Page 52 of 131 FirstFirst ... 242505152535462102 ... LastLast
Results 511 to 520 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #511
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default


    ഹരിതജാലകം : കാര്*ഷിക സൂപ്പര്*മാര്*ക്കറ്റ് തുറന്നു

    ഏറെ ജനപ്രിയമാണ് കാര്*ഷിക സര്*വകലാശാലയുടെ വിത്ത്,നടീല്* വസ്തുക്കള്*.








    മണ്ണുത്തിയിലെ കാര്*ഷിക സാങ്കേതിക വിജ്ഞാനകേന്ദ്രത്തിലെ സൂപ്പര്* മാര്*ക്കറ്റ് വി.എസ് സുനില്* കുമാര്* സന്ദര്*ശിക്കുന്നു
    കാര്*ഷികോത്പന്നങ്ങള്*ക്ക് സൂപ്പര്*മാര്*ക്കറ്റുമായി കേരള കാര്*ഷിക സര്*വകലാശാല. മണ്ണുത്തിയിലെ കാര്*ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിലാണ് ഹരിതജാലകമെന്ന സൂപ്പര്*മാര്*ക്കറ്റ്. കൃഷിമന്ത്രി വി.എസ്. സുനില്*കുമാറില്*നിന്ന് ആര്*ട്ടിസ്റ്റ് നമ്പൂതിരി ആദ്യ വില്*പ്പന ഏറ്റു വാങ്ങിയതോടെ ഹരിതജാലകം ജനങ്ങള്*ക്കായി തുറന്നു.
    ഏറെ ജനപ്രിയമാണ് സര്*വകലാശാലയുടെ വിത്തു, നടീല്* വസ്തുക്കള്*. ഇവ വാങ്ങാന്* ദേശീയ പാതയോരത്തുള്ള ഈ കേന്ദ്രത്തിലെത്തുന്നവര്* മറ്റു സര്*വകലാശാല ഉത്പന്നങ്ങളെക്കുറിച്ചു തിരക്കാറുണ്ട്, അവയെക്കുറിച്ചറിയാതെ പോകുന്നവരും ഉണ്ട്. ഇതോടെയാണ് സന്ദര്*ശകര്*ക്ക് എല്ലാ ഉത്പന്നങ്ങളും കാണാനും ആവശ്യമായവ വാങ്ങാനും സൗകര്യമൊരുക്കുന്ന സൂപ്പര്*മാര്*ക്കറ്റ് എന്ന ആശയം ഉദിച്ചതെന്ന് കേന്ദ്രം മേധാവി ഡോ. ശ്രീവത്സന്* ജെ. മേനോന്* പറഞ്ഞു. അന്നജാലകമെന്ന പേരില്* ഒരു ലഘു ഭക്ഷണശാലയും ഉണ്ട്.
    കാര്*ഷിക സര്*വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗം ജനങ്ങളോട് കൂടുതല്* അടുക്കാനനുയോജ്യമായ നടപടികള്* സ്വീകരിച്ചു കാണുന്നതില്* സന്തോഷമുണ്ടെന്ന് മന്ത്രി വി.എസ്. സുനില്*കുമാര്* പറഞ്ഞു. സര്*വകലാശാലാ ഉത്പന്നങ്ങളുടെ വിശ്വാസ്യത തിരിച്ചറിഞ്ഞ് കൂടുതല്* കര്*ഷകര്*ക്ക് അവ എത്തിക്കാനും കര്*ഷകര്* നേരിടുന്ന പ്രശ്*നങ്ങള്*ക്ക് പ്രായോഗിക പരിഹാരം നിര്*ദേശിക്കാനും സര്*വകലാശാലാ ശാസ്ത്രജ്ഞര്* തയ്യാറാകണം. ഒപ്പം ആധുനിക വിപണിയുടെ സാധ്യതകള്* കണ്ടെത്തി കാര്*ഷിക വിഭവ സംസ്*കരണവും വിപണനതന്ത്രങ്ങളും ആവിഷ്*കരിക്കാനും ഇക്കാര്യങ്ങളില്* കര്*ഷകരെ ബോധവത്കരിക്കാനും സര്*വകലാശാല മുന്* കൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
    വൈസ് ചാന്*സലര്* ഡോ. പി. രാജേന്ദ്രന്* അധ്യക്ഷത വഹിച്ചു. യോഗത്തില്* സര്*വകലാശാലയുടെ സേവനങ്ങളും ഉത്പന്ന ലഭ്യതയും ഉള്*ക്കൊള്ളുന്ന വെബ് പോര്*ട്ടലിന്റെ ഉദ്ഘാടനം കെ. രാജന്* എം.എല്*.എ. നിര്*വഹിച്ചു.

  2. #512
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    പൻറുട്ടിയിലെ പ്ലാത്തോട്ടങ്ങൾ



    കരുണാകരനും ഹരിദോസും പ്ലാവിൻതോട്ടത്തിൽ


    റബർതോട്ടവും മാന്തോപ്പും തെങ്ങിൻതോപ്പുമൊക്കെ മലയാളഭാഷയിലെ സുപരിചിത പദങ്ങളാണ്. പക്ഷേ പ്ലാത്തോട്ടമെന്നത് കേരളരാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ഒരു വീട്ടുപേരുമാത്രമാണ് നമുക്ക്. പ്ലാവ് തോട്ടമായി കൃഷി ചെയ്യുന്നതിനെക്കുറിച്ച് മലയാളി ചിന്തിച്ചിട്ടില്ലെന്നു വ്യക്തം. അതുകൊണ്ടുതന്നെ തമിഴ്നാട്ടിലെ പൻറുട്ടി താലൂക്കിലുള്ള പ്ലാവിൻതോട്ടങ്ങൾ നമുക്ക് കൗതുകകരമായ ഒരു കൃഷിക്കാഴ്ചയാണ്. തീരദേശജില്ലയായ കടല്ലൂരിലാണ് പൻറുട്ടി. ഇവിടുത്തെ അ*ഞ്ചും പത്തും ഏക്കർ വീതമുള്ള പ്ലാവിൻതോപ്പുകൾ വേറിട്ട കാഴ്ചയ്ക്കൊപ്പം ചിന്തകൾക്കും ഇടം നൽകുന്നു.


    മണലിന്റെ അംശം കൂടുതലുള്ള ഇവിടുത്തെ മണ്ണിൽ കശുമാവാണ് പ്രധാന വിള. തൊട്ടുപിന്നിലായി പ്ലാവുണ്ട്. പല കർഷകകുടുംബങ്ങളും പ്ലാവുകൃഷിയിലൂടെ മികച്ച വരുമാനം നേടുന്നുമുണ്ട്. പൻറുട്ടി താലൂക്കിലാകെ ആയിരം ഹെക്ടറിലധികം പ്ലാവുകൃഷിയുണ്ടെന്നാണ് പ്ലാവുകർഷകൻ കൂടിയായ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ (റിട്ട.) ഹരിദോസ് പറഞ്ഞത്. ഇതിൽ പകുതിയോളം പത്ത് ഏക്കറിലധികമുള്ള പ്ലാവിൻതോട്ടങ്ങൾ തന്നെ. മുന്നൂറ് വർഷം മുമ്പ് തന്നെ ഈ മേഖലയിൽ പ്ലാവ് വരുമാനത്തിനായി കൃഷി ചെയ്തിരുന്നെന്ന് അദ്ദേഹം പറയുന്നു. കശുമാവ് തോട്ടങ്ങളുടെ അരികിലൂടെ പ്ലാവ് നടുന്ന രീതിയായിരുന്നു തുടക്കത്തിൽ കൂടുതലായുണ്ടായിരുന്നത്. എന്നാൽ വരുമാനസാധ്യത വർധിച്ചതോടെ പലരും കശുമാവിൽനിന്നു പ്ലാവിലേക്ക് തിരിയുകയാണെന്ന് ഹരിദോസ് പറഞ്ഞു.


