരണത്തോടെയാണ് ജൈവകമ്പോസ്റ്റ് നിര്*മ്മാണം ആരംഭിച്ചത്. ഇതിന് കേന്ദ്രസര്*ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായവുമുണ്ട്.
    മുള്ളുമല എസ്റ്റേറ്റിലാണ് മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് പ്രവര്*ത്തിക്കുന്നത്. കോര്*പ്പറേഷന്റെ തന്നെ റബ്ബര്* തോട്ടത്തില്* നിന്ന് നീക്കം ചെയ്യുന്ന പുല്ലും ചാണകവും വാഴകളുടേയും മറ്റും അവശിഷ്ടങ്ങളും, പച്ചിലയും ഉപയോഗിച്ചാണ് ഇത് ഉത്പാദിപ്പിക്കുന്നത്. 40 ദിവസം കൊണ്ടാണ് അവശിഷ്ടങ്ങള്* ജൈവവളമായി മാറുന്നത്. ഉത്പാദിപ്പിക്കപ്പെട്ട ജൈവവളം കോര്*പ്പറേഷന്റെ ആവശ്യം കഴിഞ്ഞുള്ളതാണ് വിപണിയില്* വില്*ക്കുന്നത്. വെജിറ്റബിള്*സ് ആന്*ഡ് ഫ്രൂട്ട്*സ് പ്രമോഷന്* കൗണ്*സില്* പോലുള്ള കൃഷി വകുപ്പിന്റെ സ്ഥാപനങ്ങള്* വഴി ന്യായവിലയ്ക്ക് ജൈവകര്*ഷകര്*ക്ക് വിപണനം നടത്തുകയാണ് ഇപ്പോള്* ചെയ്യുന്നത്. മുള്ളുമലയ്ക്ക് പുറമെ മറ്റ് എസ്റ്റേറ്റുകളിലും ജൈവകമ്പോസ്റ്റ് യൂണിറ്റുകള്* ആരംഭിക്കുവാനും പദ്ധതിയുണ്ട്.
    കാടിനുള്ളില്* മത്സ്യവളര്*ത്തല്* കേന്ദ്രം
    കോര്*പ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റില്* വിവിധ ഇനങ്ങളിലുള്ള മത്സ്യങ്ങളെ വളര്*ത്തുവാനായി നാലു കുളങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കട്*ല, രോഹു, ഗ്രാസ്*കാര്*പ്പ്, കരിമീന്*, തിലോപ്പിയ ഇനങ്ങളിലെ മത്സ്യങ്ങള്* പുളച്ചുതിമര്*ക്കുന്ന കാഴ്ച ഇവിടെ എത്തുന്നവര്*ക്ക് കാണാം.
    ഫിഷറീസ് വകുപ്പിന്റെയും മത്സ്യകര്*ഷകവികസന ഏജന്*സിയുടേയും സഹായത്തോടെയാണ് ഇവിടെ ശുദ്ധജലമത്സ്യകൃഷി നടക്കുന്നത്. ഇവിടെ വളര്*ത്തുന്ന മത്സ്യങ്ങളുടെ രണ്ടു ഘട്ടത്തിലുള്ള വിളവെടുപ്പ് നടന്നു കഴിഞ്ഞു. ഇതിന് തീറ്റ നല്*കുവാനും, പരിപാലിക്കുവാനുമായി പ്രത്യേകം ജീവനക്കാരുമുണ്ട്.
    മധുരമൂറും ഫാം ഹണി
    റബ്ബറിന്*തോട്ടങ്ങള്*ക്കുള്ളില്* പെട്ടികള്* സ്ഥാപിച്ച് ശുദ്ധമായ തേന്* സംഭരിച്ച് വിപണനം നടത്തി ഫാമിങ് കോര്*പ്പറേഷന്* തേനീച്ച വളര്*ത്തല്* പദ്ധതിയ്ക്കും തുടക്കമിട്ടു.ആദ്യഘട്ടത്തില്* നാല് എസ്റ്റേറ്റുകളില്* ആയി 140 വീതം പെട്ടികളാണ് സ്ഥാപിച്ചത്.
    കഴിഞ്ഞ തേന്* ശേഖരണത്തില്* കാര്യമായ ആദായം ലഭ്യമായതോടെ കൂടുതല്* പെട്ടികള്* സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കോര്*പ്പറേഷന്*. ഇവിടെ നിന്നും ശേഖരിച്ച തേന്* 250,500, 1 കിലോ തൂക്കങ്ങളില്* കോര്*പ്പറേഷന്* ലേബലില്* ഫാംഹണി എന്ന പേരില്* വിപണിയില്* എത്തിക്കഴിഞ്ഞു.
    വന്യമൃഗങ്ങളില്* നിന്ന് രക്ഷതേടി ഫെന്*സിംഗ് വേലികളും ചെണ്ടകൊട്ടും
    വനമേഖലയായതിനാല്* പ്രതികൂല സാഹചര്യങ്ങളെ നേരിടാന്* ഫെന്*സിംഗ് വേലികളും, കാട്ടാനകളേയും കാട്ടുപന്നികളേയും അകറ്റാന്* ചെണ്ടകൊട്ടുംമൊക്കെ ഇവിടെ അരങ്ങേറുന്നു. വന മദ്ധ്യത്ത് 200 ഹെക്ടറോളം വരുന്ന സ്ഥലത്തെ വാഴ, തെങ്ങ്, കമുക് തുടങ്ങി മറ്റു ചെറുകൃഷികളും സംരക്ഷിക്കാന്* ഇത്തരം സുരക്ഷാ വേലികളും, ചെണ്ടകൊട്ടും ആവശ്യമെന്നും ഇവിടുത്തെ തൊഴിലാളികള്* പറയുന്നു.
    ആനയും കേഴകളും, കാട്ടുപന്നിയും, മയിലും, കാട്ടുപോത്തുകളും സദാ വ്യാപരിക്കുന്ന കാട്ടുപ്രദേശത്ത് വാഴകൃഷി എന്നത് ദുഷ്*കരമാണ്. എന്നാല്* വാഴയിലെ നാടന്* ഇനങ്ങളായ ഞാലിപ്പൂവന്*, ഏത്തന്*, റോബസ്റ്റ, കദളി, കപ്പ എന്നിങ്ങനെ ഇവിടെ ഉണ്ടാകുന്ന വാഴക്കുലകള്* ഇന്ന് വിപണിയില്* ഏറെ പ്രിയങ്കരമായി മാറിക്കഴിഞ്ഞു. മലമടക്കുകളില്* തെങ്ങും വാഴയും റബ്ബറും ഇടതൂര്*ന്നു വളര്*ന്നു നില്*ക്കുന്ന കാഴ്ച നയനമനോഹരമാണ്. എസ്റ്റേറ്റുകളിലൂടെയുള്ള നീര്*ച്ചോലകളും മറ്റും കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നു.
    അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് തീറ്റപ്പുല്ലും വളരുന്നു. പ്രത്യേക ചെലവുകളോ, പരിചരണമോ ആവശ്യമില്ലാത്ത തീറ്റപുല്* വളര്*ത്തല്* ഏറെ ആദായം നല്*കുന്നതായും, ഒരിക്കല്* വിതച്ചുപരിപാലിച്ചാല്* വര്*ഷങ്ങളോളം വിളവെടുക്കാം. കാര്യമായ കീടബാധയില്ല. നമ്മുടെ കാലാവസ്ഥയുമായി ഇണങ്ങുന്ന കൃഷിയാണ് എന്നതിനാലും ഉയര്*ന്ന ഉത്പാദനമാണ് ഇവിടെ നിന്നും ഉണ്ടാകുന്നത്.
    വനനടുവില്* പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് വൈവിധ്യവത്കരണത്തിലൂടെ നഷ്ടത്തില്* ആയിരുന്ന സ്ഥാപനത്തെ ലാഭത്തിലാക്കിയ കഥയാണ് സ്റ്റേറ്റ് ഫാമിങ് കോര്*പ്പറേഷന് പറയുവാനുള്ളത്. കേരളത്തില്* ലാഭകരമായ രീതിയില്* പ്രവര്*ത്തിക്കുന്ന എട്ടു പൊതുമേഖലാ സ്ഥാപനങ്ങളില്* ഒന്നാണ് ഇന്ന് ഫാമിങ് കോര്*പ്പറേഷന്*.

  3. #493
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    നന്മയുടെ മരുന്നുമരം

    പച്ചപ്പു നിറഞ്ഞ വളപ്പില്* വീശുന്ന കാറ്റില്* എണ്ണയുടേയും തൈലത്തിന്റേയും ഗന്ധം പരക്കുന്നു. ഇവിടുത്തെ മണ്ണില്* വേരാഴ്ന്നു നില്*ക്കുന്ന ഓരോ മരവും മരുന്നാണ്. തൊലിയിലും ഇലയിലും വേരിലും പൂവിലും മരുന്നുകളും മറുമരുന്നുകളുമുണ്ട്. നിരവധി പ്രശ്*നങ്ങള്*ക്ക് പ്രകൃതി എന്ന വൈദ്യന്* കുറിച്ചിട്ടിരിക്കുന്ന മരുന്നാണ് ഓരോ മരവുമെന്ന് ഇവിടെ നിന്നാല്* മനസ്സിലാവും. അതു കൊണ്ടു തന്നെ ഒരു മരത്തില്* കുറിച്ചു വെച്ചിരിക്കുന്നു,വിഷ വൃക്ഷോപി സംവര്*ധ്യ സ്വയം ഛേത്തൃ മസാമ്പൃതംമഴു വയ്ക്കരുതാരും മരമതു വിഷമായാല്*പ്പോലും എന്നര്*ഥം.
    ആയുര്*വേദത്തിന്റെ കുലദൈവമായ ധന്വന്തരിയെ നമിച്ചേ ഇനി മുന്നോട്ടുള്ളൂ. തൃശ്ശൂരിലെ കുട്ടനെല്ലൂരിലുള്ള ഔഷധിയുടെ ആസ്ഥാനത്ത് ധന്വന്തരിയുടെ ഈ പ്രതിഷ്ഠ അനുഗ്രഹമാണ്. ഒരു പക്ഷേ, ആ അനുഗ്രഹം കൊണ്ടു കൂടിയാവാം കേരളത്തിലെ പോതുമേഖലാ സ്ഥാപനങ്ങളില്* ഔഷധി ഇപ്പോഴും തലയുയര്*ത്തിത്തന്നെ നില്*ക്കുന്നത്. ലാഭത്തിന്റെ അമ്പരപ്പിക്കുന്ന കോടിക്കണക്കുകളില്ല, പക്ഷേ, ആയുര്*വേദ മരുന്നു നിര്*മാണത്തിലും വിതരണത്തിലും ഇന്ത്യയിലാകെ നിറഞ്ഞു നില്*ക്കുന്ന നാമമായി ഔഷധി വളര്*ന്നു കഴിഞ്ഞു. ഈ മരുന്നു മരം മണ്ണില്* ആഴത്തില്* വേരോടിച്ചു കഴിഞ്ഞു. ഇനി കാലത്തിനൊത്ത് പന്തലിക്കണം. അതിനുള്ള തയാറെടുപ്പിലാണ് ഔഷധി.
    കൊച്ചി രാജാവായിരുന്ന, മിടുക്കന്* തമ്പുരാന്* എന്നു കൂടി വിളിപ്പേരുള്ള, വിഷവൈദ്യത്തില്* പ്രാവീണ്യം നേടിയിരുന്ന, സംസ്*കൃത പണ്ഡിതനായിരുന്ന കേരള വര്*മ ആറാമനാല്* സ്ഥാപിതം എന്ന ഭൂതകാലത്തില്* നിന്ന് എത്രയോ അകലെയാണിപ്പോള്* ഔഷധി.
    കുട്ടനെല്ലൂരിലും കണ്ണൂരിലെ പരിയാരത്തും മരുന്നു നിര്*മാണ ഫാക്ടറികള്*. പരിയാരത്തും പത്തനാപുരത്തും തിരുവനന്തപുരത്തെ ആരോഗ്യ ഭവനിലും നേരിട്ടുള്ള വിതരണ സംവിധാനം.
    ധന്വന്തരി പ്രതിഷ്ഠ

    നിര്*മാണ, വിതരണ ശൃംഖല

    കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി ഏജന്*സികള്* മുഖാന്തിരമുള്ള വിതരണ ശൃംഖല വേറെ. പരമ്പരാഗതവും ഗവേഷണത്തിലൂടെ വികസിപ്പിച്ചതുമായ 450 ഇനം ആയുര്*വേദ ഉത്പന്നങ്ങളാണ് ഔഷധി വിപണിയില്* എത്തിക്കുന്നത്. കഷായവും അരിഷ്ടവും തൈലവും എണ്ണയും മുതല്* കൊതുകു നിവാരണിയും മുഖകാന്തിക്കുള്ള ഫേസ്പായ്ക്കും വരെയുണ്ട് ഔഷധിയുടെ മരുന്നുശേഖരത്തില്*. ഇതില്* ഇരുപത്താറ് ഉത്പന്നങ്ങള്* പേറ്റന്റ് നേടിയവയാണ്.
    സര്*ക്കാര്* നേരിട്ടു നടത്തുന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്* നടത്തുന്നതുമെല്ലാം ഉള്*പ്പെടെ കേരളത്തിലെ ആയുര്*വേദ ആശുപത്രികളില്* വിതരണം ചെയ്യുന്നത് ഔഷധിയുടെ മരുന്നുകള്* മാത്രമാണ്. മധ്യപ്രദേശ്, ദല്*ഹി, ഛത്തീസ്ഗഡ്, പോണ്ടിച്ചേരി, രാജസ്ഥാന്*, ഒറീസ തുടങ്ങി പതിനേഴു സംസ്ഥാനങ്ങളിലെ സര്*ക്കാര്* ആശുപത്രികളിലും മരുന്നെത്തിക്കുന്നത് ഔഷധി തന്നെ.
    കര്*ണാടകത്തില്* നിന്ന് നേരിട്ട് പന്ത്രണ്ടു കോടിയുടെ കരാര്* ലഭിച്ചിരിക്കുന്നു. ഔഷധിയുടെ ചരിത്രത്തില്*ത്തന്നെ ആദ്യമാണിത്. കേന്ദ്ര സര്*ക്കാര്* സ്ഥാപനങ്ങള്*ക്ക് മരുന്നുകള്* ഔഷധിയില്* നിന്നു നേരിട്ടു വാങ്ങാവുന്നതാണ്. ഇക്കാര്യത്തില്* കേന്ദ്ര ആയുഷ് വകുപ്പിന്റെ സഹകരണത്തോടെ ശ്രമം തുടരുകയാണ്. വിദേശത്തും സാധ്യതകള്* ഏറെയാണ്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്* ചില തടസ്സങ്ങളുയര്*ത്തുന്നുണ്ട്. ഇതിനെ അതിജീവിക്കുക അത്ര എളുപ്പമല്ല. ഭാവിയില്* ഈ സാധ്യത കൂടി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്*ക്കും ഔഷധി തുടക്കമിട്ടു കഴിഞ്ഞു.
    നിരവധി വമ്പന്* കമ്പനികളുടെ സാന്നിധ്യമുണ്ട് ഈ രംഗത്ത്. ആയുര്*വേദ മരുന്നുകള്* മാത്രമല്ല, ഭക്ഷ്യോത്പന്നങ്ങളും വിപണിയില്* എത്തിക്കുന്നവര്*. അച്ചടി, ദൃശ്യ മാധ്യമങ്ങളില്* കോടിക്കണക്കിനു രൂപ മുടക്കി പരസ്യം നല്*കി അതിനിരട്ടിക്കോടികള്* തിരിച്ചു പിടിക്കുന്നവര്*. അവരോടു മത്സരിക്കുന്നില്ല ഔഷധി. ഒരു പക്ഷേ, ഔഷധിയുടെ മരുന്നുകള്* ഉപയോഗിക്കുന്ന ഓരോരുത്തരും ബ്രാന്*ഡ് അമ്പാസഡര്*മാരായി മാറുന്നു. ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണങ്ങളെക്കുറിച്ച് അവര്* മറ്റുള്ളവരോടു പറയുന്നു. തലവേദനയ്ക്ക് പാരാസെറ്റമോളിനേക്കാള്* ഗുണം ചെയ്യും ഔഷധിയുടെ സുദര്*ശനം ഗുളികയെന്നു അനുഭവസ്ഥര്* പറയുന്നു.
    വിട്ടുവീഴ്ചയില്ലാത്ത സാമൂഹ്യപ്രതിബദ്ധത

    ഔഷധി എംഡി കെ.വി. ഉത്തമന്*

    ഇതൊക്കെ ശരിതന്നെ. എന്നാല്* വമ്പന്* കുത്തകകളോടു പിടിച്ചു നില്*ക്കാന്* മാര്*ക്കറ്റിങ്ങില്* കാര്യമായ മാറ്റങ്ങള്* വരുത്തേണ്ടതല്ലേ എന്നു ചോദിക്കുമ്പോള്*, അതെ എന്നു തന്നെയാണ് ഔഷധി മാനേജിങ് ഡയറക്ടര്* കെ.വി. ഉത്തമന്* നല്*കുന്ന ഉത്തരം. എന്നാല്* അക്കാര്യത്തില്* അദ്ദേഹത്തിന്റെ വിശദീകരണം കൂടി കേള്*ക്കണം.
    പരസ്യങ്ങള്*ക്കും മറ്റുമായി കോടിക്കണക്കിനു രൂപ ചെലവഴിച്ച്, അതിനേക്കാള്* കോടികള്* തിരിച്ചു പിടിക്കുന്ന തന്ത്രം ഔഷധിക്ക് സ്വീകരിക്കാന്* കഴിയില്ല. ആയുര്*വേദ നിര്*മാണവും വിതരണവും എന്നതിനപ്പുറം ഏറെ പ്രാധാന്യത്തോടെ സാമൂഹ്യപ്രതിബദ്ധമായ കടമ കൂടി നിര്*വഹിക്കാനുണ്ട്.
    ആയുര്*വേദ ആശുപത്രികളില്* ചികിത്സക്കായി എത്തുന്ന സാധാരണക്കാരായ രോഗികള്* എപ്പോഴും ഔഷധിയുടെ കാഴ്ചയിലുണ്ട്. അവര്*ക്ക് താങ്ങാവുന്നതിനപ്പുറം വില ഈടാക്കാന്* കഴിയില്ല. മാത്രമല്ല, ആയുര്*വേദ മരുന്നുകളുടെ വിലനിയന്ത്രണവും ഔഷധിയുടെ ഉത്തരവാദിത്തവുമാണ്. ഇത്തരം കടമകള്* ഏറ്റെടുക്കുമ്പോള്* വമ്പന്* കുത്തകകളോടു മത്സരിക്കാനോ പരസ്യത്തിനായി കോടികള്* മുടക്കാനോ കഴിയില്ല. ഔഷധങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്* ഒരു വീട്ടുവീഴ്ചയും വരുത്താനുമില്ല, ഉത്തമന്* പറയുന്നു.
    കാലത്തിനനുസരിച്ചുള്ള മാറ്റത്തെക്കുറിച്ച് മറ്റു ചില ആശയങ്ങളാണ് ഇന്ത്യന്* ഫോറസ്റ്റ് സര്*വീസില്* നിന്ന് ഔഷധിയെ നയിക്കാനെത്തിയ ഉത്തമന്* മുന്നോട്ടു വയ്ക്കുന്നത്. പാരമ്പര്യ, ഗോത്ര, നാട്ടു വൈദ്യരീതികളെ ആധുനികകാലവുമായി ബന്ധപ്പെടുത്താനുള്ള നീക്കമാണ് അതിലൊന്ന്. വിഷചികിത്സയടക്കം അമൂല്യമായ ഈ ചികിത്സാരീതികള്* സംരക്ഷിക്കപ്പെടേണ്ടതാണ്. ഇവ അന്യം നിന്നു പോകാനാണ് സാധ്യത. ഈ സമ്പ്രദായങ്ങളെ എങ്ങനെ ഔഷധിയുടെ പ്രവര്*ത്തന പരിധിയില്* ഉള്*ക്കൊള്ളിക്കാനാവുമെന്ന ചര്*ച്ച സജീവമാണ്.
    ഔഷധ സസ്യകൃഷിക്കുള്ള പ്രോത്സാഹനം

    പച്ചമരുന്നുകള്* കിട്ടാനുള്ള പ്രധാനമാര്*ഗമായ വനമേഖലയെ പരമാവധി പ്രയോജനപ്പെടുത്താനുള്ള വിപുലമായ പദ്ധതിയാണ് മറ്റൊന്ന്. കാട്ടില്* കയറി മരുന്നു ശേഖരിക്കുന്നതിന് തടസ്സങ്ങള്* ഏറെയാണ്. വനവാസികളെക്കൂടി ഉള്*പ്പെടുത്തുന്ന പദ്ധതിയാണ് ആവിഷ്*കരിക്കുന്നത്. വനസംരക്ഷണ സമിതികള്*ക്ക് വലിയ പങ്കു വഹിക്കാനുണ്ട്.
    പച്ചമരുന്നുകള്* വനസംരക്ഷണ സമിതികളില്* നിന്നു നേരിട്ടു സ്വീകരിക്കാന്* ഔഷധി തയാറാണ്. ആവശ്യം അതിനേക്കാള്* ഏറെയാണ്. അതു കൊണ്ടാണ് ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കാന്* ഔഷധി തയാറെടുക്കുന്നത്. വനം വകുപ്പുമായി ധാരണയായിക്കഴിഞ്ഞു. പത്ത് വനവാസിമേഖലകളില്* ഔഷധ സസ്യകൃഷിക്കുള്ള സഹായം ഔഷധി നല്*കുന്ന പദ്ധതിയാണിത്. ഒരു ഉത്പന്നം നിര്*മിക്കാന്* ആവശ്യമായ വസ്തുക്കള്* ഏത് സമൂഹത്തില്* നിന്ന് സ്വീകരിക്കുന്നോ ആ സമൂഹത്തിന് അതിന്റെ പ്രയോജനം ലഭിക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി, ഉത്തമന്* വിശദീകരിക്കുന്നു.
    ചികിത്സാരംഗത്തു കൂടി ശ്രദ്ധ പതിപ്പിക്കണമെങ്കില്* വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമാണ്. എന്നാല്* തൃശ്ശൂരിലെ പഞ്ചകര്*മ ആശുപത്രിയെ വിപുലപ്പെടുത്താനുള്ള പ്രവര്*ത്തനങ്ങള്* പൂര്*ത്തിയായിക്കഴിഞ്ഞു. അമ്പതു പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വിദേശത്തു നിന്ന് ആയുര്*വേദ ചികിത്സക്കായി എത്തുന്നവര്*ക്ക് ഇവിടെ പ്രത്യേക സൗകര്യങ്ങള്* ഒരുക്കിയിട്ടുണ്ട്. ആയുര്*വേദ ടൂറിസത്തിന്റെ സാധ്യതകള്* പ്രയോജനപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.
    ഔഷധി ചെയര്*മാന്* കെ.ആര്*. വിശ്വംഭരന്*

    ആയുര്*വേദരംഗത്ത് ലോകോത്തര നിലവാരം 2020ഓടെ കൈവരിക്കുക എന്നു ലക്ഷ്യമിട്ടാണ് പ്രവര്*ത്തിക്കുന്നതെന്ന് ഔഷധി ചെയര്*മാന്* കെ.ആര്*. വിശ്വംഭരന്* പറയുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത നിലനിര്*ത്തിക്കൊണ്ടു മാത്രമേ ഈ പ്രവര്*ത്തനങ്ങള്* മുന്നോട്ടു കൊണ്ടു പോകാനാവൂ. ക്യാന്*സര്*, ഓട്ടിസം തുടങ്ങിയ രോഗങ്ങള്*ക്ക് എങ്ങിനെ ആയുര്*വേദത്തിലൂടെ ആശ്വാസം നല്*കാനാവുമെന്ന കാര്യത്തില്* ഗവേഷണം തുടരുന്നുണ്ട്. ഇതിനെല്ലാമിടയിലും ആയുര്*വേദം മികച്ച ജീവിതരീതി കൂടിയാണെന്ന തരത്തിലുള്ള അവബോധവും സമൂഹത്തില്* ഉണ്ടാവേണ്ടതുണ്ട്. മരുന്നു നിര്*മിക്കുക, വിതരണം ചെയ്യുക എന്നിവയില്* മാത്രമല്ല ആയുര്*വേദത്തിന്റെ സമഗ്രമായ വികസനത്തില്* ഔഷധിക്ക് ഏറെക്കാര്യങ്ങള്* ചെയ്യാനുണ്ട്. വ്യവസായം എന്ന നിലയില്* മുന്നേറ്റത്തിനു ശ്രമിക്കുമ്പോള്*ത്തന്നെ സമൂഹത്തോടുള്ള കടമയും മറക്കില്ല, വിശ്വംഭരന്* പറയുന്നു.
    ആയുര്*വേദ സസ്യസമ്പത്തിന്റെ സംരക്ഷണം

    ദേശീയ പരിസ്ഥിതി ദിനത്തില്* മറ്റൊരു പ്രവര്*ത്തനത്തിനു കൂടി തുടക്കമിട്ടു ഔഷധി. രണ്ടരലക്ഷം വൃക്ഷത്തൈകളാണ് ഔഷധിയുടെ നേതൃത്വത്തില്* നട്ടത്. കുട്ടനെല്ലൂരിലെ ഔഷധി ആസ്ഥാനത്തെ ഒന്നരകിലോമീറ്റര്* വളപ്പിന്റെ അതിര്*ത്തിയില്* ഔഷധസസ്യവേലി എന്ന ആശയം യാഥാര്*ഥ്യമാക്കാനുള്ള പ്രവര്*ത്തനവും ആരംഭിച്ചു.
    പറമ്പുകളുടെ അതിര്*ത്തിയില്* വേലിക്കെട്ടുകള്* മാത്രമുണ്ടായിരുന്ന കാലത്തെക്കൂടി ഓര്*മിപ്പിക്കും ഈ ഔഷധസസ്യവേലിയെന്നു പറയുന്നു എംഡി ഉത്തമന്*. ഔഷധസസ്യങ്ങള്* വച്ചു പിടിപ്പിച്ച് ഒരു വേലി നിര്*മിക്കുകയാണിവിടെ. ആയുര്*വേദ സസ്യസമ്പത്ത് സംരക്ഷണം എന്ന വലിയ ദൗത്യം കൂടിയാണ് ഏറ്റെടുക്കുന്നതെന്നും ഉത്തമന്* കൂട്ടിച്ചേര്*ത്തു.
    പരിയാരത്ത് വിപുലമായ ഔഷധ സസ്യ ഉദ്യാനം ഈ മാസം 24ന് ഉദ്ഘാടനം ചെയ്യുകയാണ്. ഔഷധസസ്യങ്ങളുടെ വിപുലമായ ലോകം പരിചയപ്പെടുത്താനാണിത്. ഇവിടെയെത്തുന്ന കുട്ടികള്*ക്ക് ഒരു ചെടിയും ചെടികളുടെ ഔഷധപ്രാധാന്യവും ആ ചെടിയില്* നിന്ന് നിര്*മിക്കുന്ന മരുന്നിനെക്കുറിച്ചും വിശദീകരിക്കുന്ന പുസ്തകവും നല്*കും. പ്ലാന്റ് ആന്*ഡ് എ ബുക് എന്ന ഈ പദ്ധതി പുതുതലമുറയെ ആയുര്*വേദത്തിന്റെ പ്രാധാന്യത്തിനൊപ്പം ഔഷധി എന്ന പ്രസ്ഥാനത്തെക്കുറിച്ചും അറിയിക്കാന്* സഹായിക്കും.
    ഗുണമേന്മയില്* വിട്ടു വീഴ്ചയില്ലാത്ത ഔഷധനിര്*മാണം, മിതമായ വിലയില്* വിതരണം എന്നീ കേന്ദ്രീകൃത ലക്ഷ്യങ്ങളില്* അടിയുറച്ചു തന്നെ വയോജനങ്ങള്*ക്കുള്ള സാമൂഹ്യസുരക്ഷാ പദ്ധതിയടക്കമുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള ദൗത്യങ്ങള്* ഏറ്റെടുത്ത് ഔഷധി എന്ന പ്രസ്ഥാനം പ്രയാണം തുടരുകയാണ്.

  4. #494
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    ഗിനിക്കോഴികളുടെ പരിപാലനം



    ടുത്ത കാലത്തായി കേരളത്തില്* പ്രചുരപ്രചാരം നേടിയിട്ടുള്ള ഒന്നാണ് ഗിനിക്കോഴി വളര്*ത്തല്*. ഗിനിക്കോഴികളെ ഇറച്ചിക്കും മുട്ടക്കും അലങ്കാരത്തിനും വേണ്ടി വളര്*ത്തിവരുന്നു. പടിഞ്ഞാറെ ആഫ്രിക്കയിലെ 'ഗിനിയ' എന്ന രാജ്യമാണ് ഇവയുടെ ഉത്ഭവസ്ഥലം. അതുകൊണ്ടാണിവയെ ഗിനിക്കോഴികള്* എന്ന് വിളിക്കുന്നത്. കോഴികളെ അപേക്ഷിച്ച് കൂടുതല്* രോഗപ്രതിരോധശക്തിയും ശരീര സൗന്ദര്യവും കാരണം മലയാളിക്ക് ഇത് കൂടുതല്* ഹിതകരമാകുന്നു.
    പ്രത്യേകതകള്*
    പട്ടുപോലെ മൃദുവായ ഉടലില്* കറുപ്പ് നിറത്തില്* വെളുത്ത പുള്ളികള്* കാണാം. തലയില്* ഉന്തിനില്*ക്കുന്ന അസ്ഥികൊണ്ടുള്ള തൊപ്പിയും, ചുണ്ടിന്റെ ഇരുവശങ്ങളില്* കാണുന്ന ചുവന്ന താടയും ഇവയുടെ പ്രത്യേകതകളാണ്. തലയിലും കഴുത്തിലെ ആദ്യഭാഗത്തും തൂവലുകളില്ല. അപരിചിതരെ കാണുമ്പോഴോ ഭയപ്പാടുണ്ടാകുമ്പോഴോ ഇവ ഉറക്കെ ശബ്ദം പുറപ്പെടുവിക്കുന്നു. ഈ ശബ്ദം പാമ്പിനും പരുന്തുകള്*ക്കും ഭയമുളവാക്കുന്നതാണ്.
    പരിപാലനം
    ഗിനിക്കോഴികള്* തുറസ്സായ സ്ഥലത്ത് സഞ്ചരിക്കാന്* ഇഷ്ടപ്പെടുന്നതുകൊണ്ട് അവയെ തുറന്നുവിട്ട് വളര്*ത്തുന്നതാണ് നല്ലത്. പക്ഷേ, ചെറുപ്രായത്തില്* പറവകള്*, മറ്റു ജന്തുക്കള്* എന്നിവയില്*നിന്നും രക്ഷിക്കണം. അപരിചിതമായ പരിതസ്ഥിതിയുമായി ഇണങ്ങിപ്പോകാന്* വിഷമമുള്ളതുകൊണ്ട് മുട്ടവാങ്ങി അടവെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്നതാണ് ഉത്തമം. മുട്ട വിരിയിക്കാന്* പൊരുന്നുള്ള സാധാരണ പിടക്കോഴികളെ ഉപയോഗിക്കാം. വിരിയാന്* 26 ദിവസം വേണം.
    കുഞ്ഞുങ്ങളുടെ കൊക്ക് വളരെ ചെറുതായതുകൊണ്ട് തീറ്റ കൂടെക്കൂടെ അല്*പ്പാല്*പ്പം കൊടുക്കാം. പുഴുങ്ങിയ കോഴിമുട്ട, റൊട്ടി, പാല്*, തൈര് എന്നിവ തുടക്കത്തില്* കൊടുക്കാവുന്നതാണ്. പിന്നീട് പച്ചിലകള്*, ഉള്ളി, ധാന്യപ്പൊടി, തവിട് എന്നിവ നല്*കാം. ഉറുമ്പിന്* മുട്ട ഇവക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പൂവനും പിടയും തമ്മില്* കാഴ്ചയില്* വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരം കൊണ്ട് പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്*മാര്*ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില്* വായുസഞ്ചാരമുള്ള ഒരു കൂട്ടില്* വേണം ഗിനിക്കോഴികളെ അടച്ചിടാന്*. മുതിര്*ന്ന ഗിനിക്കോഴികള്*ക്ക് വളരെ കുറച്ച് തീറ്റ മതി. പൂര്*ണ വളര്*ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും.

    കൂട്ടില്* പിടകള്*ക്ക് മുട്ടയിടാന്* പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്ത് മാറ്റണം. നാടന്* ഇനം ഒമ്പത് മാസത്തോളം പ്രായമാകുമ്പോള്* മുട്ടയിടുന്നു. ഒരു സീസണില്* 100 മുട്ടകള്* വരെ ഇടുന്നു. മുട്ടക്ക് നാല്*പ്പത് ഗ്രാമോളം ഭാരം കാണും. തൂവെള്ളയില്* അല്*പ്പം തവിട്ട് നിറത്തിന്റെ പരിവേശം ഈ മുട്ടകളുടെ പ്രത്യേകതയാണ്. ഗിനിക്കോഴി മുട്ട ആസ്തമ രോഗത്തിന് പ്രതിവിധിയായി ചിലര്* ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴികളുടെ മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ടവും സുഗന്ധമുള്ളതുമാണ്.



  5. #495
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കടല്* കടക്കുന്ന കടലവിശേഷങ്ങളുമായി ഓണാട്ടുകര

    ജൈവരാസവളങ്ങള്* സമ്മിശ്രമാക്കിയുള്ള കൃഷി ഏക്കറിന് 600 കിലോഗ്രാം കുമ്മായപ്രയോഗത്തിലാണ് തുടക്കം.









    കടല കൊറിച്ചിരുന്ന് കാര്യം പറയാത്ത മലയാളികളുണ്ടാവില്ല. അപ്പോഴും കടല ഏതോ മറുനാട്ടില്*നിന്ന് വരുന്നതാണെന്ന ധാരണയില്* നാം നാട്ടുവര്*ത്തമാനം പറഞ്ഞ് തിരിച്ചുപോകുന്നു. എന്നാല്* ഒരുകാലത്ത് നമ്മുടെ ഓണാട്ടുകരയിലും പാലക്കാടന്* അതിര്*ത്തികളിലുമൊക്കെ സുലഭമായി വിളഞ്ഞ കടലയെ മറക്കാനാവില്ല. ആ പാരമ്പര്യം വീണ്ടെടുക്കാന്* ഇതാ ഓണാട്ടുകരക്കാര്* തയ്യാറായിക്കഴിഞ്ഞു. രണ്ട് ടണ്ണോളം കടല വിളവെടുത്ത കൊയ്ത്തുത്സവത്തിന്റെ തിമര്*പ്പിലാണ് ഇന്ന് കൊല്ലം ഓണാട്ടുകര.
    കൊല്ലത്തെ കുലശേഖരപുരം പഞ്ചായത്തില്* പുന്നക്കുളത്തെ 14 ഏക്കറിലായിരുന്നു കപ്പലണ്ടി അഥവാ കടലകൃഷിക്കുള്ള അരങ്ങൊരുങ്ങിയത്. പഞ്ചായത്തംഗം ജുമൈലത്ത് ബീവിയുടെ നേതൃത്വത്തില്* ഗ്രാമജ്യോതി എന്ന് പേരിട്ട 15 അംഗ വനിതാസംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൃഷി. ജൈവരാസവളങ്ങള്* സമ്മിശ്രമാക്കിയുള്ള കൃഷി ഏക്കറിന് 600 കിലോഗ്രാം കുമ്മായപ്രയോഗത്തിലാണ് തുടക്കം.
    മണ്ണിന്റെ പുളിപ്പ് മാറുവാനും കാല്*സ്യം ഏറെ വേണ്ട കപ്പലണ്ടിത്തോടിനുമാണ് ഇത്. 90 മുതല്* 110 ദിവസം വരെയാണ് കപ്പലണ്ടിയുടെ വിളവെടുപ്പുകാലം. ജൈവവളമായി ഏക്കറിന് 800 കിലോഗ്രാം ഉണക്കച്ചാണകപ്പൊടി നന്നായി മണ്ണിളക്കി ഒരടിവീതിയില്* വാരംകോരി, വരികള്* തമ്മില്* രണ്ടരയടി അകലവും തടങ്ങള്* തമ്മില്* 20 സെന്റിമീറ്റര്* അകലവുമാണ് നടീല്* രീതി.
    വ്യാപാരികളില്*നിന്ന് വാങ്ങിയ പച്ചക്കപ്പലണ്ടി തോടുപൊട്ടിച്ച് നേരിയ സ്യൂഡോമോണസ് ലായനിയില്* മുക്കിവെച്ച് പിറ്റേദിവസമാണ് നടീല്*. ഒരു വിരല്* താഴ്ചയില്* പച്ചക്കപ്പലണ്ടി മൂന്നെണ്ണം വീതം നടും. രണ്ടാഴ്ചയില്* ഇല വിരിയുന്ന കപ്പലണ്ടിച്ചെടിക്ക് ഫോസ്ഫറസ് കൂടുതല്* വേണം. ഏക്കറിന് മൂന്നു ചാക്ക് രാജ്*ഫോസും ഒരുചാക്ക് ചാരവും ചേര്*ത്താല്* വളംചേര്*ക്കല്* പൂര്*ണമാവും.
    തണ്ടില്* മഞ്ഞപ്പൂക്കള്* പൊടിച്ചുവരുന്ന 40ാംപക്കം തണ്ട് താഴ്ത്തി തടത്തിലെത്തിച്ച് മുകളില്* മണ്ണിടുന്നതോടെ മണ്ണിനടിയില്* കപ്പലണ്ടി വിരിഞ്ഞിറങ്ങാന്* തുടങ്ങും. 45ാം പക്കം ഈ വിളവ് തുടങ്ങിയാല്*പ്പിന്നെ മണ്ണ് അനക്കാന്* പാടില്ല. ഒരു മൂട്ടില്*നിന്ന് മുക്കാല്* കിലോ എന്നതാണ് കണക്ക്. ഒരു കിലോ കപ്പലണ്ടിയെത്താന്* നാല് ചെടികള്* വേണം. ഓണാട്ടുകരയിലെ വിളവ് നൂറുമേനിയായി. ഒരു പതിറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഓണാട്ടുകരയിലെ കടലപ്പെരുമ കടല്* കടന്നുപോകുന്നത്.
    വിളവെടുക്കാന്* വിപണിയില്*നിന്നും ആളുകള്* നേരിട്ടെത്തി. കിലോയ്ക്ക് 90 രൂപയ്ക്കാണ് ഇത്തവണ കടല വിറ്റത്. മികച്ച അളവില്* മാംസ്യവും (52%) ഇരുമ്പും (25%) നാരുകളും (36%) അടങ്ങിയ കപ്പലണ്ടി ഹൃദ്രോഗങ്ങള്*ക്ക് ഉതകുന്ന പൊട്ടാസ്യത്തിനാലും പൈരിഡോക്*സിന്* എന്ന ബി ജീവകത്താലും സമ്പന്നമാണ്. കപ്പലണ്ടിച്ചെടികളുടെ ഇല മികച്ച കാലിത്തീറ്റയാണുതാനും. തുടര്*കൃഷിക്ക് ഉതകുന്ന രീതിയില്* ജൈവവളമായും ഇല മണ്ണില്* ചേര്*ക്കാം.
    ഇനിമുതല്* എല്ലാ വര്*ഷവും വിളവെടുപ്പുണ്ട്. കൃഷിക്ക് സീസണില്ല എന്നതാണ് കപ്പലണ്ടിയുടെ നേട്ടം. ജൈവവളം മാത്രം ചേര്*ത്താലും വിളയുന്ന ഈ കൃഷിയിലൂടെ ഓണാട്ടുകരയുടെ പെരുമ വീണ്ടെടുക്കാനാണ് ശ്രമം. ഗ്രാമജ്യോതി കാര്*ഷികസംഘടനയ്ക്ക് സാങ്കേതികനേതൃത്വം നല്*കുന്ന കൃഷി ഓഫീസര്* ബിനീഷ് പറഞ്ഞു.

  6. #496
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ബുദ്ധന്റെ രൂപത്തിലുള്ള സബര്*ജെല്ലി പഴം തട്ടിപ്പോ? യാഥാര്*ത്ഥ്യം പുറത്തായി

    courtesy: SWNS.com

    ചൈനയിലെ ജിയാങ്*സുവിലെത്തിയാണ് ബുദ്ധന്റെ രൂപത്തിലുള്ള സബര്*ജെല്ലി വിളഞ്ഞ് കിടക്കുന്നത് കാണാം. ജിയാങ്*സുവിലെ പഴക്കടകളിലും ഈ രൂപത്തിലുള്ള പഴങ്ങള്* കാണാം. എന്നാല്* ഇത് എങ്ങനെ സംഭവിക്കുന്നു. എന്നതാണ് രസകരം. ചൈനയിലെ ഒരു പഴങ്ങളുടെ കമ്പനിയാണ് ഈ ബുദ്ധരൂപത്തിലുള്ള സബര്*ജെല്ലിയുടെ പിന്നില്* പ്രവര്*ത്തിക്കുന്നത്. നിങ്ങള്* മുന്*പ് കണ്ടിട്ടില്ലാത്ത തരം പഴങ്ങള്* എന്നാണ് ഇവര്* തന്നെ പറയുന്നത്.
    courtesy: SWNS.com

    ബുദ്ധരൂപത്തിലുള്ള സബര്*ജെല്ലി മാത്രമല്ല, ഹൃദയത്തിന്റെ ആകൃതിയിലുള്ള വെള്ളരിക്ക, ഹൃദയത്തിന്റെ ആകൃതിയിലുള്ള ആപ്പിള്*, ചതുരത്തിലുള്ള ആപ്പിള്*, സ്റ്ററിന്റെ രൂപത്തിലുള്ള വെള്ളരിക്ക എന്നിങ്ങനെ പല വിധ രീതിയിലുള്ള പച്ചക്കറികളും പഴങ്ങളും ഈ ചൈനീസ് കമ്പനി പുറത്തിറക്കുന്നു. പഴങ്ങളും പച്ചക്കറികളും വിളഞ്ഞു തുടങ്ങിയാല്* ബുദ്ധന്റെയും, ഹൃദയത്തിന്റെയും, ചതുരത്തിന്റെയും അങ്ങനെ ആവശ്യമുള്ള ആകൃതിയിലുള്ള ഫ്രെയ്മുകള്* വിളഞ്ഞ പച്ചക്കറികളുടെയും പഴങ്ങളുടെയും പുറത്ത് ക്ലിപ്പ് ചെയ്ത് വെയ്ക്കും. ഇത് വിളയുമ്പോള്* ആ ആകൃതിയില്* തന്നെ ഉണ്ടാകുകയും, അങ്ങനെ തന്നെ വിളവെടുക്കുകയും ചെയ്യും. പല ആകൃതിയിലുള്ള പഴങ്ങളു പച്ചക്കറികളും ഉപഭോക്താക്കളെ ആകര്*ഷിക്കുകയും ചെയ്യും.

  7. #497
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും

    മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്*നെറ്റുമൊക്കെ. പാരമ്പര്യ ചികിത്സാരീതിക്കാര്* , പൈതൃകശാസ്ത്രപ്രചാരകര്* , വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കള്* , പ്രകൃതിജീവനപ്രചാരകര്* തുടങ്ങിയവരാണ് ഇന്ന് പലപ്പോഴും മാംസാഹാരത്തിനെതിരേ മുന്നണിയില്* നില്*ക്കുന്നതായി കാണുന്നത്. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്* പെട്ടതല്ലെന്നും അത് വിദേശീയ സംസ്കാരമാണെന്നും പരിപൂര്*ണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ ഭക്ഷണശീലം എന്നുമൊക്കെ ഇവരില്* ചിലര്* തട്ടിവിടുന്നതും പതിവാണ്*. മാംസാഹാരം മനസ്സിന്റെ 'മൃഗീയവാസന'കളെയുണര്*ത്തും എന്നും പലരും പറഞ്ഞു കേള്*ക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്*ത്തകരുടേയും സദുദ്ദേശപരമായ ആക്റ്റിവിസങ്ങള്*ക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശമാണ് ഇതിന്റെ രാഷ്ട്രീയത്തെ കൌതുകകരമാക്കുന്നത്.


    I


    മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്*

    പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്*ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്*വികരില്* നിന്നും വഴിപിരിഞ്ഞ മനുഷ്യന്* ഏതാണ്ട് 2 ദശലക്ഷം വര്*ഷത്തോളം സര്*വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്* ആധുനിക മനുഷ്യന്* ഒരു പരിപൂര്*ണ്ണ മാംസഭുക്കോ പരിപൂര്*ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്* പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്.

    പൊതുവില്* പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്*ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്* തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്* നിന്നു തന്നെ സസ്യാഹാരത്തേക്കാള്* ആനുപാതികമായി കൂടുതല്* അവശ്യ പോഷകങ്ങള്* ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ .ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .

    നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്* നിന്നും EPAയും DHAയും സമൃദ്ധമായി ലഭിക്കുന്നു.ഹൃദ്രോഗത്തെ ചെറുക്കുന്നതില്* ഒരു സുപ്രധാന റോള്* വഹിക്കുന്ന ആല്ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്* . മത്സ്യം കഴിഞ്ഞാല്* ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്*ന്ന പൂരിതകൊഴുപ്പിന്റെ പേരില്* പഴികേള്*ക്കാറുണ്ടെങ്കിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്* പോര്*ക്കില്* കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്*ക്കും അറിയില്ല. നല്ല അളവുകളില്* തയമീന്*, നിയാസിന്* തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്* സമ്പന്നമാണ് പക്ഷിയിറച്ചികള്* . പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്* കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്* അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.

    മാംസം,പാല്*,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്* സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്* എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്* സീറട്ടോണിന്* എന്ന രാസവസ്തുവിന്റെ നിര്*മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്* പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്* ഡിപ്രഷന്*, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്*ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! ("മൃഗവാസനാ-തിയറി"ക്കാര്* ഈ കെമിസ്ട്രി ഓര്*ക്കുക.)


    മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും

    മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്* മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്* ചെല്ലുന്ന ഉയര്*ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്* കുടല്*, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്*സറുകള്*ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്*പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്* തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്*സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്* . ബീഫ് അവശ്യപ്രോട്ടീനുകളാല്* സമ്പന്നമെങ്കിലും ഉയര്*ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്* വര്*ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്* വളരെ ഉയര്*ന്ന അളവില്* (ദിവസം 80 -100ഗ്രാമില്* കൂടുതല്* ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്*ന്ന കാന്*സര്* സാധ്യത പഠനങ്ങള്* കണ്ടെത്തിയിട്ടുള്ളത്. ഇതില്* തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്* ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്* കാന്*സര്* സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്*ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്* ഈ സാധ്യതകള്* പിന്നെയും കുറയുന്നു.

    മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്* അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്*ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്*ത്തിയാക്കുന്ന ചില വിരകള്* ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്* രോഗങ്ങള്* പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്*ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

    എന്നാല്* അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്*വ സന്ദര്*ഭങ്ങളില്* മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്* സൗകര്യപൂര്*വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്*സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്* ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്*ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്*മണെല്ല പോലുള്ള സര്*വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്* വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. ( ഈ പോസ്റ്റ് കൂടി ഇതോടുചേര്*ത്ത് വായിക്കാം.)

    കന്നുകാലി വളര്*ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്*മോണുകള്* മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്* നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്*മോണ്* കുത്തിവച്ച ബ്രോയ്ലര്* കോഴിതിന്നാല്* പെണ്*കുട്ടികളില്* ഹോര്*മോണ്*പ്രശ്നങ്ങള്* ഉണ്ടാവും എന്ന്* ചില ആരോഗ്യമാസികകളില്* പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്* പഠനങ്ങള്* നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്*മോണുകള്* അവയുടെ മാംസത്തില്* സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്*മോണും ഹാനികരമായ അളവുകളില്* നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്* ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്*മോണ്* കുത്തിവച്ചുവളര്*ത്തുന്ന മാടിന്റെ മാംസത്തില്* ഉള്ള ഹോര്*മോണ്* നിലയേക്കാള്* എത്രയോ ഇരട്ടി ഹോര്*മോണ്* നമ്മള്* സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്* പാലില്* 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്* ഒന്*പതിരട്ടി ഈസ്ട്രജന്* ഹോര്*മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്* ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്*മോണുകള്* പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട് - കുട്ടികളില്* പോലും!

    അപ്പോള്* ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്* വളര്*ത്തി, ശരിയായി പാകം ചെയ്തെടുത്താല്* മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്* ഉച്ചനീചത്വങ്ങള്* കാട്ടേണ്ട കാര്യമില്ല.



    II


    മാംസാഹാരത്തിന്റെ ഭാരതീയ രാഷ്ട്രീയം

    നദീതീരത്തും പുല്*മേടുകളിലും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്*ക്കും ധാന്യങ്ങള്*ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്* ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്* നിന്ന് വിഭിന്നമല്ല.

    ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്* :

    ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്*ക്കായി ബലിനല്*കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്* വിധിയുണ്ട്. ഋഗ്വേദത്തില്* അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്* നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്* പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്*കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്*വേദത്തില്* വിശദീകരണമുണ്ട്.

    വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്* പുരോഹിതന്മാര്*ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്* പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്* പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്* എന്നിവയും ഒരു താടിയെല്ലില്* മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്*ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല.മന്ത്രോച്ചാരണത്തിലൂടെ ശുദ്ധിവരുത്തിയതും യാഗത്തില്* ദേവകള്*ക്കര്*പ്പിച്ചതുമായ മാംസം പുരോഹിതനു ഭക്ഷിക്കാം. ഇങ്ങനെ വിധിക്കുന്ന മനു മറ്റൊന്നു കൂടി പറയുന്നുണ്ട് - വിധിപ്രകാരം മാംസം കഴിക്കേണ്ട അവസരത്തില്* അതു കഴിക്കാതിരിക്കുന്നവന്* ഇരുപത്തൊന്നുവട്ടം മൃഗജന്മം സ്വീകരിക്കേണ്ടി വരുമെന്ന് (അധ്യായം5, 11-37) !

    യജ്ഞത്തില്* ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്* പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്* ദമ്പതികള്* ചോറും, ഇളംപ്രായമുള്ളതോ മുതിര്*ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്*ത്ത് കഴിക്കാന്* ഉപദേശമുണ്ട് (6:4:1. രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്*ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്*പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്* പറയുന്നത് "(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്* കഴിച്ച് ഞാന്* ജീവിക്കേണ്ടി വരും" എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്* സല്*ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്* കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്* നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്*ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്* വിധിക്കുന്ന മാംസവര്*ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്*മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.


    മാംസാഹാരം ഭാരതീയ വൈദ്യത്തില്*

    ബിസി 500-600 കാലഘട്ടത്തില്* ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്* ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്*ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്*ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്* (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്* മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്* വസിക്കുന്ന ജീവികള്* , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്* , പച്ചമാംസം തിന്നുന്ന ജീവികള്* , ഒറ്റക്കുളമ്പുള്ള ജീവികള്* , സമസ്ഥലങ്ങളിലെ ജീവികള്* എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്*ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്* അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 - 58 വരെ ശ്ലോകങ്ങള്* മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്* മയിലും കാട്ടുകോഴിയും നാടന്* പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 - 71ല്* പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.

    ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്* ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്* കായികാധ്വാനം കൂടിയവര്*ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്* തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്*ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).

    പോത്തിന്* മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം - അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്* എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്* ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന "ഭാരതപൈതൃക" അവകാശികള്* വാളെടുക്കാതിരിക്കുമോ ? തീര്*ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്* 124വരെ ശ്ലോകങ്ങള്* മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്*ക്കാലത്ത് മനുസ്മൃതിയില്* പലസ്ഥലത്തും പരാമര്*ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന്* സുശ്രുതന്റെയും അഭിപ്രായത്തില്* ആഹാര്യമാണ്.

    സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ 'സൂത്രസ്ഥാന'ത്തിലും കഴിക്കാവുന്നതും കഴിക്കാന്* പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്. എന്നാല്* സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്* നിര്*ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്*ക്കാന്* ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്* ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന്* ഈ മാംസാഹാരങ്ങളുടെ വര്*ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്* തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്* ഇങ്ങനെ അപേക്ഷിക്കുന്നു : "ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസ-ഗുണ-വീര്യ-വിപാക-പ്രഭാവ-കര്*മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്* ആഗ്രഹിക്കുന്നു...യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്* ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും." തുടര്*ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്* സുശ്രുതന്* എഴുതുന്ന അധ്യായത്തില്* അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്*ഗ്ഗങ്ങള്* എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്*ച്ചചെയ്യുന്നതായും കാണാം.


    മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം

    ശ്ലോകം 123ല്* വര്*ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക: ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്* മരിച്ചത്, വിഷം പുരണ്ട ആയുധത്താല്* മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്,ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്...ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്* സ്വീകരിക്കാവുന്നതാണ്. മാംസത്തെപ്പറ്റി സുശ്രുതന് നല്*കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്: അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്* ശരീരാവയവങ്ങള്* സ്വഭാവം ധാതുക്കള്* ചേഷ്ടകള്* ലിംഗം പാചകം ചെയ്യേണ്ടുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:13

    സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്*ധത്തില്* അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്* ചേര്*ത്ത് കഴിക്കാന്* പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്*ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്*ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്*, പുള്ളിമാന്*, കസ്തൂരിമൃഗം, ഇരുവാല്*ച്ചാത്തന്*, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്*പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്*ത്ത് പാല്* കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്*, ഉടുമ്പ്, പന്നി ചെമ്മീന്* എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്*ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്*ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.

    എന്നാല്* അന്നപാനവിധിയില്* ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്* തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു : "മാംസം സ്വതവേ ബലം വര്*ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്*ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്*കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്*ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്* ചേര്*ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്* ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്*ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉണ്ടാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്*ദ്ധിപ്പിക്കുന്നതുമാകുന്നു." തൈരും മോരും ഉറുമാമ്പഴവും ചേര്*ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്* മറ്റൊരിടത്തും പറയുന്നു.

    " ഉണങ്ങിയ മാംസം കമ്പിയില്* കോര്*ത്തു തീയില്* കാണിച്ചു പാകം വരുത്തിയെടുത്താല്* ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്* വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്* നെയ്യില്* വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്*ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്*ത്ഥത്തില്* ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുണ്ടാവുകയുമില്ല."

    " മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്*ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊണ്ടുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്*.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്*ക്കര, നെയ്യ് എന്നിവ ചേര്*ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്.സ്നിഗ്ധമാണ്. ബലവര്*ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ" (ശ്ലോ: 343-370).


    തുണ്ട്: മാംസാഹാരത്തിനെതിരെ ഇന്ന് ടെലിവിഷനില്* വെളിച്ചപ്പെടുന്ന ഭാരതീയവൈദ്യ വാചസ്പതികളെ സുശ്രുതന്റെ ഒരു സാങ്കല്പിക Food Spaയില്* കൊണ്ടിരുത്തിയാല്* നെയ്യില്* പാകം ചെയ്ത കാട ഫ്രൈയും ശര്*ക്കര ചേര്*ത്ത സൂപ്പും കമ്പിയില്* കോര്*ത്ത് വറുത്ത തന്തൂരിയും കണ്ട് തലകറങ്ങിയിരുന്നേനെ!

  8. #498
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആയിരം ഇതളുകളുള്ള താമര കണ്ടെത്താനുള്ള ശ്രമത്തില്* ഗണേഷ്

    ദക്ഷിണചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ വളരെ ചെറിയ ഒരു സ്വകാര്യ നഴ്*സറിയിലാണ് സഹസ്രദളപദ്മം കണ്ടെത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലുണ്ടാകുമോ എന്ന അന്വേഷണത്തിലാണ് ഗണേഷ് .

    # +







    ഇന്ത്യന്* പുരാണങ്ങളും ദക്ഷിണ ചൈനയിലെ ഗാങ്ഷു പ്രവിശ്യയും തമ്മില്* എന്താണ് ബന്ധം? പുരാണങ്ങളിലും ഇതിഹാസങ്ങളിലും സൃഷ്ടികര്*ത്താവായ ബ്രഹ്മാവും സരസ്വതിദേവിയും ഒക്കെ സഹസ്രദളപത്മത്തില്* വസിക്കുന്നുവെന്നാണ്(ആയിരം ഇതളുള്ള താമര) പറയുന്നത്.
    ഈ താമര ഇപ്പോള്* കണ്ടെത്തിയിരിക്കുന്നത് ദക്ഷിണചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ വളരെചെറിയ ഒരു സ്വകാര്യ നഴ്*സറിയിലാണ്. ചൈനീസ് സയന്*സ് അക്കാദമിയില്* താമരകളെക്കുറിച്ചുള്ള ഗവേഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന പ്രൊഫ. ഡെയ്കി ടിയാന്* ആണ് 2008ല്* ഇത് കണ്ടെത്തുന്നത്. ഒരുവര്*ഷത്തെ വിശദമായ പഠനത്തിനുശേഷം 2009ല്* ഇതിനെ അദ്ദേഹം രജിസ്റ്റര്* ചെയ്യുകയും 2010ല്* ഇന്റര്*നാഷണല്* വാട്ടര്* ലില്ലി ആന്*ഡ് വാട്ടര്* ഗാര്*ഡനിങ് സൊസൈറ്റി ഇതിന് രജിസ്*ട്രേഷന്* അനുവദിക്കുകയും ചെയ്തു. ഗാങ്ഷു അള്*ട്ടിമേറ്റ് 1000 പെറ്റല്* ലോട്ടസ് അഥവാ ഷിസും ക്വിയാങ്ബാന്* എന്ന പേരിലാണ് സഹസ്രദളപത്മം ചൈനയില്* അറിയുന്നത്. 1000 മുതല്* 1600 വരെ ഇതളുകളാണ് ഇതിനുള്ളത്.
    പ്രൊഫ. ഡെയ്കി ടിയാന്*
    ഇന്റര്*നാഷണല്* നെലുമ്പോ രജിസ്ട്രാര്* കൂടിയായ ഡെയ്കി ടിയാന്റെ താമരയറിവുകള്* ത്രിപുരയില്* റബ്ബര്*ബോര്*ഡിന് കീഴിലുള്ള റിസര്*ച്ച് സ്*റ്റേഷനിലെ പൂന്തോട്ടത്തില്* ഒരു മലയാളിയിലൂടെ താമരകളായി പിറവിയെടുക്കുകയാണ്.
    തൃപ്പൂണിത്തുറക്കാരനായ ഗണേഷ്*കുമാര്* അനന്തകൃഷ്ണനാണ് ഇന്ത്യയില്* ഇനിയും പ്രധാന്യം നേടിയിട്ടില്ലാത്ത താമരകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും അവയെക്കുറിച്ചുള്ള പഠനത്തിനും പരിമിതമായ സൗകര്യങ്ങളില്* നിന്നുകൊണ്ട് പരിശ്രമിക്കുന്നത്. എട്ടുവര്*ഷമായി വെസ്റ്റ് ത്രിപുരയിലെ താരാനഗര്* റബ്ബര്* റിസര്*ച്ച് സ്*റ്റേഷനില്* ഫാം അസിസ്റ്റന്റാണ് ഗണേഷ്*കുമാര്*.
    ഗോള്*ഡന്* ലോട്ടസ്
    താമരകളെക്കുറിച്ചറിയാനുള്ള ഗണേഷിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ ഫാം ഓഫീസര്* കണ്ണൂര്* ഉളിക്കല്* സ്വദേശി സി.എല്*. ബെന്നിയാണ് കണ്ണൂരില്* നിന്ന് ആറുവര്*ഷം മുമ്പ് താമരച്ചെടി കൊണ്ടുവന്ന് നല്*കിയത്. ഇക്കാലയളവില്* താമരയെക്കുറിച്ച് നിരന്തരം അന്വേഷണവും യാത്രകളും നടത്തിക്കൊണ്ടിരുന്ന ഗണേഷിന് ചൈനീസ് സയന്*സ് അക്കാദമിയിലെ ഡോ. ഡെയ്കി ടിയാനുമായി ബന്ധം സ്ഥാപിക്കാന്* അവസരം കിട്ടി. അദ്ദേഹത്തിന്റെ നിര്*ദ്ദേശങ്ങള്* ലഭിച്ചതോടെ സ്*റ്റേഷനില്* ഒരുക്കിയിരിക്കുന്ന പൂന്തോട്ടത്തിനോട് അനുബന്ധിച്ച് താമരകള്* വളര്*ത്താന്* തുടങ്ങി.
    നെലുമ്പോ അലമേലു ഓണ്*ലൈന്* വഴിയും വിവിധ സംസ്ഥാനങ്ങളില്* നിന്നുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയും വ്യത്യസ്തങ്ങളായ താമരകളുടെ വിത്തുകള്* വരുത്തി നട്ടുവളര്*ത്തി. വിവിധ സുഹൃത്തുക്കള്* സമ്മാനിച്ച ചൈന, യു.എസ്., ഇറ്റലി, തായ്*വാന്* എന്നിവിടങ്ങളില്* നിന്നുള്ള ഇനങ്ങളില്*പ്പെട്ട താമരകളും ഇവിടെ വളരുന്നുണ്ട്.

    നമുക്ക് അതിയായ ആഗ്രഹമുണ്ടെങ്കില്* പ്രപഞ്ചം അത് സാധിച്ചുതരാന്* നിഗൂഡ നീക്കങ്ങള്* നമുക്ക് അനുകൂലമായി നടത്തിതരും. ആല്*കെമിസ്റ്റിലെ ഈ വാചകമാണ് താമരയറിവുകള്* തേടുന്ന ഗണേഷിന് ഈ മേഖലയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ച് പറയാനുള്ളത്. വൈദിക സാഹിത്യത്തിലെന്ന പോലെ തിബറ്റന്* പൈതൃകത്തിലും താമരകള്*ക്ക് ദൈവികമായ പ്രാധാന്യമുണ്ട്.
    ഇന്ത്യയില്* ദേവിപൂജയ്ക്കായി വരയ്ക്കുന്ന പത്മം എന്നപേരിലാണ് കളങ്ങള്* വരയ്ക്കുന്നത്. പൂജയുടെ വലിപ്പം അനുസരിച്ച് വരയ്ക്കുന്ന താമരയുടെ ഇതളുകള്* കൂട്ടുകയും കുറയ്ക്കുകയും ചെയ്യും. ഇതിനുസമാനമാണ് തിബറ്റന്* മണ്ഡലങ്ങളില്* വരയ്ക്കുന്ന ചിത്രങ്ങളും. ഈ മണ്ഡലങ്ങളിലെ ഏഴാമത്തെ ചക്രം ക്രൗണ്*ചക്ര എന്നാണ് അറിയപ്പെടുന്നത്. ഈ ഏഴാമത്തെ ചക്രം പ്രതിനിധീകരിക്കുന്നത് ആയിരം ഇതളുകളുള്ള താമരയെയാണ്.
    ഈ തിബറ്റന്* പാരമ്പര്യത്തിന്റെ പിന്തുടര്*ച്ച അന്വേഷിക്കുന്നതില്* നിന്നാണ് ചൈനയില്* താമരയെക്കുറിച്ചുള്ള അറിവുകള്* വളരുന്നതും ഗവേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതും. ഇന്ത്യയുടെ ദേശീയ പുഷ്പമായിട്ടുകൂടി ഇതിനെക്കുറിച്ച് കൂടുതല്* പഠനം നടത്താന്* ഇന്ത്യയിലെ ഗവേഷകരോ ഗവേഷക സ്ഥാപനങ്ങളോ മുന്നോട്ടുവരാത്തതില്* ചൈനയിലെ ഗവേഷകര്* അത്ഭുതപ്പെടുകയാണ്.
    ഇന്ത്യന്* വൈദിക പാരമ്പര്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും സഹസ്രദളപത്മം നിറഞ്ഞുനിന്നിട്ടും അതിനെക്കുറിച്ച് അന്വേഷണത്തിനൊരുങ്ങാത്ത ഇന്ത്യന്* ഗവേഷണകേന്ദ്രങ്ങള്* ഗോള്*ഡന്* ലോട്ടസ് എന്ന പേരിലുള്ള താമരയുടെ സൃഷ്ടിക്കായി ചൈന നടത്തിയ ശ്രമങ്ങള്* കണ്ടുപഠിക്കേണ്ടതാണ്.
    ചൈനയുടെ പുരാതന ചരിത്രത്തില്* രേഖപ്പെടുത്തിയിട്ടുള്ള, എന്നോ നഷ്ടപ്പെട്ടുപോയ ഈ താമര വീണ്ടെടുക്കാന്* അവര്* നടത്തിയത് ഭഗീരഥ പ്രയത്*നമാണ്. അവരുടെ ചരിത്രത്തില്* ഗോള്*ഡന്* ലോട്ടസിനെക്കുറിച്ച് പറയുന്ന എല്ലാഭാഗങ്ങളും പരിശോധിക്കുകയും തുടര്*ന്ന് അതില്* വര്*ണിക്കുന്ന രീതിയിലുള്ള എല്ലാ വിശേഷണങ്ങളോടും ഗുണങ്ങളോടും കൂടിയ സ്വര്*ണതാമര അവര്* പുനര്* സൃഷ്ടിക്കുകയും ചെയ്തു.
    യലീന്* ഗാര്*ഡന്* എന്ന ഒരു സ്വകാര്യ നഴ്*സറിയുടെ ഉടമ ഡിങ് ആണ് തന്റെ നഴ്*സറിയില്* ഇത് പുനര്*സൃഷ്ടിക്കുന്നതിന് ഗവേഷകര്*ക്ക് സൗകര്യങ്ങള്* ഒരുക്കി നല്*കിയത്. പാരമ്പര്യത്തെ വീണ്ടെടുക്കുക എന്ന മഹത്തായ നേട്ടത്തിനുവേണ്ടിയാണ് അവര്* ഈ ഭഗീരഥ പ്രയത്*നം നടത്തിയത്. ഓട്ടം ഇന്* മൗളിങ് എന്ന ഈ സുവര്*ണതാമര ഇന്ന് വന്*തോതില്* ചൈനയിലും യു.എസിലും വിറ്റുപോകുന്നുണ്ട്. അതുവഴിയുള്ള വരുമാനം വന്*തോതില്* ചൈനയിലേക്ക് എത്തുന്നുമുണ്ട്.
    (സഹസ്രദളപത്മം ചൈനയില്* നിലനിന്നതുമായി ബന്ധപ്പെട്ടും ഇത്തരത്തില്* ഒരു കഷ്ടപ്പാടിന്റെ ചരിത്രമുണ്ട്. 2009ല്* ചാങ്*സിങ് ചെന്* എന്ന വ്യക്തിയുടെ നഴ്*സറിയില്* നിന്നാണ് ഇത് സൗത്ത് ചൈന ബൊട്ടാണിക്കല്* ഗാര്*ഡന്റെ നേതൃത്വത്തില്* നടന്ന പരിശോധനയില്* പ്രൊഫ. ഡെയ്കി ടിയാന്* കണ്ടെടുക്കുന്നത്. ഈ ചെടി നിലനിന്നു കിട്ടിയത് വലിയ ഭാഗ്യംകൊണ്ടാണെന്നാണ് അന്ന് ഡെയ്കി ടിയാനോട് ചാങ്*സിങ് ചെന്* പറഞ്ഞത്. 1966 മുതല്* 76 വരെ ചൈനയില്* അരങ്ങേറിയ മഹത്തായ സാംസ്*കാരിക വിപ്ലവകാലത്താണ്(ഗ്രേറ്റ് പ്രോലിറ്റേറിയന്* കള്*ച്ചറല്* റവല്യൂഷന്*) ഇത് ചാങ്*സിങിന് ലഭിക്കുന്നത്. സാംസ്*കാരിക വിപ്ലവസമയത്ത് സ്വകാര്യവ്യക്തികള്*ക്ക് പൂന്തോട്ടങ്ങള്*ക്ക് അനുമതിയുണ്ടായിരുന്നില്ല. ഇതോടെ ഈ ചെടിയുണ്ടായിരുന്ന വ്യക്തിയുടെ എല്ലാ അലങ്കാരച്ചെടികളും നശിപ്പിക്കപ്പെട്ടു. എന്നാല്* ഈ ചെടി നട്ടിരുന്നത് തകര്*ക്കാന്* ബുദ്ധിമുട്ടുള്ള ഒരു കല്*ഭരണിയിലായിരുന്നതിനാല്* ഇതുമാത്രം നിലനിന്നു. പിന്നീട് അതിന്റെ ഉടമ ഇത് തനിക്ക് നല്*കുകയായിരുന്നെന്നുമാണ് ചാങ്*സിങ് പറഞ്ഞത്.)

    ഇന്ന് ചൈന ഹ്രൈബ്രിഡൈസ് ചെയ്ത് 2000 ഓളം ഇനം താമരകള്* ഇറക്കുന്നുണ്ടെന്നോര്*ക്കണം. ഏറ്റവും ഒടുവില്* ഇറക്കിയത് ഇളം പച്ച നിറത്തിലുള്ള പൂവുള്ള പീകോക്ക് എന്ന ഇനമാണ്. പൊതുവെ ലോകത്ത് രണ്ടുതരം താമരകളാണുള്ളത്. പിങ്ക് അല്ലെങ്കില്* വെള്ള നിറത്തിലുള്ള ഏഷ്യന്* താമരയും മഞ്ഞനിറത്തിലുള്ള അമേരിക്കന്* താമരയും. അമേരിക്കന്* താമരയും ഏഷ്യന്* താമരയും തമ്മില്* ക്രോസ് ചെയ്താണ് പല നിറത്തിലും ഗുണത്തിലുമായി ചൈന ഇത്രയേറെ വ്യത്യസ്ത ഇനങ്ങള്* സൃഷ്ടിച്ചിരിക്കുന്നത്. ഭക്ഷണത്തിന് കൂടുതലായി താമരയെ ഉപയോഗിക്കുന്നുവെന്നതും ഇത്രയേറെ അന്വേഷണങ്ങള്*ക്ക് ചൈനയെ പ്രേരിപ്പിക്കുന്നു.
    മാവോയുമായും അവര്* താമരയെ ബന്ധപ്പെടുത്തിക്കഴിഞ്ഞു. കടുത്ത ചുവന്ന നിറത്തിലുള്ള ഒമ്പത് തരം താമരകള്* സൃഷ്ടിച്ച ചൈനീസ് ഗവേഷകര്* മാവോയുമായി ഏറ്റവും ബന്ധപ്പെട്ടതും രാജ്യത്തെ പ്രധാനപ്പെട്ടതുമായ ഓരോ നഗരത്തിന്റെയും പേരുകളാണ് ഇവയ്ക്ക് നല്*കിയത്. ഇന്ത്യന്* താമരകളെക്കുറിച്ചുള്ള അന്വേഷണം നടത്തിയാല്* അത് അറിവിന്റെ വലിയ നിധികുംഭങ്ങളാണ് തുറന്നുതരികയെന്ന് പ്രൊഫ. ഡെയ്കി ടിയാന്* പറയുന്നു. ഇന്ത്യയിലെ താമരകളെക്കുറിച്ച് കാര്യമായി ആരും പഠിച്ചിട്ടില്ലെന്നും ഒരുപാട് അറിവുകള്* ഇന്ത്യന്* താമരയെക്കുറിച്ച് പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറയുന്നു. പുതിയ ഇനങ്ങള്* ഉണ്ടാക്കുന്നതിനെക്കുറിച്ചോ പഴയതിനെ സംരക്ഷിക്കുന്നതിനെക്കുറിച്ചോ വിശദമായ ഒരു പഠനവും ഇവിടെ നടന്നിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകള്* ശരിയാണെന്ന് തെളിയിക്കുന്നതാണ് നാഷണല്* ബൊട്ടാണിക്കല്* റിസര്*ച്ച് ഇന്*സ്റ്റിറ്റ്യൂട്ടിന്റെ വെബ്*സൈറ്റില്* പറയുന്ന വിവരങ്ങള്*.
    ബൗള്* ലോട്ടസ് ഇന്*സ്റ്റിറ്റ്യൂട്ട് മുമ്പ് ഒമ്പത് സംസ്ഥാനങ്ങളിലായി നടത്തിയ ഒരു പഠനത്തെക്കുറിച്ച് മാത്രമാണ് അതില്* പറയുന്നത്. ഇന്ത്യയുടെ മാത്രമായി 25 തരവും വിദേശ ഇനങ്ങള്* അടക്കം ആകെ 60 ഇനം താമരകളും ഉണ്ടെന്ന ഒരു വിവരം ഇതിന്റെ റിപ്പോര്*ട്ടില്* പറയുന്നു. ഇതില്* തന്നെ 118 ഇതളുകളുള്ള കൃഷ്ണ എന്നുപേരിട്ടിരിക്കുന്നതാണ് കണ്ടുപിടിക്കപ്പെട്ടതില്* ഏറ്റവും കൂടുതല്* ഇതളുകളുള്ള താമരയെന്നും പറയുന്നു. ഇന്ത്യയില്* താമരയെക്കുറിച്ചുള്ള പഠനം അവിടെ മരവിച്ചുപോയോ എന്നാണ് ചൈനീസ് ഗവേഷകര്* ചോദിക്കുന്നത്. ഇന്ത്യന്* പാരമ്പര്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന താമകളുടെ സംരക്ഷണത്തിന് എന്തുവേണമെന്നോ തുടര്* പ്രവര്*ത്തനങ്ങള്* എന്താണെന്നോ ഒന്നും പ്രഖ്യാപിക്കാത്ത നിലപാടാണ് സര്*ക്കാര്* ഏജന്*സികളുടേത്.
    ചൈനീസ് ഉത്സാഹത്തില്* നിന്ന് ആവേശമുള്*ക്കൊണ്ട് ഗണേഷും പോളിനേഷന്* നടത്തി ഇന്ത്യന്* ഇനങ്ങള്* സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ചെറിയ ചൈനീസ് താമരയും വലിയ ഇന്ത്യന്* താമരയും (കണ്ണൂരില്* നിന്നു കൊണ്ടുവന്നത്) പോളിനേഷന്* നടത്തി പുതിയ ഇനം സൃഷ്ടിച്ചു. ഗണേഷിന്റെ അമ്മയുടെ പേരും ചേര്*ത്താണ് ഇതിന് നല്*കിയിരിക്കുന്നത്. നെലുമ്പോ അലമേലു. കൂടുതല്* ഇനങ്ങള്* വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നുവരികയാണ്. കൂടുതല്* ഇനങ്ങള്* സൃഷ്ടിക്കുന്നതിനേക്കാളും പ്രധാനം തദ്ദേശീയമായ ഇനങ്ങള്* സംരക്ഷിക്കപ്പെടുന്നതിലാണ് പ്രധാന്യം. കൂടുതല്* പേര്* ഇത് നട്ടുവളര്*ത്തുന്നത് വഴിയേ അതുസാധ്യമാകൂ എന്നാണ് ഗണേഷ് പറയുന്നത്. അമ്പലക്കുളങ്ങളിലും പാടങ്ങളിലും താമരകള്* നിറഞ്ഞുനിന്നതിന്റെ ഓര്*മയാണ് ഗണേഷിനെ ഇതിന് നയിക്കുന്നത്.
    താമര എങ്ങനെ വളര്*ത്തണമെന്നതിനായി ഗണേഷ് വടക്കുകിഴക്കന്* സംസ്ഥാനങ്ങളിലെമ്പാടും യാത്രചെയ്തിട്ടുണ്ട്. നിരവധി താമരപാടങ്ങളുള്ള ആസ്സാമിലേക്കായിരുന്നു ആദ്യയാത്ര. അസാമിലെ ശിവ്*സാഗര്* എന്ന ജില്ലയില്* വ്യത്യസ്തമായ താമരകള്* കണ്ടെത്തി. താമരകൃഷിക്ക് പേരുകേട്ട വെസ്റ്റ് ബംഗാളില്* മിഡ്*നാപുര്* ജില്ലയിലുമെത്തി. മണിപ്പൂരിലും വ്യത്യസ്തങ്ങളായ താമരകള്* വിരിയുന്ന ഇടങ്ങള്* സന്ദര്*ശിച്ചു. ഇവിടങ്ങളിലൊക്കെ നടത്തിയ സന്ദര്*ശനത്തിലും ബോധ്യപ്പെട്ട ഒരു കാര്യം താമരയെക്കുറിച്ചുള്ള ശാസ്ത്രീയ അറിവുകള്* രേഖപ്പെടുത്തുന്നതിനും അവയെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനും ഒരു നടപടികളും ഇല്ല എന്നതാണ്.
    പുരാണത്തില്* നിറഞ്ഞുനില്*ക്കുന്ന സഹസ്രദളപത്മത്തെ ഇന്ത്യയില്* കണ്ടെത്താന്* സാധിച്ചിട്ടില്ലെന്നാണ് നാഷണല്* ബൊട്ടാണിക്കല്* റിസര്*ച്ച് ഇന്*സ്റ്റിറ്റിയുട്ടിന്റെ വെബ്*സൈറ്റിലെ റിപ്പോര്*ട്ടില്* നിന്ന് വ്യക്തമാകുന്നത്. എന്നാല്* ഇന്ത്യയില്* ഏതെങ്കിലും സ്ഥലങ്ങളില്* ഇത് ഇപ്പോഴും നിലനില്ക്കുന്നുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. അതിനെ കണ്ടെത്താനുള്ള ശ്രമം സര്*ക്കാര്* ഏജന്*സികളുടെ തലത്തിലോ ഗവേഷകരുടെ തലത്തിലോ വേണമെന്നാണ് ഗണേഷ് പറയുന്നത്. എങ്കില്* മാത്രമേ വരും തലമുറയ്ക്ക് ഇതിനെക്കുറിച്ച് മനസിലാക്കാന്* കഴിയൂ. ഈ താമരയ്ക്കുവേണ്ടിയുള്ള നിരന്തരമായ അന്വേഷണവും ഗണേഷ് നടത്തുന്നുണ്ട്. സഹസ്രദളപത്മത്തെക്കുറിച്ച് നിരന്തരമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രൊഫ. ഡെയ്കി ടിയാന്* പറയുന്നത് ഇത് ഇന്ത്യയില്* ഉണ്ടായിരിക്കാന്* സാധ്യതയുണ്ടെങ്കിലും ഇനിയും അതിനെക്കുറിച്ചുള്ള പഠനങ്ങളോ ഗവേഷണ പ്രബന്ധങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ്.
    ഉഷ്ണമേഖലാ ഇനത്തില്*പ്പെട്ട താമരകളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അതിശക്തമായ ശൈത്യകാലമുള്ളത് താമര പൂവിടുന്നതിന് തടസമാണ്. ഇന്ത്യ, ശ്രീലങ്ക മേഖലകളില്* കാണുന്ന ഇന്ത്യന്* ഇനങ്ങള്* വര്*ഷംമുഴുവന്* പൂക്കുന്നതാണ്. കേരളം, തമിഴ്*നാട് എന്നിവിടങ്ങളിലാണിങ്ങനെ കാണാന്* കഴിയുന്നത്.
    കടുത്ത വേനലിന്റെ കാലത്ത് മാത്രം ഇതില്* വ്യത്യാസം ഉണ്ടാകും. നമ്മുടെ കാലാവസ്ഥ ഉഷ്ണമേഖലാ കാലാവസ്ഥയായതിനാല്* സഹസ്രദളപത്മം ഉള്*പ്പടെയുള്ള ചൈനീസ് താമരകള്* ഇവിടെ പൂക്കാന്* ബുദ്ധിമുട്ടാണ്. എങ്കിലും അതിന് അനുയോജ്യമായ സാഹചര്യങ്ങള്* സൃഷ്ടിച്ചുകൊടുത്താന്* അവയുണ്ടാകുമെന്നതിനാല്* അതിനുള്ള പരിശ്രമത്തിലാണ് ഗണേഷ്.
    സ്ഥലപരിമിതിയില്* ജീവിക്കുന്ന നഗരവാസികള്*ക്കും താമര വളര്*ത്തുന്നതിലേക്ക് തിരിയാമെന്നാണ് ഗണേഷ് പറയുന്നത്. താമരകളുടെ വലിപ്പമനുസരിച്ച് മൂന്നായി തിരിച്ചിട്ടുണ്ട്. ഇതില്* കുളങ്ങളിലും മറ്റും കാണുന്ന താമകകള്* ഒഴികെയുള്ളവയെ വീടിന്റെ ടെറസിലും ചെറിയ ഇടങ്ങളിലും വളര്*ത്താന്* കഴിയും. ബൗള്* ലോട്ടസ് എന്നറിയപ്പെടുന്ന അഞ്ച് ഇഞ്ച് വരെയുള്ള കപ്പുകളില്* വളര്*ത്താന്* കഴിയുന്നതാണ് ഒരിനം. ഇതിലും വലിപ്പമുള്ള പാത്രങ്ങളിലോ ചെറിയ പൂന്തോട്ടത്തിലോ വളര്*ത്താന്* കഴിയുന്ന മറ്റൊരിനമാണ് മീഡിയം ലോട്ടസ്. താമരയറിവുകള്* പങ്കുവയ്ക്കാന്* ഗണേഷിന് ഒരു ബ്ലോഗുമുണ്ട്. thelotusplanet.blogspot.com.
    പടിഞ്ഞാറന്* ത്രിപുരയിലെ മോഹന്*പൂരിന് സമീപമുള്ള താരാനഗര്* റിസര്*ച്ച് സ്*റ്റേഷനില്* പിറവികൊള്ളുന്ന താമരപ്പൂവുകള്* അവിടെ റബ്ബര്*തോട്ടത്തില്* തൊഴിലെടുക്കുന്ന ആദിവാസികള്*ക്കും അത്ഭുതമാണ്. കുളങ്ങളിലും പാടങ്ങളിലും നിറഞ്ഞനില്*ക്കുന്ന താമരപ്പൂവുകളുടെ കാലത്തെക്കുറിച്ച് അവരോട് പറയുമ്പോള്* കേരളത്തെപ്പോലെ ഒരുനാള്* തങ്ങളുടെ നാടും മാറുമെന്ന പ്രതീക്ഷയില്* താമരകള്* കണ്ട് സന്തോഷിക്കുകയാണ് വടക്കുകിഴക്കിന്റെ സന്തതികളും......

  9. #499
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


  10. #500
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    500 posts
    @kandahassan

  11. Likes kandahassan liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •