Page 54 of 133 FirstFirst ... 444525354555664104 ... LastLast
Results 531 to 540 of 1327

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #531
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default


    246 ഏക്കറിലൊരു പാണ്ടപ്പാടം; ചൈനയിൽ നിന്നൊരു സോളർ കാഴ്ച





    ആകാശത്തു നിന്നു നോക്കിയാൽ താഴെ ചിരിച്ചുകൊണ്ടൊരു ഭീമൻ പാണ്ട. പക്ഷേ അടുത്തുചെന്നു നോക്കിയാൽ കാണാം പാണ്ടയുടെ ആകൃതിയിൽ അടുക്കിപ്പെറുക്കി വച്ചിരിക്കുന്ന സോളർ പാനലുകളാണവ! ഊർജസംരക്ഷണത്തിന്റെ കാര്യത്തിൽ പല വ്യത്യസ്ത മാതൃകകളും ലോകത്തിനു മുന്നിലെത്തിച്ചു കൊണ്ടിരിക്കുന്ന ചൈനയാണ് പാണ്ടപാനലുകളിലൂടെ സോളറിന്റെ ചിരിക്കുന്ന മാതൃകയും നമുക്കു മുന്നിലെത്തിച്ചത്. കൽക്കരി ഉപയോഗിച്ചുള്ള ഊർജോൽപാദനമാണ് പരമ്പരാഗതമായി ചൈന പിന്തുടരുന്നത്. എന്നാൽ രാജ്യം മുഴുവൻ പുകമഞ്ഞ് നിറഞ്ഞ് ജനത്തിന് മാസ്കില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. അതോടെയാണ് സൗരോർജത്തിലേക്ക് ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ഈ രാജ്യം മാറിയത്.

    ഉപേക്ഷിക്കപ്പെട്ട കൽക്കരിഖനികളിൽ വെള്ളം നിറച്ച് അവയിൽ സോളർ പാനൽ ഘടിപ്പിച്ചു വരെ ഒരു ഗ്രാമത്തിലേക്കാവശ്യമായ മുഴുവന്* വൈദ്യുതിയുമെത്തിച്ചു അടുത്തിടെ ചൈന. നിരനിരയായുള്ള അത്തരം സോളർപാനൽ കാഴ്ചകളിൽ നിന്ന് അവധിയെടുത്താണ് ചൈന മെർചന്റ്സ് ന്യൂ എനർജി ഗ്രൂപ്പ് പാണ്ടയുടെ ആകൃതിയിൽ സോളർ പാടം തയാറാക്കിയത്. ചൈനയിൽ ക്ലീൻ എനർജി ഉൽപാദിപ്പിക്കുന്ന കമ്പനികളിൽ മുൻനിരയിലുള്ളതാണ് ഇത്. 246 ഏക്കർ വരുന്ന സ്ഥലത്താണ് സോളർ പാനലുകൾ കൊണ്ട് ഇവർ പാണ്ടയെ ഡിസൈൻ ചെയ്തെടുത്തത്.

    ആദ്യഘട്ടത്തിൽ 50 മെഗാവാട്ട് വൈദ്യുതി ഇവിടെ നിന്ന് ഉൽപാദിപ്പിക്കും. ഇക്കഴിഞ്ഞ ജൂൺ 30 മുതൽ പാണ്ടപ്പാടം വൈദ്യുതോൽപാദനവും ആരംഭിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലേക്ക് വൈദ്യുതിയെത്തിക്കുന്ന ഗ്രിഡുമായാണ് ഈ സോളർ പാടം ബന്ധിപ്പിച്ചിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ സോളർപാനലുകൾ കൊണ്ട് രണ്ടാമതൊരു പാണ്ടയ്ക്കും രൂപം നൽകും. അതോടെ 1500 ഏക്കർ വരും പ്ലാന്റ്. മൊത്തം പദ്ധതിക്ക് പാണ്ട പവർ പ്ലാന്റ് എന്നാണ് സർക്കാർ പേരിട്ടിരിക്കുന്നതു തന്നെ. ഇതു വഴി 320 കോടി കിലോവാട്ട്അവർ വൈദ്യുതി അടുത്ത 25 വർഷക്കാലത്തിനകം ഉൽപാദിപ്പിക്കാനാകുമെന്നും അധികൃതരുടെ വാക്കുകൾ.




    വൈദ്യുതി ഉൽപാദനത്തിൽ ദശലക്ഷക്കണക്കിനു ടൺ കൽക്കരിയുടെ ഉപയോഗം ഇതോടെ ഒഴിവാക്കാനാകും. 2.74 മില്യൺ ടണ്ണോളം കാർബൺ ബഹിർഗമനത്തിലും കുറവുണ്ടാകും. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി(United Nations Development Program (UNDP)യുമായി ചേർന്നാണ് മെർചന്റ്സ് ന്യൂ എനർജി ഗ്രൂപ്പ് പാണ്ടപ്പാടത്തിനു രൂപം നൽകുന്നത്. രാജ്യത്തെ ചെറുപ്പക്കാർക്കിടയിൽ പുനരുപയോഗിക്കാവുന്ന ഊർജം സംബന്ധിച്ച് ബോധവത്കരണം നൽകാനും പദ്ധതികൊണ്ട് ലക്ഷ്യമിടുന്നുണ്ട്. അടുത്ത അഞ്ചു വർഷത്തിനകം പാണ്ടയുടെ ആകൃതിയിൽ കൂടുതൽ സോളർപാടങ്ങൾ തയാറാക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.

    ലോകത്ത് സൗത്ത് സെൻട്രൽ ചൈനയിൽ മാത്രം കാണപ്പെടുന്ന ജീവികളാണ് പാണ്ടകൾ. വംശനാശഭീഷണിയുള്ളവയുടെ പട്ടികയിലായിരുന്നു അടുത്തകാലം വരെ ഇവ. എന്നാൽ ചൈനീസ് സർക്കാരിന്റെ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ നിലവിൽ അത്തരം ഭീഷണിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ് പാണ്ടകൾ. അതിന്റെ ആഘോഷം കൂടിയാണ് സോളർപാനലുകളിൽ ചിരിച്ചുതെളിഞ്ഞിരിക്കുന്ന പാണ്ടയുടെ ചിത്രം!

  2. #532
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    വാഴപ്പോളയിലും കൂൺ വളർത്താം

    വിളവെടുക്കാൻ പാകമായ കൂൺതടങ്ങൾ







    കേരളത്തിലെ വീട്ടമ്മമാർക്കു സ്വയംതൊഴിലായി യോജിച്ച സംരംഭമാണ് കൂൺകൃഷി. മണ്ണിൽ തൊടാതെ, വെയിലേൽക്കാതെ, വളവും കീടനാശിനിയും ഉപയോഗിക്കാതെ ചെയ്യാൻ പറ്റിയ കൃഷി. ഫലത്തിനായി ഏറെ നാൾ കാത്തിരിക്കുകയും വേണ്ട.





    ദേവതകളുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കുന്ന കൂണിന്റെ ഉല്*പാദനം തൊഴിൽരഹിതർക്കു വരുമാനത്തിനും തൊഴിലുള്ളവർക്ക് അധികവരുമാനത്തിനും മാര്*ഗമാകും. കേരളത്തിലെ കാലാവസ്ഥയാകട്ടെ, ഏതു സമയത്തും കൂൺകൃഷിക്കു യോഗ്യമാണ്. സാധാരണ വൈക്കോലാണു കൂൺകൃഷിക്ക് ഉപയോഗിക്കുന്ന മാധ്യമം. എന്നാൽ അതേപോലെതന്നെ നല്ല വിളവു നേടിത്തരുന്ന മാധ്യമമാണു വാഴപ്പോളയുമെന്നു കായംകുളം കൃഷി വിജ്ഞാനകേന്ദ്രം, ആലപ്പുഴ ജില്ലയിലെ ആര്യാട് പഞ്ചായത്തിൽ നടത്തിയ പരീക്ഷണം തെളിയിക്കുന്നു. ഇവിടെ ഒരു പ്രദര്*ശനത്തോട്ടം കെവികെ ഒരുക്കിയിട്ടുമുണ്ട്.



    വിളവെടുപ്പു കഴിഞ്ഞ വാഴകളുടെ പോളയും വാഴക്കയ്യും രണ്ടിഞ്ച് കനത്തിൽ നുറുക്കിയോ നീളത്തിൽ കീറിയോ എടുത്ത് നല്ലവണ്ണം ഉണക്കി ഉപയോഗിക്കാം. ഇത് 68 മണിക്കൂർ വെള്ളത്തിൽ മുക്കിവയ്ക്കണം. അതിനുശേഷം വെള്ളം വാർന്നുപോകുന്നതിനായി കുട്ടയിലോ വൃത്തിയുള്ള തറയിലോ വയ്ക്കുക. വെള്ളം നന്നായി വാർന്നതിനു ശേഷം അണുവിമുക്തമാക്കുന്നതിനായി വലിയ പാത്രത്തിൽ വച്ച് ആവി കൊള്ളിക്കണം. അതിനായി കുറച്ചു വെള്ളം പാത്രത്തിലെടുത്ത് അതിനുള്ളിലാക്കി പട്ടിക / മടൽ തലങ്ങും വിലങ്ങും നിരത്തിവയ്ക്കുക. അണുവിമുക്തമാക്കേണ്ട വാഴയുടെ ഭാഗങ്ങൾ അതിനു മുകളില്* വച്ച് വൃത്തിയുള്ള ചണച്ചാക്കോ അടപ്പോ കൊണ്ട് മൂടി ആവി വന്നശേഷം അരമുക്കാൽ മണിക്കൂർ ആവിയിൽതന്നെ വയ്ക്കുക.
    വാഴക്കൈ നുറുക്കിയത് കൂൺതടത്തിൽ നിറയ്ക്കുന്നു




    ഇങ്ങനെ അണുവിമുക്തമാക്കിയ മാധ്യമം കുട്ടയിൽ വാരിവയ്ക്കുകയോ വൃത്തിയുള്ള തറയിൽ നിരത്തിയിടുകയോ ചെയ്യുക. മാധ്യമത്തിലെ ഈർപ്പത്തിന്റെ തോത് കൂടാനോ കുറയാനോ പാടില്ല. തണുത്തശേഷം കയ്യിലെടുത്തു പിഴിഞ്ഞാൽ ഒരുതുള്ളി വെള്ളം മാത്രമേ വരുന്നുള്ളൂ എന്ന പരുവമാണ് കൂൺകൃഷിക്കു യോജ്യം. ഇങ്ങനെ തയാറാക്കിയ വാഴയുടെ പോളയും വാഴക്കയ്യും കൂൺതടങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാം.
    കൂൺതടങ്ങൾ തയാറാക്കാനായി 60 സെ.മീ. നീളവും 30 സെ.മീ. വീതിയും 100150 ഗേജ് കനവുമുള്ള സുതാര്യമായ പോളിത്തീൻ കവർ / ട്യൂബുകൾ ഉപയോഗിക്കാം. ട്യൂബിന്റെ അടിഭാഗം വൃത്തിയായി പരന്നിരിക്കാൻ കയർ / റബർ ബാൻഡിട്ട് കെട്ടണം.
    കൈകൾ വൃത്തിയാക്കി, അണുവിമുക്തമാക്കിയശേഷം കവറിന്റെ അടിഭാഗത്ത് ഉദ്ദേശം അഞ്ചു സെ.മീ. കനത്തിൽ അണുവിമുക്തമാക്കിയെടുത്ത മാധ്യമം നിറയ്ക്കുക. കവറിന്റെ പുറംഭാഗം തുടച്ചശേഷം കവർ തുറന്ന് ഒരു പിടി കൂൺവിത്ത് കവറിലെ മാധ്യമത്തിനുള്ളിൽ കവറിനരികിലൂടെ വൃത്താകൃതിയിൽ ഇടുക. വീണ്ടും ഒരടുക്ക് മാധ്യമം നിരത്തിയശേഷം കൂൺവിത്ത് മേൽപറഞ്ഞ പ്രകാരം വിതറുക. മാധ്യമം വായു അറകൾ ഇല്ലാതെ നല്ലവണ്ണം അമർത്തണം. ഇങ്ങനെ നാലോ അഞ്ചോ അടുക്ക് മാധ്യമവും വിത്തും കവറിന്റെ മുക്കാൽ ഭാഗം വരെ നിറച്ച് നന്നായി അമർത്തി ഒരു ചരടുകൊണ്ടു മുറുക്കിക്കെട്ടുക. ഇങ്ങനെ സിലിൻഡര്* ആകൃതിയിൽ കൂൺതടം ഒരുക്കാം.
    വാഴപ്പോള തയാറാക്കുന്നു




    വായുസഞ്ചാരത്തിനായി കൂൺതടത്തിന്റെ വശങ്ങളിൽ അണുവിമുക്തമാക്കിയ മൊട്ടുസൂചി ഉപയോഗിച്ച് ചെറിയ സുഷിരങ്ങൾ ഇടണം. കൂൺതടങ്ങൾ എലി, ഉറുമ്പ് എന്നിവയുടെ ശല്യം ഇല്ലാത്തതും വൃത്തിയുള്ളതും വെളിച്ചം തീരെ കുറഞ്ഞതുമായ സ്ഥലത്ത് നിരത്തി വയ്ക്കുക. കാലാവസ്ഥയ്ക്കനുസരിച്ച് 1520 ദിവസത്തിനുള്ളിൽ കൂൺ തന്തുക്കൾ വെള്ളപൂപ്പൽ പോലെ മാധ്യമം മുഴുവൻ പടർന്നുപിടിച്ചിരിക്കുന്നതായി കാണാം.












    കായികവളർച്ച പൂർത്തിയാക്കിയ കൂൺ തടങ്ങൾ അണുവിമുക്തമാക്കിയ ബ്ലേഡോ കത്തിയോ കൊണ്ട് വശങ്ങൾ ചെറുതായി കീറി കൊടുക്കണം. ഇപ്രകാരം ചെയ്ത തടങ്ങൾ വൃത്തിയും നല്ല വായുസഞ്ചാരവും ഈർപ്പവും ഉറപ്പുവരുത്തിയ ഭാഗത്ത് തൂക്കിയിടണം. ഈർപ്പത്തിനായി വൃത്തിയുള്ള ചണച്ചാക്കുകൾ മുറിക്കുള്ളിൽ തൂക്കിയിട്ട് നനച്ചുകൊടുക്കുക. ഒരാഴ്ചയ്ക്കുള്ളിൽ മൊട്ടുസൂചിയുടെ തലയുടെ വലുപ്പമുള്ള മൊട്ടുകൾ തടങ്ങളിൽനിന്നു പുറത്തേക്കു പ്രത്യക്ഷപ്പെടുന്നു. മൂന്നാം ദിവസം കൂൺ പൂർണവളർച്ചയെത്തി വിളവെടുപ്പിനു പാകമാകും. കൂൺ വളർന്ന് അരികു ചുരുണ്ടു തുടങ്ങുന്നതിനു മുൻപ് വിളവെടുക്കണം. വിടർന്നു നിൽക്കുന്ന കൂണിന്റെ അടിഭാഗത്തു പിടിച്ചു തിരിച്ച് വലിക്കുമ്പോൾ കൂണുകൾ തടത്തിൽനിന്നു വേർപെട്ടു കിട്ടും.
    ആദ്യ വിളവെടുപ്പിനുശേഷം വീണ്ടും നനച്ചുകൊടുക്കുക. ഒന്ന് ഒന്നര ആഴ്ചത്തെ ഇടവേളകളിൽ 34 പ്രാവശ്യം ഒരേ തടത്തിൽനിന്നുതന്നെ വിളവെടുക്കാം. ഒരു തടത്തിൽനിന്ന് അരമുക്കാൽ കിലോ കൂൺ വരെ ലഭിക്കുന്നതായി സംരംഭകർ പറയുന്നു. വിളവെടുപ്പിനുശേഷം കൂൺതടങ്ങൾ മണ്ണിരക്കമ്പോസ്റ്റാക്കാം.

  3. #533
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    കൃഷിത്തോട്ടത്തില്* എലിശല്യം കുറയ്ക്കാന്* ചെത്തിക്കൊടുവേലി

    കീടനശീകരണ ശേഷിയുള്ള ചെടികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ












    നമുക്കു ചുറ്റും കാണുന്ന ചില ചെടികളെ നിരീക്ഷിച്ചാല്* അവയെ പ്രാണികള്* അധികം ഉപദ്രവിക്കുന്നില്ല എന്നു മനസ്സിലാക്കാന്* കഴിയും. ഈ ചെടികളോട് പ്രാണികള്*ക്കുള്ള ഭയമോ വിരോധമോ ആണ് ഇതിനു കാരണം. ഇവ ചതച്ച് ചാറെടുത്ത് കീടനിവാരണത്തിന് ഉപയോഗിക്കാം. ചെടികളുടെ ചവര്*പ്പുരസമോ കറയോ സവിശേഷഗന്ധമോ ഒക്കെയാണ് ഇവിടെ കീടങ്ങളെ അകറ്റിനിര്*ത്തുന്നതും ആട്ടിയോടിക്കുന്നതും. ആര്യവേപ്പ്, ശീമക്കൊന്ന, കടലാവണക്ക്, കിരിയാത്ത്, ആത്ത, കാഞ്ഞിരം, എരിക്ക്, കാട്ടുതുളസി, പുകയില, വെളുത്തുള്ളി, ഉമ്മം, കരിനൊച്ചി, കൊങ്ങിണി, ഉങ്ങ്, ഇഞ്ചിപ്പുല്ല്, കറ്റാര്*വാഴ എന്നീ ചെടികളെല്ലാം കീടനിയന്ത്രണവികര്*ഷണശേഷിയുള്ളവയാണ്.
    ഇവയില്* മൂന്നോ നാലോ ചെടികളുടെ ഇലകള്* ആകെ അഞ്ചു കിലോ എടുത്ത് ചെറുതായി മുറിച്ച് ഒരു ചാക്കില്* കെട്ടുക. അഞ്ചു കിലോ ചാണകം, 100 ഗ്രാം ശര്*ക്കര, പത്തു ഗ്രാം യീസ്റ്റ്, 100 ലിറ്റര്* വെള്ളം എന്നിവ ലായനിയാക്കുക. ഇതിലേക്ക് ഇലച്ചാക്ക് മുക്കിവെക്കുക. തണലില്* മൂടി സൂക്ഷിക്കുക. ദിവസവും രാവിലെയും വൈകീട്ടും പത്തു മിനിട്ട് നന്നായി ഇളക്കണം. 15-20 ദിവസമാകുമ്പോള്* ലായനി ദുര്*ഗന്ധം തെല്ലുമില്ലാത്ത മിശ്രിതമായി മാറും. ഇത് അരിച്ച് ചെടികളില്* തളിക്കാം. മണ്ണിലും ചേര്*ക്കാം. ചില ചെടികളുടെ ഉപയോഗവും പ്രയോഗരീതിയുംകൂടി പറയാം:
    അരളി ഒന്നാംതരം പൂച്ചെടിയാണെങ്കിലും അരളിയുടെ വേര്, തൊലി, വിത്ത് എന്നീ ഭാഗങ്ങളില്* വിഷവസ്തുക്കള്* അടങ്ങിയിട്ടുണ്ട്. ഈ വിഷമാണ് കീടങ്ങളെ തുരത്താന്* പ്രയോജനപ്പെടുത്തുന്നത്. അരളിയിലയുടെ നീര് ഇടിച്ചുപിഴിഞ്ഞെടുക്കുക. 100 ഗ്രാം നീര് ഒരു ലിറ്റര്* വെള്ളത്തില്* എന്ന തോതില്* കലര്*ത്തി തളിച്ചാല്* കായീച്ച, ഇലതീനിപ്പുഴു എന്നിവയെ നിയന്ത്രിക്കാം.
    ഏലത്തിന്റെ തണ്ടുതുരപ്പന്*പുഴുവിനെ തുരത്താനും അരളിലായനി 200 ഗ്രാം ഒരു ലിറ്റര്* വെള്ളത്തില്* കലക്കിത്തളിച്ചാല്* മതി. അരളിയുടെ വേരോ പൂവോ അരച്ച് മരച്ചീനിക്കകത്തുവെച്ച് എലിമാളത്തിനരികില്* സന്ധ്യാസമയം വെച്ചുനോക്കൂ. ഇത് എലിവിഷത്തിന്റെ ഗുണംചെയ്യും. എലികള്* ചാകും. അരളിയിലയുടെ അഞ്ചു ശതമാനം വീര്യമുള്ള ലായനിക്ക് തക്കാളി, വഴുതന എന്നിവയിലെത്തുന്ന കായീച്ചകളെ നശിപ്പിക്കാന്* കഴിവുണ്ട്.
    ആത്ത ആത്തപ്പഴത്തിന് കീടനശീകരണശേഷിയുണ്ട്. ആത്തയുടെ വിത്ത് ഉണക്കി ആട്ടിയെടുക്കുന്ന എണ്ണ 500 മില്ലിലിറ്റര്*, ഒരു ലിറ്റര്* വെള്ളത്തില്* 20 ഗ്രാം ബാര്*സോപ്പ് ചീകിയിട്ട് ലയിപ്പിച്ച ലായനിയിലേക്ക് ഒഴിക്കുക. ഇല അടിച്ചുപതപ്പിച്ചു വേണം തളിക്കാന്*. ആത്തവിത്ത് ഉണക്കിപ്പൊടിച്ചത് ഇലകളില്* വിതറിയാല്* ഇലതീനിപ്പുഴുക്കളെ അകറ്റാം. ആത്തവിത്ത് 24 മണിക്കൂര്* നേരം വെള്ളത്തില്* കുതിര്*ത്തുവെച്ചിട്ട് അരച്ചെടുത്ത് 50 ഗ്രാം ഒരു ലിറ്റര്* വെള്ളത്തില്* കലക്കിത്തളിക്കുന്നതും കീടങ്ങളെ അകറ്റും.
    കാന്താരിമുളക് നല്ല എരിവുള്ള പച്ചക്കാന്താരി നന്നായി അരച്ച് വെള്ളത്തില്* കലക്കി ഒരു രാത്രി വെച്ചിട്ട് തുണിയില്* അരിച്ചു നാരു നീക്കി വിളകളില്* തളിക്കാം. ഇതിലേക്ക് സോപ്പുലായനികൂടി കലര്*ത്തിയും പ്രയോഗിക്കാം. മത്തന്*, കുമ്പളം, വെള്ളരി എന്നിവയുടെ പല കീടരോഗങ്ങള്*ക്കും ഇത് ഫലവത്തായ നിയന്ത്രണവിധിയാണ്.
    നൊച്ചി-കരിനൊച്ചി, മുഞ്ഞ, ഇലതീനിപ്പുഴുക്കള്* എന്നിവയെ നിയന്ത്രിക്കാന്* സഹായകമാണ്. ഒരു കിലോ കരിനൊച്ചിയില അരമണിക്കൂര്* നേരം വെള്ളത്തില്* തിളപ്പിക്കുക. തണുക്കുമ്പോള്* പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ ഇലച്ചാറ് അഞ്ചു ലിറ്റര്* വെള്ളം ചേര്*ത്ത് നേര്*പ്പിച്ചിട്ടു വേണം ചെടികളില്* തളിക്കാന്*.
    ഉങ്ങ-് ഉങ്ങുമരത്തിന്റെ കുരുവില്*നിന്നു കിട്ടുന്ന എണ്ണയ്ക്കാണ് കീടനശീകരണശേഷി. 30 മില്ലി ഉങ്ങെണ്ണ ഒരു ലിറ്റര്* വെള്ളത്തില്* നേര്*പ്പിച്ച് വിളകളില്* തളിക്കാം. ഇതല്ലെങ്കില്* ഒരു കിലോ ഉങ്ങിലയില്*നിന്ന് ചതച്ചു പിഴിഞ്ഞെടുക്കുന്ന ചാറ് അഞ്ചു ലിറ്റര്* വെള്ളത്തില്* കലര്*ത്തി പ്രയോഗിച്ചാലും മതി. ഇലതീനിപ്പുഴുക്കള്*, ഇലപ്പേന്*, ശല്ക്കപ്രാണികള്* എന്നിവയെ നിയന്ത്രിക്കാന്* ഇത് ഉപകരിക്കും.
    നിത്യകല്യാണി- മണ്ണിലെ നിമവിരകളെ ആകര്*ഷിക്കാന്* കഴിവുള്ള ചെടിയാണ് നിത്യകല്യാണി അഥവാ ശവംനാറിച്ചെടി. ചെടികള്*ക്കിടയിലും അതിരിലും നിത്യകല്യാണി നട്ടുവളര്*ത്തിയാല്* നിമവിരശല്യം കുറയും. ഇതിന്റെ ഇലകള്* ചതച്ചു പിഴിഞ്ഞെടുക്കുന്ന ഇലച്ചാറ് നേര്*പ്പിച്ച് തളിച്ചാല്* ഇലതീനിപ്പുഴുക്കള്* തുടങ്ങിയ പ്രാണികളെയും നശിപ്പിക്കാം.
    ചെത്തിക്കൊടുവേലി -കൃഷിത്തോട്ടത്തിന്റെ അതിരിലും ചെടികള്*ക്കിടയിലും ചെത്തിക്കൊടുവേലി നട്ടുപിടിപ്പിച്ചാല്* എലിശല്യം കുറയ്ക്കാം.
    പാണല്* -ഇഞ്ചിയും മഞ്ഞളും വിളവെടുത്തു കഴിഞ്ഞ് സംഭരിക്കുമ്പോള്* അതിനോടൊപ്പം പാണലിന്റെ ഉണങ്ങിയ ഇലകള്*കൂടി ചേര്*ത്താല്* കീടശല്യം ഗണ്യമായി കുറയും.
    കൊങ്ങിണി -കൊങ്ങിണിച്ചെടിയുടെ ഇലകള്* ഒരു കിലോ അരമണിക്കൂറോളം വെള്ളത്തില്* തിളപ്പിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക. ഈ ഇലച്ചാറ് അഞ്ചുലിറ്റര്* വെള്ളം ചേര്*ത്തു നേര്*പ്പിക്കണം. ഇത് ഇലതീനിപ്പുഴുക്കള്* ഉള്*പ്പെടെയുള്ള പ്രാണികളെ അകറ്റാന്* സഹായിക്കും.
    തുളസി- തുളസിയിലച്ചാറ് ഇലതീനിപ്പുഴുക്കളെയും കായീച്ചകളെയും ഒക്കെ നശിപ്പിക്കാനോ അകറ്റിനിര്*ത്താനോ കഴിവുള്ളതാണ്. ജൈവകീടനിയന്ത്രണത്തില്* തുളസിക്കെണിക്ക് വലിയ പ്രചാരവുമുണ്ട്.
    പെരുവലം -പെരുവലത്തിന്റെ ഇലകള്* ചതച്ചെടുക്കുന്ന പെരുവലസത്തിന് കീടനശീകരണശേഷിയുണ്ട്. ചെല്ലികളെയും വേരുതീനിപ്പുഴുക്കളെയും നശിപ്പിക്കുവാന്* പെരുവലത്തിനു കഴിയും.
    കമ്യൂണിസ്റ്റ് പച്ച -കമ്യൂണിസ്റ്റ് പച്ചയുടെ ഇലച്ചാറാണ് കീടനാശിനിയായി ഉപയോഗിക്കുന്നത്. മണ്ണിലെ നിമവിരകളെ തുരത്താന്* കമ്യൂണിസ്റ്റ് പച്ചയുടെ ഇലകള്* മണ്ണില്* ഇളക്കിച്ചേര്*ക്കുന്ന പതിവുണ്ട്.

  4. #534
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    പേഴ്*സിമണ്* : തക്കാളിയോട് സാമ്യമുള്ള ദൈവികഫലം

    ചൈനയില്* മാത്രം പെഴ്*സിമണ്* പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്* പ്രചാരത്തിലുണ്ട്.












    കാഴ്ചയ്ക്ക് തക്കാളിയോട് ഏറെ സാമ്യമുള്ള മധുരഫലമാണ് പെഴ്*സിമണ്*. ജപ്പാന്*, ചൈന, ബര്*മ, ഹിമാലയ സാനുക്കള്* എന്നിവിടങ്ങളിലാണ് പെഴ്*സിമണ്* ജന്മം കൊണ്ടത്. ഇന്ത്യയില്* ഇതിന്റെ കൃഷി ആദ്യം തുടങ്ങിയത് നീലഗിരിയിലാണ്. യൂറോപ്യന്* കുടിയേറ്റക്കാരാണ് ഈ ഫലവൃക്ഷം ഇന്ത്യന്* മണ്ണിലും എത്തിച്ചത്. ഇപ്പോള്* ഇത് ജമ്മുകാശ്മീര്*, തമിഴ്*നാട്ടിലെ കൂര്*ഗ്, ഹിമാല്*പ്രദേശ്, ഉത്തര്*പ്രദേശ് എന്നിവിടങ്ങളില്* വളരുന്നു. 'ഡയോസ്*പൈറോസ്' എന്ന ജനുസില്*പ്പെട്ടതാണ് ഈ ഫലവൃക്ഷം. 'ഡയോസ്' 'പൈറോസ്' എന്നിങ്ങനെ രണ്ടു ഗ്രീക്കുപദങ്ങള്* ചേര്*ന്നാണ് ഡയോസ്*പൈറോസ് എന്ന പേര് ഉണ്ടായത്. 'ദൈവീകഫലം' എന്നാണ് ഈ വാക്കിന്റെ അര്*ഥം. ഈ പഴത്തെ 'ജപ്പാനീസ് പെഴ്*സിമണ്*' എന്നും വിളിക്കുന്നുണ്ട്. ശാസ്ത്രനാമം 'ഡയോസ്*പൈറോസ് കാക്കി'.
    ഇലപൊഴിയുന്ന മരമായ പെഴ്*സിമണ്* പരമാവധി 9 മീറ്റര്* വരെ ഉയരത്തില്* വളരും. രണ്ടായിരത്തിലധികം വര്*ഷമായി ചൈനയില്* ഈ പഴം ഉപയോഗത്തിലുണ്ട്. മരത്തിന് മഞ്ഞ കലര്*ന്ന പച്ചിലകള്*; പ്രായമാകുന്നതോടെ തിളക്കമുള്ള കടുംപച്ചയാകും. എന്നാല്* ശരത്കാലഗമനത്തോടെ ഇലകള്*ക്ക് നാടകീയമായ നിറമാറ്റം സംഭവിക്കും. അവ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്തമായ വര്*ണങ്ങളണിയും. ആപ്പിള്* മരത്തോട് സമാനമാണ് ഇതിന്റെ രൂപം. മേയ്-ജൂണ്* ആണ് പൂക്കാലം. മിതോഷ്ണ കാലാവസ്ഥ മുതല്* സാമാന്യം തണുത്ത കാലാവസ്ഥ വരെയാണ് പെഴ്*സിമണ്* മരത്തിന് വളരാന്* ഇഷ്ടം.
    ഉഷ്ണമേഖലാ സമതലപ്രദേശങ്ങളില്* ഇതില്* കായ്പിടിക്കുവാന്* സാധ്യത കുറവാണ്. എന്നാല്* ഹൈറേഞ്ചിലെ തണുത്ത മേഖലകളില്* കായ്ക്കും. സാമാന്യം തണുപ്പും ചൂടും കുറഞ്ഞ വെയിലുള്ള പ്രദേശങ്ങളിലാണ് പെഴ്*സിമണ്* നന്നായി വളരുക. ഊഷ്മാവ് പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴ്ന്നാലും ഇതിന് പ്രശ്*നമില്ല. എന്നാല്* ചൂടു കൂടുന്നത്. ഇഷ്ടമല്ല. ചൂടുകൂടിയാല്* തടി പൊള്ളിയിളകുന്നത് കാണാം. ഉഷ്ണ മേഖലാ സമതലങ്ങളിലാകട്ടെ ഇത് കായ്ക്കുകയുമില്ല.
    ഒന്നിലേറെ പ്രധാന ശിഖരങ്ങളോടെ, താഴേക്കു തുടങ്ങിയ ഇലകളുമായി അലസമായി നില്*ക്കുന്ന പെഴ്*സിമണ്* ഉത്തമ അലങ്കാരവൃക്ഷം കൂടെയാണ്. ഇത് രണ്ടുതരമുണ്ട്. തീക്ഷ്ണ രസമുള്ളതും തീക്ഷ്ണത കുറഞ്ഞതും. പഴത്തിലടങ്ങിയിരിക്കുന്ന 'ടാനിന്*' ആണ് ഈ രുചിവിത്യാസത്തിന് കാരണം. തീക്ഷ്ണതയേറിയ ഇനമാണ് 'താനെനാഷി'; തീക്ഷ്ണത കുറഞ്ഞ ഇനമാണ് 'ഫുയോ'. ഇതാണ് ഒരുപക്ഷേ ലോകത്തില്* ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന പെഴ്*സിമണ്* ഇനവും. ഉയര്*ന്ന തോതില്* അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്* അഥവാ പ്രോവൈറ്റമിന്* എയുടെ സാന്നിധ്യമാണ് പെഴ്*സിമണ്* പഴത്തെ പോഷകസമൃദ്ധമാക്കിയിരിക്കുന്നത്.
    ചൈനയില്* മാത്രം പെഴ്*സിമണ്* പഴത്തിന്റെ രണ്ടായിരത്തോളം ഇനങ്ങള്* പ്രചാരത്തിലുണ്ട്. ജപ്പാനില്* എണ്ണൂറോളം ഇനങ്ങള്* ഉണ്ടെങ്കിലും നൂറില്* താഴെ മാത്രമേ പ്രധാനമായിട്ട് കരുതുന്നുള്ളു. ഫൂയും, ജീറോ, ഗോഷോ, സുറുഗ, ഹാച്ചിയ, ആയുഷ്മിഷിരാസു, യോക്കോനോ എന്നിവ ഇവയില്* ചിലതാണ്. ഇന്ത്യയില്* കൂനൂരുള്ള പഴവര്*ഗ ഗവേഷണ കേന്ദ്രത്തില്* 'ദയ ദയ് മാറു' എന്ന ഇനം നന്നായി വളര്*ന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അത്യാകര്*ഷകവും ഏറെ മധുരതരവുമായ വലിയ പഴങ്ങള്*ക്ക് കടുംചുവപ്പ് നിറമാണ്.
    പ്രജനനവും കൃഷിയും
    ഇടത്തരം വളക്കൂറുള്ള ഏതുമണ്ണിലും പെഴ്*സിമണ്* വളരും. ഒട്ടിച്ചുണ്ടാക്കുന്ന പുതിയ തൈകളാണ് നട്ടുവളര്*ത്തേണ്ടത്. ആഴത്തില്* കിളച്ച് ജൈവവളങ്ങള്* ചേര്*ത്തൊരുക്കിയ കൃഷിസ്ഥലത്ത് 4.5x1.5 മീറ്റര്* അകലത്തില്* തൈകള്* നടാം. ഒരേക്കറില്* ഇങ്ങനെ 400 തൈകള്* വരെ നടുന്നു. ഇവ 10-15 വര്*ഷത്തെ വളര്*ച്ചയാകുമ്പോഴേക്കും നല്ല കരുത്തും ഫലോല്*പ്പാദന ശേഷിയുമുള്ള 85 മരങ്ങളായി എണ്ണത്തില്* കുറച്ചെടുക്കണം. ബാക്കിയുള്ളവ നീക്കം ചെയ്യണമെന്നര്*ഥം. പൂര്*ണവളര്*ച്ചയെത്തിയ മരത്തിന് ജൈവ വളങ്ങള്*ക്കു പുറമെ രാസവളപ്രയോഗം നടത്തുന്ന പതിവുണ്ട്. രാസവളമിശ്രിതമാണ് ഇതിനുപയോഗിക്കുക. ജപ്പാനിലും മറ്റും ഒരു മരത്തിന് ഒരു വര്*ഷം 45 കി.ഗ്രാം വരെ രാസവളമിശ്രിതം രണ്ടു തവണയായി വിഭജിച്ചു നല്*കാറുണ്ട്. എന്നാല്* നൈട്രജന്* മാത്രം അടങ്ങിയ വളങ്ങള്* കൂടുതലായി നല്*കുന്നത്, കായ്*പൊഴിച്ചിലിനിടയിലാകും എന്നറിയുക.
    പെഴ്*സിമെണിന് പ്രൂണിങ്ങ് (കൊമ്പുകോതല്*) നിര്*ബന്ധമാണ്. മരത്തിന് നിയതമായ രൂപം കിട്ടാനും ശിഖരങ്ങള്*ക്ക് ദൃഢത ലഭിക്കാനും ഇത് കൂടിയേ കഴിയൂ. എല്ലാ വര്*ഷവും പുതുതായുണ്ടാകുന്ന വളര്*ച്ചയുടെ ഒരു ഭാഗം നീക്കുന്നത് നന്ന്. വളര്*ച്ചയുടെ തോതുനോക്കി മരങ്ങളെ പാതി ഉയരത്തിലേക്ക് നിയന്ത്രിച്ചു വളര്*ത്തണം.
    വരള്*ച്ച ചെറുക്കാന്* പെഴ്*സിമെണിന് സ്വതഃസിദ്ധമായ കഴിവുണ്ടെങ്കിലും ശരിയായി നനച്ചു വളര്*ത്തുന്ന മരങ്ങളില്* വലിപ്പവും മേന്മയുമേറിയ കായ്കളുണ്ടാകുക പതിവാണ്. ആഴ്ചയില്* രണ്ടോ മൂന്നോ തവണ നിര്*ബന്ധമായും നനയ്ക്കുക. തോട്ടമടിസ്ഥാനത്തില്* വളര്*ത്തുമ്പോള്* തുള്ളിനന നടത്തുകയാണ് അഭികാമ്യം.
    വിളവ്
    മിക്ക ഇനങ്ങളും ഒട്ടുതൈകളാണെങ്കില്* നട്ട് 3-4 വര്*ഷമാകുമ്പോഴേക്കും കായ്ക്കാന്* തുടങ്ങും. ചിലത് 5-6 വര്*ഷം വരെ എടുക്കും. വളര്*ച്ചയുടെ വിവിധ ഘട്ടങ്ങളില്* ഇതില്* നിന്ന് 40 മുതല്* 250 വരെ കിലോ കായ്കള്* കിട്ടും. തീക്ഷ്ണരസമുള്ള ഇനങ്ങള്* പൂര്*ണമായും വിളഞ്ഞിട്ടു മാത്രമേ വിളവെടുക്കാറുള്ളൂ. ഇവ മുളക്കൂട്ടുകളിലും മറ്റും വച്ചുപഴുപ്പിച്ച് വിപണിയില്* എത്തിക്കുന്നു. വിദേശരാജ്യങ്ങളില്* വിളവെടുപ്പിനു മൂന്നു ദിവസം മുന്*പ് 'ജിഞ്ചറെല്ലിക്ക് ആസിഡ്' പോലുള്ള ഹോര്*മോണുകള്* തളിച്ച്് കായയുടെ മൂപ്പ് വൈകിപ്പിക്കാറുണ്ട്. ഇത്തരം കായ്കള്* കൂടുതല്* നാള്* സൂക്ഷിച്ചുവെയ്ക്കാന്* കഴിയും. സാധാരണ ഊഷ്മാവില്* പഴുത്ത പഴങ്ങള്* നാലുദിവസം വരെ കേടാകാതെയിരിക്കും. പഴങ്ങള്* ഓരോന്നായി പേപ്പറില്* വെവ്വേറെ പൊതിഞ്ഞു സൂക്ഷിക്കുന്ന പതിവുമുണ്ട്. ഇന്ത്യയില്* ഇതാണ് രീതി. മൂന്നു ദിവസം കൊണ്ട് ഇവ ഭക്ഷ്യയോഗ്യമാകും.
    മേന്മകള്*
    നന്നായി പഴുത്ത പെഴ്*സിമണ്* പഴം പാതി മുറിച്ച് ഒരു സ്പൂണ്* കൊണ്ടു തന്നെ കോരി കഴിക്കാം. ചിലര്* ഇതിലേക്ക് അല്*പം നാരങ്ങാനീരോ പഞ്ചസാരയോ ചേര്*ത്താകും കഴിക്കുക. പഴക്കാമ്പ് സലാഡ്, ജീഞ്ചര്*, ഐസ്*ക്രീം, യോഗര്*ട്ട്, കേക്ക്, പാന്*കേക്ക്, ജീഞ്ചര്* ബ്രെഡ്, കുക്കീസ്, ഡിസേര്*ട്ട്, പുഡ്ഡിംങ്ങ്, ജാം, മാര്*മലെയിഡ് എന്നിവയോടൊപ്പം ചേര്*ത്താല്* മാറ്റ് കൂടും. ഇന്തൊനേഷ്യയില്* പഴുത്ത പെഴ്*സിമണ്* ഫലങ്ങള്*, ആവിയില്* പുഴുങ്ങി, പരത്തി വെയിലത്തുണക്കി അത്തിപ്പഴം പോലെയാക്കിയാണ് ഉപയോഗിക്കുക. പഴം ഉപയോഗിച്ച് വീഞ്ഞ്, ബിയര്* എന്നിവയും തയ്യാറാക്കുന്നു. ഇതിന്റെ വറുത്ത അരി (വിത്ത്) പൊടിച്ച് കാപ്പിപോലെയുള്ള പാനീയങ്ങളുണ്ടാക്കാന്* ഉപയോഗിക്കുന്നു.
    പെഴ്*സിമണിലെ പോഷകസമൃദ്ധിയാണ് അതിന് 'ദൈവത്തിന്റെ ആഹാരം' എന്ന ഓമനപേര് നേടിക്കൊടുത്തത്. മാംസ്യം, കൊഴുപ്പ്, കാര്*ബോഹൈഡ്രേറ്റ്, എന്നിവയ്ക്കു പുറമെ, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, മഗ്*നീഷ്യം എന്നീ മൂലകങ്ങളും കരോട്ടിന്*, തയമീന്*,റിബോഫഌിന്*, നിയാസിന്*, ആസ്*കോര്*ബിക് ആസിഡ് എന്നീ ജീവകങ്ങളും ഇതലടങ്ങിയിട്ടുണ്ട്.
    അധികം പഴുക്കാത്ത പെഴ്*സിമണ്* പഴത്തില്* നിന്ന് ലഭിക്കുന്ന 'ടാനിന്*' സാക്കെ എന്ന മദ്യം തയ്യാറാക്കുന്നതിലുപയോഗിക്കുന്നുണ്ട്. ടാനിന്*, ചായം നിര്*മിക്കാനും മരത്തടി സംരക്ഷിക്കാനും പ്രയോജനപ്പെടുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത വന്യപെഴ്*സിമണ്* കായ്കള്* ചതച്ച് വെള്ളത്തില്* നേര്*പ്പിച്ചെടുത്തത് കീടനശീകരണത്തിന് സഹായിക്കുന്നു. മരത്തടി ഫാന്*സി ഉപകരണങ്ങള്* തയ്യാറാക്കാന്* ഉപയോഗിക്കുന്നു. പാകമാകാത്ത കായയുടെ നീര് പനി, ചുമ എന്നിവ അകറ്റാനും രക്തസമ്മര്*ദ്ദം കുറയ്ക്കാനും സഹായകമാണ്.

  5. #535
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    അറിഞ്ഞു കഴിക്കാം ചക്കയും ചക്കക്കുരുവും














    ഏഷ്യൻ രാജ്യങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ രൂപം കൊണ്ട ഒന്നാണ് ചക്ക. കേരളം കൂടാതെ ഇന്ത്യയിൽ തന്നെ പശ്ചിമ ബംഗാൾ, ത്രിപുര, ഒറീസ്സ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലും ചക്ക കാണപ്പെടുന്നു. ബംഗ്ലാദേശിന്റെ ദേശീയ ഫലം ചക്കയാണ്.
    കേരളത്തിൽ 2 ടൈപ്പ് ചക്കയാണ് ഉള്ളത് വരിക്കയും കൂഴയും. പഴുക്കുമ്പോൾ കട്ടിയുള്ള മാംസമുള്ളത് വരിക്കയും സോഫ്റ്റായുള്ളത് കൂഴയും. പിഞ്ചു ചക്ക മുതൽ ചക്കപ്പഴവും കുരുവും വരെ നമ്മൾ പല വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൊതിയൂറും വിഭവങ്ങൾക്ക് ഒപ്പം പല വിധത്തിലുള്ള പോഷകങ്ങളും ഇവയിൽ നിന്നും ലഭിക്കും. മനുഷ്യ ശരീരത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ പ്രോട്ടീൻ കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നു തുടങ്ങി പല വിറ്റമിനുകളും മിനറലുകളും ചക്കയിലും ചക്കക്കുരുവിലും ചക്കപ്പഴത്തിലുമുണ്ട്.
    പച്ച ചക്കയിൽ കൊഴുപ്പും കൊളസ്ട്രോളും ഊർജ്ജവും കുറവും നാരുകൾ, പ്രോട്ടീൻ എന്നിവയാൽ സംപുഷ്ടവുണ്. ചക്കയുമായി താരതമ്യം ചെയ്യുമ്പോള്* ചക്കക്കുരുവിലും ചക്കപ്പഴത്തിലും കാർബോഹൈഡ്രേറ്റ് അളവ് കൂടുതലാണ്. അതിനാൽതന്നെ ഊർജ്ജവും ഇവയിലാണ് കൂടുതലായി ഉള്ളത്. ഊർജ്ജം കുറവും നാരുകൾ കൂടുതലും ഉള്ളതിനാലും ഗ്ലൈസീമിക് ഇൻഡക്സ് കുറവായതിനാലും പ്രമേഹരോഗികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് പച്ച ചക്ക. എന്നാൽ അരിയാഹാരത്തിനെക്കാൾ അളവിൽ കൂടുതൽ ചക്കവേവിച്ചത് കഴിക്കുന്നതു കൊണ്ടും തേങ്ങയുടെ അമിത ഉപയോഗം കൊണ്ടും ചില കൂട്ടുകറികൾ കൊണ്ടും പലരിലും ബ്ലഡ് ഷുഗർ ഉയർന്നു കാണാറുണ്ട്. ചക്കപ്പഴത്തിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ ആയതിനാൽ ഇവയുടെ ഉപയോഗം മിതമാക്കുന്നതാണ് ഉത്തമം.
    ചക്കയിലെയും ചക്കപ്പഴത്തിലെയും ആന്റിഓക്സിഡന്റുകളും വിറ്റമിനുകളും പ്രതിരോധശക്തി കൂട്ടാനും പ്രായമാകൽ കുറയ്ക്കാനും ചില അർബുദങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നതായി ചില പഠനങ്ങളിൽ പറയുന്നു. പൊട്ടാസ്യം നല്ല രീതിയിൽ ഉള്ളതുകൊണ്ടുതന്നെ ഇവ രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. എന്നാൽ കിഡ്നിക്ക് അസുഖം ബാധിച്ചവർ പൊട്ടാസ്യം കൺട്രോൾ ചെയ്യേണ്ടി വരുമ്പോൾ ഇവയുടെ അളവിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കണം.
    ഒരാൾക്കു വേണ്ട ഫൈബറിന്റെ 25% ത്തിൽ കൂടുതൽ നാരുകൾ 100 ഗ്രാം ചക്കയിൽ നിന്നും ചക്കക്കുരുവിൽ നിന്നും ലഭിക്കുന്നു. അതിനാൽ തന്നെ ദഹനത്തെ സഹായിക്കാനും മലബന്ധം ഒഴിവാക്കാനും ചക്ക സഹായിക്കുന്നു. എന്നാൽ അമിതമായ ഉപയോഗം വായുവിന്റെ പ്രശ്നം വയറുകമ്പിക്കൽ എന്നിവയ്ക്കും കാരണമാകുന്നു.
    കാൽസ്യം, വൈറ്റമിൻ സി, മഗ്നീഷ്യം ഇവ ഉള്ളതുകൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും സഹായിക്കുന്നു. വൈറ്റമിൻ സി ഉള്ളതിനാൽ കാൽസ്യം ആഗീരണം വേഗത്തിൽ ആകുന്നു. ബി വൈറ്റമിനുകൾ നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചക്കയ്ക്കും ചക്കക്കുരുവിനും ചക്കപ്പഴത്തിനും കഴിയും

  6. #536
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    അമ്മച്ചൂടറിഞ്ഞ് വിരിഞ്ഞത് നാലു താറാവ് കുഞ്ഞുങ്ങൾ




    കാപ്പുന്തല ഇടപ്പറമ്പിൽ ജോസഫും കുടുംബവും വളർത്തുന്ന താറാവ് മുട്ടയ്ക്ക് അടയിരുന്നു വിരിയിച്ച കുഞ്ഞുങ്ങളോടൊപ്പം


    കാപ്പുന്തല∙ പെൺതാറാവ് മുട്ടയ്ക്ക് അടയിരുന്നു വിരിയിച്ചു. കാപ്പുന്തല ഇടപ്പറമ്പിൽ ജോസഫും കുടുംബവും വളർത്തുന്ന പെണ്ണ് എന്നു പേരുള്ള താറാവാണ് 28 ദിവസം അടയിരുന്നു നാലു മുട്ടകൾ വിരിയിച്ചത്. അപൂർവമായി മാത്രമേ പെൺതാറാവുകൾ അടയിരിക്കാറുള്ളു.
    നാലു കുഞ്ഞുങ്ങളുമായി അമ്മത്താറാവ് കൂട്ടിൽ തന്നെ കഴിയുകയാണ്. കൂടിന്റെ ഭാഗത്തേക്ക് ആരെയും അടുപ്പിക്കുന്നില്ല. വൈകിട്ട് തീറ്റയ്ക്കായി മാത്രമാണു പെൺതാറാവ് പുറത്തിറങ്ങുന്നതെന്നു ജോസഫ് പറയുന്നു.പൂവനും പിടയുമായി രണ്ടു താറാവുകളെയാണു ജോസഫ് വളർത്തുന്നത്.

  7. #537
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    പൂവണിയുമോ മനോഹരസ്വപ്നം

    വനിൽകോ ഉൽപന്നങ്ങൾ











    ചെറുകിട കർഷകർ ചേർന്ന് കമ്പനി രൂപീകരിക്കുക, ഓഹരിയുടെ എണ്ണം പരിഗണിക്കാതെ എല്ലാ ഓഹരിയുടമകൾക്കും ഒരു വോട്ടിനുള്ള അവകാശം നൽകുക, എല്ലാവരുടെയും ഉൽപന്നങ്ങൾ ഒരുമിച്ച് സംഭരിച്ച് വൻതോതിലുളള കാർഷിക സംസ്കരണവും വിപണനവും നടത്തി വരുമാനമുണ്ടാക്കുക കേരളത്തിലെ പത്തുസെന്റുകാരനും അരയേക്കറുകാരനുമൊക്കെ കണ്ട സ്വപ്നം. എന്നാൽ ഇന്ന് അവരിൽ ചിലരെങ്കിലും പറയും എത്ര മനോഹരമായ, നടക്കാത്ത സ്വപ്നം.
    കർഷക കമ്പനികളെക്കുറിച്ചു തന്നെയാണ് പറഞ്ഞുവരുന്നത്. വനില മുതൽ നാളികേരം വരെയുള്ള വിളകൾ ആദായകരമാക്കാൻ കേരളത്തിലെ കൃഷിക്കാർ നടത്തിയ പ്രയത്നങ്ങളുടെ മകുടമായിരുന്നു ഉൽപാദക കമ്പനികൾ.
    കൃഷിക്കാരെ വിപണിയിൽ കരുത്തരാക്കുന്നതിനായി എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന ആശയമാണ് ഉൽപാദകർ തന്നെ ഉടമകളായുള്ള അഗ്രിബിസിനസ് കമ്പനികൾ. കാർഷികമേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ സഹകരണമേഖല പരാജയപ്പെട്ട സാഹചര്യത്തിൽ ബദലായി ഉയർന്നുവന്ന ഈ പ്രസ്ഥാനത്തിൽ എല്ലാവർക്കും തുല്യാവകാശമെന്ന സഹകരണതത്വവും ഉൾക്കൊള്ളിച്ചിരുന്നു.


    ഉൽപാദകകമ്പനികളെ കേന്ദ്രസർക്കാർ അംഗീകരിച്ചശേഷം ആദ്യമുണ്ടായ കാർഷിക പ്രതിസന്ധികളിലൊന്നായിരുന്നു വനിലയുടെ വിലത്തകർച്ച. അസാധാരണമാം വിധം കുതിച്ചുയർന്ന വില കുത്തനെ ഇടിഞ്ഞപ്പോൾ വനിലയ്ക്ക് പരമാവധി വില നേടുന്നതിനായി കൃഷിക്കാർ ചേർന്നു രൂപീകരിച്ച വനിൽകോയാണ് കേരളത്തിലെ പ്രഥമ ഉൽപാദക കമ്പനി. കൃഷിക്കാരിൽനിന്നു വനില ന്യായവിലയ്ക്കു സംഭരിച്ചശേഷം ഇടനിലക്കാരില്ലാതെ രാജ്യാന്തരവിപണിയിൽ എത്തിച്ചു മികച്ച ആദായം നേടാമെന്ന പ്രതീക്ഷയിലാണ് വനിൽകോ വിപണിയിലിറങ്ങിയത്. കർഷകസ്നേഹിയായിരുന്ന ഫാ. മാത്യു വടക്കേമുറി നേതൃത്വം നൽകിയ കമ്പനി തുടക്കത്തിൽ തന്നെ വൻതോതിൽ വനില വാങ്ങി സംഭരിച്ചത് കൃഷിക്കാർക്ക് പ്രതീക്ഷ പകരുകയും ചെയ്തു.
    എന്നാൽ വനിലയുടെ രാജ്യാന്തരവിപണിയും വിലവ്യതിയാനത്തിനു പിന്നിലെ ഘടകങ്ങളും കൃത്യമായി മനസ്സിലാക്കാതെയുള്ള നീക്കമായിരുന്നു അതെന്ന് വനിൽകോ ഡയറക്ടറായിരുന്ന കൂത്താട്ടുകുളം സ്വദേശി എം.സി. സാജു ഇപ്പോൾ തിരിച്ചറിയുന്നു. ഉണക്കി സംസ്കരിച്ച വനിലക്കായ്കൾ ഗോഡൗണുകളിൽ കെട്ടിക്കിടന്നു. നേരിട്ടുള്ള വിപണനം തടസ്സപ്പെട്ടപ്പോൾ അവയിൽനിന്നു വനിലിൻ വേർതിരിച്ച് ഉപഭോക്താക്കളായ ഐസ്ക്രീം, കേക്ക് നിർമാതാക്കൾക്കു നൽകാനായിരുന്നു അടുത്ത ശ്രമം. എന്നാൽ കൃത്രിമ വനിലിന്റെ പ്രലോഭനങ്ങൾ മൂലം അവർ പ്രകൃതിദത്ത വനിലിനിൽ കാര്യമായ താൽപര്യം കാണിച്ചില്ല. വനിലിൻ സത്തെടുക്കാൻ ചെലവഴിച്ച പണവും പ്രയത്നവും പാഴായെന്നു മാത്രമല്ല വർഷങ്ങൾ പിന്നിട്ടതോടെ സംഭരിച്ചു സൂക്ഷിച്ച വനിലിന്റെ ഗുണമേന്മയും നഷ്ടപ്പെട്ടു. ചുരുക്കത്തിൽ ഒരടി മുന്നോട്ടോ പിന്നോട്ടോ ചലിക്കാനാവാത്ത അവസ്ഥയിലായി വനിൽകോ. ഉൽപാദക കമ്പനിയുടെ പ്രവർത്തനം തുടരാനോ അവസാനിപ്പിക്കാനോ പിരിച്ചുവിടാനോ വയ്യ.
    അടുത്തത് ജൈവകർഷകരുടെ ഊഴമായിരുന്നു. ആലുവ കേന്ദ്രീകരിച്ചു രൂപീകരിച്ച ഇന്ത്യൻ ഓർഗാനിക് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് അഥവാ ഐഒഎഫ്പിസിഎൽ കേരളത്തിലെ ജൈവക്കൃഷിക്കു കരുത്തു പകരുമെന്നും വഴികാട്ടിയാവുമെന്നായിരുന്നു പരക്കെയുള്ള പ്രതീക്ഷ. പ്രമുഖ ജൈവകർഷകർക്കൊപ്പം ഇന്ത്യയിലെ പ്രഥമ ജൈവസാക്ഷ്യപത്ര ഏജൻസിയായ ഇൻഡോസർട്ടിന്റെ അണിയറപ്രവർത്തകരും സഹകരിച്ച ഈ കമ്പനി ജൈവ കൊക്കോയും കാപ്പിയും നാളികേരവും വെളിച്ചെണ്ണയുമൊക്കെ മിതമായ തോതിൽ കയറ്റുമതി നടത്തുന്നുമുണ്ട്. ലാഭത്തിലാണെങ്കിലും ഒന്നര ദശകത്തിനുശേഷം മൂന്നു കോടി രൂപ മാത്രമാണ് കമ്പനിയുടെ വിറ്റുവരവ്. ജൈവക്കൃഷിയുടെ പതാകാവാഹകരാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട കമ്പനി ആയിരത്തിൽ താഴെ ഓഹരിയുടമകളുടെ വിപണനവേദി മാത്രമായി പ്രവർത്തനം ചുരുക്കിയെന്നു പറയാതെ വയ്യ.
    കൈപ്പുഴ കേരോൽപാദക കമ്പനിയുടെ നീര സംസ്കരണ പ്ലാൻറ്




    ഉൽപാദക കമ്പനികൾ വിപ്ലവകാഹളം മുഴക്കി കേരളത്തിൽ വ്യാപകമായത് നാളികേര വികസനബോർഡിന്റെ ഇടപെടലോടെയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അമുൽ മാതൃകയിൽ ത്രിതല സംവിധാനമുള്ള നാളികേര ഉൽപാദക കമ്പനികൾക്കു രൂപം കൊടുക്കാൻ ചെയർമാനായിരുന്ന ടി.കെ. ജോസിന്റെ നേതൃത്വത്തിൽ സാധിച്ചു. നാളികേര ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണം ലക്ഷ്യമിട്ടു തുടങ്ങിയ ഈ കമ്പനികൾ എല്ലാം ക്രമേണ നീരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വളരെ പെട്ടെന്ന് ആദായത്തിലെത്താവുന്ന ഉൽപന്നമെന്നു കരുതിയുള്ള നീക്കമായിരുന്നു ഇത്. നീരയിലൂടെ വലിയ വരുമാനം നേടാമെന്നും ആ തുക മറ്റ് ഉൽപന്നങ്ങളുടെ നിർമാണത്തിനായി നിക്ഷേപിക്കാമെന്നുമുള്ള കണക്കുകൂട്ടൽ പക്ഷേ, തുടക്കത്തിലേ പാളി. വിപുലമായ പരിശീലനപദ്ധതികൾ നടപ്പാക്കിയെങ്കിലും ആദായകരമായ അളവിൽ നീര ഉൽപാദിപ്പിക്കുന്നതിനു ടാപ്പർമാരെ കിട്ടിയില്ല. ഒട്ടേറെ കമ്പനികൾ വലിയ തുക മുടക്കി സ്ഥാപിച്ച നീര പ്ലാൻറുകൾ ശേഷിയുടെ നാലിലൊന്നുപോലും വിനിയോഗിക്കാതെ കിടന്നപ്പോൾ കൃഷിക്കാരുടെ പണമാണ് പൂട്ടിലായത്. വേണ്ടത്ര ഉൽപാദനമില്ലാതെ മറുനാടൻ വിപണികളിലേക്കു കടക്കാനാവാത്ത സാഹചര്യത്തിൽ സംസ്ഥാനത്തുതന്നെ വിപണി കണ്ടെത്താനായി കമ്പനികളുടെ ശ്രമം. എന്നാൽ ഉൽപാദനം കൂടുതലുള്ള മഴക്കാലത്ത് നീര വാങ്ങാനാളില്ലാതെ വന്നത് കാര്യങ്ങൾ പിന്നെയും വഷളാക്കി. അതേസമയം വേനലിൽ ഉൽപാദനം ആദായകരമായ തോതിൽ കിട്ടാതെയും വന്നു.
    ശരിയായ ആസൂത്രണവും വിപണനസംസ്കരണ തന്ത്രങ്ങളുമുണ്ടെങ്കിൽ മറികടക്കാവുന്ന പ്രശ്നങ്ങൾ മാത്രമായിരുന്നു ഇവയിലേറെയും. എന്നാൽ പ്രഫഷനൽ മാനേജ്മെന്റ് വൈദഗ്ധ്യവും പ്രവർത്തന മൂലധനവും കുറവായിരുന്ന ഉൽപാദക കമ്പനികളിൽ പലതും ഈ കടമ്പകളിൽ തട്ടി വീണു. കൈവശമുണ്ടായിരുന്ന പണം ചെലവഴിക്കപ്പെടുകയും മുമ്പോട്ടു നീങ്ങാൻ കൂടുതൽ നിക്ഷേപം അനിവാര്യമാവുകയും ചെയ്ത അവർ പണത്തിനായുള്ള നെട്ടോട്ടത്തിലാണ്. വേണ്ട സമയത്ത് വേണ്ട സഹായം നൽകാൻ സർക്കാരുകൾക്ക് സാധിച്ചില്ലെങ്കിൽ നാളികേര ഉൽപാദക കമ്പനികളിൽ ചിലതെങ്കിലും വൈകാതെ പൂട്ടിപ്പോകും.
    ഇത്തരം അനുഭവങ്ങൾ നൽകുന്ന സന്ദേശമെന്താണ്? ഉൽപാദക കമ്പനികൾ കൃഷിക്കാരെ രക്ഷിക്കാൻ പര്യാപ്തമല്ലെന്നു കരുതാമോ? അതോ അവയുടെ നേതൃത്വത്തിലും നടത്തിപ്പിലും മാറ്റമുണ്ടായാൽ സ്ഥിതി മെച്ചപ്പെടുമോ? വെല്ലുവിളികൾക്കു നടുവിൽ പിടിച്ചുനിൽക്കാൻ അവസാന ചില്ലിക്കാശും ഓഹരിയാക്കി കമ്പനിയുണ്ടാക്കിയ കർഷകര്* പ്രശ്നങ്ങളുടെ തുരങ്കത്തിലൂടെ കടന്ന് വെളിച്ചം കാണാൻ എന്തു ചെയ്യണം?
    പ്രഫഷനൽ മാനേജ്മെന്റിന്റെ അപര്യാപ്തത, വിപണിയെക്കുറിച്ചുള്ള നിശ്ചയമില്ലായ്മ, വേണ്ടത്ര പ്രവർത്തനമൂലധനത്തിന്റെ കുറവ് എന്നിവയാണ് ഉൽപാദക കമ്പനികളുടെ അടിസ്ഥാനപ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിയ ലക്ഷ്യങ്ങളുമായി ഒത്തുകൂടുന്ന ചെറുകിട കർഷകർക്ക് അവ നേടണമെങ്കിൽ നിലവിലുള്ള പ്രമുഖ ബ്രാൻഡുകളുമായി മത്സരിക്കേണ്ടിവരും. മികച്ച മാനേജർമാരുടെ തുണയുണ്ടെങ്കിൽ മാത്രമേ ഉൽപാദക കമ്പനികൾ മത്സരത്തിൽ പിന്തള്ളപ്പെടാതിരിക്കുകയുള്ളൂ. ഈ യാഥാർഥ്യം മനസ്സിലാക്കിയാണ് അമുലിനു തുടക്കം കുറിച്ച ഡോ. വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ് (ഇർമ) സ്ഥാപിച്ചത്. ബഹുരാഷ്ട്ര കമ്പനികളോടുപോലും മത്സരിക്കത്തക്ക വിധത്തിൽ അമുലിനെ വളർത്തിയത് ഇർമയിൽ നിന്നു പഠിച്ചിറങ്ങിയ മാനേജർമാരാണെന്നു കാണാം. കേരളത്തിലെ ഉൽപാദക കമ്പനികൾക്കും മികച്ച മാനേജർമാരെ നിയമിക്കാവുന്നതേയുള്ളൂ. എന്നാൽ നല്ല പ്രതിഫലം നൽകിയാൽ മാത്രമേ മികവുള്ള മാനേജ്മെന്റ് വിദഗ്ധരുടെ സേവനം ലഭിക്കൂ. ഉയർന്ന ശമ്പളം നൽകാനുള്ള പരിമിതി മൂലം കഴിവുള്ളവരെ നിർണായക തസ്തികകളിൽ നിയമിക്കാൻ കർഷകർക്കു കഴിയാതെ വരുന്നു. അതുകൊണ്ടുതന്നെ നിർണായകമായ തീരുമാനങ്ങൾ യഥാസമയം എടുക്കാനാവാതെ കമ്പനികളുടെ വളർച്ച തടസ്സപ്പെടാറുണ്ട്.
    ഏതു സംരംഭത്തിന്റെയും ആദ്യഘട്ടത്തിൽ നിർണായകമായ പല പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടിവരും. കമ്മിറ്റി കൂടി പരിഹരിക്കേണ്ട കാര്യങ്ങളല്ല അവ. നീര ടാപ്പ് ചെയ്യാൻ ആളില്ലാതെ വന്നപ്പോഴും വനിലയെ ആശ്രയിച്ചു മുമ്പോട്ടു പോകാനാവാതെ വന്നപ്പോഴുമൊക്കെ ഉടൻ പരിഹാരം കണ്ടെത്താൻ കമ്പനി നേതൃത്വങ്ങൾക്കു കഴിയാതെ പോയി. വിപണി മനസ്സിലാക്കാതെ ഇറങ്ങിപ്പുറപ്പെട്ടതും ഒരു വിളയെ മാത്രം ആശ്രയിച്ചതും അബദ്ധമായെന്ന വനിൽകോ ഡയറക്ടർ സാജുവിന്റെ വാക്കുകൾ ശ്രദ്ധേയമാണ്. പത്രവാർത്തകളുടെയും കേട്ടറിവിന്റെയും മാത്രം അടിസ്ഥാനത്തിൽ വിപണിയുണ്ടെന്നുറപ്പിച്ച് ബിസിനസിന് ഇറങ്ങിയവരുമുണ്ട്. തെറ്റായ സമീപനമാണിത്. ഏത് ഉൽപന്നത്തിന്റെയും വിപണിയെ ശരിയായി മനസ്സിലാക്കിയും വിലയിലെ ചാഞ്ചാട്ടസാധ്യതകൾ മുൻകൂട്ടി കണ്ടും വിപണനതന്ത്രങ്ങൾ കാലേ കൂട്ടി രൂപപ്പെടുത്തേണ്ടതുണ്ട്. നീരയുടെ കാര്യം തന്നെ നോക്കാം.
    വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്ന രൂപത്തിൽ നീരയുടെ സാമ്പിളുകൾ വ്യാപകമായി നൽകുകയും ഉപഭോക്താവിന്റെ താൽപര്യമനുസരിച്ച് സംസ്കരണ തന്ത്രങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നെങ്കിൽ പ്ലാന്റിനായി പണമിറക്കും മുമ്പുതന്നെ വേണ്ട തിരുത്തലുകൾ വരുത്താമായിരുന്നു. ടെസ്റ്റ് മാർക്കറ്റിങ് എന്നത് മാനേജ്മെന്റ് കലയിലെ അടിസ്ഥാന പ്രവർത്തനമാണെന്നോർക്കാം. എവിടെ വിപണനം നടത്തുമെന്നതു സംബന്ധിച്ച ആശയക്കുഴപ്പവും കർഷകകമ്പനികൾക്കു വിനയായി. സ്വന്തം വിപണിയേതെന്നു തിരിച്ചറിയാതെയാണ് പല കമ്പനികളും നിക്ഷേപം നടത്തിയത്. മതിയായ സാമ്പത്തിക അടിത്തറയില്ലാതെ പ്ലാൻറ് സ്ഥാപിച്ചശേഷം അത് പ്രവർത്തിപ്പിക്കാൻ കഴിയാതെയും ഒന്നാംതരം ഉൽപന്നങ്ങളുണ്ടാക്കിയ ശേഷം പരസ്യം നൽകാനാവാതെയും വിഷമിക്കുകയാണ് കേരളത്തിലെ ചില ഉൽപാദക കമ്പനികൾ.
    കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളിൽ കർഷക കമ്പനികൾ പ്രയോജനപ്രദമാവില്ലെന്ന നിലപാടാണ് വാനിൽകോ ഡയറക്ടർ എം.സി. സാജുവിനുള്ളത്. വിലത്തകർച്ചയ്ക്കും വിപണന പ്രശ്നങ്ങൾക്കും സത്വര പരിഹാരമായി കമ്പനികളെ കാണാനാവില്ല. ദീർഘകാല ലക്ഷ്യങ്ങളോടെ പ്രവർത്തിച്ചാൽ മാത്രമേ അവ ലാഭത്തിലെത്തുകയുള്ളൂ. അഞ്ചു രൂപ കൂടുതൽ കിട്ടിയാൽ സ്വന്തം കമ്പനിയെ ഉപേക്ഷിച്ച് പുറത്തെ കച്ചവടക്കാർക്ക് ഉൽപന്നം നൽകുന്ന കൃഷിക്കാരാണ് ഇവിടെയുള്ളത് അദ്ദേഹം ചൂണ്ടിക്കാട്ടി.
    ബാലാരിഷ്ടതകളുണ്ടെങ്കിലും കൃഷിക്കാർക്ക് വിപണിയിൽ കരുത്ത് നേടാൻ ഉൽപാദക കമ്പനികൾ അനിവാര്യമാണെന്ന നിലപാടാണ് വടകര നാളികേര ഉൽപാദക കമ്പനിയുടെ ചെയർമാൻ പ്രഫ. ഇ. ശശീന്ദ്രനുള്ളത്. നീരയ്ക്കു പുറമേ വെളിച്ചണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ, കരുപ്പെട്ടി, വിനാഗിരി, ചോക്കലേറ്റ് തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങൾ ഡി കൊക്കോസ് ബ്രാൻഡിൽ വിപണിയിലെത്തിക്കുന്ന കമ്പനി പുതിയ സംസ്കരണശാല സജീവമായ സാഹചര്യത്തിൽ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ്. വെളിച്ചെണ്ണ തന്നെയാണ് നിലവിൽ കമ്പനിക്ക് കൂടുതൽ വരുമാനം നൽകുന്നത്. രണ്ടാം സ്ഥാനത്ത് നീരയിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളും. മൂല്യവർധനയിലേക്കു മാറിയതുമൂലം നീരവിപണനം ഇവർക്കു പ്രശ്നമാകുന്നില്ല. ഡൽഹി പോലുള്ള മഹാനഗരങ്ങളിൽ നീരയ്ക്കു വിപണി കണ്ടെത്തുന്നതിനും ഇവർ തുടക്കമിട്ടുകഴിഞ്ഞു. പ്രവർത്തനമൂലധനം വേണ്ടത്രയില്ലെന്നതും കൂടുതൽ പുറം വിപണികൾ സ്വന്തമാക്കാനാവത്തതും മാത്രമാണ് തങ്ങളുടെ തലവേദനയെന്ന് അദ്ദേഹം പറഞ്ഞു.