    കൃഷിക്കാരുടെ കണക്കനുസരിച്ച് ഒരു ഏക്കറിൽ 60 പ്ലാവ് നടാം. മലയാളത്തിനു പരിചയമില്ലാത്ത പരിപാലനരീതികളാണ് ഇവർ പ്ലാവിനു നൽകുന്നത്. മഴയില്ലാത്ത സീസണിൽ മാസത്തിലൊരിക്കൽ പ്ലാവുകൾക്ക് നന നൽകും. തോട്ടങ്ങളിൽ ഇതിനായി കുഴൽകിണറുകളുണ്ട്. കുഴൽകിണറിൽനിന്നു പമ്പ് ചെയ്യുന്ന ജലം ചാലുകളിലൂടെ ഓരോ പ്ലാവിനെയും ചുറ്റിയൊഴുകും. കായ്കളുടെ എണ്ണം കുറച്ച് വണ്ണം കൂട്ടുന്ന തിന്നിങ് ടെക്നോളജിയാണ് പൻറുട്ടിയിലെ പ്ലാവുകൃഷിയുടെ മറ്റൊരു സവിശേഷത. പ്ലാവിന്റെ പ്രായവും വലുപ്പവുമനുസരിച്ച് നിശ്ചിത എണ്ണം ചക്ക മാത്രം വളരാൻ അനുവദിക്കുന്ന രീതിയാണിത്. അധികമായുണ്ടാവുന്ന മുഴുവൻ ചക്കയും ചെറുപ്രായത്തിൽ തന്നെ മുറിച്ചുകളയുന്നു. ഇതുവഴി തൂക്കം കൂടുതലുള്ള വലിയ ചക്ക കിട്ടുമെന്ന് ഹരിദോസ് പറഞ്ഞു. വാണിജ്യരീതിയിലുള്ള കൃഷി വർധിച്ചതോടെ ചെറിയ തോതിലുള്ള രാസവളപ്രയോഗത്തിലേക്കു ചിലരെങ്കിലും നീങ്ങിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി മുതൽ ജൂലൈ വരെയാണ് ഇവിടെ ചക്കയുടെ ഉൽപാദന സീസൺ. സീസണാകുന്നതോടെ പൻറുട്ടി പട്ടണത്തിൽ ചക്കവ്യാപാരകേന്ദ്രങ്ങൾ സജീവമാകും. കൃഷിക്കാർ ചെറുവണ്ടികളിൽ കൊണ്ടുവരുന്ന ചക്ക റോഡ*രികിലെ ഷെഡുകളിൽ പ്രത്യേകം കൂട്ടിയിടും. മുംബൈ, സൂറത്ത് തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്നു ചക്ക കയറിപ്പോകുന്നു. കച്ചവടം ഉറപ്പിച്ച ചക്ക രാത്രിയിൽ ലോഡ് ചെയ്യും. അതിരാവിലെ ഒട്ടേറെ ചക്കലോറികൾ ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു യാത്ര പുറപ്പെടുന്നത് സീസണിൽ ഇവിടുത്തെ പതിവു കാഴ്ചയാണ്. ഇതുകൂടാതെ ചക്കപ്പഴത്തിന്റെ ചില്ലറക്കച്ചവടവും സജീവം. ബസ് സ്റ്റാൻഡിലും വഴിയരികിലുമായി ചക്കപ്പഴം വിൽക്കുന്ന നൂറിലധികം സ്ത്രീകളുണ്ടിവിടെ. വഴിയോരക്കച്ചവടക്കാരിയായ ശാന്തിയോട് വില തിരക്കി ഒരു ചുളയ്ക്ക് രണ്ടു രൂപ. ഈച്ചയാർക്കാതെ പ്ലാസ്റ്റിക് ഷീറ്റിട്ടു മൂടിയ ചക്കപ്പഴം വിറ്റുതീരുന്ന മുറയ്ക്ക് ഇവർതന്നെ കൂടുതൽ ചക്ക വെട്ടി ചുള പെറുക്കിവയ്ക്കും. ചില്ലറക്കച്ചവടത്തിനുള്ള ചക്ക മൊത്തക്കച്ചവടക്കാരിൽനിന്നാണ് വാങ്ങാറുള്ളത്. അയൽക്കാരായ കൃഷിക്കാരിൽനിന്നും വാങ്ങും.
    റോഡരികിലെ ചക്കപ്പഴവ്യാപാരം




    പൻറുട്ടിയിലെ പ്ലാവുകർഷകരിൽ പ്രമുഖനായ കരുണാകരന് ആറര ഏക്കറോളം പ്ലാവിൻതോട്ടമുണ്ട്. ആകെ 400 മരങ്ങളാണ് ഇപ്പോൾ കായ്ഫലം നൽകുന്നത്. ഏതാനും വർഷംമുമ്പ് കടല്ലൂരിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ ഇദ്ദേഹത്തിന്റെ തോട്ടമാകെ നാശത്തിന്റെ വക്കിലെത്തിയതായിരുന്നു. ഭൂരിപക്ഷം മരങ്ങളും ഒടിഞ്ഞുപോയതിനെ തുടർന്ന് എല്ലാം പിഴുതുമാറ്റി പുതിയ തൈകൾ നടാനായി കരുണാകരൻ തീരുമാനിച്ചതായിരുന്നു. എന്നാൽ കൃഷി ഓഫിസറായ ഹരിദോസ് ഒടിഞ്ഞ മരങ്ങൾക്കു പുതുജീവൻ നൽകുന്നതിനുള്ള വിദ്യ പഠിപ്പിച്ചതോടെ ആ തീരുമാനം മാറി. ഒടിഞ്ഞ ഭാഗം മുറിച്ചുമാറ്റിയശേഷം മുറിവിൽ ബോർഡോമിശ്രിതവും മറ്റ് കുമിൾനാശിനികളും പുരട്ടി സംരക്ഷിക്കുന്ന വിദ്യയാണ് ഇവർ നടപ്പാക്കിയത്. ഇതുവഴി ഭൂരിഭാഗം മരങ്ങളും നശിച്ചുപോകാതെ സംരക്ഷിക്കാൻ കഴിഞ്ഞെന്നു കരുണാകരൻ ചൂണ്ടിക്കാട്ടി. നശിച്ച മരങ്ങൾക്ക് പകരം നട്ട തൈകളും ഇവിടെ വളർന്നുവരുന്നുണ്ട്.











    പ്ലാവിൽനിന്നുള്ള വരുമാനത്തെക്കുറിച്ച് കരുണാകരൻ നിരത്തുന്ന കണക്ക് നമ്മുടെ കണ്ണു തുറപ്പിക്കുന്നതാണ്. വലിയ ഒരു പ്ലാവിൽ പരമാവധി 20 ചക്കയാണ് ഇദ്ദേഹം അനുവദിക്കുക. ഇപ്രകാരം ഉൽപാദിപ്പിക്കുന്ന ഓരോ ചക്കയ്ക്കും ശരാശരി 20 കിലോ തൂക്കം പ്രതീക്ഷിക്കാമെന്നു കരുണാകരൻ പറയുന്നു. അതനുസരിച്ച് ഒരു പ്ലാവിൽനിന്നും കിട്ടുന്ന 20x20= 400 കിലോ ചക്കയ്ക്ക് 20 രൂപ നിരക്കിൽ 8000 രൂപ വരുമാനം ഉറപ്പാണ്. ഒരു ഏക്കറിലെ 60 മരങ്ങളിൽ നിന്നുള്ള ആകെ ആദായം 4,80,000 രൂപ!!. ഒരു ഏക്കർ പ്ലാവുകൃഷിക്ക് വേണ്ടിവരുന്ന ചെലവാകട്ടെ പരമാവധി പതിനായിരം രൂപ. കള നശിപ്പിക്കുന്നതിനായുള്ള ഉഴവിനും മാസത്തിലൊരിക്കലുള്ള നനയ്ക്കും കുമിൾനാശിനി പ്രയോഗത്തിനും വേണ്ടിവരുന്ന തുകയാണിത്.

    ഇടനിലക്കാരുടെ ചൂഷണം ഇവിടെയും പ്ലാവ് കർഷകരെ വലയ്ക്കുന്നുണ്ട്. തോട്ടമടച്ചു വില പറയുന്ന ഇവർ മൂപ്പെത്തുന്ന ചക്ക പട്ടണത്തിലെ ഏജന്റുമാരുടെ ഷെഡുകളിലെത്തിക്കുന്നു. ഇടനിലക്കാരും ഏജന്റുമാരും ചേർന്ന് വില നിശ്ചയിക്കുന്ന സംവിധാനമാണിവിടെ. ഇതുവഴി കൃഷിക്കാർക്ക് 20 ശതമാനത്തോളം വരുമാനനഷ്ടമുണ്ടെന്നാണ് കരുണാകരന്റെ കണക്ക്. ഈ ചൂഷണം മറികടക്കാനായി തന്റെ തോട്ടത്തിലെ ചക്ക മുഴുവൻ ചെന്നൈ വിപണിയിലെത്തിക്കുകയാണ് കരുണാകരൻ ചെയ്യുന്നത്. ചക്കക്കച്ചവടത്തിനായി ഒരാളെ വേതനം നൽകി നിയമിച്ചിട്ടുമുണ്ട്. പ്രമുഖ ഹോട്ടൽ ഗ്രൂപ്പ് ചക്ക ഐസ്ക്രീം നിർമിക്കാനായി കരുണാകരന്റെ തോട്ടത്തിലെ ചക്ക നേരിട്ടുവാങ്ങുന്നു.

  3. #513
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    കൃഷിയിടത്തിലെ യന്തിരൻ

    കമ്പയിൻ ഹാർവെസ്റ്റർ (കൊയ്ത്ത്- മെതിയന്ത്രം)

    കൃഷിച്ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുന്നതാണ് ഇന്നത്തെ കർഷകൻ നേരിടുന്ന പ്രധാന വെല്ലുവിളി. ചെലവു കൂടുവാൻ പ്രധാന കാരണം തൊഴിലാളികളുടെ ലഭ്യതക്കുറവും ഉയർന്ന വേതന നിരക്കുമാണ്. കാർഷിക യന്ത്രവത്ക്കരണം വഴി ഒരുപരിധിവരെ ഈ വെല്ലുവിളി നേരിടാം.
    ഒട്ടുമിക്ക കൃഷിപ്പണികളും ട്രാക്ടർ പ്രധാന യന്ത്രമായി പ്രവർത്തിപ്പിച്ച് അനുബന്ധ ഉപകരണങ്ങൾ പുറകിൽ ഘടിപ്പിച്ച് കൃഷിപ്പണികൾ സുഗമമാക്കാം. ട്രാക്ടർ മാത്രമായാണ് ഉപയോഗിക്കുന്നതെങ്കിൽ പ്രധാനമായും നിലം ഒരുക്കുന്നതിനായി ഉപയോഗിക്കുന്നു.
    ∙ ലെവലർ ഘടിപ്പിച്ച് കൃഷിഭൂമി നിരപ്പാക്കാം
    ∙ ഡിഗ്ഗറുകൾ ഘടിപ്പിച്ച് കുഴിയെടുക്കാം
    ∙ മരുന്നുകൾ സ്പ്രേ ചെയ്യുവാനുപയോഗിക്കാം
    ∙ വെള്ളം പമ്പ് ചെയ്യാം
    ∙ വരമ്പുകൾ നിശ്ചിത അകലത്തിൽ എടുക്കാം
    ടില്ലർ
    ഭാരം കൂടിയ ട്രാക്ടർ സുഗമമായി പ്രവർത്തിപ്പിക്കാൻ പ്രയാസമുള്ള പാടങ്ങളിലേക്കു യോജിച്ചതാണു പവർ ടില്ലർ. ഇതിൽ ദൃഢമായി ഉറപ്പിച്ചിരിക്കുന്ന റോട്ടവേറ്റർ ബ്ലെയ്ഡുകൾ നിലം പരുവപ്പെടുത്തുവാൻ സഹായിക്കുന്നു. കേജ് വീൽ ഘടിപ്പിച്ച് ചെളി കലക്കാൻ സാധിക്കും.
    ഗാർഡൻ ടില്ലർ
    കരമണ്ണ് 7.5 മുതൽ ഒൻപത് സെമീ ആഴത്തിൽ ഇളക്കി മറിക്കുവാനുപയോഗിക്കുന്നു. തെങ്ങിനു തടമെടുക്കാനും കളകളിളക്കി മറിക്കുവാനും ഉത്തമം. 5.5 എച്ച്പി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം 93 സെന്റിമീറ്റർ വീതിയിൽ മണ്ണിളക്കുന്നു.
    മൈക്രോ ടില്ലർ
    കുറഞ്ഞ ആഴത്തിൽ മണ്ണിളക്കുന്നതിനാൽ പച്ചകൃഷിക്ക് നിലം പരുവപ്പെടുത്താനനുയോജ്യം. 0.8 എച്ച്പി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൈക്രോ ടില്ലർ 203 മില്ലിമീറ്റർ ആഴത്തിലും 230 മുതൽ 300 മില്ലിമീറ്റർ വീതിയിലും മണ്ണിളക്കുന്നു. ചെറുകിട കർഷകർക്കനുയോജ്യം.
    വിതയന്ത്രം
    മുളപ്പിച്ച നെൽവിത്ത് എട്ടു വരികളിലായി 200 മില്ലിമീറ്റർ വരിയകലത്തിൽ വിതയ്ക്കുന്നു. 10 കിലോഗ്രാം മാത്രം ഭാരമുള്ളതിനാൽ സ്ത്രീകൾക്കും ഉപയോഗിക്കാം.
    കൊയ്ത്ത് യന്ത്രം
    നെല്ല് കൊയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്നു. 3.1 എച്ച്പി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്രം നാലു വരികളിലായി വീഴാതെ വിള*ഞ്ഞുനിൽക്കുന്ന നെൽച്ചെടികളെ വലതുവശത്തേക്ക് കൊയ്തിടുന്നു.
    നാലുവരി നടീൽ യന്ത്രം
    പിറകിൽ ഉന്തിക്കൊണ്ടു പ്രവർത്തിക്കുന്ന കുബോട്ട (ജാപ്പനീസ് നിർമിതം) യന്ത്രം 160 കിലോ മാത്രം ഭാരമുള്ളതിനാൽ ഒരു പാടത്തുനിന്നും അനായാസേന മറ്റൊരു പാടത്തേക്കു കയറ്റാനും അതുപോലെ നിഷ്പ്രയാസം വരമ്പ് കയറ്റിയിറക്കാനും കഴിയും. 3.48 എച്ച്പി എൻജിനിൽ പ്രവർത്തിക്കുന്ന നടീൽ യന്ത്രം 12 21 സെന്റിമീറ്റർ ഞാറുകൾ തമ്മിലും 30 സെന്റിമീറ്റർ വരികൾ തമ്മിലും അകലം ക്രമീകരിച്ചു നടുന്നു. 0.7 മുതൽ 3.7 സെന്റിമീറ്റർ ആഴത്തിൽ നടുവാൻ കഴിയും.
    കളയെടുപ്പ് യന്ത്രം (രണ്ടു വരി)
    ബ്രഷ് കട്ടർ പ്രധാന ഉപകരണമായി അതിന്റെ ഷാഫ്റ്റിന്റെ അഗ്രഭാഗത്തു രണ്ട് റോട്ടർ ബ്ലെയ്ഡുകൾ ഘടിപ്പിച്ചു നെല്ലിലെ കളയിളക്കുവാൻ കഴിയും. ഒരേസമയം കാടു വെട്ടുന്ന ഉപകരണമായും കളയെടുപ്പ് യന്ത്രമായും ബ്ലെയ്ഡുകൾ മാറ്റി ഘടിപ്പിച്ച് ഉപയോഗിക്കാം. വരികൾ തമ്മിലുള്ള അകലം 20 22 സെന്റിമീറ്ററും ആഴം അഞ്ച് ഇഞ്ചിലും യന്ത്രം പ്രവർത്തിക്കുന്നു.
    മൂന്നു വരി കളയെടുപ്പ് യന്ത്രം
    2.2 എച്ച്പി എൻജിൻകൊണ്ട് പ്രവർത്തിക്കുന്ന ഈ കളയെടുപ്പ് യന്ത്രം വരിയും നിരയുമായി നട്ട നെൽചെടികളുടെ മൂന്നു വരികൾക്കിടയിലുള്ള കളനിയന്ത്രണം സാധ്യമാക്കുന്നു. 25 മുതൽ 33 സെന്റിമീറ്റർ വരികൾക്കിടയിലുള്ള കളയിളക്കാം.
    പാറ്റ് മെതിയന്ത്രം
    ആറ് എച്ച്പി എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഈ യന്ത്രം നെൽകറ്റകളെ മെതിച്ച് പാറ്റി വൃത്തിയാക്കുന്നു.
    പാറ്റ് യന്ത്രം
    നെല്ല് പാറ്റി വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. 0.5 എച്ച്പി എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്നു.
    കമ്പയിൻ ഹാർവെസ്റ്റർ
    കൊയ്ത്ത്, മെതി, പതിരു നീക്കൽ എന്നീ മൂന്നു പ്രധാന കൃഷിപ്പണികൾ ഒരുമിച്ചു ചെയ്തുതീർക്കും. മറിഞ്ഞുവീണ നെല്ലുകൾ കൊയ്യാൻ സാധ്യമല്ല. വെള്ളക്കെട്ടുള്ള പാടവും പ്രവർത്തനത്തിന് അനുയോജ്യമല്ല.
    ബെയിലർ*
    കൊയ്ത്ത് യന്ത്രം കൊയ്തിട്ട കറ്റകളെ കെട്ടുന്നതിനുപയോഗിക്കുന്ന യന്ത്രം. ട്രാക്ടറിനോടു ചേർന്ന് അനുബന്ധ ഉപകരണമായി ഘടിപ്പിച്ചു പ്രവർത്തിപ്പിക്കണം. കെട്ടുകൾ ഉണ്ടാക്കാം.
    ട്രാൻസ്പ്ലാന്റർ (നടീൽ യന്ത്രം)

    കുഴിയെടുപ്പ് യന്ത്രം
    2.41 എച്ച്പി ​എൻജിനിൽ പ്രവർത്തിക്കുന്ന യന്ത്രം നിയന്ത്രിക്കുവാൻ ഒരാൾ ആവശ്യമാണ്. 20 മുതൽ 30 സെന്റിമീറ്റർ വ്യാസത്തിലും 45 സെന്റിമീറ്റർ ആഴത്തിലും കുഴികളെടുക്കുന്നു.
    എട്ടുവരി നടീൽ യന്ത്രം
    ഒരാൾ ഇരുന്നുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഇത്തരം നടീൽ യന്ത്രം തയാറാക്കിയ ഞാറ്റടി പാടത്ത് 225 മില്ലിമീറ്റർ അകലത്തിലും ഞാറുകൾ തമ്മിൽ 100 മുതൽ 120 മില്ലിമീറ്റർ അകലവും ക്രമീകരിച്ച് കൃത്യതയോടെ നടുന്നു. 3.25 ​എച്ച്പി എൻജിൻ ഉപയോഗിച്ചാണ് യന്ത്രം പ്രവർത്തിക്കുന്നത്.

  4. #514
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    12 മണിക്കൂര്* കൊണ്ട് നട്ടത് ആറ് കോടി മരങ്ങള്*: റെക്കോഡിലേക്ക് ഒരു സംസ്ഥാനം

    ലോകമെമ്പാടും ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്*നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്* നടത്തുന്നതിനിടയില്* ഇന്ത്യയുടെ പാങ്കാളിത്തമാണ് സംസ്ഥാനത്തെ ജനങ്ങള്* നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്* പറഞ്ഞു.









    ഭോപ്പാല്*: 12 മണിക്കൂറുകൊണ്ട് മധ്യപ്രദേശില്* നട്ടുപിടിപ്പിച്ചത് 6.6 കോടി മരങ്ങള്*. സംസ്ഥാനത്തെ 15 ലക്ഷത്തോളം സന്നദ്ധ പ്രവര്*ത്തകരുടെയും വിദ്യാര്*ഥികളുടെയും സഹായത്തോടെയാണ് ഇത്രയും മരങ്ങള്* നട്ടുപിടിപ്പിച്ചത്.
    ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്* വൈകിട്ട് ഏഴ് മണിവരെയുള്ള സമയത്താണ് നര്*മദ നദീതടത്തോട് ചേര്*ന്ന പ്രദേശങ്ങളില്* മരങ്ങള്* നട്ടത്. ലോകമെമ്പാടും ആഗോള താപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്*നങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്* നടത്തുന്നതിനിടയില്* ഇന്ത്യയുടെ പാങ്കാളിത്തമാണ് സംസ്ഥാനത്തെ ജനങ്ങള്* നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്* പറഞ്ഞു.
    മധ്യപ്രദേശ് വനംവകുപ്പിന്റെ മേല്*നോട്ടത്തില്* മാത്രം നട്ടുപിടിപ്പിച്ചത് 3.4 കോടി മരങ്ങളാണ്. സംസ്ഥാനത്തെ വിദ്യാര്*ഥികളും സന്നദ്ധ സംഘടനകളും പൊതുജനങ്ങളും മരങ്ങള്* നട്ടു. ഫലവൃക്ഷങ്ങള്*, ഔഷധ സസ്യങ്ങള്*, മറ്റു തരത്തിലുള്ള മരങ്ങള്* തുടങ്ങി വിവിധയിനം മരങ്ങള്* നട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
    കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്* മരങ്ങള്* നട്ടതിന്റെ റെക്കോര്*ഡ് ആണ് മധ്യപ്രദേശ് ലക്ഷ്യമിടുന്നത്. ഇതിനായി ഗിന്നസ് റെക്കോര്*ഡ് അധികൃതര്* സംസ്ഥാനത്തെ മരംനടല്* വിലയിരുത്തിയിരുന്നു. ഇതിനു മുന്*പ് 24 മണിക്കൂര്* സമയംകൊണ്ട് അഞ്ച് കോടി മരങ്ങള്* നട്ടതിന്റെ ലോക റെക്കോര്*ഡ് ഉള്ളത് ഉത്തര്*പ്രദേശിനാണ്.
    ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ചെറുക്കുന്നതുമായി ബന്ധപ്പെട്ട അന്തര്*ദേശീയ ഉടമ്പടിയായ പാരിസ് എഗ്രിമെന്റിന്റെ ഭാഗമായി ഇന്ത്യയിലെ വനവല്*കരണത്തിനായി 600 കോടി ചിലവഴിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ഇന്ത്യയുടെ 12 ശതമാനം പ്രദേശത്ത് വനവല്*കരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.





    Follow

    ShivrajSingh Chouhan @ChouhanShivraj

    बच्चों के नन्हें हाथों में पौधे और उसे लगाने की ललक देखकर मेरी आँखों में खुशी के आँसू आ गये। #MPPlants6CroreTrees #NarmadaSevaMission


  5. #515
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ചൂരയുണ്ടേ, നല്ല മഞ്ഞച്ചൂര... ആൻഡമാൻ വിളിക്കുന്നു



    തോപ്പുംപടി ∙ മഞ്ഞച്ചൂര എന്ന കേൾക്കുമ്പോൾ തന്നെ മൽസ്യപ്രിയരുടെ നാവിൽ കപ്പലോടും. ട്യൂണ മൽസ്യങ്ങളിൽ ഏറ്റവും രുചികരമായതാണു യെല്ലോ ഫിൻ ട്യൂണ അഥവാ മഞ്ഞച്ചൂര. ആൻഡമാൻ നിക്കോബാർ ദ്വീപിലെ മൽസ്യത്തൊഴിലാളികൾ വലയിട്ടാൽ കിട്ടുന്നതു മഞ്ഞച്ചൂരക്കൂട്ടത്തെയാണ്. എന്നാൽ, വിപണിയും വിലയുമില്ലാതെ വലയുകയാണ് അവിടത്തെ മീൻ*പിടിത്തക്കാർ.


    കേരളത്തിൽനിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിക്കാർക്കു വിവരങ്ങൾ നൽകുന്നതിന് ഉന്നതതല ആൻഡമാൻ ഗവ. സംഘം ശനിയാഴ്ച കൊച്ചിയിലെത്തും.സംസ്കരിച്ച മഞ്ഞച്ചൂരയ്ക്കു രാജ്യാന്തര വിപണിയിൽ കിലോഗ്രാമിന് 1500 മുതൽ 2000 രൂപ വരെ വിലയുണ്ട്. ആൻഡമാനിൽ ഒരു കിലോഗ്രാം ചൂരയ്ക്കും ഒരു വലിയ പൊതി നിലക്കടലയ്ക്കും ഒരേ വിലയാണ് 25 മുതൽ 40 രൂപ വരെ.
    ദ്വീപിൽ സുലഭമായി ലഭിക്കുന്ന ഏക വിഭവമാണു മീൻ. ബാക്കി എന്തും കപ്പലേറി വരണം. അതുകൊണ്ടുതന്നെ കൈപൊള്ളുന്ന വിലയാണ്. ദ്വീപിനെ വലയം ചെയ്യുന്ന ബംഗാൾ ഉൾക്കടലിലെ ചൂരശേഖരത്തിലാണു ഭാവിയെന്ന് ആൻഡമാൻ ഭരണാധികാരികൾ നേരത്തെ കണ്ടെത്തിയിരുന്നു. 1.48 ടൺ മഞ്ഞച്ചൂരയുടെ സാന്നിധ്യം എഫ്എസ്ഐ (ഫിഷറി സർവേ ഓഫ് ഇന്ത്യ) സർവേയിൽ കണ്ടെത്തി. പ്രതിവർഷം 65,000 ടൺ ട്യൂണ ഇവിടെനിന്നു പിടിച്ചെടുക്കാൻ കഴിയും.

    ഇപ്പോൾ വർഷം ആയിരം ടൺ പോലും പിടിക്കുന്നില്ലെന്നാണു കണ്ടെത്തൽ.ചൂരയിൽനിന്നു പുതിയ ചരിത്രം രചിക്കാനുള്ള ഒരുക്കത്തിലാണു ഭരണകൂടം. സാഷ്മി (sashmi) ഗ്രേഡ് ചൂരയ്ക്കാണ് ആഗോള വിപണിയിൽ ഏറ്റവും ഡിമാൻഡ്. മീൻ ലഭിച്ചാൽ ഉടൻ അതിന്റെ നെറ്റിയിൽ ആണി അടിച്ചുകയറ്റി തലകീഴായി ഇട്ടു രക്തം മുഴുവൻ വാർന്നുപോകാൻ അനുവദിച്ചാൽ ചില്ലു പോലുള്ള മാംസം ലഭിക്കും.
    ഇത്തരത്തിൽ ചൂരയെ സാഷ്മി ഗ്രേഡ് ആക്കുന്നതിൽ വിദഗ്ധർ ഇന്തൊനീഷ്യക്കാരാണ്. അവിടെനിന്നുള്ളവരെ വിളിച്ചുവരുത്തി സംസ്കരണം തുടങ്ങിയിട്ടുണ്ട്.കേരളത്തിലെ സമുദ്രോൽപന്ന കയറ്റുമതിക്കാരെ ആൻഡമാനിൽ എത്തിച്ചു വ്യവസായത്തിനു തുടക്കമിടാനും സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറി, ഫിഷറീസ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട ഉന്നതതല സംഘമാണു കൊച്ചിയിൽ എത്തുന്നത്. സെൻട്രൽ ഇൻസിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ (സിഫ്റ്റ്) സഹകരണത്തോടെ രാവിലെ വില്ലിങ്ഡൻ ഐലൻഡിൽ ബിസിനസ് മീറ്റ് നടത്തും.

  6. #516
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    പത്ത് ലക്ഷത്തോളം മരങ്ങളും ചെടികളുമുള്ള നഗരം; ലോകത്തിലെ ആദ്യ വനനഗരവുമായി ചൈന



    നഗരവൽക്കരണം മൂലമുള്ള മലിനീകരണത്തിന്*റെ ഏറ്റവും വലിയ ദുരിതം അനുഭവിച്ച രാജ്യമാണ് ചൈന. അതുകൊണ്ടു തന്നെ മലിനീകരണത്തെ നേരിടാന്* ചൈന കൈക്കൊള്ളുന്ന നടപടികളും നിരവധിയാണ്. ഇതില്* ഏറ്റവും ഒടുവിലത്തേതാണ് വനനഗരം എന്ന പദ്ധതി. ഗുവാങ്സി പ്രവിശ്യയിലെ ലിയുഷോയിലാണ് വനനഗരത്തിന്റെ നിര്*മ്മാണം ആരംഭിച്ചിരിക്കുന്നത്. മുപ്പതിനായിരത്തോളം ആളുകള്*ക്ക് ജീവിക്കാനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കിയാണ് ഈ പരിസ്ഥിതി സൗഹൃദ നഗരം തയാറാക്കുന്നത്.


    വിവിധ ഗണത്തിൽ പെട്ട 10 ലക്ഷത്തോളം മരങ്ങളും ചെടികളുമാണ് ഈ നഗരത്തില്* നട്ടുപിടിപ്പിക്കുന്നത്. വര്*ഷത്തില്* പതിനായിരം ടണ്* കാര്***ബണും 57 ടണ്* മറ്റു മാലിന്യങ്ങളും ആഗിരണം ചെയ്യാന്* കഴിവുള്ളതാകും ഈ മരങ്ങൾ. 900 ടണ്* ഓക്സിജനാണ് വര്*ഷം തോറും ഈ മരങ്ങൾ ഉൽപാദിപ്പിക്കുക.




    പൂര്*ണ്ണമായും പുനരുപയോഗ മാര്*ഗ്ഗങ്ങള്* ഉപയോഗിച്ചാകും ഈ നഗരത്തിലെ ഊര്*ജ്ജോത്പാദനം നടക്കുക. വാഹനങ്ങളും വൈദ്യുതിയും പൂര്*ണ്ണമായും ഇന്ധമാക്കി പ്രവര്*ത്തിപ്പിക്കുന്നവയാകും. താമസം മുതല്* വാണിജ്യം വരെയുള്ള എല്ലാ സൗകര്യങ്ങളും ഈ വനനഗരത്തിലുണ്ടാകും. 2020 തോടെ പദ്ധതി പൂര്*ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി വിജയകരമായാല്* ലോകത്തിലെ ആദ്യ ഹരിത സൗഹൃദ നിര്*മ്മാണ പദ്ധതികള്*ക്കു തന്നെ മാതൃകയാകും ഈ ഹരിതനഗരം.

  7. #517
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ബന്ദിപ്പൂര്*: ചിത്രകഥാ പുസ്തകം പോലൊരു കാട്

    പോയ വേനലില്*നിന്ന് കത്തിയൊരു കാട്ടില്* പിന്നെയും പൂ വിരിഞ്ഞിരിക്കുന്നു. മാനും മയിലും ആനക്കുഞ്ഞുങ്ങളുമെല്ലാം ഒരു പോലെ ആ പച്ചപ്പില്* മേയുന്നു.








    പൂവാണ്, നീയുമെനിക്കോമനേ... മനുഷ്യന്* ഒന്നും ചെയ്തില്ലെങ്കിലും പ്രകൃതി പുനര്*ജനിക്കുമെന്നതിന്റെ തെളിവാണ് ഒരുനാള്* ചാരമായിരുന്ന ഈ കാട്. മഴ പെയ്ത് തളിര്*ത്ത കാട്ടുപൂക്കള്*ക്കിടയിലൂടെ അമ്മയ്*ക്കൊപ്പം പോവുന്ന ദിവസങ്ങള്* മാത്രം പ്രായമായ ആനക്കുട്ടി.




    രു കാറ്റിനൊപ്പം പടര്*ന്ന് കാടകങ്ങളെയെല്ലാം തീ വിഴുങ്ങുമ്പോഴും മണ്ണിന്റെ മനസ്സില്* ഇത്തിരി പച്ചപ്പ് ബാക്കിയുണ്ടായിരുന്നു. മനുഷ്യനും അഗ്നിക്കും സ്​പര്*ശിക്കാനാവാത്തവിധം മണ്ണിനുള്ളില്* വിത്തുകള്* മഴ കാത്ത് കിടന്നിട്ടുണ്ടാവണം. മാസങ്ങള്*ക്ക് മുമ്പാണ് ബന്ദിപ്പൂര്* വനത്തില്* കാട്ടുതീ പടര്*ന്നത്. അത് വയനാടിന്റെ അതിര്*ത്തിവരെയെത്തി.





    ദിവസങ്ങളോളം അതുനിന്നു കത്തി. കാട് ഒരു പുല്*ക്കൊടിപോലും അവശേഷിക്കാതെ ചാരമായി മാറി. ആഴ്ചകളോളം ചാരമായിക്കിടന്ന ഭൂമിയില്* ഒരു മഴകൊണ്ട് കാട് ഉയര്*ത്തെഴുന്നേറ്റിരിക്കുന്നു. തീ ഭയന്ന് ഓടിപ്പോയ മാനും മയിലും ആനയും കാട്ടുപോത്തും കഴുകനും പന്നിയുമെല്ലാം പുനര്*ജനിച്ച ഈ പച്ചപ്പിലേക്ക് തിരിച്ചുവന്നു.

    മനുഷ്യന്* ഒന്നും ചെയ്യാതിരുന്നാല്* മതി കാട് തനിയെ തിരിച്ചുവരുമെന്നതിന്റെ തെളിവാണ് ബന്ദിപ്പൂര്* മുതല്* കബനിവരെയുള്ള ഈ ചിത്രങ്ങളില്* കാണുന്ന കാടും കാട്ടുപൂക്കളും കാട്ടാനകളുമൊക്കെ. കഴിഞ്ഞ മഴക്കാലത്ത് ലഭിക്കേണ്ടിയിരുന്ന മഴയുടെ പകുതിപോലും പെയ്യാതിരുന്നത് വയനാട്ടിലെ കാടും നാടും വലിയ പരിസ്ഥിതി നാശത്തിലേക്ക് എത്തുമെന്ന സൂചനയുണ്ടായിരുന്നു. അതിനെ ശരിവെക്കും വിധമാണ് കഴിഞ്ഞദിവസം വരെ ഉള്ള മഴയുടെ കണക്ക്. 61 ശതമാനം മഴക്കുറവാണിവിടെ. മറ്റുജില്ലകളില്* പെയ്ത മഴയേക്കാളും ഏറ്റവും കുറവ്.




    പരിസ്ഥിതിയെ കടന്നാക്രമിക്കുന്ന ഓരോ മനുഷ്യനും കാടില്*നിന്നും തിരിച്ചുനടക്കേണ്ടിയിരിക്കുന്നു. നമ്മള്* കാടിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുമ്പോഴാണ് കാട് തിരിച്ചുവരിക. നമ്മള്* കാട്ടില്*നിന്നും എത്ര അകലം പാലിക്കുന്നുവോ അത്രയും തന്നെ കാട് വളര്*ന്നുകൊണ്ടിരിക്കും.




    1000 ഹെക്ടര്* വനമാണ് അന്നത്തെ കാട്ടുതീ കൊണ്ടുപോയത്. കൂടെ നിരവധി ജീവജാലങ്ങളും അവയുടെ സുന്ദരമായ ആവാസ വ്യവസ്ഥയും. സുന്ദരമായ ഈ കാട്ടില്* പരസ്​പരഭയമില്ലാതെ മേയുന്ന ആനകളും മാനും കാട്ടുപോത്തും പിന്നെ ഓരോ പുല്*ക്കൊടിയേയും വിട്ട് നമുക്ക് തിരിച്ചുനടക്കാം.




  8. #518
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ആമ്പല്*പ്പാടം പൂത്ത് അമ്പാട്ടുകടവ്*

    പനച്ചിക്കാട് അമ്പാട്ട്കടവിലെ കദളിപ്പൂനിറമുള്ള ആമ്പല്*പ്പൂക്കാലം തുടങ്ങിക്കഴിഞ്ഞാല്* ദൂരെനിന്നു പോലും കാഴ്ചക്കാരെത്തുന്നു. വര്*ഷത്തില്* ആറു മാസം പാടത്ത് ആമ്പല്*പ്പൂക്കാലമാണ്.







    കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് ഭാഗത്ത് വിരിഞ്ഞുനില്*ക്കുന്ന ആമ്പല്*പ്പൂക്കള്* ശേഖരിക്കുന്ന വള്ളക്കാരന്*. ഫോട്ടോ: ജി.ശിവപ്രസാദ്
    കോട്ടയം: നൂറ് ഏക്കറിലായി പൂത്തുകിടക്കുന്ന ആമ്പല്*പ്പാടം. അതും വളരെ അപൂര്*വമായി കാണുന്ന കദളിപ്പൂനിറമുള്ള ആമ്പല്*പ്പൂവ്. പനച്ചിക്കാട് അമ്പാട്ട്കടവിലെ കദളിപ്പൂനിറമുള്ള ആമ്പല്*പ്പൂക്കാലം തുടങ്ങിക്കഴിഞ്ഞാല്* ദൂരെനിന്നു പോലും കാഴ്ചക്കാരെത്തുന്നു. വര്*ഷത്തില്* ആറു മാസം പാടത്ത് ആമ്പല്*പ്പൂക്കാലമാണ്. കൊയ്ത്ത് കഴിഞ്ഞുള്ള ജൂണ്* മുതല്* നവംബര്* വരെയാണ് പൂക്കാലം.

    കൃഷിക്കായി വെള്ളം വറ്റിച്ച് നിലമൊരുക്കുമ്പോള്* അതിനൊപ്പം ആമ്പല്*വള്ളികളും വിത്തും കായുമൊക്കെ ഉഴുതുചേരും. കൊയ്ത്തുകാലം കഴിയുന്നതോടെ വെള്ളം നിറയുന്ന പാടത്ത് ആമ്പല്*ച്ചെടികള്* വളര്*ന്ന് തുടങ്ങും. അധികം കഴിയുംമുമ്പേ പൂക്കാലം വരവായി. ഇത്തവണ വലുപ്പമുള്ള ആമ്പല്*പ്പൂവുകളാണുണ്ടാകുന്നതെന്ന് സമീപവാസി കരിനാട്ടില്ലം നീലകണ്ഠന്* നന്പൂതിരി പറയുന്നു.

    ''മുന്പും ഇവിടെ ആമ്പല്*പ്പൂവുണ്ടായിരുന്നു. അതിന് ഇത്ര വലിപ്പമോ നിറമോ ഇതളുകളോ ഉണ്ടായിരുന്നില്ല. എന്നാല്* മറ്റൊരു പാടത്ത് താമരപ്പൂക്കൃഷി തുടങ്ങിയ ശേഷമാണ് ഇവിടുത്തെ ആമ്പല്*പ്പൂവിന് ഇത്ര മാറ്റമുണ്ടായത്. ശാസ്ത്രീയമായി സത്യമുണ്ടോയെന്നറിയില്ല. പലരും പറയും ഈ രണ്ട് ചെടികള്*ക്കിടയില്* പരാഗണം നടന്നതാണെന്ന്'' അദ്ദേഹം പറയുന്നു.

    രാത്രി പത്തുമണിയോടെയാണ് പൂക്കള്* വിടരുന്നത്. രാവിലെ പത്തുമണിയോടെ പൂക്കള്* കൂന്പിയടയും. ഈ പൂക്കള്* പൂജയ്*ക്കെടുക്കാത്തതിനാല്* ഒരു കൗതുകത്തിനാണ് ആള്*ക്കാര്* ഇവ ശേഖരിക്കുന്നത്. ഓണം, വിഷു, വിജയദശമി നാളുകളില്* പൂക്കള്* തേടിയെത്തുന്നു പലരും. അക്കാലത്ത് പ്രദേശവാസികളായ കുട്ടികള്* പൂക്കച്ചവടത്തിനും അവസരമുണ്ടാക്കും.

  9. #519
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    മീൻ തൊട്ടു കൂട്ടാം



    പുല്ലുവാള

    പുഴമീൻ കറിയെക്കാൾ രുചിയാണ് പുഴമീൻ കഥകൾക്ക്. കടലില്ലാത്ത വയനാട്ടിൽ മീൻ കൗതുകങ്ങളുടെ ആഴവും പരപ്പും കേൾക്കേണ്ടതു തന്നെയാണ്.
    പള്ളത്തി




    പല അരുവികൾ ചേർന്നൊഴുകുന്ന ചെറുപുഴകളും പ്രധാന നദിയായ കബനിയുമെല്ലാം വൈവിധ്യമാർന്ന മത്സ്യങ്ങളുടെ താവളമാണ്.
    മുഷി




    പല പല കാരണങ്ങളാൽ മത്സ്യങ്ങളുടെ അളവ് കുറഞ്ഞെങ്കിലും വൈവിധ്യത്തിൽ കാര്യമായ കുറവില്ല. കേരളത്തിൽ മാത്രമല്ല ലോകത്തു തന്നെ അപൂർവങ്ങളായ നിരവധി മത്സ്യ ഇനങ്ങൾ വയനാട്ടിലുണ്ട്.
    കാവേരിക്കണ്ണി




    അതും ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസിന്റെ റിപ്പോർട്ട് പ്രകാരം അതീവ ഗുരുതരമായ തോതിൽ വംശനാശ ഭീഷണി നേരിടുന്നവ..
    നെറ്റിപ്പൊട്ടൻ




    വയനാട്ടിലെ ആദിവാസികൾക്ക് വിനോദവും ജീവിതവുമാണ് മീൻപിടിത്തം. മഴക്കാലത്തെ മീൻപിടിത്തത്തിന്റെ ഹരം നോക്കി ഗൾഫിൽ നിന്നു വരുന്നവരേറെ. മഴകുറഞ്ഞതോടെ മീനും മീൻ പിടിത്തവുമെല്ലാം കുറഞ്ഞു.
    പുഴയിലെ തിമിംഗലം
    മണലാരോൺ




    കുഞ്ഞൻ മീനുകൾ മുതൽ വമ്പൻ മീനുകൾ വരെയുള്ള വൈവിധ്യം വയനാടൻ പുഴകളിലുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വലുപ്പം വയ്ക്കുന്ന പുഴമീനുകളിലെ പ്രധാന ഇനമായ വെളിമീനിനെക്കുറിച്ച് (ഇന്ന് പല മീനുകളും ഈ പേരിൽ അറിയപ്പെടുന്നുണ്ട്) 1865 ൽ ഫ്രാൻസിസ് ഡേ എന്ന സായിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.നൂറ്റൻപതു കിലോ വരെ ഈ മീൻ തൂക്കം വയ്ക്കുമായിരുന്നത്രേ.
    കരിയൻ വാളപ്പുള്ളി പരൽ




    പക്ഷേ, വയനാട്ടിലെ ഉൾ വനങ്ങളിലെ അരുവികളിൽ ഈ മീനിനെ ഇപ്പോഴും കാണാമെന്നതാണ് കൗതുകം. പുഴയിലെ ജൈവിക അവസ്ഥ മാറിയതോടെ ഈ മീനിന് പഴയ വലുപ്പമില്ലെന്നു മാത്രം. അപൂർവങ്ങളിൽ അപൂർവമായ ഈ മീൻ ഇപ്പോഴും നിലനിൽക്കാനുള്ള കാരണവും രസകരമാണ്.
    കല്ലേമുട്ടി




    പിടിച്ച വെളിമീൻ പ്രത്യേക ശബ്ദത്തോടെ കരഞ്ഞാൽ കുലം മുടിയുമെന്നായിരുന്നു വിശ്വാസം. ഇതുമൂലം വെളിമീനിനെ തിരിച്ചറിയുന്നവർ പിടികൂടാതെ വിട്ടു. അതുകൊണ്ട് ഈ വംശം നിലനിൽക്കുന്നു.
    കല്ലിപ്പൊത്തൻ




    പൂക്കോടൻ പരൽ എന്നു നാട്ടുകാർ വിളിക്കുന്ന പ്രത്യേക തരം പരൽ ലോകത്തു തന്നെ വയനാട്ടിൽ മാത്രമേയുള്ളു. വയനാടൻ വാള, മഞ്ഞക്കടുന്ന, മാവുൾ, മച്ചം, കരിമച്ചം, മീശപ്പരൽ, വലിയ കല്ലേമുട്ടി, പുള്ളിയേട്ട എന്നീ മീനുകൾ വയനാട്ടിലും നീലഗിരി ജൈവവൈവിധ്യമേഖലയിലും മാത്രമാണുള്ളത്.
    തൊണ്ണൂറോളം മത്സ്യ ഇനങ്ങൾ
    കാരി




    ഏതാണ്ട് തൊണ്ണൂറോളം പുഴ മത്സ്യ ഇനങ്ങൾ വയനാട്ടിലുണ്ടെന്ന് ഈ മേഖലയിൽ പഠനം നടത്തിയ വെറ്ററിനറി സർവകലാശാലയിലെ സെന്റർ ഫോർ വൈൽഡ് സ്റ്റഡീസിലെ ഡെൻസിൻ റോൺസ് തമ്പി ന*ടത്തിയ പഠനം പറയുന്നു. എന്നാൽ പലതും എണ്ണത്തിൽ വളരെ കുറവാണ്.
    കാക്കപ്പറച്ചി




    ഏറ്റവും കൂടുതൽ മത്സ്യ സമൃദ്ധിയുള്ളത് കുറുവ, നൂൽപുഴ, കാളിന്ദി എന്നിവിടങ്ങളിലാണ്. ചെമ്പ്രമല, വെള്ളരിമല, സുഗന്ധഗിരി , അംബ, ബാണാസുര, പേര്യ കു*ഞ്ഞോം, എന്നീ മേഖലകളും അപൂർവങ്ങളായ മത്സ്യ സമ്പത്ത് ഉള്ള മേഖലയാണ്. എന്നാൽ മനുഷ്യന്റെ ഇടപെടലുകൾ മത്സ്യസമ്പത്തിൽ കാര്യമായ കുറവ് വരുത്തി.
    ചോലപ്പരൽ




    കുറുവയും വെട്ടത്തൂരും ഉൾപ്പെടുന്ന കബനീനദിയിലെ ആറു കിലോമീറ്റർ ഭാഗം ഇപ്പോഴും അപൂർവ മത്സ്യങ്ങളുടെ താവളമാണ്. ഇരുനൂറ്റിഅൻപതോളം തരത്തിലുള്ള മരങ്ങളും സസ്യങ്ങളും ഈ മേഖലയിലെ കബനിയുടെ ചുറ്റമുണ്ട്.
    ഗ്രാസ് കാർപ്പ്




    ഇവ നൽകുന്ന ജൈവവൈവിധ്യമാണ് ഈ പ്രദേശത്ത് ഇത്രയും അപൂർവങ്ങളായ മത്സ്യങ്ങൾ നിലനിൽക്കാനുള്ള കാരണം. കുറുവയിൽ മാത്രം എഴുപത്തിഅഞ്ചിലധികം തരം മീനുകളുണ്ട്.
    മനുഷ്യ ഇടപെടൽ ഭീഷണിയായി
    കണയൻ




    വയനാടൻ മത്സ്യ സമ്പത്ത് കുറയാനുള്ളതിന്റെ പ്രധാന കാരണം മനുഷ്യന്റെ അമിതമായ ഇടപെടൽ തന്നെയാണ്. വയനാട്ടിൽ വനത്തിനുള്ളിലല്ലാത്ത എല്ലാ പുഴകളും അരുവികളും മലിനപ്പെട്ടിരിക്കുകയാണ്.പനമരം പുഴയുടെ ജൈവസമ്പത്ത് പൂർണമായും നശിച്ചുവെന്നു തന്നെ പറയാം.
    ആഫ്രിക്കൻ മുഷി




    പുഴകളിൽ കോളിഫോം ബാക്ടീരിയ ക്രമാതീതമായി വർധിക്കുന്നു. തേയിലത്തോട്ടങ്ങൾ, വാഴത്തോട്ടങ്ങൾ, നെൽവയലുകൾ, പച്ചക്കറിത്തോട്ടങ്ങൾ എന്നിവിടങ്ങളിൽ പ്രയോഗിക്കുന്ന കീടനാശിനികളുടെയും രാസവളങ്ങളുടെയും അംശം പുഴകളിൽ കലർന്നതാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
    ചില്ലുമീൻ




    മഴ കുറയുന്നതുമൂലം പുഴയിലെ ജലനിരപ്പ് വല്ലാതെ താഴുന്നതും പ്രധാന പ്രശ്നമാണ്. ഓരോ വർഷം കഴിയുംതോറും വയനാട്ടിലെ മഴയുടെ അളവ് കുറഞ്ഞുവരികയാണ്. ഇത് പുഴയുടെ നീരൊഴുക്കിനെ ബാധിക്കുന്നു.
    ചില്ലൻ കൂരി




    നീരൊഴുക്ക് ഇല്ലാതാകുന്നതോടെ പുഴയിലൂടെയുള്ള മീനുകളുടെ ഒഴുക്കിനെ ബാധിക്കുന്നു. പല മീനുകളും ചെറിയ വെള്ളക്കെട്ടുകളിൽ തന്നെ ചത്തൊടുങ്ങുന്നു.
    ചേറുമീൻ




    അമിതമായ തോതിലുള്ള മണൽവാരലും ഭീഷണിയാണ്. മണൽ വാരുമ്പോൾ പുഴകളിൽ കൂടുതൽ ചെളിയടിയുന്നു. പല മീനുകൾക്കും ചെളിയിൽ ജീവിക്കാൻ കഴിയില്ല.
    കട്*ല




    വനത്തിനുള്ളിലെ അരുവികളിലെ വെള്ളം കുറയുന്നതും കുന്നിൻ ചെരുവുകളിലെ ചതുപ്പുകൾ ഇല്ലാതാകുന്നതും മറ്റൊരു കാരണമാണ്.
    ചക്കമുള്ളൻ




    സുഹന്ധഗിരി, കുറിച്യാർമല, മക്കിയാട്, ചെമ്പ്ര, അരണമല, ലക്കിടി , ബാണാസുര, പേര്യ, കുഞ്ഞോം, കൊട്ടിയൂർ എന്നീ മേഖലകളിലെ ചതുപ്പുകളാണ് അരുവികളെ ജലസമൃദ്ധമാക്കിയിരുന്നത്. ഇവ പലതും നശിച്ചു കഴിഞ്ഞു.
    അശാസ്ത്രീയമായ തോതിലുള്ള ചെക്ക്ഡാം നിർമാണവും ഭീഷണിയാണ്. പലപ്പോഴും ജലക്ഷാമമുള്ള മേഖലകളിൽ പ്ലാസ്റ്റക് ചാക്ക് ഉപയോഗിച്ച് തടയണകെട്ടാറുണ്ട്. എന്നാൽ ഈ ചാക്കുകൾ വെള്ളത്തിൽ കലരുന്നത് പ്രശ്നമാണ്.
    അശാസ്ത്രീയമായ രീതിയിലുള്ള മീൻപിടിത്തവും പ്രശ്നമാണ്. പലയി*ടത്തും തോട്ടപൊട്ടിച്ചും വിഷം കലക്കിയും മീനുകളെ പിടികൂടുന്നു.
    ഇത് മീനുകൾക്കു മാത്രമല്ല പുഴയ്ക്കു തന്നെ ഭീഷണിയാണ്. പ്രജനനം നടത്തുന്ന സമയത്താണ് വയനാട്ടിൽ കാര്യമായ തോതിൽ മീൻപിടിത്തം നടത്തുന്നത്. ഇതും വലിയ ഭീഷണിയാണ്.
    വയനാട്ടിൽ പുഴകളിൽ കാണുന്ന മീൻ ഇനങ്ങൾ
    ∙ആഫ്രിക്കൻ തിലാപ്പിയ
    ∙റോഹു
    ∙കട്*ല
    ∙ഗ്രാസ് കാർപ്
    ∙യൂറോപ്യൻ
    കാർപ്പ്
    (ചെമ്പല്ലി)
    ∙ചൂലിപ്പരൽ
    ∙വാൽപ്പുള്ളി
    ∙ചോലപ്പരൽ
    ∙പത്തുപൈസ
    ∙വാഴക്കവരയൻ
    ∙മീശപ്പരൽ
    ∙പുഴമത്തി
    ∙പുള്ളിച്ചി
    ∙പൂക്കോട്ടുപരൽ
    ∙കബനിപ്പരൽ
    ∙പള്ളത്തി
    ∙മഞ്ഞക്കടുന്ന
    ∙വെള്ളക്കടുന്ന
    ∙മാവുൾ
    ∙മച്ചം
    ∙കരിമച്ചം
    ∙കല്ലുന്തി
    ∙വയനാടൻ വാള
    ∙പുള്ളിയേട്ട
    ∙ കാവേരിക്കണ്ണി
    ∙കുറുവ
    ∙ചില്ലാംകൂരി
    ∙മലബാർ കൂരി
    ∙കടു
    ∙കല്ലിപ്പൊത്തൻ
    ∙കൽക്കരി
    ∙മരമീൻ
    ∙നാടൻ മുഷി
    ∙കല്ലട
    ∙കല്ലേമുട്ടി
    ∙ആഫ്രിക്കൻ മുഷി
    ∙തിലാപ്പിയ
    ∙നീലഗിരി
    കൊയ്്ത്ത
    ∙ചെമ്പൻ
    കൊയ്ത്ത
    ∙മണലാരോൺ
    ∙പാറക്കൂരി
    ∙പൂഴാൻ
    ∙ഇരുതലയൻ
    കല്ലേമുട്ടി
    ∙മലബാർ കൂരി
    ∙കാക്കപ്പറച്ചി
    ∙കണ്ണൻ
    ∙ആരോൺ
    ∙മനഞ്ഞിൽ
    ∙കായപ്പ
    ∙പാരപ്പരൽ
    ∙പുല്ലുവാള
    ∙പൊട്ടൻവാള
    ∙ചക്കമുള്ളൻ
    ∙പാവുമീൻ പരൽ

  10. #520
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,055

    Default

    ഡ്രാഗൺ പഴകൃഷിയിൽ തിരുവനന്തപുരത്ത് നിന്നൊരു വിജയഗാഥ



    വിദേശ പഴങ്ങളിൽ കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരിനമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺഫ്രൂട്ട് കൃഷിയുമായി തിരുവനന്തപുരം സ്വദേശി. വിദേശ സന്ദർശനത്തിനിടെയാണ് ഡ്രാഗൺ ഫ്രൂട്ട് വിജയന്റെ മനസ് കീഴക്കിയത്. തുള്ളിനന സംവിധാനമാണ് ജലസേചനത്തിന് സ്വീകരിച്ചിരിക്കുന്നത്. പാങ്ങോട് സ്വദേശി ജെ വിജയനാണ് കേരളത്തിൽ വിജയകരമായി ഡ്രാഗൺ ഫ്രൂട്ട് കൃഷി പരീക്ഷിച്ചിരിക്കുന്നത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •