Page 55 of 131 FirstFirst ... 545535455565765105 ... LastLast
Results 541 to 550 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #541
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default


    വിഷാദത്തിലേക്കൊരു കാട് വന്നു തൊടുമ്പോൾ



    മഴ നനയാൻ എവിടെയെങ്കിലും യാത്ര പോകണമെന്ന തീരുമാനം മഴക്കാലം തുടങ്ങിയപ്പോഴേ എടുത്തെങ്കിലും ഈ വിഷാദകാലം നൽകുന്ന തണുപ്പ് വീടിന്റെ മുറ്റത്തുനിന്നു പോലും മഴ നനയാൻ തോന്നിപ്പിക്കുന്നില്ല. മഴ പുറത്ത് പെയ്യുമ്പോൾ മൂടിപ്പുതച്ച് കിടന്ന് ഉറങ്ങാൻ തോന്നിപ്പിക്കുന്ന തരത്തിൽ വിഷാദം പിടി മുറുക്കിയോ എന്നു ചിന്തിച്ചു നിൽക്കുമ്പോഴാണ് പെട്ടെന്നൊരു ദിവസം തട്ടേക്കാട് വന്നു വിളിക്കുന്നത്. കാടും പക്ഷികളും പുഴയും ഒന്നിച്ചു വന്നു വിളിക്കുമ്പോൾ ഒന്നു ചെന്നു തൊടാതെയെങ്ങനെ! പഴയ ബൊലേറോ കച്ചവടമാക്കി മഹേന്ദ്ര എക്സ്*യു*വി ടെസ്റ്റ് ഡ്രൈവ് നടത്താൻ വേണ്ടി പോയ യാത്രയിലെ ഒരു കൂട്ടിച്ചേർക്കലായിരുന്നു തട്ടേക്കാടെന്നും പറയാം, അതികൊണ്ട് ഒപ്പം വലിയൊരു സൗഹൃദപ്പടയുമുണ്ടായിരുന്നു. യാത്രകൾ കാഴ്ചകളുടേതു മാത്രമാകുന്നില്ല, ചിലപ്പോഴൊക്കെ അത് സ്നേഹം പങ്കിടലുകളുടെയും അർമാദത്തിന്റെയും കൂടിയാണ്. ഈ വിഷാദച്ഛവിയുടെ രാഗങ്ങൾക്കിടയിൽ ആഘോഷങ്ങളുടെ സംഗീതം മറ്റുള്ളവർക്കു വേണ്ടിയെങ്കിലും കേട്ട് അവരോടൊപ്പം കൂടേണ്ട നിമിഷങ്ങളിൽ എല്ലാം മറക്കുന്ന അവസ്ഥ. ചില യാത്രകൾ വേണ്ടതു തന്നെ എന്നോർമിപ്പിക്കുന്നു.






    കാടിന്റെ തണുപ്പാണ് തട്ടേക്കാട്. ചിത്രശലഭങ്ങളുടെയും പലതരം പക്ഷികളുടെയും പുഴയുടെ തണുപ്പിന്റെയും തട്ടേക്കാട്. മൂവാറ്റുപുഴ കോതമംഗലം വഴി യാത്രയ്ക്കായി പുറപ്പെടുമ്പോൾ തട്ടേക്കാട് പലതും ഓർമിപ്പിച്ചു കൊണ്ടിരുന്നു. 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേർ- കൂടുതലും കുട്ടികൾ- മുങ്ങി മരിച്ച ഇടമാണത്. ഭൂതത്താൻകെട്ട് അണക്കെട്ടിൽനിന്നു തട്ടേക്കാട് പക്ഷിസങ്കേതം കാണാനെത്തിയ കുട്ടികളുടെ വിനോദയാത്രാ സംഘമാണ് അന്ന് അപകടത്തിൽ പെട്ടത്. ഒരുപക്ഷേ തട്ടേക്കാട് എന്ന പേരു കേൾക്കുമ്പോൾതന്നെ അന്നു പത്രങ്ങളിൽ കണ്ട ചോര മരവിക്കുന്ന കാഴ്ചകൾ കണ്ണിൽ നിറയും. എങ്കിലും വലിയ ദൂരത്തല്ലാതെ പ്രകൃതിയുടെ അനുഗ്രഹം ആവോളമുള്ള തട്ടേക്കാട് കാണാതെ പോകുന്നതെങ്ങനെ!




    തട്ടേക്കാടിന് ഒരു നാലു കിലോമീറ്റർ മുൻപു തന്നെ തുടങ്ങും കാടിന്റെ കാഴ്*ചകൾ. ഇടതൂർന്നു നിൽക്കുന്ന റബ്ബറിൽ തുടങ്ങി, യൂക്കാലിപ്റ്റസിലും തേക്കിലും പിന്നെ പേരറിയാത്ത ഏതൊക്കെയോ മരങ്ങളിലും അത് എത്തി നിൽക്കുന്നു. തണുത്ത കാറ്റിന്റെ വിരലുകൾ തണുത്ത ഉടലിനെ മരവിപ്പിക്കുന്നു. എങ്കിലും യാത്രയിലേക്കു തന്നെ മനസ്സും ശരീരവും സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നത് അറിയാനാകുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടര മണിയോടെ തട്ടേക്കാട് പക്ഷി നിരീക്ഷണ കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലേക്കാണെത്തിയത്. അകത്ത് വിവിധ ഔഷധച്ചെടികളുടെ ഉദ്യാനം, ചിത്രശലഭങ്ങളുടെ പൂന്തോട്ടം, വന്യജീവി സങ്കേതം എന്നിവയാണ് ഉണ്ടായിരുന്നത്. അകത്തു കടക്കാൻ ഒരാൾക്ക് നാൽപ്പതു രൂപ. മഴ പെയ്തു വെള്ളവും ചെളിമണ്ണും നനഞ്ഞു കുഴഞ്ഞു കിടക്കുന്ന ഭൂമി. പക്ഷേ അലോസരം തോന്നില്ല, കാരണം മണ്ണിൽ ചവിട്ടാതെ എന്തു കാടും പക്ഷികളും!




    ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെയും വൃക്ഷങ്ങൾ അവയുടെ പേരെഴുതി നട്ടു പിടിപ്പിച്ചിട്ടുണ്ട് ഈ ഉദ്യാനത്തിന്റെ ഒരു ഭാഗത്ത്. മറ്റൊരിടത്ത് ഒരുവിധം പേര് കേട്ടതും കേൾക്കാത്തതുമായ ഔഷധ സസ്യങ്ങൾ. അവയ്ക്കും വശങ്ങളിൽ പേരുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്. അതിനോട് ചേർന്നാണ് നീളൻ പെരുമ്പാമ്പിന്റെ വിശ്രമയിടം. അപ്പോൾ എന്തോ കഴിച്ചിട്ടെന്നതു പോലെ സന്ദർശകരെ കണ്ടിട്ടും കാണാതെ ആൾ തെല്ലൊരു പുച്ഛത്തോടെ അനങ്ങാതെ കിടക്കുന്നു. തൊട്ടടുത്ത കൂട്ടിലുള്ള രാജവെമ്പാലയുടെ അവസ്ഥയും വ്യത്യസ്തമല്ല. പക്ഷേ എത്ര ഭയപ്പെട്ടാലും പാമ്പുകൾ എന്ന വർഗ്ഗം അവയുടെ ഭീകരത കൊണ്ട് മനുഷ്യനെ വല്ലാതെ ആകർഷിക്കുന്നുണ്ട്. തൊട്ടടുത്ത് തട്ടേക്കാടിനോടു ചേർന്നാണ് പെരിയാറിന്റെ ഒഴുക്ക്. നൂല് പോലെ നേർത്തല്ലെങ്കിൽ പോലും അത്രയധികമൊന്നും ഊർജമില്ലാതെ പെരിയാർ ഒഴുകുന്നതു കാണുമ്പോൾ മഴയ്ക്കു പോലും നികത്താൻ കഴിയാത്ത ഭാരതപ്പുഴയും മനസ്സിലേക്കു വന്നു.