    ചെറുകിട കൃഷിക്കാർക്കു വിലപേശലിനും പ്രാഥമിക സംസ്കരണത്തിനുമുള്ള സൗകര്യവും സംവിധാനവുമൊരുക്കുന്ന ഉൽപാദക കമ്പനികളെ തള്ളിപ്പറയുകയല്ല വേണ്ടത്. അവയുടെ ദൗർബല്യങ്ങൾ പരിഹരിച്ച് ശക്തമാക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടത്. മാനേജ്മെന്റ് വൈദഗ്ധ്യമുള്ളവരെ കർഷക കമ്പനികളുടെ തലപ്പത്തു നിയമിക്കുകയാണെങ്കിൽ മൂന്നു വർഷത്തേക്ക് അവരുടെ വേതനത്തിന്റെ നിശ്ചിത ഭാഗം സർക്കാർ നൽകുന്ന പദ്ധതിയെക്കുറിച്ച് നാളികേര ഉൽപാദകരുടെ യോഗത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഈ സാധ്യത പ്രയോജനപ്പെടുത്താൻ ഉൽപാദക കമ്പനികൾക്കു കഴിയേണ്ടിയിരിക്കുന്നു. വിപണനത്തിനുള്ള ശേഷിക്കുറവാണ് ഏറ്റവും വലിയ തലവേദന. കേരളത്തിലെ കർഷക കമ്പനികളുടെ ഉൽപന്നങ്ങൾക്ക് രാജ്യാന്തര നിലവാരമുള്ള ബ്രാൻഡ് സൃഷ്ടിക്കാൻ കഴിവുള്ള പൊതുവിപണന കമ്പനിയെക്കുറിച്ചു ചിന്തിക്കേണ്ട അവസരമാണിത്. ഓരോ ഉൽപാദക കമ്പനിയും പരസ്പരം മത്സരിക്കുകയും വിപണനത്തിനായി കോടികൾ ചെലവഴിക്കുകയും ചെയ്യുന്ന സാഹചര്യം ഇതുവഴി ഒഴിവാക്കാം. ഓൺലൈൻ വിപണനത്തിന്റെ യുഗമാണിത്. കർഷക കമ്പനികളുടെ ഉൽപന്നങ്ങൾ ലോകമെങ്ങുമെത്തിക്കുന്ന വെബ്സൈറ്റ് എത്രയും പെട്ടെന്നു യാഥാർഥ്യമാവേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ വളരെ പെട്ടെന്നു നടപ്പാക്കാവുന്ന കാര്യമാണിത്. സഹകരണസംഘങ്ങൾക്ക് നൽകുന്ന പരിഗണന പോലും സർക്കാരിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ കർഷക കമ്പനികൾക്കു ലഭിക്കാറില്ലെന്ന് ഐഒഎഫ്പിസിഎൽ മാനേജിങ് ഡയറക്ടർ കെ.ജെ. തോമസ് ചൂണ്ടിക്കാട്ടി.
    ജില്ലകൾതോറും കാർഷിക പാർക്ക് നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാർക്കുകൾക്കായി പുതിയ സ്ഥലം കണ്ടെത്തിയും കെട്ടിടം നിർമിച്ചും പണം ചെലവഴിക്കുന്നതിനു പകരം വിവിധ ഉൽപാദക കമ്പനികളുടെ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയണം. കേരളത്തിലെ കൃഷിക്കാർ അടിസ്ഥാനപരമായി മിശ്രവിളക്കൃഷിയുടെ പ്രയോക്താക്കളാണ്. അവരുടെ കമ്പനികളും അതേ പാതയിൽ നീങ്ങട്ടെ. പ്രവർത്തന മൂലധനമില്ലാത്ത കർഷക കമ്പനികൾക്ക് വേണ്ടത്ര ഫണ്ട് ഉറപ്പാക്കാനും അവയുടെ പ്രവർത്തനങ്ങൾ ചുവപ്പുനാടയിൽ കുരുങ്ങാതിരിക്കാനും കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സവിശേഷപരിഗണന കൂടിയേ തീരൂ.
    എല്ലാ കാര്യങ്ങളിലും സർക്കാർതുണ എത്തിയാലേ മുന്നോട്ടു നീങ്ങൂ എന്ന മനോഭാവം കൃഷിക്കാർക്ക് ഉണ്ടാവരുത്. കമ്പനികളുടെ കൺസോർഷ്യത്തിനു ചെയ്യാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. അത്തരം കാര്യങ്ങളിൽ അമാന്തം ആവശ്യമില്ല. സ്വന്തം കാലിൽ നിൽക്കാൻ പരിശ്രമിക്കുന്നവർക്കേ അതു സാധിക്കൂ എന്നുകൂടിയോർക്കാം.

  8. #538
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    ഹരിതകേരളത്തിന്റെ വറ്റാത്ത ഉറവ തേടി

    തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി കുളങ്ങളുടെ സംരക്ഷണം












    മഴ വന്നതോടെ മറക്കാവുന്ന വേനലായിരുന്നില്ല കടന്നുപോയത്. മണ്ണും മനുഷ്യനും മൃഗങ്ങളും ഉണങ്ങുകയും ഉരുകുകയും ചെയ്ത കാലം. ഒരു തുള്ളി വെള്ളം പോലും പാഴാക്കില്ലെന്നു പ്രതിജ്ഞയെടുത്ത കാലം. പെയ്തിറങ്ങുന്ന ഓരോ തുള്ളിയും മണ്ണിൽ താഴാൻ ഇടയാക്കണമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റുകളിട്ട കാലം. അന്നു പറഞ്ഞതൊക്കെ പാഴ്വാക്കല്ലെന്നു തെളിയിക്കേണ്ട സമയമാണിത്. മണ്ണറകളിൽ മഴവെള്ളം പൂട്ടിസൂക്ഷിക്കാനുള്ള യത്നങ്ങൾക്ക് മാതൃകയാവുകയാണ് തിരുവനന്തപുരത്തെ കാട്ടാക്കട നിയോജകമണ്ഡലം ജലസമൃദ്ധി പദ്ധതിയിലൂടെ.
    വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി എന്ന മുദ്രാവാക്യം കാട്ടാക്കടക്കാർ വിളിച്ചുതുടങ്ങിയത് ഇക്കഴിഞ്ഞ വേനൽച്ചൂടിന്റെ മൂർധന്യത്തിലല്ല. മാറുന്ന കാലാവസ്ഥയും ആസന്നമായ ജലക്ഷാമവും ഒരു വർഷമായി അവർ ചർച്ച ചെയ്യുകയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ മലയിൻകീഴ് ദ്വാരക ഓഡിറ്റോറിയത്തിലായിരുന്നു ആലോചനകളുടെ തുടക്കം. ചർച്ചകളുടെ അടിസ്ഥാനത്തിൽ ജലസമൃദ്ധമായ കാട്ടാക്കടയെന്ന ലക്ഷ്യവുമായി മൂന്നു വർഷത്തെ കർമപദ്ധതിക്ക് രൂപം നൽകുകയും ചെയ്തു. ഭൂഗർഭ ജലനിരപ്പ് അപകടാവസ്ഥയിലേക്കു നീങ്ങുന്നതായി സർക്കാർ ഏജൻസി മുന്നറിയിപ്പു നൽകിയ മണ്ഡലത്തിൽ മറ്റെല്ലാ വികസനപ്രവർത്തനങ്ങളെക്കാളും ജലസംരക്ഷണത്തിനു പ്രസക്തിയുണ്ടെന്നു തിരിച്ചറിയുന്ന എംഎൽഎ ഐ.ബി. സതീഷിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.


    പതിനഞ്ച് പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ കർമപദ്ധതിയാണ് ജലസമൃദ്ധിയെന്നു സതീഷ് ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ മുപ്പതിനായിരം കിണറുകളിലെയും വെള്ളം പരിശോധനാവിധേയമാക്കി ജലശുദ്ധികാർഡ് നൽകുക, കിണർ നിറയ്ക്കലിനായി ലേബർ ബാങ്ക്, ഒരു ലക്ഷം മഴക്കുഴികൾ, ലക്ഷം വൃക്ഷത്തൈ നടീൽ, കയർ ഭൂവസ്ത്രമുപയോഗിച്ചു കുളം സംരക്ഷണം, സ്കൂളുകൾ തോറും ജലക്ലബ് തുടങ്ങിയവ ജലസമൃദ്ധിയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
    ലക്ഷ്യം ഒരു ലക്ഷം മഴക്കുഴികൾ




    തിരഞ്ഞടുക്കപ്പെട്ട കുളങ്ങൾക്കു ചുറ്റും ശാന്തിസ്ഥൽ എന്ന പേരിൽ ജൈവവൈവിധ്യ തോട്ടമുണ്ടാക്കാനും കാവുകൾ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. മണ്ഡലത്തിലെ കുളങ്ങളുടെ ശുചീകരണത്തിനും സംരക്ഷണത്തിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തും. കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിൽ ഉൾപ്പെടുത്തി ജലസേചന വകുപ്പ് മണ്ഡലത്തിലെ 114 കുളങ്ങളും മണ്ണ് സംരക്ഷണവകുപ്പ് 16 കുളങ്ങളും നവീകരിക്കും. എട്ടു കുളങ്ങളിൽ മത്സ്യക്കൃഷി നടത്താനും അവയുടെ വശങ്ങളിൽ ഉദ്യാനമുണ്ടാക്കാനും നടപടി സ്വീകരിക്കും. പ്രകൃതിയുടെ ജലസംഭരണികളായ വയലുകളുടെ സംരക്ഷണത്തിനായി ജലസമൃദ്ധി പദ്ധതിപ്രകാരം ആമച്ചൽ ഏലായിൽ സംഘകൃഷി നടത്തും. തോടുകളിൽ വർഷം മുഴുവൻ ജലമുണ്ടാകത്തക്ക വിധത്തിൽ പരിസ്ഥിതി സൗഹൃദശൈലിയിൽ മണ്ണ് ജല സംരക്ഷണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.
    ആദ്യഘട്ടമായുള്ള പ്രചാരണ പ്രവർത്തനങ്ങളും പരിശീലനവും ആസൂത്രണവും പൂർത്തിയാക്കി നിർമാണപ്രവർത്തനങ്ങളിലേയ്ക്ക് ഇവർ കടന്നുകഴിഞ്ഞു. എല്ലാ പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പുറമെ യുവജനസംഘടനകളും സന്നദ്ധസേവകരുമാണ് മഴക്കുഴി നിർമാണത്തിൽ പങ്കാളികളാവുന്നത്. കിണർ നിറയ്ക്കലിനായി ഓരോ വീടിനും 6000 രൂപ ചെലവാക്കും.








    പദ്ധതി പ്രദേശത്തെ ജലസ്രോതസുകളുടെയും കുളങ്ങൾ, കിണറുകൾ, കാവുകൾ, തോടുകൾ, നദികൾ, തണ്ണീർ തടങ്ങൾ എന്നിവയുടെയും വിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ രേഖപ്പെടുത്തുന്ന ജോലി ഭൂവികസനബോർഡ് ഏറ്റെടുത്തിട്ടുണ്ട്. രാജ്യാന്തര ജലദിനമായ മാർച്ച് 22ന് ഔപചാരികമായി ഉദ്ഘാടനം ചെയ്ത പദ്ധതിമൂലം ആറു പഞ്ചായത്തുകളിലെ പതിനാറ് ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് ഇനിയൊരു ജലക്ഷാമമുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. അതിലുപരി കാട്ടാക്കടയുടെ അനുഭവപാഠങ്ങൾ ഹരിതകേരളത്തിനുതന്നെ ആശയസ്രോതസ്സായി മാറുകയും ചെയ്യും.

  9. #539
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    പെട്ടകമില്ലാതെ കർഷക നോഹ

    മാംഗോ മെഡോസ് കാർഷിക പാർക്ക്. ഫോട്ടോ: സൂരജ് ലൈവ് മീഡിയ, കോട്ടയം












    നോഹ തന്റെ പെട്ടകവുമായി ആയാംകുടിക്കു വന്നാൽ മതി. വിളകളും വളർത്തുമൃഗങ്ങളുമായി കുര്യൻ തയാർ പ്രളയം ഭൂമിയെ മൂടിയപ്പോൾ സർവ ജീവജാലങ്ങളുടെയും ഓരോ ജോഡിയെ പെട്ടകത്തിൽ കയറ്റി വംശനാശം തടഞ്ഞ നോഹ ബൈബിളിലെ ശ്രദ്ധേയകഥാപാത്രമാണ്. ഒരുപക്ഷേ മനുഷ്യരാശിയിലെ പ്രഥമ ജൈവവൈവിധ്യ സംരക്ഷകൻ. സഹസ്രാബ്ദങ്ങൾക്കു ശേഷം ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകല വിളകളെയും വളർത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന നെല്ലിക്കുഴി എൻ.കെ. കുര്യനും നോഹയുടെ പാതയിലാണ്.
    എൻ.കെ. കുര്യൻ. ചിത്രം: ആർ.എസ്. ഗോപൻ




    വിവിധ സ്ഥലങ്ങളിൽനിന്നുള്ള 4800 സസ്യവർഗങ്ങൾ, 146 ഇനം ഫലവൃക്ഷങ്ങൾ, 84 ഇനം പച്ചക്കറി വിളകൾ, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂർവ കലവറയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം ആയാംകുടി മാംഗോ മെഡോസ് എന്ന കാർഷിക പാർക്കിൽ കുര്യൻ തീർത്തിരിക്കുന്നത്. തേയില മുതൽ നെല്ലു വരെ, ആഞ്ഞിലിക്കവിള മുതൽ കിവിഫ്രൂട്ട് വരെ, കുന്തിരിക്കം മുതൽ രുദ്രാക്ഷം വരെ ഇവിടെ നട്ടുവളർത്തിയ കുര്യൻ പലതിൽനിന്നും ഫലമെടുത്തുതുടങ്ങി. ഇവയ്ക്കുപുറമെ 63 ഇനം മത്സ്യങ്ങൾ, വിവിധ നാടൻ, വിദേശ കന്നുകാലി ജനുസുകൾ, കോഴിതാറാവിനങ്ങൾ എന്നിങ്ങനെ കൃഷിക്കാഴ്ചകളുടെ പൂരപ്പറമ്പായി മുപ്പതേക്കർ ഒരുക്കിയ അദ്ദേഹത്തിന്റെ പരിശ്രമം നമിക്കപ്പെടേണ്ടതുതന്നെ. അഞ്ചടി താഴ്ത്തിയാൽ ചേറുള്ള സ്ഥലത്താണ് ഈ നേട്ടം. പ്രൈമറി വിദ്യാർഥികൾക്കും ഗവേഷകവിദ്യാർഥികൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഇൻഫോടെയ്ൻമെന്റ് പാർക്ക് എന്നുകൂടി മാംഗോ മെഡോസിനെ വിശേഷിപ്പിക്കാം.

    വായിക്കാം ഇ - കർഷകശ്രീ

    പതിന്നാലു വർഷംകൊണ്ട് പണം മാത്രമല്ല സമയവും സ്വസ്ഥതയുമൊക്കെ സ്വപ്നസാക്ഷാൽക്കാരത്തിനായി മുടക്കേണ്ടിവന്നെങ്കിലും നാൽപത്താറുകാരനായ കുര്യന്റെ ആവേശമണഞ്ഞിട്ടില്ല. ഈ പച്ചപ്പിൽനിന്ന് അധികം അകന്നുനിൽക്കാൻ തനിക്കു കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. നിർമാണത്തിന്റെ 95 ശതമാനവും പൂർത്തിയായ പാർക്കിനു സാമ്പത്തിക പിന്തുണ നൽകുന്നതിൽ സർക്കാർ ഏജൻസി വിമുഖത കാട്ടിയതുമൂലം സംരംഭം പൂർണതയിലെത്തിക്കാനാവാതെ വിഷമിക്കുകയാണ് ഇദ്ദേഹം. കൈക്കൂലി നൽകാൻ മടിച്ചതുകൊണ്ടു മാത്രമാണ് നിശ്ചിത സമയത്ത് പ്രഥമ കാർഷികോല്ലാസ പാർക്ക് പൂർത്തിയാക്കാൻ കഴിയാതെ പോയതെന്നു കുര്യൻ ആരോപിച്ചു.
    ഓറഞ്ച്, പീനട്ട് ബട്ടർ ഫ്രൂട്ട്. ചിത്രങ്ങൾ: ആർ.എസ്. ഗോപൻ




    ഉൽപന്നങ്ങളുമായി വിപണിയിലെത്തുന്ന കൃഷിക്കാരുടെ പതിവു ദുര്യോഗമാണ് കുര്യനെ കാർഷിക സംരംഭകനാക്കിയത്. സിവിൽ എൻജിനീയറായി സൗദിയിലായിരുന്നു ജോലി. അറബികളുടെ വിശ്രമതാവളമായ മൊസ്ര (ഫാം ഹൗസ്) കണ്ടപ്പോഴൊക്കെ കുര്യൻ മനസിൽ പറഞ്ഞു, നാട്ടിലെത്തുമ്പോൾ തനിക്കും ഇത്തരമൊന്ന് നിർമിക്കണം. തുടക്കമെന്നവണ്ണം നാലരയേക്കർ ഭൂമി വാങ്ങി കുളം നിർമിച്ചു. കുട്ടനാടൻ പാടങ്ങളിൽ വെള്ളം വറ്റിച്ചപ്പോൾ കിട്ടിയ കാരി, വരാൽ, മഞ്ഞക്കൂരി എന്നിവയെയാണ് ആദ്യം കുളത്തിലിട്ടത്. മൂന്നു വർഷത്തിനു ശേഷം കുളം വറ്റിച്ചപ്പോൾ കിട്ടിയത് മൂന്ന് ലോഡിലധികം മത്സ്യങ്ങൾ. മെച്ചപ്പെട്ട വില കിട്ടുമെന്നു കേട്ടാണ് നാടൻ മത്സ്യങ്ങളുമായി ലോറി തൃശൂർ മാർക്കറ്റിലേക്കയച്ചത്. ലോറിക്കണക്കിനു മീൻ കണ്ടാൽ കച്ചവടക്കാർ വില കുറയ്ക്കാതിരിക്കുന്നതെങ്ങനെ!. നാട്ടിൽ അമ്പതു രൂപയിലധികം വില കിട്ടിയിരുന്ന കാരിക്ക് തൃശൂരിൽ അന്ന് 15 രൂപ. അപമാനഭാരത്തോടെ മീൻ തിരികെയെത്തിച്ചു കൃഷിയിടത്തിൽ കുഴിച്ചിട്ടപ്പോൾ കുര്യൻ ഒരു പ്രതിജ്ഞയെടുത്തു ഇനി മേലാൽ അവഹേളിക്കപ്പെടാനായി വിപണിയിൽ പോകില്ല. എന്നു കരുതി കുര്യൻ കൃഷി ചെയ്യാതിരുന്നില്ല. ലഭ്യമായ പറമ്പിൽ മുഴുവൻ കൃഷി നടത്തി. ഒരു വ്യത്യാസം മാത്രം വിത്തിടുമ്പോൾതന്നെ വിപണിയെക്കുറിച്ചും ചിന്തിച്ചു.



    കൃഷിയിടത്തിലെ ഉൽപന്നങ്ങൾ അവിടെനിന്നുതന്നെ വാങ്ങാൻ ആളുണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കാനായി അടുത്ത ശ്രമം. കുളത്തിലെ മീൻ ഭക്ഷണമായി മാറുമ്പോൾ, അതു വിളമ്പുന്ന ഹോട്ടലിന്റെ താരപദവി ഉയരുമ്പോൾ വില പത്തിരട്ടിവരെ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തന്റെ കുളത്തിലെ മീനും അങ്ങനെ വിൽക്കണമെന്നു തീരുമാനമായി, തീരുമാനം പരിശ്രമത്തിനു വഴിമാറിയപ്പോൾ നാലേക്കർ മുപ്പതേക്കറായി വളർന്നു. പക്ഷേ അതിനു പതിന്നാലു വർഷവും കോടികളുടെ നിക്ഷേപവും നിരന്തര പഠനങ്ങളും വേണ്ടിവന്നെന്നു മാത്രം.
    എലിഫൻറ് ആപ്പിൾ. ചിത്രം: ആർ.എസ്.ഗോപൻ




    പാടത്തിനരികിലെ റബർതോട്ടത്തെ ജൈവവൈവിധ്യത്തിന്റെ കേദാരമാക്കിയ കുര്യൻ തന്റെ സ്വപ്നസംരംഭം കാണാനും അനുഭവിക്കാനും മറ്റുളളവർക്ക് അവസരം തുറന്നു കൊടുത്തിരിക്കുകയാണിപ്പോൾ. പത്താമുദയത്തിൽ വിത്തെറിയുന്ന കാർഷിക പാരമ്പര്യം നിലനിറുത്തി ഏപ്രിൽ 23നു സന്ദർശകർക്കായി തുറക്കപ്പെട്ട മാംഗോ മെഡോസ് ഇന്ത്യയിലെ പ്രഥമ കാർഷിക പാർക്കാണ്. ഫാം ടൂറിസത്തിനൊപ്പം ഉത്തരവാദിത്ത ടൂറിസത്തിന്റെ നല്ല അംശങ്ങളും ഇതിനോടു കൂട്ടിച്ചേർക്കപ്പെടുന്നുണ്ട്.
    പാർക്കിനു സമീപമുള്ള മൂന്നു പഞ്ചായത്ത് വാർഡുകളിലെ കർഷക കുടുംബങ്ങൾക്കു സ്ഥിരവരുമാനം നൽകുന്ന രീതിയിലാണ് മാംഗോ മെഡോസിന്റെ പ്രവർത്തനം. ഇവിടുത്തെ ഭക്ഷണശാലകൾക്കാവശ്യമായ പരമാവധി ഉൽപന്നങ്ങൾ സമീപവാസികളായ കൃഷിക്കാരിൽനിന്നാവും വാങ്ങുക. ഇതിനായി മാംഗോ മെഡോസ് ക്ലസ്റ്റർ രൂപീകരിച്ചുകഴിഞ്ഞു. ചില്ലറവിലയേക്കാൾ അഞ്ചു ശതമാനം മാത്രം കുറച്ചാണ് കാർഷികോൽപന്നങ്ങൾക്കു വില നൽകുക. കൂടുതലായി ആവശ്യമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഉൽപാദകരുമായി പ്രത്യേകം ധാരണയുണ്ടാക്കും.
    ഇപ്രകാരം വാങ്ങുന്ന ഉൽപന്നങ്ങൾ പാചകത്തിനുപയോഗിക്കും. അധികമുള്ളവ മുഖ്യകവാടത്തിനോടു ചേർന്നുള്ള ജൈവ വിൽപനശാലയിലൂടെ ആവശ്യക്കാർക്ക് നൽകും. ഫാമിലെ ഓരോ സന്ദർശകനും സമീപവാസികളായ കർഷകകുടുംബങ്ങളുടെകൂടി വിപണന വരുമാന സാധ്യതകളാണ് വർധിപ്പിക്കുന്നത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ സാമ്പത്തിക സ്വയംപര്യാപ്തതയുള്ള നാലു വിഭാഗങ്ങളാണുള്ളത്. അനുഭവസമ്പന്നരായ കാർഷിക വിദഗ്ധരുടെ മേൽനോട്ടത്തിലായിരിക്കും കൃഷി. കാർഷിക ഉൽപന്നങ്ങൾ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്കു മാത്രമേ പാചകവിഭാഗത്തിനു നൽകൂ.
    നോനി, വെൽവറ്റ് ആപ്പിൾ. ചിത്രങ്ങൾ: ആർ.എസ്. ഗോപൻ




    കൃഷിയിൽ താൽപര്യമുള്ളവരെ ആകർഷിക്കുന്ന ഒട്ടേറെ കാഴ്ചകൾ കുര്യൻ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫലവൃക്ഷങ്ങൾ നട്ടുവളർത്തിയ ഏദൻ തോട്ടമാണ് ഇവയിലൊന്ന്. ഭൂരിപക്ഷം വൃക്ഷങ്ങളും കായ്ച്ചുതുടങ്ങിയ ഈ തോട്ടത്തിൽ വിലക്കപ്പെട്ട കനിയുമായി ആദം ഹവ്വ ദമ്പതികളുടെ പ്രതിമ കാണാം. വിലക്കപ്പെടാത്ത ഫലങ്ങളാണ് ബാക്കി മുഴുവനും എലഫന്റ് ആപ്പിൾ, ബാങ്കോക്ക് ചാമ്പ, വെൽവറ്റ് ആപ്പിൾ, ലാങ്ഷാറ്റ്, ജബോട്ടിക്കാബ, കിവി, ആഫ്രിക്കൻ പിസ്ത, ബർമീസ് മരമുന്തിരി, സാന്റോൾ, ലെമൺവൈൻ, സബർജിൽ, മിറക്കിൾ ഫ്രൂട്ട്, മൂട്ടിപ്പഴം, കാട്ടമ്പഴം, കോക്കം, മധുരളൂവി എന്നിങ്ങനെ അതു നീളുമ്പോൾ ഒരു പഴത്തിനു വേണ്ടി അവയെല്ലാം നഷ്ടപ്പെടുത്തിയ ആദിമാതാപിതാക്കന്മാരെ അറിയാതെ പഴിച്ചുപോകും. ഓരോ ഇനത്തിന്റെയും ഉപ ഇനങ്ങൾ തന്നെ ഏറെയുണ്ട്. മാംഗോ മെഡോസ് എന്ന പേര് അന്വർഥമാക്കി 101 തരം മാവുകൾ, പ്ലാവ് 21 തരം, ചാമ്പ പതിനാറു തരം, പന്ത്രണ്ട് തരം വീതം പേരയും പപ്പായയും, തെങ്ങ് ഒമ്പതുതരം എന്നിങ്ങനെ പട്ടിക നീളുന്നു.
    സമീപത്തെ ഒട്ടേറെ ക്ഷേത്രങ്ങളിലേക്ക് പൂജാ ആവശ്യങ്ങൾക്കു തളിരും തടിയും പൂക്കളും കലർപ്പില്ലാതെ എത്തിക്കുന്നത് ഈ പാർക്കിൽ നിന്നാണ്. മാംഗോ മെഡോസിലെ ഓരോ മരത്തിനും ആത്മകഥ പറയാനുണ്ടാവും. സ്വന്തം പെരുമയുമായി ബന്ധപ്പെട്ട ഈ കഥകളിൽ ഔഷധഗുണം മാത്രമല്ല, പുരാണബന്ധം, ചരിത്രപ്രാധാന്യം, സാഹിത്യത്തിലെ പരാമർശം തുടങ്ങി പല കാര്യങ്ങളുമുണ്ടാവും. അഞ്ചോ ആറോ മരങ്ങളെക്കുറിച്ചു മാത്രം അറിവുണ്ടായിരുന്ന കുര്യന് ഇന്ന് തോട്ടത്തിലെ ഭൂരിപക്ഷം വൃക്ഷലതാദികളുടെയും ഊരും പേരും മാത്രമല്ല, അവയെക്കുറിച്ചുള്ള കഥകളും ഹൃദിസ്ഥം. തനതുശൈലിയിൽ രസകരമായ വർണനകളോടെ ഫേസ്ബുക്കിൽ അവതരിപ്പിക്കുന്ന ഈ കഥകൾ തന്നെയാണ് ഇപ്പോൾ മാംഗോ മെഡോസിന്റെ പ്രധാന പരസ്യം. വേണ്ടത്ര ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റ് വിപണനതന്ത്രങ്ങളിലേക്ക് കടക്കാമെന്നാണ് പ്രതീക്ഷ.









    ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമ, വൃക്ഷകന്യക, പ്രണയ ജോഡികൾ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉൾപ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം. ഫാം ചുറ്റിക്കാണുന്നതിനായി ബാറ്ററികൊണ്ടു പ്രവർത്തിക്കുന്ന റിക്ഷയും ആകാശവീക്ഷണത്തിനായി കേബിൾകാറും നിരീക്ഷണഗോപുരവും ഇവിടെയുണ്ട്. സന്ദർശകരായ മുസ്ലിം സഹോദരന്മാർക്കായി ഒരു മസ്ജിദും കുര്യൻ സജ്ജമാക്കിക്കഴിഞ്ഞു. മാംഗോ മെഡോസിലെ നാടൻ ചായക്കട, കള്ളുഷാപ്പ് എന്നിവയിലേക്കു വേണ്ട വിഭവങ്ങൾ ഇവിടെത്തന്നെ ഉൽപാദിപ്പിക്കുന്നു. മീൻകുളത്തിൽ മീനൂട്ടിനു സൗകര്യപ്രദമായ വിധത്തിൽ ഒരു പിരിയൻ പാലം. നാണയമുണ്ടാക്കുമ്പോൾ ബാക്കിവരുന്ന ലോഹത്തകിടുകൾകൊണ്ടാണ് ഇതിന്റെ നിർമാണം. തകിടിലെ തുളകളിലൂടെ കുളത്തിലെ മത്സ്യങ്ങളെ കാണുകയും അവയ്ക്ക് തീറ്റ നൽകുകയുമാവാം. കൊതുമ്പുവള്ളവും പെഡൽബോട്ടുമൊക്കെ പ്രയോജനപ്പെടുത്തി ഫാമിലെ കുളങ്ങളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഉല്ലസിച്ചുനീങ്ങാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളർത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം. സമുദ്രനിരപ്പിലുള്ള ഈ തോട്ടത്തിൽനിന്ന് ആഴ്ചതോറും പത്തു കിലോയിലേറെ തേയില നുള്ളിയെന്ന് കുര്യൻ പറഞ്ഞു. ഇക്കഴിഞ്ഞ വേനൽക്കാലത്ത് ഓരുവെള്ളത്തിന്റെ ആക്രമണത്തിൽനിന്നു തേയിലച്ചെടികളെ സംരക്ഷിക്കാൻ കഠിനാധ്വാനത്തിലായിരുന്നു അദ്ദേഹം.
    ഇരുപതോളം കോട്ടേജുകളും റിസോർട്ടിലുണ്ട്. കൂട്ടുകുടുംബങ്ങൾക്കു താമസിക്കാനുള്ള നാലുകെട്ട് മുതൽ ഹണിമൂൺ കോട്ടേജ് വരെ ഇവയിലുൾപ്പെടും. കിടപ്പറയുടെ തറയിലെ പരവതാനി നീക്കിയാൽ തീറ്റയ്ക്കായി പാഞ്ഞെത്തുന്ന മീൻകൂട്ടമാണ് ചില കോട്ടേജുകളുടെ ആകർഷണം. താമസക്കാരായെത്തുന്നവർക്ക് ഫാമിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ വിളവെടുക്കാനും പാചകം ചെയ്തു ഭക്ഷിക്കാനും സൗകര്യമുണ്ട്. ഫാമിന്റെ പിൻഭാഗത്തെ തോടിനോടു ചേർന്ന് കെട്ടിയുയർത്തിയ തട്ടിൽ നിന്നു ചൂണ്ടയിടുകയോ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുകയോ ആവാം.

    ഹരിതകാന്തിയുടെ ഈ ചെറുതുരുത്തിൽ 350 രൂപയാണ് പ്രവേശനഫീസ്. വിദ്യാർഥികൾ ഉച്ചഭക്ഷണത്തിനുൾപ്പെടെ 300 രൂപ നൽകിയാൽ മതി. ദമ്പതികൾക്കും കൂട്ടുകുടുംബങ്ങൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കൺവൻഷൻ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു.

  10. Likes firecrown liked this post
  11. #540
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    മുന്തിരിയേക്കാളും ഗുണഗണങ്ങളുള്ള അസായ് പഴം


    അലങ്കാരപ്പനയോട് സാമ്യമുള്ള അക്കേഷ്യ വിഭാഗത്തില്*പ്പെട്ട സസ്യമാണ് അസായ്













    തെക്കേ അമേരിക്കയില്* അധിനിവേശത്തിനെത്തിയ സ്*പെയിന്*കാരെയും പോര്*ട്ടുഗീസുകാരെയും അവിടത്തെ മായന്*മാരുടെയും ഇന്*കാകളുടെയും റെഡ് ഇന്ത്യന്*സിന്റെയും ആരോഗ്യവും ആയുര്*ദൈര്*ഘ്യവും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കുടിക്കുന്ന ഒരു പ്രത്യേക പാനീയത്തിന്റെ അദ്ഭുതഫലമാണ് ഇതെന്ന് അവര്* അന്വേഷിച്ചു കണ്ടെത്തി. നമ്മുടെ കവുങ്ങുപോലൊരു ചെടിയില്* നിന്നു പറിച്ചെടുക്കുന്ന കറുത്തുരുണ്ട കായകളാണ് പഴച്ചാര്* ഉണ്ടാക്കാന്* ഉപയോഗിക്കുന്നത്. അസായ് പഴം എന്നാണ് ഇതിന്റെ പേര് കേരളത്തിന്റെ കാലാവസ്ഥയിലും നന്നായി വിളയുന്നതാണ് അസായ്പഴം. കറുത്തമുന്തിരിക്ക് സമാനമാണ് പഴം കാണാന്*. എന്നാലോ മുന്തിരിയേക്കാളും പല മടങ്ങ് ഗുണങ്ങള്* നല്*കുന്നതാണ് അസായ് പഴം.
    തൂക്കം കുറയ്ക്കാന്*
    അസായ് പഴത്തിന്റെ പാനീയം സ്ഥിരമായി ഭക്ഷണക്രമത്തില്* ഉള്*പ്പെടുത്തുന്നതുവഴി ദുര്*മേദസ് കുറയ്ക്കാന്* മാത്രമല്ല, ശരീരത്തിന്റെ ഭാരം ആരോഗ്യകരമായി നിലനിര്*ത്താനും കഴിയുന്നു. നമ്മുടെ ശരീരത്തില്* കൊഴുപ്പടിയുന്നതിനെ തടയുകയാണ് അസായ് പഴത്തിന്റെ രാസഘടകങ്ങള്* ചെയ്യുന്നത്.
    ത്വക്കിനെ കാക്കാന്*
    ത്വക്ക് സംരക്ഷണത്തിന് പറ്റിയ ഏറ്റവും നല്ല പ്രകൃതിദത്ത എണ്ണയാണ് അസായ് പഴത്തില്* നിന്ന് ലഭിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മികച്ച ആന്റി ഓക്*സിഡെന്റാണ് ഇത് സാധ്യമാക്കുന്നത്. അസായ് പഴം ധാരാളം കഴിക്കുന്നവര്*ക്ക് തൊലി നല്ല തിളക്കമുള്ളതായിത്തീരുന്നു. തെക്കേ അമേരിക്കയിലെ ജനങ്ങള്* ത്വക്*രോഗത്തനുള്ള മരുന്നായും അസായ് പഴം കഴിച്ചുവരുന്നു.
    ദഹനശക്തിക്ക്
    ദഹനപ്രക്രിയയെ സുഗമവും ശരിയായരീതിയിലും ആക്കി നിലനിര്*ത്താന്* അസായ് പഴത്തിന്റെ ഡെറ്റോക്*സിഫിക്കേഷന്* കപ്പാസിറ്റിക്ക് കഴിയുന്നു. കൂടാതെ ഇതിന്റെ ദഹനശക്തി വര്*ധിക്കുന്ന നാരുകളും ഈ പ്രക്രിയയ്ക്ക് സഹായിക്കുന്നു.
    പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും
    ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോലിക്ക് സങ്കരം നല്ലരീതിയിലല്ലാതെ പ്രവര്*ത്തിക്കുന്ന കോശങ്ങളെയും കലകളെയും റിപ്പയര്* ചെയ്യാന്* ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രായമാകല്* പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇതിലെ ആന്*തോസൈനന്*സും ആന്റിഓക്*സിഡെന്റുകളും ഹൃദയത്തെ നന്നായി സൂക്ഷിക്കാന്* കെല്പുള്ളതാണ്
    തൈകള്* തയ്യാറാക്കലും കൃഷിയും
    കവുങ്ങുപോലുളള നീണ്ടുവളരുന്ന ഒരു സസ്യമാണ് അസായ.് അരക്കേഷ്യ വിഭാഗത്തില്*പ്പെട്ട ഇതിന് അലങ്കാരപ്പനയോട് സാമ്യമുണ്ട്. നന്നായി മൂത്തുവിളഞ്ഞകായകള്* പാകി മുളപ്പിച്ചാണ് അസായ് തൈകള്* ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തില്* എല്ലായിടത്തും അസായ് നന്നായി കായ്ക്കും. നന്നായി മൂത്തകായകള്* ശേഖരിച്ചെടുത്ത് ഉടന്*തന്നെ പോളിത്തീന്* കവറുകളില്* നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്*ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കല്* ശേഷിയും നഷ്ടപ്പെടുന്നു. വേഗം കേടാകുന്ന പഴമാണിത്. അതിനാല്* സംസ്*കരിച്ച് സൂക്ഷിക്കണം.
    മുളച്ചുപൊന്തിയ തൈകള്* മൂന്ന് നാലു മാസം പ്രായമാകുമ്പോള്* നല്ല നീര്*വാര്*ച്ചയുള്ള നന്നായി വെയില്* കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്*ത്തിയെടുക്കാം. ചെടിയുടെ ആദ്യകാലത്ത് വളര്*ത്തിയെടുക്കാന്* കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളില്* നടുമ്പോള്* 1-2 മീറ്റര്* അകലം പാലിക്കാം. പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധ ശേഷി കാണിക്കുന്നതുമായതിനാല്* അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചു കാണാറില്ല. അഥവാ ബാധിച്ചാല്*തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ അസായ് സ്വയം തന്നെ പ്രതിരോധിക്കും.
    നീരൂറ്റിക്കുടിക്കുന്ന ചില പ്രാണികള്* ഇലയും ഇളം തണ്ടും തിന്നുതീര്*ക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട.് രണ്ടുവര്*ഷംകൊണ്ടുതന്നെ 8-10 മീറ്റര്* ഉയരംവെക്കുന്ന ഇത് നാലുവര്*ഷംകൊണ്ടുതന്നെ പുഷ്പിക്കും. അടയ്ക്ക പോലെത്തന്നെ കുലകുലകളായാണ് കായകള്* ഉണ്ടാവുക. അവ പാകമെത്തിയാല്* പഴുത്തു തുടുത്ത് നല്ല കറുപ്പു നിറമാകും. അപ്പോള്* പറിച്ചെടുത്ത് സംസ്*കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.
    ഒട്ടേറെ പ്രമുഖ കമ്പനികള്* ഇതിന്റെ പള്*പ്പും സ്*ക്വാഷും ജാമും നിര്*മിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു. ഉയര്*ന്ന അളവില്* പോളി ഫിനോള്*സ്, ഫെറ്റോകെമിക്കല്*സ്, ധാതുക്കള്* എന്നിവയും അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയില്* നന്നായി വളരും. അതിന്റെ തോട്ടമുണ്ടാക്കി ലാഭം കൊയ്യാം.

  12. Likes firecrown liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •