മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍*നെറ്റുമൊക്കെ. പാരമ്പര്യ ചികിത്സാരീതിക്കാര്‍* , പൈതൃകശാസ്ത്രപ്രചാരകര്‍* , വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കള്‍* , പ്രകൃതിജീവനപ്രചാരകര്‍* തുടങ്ങിയവരാണ് ഇന്ന് പലപ്പോഴും മാംസാഹാരത്തിനെതിരേ മുന്നണിയില്‍* നില്*ക്കുന്നതായി കാണുന്നത്. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്‍* പെട്ടതല്ലെന്നും അത് വിദേശീയ സംസ്കാരമാണെന്നും പരിപൂര്*ണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ ഭക്ഷണശീലം എന്നുമൊക്കെ ഇവരില്‍* ചിലര്‍* തട്ടിവിടുന്നതും പതിവാണ്*. മാംസാഹാരം മനസ്സിന്റെ 'മൃഗീയവാസന'കളെയുണര്*ത്തും എന്നും പലരും പറഞ്ഞു കേള്*ക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്*ത്തകരുടേയും സദുദ്ദേശപരമായ ആക്റ്റിവിസങ്ങള്‍*ക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശമാണ് ഇതിന്റെ രാഷ്ട്രീയത്തെ കൌതുകകരമാക്കുന്നത്.
I
മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍*
പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്*ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്*വികരില്* നിന്നും വഴിപിരിഞ്ഞ മനുഷ്യന്* ഏതാണ്ട് 2 ദശലക്ഷം വര്*ഷത്തോളം സര്*വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍* ആധുനിക മനുഷ്യന്* ഒരു പരിപൂര്*ണ്ണ മാംസഭുക്കോ പരിപൂര്*ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍* പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്.
പൊതുവില്‍* പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്*ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍* തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍* നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍* ആനുപാതികമായി കൂടുതല്‍* അവശ്യ പോഷകങ്ങള്‍* ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ .ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .
നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള
മത്സ്യങ്ങളില്‍* നിന്നും EPAയും DHAയും സമൃദ്ധമായി ലഭിക്കുന്നു.ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍* ഒരു സുപ്രധാന റോള്‍* വഹിക്കുന്ന ആല്‍ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍* . മത്സ്യം കഴിഞ്ഞാല്‍* ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം
പന്നിയുടേതാണ് (41%). താരതമ്യേന ഉയര്*ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍* പഴികേള്*ക്കാറുണ്ടെങ്കിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍* പോര്*ക്കില്‍* കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്*ക്കും അറിയില്ല. നല്ല അളവുകളില്‍* തയമീന്‍*, നിയാസിന്* തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍* സമ്പന്നമാണ്
പക്ഷിയിറച്ചികള്‍* . പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍* കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍* അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.
മാംസം,പാല്*,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍* സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍* എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍* സീറട്ടോണിന്‍* എന്ന രാസവസ്തുവിന്റെ നിര്*മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍* പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍* ഡിപ്രഷന്*, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍*ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! ("മൃഗവാസനാ-തിയറി"ക്കാര്* ഈ കെമിസ്ട്രി ഓര്*ക്കുക.)
മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും
മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍* മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍* ചെല്ലുന്ന ഉയര്*ന്ന അളവിലെ കൊഴുപ്പാണ്
ഹൃദ്രോഗത്തിനും ചിലതരം (വന്‍* കുടല്*, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍*സറുകള്*ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍*പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍* തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ്
കാന്‍*സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍* .
ബീഫ് അവശ്യപ്രോട്ടീനുകളാല്‍* സമ്പന്നമെങ്കിലും ഉയര്*ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍* വര്*ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍* വളരെ ഉയര്*ന്ന അളവില്‍* (ദിവസം 80 -100ഗ്രാമില്‍* കൂടുതല്‍* ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്*ന്ന കാന്‍*സര്* സാധ്യത പഠനങ്ങള്‍* കണ്ടെത്തിയിട്ടുള്ളത്. ഇതില്‍* തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍* ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍* കാന്‍*സര്* സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്*ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍* ഈ സാധ്യതകള്‍* പിന്നെയും കുറയുന്നു.
മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍* അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്*ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്*ത്തിയാക്കുന്ന ചില വിരകള്‍* ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍* രോഗങ്ങള്‍* പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്*ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
എന്നാല്‍* അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്*വ സന്ദര്*ഭങ്ങളില്* മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍* സൗകര്യപൂര്*വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍*സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍* ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍*ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്*മണെല്ല പോലുള്ള സര്*വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍* വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. (
ഈ പോസ്റ്റ് കൂടി ഇതോടുചേര്*ത്ത് വായിക്കാം.)
കന്നുകാലി വളര്*ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്*മോണുകള്* മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍* നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്*മോണ്‍* കുത്തിവച്ച ബ്രോയ്ലര്‍* കോഴിതിന്നാല്‍* പെണ്*കുട്ടികളില്‍* ഹോര്*മോണ്‍*പ്രശ്നങ്ങള്‍* ഉണ്ടാവും എന്ന്* ചില ആരോഗ്യമാസികകളില്‍* പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍* പഠനങ്ങള്‍* നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്*മോണുകള്* അവയുടെ മാംസത്തില്‍* സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്*മോണും ഹാനികരമായ അളവുകളില്‍* നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍* ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്*മോണ്‍* കുത്തിവച്ചുവളര്*ത്തുന്ന മാടിന്റെ മാംസത്തില്‍* ഉള്ള ഹോര്*മോണ്‍* നിലയേക്കാള്‍* എത്രയോ ഇരട്ടി ഹോര്*മോണ്‍* നമ്മള്* സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്* പാലില്‍* 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍* ഒന്*പതിരട്ടി ഈസ്ട്രജന്* ഹോര്*മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍* ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്*മോണുകള്* പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട് - കുട്ടികളില്‍* പോലും!
അപ്പോള്‍* ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍* വളര്*ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍* മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍* ഉച്ചനീചത്വങ്ങള്‍* കാട്ടേണ്ട കാര്യമില്ല.
II
മാംസാഹാരത്തിന്റെ ഭാരതീയ രാഷ്ട്രീയം
നദീതീരത്തും പുല്*മേടുകളിലും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍*ക്കും ധാന്യങ്ങള്‍*ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്‍* ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്‍* നിന്ന് വിഭിന്നമല്ല.
ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍* :
ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍*ക്കായി ബലിനല്*കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍* വിധിയുണ്ട്. ഋഗ്വേദത്തില്‍* അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്‍* നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്‍* പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്*കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍*വേദത്തില്‍* വിശദീകരണമുണ്ട്.
വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്‍* പുരോഹിതന്മാര്*ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്‍* പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്‍* പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്* എന്നിവയും ഒരു താടിയെല്ലില്‍* മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്*ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല.മന്ത്രോച്ചാരണത്തിലൂടെ ശുദ്ധിവരുത്തിയതും യാഗത്തില്‍* ദേവകള്‍*ക്കര്*പ്പിച്ചതുമായ മാംസം പുരോഹിതനു ഭക്ഷിക്കാം. ഇങ്ങനെ വിധിക്കുന്ന മനു മറ്റൊന്നു കൂടി പറയുന്നുണ്ട് - വിധിപ്രകാരം മാംസം കഴിക്കേണ്ട അവസരത്തില്‍* അതു കഴിക്കാതിരിക്കുന്നവന്* ഇരുപത്തൊന്നുവട്ടം മൃഗജന്മം സ്വീകരിക്കേണ്ടി വരുമെന്ന് (അധ്യായം5, 11-37) !
യജ്ഞത്തില്‍* ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍* പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍* ദമ്പതികള്‍* ചോറും, ഇളംപ്രായമുള്ളതോ മുതിര്*ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്*ത്ത് കഴിക്കാന്‍* ഉപദേശമുണ്ട് (6:4:1
. രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്*ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍*പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്* പറയുന്നത് "(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍* കഴിച്ച് ഞാന്‍* ജീവിക്കേണ്ടി വരും" എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്‍* സല്*ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്‍* കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്‍* നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍*ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍* വിധിക്കുന്ന മാംസവര്*ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്*മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.
മാംസാഹാരം ഭാരതീയ വൈദ്യത്തില്‍*
ബിസി 500-600 കാലഘട്ടത്തില്‍* ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍* ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്*ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്*ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍* (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍* മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍* വസിക്കുന്ന ജീവികള്‍* , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍* , പച്ചമാംസം തിന്നുന്ന ജീവികള്‍* , ഒറ്റക്കുളമ്പുള്ള ജീവികള്‍* , സമസ്ഥലങ്ങളിലെ ജീവികള്‍* എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്*ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍* അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 - 58 വരെ ശ്ലോകങ്ങള്‍* മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍* മയിലും കാട്ടുകോഴിയും നാടന്‍* പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 - 71ല്‍* പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.
ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍* ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്* കായികാധ്വാനം കൂടിയവര്‍*ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ് ? ഹൈപ്പര്‍* തൈറോയിഡിസം ?), വാതാധിക്യം എന്നിവയുള്ളവര്‍*ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).
പോത്തിന്* മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം - അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍* എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്‍* ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന "ഭാരതപൈതൃക" അവകാശികള്‍* വാളെടുക്കാതിരിക്കുമോ ? തീര്*ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്‍* 124വരെ ശ്ലോകങ്ങള്‍* മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്*ക്കാലത്ത് മനുസ്മൃതിയില്‍* പലസ്ഥലത്തും പരാമര്*ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന്* സുശ്രുതന്റെയും അഭിപ്രായത്തില്‍* ആഹാര്യമാണ്.
സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ 'സൂത്രസ്ഥാന'ത്തിലും കഴിക്കാവുന്നതും കഴിക്കാന്‍* പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്. എന്നാല്‍* സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്‍* നിര്*ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്*ക്കാന്‍* ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍* ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന്* ഈ മാംസാഹാരങ്ങളുടെ വര്*ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്‍* തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്‍* ഇങ്ങനെ അപേക്ഷിക്കുന്നു : "ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസ-ഗുണ-വീര്യ-വിപാക-പ്രഭാവ-കര്*മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്‍* ആഗ്രഹിക്കുന്നു...യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്‍* ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും." തുടര്‍*ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍* സുശ്രുതന്* എഴുതുന്ന അധ്യായത്തില്‍* അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്*ഗ്ഗങ്ങള്* എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്*ച്ചചെയ്യുന്നതായും കാണാം.
മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം
ശ്ലോകം 123ല്‍* വര്*ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക: ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍* മരിച്ചത്, വിഷം പുരണ്ട ആയുധത്താല്‍* മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്,ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്...ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍* സ്വീകരിക്കാവുന്നതാണ്. മാംസത്തെപ്പറ്റി സുശ്രുതന് നല്*കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്: അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍* ശരീരാവയവങ്ങള്‍* സ്വഭാവം ധാതുക്കള്‍* ചേഷ്ടകള്‍* ലിംഗം പാചകം ചെയ്യേണ്ടുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:13
സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്*ധത്തില്‍* അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍* ചേര്*ത്ത് കഴിക്കാന്‍* പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്*ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്*ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍*, പുള്ളിമാന്‍*, കസ്തൂരിമൃഗം, ഇരുവാല്‍*ച്ചാത്തന്*, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്*പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്*ത്ത് പാല്* കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍*, ഉടുമ്പ്, പന്നി ചെമ്മീന്‍* എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്*ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍*ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.
എന്നാല്‍* അന്നപാനവിധിയില്‍* ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്* തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു : "മാംസം സ്വതവേ ബലം വര്*ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്*ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്*കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്*ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍* ചേര്*ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍* ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്*ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉണ്ടാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്*ദ്ധിപ്പിക്കുന്നതുമാകുന്നു." തൈരും മോരും ഉറുമാമ്പഴവും ചേര്*ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്* മറ്റൊരിടത്തും പറയുന്നു.
" ഉണങ്ങിയ മാംസം കമ്പിയില്‍* കോര്‍*ത്തു തീയില്‍* കാണിച്ചു പാകം വരുത്തിയെടുത്താല്‍* ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍* വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍* നെയ്യില്‍* വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്*ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്*ത്ഥത്തില്* ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുണ്ടാവുകയുമില്ല."
" മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്*ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊണ്ടുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്*.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്*ക്കര, നെയ്യ് എന്നിവ ചേര്*ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേശവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്.സ്നിഗ്ധമാണ്. ബലവര്*ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ" (ശ്ലോ: 343-370).
തുണ്ട്: മാംസാഹാരത്തിനെതിരെ ഇന്ന് ടെലിവിഷനില്‍* വെളിച്ചപ്പെടുന്ന ഭാരതീയവൈദ്യ വാചസ്പതികളെ സുശ്രുതന്റെ ഒരു സാങ്കല്പിക Food Spaയില്‍* കൊണ്ടിരുത്തിയാല്‍* നെയ്യില്‍* പാകം ചെയ്ത കാട ഫ്രൈയും ശര്*ക്കര ചേര്*ത്ത സൂപ്പും കമ്പിയില്‍* കോര്‍*ത്ത് വറുത്ത തന്തൂരിയും കണ്ട് തലകറങ്ങിയിരുന്നേനെ!