    പക്ഷി നിരീക്ഷണ കേന്ദ്രം ഈ ഉദ്യാനത്തിൽ നിന്നു തെല്ലകലെയാണ്. ഇവിടെ ഇനി ബാക്കി ചിത്രശലഭങ്ങളാണ്. നൂറ്റി ഇരുപതോളം വ്യത്യസ്ത ഇനങ്ങളിൽ ഉള്ള ശലഭങ്ങളുണ്ട് ഈ ചിത്രശലഭ പാർക്കിലെന്ന് സന്ദർശകരോട് ഗാർഡ് ആവർത്തിച്ചു പറയുന്നതു കേൾക്കാം, ഞങ്ങളോടും അദ്ദേഹം അതു തന്നെ പറഞ്ഞു. എത്ര തവണ ഈ വിശേഷങ്ങൾ പറഞ്ഞാലും അദ്ദേഹത്തിന് ആവേശം കെടാത്ത പോലെ തോന്നി. കൃഷ്ണകിരീടവും വെള്ളിലയും തെറ്റിയും മന്ദാരവുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഉദ്യാനം നിറയെ ശലഭങ്ങൾ പല നിറത്തിൽ പല ദിശകളിലേക്ക് ഏതു നിമിഷവും പറന്നു നടക്കുന്നതിനിടയിൽ എപ്പോഴും ജീവിക്കുന്ന ഒരാൾക് ഇത്രമാത്രം ഊർജമുണ്ടായതിൽ അതിശയിക്കാനില്ല.വിഷാദമൊഴുകുമ്പോൾ വരാനും കാണാനും പറ്റിയ ഇടം തന്നെ ആയിരുന്നു ശലഭങ്ങളുടെ പാർക്ക്. നീലയും കറുപ്പും മഞ്ഞയും ഒക്കെ നിറങ്ങളിൽ പാഞ്ഞു നടക്കുന്ന ശലഭങ്ങളെ പിടിച്ചെടുക്കാൻ പറ്റിയ ഒരു ക്യാമറ കൈയിലില്ലാതെ പോയതിന്റെ സങ്കടത്തിൽ ഓരോന്നിനെയും ഹൃദയത്തിലാക്കി നടന്നു. വെള്ളിലയിൽ മാത്രം ലാർവയുണ്ടാക്കുന്ന ശലഭത്തെയും ഒരു ക്യാമറയ്ക്കും പിടി തരാതെ പായുന്ന ഇനങ്ങളെയും കണ്ടു. ഇതാണ് നിറങ്ങളുടെ ലോകം... ഒരായിരം ശലഭങ്ങൾ ചുറ്റും പറന്നു നടക്കുന്നതും സ്വയം ശലഭമായി മാറുന്നതും സ്വപ്നം കാണുന്നതിനിടയിലാണ് പെട്ടെന്നൊരു മഴ വന്നു തൊട്ടത്. അടുത്തുകണ്ട വനം വകുപ്പ് ഓഫിസിന്റെ മറയിലേക്ക് നനയാതെ കയറി നിൽക്കുമ്പോൾ ഉള്ളിലെ പിടി തരാത്ത തണുപ്പിനോടു കലഹിക്കാൻ തോന്നി. കാടിനെ കാണുമ്പോൾ മഴയെയും തൊടണമായിരുന്നു...



    ഉദ്യാനത്തിൽനിന്ന് അധികം ദൂരത്തല്ല ഡോ. സാലിം അലി പക്ഷിസങ്കേതം. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി നിരവധി തവണ ഇവിടം സന്ദർശിക്കാൻ എത്തിയിരുന്നു. അത്രമാത്രം വിവിധങ്ങളായ പക്ഷികളുടെ ആവാസ വ്യവസ്ഥയാണ് ഇവിടം. 1970 കളിൽ അദ്ദേഹം ഇവിടെ വന്നതിനു ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായാണ് തട്ടേക്കാട് ഒരു പക്ഷിസങ്കേതമായി മാറിയതും. അതുകൊണ്ടു തന്നെ ഈ സങ്കേതത്തിന് അദ്ദേഹത്തോടുള്ള ആദരവു കൊണ്ട് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന പേരും ലഭിച്ചു. നിരന്തരം എല്ലാ വർഷവും ഇവിടെ മറ്റു നാടുകളിൽ നിന്ന് ദേശാടനപ്പക്ഷികൾ എത്താറുണ്ട്. വെള്ളിമൂങ്ങ, മലബാർ കോഴി, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങി അപൂർവമായ പക്ഷികൾ ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. പക്ഷേ കാടിന്റെ ഉള്ളിലെ അറകളിലെവിടെയോ ഈ പക്ഷികളൊക്കെ അവയുടെ ജീവിതവും തേടി നടപ്പുണ്ടാവാം. ഉൾക്കാട്ടിലേക്കു നടക്കാനായില്ലെങ്കിലും പുറം കാഴ്ചകളിൽ പേരറിയാത്ത പല പക്ഷികളും കാഴ്ചയിൽപ്പെട്ട് പറന്നു പോയി. എത്രയോ ഇനം പക്ഷികളുടെ, വേർതിരിക്കാനാകാത്ത നിലവിളികളിൽ കുരുങ്ങി ഞങ്ങൾ വെറുതെ ഏറെ ദൂരം നടന്നു. പക്ഷിനിരീക്ഷണത്തിൽ താൽപര്യമുള്ളവർക്കു വേണമെങ്കിൽ ഇവിടുത്തെ ഗൈഡിന്റെ സഹായം ഉപയോഗിക്കാൻ കഴിയുമെന്ന് അവിടെനിന്ന് അറിയിച്ചിരുന്നു. ചതുപ്പും തണുത്ത കാടും പെരിയാറിന്റെ സമ്പത്തും... ഇവിടെ ഇത്രയധികം പക്ഷികൾ വന്നെത്തിയില്ലെങ്കിലേ അതിശയമുള്ളൂ. കൂടുതലും നീർപക്ഷികളാണ് ഇവിടെയുള്ളതെന്നു തോന്നുകയും ചെയ്തു, ധാരാളം ജലസമ്പത്തും അതിൽ മത്സ്യസമ്പത്തും ഉള്ളതുകൊണ്ടാകാം.





    ഒരിക്കൽ തൊട്ടു കഴിഞ്ഞാൽ കാട് ആത്മാവിനോട് ഒട്ടിയിരിക്കും. വിട്ടു പോരാൻ മടിച്ച് അവിടെനിന്നു തിരികെയിറങ്ങുമ്പോൾ ഉദ്യാനത്തിന്റെ എതിർവശത്ത് തട്ടേക്കാട് മഹാദേവക്ഷേത്രം. സമീപമുള്ള ചെറിയ ചായക്കടയിൽ ബ്രൂ കാപ്പിയുടെ രുചിയിലേക്ക് ഒന്നിറങ്ങി വന്നപ്പോൾ കാടും മഴയും തന്ന തണുപ്പിന്റെ മരവിപ്പ് ഒന്ന് ഉരുകിയതു പോലെ. തിരികെയുള്ള വഴിയിൽ ഭൂതത്താൻകെട്ടും പദ്ധതിയിലുണ്ടായിരുന്നെങ്കിലും സമയം കഴിഞ്ഞതിനാൽ അങ്ങോട്ടേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു തന്ന് ഗാർഡ് മാതൃകയായി. പിന്നെ, കാലം തെറ്റിയ കാലത്ത് ഭൂതത്താൻകെട്ടിനെ ചുറ്റിപ്പറ്റി പറഞ്ഞു കേൾക്കുന്ന കഥകളും അത്ര നന്നല്ല. പുറത്തുള്ള കുട്ടികളുടെ പാർക്കിലും അണക്കെട്ടിലെ വലയെറിയലിലും സംതൃപ്തിപ്പെട്ട് പതുക്കെ മടക്കയാത്രയ്*ക്കൊരുങ്ങി. അണക്കെട്ടിന്റെ പണി നടന്നുകൊണ്ടിരുന്നതിനാൽ പകുതിയിലധികം ഷട്ടറുകളും തുറന്നു തന്നെ കിടന്നിരുന്നു. എല്ലാ വശങ്ങളിലും അന്യനാട്ടുകാരായ പണിക്കാർ അത്യധ്വാനത്തിലാണ്. ഒരു മലയാളിയെപ്പോലും പണിക്കാരുടെ കൂട്ടത്തിൽ കാണാൻ കഴിയാതെ അന്യനാട്ടുകാരുടെ അധ്വാനത്തെക്കുറിച്ച് പുകഴ്ത്തുമ്പോഴും, ഷട്ടറിനുള്ളിൽനിന്ന് തൊട്ടു താഴെ പാഞ്ഞൊഴുകുന്ന പുഴയുടെ ശക്തിയിൽ ഭയം തോന്നാതെ ജോലി ചെയ്യുന്നവരോട് തെല്ല് ആദരവും തോന്നി.




    മടക്കയാത്രയാണ്. സന്ധ്യയോടെ വീട്ടിൽ വന്നു കയറുമ്പോൾപ്പോലും വിഷാദം പെയ്തൊഴിഞ്ഞിരുന്നില്ല. എങ്കിലും ഇത്തിരി നേരം കാറ്റും കാടും പുഴയും തന്ന ആനന്ദം, തൊടാൻ മടിച്ച മഴയുടെ തണുപ്പ്, പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്ര... തെല്ലു നേരത്തേക്ക് അകറ്റി നിർത്തിയ സങ്കടത്തിന്റെ പുതപ്പുകളെ വീണ്ടും എടുത്തണിഞ്ഞു, ഇടയ്ക്കിടയ്ക്ക് ഓർമകളിലേക്ക് നോക്കിയും മടങ്ങിയും രാത്രി മെല്ലെയെത്തുന്നു...

  2. #542
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ലിച്ചിപ്പഴം കഴിക്കാം, ശരീരഭാരം കുറയ്ക്കാം

    കേരളത്തിലെ വിരുന്നുകാരിയായ ലിച്ചിയില്* ശരീരഭാരം കുറയ്ക്കാനുള്ള പോഷകഘടകങ്ങള്* അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വര്*ധിപ്പിക്കാനും ദഹനപ്രക്രിയയെ സുഖപ്പെടുത്താനും ലിച്ചിപ്പഴത്തിന് സാധിക്കും.















    നമ്മുടെ നാട്ടിലേക്ക് വിരുന്നെത്തിയ വിദേശിയാണെങ്കിലും ഇപ്പോള്* നാട്ടുകാരിയായി മാറിയിരിക്കുകയാണ് ലിച്ചിപ്പഴം. പുറത്ത് ചുവന്ന നിറത്തില്* പരുക്കനായി കാണുന്ന തൊലിക്കുള്ളില്* ബട്ടര്* നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഭക്ഷ്യയോഗ്യമായ ഈ കാമ്പിന് നല്ല മധുരമാണ്. മാംസളമായ കാമ്പിനാല്* പൊതിഞ്ഞ നിലയിലാണ് ഇതിന്റെ വിത്ത് കാണപ്പെടുക. റംബൂട്ടാന്*, ലോങാന്*, അക്കീ തുടങ്ങിയ പഴങ്ങളുടെ കടുംബക്കാരിയാണ് ലിച്ചി.
    കേരളത്തിലെ വിരുന്നുകാരിയായ ലിച്ചിയില്* ശരീരഭാരം കുറയ്ക്കാനുള്ള പോഷകഘടകങ്ങള്* അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വര്*ധിപ്പിക്കാനും ദഹനപ്രക്രിയയെ സുഖപ്പെടുത്താനും ലിച്ചിപ്പഴത്തിന് സാധിക്കും.
    പ്രതിരോധശേഷി വര്*ധിപ്പിക്കാന്* ലിച്ചി
    വിറ്റാമിന്* സിയുടെ കലവറയാണ് ലിച്ചി. നിത്യവും ലിച്ചിപ്പഴം കഴിക്കുന്നതിലൂടെ ശരീത്തിലെ ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുകയും അതുവഴി പ്രതിരോധശേഷി വര്*ധിപ്പിക്കാനും സാധിക്കും.
    ദഹനത്തിന് ലിച്ചി ധാരാളം ഫൈബര്* അടങ്ങിയ ലിച്ചിപ്പഴത്തിന് ദഹനപ്രക്രികയയെ സുഗമമാക്കാന്* സാധിക്കും. ഭക്ഷണശീലങ്ങളില്* ഒന്നായി ലിച്ചിയെ ഉള്*പ്പെടുത്തിയാല്* മലബന്ധം, വായുബന്ധനം അടക്കമുള്ള ഉദരപ്രശ്*നങ്ങളെ ഒഴിവാക്കാം.
    അണുബാധയെ തടയാം ലിച്ചിയിലൂടെ..
    വൈറസ് മൂലമുള്ള അണുബാധയെ തടയാന്* ലിച്ചിപ്പഴത്തിന് സാധിക്കും. ലിച്ചിയിലുള്ള പ്രോയാന്തോസയാനിഡിന്*സ് എന്ന ഘടകം ആന്റി വൈറലായി പ്രവര്*ത്തിക്കുകയും അണുബാധയെ പ്രതിരോധിക്കുകയും ചെയ്യും.
    രക്തയോട്ടം വര്*ധിപ്പിക്കും ലിച്ചി
    ലിച്ചിയില്* ധാരാളമായി അടങ്ങിയിരിക്കുന്ന കോപ്പറിന് ചുവന്ന രക്തകോശങ്ങളുടെ വളര്*ച്ചയെ ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തയോട്ടത്തെ വര്*ധിപ്പിക്കാന്* സാധിക്കും. രക്തകോശങ്ങളിലും അവയവങ്ങളിലുമുള്ള ഓക്*സിജിനേഷന്* വര്*ധിപ്പിക്കാനും ലിച്ചിക്ക് സാധിക്കും.
    രക്തസമ്മര്*ദ്ദവും ലിച്ചിയും
    രക്തസമ്മര്*ദ്ദം നിയന്ത്രിക്കുന്നതില്* ഒരു പ്രധാന ഘടകമായി മാറാന്* ലിച്ചിപ്പഴത്തിലെ ഘടകങ്ങള്*ക്ക് സാധിക്കും. ലിച്ചിയിലെ പൊട്ടാസ്യം, ചെറിയ തോതിലുള്ള സോഡിയം എന്നീ ഘടകങ്ങളാണ് രക്തസമ്മര്*ദ്ദം നിയന്ത്രിക്കുന്നതില്* പങ്കുവഹിക്കുന്നത്. രക്തധമനികളിലെ തടസ്സങ്ങളേയും സമ്മര്*ദ്ദത്തേയും ഇല്ലാതാക്കാനും ലിച്ചിയിലെ പൊട്ടാസ്യത്തിന് കഴിയും.
    എല്ലുകളുടെ ബലത്തിനും ചര്*മ്മത്തിനും ലിച്ചി
    പ്രായം മുഖത്തും ശരീരത്തിലും വീഴ്ത്തുന്ന ചുളിവുകളേയും പാടുകളേയും മാറ്റാന്* ലിച്ചിപ്പഴത്തിന്റെ ഗുണങ്ങള്*ക്ക് കഴിയും. പ്രായാധിക്യത്തില്* ഉണ്ടാവുന്ന മെറ്റാബോളിസത്തെ നിയന്ത്രിച്ച് ചര്*മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്* ലിച്ചിക്ക് കഴിയും.
    ലിച്ചിയിലെ മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കോപ്പര്* തുടങ്ങിയ ഘടകങ്ങള്* എല്ലിനുണ്ടാവുന്ന ബലക്ഷയത്തെ തടയാനാവും. കാല്*സ്യം എല്ലുകളിലേക്കെത്തിക്കാന്* ഇവയ്ക്ക് സാധിക്കും.
    ലിച്ചി കഴിച്ച് ഭാരം കുറയ്ക്കാം അമിതഭാരമാണ് മിക്ക ആളുകളുടേയും പ്രധാനപ്രശ്*നം. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി കുറയ്ക്കാന്* ലിച്ചിക്ക് കഴിയും. ഫൈബര്* ധാരാളമുള്ള ലിച്ചി ദഹനത്തെ സുഗമമാക്കി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ലിച്ചിയിലെ ജലാംശവും ശരീരഭാരം കുറയ്ക്കുന്നതിന് വഴിയൊരുക്കും.
    നെഞ്ചെരിച്ചല്* ഒഴിവാക്കാം ലിച്ചിയിലൂടെ
    ലിച്ചിയിലെ ധാധുസമ്പത്തിനും ഫൈബറിനും ജലാംശത്തിനും നെഞ്ചെരിച്ചല്* വയറെരിച്ചല്* തുടങ്ങിയ പ്രശ്*നങ്ങളെ ഇല്ലാതാക്കാന്* സാധിക്കും. സുഗമമായ ദഹനത്തിലൂടെ വയറിനും ശരീരത്തിനും ഉണ്ടാവുന്ന അസ്വസ്ഥകള്* ഒഴിവാക്കാനും ലിച്ചിക്ക് സാധിക്കും.
    ഇത്തരം ഗുണങ്ങള്*ക്കൊപ്പവും ലിച്ചിയില്* ധാരാളം പഞ്ചാസാര അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്* ലിച്ചിപ്പഴം ഒഴിവാക്കുന്നതാവും ഗുണം ചെയ്യുക. അല്ലെങ്കില്* ഡോക്ടറുടെ നിര്*ദ്ദേശ പ്രകാരം മാത്രം മിതമായ അളവില്* ലിച്ചി കഴിക്കാം.

  3. Likes firecrown liked this post
  4. #543
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വരവായി നീലക്കുറിഞ്ഞി; വരവേല്*ക്കാന്* ഒരുക്കം തുടങ്ങി

    ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് ഇവ ഏറ്റവുമധികം പൂക്കുന്നത്.















    മൂന്നാര്*: 2018-ലെ നീലക്കുറിഞ്ഞിക്കാലത്തെ വരവേല്*ക്കാന്* വനം വകുപ്പ് ഒരുക്കങ്ങള്* തുടങ്ങി. 2018 ഓഗസ്റ്റ് മുതല്* ഒക്ടോബര്*വരെയാണ് ഇനി കുറിഞ്ഞി പൂക്കുന്നകാലം. 12വര്*ഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി വ്യാപകമായി പൂവിടുന്നത്.

    ഇരവികുളം ദേശീയ ഉദ്യാനത്തിലെ രാജമലയിലാണ് ഇവ ഏറ്റവുമധികം പൂക്കുന്നത്. 2006ലാണ് ഇവ വ്യാപകമായി പൂത്തത്. അഞ്ചു ലക്ഷം വിനോദ സഞ്ചാരികളാണ് അന്ന് മൂന്നാര്* സന്ദര്*ശിച്ചത്.2018ല്* ഇതിന്റെ മൂന്നിരട്ടി സഞ്ചാരികള്* മൂന്നാറില്* എത്തുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്* കണക്കുകൂട്ടുന്നത്.

    ഇത്രയും സഞ്ചാരികള്* എത്തുമ്പോള്* സ്വീകരിക്കേണ്ട സുരക്ഷാ നടപടികള്*, വാഹന പാര്*ക്കിങ്, ഗതാഗത സംവിധാനം, പരമാവധി ആളുകള്*ക്ക് പൂക്കള്* സന്ദര്*ശിക്കുന്നതിനുള്ള സൗകര്യം, തുടങ്ങിയ കാര്യങ്ങള്* സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും, മാധ്യമ പ്രവര്*ത്തകരുടെയും, അ

  5. #544
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    സ്വാമിവിദ്യാനന്ദപുരിയുടെ കഠിനാധ്വാനത്തില്* വിളയുന്നത് ഉത്തരേന്ത്യന്* ധാന്യങ്ങളും

    ഇതര സംസ്ഥാനവിളകളുടെ സമൃദ്ധസാന്നിധ്യം കൊണ്ടും ഈ കുന്നിന്*ചെരിവിലെ ജൈവകൃഷി ശ്രദ്ധേയമാവുകയാണ്.











    കൊളത്തൂര്* ചെങ്ങോട്ടുമലയില്* കതിരിട്ടു തുടങ്ങിയ ജുവാര്* കൃഷി



    അത്തോളി : കൊളത്തൂര്* ചെങ്ങോട്ടുമലയിലെ കൃഷിയിടത്തില്* സെര്*ച്ച് ലൈറ്റിന്റെ പ്രകാശത്തില്* രാത്രിയില്*പോലും വിയര്*പ്പണിഞ്ഞു ജോലിയില്* മുഴുകുന്ന സ്വാമി വിദ്യാനന്ദപുരി നാട്ടുകാര്*ക്ക് കൗതുകമാണ്. അദ്വൈതാശ്രമത്തിലെ 'അന്നക്ഷേത്ര'ത്തില്* വിളമ്പുന്ന പച്ചക്കറിവിഭവങ്ങളുടെ സ്വാദിനു പിന്നില്* ഈ അന്തേവാസിയുടെ അധ്വാനമാണെന്നത് പക്ഷേ, ആരും അറിയുന്നുണ്ടാവില്ല. ആരെയും അറിയിക്കാനുമല്ല ഇദ്ദേഹത്തിന് മണ്ണിനെ പൊന്നണിയിക്കുന്ന ഈ സനാതന ധര്*മം. അദ്വൈതാശ്രമത്തോട് ചേര്*ന്നുകിടക്കുന്ന കുന്നില്*ചെരിവില്* സ്വാമി വിളയിക്കാത്തതൊന്നുമില്ല.

    ഇതര സംസ്ഥാനവിളകളുടെ സമൃദ്ധസാന്നിധ്യം കൊണ്ടും ഈ കുന്നിന്*ചെരിവിലെ ജൈവകൃഷി ശ്രദ്ധേയമാവുകയാണ്. ഉത്തരേന്ത്യന്* ധാന്യ വിളകളായ ബാജറയും ജുവാറും ഇപ്പോള്* ഇവിടെ കതിരിട്ടു തുടങ്ങിയിരിക്കുന്നു. ചോളവും വിളഞ്ഞുകിടക്കുന്നു. ഗുജറാത്തില്* നിന്ന് കൊണ്ടുവന്നതാണ് ബാജറയുടെയും ജുവാറിന്റെയും വിത്തുകള്*. നാലു മാസത്തിനുള്ളില്* രണ്ടും മൂപ്പെത്തും. ഇവയുടെ തണ്ട് മികച്ച കാലിത്തീറ്റയാണ്. വലിയ പോഷക ഗുണമുള്ള ധാന്യമാണ് ജുവാര്*.

    രാജസ്ഥാന്*, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ഏറിയപങ്കും ഇവയുടെ കൃഷി. ജുവാറിനെക്കാള്* ചെറിയ ഇനമാണ് ബാജറ. റൊട്ടിക്ക് ഉത്തമമാണ്.വിവിധതരം മധുരക്കപ്പ, പലയിനം പച്ചമുളക്, പയറ്, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്*, കപ്പ തുടങ്ങിയവയുടെ സമൃദ്ധിക്കുപുറമെ കരനെല്ലും നാടന്*വാഴകളും സ്വാമിയുടെ കൃഷിയിടത്തില്* സമൃദ്ധമായുണ്ട്. ഓണവിപണി കണക്കിലെടുത്തുള്ള പൂക്കൃഷിയാണ് കുന്നിന്* മുകളിലെ മറ്റൊരു പുതുമ.


    ബെംഗളൂരുവില്* നിന്നാണ് പൂവിത്തുകള്* എത്തിച്ചത്. പൂജാകദളി മുതല്* തെച്ചിപ്പൂ, തുളസി വരെ വന്*തോതില്* ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്വാമി. സീസണില്* ഒരു കിലോ തുളസിയിലയ്ക്ക് 260 രൂപവരെ വില വരാറുണ്ട്. ഇപ്പോള്* ഇവയെല്ലാം തമിഴ്*നാട്ടില്* നിന്നും കര്*ണാടകത്തില്* നിന്നുമാണ് എത്തുന്നത്. ഇടവേളകളില്* വംശനാശം നേരിടുന്ന നാട്ടുവൃക്ഷങ്ങളുടെ തൈകള്* നട്ടുവളര്*ത്തി ആവശ്യക്കാര്*ക്ക് സൗജന്യമായി കൊടുക്കുകയും ചെയ്യും.

    കൊളത്തൂര്* ഫാര്*മേഴ്*സ് ക്ലബ്ബാണ് ജൈവവളവും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നത്. നേരത്തേ ഉത്തരകാശിയിലെ കൈലാസാശ്രമത്തിലായിരുന്നു സ്വാമി വിദ്യാനന്ദപുരി. കടുത്ത ശാരീരികാവശതകള്*ക്കിടയിലും കൃഷിയിടത്തില്* പരമാനന്ദം കണ്ടെത്തുകയാണ് ഇദ്ദേഹം.

  6. #545
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കടലാഴങ്ങളിൽ മറഞ്ഞിരുന്ന അപൂർവ മത്സ്യത്തെ കണ്ടെത്തി; ഇത്രയും കാലം ഈ കൂറ്റൻ മത്സ്യം ശാസ്ത്ര ലോകത്തെ കബളിപ്പിച്ചതെങ്ങനെ?

    A beached hoodwinker sunfish, the new species described by researchers from Murdoch University. Image Credit: Murdoch University


    കടലാഴങ്ങളിൽ മറഞ്ഞിരുന്ന അപൂർവ മത്സ്യമായ സൺഫിഷിനെ കണ്ടെത്തി. നീണ്ട നാലു വർഷത്തെ പരിശ്രമത്തിനൊടുവിൽ ഓസ്ട്രേലിയയിലെ മർഡോക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ അപൂർവ മത്സ്യത്തെ കണ്ടെത്തിയത്.ലോകത്തിലെ ഏറ്റവും ഭാരമുള്ളതും എല്ലുകളുള്ളതുമായ മത്സ്യങ്ങളിലൊന്നായാണ് സൺഫിഷുകൾ അറിയപ്പെടുന്നത്. വലിയ സൺഫിഷുകൾക്ക് 14 അടിവരെ നീളവും 10 അടി വീതിയും 2 ടൺ വരെ ഭാരവും ഉണ്ടാകും. സാധാരണ മീനുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രൂപമാണ് ഇവയുടേത്.
    കാലങ്ങളായി ശാസ്ത്രലോകത്തില്റെ കണ്ണിൽ പെടാതെ മറഞ്ഞിരിക്കുകയായിരുന്നു ഹുഡ്*വിങ്കർ സൺഫിഷ് അഥവാ മോലാ ടെക്റ്റാ എന്നു പേരിട്ടിരിക്കുന്ന ഈ മത്സ്യം. എല്ലാവർഷവും നൂറുകണക്കിനു പുതിയ ജീവജാലങ്ങളെ കണ്ടെത്താറുണ്ട്. എന്നാൽ 130 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്ര വലിയൊരു ജീവിയെ കണ്ടെത്തുന്നത്. മർഡോക് യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാർത്ഥിയായ മരിയൻ നൈഗാർഡാണ് സൺഫിഷുകളിലെ നാലാമത്തെ വിഭാഗമായ ഹുഡ്*വിങ്കർ സൺഫിഷിനെ കണ്ടെത്തിയത്. ഇന്തോനേഷ്യയിലെ ബാലിയിൽ കാണപ്പെടാറുള്ള സൺഫിഷിനെക്കുറിച്ചു ഗവേഷണം നടത്താനെത്തിയ മരിയൻ പുതിയൊരു ജീവിവിഭാഗത്തെ തന്നെ കണ്ടെത്തുകയായിരുന്നു.
    150തോളം സൺഫിഷുകളുടെ ഡിഎൻഎ സാമ്പിളുകൾ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കിയിരുന്നു. അതിലൊരെണ്ണം നിലവിലുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു. അതേക്കുറിച്ചുള്ള അന്വേഷണമാണ് പുതിയ വിഭാഗം സൺഫിഷിനെ കണ്ടെത്താൻ ഗവേഷക സംഘത്തെ സഹായിച്ചത്. ലോകത്തിന്റെ പല ഭാഗത്തുള്ള മത്സ്യഗവേഷക സംഘത്തോടും മരിയൻ ഹുഡ്*വിങ്കർ സൺഫിഷിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആർക്കും വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞിരുന്നില്ല.

    ഒടുവിലാണ് ന്യൂസീലാൻഡിലെ ക്രൈസ്റ്റ്ചർച്ച് തീരത്ത് നാലു സൺഫിഷുകൾ ചത്തു തീരത്തടിഞ്ഞിട്ടുണ്ടെന്ന വിവിരം ലഭിച്ചത്. അവിടെയെത്തിയപ്പോഴാണ് ഇത്രയും കാലം ശാസ്ത്രലോകത്തെ കബളിപ്പിച്ച് മറഞ്ഞിരുന്ന ഹുഡ്*വിങ്കർ സൺഫിഷിനെ കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ മത്സ്യങ്ങളെ കൂടുതൽ പഠനത്തിനു വിധേയമാക്കി. വലിപ്പമുണ്ടെങ്കിലും അവയുടെ മെലിഞ്ഞ ശരീരഘടന പെട്ടെന്ന് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടു പോകാൻ സഹായിക്കുന്നവയാണ്.ഈ പ്രത്യേകത തന്നെയാണ് ഇവയെ ഇത്രയും കാലം ശാസ്ത്രലോകത്തിന്റെ കണ്ണിൽ പെടാതെ കഴിയാൻ സഹായിച്ചതും. ന്യൂസീലാൻഡ്, ടസ്മാനിയ, സൗത്ത് ഓസ്ട്രേലിയ വിക്ടോറിയ, ന്യൂ സൗത്ത് വേൽസ് , സൗത്ത് ആഫ്രിക്ക, ചിലി എന്നിവിടങ്ങളിലും ഈ വിഭാഗത്തിൽ പെട്ട മീനുകളുള്ളതായി ഗവേഷക സംഘം വ്യക്തമാക്കി.

  7. #546
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ആഴക്കടലിൽ അലയുന്ന പ്രേത മത്സ്യം













    കടലിന്റെ ഇരുണ്ട ആഴങ്ങളിൽ തൂവെള്ള നിറവുമായി അലയുന്ന ഒരു അപൂർവ മത്സ്യമുണ്ട്. ഇതുവരെ ഈ പ്രേത മത്സ്യം ക്യാമറയില്* പതിയാതെ മറഞ്ഞു നടക്കുകയായിരുന്നു. ഡിനോസറുകളേക്കാള്* മുന്*പ് ഭൂമിയില്* അവതരിച്ച ഈ ജീവിയെ ഗവേഷകര്* വിളിക്കുന്നത് പ്രേത സ്രാവെന്നാണ്. ഓസ്ട്രേലിയയിലെ ആഴക്കടലിൽ നിന്നാണ് റിമോട്ട് കണ്*ട്രോള്* ഉപയോഗിച്ചു നിയന്ത്രിക്കുന്ന ക്യാമറ ഉപയോഗിച്ചു പ്രേത സ്രാവിനെ ക്യാമറയില്* പകര്*ത്തിയത്.







    ഒരു പക്ഷെ ഭൂമിയിലെ എല്ലാ ജീവജാലങ്ങളില്* നിന്നും വ്യത്യസ്തനാക്കുന്ന ഒരു പ്രത്യേകതയും പ്രേത സ്രാവ് അഥവാ ഗോസ്റ്റ് ഷാര്*ക്കിനുണ്ട്. ഗോസ്റ്റ് ഷാര്*ക്കിന്*റെ തലയിലാണ് അതിന്*റെ ദീർഘചതുരാകൃതിയിലുള്ള ജനിതകാവയവം. ആണ്* ഗോസ്റ്റ് ഷാര്*ക്ക് മാത്രമാണ് ക്യാമറയില്* പതിഞ്ഞത്. അതുകൊണ്ടു തന്നെ പെണ്* ഗോസ്റ്റ് ഷാര്*ക്കുകളുടെ കാര്യത്തിലും ജനിതകാവയവം തലയിലാണോ എന്നതു വ്യക്തമല്ല.





    സമുദ്രോപരിതലത്തില്* നിന്ന് ഏതാണ്ട് 67000 അടി താഴ്ചയിലാണ് ഗോസ്റ്റ് ഷാര്*ക്കിനെ ഗവേഷകര്* കണ്ടെത്തിയത്. കാഴ്ചശക്തി തീരയില്ലാത്ത ഇവയെ ഇര തേടാന്* സഹയിക്കുന്നത് സെന്*സറുകളാണ്. സമുദ്രനിരപ്പില്* അത്രയും താഴെ സൂര്യപ്രകാശം പോലും എത്തില്ല എന്നതാകണം ഇവയ്ക്ക് കാഴ്ചശക്തി ഇല്ലാതിരിക്കാന്* കാരണമെന്നും ഗവേഷകര്* കണക്കു കൂട്ടുന്നു.
    സ്രാവിന്*റെ ഗണത്തിൽ പെട്ടതാണെങ്കിലും രൂപത്തില്* ഡോള്*ഫിനോടാണ് പ്രേത സ്രാവിനു കൂടുതൽ സാമ്യം. നീണ്ടു കിടക്കുന്ന വാലറ്റമാകട്ടെ കഥകളിലെ മത്സ്യകന്യകയെ ഓര്*മ്മിപ്പിക്കും. എന്തായാലും പ്രേത സ്രാവിനേക്കുറിച്ചു കൂടുതലറിയാനുള്ള അന്വേഷണത്തിലാണു ഗവേഷകർ.

  8. #547
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,077

    Default

    ആല്*പ്*സ് സൗന്ദര്യം നുകരാന്*, ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കുപാലം......





    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  9. #548
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    കാലാവസ്ഥാ വ്യതിയാനം; വനവിഭവശേഖരണത്തില്* വന്* ഇടിവ്














    സുല്*ത്താന്*ബത്തേരി: കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം വനവിഭവശേഖരണത്തില്* വന്* ഇടിവ്. മുന്*വര്*ഷത്തെ അപേക്ഷിച്ച് പതിനായിരം കിലോ കുറവ് തേനാണ് ഇക്കുറി ശേഖരിക്കാനായത്. കല്*പ്പാശത്തിലും കുറുന്തോട്ടിയിലുമാണ് ഇനി പ്രതീക്ഷയെന്ന് കേരളത്തിലെ ഏറ്റവും വലിയ വനവിഭവസംഭരണ കേന്ദ്രമായ കല്ലൂര്* പട്ടികവര്*ഗ സഹകരണസംഘം പ്രവര്*ത്തകര്* പറയുന്നു.
    ഈ വര്*ഷം 9000 കിലോഗ്രാം തേന്* മാത്രമാണ് സംഭരിക്കാനായത്. കഴിഞ്ഞ വര്*ഷം 19,000 കിലോഗ്രാം ലഭിച്ചിരുന്നു. തേന്*സംഭരണത്തിന്റെ തുടക്കത്തില് ഈ വര്ഷം വന് പ്രതീക്ഷയുണ്ടായിരുന്നു. വൈകിലഭിച്ച മഴയില്* വനം തളിര്*ത്ത് പൂവിട്ടിരുന്നു. എന്നാല്*, ശക്തമായ വേനലില്* തേനീച്ചകള്* കൂട് വിട്ടുപോയതാണ് തേന്* കുറയാന്* കാരണമായത്. പുതിയ തേനീച്ചക്കൂടുകളില്* തേനില്ലാതാകാനും ഇതു കാരണമായി.
    മണ്ണിലെ ചൂട് വര്*ധിച്ചതുകാരണം പുറ്റുതേനിന്റെ സംഭരണത്തിലും കുറവുണ്ടായി. സംഘത്തിന് ഇനി പ്രതീക്ഷ കല്*പ്പാശത്തിലും കുറുന്തോട്ടിയിലുമാണ്. കല്*പ്പാശത്തിന്റെ ശേഖരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവര്*ഷം 4000 കിലോഗ്രാം കല്*പ്പാശം ശേഖരിച്ചിരുന്നു. ഈ വര്*ഷം തുടക്കത്തില്* നല്ല അളവില് കല്*പ്പാശം ലഭിക്കുന്നുണ്ട്. മുന്*വര്*ഷം 30,000 കിലോഗ്രാം കുറുന്തോട്ടിയാണ് സംഭരിച്ചതെങ്കിലും ആവശ്യക്കാര്* കുറഞ്ഞതിനാല്* വില്*പ്പന നടന്നില്ല. എന്നാല്*, ഈ വര്*ഷം കോട്ടയ്ക്കല്* ആര്യവൈദ്യശാല രണ്ടുലക്ഷം കിലോഗ്രാം ഉണങ്ങിയ കുറുന്തോട്ടിക്ക് ഓര്*ഡര് നല്*കിയിട്ടുണ്ട്. ഈ വര്*ഷം ഒരു ലക്ഷം കിലോഗ്രാം കുറുന്തോട്ടി ശേഖരിക്കാനുള്ള ശ്രമത്തിലാണ് സംഘം.
    ഒക്ടോബര്* മുതലാണ് കുറുന്തോട്ടി ശേഖരിക്കുക. മുന്*വര്*ഷം വനംവകുപ്പ് ഏര്*പ്പെടുത്തിയ വനവിഭവശേഖരണത്തിലെ നിയന്ത്രണം ഈ വര്*ഷം നീക്കിയതോടെ കല്*പ്പാശവും കുറുന്തോട്ടിയും കൂടുതല്* ശേഖരിക്കാനാണ് സംഘം തയ്യാറെടുക്കുന്നത്. ആദിവാസികള്*ക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നതാണ് വനവിഭവശേഖരണം.

    വയനാട് വന്യജീവിസങ്കേതത്തോട് ചേര്*ന്നുകിടക്കുന്ന ബന്ദിപ്പൂര്*, മുതുമല വന്യജീവിസങ്കേതത്തിലും വനവിഭവ ശേഖരണം നടക്കുന്നുണ്ട്. നൂറുകണക്കിന് ആദിവാസി കുടുംബങ്ങളാണ് വനവിഭവശേഖരണത്തിലൂടെ തൊഴില്* നേടുന്നത്. വയനാട് ജില്ലയില്* തിരുനെല്ലിയിലും മേപ്പാടിയിലും വനവിഭവശേഖരണ സംഘങ്ങളുണ്ട്

  10. #549
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    വെറുമൊരു ചക്കയല്ല 'സിന്ദൂർ'


    സിന്ദൂർ ചക്ക


    ഓറഞ്ച് നിറത്തിൽ തുടുത്തിരിക്കുന്ന ഈ തേൻവരിക്കയുടെ ചിത്രം കണ്ടാൽ മതി, ചക്കപ്പഴത്തിന്റെ രുചി അറിഞ്ഞിട്ടുള്ളവരുടെ വായിൽ കപ്പലോടും. ചെമ്പരത്തി വരിക്ക എന്നും ചക്കപ്രേമികളുടെ ഇഷ്ട ഇനമാണ്. സിന്ദൂർ എന്ന നാടൻ ചക്ക ഇനം ഇന്ന് ജീവിച്ചിരിക്കുന്നതു തന്നെ കേരള അഗ്രികൾച്ചറൽ സർവകലാശാലയുടെ ഭാഗമായ സദാനന്ദപുരത്തെ കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ തണലിലാണ്.
    1986ലാണു കൊട്ടാരക്കര സദാനന്ദപുരത്ത് ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. പുരയിടതോട്ടങ്ങളുടെ ഗവേഷണമായിരുന്നു ലക്ഷ്യം. ജില്ലയിലെ എല്ലാ മേഖലകളിലും ഗവേഷണ കേന്ദ്രം പുരയിടങ്ങളിലെ വിളകളെക്കുറിച്ചു സർവേ നടത്തി. 1996ൽ പേരയം സ്വദേശി രാജു ആന്റണിയുടെ വീട്ടിലെ ചെമ്പരത്തി വരിക്കയുടെ പ്ലാവ് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെ ഈ പ്ലാവ് ഗവേഷണ വിഷയമായി.

    ഗ്രാഫ്റ്റ് ചെയ്ത തൈകൾ സ്വന്തം തോട്ടത്തിൽ വളർത്തിയെടുത്തു. 2011ൽ ചക്കയുടെ ഗുണം നാട് അറിഞ്ഞു തുടങ്ങി. 2014ൽ സ്റ്റേറ്റ് വെറൈറ്റി റിലീസ് കമ്മിറ്റി ചക്കയ്ക്ക് അപ്രൂവൽ നൽകി. റജിസ്ട്രേഷൻ ലഭിച്ചതോടെ വിപണിയിലേക്കു പ്ലാവിൻ തൈകൾ വിതരണത്തിന് എത്തിത്തുടങ്ങി. ഓരോ വർഷവും 15002000 ഗ്രാഫ്റ്റ് തൈകൾ ഇവിടെ നിന്നു വിതരണം ചെയ്യുന്നു. പതിനായിരത്തിലധികം തൈകൾ ഇതുവരെ വിറ്റഴിഞ്ഞു. ഉത്തരകേരളത്തിൽ നിന്നുവരെ നൂറുകണക്കിന് ആവശ്യക്കാരാണ് എത്തുന്നത്. അടുത്ത സീസണിലേക്കു വിതരണത്തിനുള്ള തൈകൾ അണിയറയിൽ തയാറിലാണ്.

    ചെമ്പരത്തി വരിക്കയുടെ തൈകൾ അണിയറയിൽ തയാറാകുന്നു. സെപ്റ്റംബർ മാസത്തോടെ വിൽപ്പന തുടങ്ങാനാകുമെന്നു കേന്ദ്രം മേധാവി ഡോ. എസ്.റജീന പറയുന്നു. ബഡിങ് സ്റ്റേജിലാണ് ഇപ്പോൾ തൈകൾ. ഗ്രാഫ്റ്റ് ചെയ്തു നട്ടുവളർത്തിയ അഞ്ച് ചെമ്പരത്തി വരിക്ക പ്ലാവുകൾ സദാനന്ദപുരത്തെ ഗവേഷണ കേന്ദ്രം പരിസരത്തുണ്ട്. ഇവയാണു മാതൃവൃക്ഷം.

    സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം സന്ദൂർ പ്ലാവിൽ ഒതുങ്ങുന്നില്ല. ചക്ക മാസ്റ്റർ പീസ് ഉൽപന്നമാണെങ്കിലും സവിശേഷതകളുടെ ഗവേഷണമാണ് ഇവിടെ നടക്കുന്നത്. മുട്ടൻ വരിക്ക എന്ന പ്ലാവും ഇവിടെ ലഭ്യമാണ്. ശാസ്ത്രീയമായ ഗ്രാഫ്റ്റിങ്ങാണു മേന്മ, ഈ മേന്മയുടെ പിൻബലമാണു ഗവേഷണകേന്ദ്രത്തിന്റെ ബലം. ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകൾ, തെങ്ങിൻ തൈകൾ എന്നിവയും ലഭിക്കും. അൽഫോൺസ, പ്രിയൂർ, മൽഗോവ, ബങ്കനപ്പിള്ളി തുടങ്ങിയ മാമ്പഴരാജാക്കൻമാർ ലഭ്യമാണ്. ഇരുപതോളം മാമ്പഴ ഇനങ്ങളാണ് ഇവിടെ നിന്നു ലഭിക്കുന്നത്.
    വിതരണത്തിനൊരുങ്ങുന്ന സിന്ദൂർ തൈകൾ


    ടി ഇന്റു ഡി നാടൻ തെങ്ങിൻ തൈകളും കുറഞ്ഞ വിലയ്ക്കു ലഭിക്കും. ഓരോ വർഷവും വിൽപ്പനയിൽ വൻ വർധനയുണ്ട്. കഴി*ഞ്ഞ വർഷം 36 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്. ഇത്തവണ 45 ലക്ഷം പ്രതീക്ഷിക്കുന്നു. മികച്ച ഉൽപന്നങ്ങൾ വളർത്തിയെടുത്തുന്നതിലെ ജാഗ്രത കാരണം ഉൽപാദനം കൂട്ടാനാകുന്നില്ല.

    സദാനന്ദപുരം കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രത്തിനൊപ്പം കൃഷി വിജ്ഞാനകേന്ദ്രവും അതേ വളപ്പിൽ പ്രവർത്തിക്കുന്നു. ഗവേഷണകേന്ദ്രം ഗവേഷണത്തിനു പ്രാമുഖ്യം നൽകുന്നു. വിജ്ഞാന വ്യാപനത്തിനാണു കൃഷി വിജ്ഞാനകേന്ദ്രം പ്രാമുഖ്യം നൽകുന്നത്. ഡോ. എസ്.റജീനയാണു ഗവേഷണകേന്ദ്രം മേധാവി. ഡോ. പൂർണിയയാണു കൃഷി വിജ്ഞാനകേന്ദ്രം മേധാവി.

  11. #550
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    പാഷൻ ഫ്രൂട്ട് ഉൽപാദനം കൂടി; ലക്ഷ്യം പൊതുവിപണി

    നെല്ലിയാമ്പതിയിലെ സർക്കാർ ഫാമിൽ വിളഞ്ഞുനിൽക്കുന്ന പാഷൻ ഫ്രൂട്ട്.







    പാലക്കാട് നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിൽ പാഷൻ ഫ്രൂട്ട് കൃഷിയിൽ നിന്നുള്ള വിളവെടുപ്പു വർധിച്ചു. കൃഷി 17 ഏക്കറിൽനിന്നു കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിച്ചതോടെയാണ് ഉൽപാദനം കൂടിയത്. ഫാമിൽ ഉൽപാദിപ്പിക്കുന്ന സ്ക്വാഷിനും ജാമിനും മറ്റും പൊതുവിപണി ലക്ഷ്യമിടുകയാണ് അധികൃതർ. ഈ സീസണിൽ ഒരു ടണ്ണോളം പഴം പറിച്ചെടുക്കാനായതായി ഫാം സൂപ്രണ്ട് അജിത് പറഞ്ഞു. ഇവ പൂർണമായും ഫാമിൽതന്നെയുള്ള സംസ്കരണശാലയിലാണെത്തിക്കുന്നത്.
    സ്ക്വാഷിനു പുറമെ ജാം, ജെല്ലി, അച്ചാർ, സിപ്അപ്, റെഡി ടു ഡ്രിങ്ക് തുടങ്ങിയ ഉൽപന്നങ്ങളും തയാറാക്കുന്നുണ്ട്. നിലവിൽ 3000 കുപ്പി സ്ക്വാഷ് സ്റ്റോക്കുണ്ട്. ഓണവിപണി ലക്ഷ്യമാക്കി ഉൽപാദനം വർധിപ്പിക്കാനും ലാഭകരമാക്കാനുമാണ് ആലോചന. ഒരു കോടി രൂപ മുടക്കി ആധുനിക രീതിയിൽ സെമി ഓട്ടോമാറ്റിക് യന്ത്രങ്ങൾ ഘടിപ്പിച്ചിട്ടുള്ള പുതിയ പഴം സംസ്ക്കരണശാലയിൽ ദിവസം ഒരു ടൺവരെ പഴം സംസ്ക്കരിച്ചെടുക്കാം. പാലക്കാട്ടെ ഹോർട്ടികൾച്ചർ ഡവലപ്മെന്റ് സൊസൈറ്റി പോലുള്ള സംവിധാനങ്ങൾ വഴി ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കൃഷിവകുപ്പിന്റെ അനുമതി തേടിയിട്ടുണ്ട്.
    നെല്ലിയാമ്പതിയിലെത്തുന്ന വിനോദസഞ്ചാരികളിലേറെയും വാങ്ങാറുള്ള പാഷൻ ഫ്രൂട്ട് സ്ക്വാഷിനു നല്ല ഡിമാൻഡുണ്ട്. 750 മില്ലിക്ക് 100 രൂപയാണു കൗണ്ടർ വില. നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിനു കഴിഞ്ഞ വർഷം കൃഷിവകുപ്പിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ഉൽപാദനം വർധിപ്പിച്ചതും 21 ലക്ഷം രൂപയുടെ അധികവിറ്റുവരവും പരിഗണിച്ചായിരുന്നു ബഹുമതി. ഓറഞ്ച് ഫാമായി അറിയപ്പെടുമെങ്കിലും വേണ്ടത്ര ഓറഞ്ച് കൃഷി ചെയ്യാനായിട്ടില്ല. പണ്ട് ഓറഞ്ച് കൃഷിയിൽ തിളങ്ങിനിന്ന ഫാമിന്റെ ഖ്യാതി തിരിച്ചുപിടിക്കാൻ പുതിയ ഓറഞ്ച് വച്ചുപിടിപ്പിക്കാൻ പുതിയ തൈകൾ നട്ടുവരികയാണ്. 50 ലക്ഷം രൂപ മുതൽമുടക്കിലാണിത്.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •