Page 57 of 131 FirstFirst ... 747555657585967107 ... LastLast
Results 561 to 570 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #561
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    വെള്ളരിപ്രാവിന്റെ ചങ്ങാതി; അപൂർവ സൗഹൃദം കൗതുകമാകുന്നു

    തൃശൂർ പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനായ ജോസ് പ്രാവുകൾക്കു തീറ്റ നൽകുന്നു











    ദിവസവും കൃത്യം 2.30നു മുടങ്ങാതെ എത്തുന്ന അതിഥികളാണ് ഇപ്പോൾ തൃശൂർ പച്ചക്കറി മാർക്കറ്റിലെ സംസാരവിഷയം. അൻപതോളം വരുന്ന ഈ അതിഥികൾ എത്തുന്നത് ഒരാളെ കാണാൻവേണ്ടി മാത്രം. പച്ചക്കറി മാർക്കറ്റിലെ 68ാം നമ്പർ കടമുറി ലക്ഷ്യമാക്കി ദിവസവും അതിഥികളായി എത്തുന്നത് ഒരുകൂട്ടം പ്രാവുകളാണ്. ഈ കടയിലെ ജീവനക്കാരനായ പടവരാട് പുത്തനങ്ങാടി അറയ്ക്കൽ ജോസിനെ കാണാനാണ് ഇവ എത്തുന്നത്.
    ഒന്നര മാസം മുൻപാണു ജോസും പ്രാവുകളും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് 2.30നു കടയുടെ മുന്നിൽ കണ്ട പ്രാവിനു ജോസ് അരിമണി നൽകുകയായിരുന്നു. പിറ്റേന്ന് അതേ സമയത്തു മറ്റൊരു പ്രാവിനെയും കൂട്ടി എത്തിയപ്പോഴും ജോസ് അരിമണി നൽകി. പിന്നീട് ഓരോ ദിവസവും പ്രാവുകളുടെ എണ്ണം കൂടിത്തുടങ്ങി. ദിവസവും വീട്ടിൽനിന്ന് അരി കൊണ്ടുവന്നു നൽകാറാണു പതിവ്.

    പ്രാവുകളുടെ എണ്ണം കൂടിയതോടെ തൊട്ടടുത്ത കടയിലെ ചിയ്യാരം കാട്ടൂക്കാരൻ ആന്റോ സഹായത്തിനെത്തി. തന്റെ കടയിൽ വിൽക്കുന്ന പൊട്ടുകടല ജോസിനു സൗജന്യമായി നൽകിത്തുടങ്ങി. പൊട്ടുകടല നൽകിയതോടെ വീണ്ടും പ്രാവുകളുടെ എണ്ണം കൂടി. ഇപ്പോൾ പല വർണ്ണങ്ങളിലായി അൻപതോളം പ്രാവുകളാണു ദിവസവും എത്തുന്നത്. പ്രാവുകളുടെ എണ്ണം എത്രയായാലും സുഹൃത്തുക്കളുടെ സഹായത്തോടെ ഭക്ഷണം കൊടുക്കുമെന്നാണു ജോസ് പറയുന്നത്.

  2. #562
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    വെട്ടിക്കളയല്ലേ... ബിഗ്നൈ ആളൊരു കേമനാണ്

    കാഴ്ചയില്* ഏറെ ചെറുതാണെങ്കിലും ഒട്ടേറെ ഔഷധ മൂല്യങ്ങള്* നിറഞ്ഞതാണ് ഈ ഇത്തിരിക്കുഞ്ഞന്* പഴം















    കാടാണെന്നു പറഞ്ഞ് മിക്കവരും വെട്ടിക്കളയുന്ന ഒരു കുറ്റിച്ചെടിയാണ് ബിഗ്*നൈ. താളിച്ചെടിയെന്നും കാട്ടു പുളിച്ചിയെന്നുമൊക്കെ നമ്മള്* വിളിക്കുന്ന ആളാണ് കക്ഷി. ബിഗ്*നൈ ഇംഗ്ലീഷ് പേരാണ്.
    150 മുതല്* 160 സെന്റീമീറ്റര്*വരെ ഈ ചെടിക്ക് പൊക്കമുണ്ടാകും. ഇല കാണാത്തവിധം നിറയെ ഫലം തരും ഈ ചെടി. കുലകുലയായി പച്ചനിറത്തില്* ആണ് ആദ്യം കായ്കള്* ഉണ്ടാകുന്നത്. പിന്നെയാണ് കായ്കളിലെ നിറമാറ്റം കാണേണ്ടത്.
    പച്ചയില്* നിന്ന് ഇളം റോസിലേക്കും അതില്* നിന്ന് കടുത്ത ചുവപ്പിലേക്കും പിന്നെ നല്ല കറുത്ത നിറത്തിലേക്കും ഇത് നിറം മാറും. പച്ച നിറത്തില്* നിന്ന് ചുവപ്പിലേക്കെത്തുന്നതുവരെ ഇതിന് രുചി പുളി മാത്രമാണ്. കറുത്തു കഴിഞ്ഞാല്* പിന്നെ ഞാവല്* പഴം തിന്നുന്നതുപേലെ ചുണ്ടും നാവുമൊക്കെ കറുപ്പിക്കാം. സീസണായിക്കഴിഞ്ഞാല്* 200 കിലോയിലേറെ പഴം ലഭിക്കും.
    ഇതു പഴുത്തു കഴിഞ്ഞാല്* ധാരാളം പക്ഷികളും അണ്ണാറക്കണ്ണന്മാരുമൊക്കെ വിരുന്നു വരും. അതുകൊണ്ടു തന്നെ അടുത്ത സീസണാകുമ്പോഴേക്കും ആ പറമ്പ് മുഴുവന്* പുതിയ ചെടികള്* കൊണ്ട് നിറഞ്ഞിരിക്കും. ചിലത് പൂവിടും.
    നമ്മള്* വലിയ വിലയൊന്നും കൊടുത്തിട്ടില്ലെങ്കിലും വിദേശത്ത് പേരുപോലെ തന്നെ ബിഗ്നൈ വലിയ പുള്ളിയാണ്. ഫിലിപ്പീൻസ് പോലുള്ള രാജ്യങ്ങളില്* ബിഗ്നൈ വൈനിന് വന്* ഡിമാന്റാണുള്ളത്. അവിടത്തെ ചെറിയ പട്ടണമായ ബാരങ്കായ് ലുംബാഗനില്* ബിഗ്നൈയുടെ ഇലകളും ചെടിയുടെ പുറംതൊലിയും ഉപയോഗിച്ച് ചായ ഉണ്ടാക്കാറുണ്ട്. ഈ ചായ രോഗാവസ്ഥകള്*ക്ക് ശമനമുണ്ടാക്കുമെന്നാണ് അവര്* പറയുന്നത്.
    ബിഗ്നൈ ചെടിയുടെ ഉത്ഭവം ഹിമാലയന്* താഴ്*വരകളിലാണ്. വേനലിലാണ് നന്നായി വളരുക. ഏപ്രില്* മുതല്* ഓഗസ്റ്റ് വരെയാണ് പൂവിടുക. ഓഗസ്റ്റ്, സെപ്തംബര്* തുടങ്ങിയ മഴമാസങ്ങളില്* ഇത് ഫലം നല്*കുകയും ചെയ്യും.
    ബിഗ്നൈ പഴത്തില്* അടങ്ങിയിരിക്കുന്ന ധാതുക്കളുടെ അളവ്
    41 കിലോ കലോറി
    5% പ്രോട്ടീന്*
    3% ഫാറ്റ്
    10% കാര്*ബോ ഹൈഡ്രേറ്റ്
    81% ഫൈബര്*
    23 മില്ലിഗ്രാം കാത്സ്യം
    .8 മില്ലിഗ്രാം അയണ്*
    4 മില്ലിഗ്രാം വിറ്റാമിന്*
    .01 മില്ലിഗ്രാം തൈയമിന്*
    .03 മില്ലിഗ്രാം റൈബോഫ്ലവിന്*
    .04 മില്ലിഗ്രാം നിയാസിന്*

    ശരീരഭാരം കുറയ്ക്കാനും ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിനും ബിഗ്നൈ പഴം സഹായിക്കും. മൂത്രാശയ രോഗങ്ങള്*ക്കും ഔഷധമാണ്. രക്തസമ്മര്*ദം നിയന്ത്രിക്കാനും ഈ പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. ബിഗ്നൈയുടെ ഇലയും ഏറെ ഔഷധമൂല്യമുള്ളതാണ്.

  3. #563
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    തഴുതാമയുടെ ഔഷധഗുണങ്ങള്*

    കരളിനെയും വൃക്കയെയും കണ്ണിനെയും ത്വക്കിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കാന്* തഴുതാമയ്ക്ക് കഴിയും














    പണ്ടുകാലത്ത് നമ്മുടെ നാട്ടില്* ഒരു ചൊല്ലുണ്ടായിരുന്നു,'മഴക്കാലത്ത് കറിവെക്കാനില്ലെന്ന് പറയുന്ന പെണ്ണും വേനല്*ക്കാലത്ത് കത്തിക്കാനില്ല എന്ന് പറയുന്ന പെണ്ണും വീടിന് കൊള്ളില്ല' എന്ന്. ഇത് കാണിക്കുന്നത് അക്കാലത്തെ മഴക്കാലങ്ങളില്* മുളച്ചുപൊന്തിയിരുന്ന എല്ലാ ഇലകളെയും കറിയാക്കിയും ഉപ്പേരിയാക്കിയും നാം കേരളീയര്* കഴിച്ചിരുന്നു എന്നതാണ്. മഴക്കാലത്ത് മാത്രം മുളച്ചുപൊന്തിവരുന്ന ഒട്ടേറെ നാട്ടുപച്ചകളെക്കുറിച്ച് നമുക്ക് അറിവുള്ളതാണ്. പക്ഷേ, പുതിയ തലമുറയ്ക്ക് ഇത്തരം ചെടികള്* പാഴ്ച്ചെടികളാണ് എന്നാല്*, പണ്ടത്തെ തലമുറയുടെ ആരോഗ്യരക്ഷതന്നെ ഇത്തരം ഇലവര്*ഗങ്ങളായിരുന്നു. അത്തരത്തില്*പ്പെട്ട പ്രശസ്തമായ ഒരിനം ഇലക്കറിയാണ് തഴുതാമ.
    ഹൃദയത്തെയും വൃക്കയെയും ഒരുപോലെ ഉത്തേജിപ്പിക്കുന്ന ഒരു പ്രസിദ്ധ ഔഷധസസ്യമാണ് തഴുതാമ. അത് മൂന്നുതരത്തില്* കണ്ടുവരുന്നു. അതില്* പ്രധാനമായുള്ളത് വെള്ളപൂക്കളുണ്ടാകുന്ന വെള്ളത്തഴുതാമയും ചുവന്ന പൂക്കളുണ്ടാകുന്ന ചുവന്നതഴുതാമയും. അവയുടെ തണ്ടിനും ചുവപ്പ് വെള്ള എന്നിങ്ങനെ നിറമായിരിക്കും.
    മലയാളത്തില്* തഴുതാമ, പുനര്*നവ എന്നെല്ലാം പറയപ്പെടുന്ന ഇത് തമിഴര്*ക്ക് തമിഴാമൈ, ചട്ടാറാണി എന്നിങ്ങനെയും സംസ്*കൃതത്തില്* പുനര്*നവഃ, പുനര്*ഭവഃ, ശോഫഘ്നീ, വര്*ഷാഭവഃ എന്നിങ്ങനെ ഒരു ഡസനോളം പേരുകളുമുണ്ട്. ബംഗാളിയില്* പുനര്*ന്നവ എന്നാണ് പേര്. ഇതില്* ചുവന്നയിനം നിക്ടാജിനേസീ കുടുംബത്തിലെ അംഗമാണ് ശാസ്ത്രീയനാമം ബൊയര്*ഹാവിയ ഡിഫ്യൂസ ലിന്*. എന്നാല്*, വെള്ളത്തഴുതാമ ഐസോയേസി കുടുംബത്തില്*പ്പെട്ട ട്രയാന്തിമ പോര്*ട്ടുലാകാസ്ട്രയാണ്. വെള്ള തഴുതാമയെന്ന് നാം കണക്കാക്കുന്ന നിക്ടാജിനേസീ കുടുംബത്തിലെ ബൊയര്*ഹാവിയ വെര്*ട്ടിസില്ലേറ്റയും ഇതില്*പ്പെടുന്നു. ഇത് മൂന്നും നമ്മുടെ നാട്ടില്* വ്യാപകമായി കാണപ്പെടുന്നയിനങ്ങളാണ്.
    മഴക്കാലമാണ് ഇതിന്റെ ഹരിതകാലം. നന്നായി മഴ ലഭിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തും ഇത് നന്നായി വളര്*ന്നുവരുന്നു. മിക്ക ഏഷ്യന്* രാജ്യങ്ങളിലും ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കണ്ടുവരുന്ന തഴുതാമ മഴക്കാലത്തിനുശേഷം ഉണങ്ങി നശിക്കുമെങ്കിലും അത് നിലത്ത് ഉപേക്ഷിക്കുന്ന വിത്തുകള്* പുതുമഴയോടെ മുളയ്ക്കും. നന്നായി പടര്*ന്നുവളരുന്ന അരമീറ്റര്* ഉയരംവെക്കുന്ന ചെടിയില്* നിറയെ പച്ചയും ഇളം പച്ചയും കലര്*ന്ന ഇലകളുണ്ടാകും. ഇലകള്* വിന്യസിച്ചിരിക്കുന്നത് സമുഖമായാണ്. ശാഖകളും ഉപശാഖകളും ധാരാളമായുണ്ടാകും.
    ഇലകള്*ക്ക് വലിപ്പവ്യത്യാസമുണ്ടാകും. വലിയ ഇലകള്*ക്ക് മൂന്നു സെ.മീ ഉം ചെറിയവയ്ക്ക് 10 -18 മില്ലീമീറ്റര്* വിസ്താരമുണ്ടാകും. കൈയിലിട്ടുരച്ചു നോക്കിയാല്* നല്ല ഗന്ധവുമുണ്ടാകും. വിത്തുകള്* വളരെച്ചെറുതും തവിട്ടുകലര്*ന്ന കറുപ്പു നിറവുമായിരിക്കും. ജൂണ്*, ജൂലായ് മാസങ്ങളില്* മുളച്ചു പൊന്തുന്ന ഇവ നവംബര്* മാസത്തോടെ വിത്തായി ജനുവരി ഫിബ്രവരിയാകുമ്പോഴേക്കും നശിച്ചുപോവും. വള്ളികള്* പറിച്ചുമാറ്റി നല്ലവളവും വെള്ളവും നല്*കി പിടിപ്പിച്ചാല്* എല്ലാകാലത്തും ഇലപറിക്കാം.
    ഔഷധഗുണം
    ഇന്ത്യ മുഴുവനും ലോകവ്യാപകമായും ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് തഴുതാമ. പുരാതനകാലം മുതലേ ചൈനയിലും ആഫ്രിക്കന്* അമേരിക്കന്* രാജ്യങ്ങളിലും മൂത്രാശയ രോഗങ്ങള്*ക്കും ഹൃദ്രോഗത്തിനും മലബന്ധം നീക്കാനും കാന്*സറിനെ തടയാനുമുള്ള മരുന്നായും ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആഫ്രിക്കയില്* ബോട്സ്വാന. ഈജിപ്ത്, ഘാന, മലാവി, മൊസാംബിക്, ഏഷ്യയില്* ഇന്ത്യ കൂടാതെ ബര്*മ, ചൈന, ജപ്പാന്*, ലാവോസ്, മലേഷ്യ, നേപ്പാള്*, ഫിലപ്പീന്*സ്, അമേരിക്കയില്*, യുണൈറ്റഡ് സ്റ്റേറ്റ്*സ്*, മെക്സിക്കോ, അര്*ജന്റീന, ബ്രസീല്*, ബൊളീവിയ, കരീബിയന്* ദ്വീപുകള്* എന്നിവിടങ്ങളിലെല്ലാം തഴുതാമ ഉപയോഗിച്ചുവരുന്നു.
    വിരകള്*ക്കുള്ള മരുന്നുകളില്* അലോപ്പതിയിലും ഇതിലെ ഔഷധത്തിന്റെ സാന്നിധ്യമുണ്ട്. പൊട്ടാസ്യം നൈട്രേറ്റിന്റെ സാന്നിധ്യം കൂടുതലുള്ളതുകൊണ്ടാണ് ഇത് മൂത്രത്തെ ഉത്തേജിപ്പിക്കുന്നത്. മൂത്രക്കല്ലിന്റെ അസുഖത്തിന് മികച്ച ഒരൗഷധമാണിത്. ഒരു വിട്രോ ആന്റി കാന്*സര്* ആണിത്. ആന്റി ഓക്സിഡന്റ്, ആന്റി ഈസേ്ട്രാജനിക്, ആന്റി ആമിയോബിക് എന്നിവയായി ഇത് അലോപ്പതിയില്* ഉപയോഗിക്കുന്നു. കൂടാതെ ഇതില്* പുനര്*നവിന്* എന്ന ആല്*ക്കലോയ്ഡും അടങ്ങിയിരിക്കുന്നു. ഇതിന്റെ വേര് നല്ല ആന്റിസെപ്റ്റിക് ഗുണമുള്ളതാണ്. അലോ ഇമോള്*ഡിന്*, ക്രൈസോഫനോള്*, കാഥര്*ടെയ്ന്*, കാത്സ്യം, ഇരുമ്പ്, ഫോസ് ഫറസ്, ബീറ്റാ സിറ്റോസ്റ്റിറോള്*, ഇമോഡിന്*, റുബ്രോഫുസാരിന്*, സ്റ്റിഗ്മാസ്റ്റിറോള്*, ടാര്*ടാറിക് ആസിഡ് എന്നിങ്ങനെ തുടങ്ങി ഒട്ടേറെ രാസ സംയുക്തങ്ങളാല്* അനുഗൃഹീതമാണ് നമ്മുടെ തഴുതാമ.
    ആയുര്*വേദത്തില്* മൂത്രാശയരോഗം, പിത്തം, കഫം, വിഷം, കൃമി, തലയ്ക്കുണ്ടാകുന്ന അസുഖങ്ങള്*, രക്തദോഷം എന്നിവയ്ക്ക് തഴുതാമ സമൂലം ഉപയോഗിക്കുന്നു. മലബന്ധത്തിന് തഴുതാമക്കഷായം കഴിക്കുന്നത് നല്ലതാണ്. ശ്വാസംമുട്ടിനും ചുമയ്ക്കും നല്ല മരുന്നാണ് ഇതിന്റെ ഇലയുടെ നീര്. നിംബാദിചൂര്*ണം, കാസിസാദി ഘൃതം, മഹാവിഷഗര്*ഭതൈലം എന്നിങ്ങനെ ഒട്ടേറെ ആയുര്*വേദ മരുന്നുകളില്* തഴുതാമ സമൂലം ഉപയോഗിക്കുന്നു. വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമായ നീര് പോകാന്* തഴുതാമ സമൂലമെടുത്ത് അത് ഇടിച്ചുപിഴിഞ്ഞ് നീര് 15 മില്ലി ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്.
    സഹസ്രയോഗത്തില്* വിഷജീവികള്* കടിച്ചുള്ള തടിപ്പിന് അരച്ചുപുരട്ടുന്ന മരുന്നുകളില്* ഒന്നാണിത്. വാതരക്തം ശമിക്കാന്* വെള്ള തഴുതാമ കഷായംവെച്ചു കഴിച്ചാല്* മതി. അമിതമദ്യപാനം കൊണ്ടുള്ള ക്ഷീണം മാറാന്* തഴുതാമ സമൂലം കഷായംവെച്ച് അതില്* സമം പാല്*ചേര്*ത്ത് കഴിച്ചാല്* മതി. നേത്രസംബന്ധമായ ചൊറിച്ചിലിനും വെള്ളം ഒലിപ്പിനും നീര്*വീഴ്ചയ്ക്കും വെള്ളത്തഴുതാമ വേരടക്കം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അത് അരിച്ച് അല്പം മുലപ്പാല്* ചേര്*ത്ത് കണ്ണില്* ഇറ്റിച്ചാല്* മതി. കഫം സംബന്ധമായ അസുഖത്തിന് തഴുതാമവേര് വയമ്പുചേര്*ത്ത് അരച്ച് കുടിച്ചാല്* മാറിക്കിട്ടും
    കരളിനെയും വൃക്കയെയും കണ്ണിനെയും ത്വക്കിനെയും ഹൃദയത്തെയും ഒരുപോലെ സംരക്ഷിക്കാനും തലവേദനയെയും രക്താദിമര്*ദത്തെയും മലബന്ധത്തെയും വിട്ടുമാറാത്ത ചൊറിയെയും അകറ്റാനും ഉപയോഗിക്കുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ പല ഔഷധങ്ങളും പ്രദാനം ചെയ്യുന്ന തഴുതാമയെ ഈ മഴമാസങ്ങളില്* നാം മറക്കരുത്. ഉപ്പേരിയായും കറിയായും നമുക്ക് ഈ ഔഷധത്തെ അകത്താക്കാം.

    വേര്, വിത്ത്, ഇല എന്നിവയുടെ മരുന്നായുള്ള ഉപയോഗം ആയുര്*വേദ വിധിയനുസരിച്ചാവണം അല്ലെങ്കില്* അധികമായാല്* അമൃതും വിഷമാകുന്നതുപോലെ വിപരീതമായേക്കും.

  4. #564
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കരിക്കിനെ കുറിച്ച് നിങ്ങള്*ക്ക് എന്തൊക്കെ അറിയാം?

    രാവിലെ എഴുന്നേല്*ക്കുമ്പോള്* തന്നെ ഒരു തരം മടുപ്പും സുഖക്കുറവും തോന്നുന്നുണ്ടോ? വെറുംവയറ്റില്* തന്നെ ഒരു കരിക്ക് കുടിച്ചോളൂ. ശരീരത്തിലെ വെള്ളത്തിന്റെ അംശം കൂട്ടാനും എലക്ട്രോലൈറ്റ് കൃത്യമാക്കാനും കരിക്കിന്*വെള്ളത്തിന് കഴിയും.














    ടല്*ത്തീരത്ത് പോകുമ്പോഴും യാത്ര ചെയ്യുമ്പോഴുമാണ് കരിക്കിനെക്കുറിച്ച് നമ്മള്* ആലോചിക്കാറ്. പണ്ടായിരുന്നെങ്കില്* പറമ്പില്* തേങ്ങയിടുന്ന സമയത്ത് അവിടെയും ഇവിടെയുമൊക്കെയായി കറങ്ങി നിന്നാല്* ഒരു കരിക്കും കൂടി ഇടീച്ച് വെട്ടിത്തരുമായിരുന്നു വീട്ടുകാര്*.
    കരിക്കിന്റെ രുചിയും അത് കുടിച്ചു കഴിയുമ്പോള്* കിട്ടുന്ന ഊര്*ജവുമാണ് കരിക്കിനെ ഏവര്*ക്കും പ്രിയങ്കരമാക്കുന്നത്. എന്നാല്* നമ്മള്* കരുതിയിരുന്നതിനേക്കാള്* എത്രയോ അധികമാണ് കരിക്കിന്റെ ഗുണഗണങ്ങളെന്ന് നിങ്ങള്*ക്കറിയാമോ. അത്ര ചെറിയ പുള്ളിയൊന്നുമല്ല കരിക്ക്.
    കരിക്കിന്*വെള്ളത്തില്* ധാരാളമായി പോഷകങ്ങള്* അടങ്ങിയിട്ടുണ്ട്. ഇതില്* കൊഴുപ്പ് കുറവാണെന്ന് മാത്രമല്ല ശരീരത്തിലെ നല്ലതല്ലാത്ത കൊഴുപ്പ് കുറയ്ക്കാന്* സഹായിക്കുകയും നല്ല കൊഴുപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ കരിക്കിന്*വെള്ളം കുടിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്* വരുന്നതില്* നിന്നും തടയുന്നു.
    രാവിലെ എഴുന്നേല്*ക്കുമ്പോള്* തന്നെ ഒരു തരം മടുപ്പും സുഖക്കുറവും തോന്നുന്നുണ്ടോ? വെറുംവയറ്റില്* തന്നെ ഒരു കരിക്ക് കുടിച്ചോളൂ. ശരീരത്തിലെ വെള്ളത്തിന്റെ അംശം കൂട്ടാനും ഇലക്ട്രോലൈറ്റ് കൃത്യമാക്കാനും കരിക്കിന്*വെള്ളത്തിന് കഴിയും. ഇത് ശരീരത്തിന് ഉന്മേഷം നല്*കും. തേങ്ങാവെള്ളത്തിനും ഈ ഗുണമുണ്ട്.
    കരിക്കിന്*വെള്ളം സ്ഥിരമായി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. കലോറി കുറവായ കരിക്കിന്*വെള്ളം ദഹിക്കാനും എളുപ്പമാണ്. കരിക്കിന്* വെള്ളത്തില്* അടങ്ങിയിരിക്കുന്ന ബയോആക്ടീവ് എന്*സൈമേഴ്*സാണ് ദഹനം എളുപ്പമാക്കുന്നത്.
    മൈഗ്രെയ്ന്* കുറയ്ക്കാന്* പറ്റിയ സാധനമാണ് കരിക്കിന്*വെള്ളം അല്ലെങ്കില്* തേങ്ങാവെള്ളം എന്ന് നിങ്ങളില്* എത്രപേര്*ക്കറിയാം. ശരീരത്തില്* മഗ്നേഷ്യത്തിന്റെ അളവ് കുറയുമ്പോഴാണ് മൈഗ്രെയ്ന്* തലപൊക്കുന്നത്. ഇതിന് ആരോഗ്യവിദഗ്ധര്* കരിക്കിന്*വെള്ളമോ തേങ്ങാവെള്ളമോ കുടിക്കാന്* പറയാറുണ്ട്.
    പൊതുവെ എങ്ങനെയുള്ള തലവേദനയാണെങ്കിലും കരിക്കിന്*വെള്ളം അല്ലെങ്കില്* തേങ്ങാവെള്ളം കുടിയ്ക്കുന്നതിലൂടെ കുറയും.
    കരിക്കിന്*വെള്ളത്തില്* അമിനോ ആസിഡും ഡയെറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് നിര്*ത്താന്* സഹായിക്കുന്നു. ഇന്*സുലിന്* സെന്*സിറ്റിവിറ്റി എന്ന അവസ്ഥയെ തരണം ചെയ്യാനും കരിക്കിന്*വെള്ളം കുടിക്കുന്നത് സഹായിക്കും.
    ശരീരത്തിനെ പ്രായസംബന്ധമായ അസുഖങ്ങളില്* നിന്നും സംരക്ഷിക്കാനും ചര്*മ്മകാന്തിക്കും മുടിയുടെ സംരക്ഷണത്തിനും കരിക്കിന്*വെള്ളം കുടിക്കുന്നത് നല്ലതാണ്.
    രാസവസ്തുക്കള്* അടങ്ങിയ പാക്കറ്റ് കൂള്*ഡ്രിങ്ക്*സിന് പകരം കരിക്ക് കുടിക്കുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് നിങ്ങള്*ക്കും തോന്നുന്നില്ലേ. രാവിലത്തെ വ്യായാമമോ നടത്തമോ ഓട്ടമോ ഒക്കെ കഴിഞ്ഞ് വന്ന് കരിക്ക് കുടിക്കുന്നത് ശരീരത്തിലെ ഊര്*ജം നിലനിര്*ത്താനും ക്ഷീണം പെട്ടെന്ന് അകറ്റാനും സഹായിക്കും.
    കരിക്കിന്*വെള്ളത്തില്* അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്*ദ്ദത്തെ ക്രമീകരിക്കാന്* സഹായിക്കുന്നു. ശരീരത്തിലെ സോഡിയത്തെ ക്രമീകരിക്കാന്* കരിക്കിന്*വെള്ളത്തിന് സാധിക്കുന്നു. രക്തസമ്മര്*ദ്ദം ഉയരുകയാണെങ്കില്* അത് കുറയ്ക്കാന്* കരിക്കിന്* വെള്ളം കുടിക്കുന്നതാണ് നല്ല വഴി. അതുവഴി ഊര്*ജവും ആവശ്യത്തിന് വെള്ളവും ശരീരത്തിന് ലഭിക്കുന്നു.

  5. Likes firecrown liked this post
  6. #565
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    മാനിഹോട്ട് എസ്കുലാന്റ് പേടിക്കേണ്ട മരച്ചീനിയെ കുറിച്ചാണ്




    മാനിഹോട്ട് എസ്കുലാന്റ് എന്നു പറഞ്ഞാൽ നമുക്ക് ഒരുപിടിയും കിട്ടില്ല. സംഗതി നമ്മുടെ മരച്ചീനിയുടെ ശാസ്ത്രനാമമാണ്. മരച്ചീനി നമ്മുടേതെന്നു പറയാൻ വരട്ടെ തനി വിദേശിയാണ്. കാൽപ്പന്തുകളിയുടെ ഇതിഹാസമായ പെലെയുടെ നാടായ ബ്രസീലാണ് സ്വദേശം. അവിടെ നിന്ന് എങ്ങനെ ഇവിടെ എത്തി എന്നല്ലേ? അതിനൊരു ചരിത്രമുണ്ട്; തിരുവിതാംകൂറിന്റെ ദാരിദ്യ്രത്തിന്റെ ചരിത്രം.
    ∙ മരച്ചീനിദിനം





    പ്രണയദിനവും സൗഹൃദദിനവുമൊക്കെ ആഘോഷമാക്കി മാറ്റുന്ന നമ്മുടെ മുന്നിലൂടെയാണു കഴിഞ്ഞ 31നു മരച്ചീനിദിനം നിശ്ശബ്ദമായി കടന്നുപോയത്. തിരുവിതാംകൂറിന്റെ വിശപ്പു മാറ്റിയ മരച്ചീനിയെ മിക്കവരും മറന്നെങ്കിലും ചരിത്രകാരനായ ചേരിയിൽ സുകുമാരൻ നായരുടെ നേതൃത്വത്തിൽ വേണാട് ജൈവകർഷക സംഘം വിസ്മരിച്ചില്ല. ആ ദിനം വന്നതെങ്ങനെയെന്നു ചേരിയിൽ സുകുമാരൻ നായർ: വിശാഖം തിരുനാൾ രാമവർമ മഹാരാജാവിന്റെ കാലത്താണ് തിരുവിതാംകൂറിൽ മരച്ചീനി കൃഷി ആരംഭിച്ചത്. അന്നു ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലായിരുന്നു തിരുവിതാംകൂർ. അക്കാലത്താണ് തിയസോഫിക്കൽ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനു കേണൽ ഓൾകോട്ട് തിരുവനന്തപുരത്ത് എത്തിയത്.
    ഭക്ഷ്യക്ഷാമം പരിഹരിക്കാൻ മരച്ചീനി കൃഷി ആരംഭിക്കാൻ കേണൽ ഓൾകോട്ട് മഹാരാജാവിനോടു നിർദേശിച്ചു.രാജാവ് ആവശ്യപ്പെട്ടതു പ്രകാരം ഓൾകോട്ട് ബ്രസീലിൽ നിന്നു മരച്ചീനി കമ്പ് എത്തിച്ചു. തിരുവനന്തപരത്ത് ഒഴിഞ്ഞു കിടന്ന കുന്നുംപുറത്തു കമ്പ് നട്ടു. 1883 ജൂലൈയിലായിരുന്നു അത്. കമ്പു നട്ട സ്ഥലം മരച്ചീനി വിളയായി. ഇപ്പോൾ പേരു മാറി ജവാഹർ നഗർ. ജൂലൈയിൽ മരച്ചീനി കൃഷി ആരംഭിച്ചതിന്റെ സ്മരണയ്ക്കായാണ് ജൂലൈ 31 മരച്ചീനിദിനമായി ആചരിക്കുന്നത്.
    അഞ്ചു വർഷം മാത്രമായിരുന്നു വിശാഖം തിരുനാളിന്റെ ഭരണകാലം (18801885). കൃഷി തുടങ്ങിയ ശേഷം രണ്ടു വർഷമെ ലഭിച്ചുള്ളൂ എങ്കിലും ഇക്കാലത്ത് അതു ജനകീയമാക്കാൻ മഹാരാജാവ് ശ്രമിച്ചു. മലയയിൽ നിന്നു പുതിയ ഇനം മരച്ചീനികൾ മഹാരാജാവ് പരിചയപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ബർമയിൽ നിന്ന് അരി ഇറക്കുമതി നിലച്ചപ്പോഴും നമ്മുടെ പ്രധാന ഭക്ഷ്യവിഭവമായി മരച്ചീനി മാറി.
    ∙ കയ്യാലചാടി മുതൽ മുളമൂടൻ വരെ




    നെടുമങ്ങാടൻ, അരിയൻ, നഞ്ചുവെള്ള, മുളമൂടൻ വെള്ള, കയ്യാലചാടി, സിംഗപ്പൂരുവെള്ള, ഏത്തയ്ക്കാ പുഴുക്കൻ, കോഴിപ്പൂവൻ... ഒക്കെ നമ്മുടെ മരച്ചീനി ഇനങ്ങളാണ്. ഇപ്പോൾ ഈ പേരുകളൊക്കെ മാറി. മുളമൂടൻ വെള്ള കൊല്ലത്തിന്റെ സ്വന്തം ഇനമാണ്. ചന്ദനത്തോപ്പിലെ പ്രസിദ്ധമായ മുളമൂട്ടിൽ കുടുംബത്തിന്റെ കൃഷി ഇടങ്ങളിൽ നിന്നാണ് മുളമൂടൻ വെള്ള വ്യാപിച്ചത്. മുളമൂടനും നെടുമങ്ങാടനും അരിയനുമൊക്കെ കയ്പ്പുള്ള (കട്ടൻ) ഇനങ്ങളാണ്. കാലത്തിനൊപ്പം മരച്ചീനി ഇനങ്ങളുടെയും പേരു മാറി. ശ്രീവിശാഖം എന്ന ഒരിനം തന്നെയുണ്ട്.
    2527 ശതമാനമാണ് ഇതിൽ അന്നജം. വേവ് കുറവ് എന്ന പ്രത്യേകതയും. ഓണാട്ടുകരയ്ക്കു യോജിച്ച നിധി, കുട്ടനാടൻ തെങ്ങിന് ഇടവിളയായി മാറുന്ന കൽപക, തെക്കൻമേഖലയ്ക്കു യോജിച്ച വെള്ളായണി ഹ്രസ്വ തുടങ്ങി ശ്രീസഹ്യ, ശ്രീപ്രകാശ്, ശ്രീഹർഷ, ശ്രീജയ, ശ്രീവിജയ, ശ്രീരേഖ എച്ച്97, എച്ച്165 എന്നിങ്ങനെ പേരുകൾ നീളുന്നു.മരച്ചീനിയുടെ പേരിൽ കൊല്ലത്തിനു മറ്റൊരു പേരു കൂടിയുണ്ട്. കേരളത്തിലെ ആദ്യ സ്റ്റാർച്ച് ഫാക്ടറി ജില്ലയിലാണ് തുടങ്ങിയത്. കുണ്ടറയിലെ ലക്ഷ്മി സ്റ്റാർച്ച് ഫാക്ടറി. പൂട്ടിപ്പോയെങ്കിലും കൊല്ലത്തിന്റെ വ്യവസായ ചരിത്രം എഴുതുമ്പോൾ സ്റ്റാർച്ച് ഫാക്ടറിക്ക് ഇടമുണ്ട്.
    പൂളയും കൊള്ളിയും




    കേരളത്തിൽ തന്നെ മരച്ചീനിക്കു പേരു പലതുണ്ട്. തെക്കൻ കേരളത്തിൽ മരച്ചീനിയെ കപ്പ എന്നു വിളിക്കുമ്പോൾ ഉത്തര കേരളത്തിൽ പൂള എന്നാണ് പേര്. മധ്യകേരളത്തിൽ കൊള്ളി എന്നായി മാറും. ഏതായാലും സംഗതി ഒന്നുതന്നെ. ഭക്ഷ്യക്ഷാമം മാറ്റാനെത്തിയവൻ എന്ന പേര് അല്ല ഇപ്പോഴുള്ളത്. നല്ല പകിട്ടിലാണ്... പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനു പട്ടികയിൽ വരെ ഇരിപ്പ് ഉറപ്പിച്ചു. മരച്ചീനി ഇപ്പോൾ വരുത്തനല്ല. മലയാളി അതിനെ സ്വന്തമാക്കി. മരച്ചീനി വിളയുന്ന മലയോരം... ചലച്ചിത്രഗാനം വരെയുണ്ടായി. തെങ്ങിൻ തലപ്പിൽ കെട്ടിയ കോളാമ്പിയിലൂടെ ആ ഗാനം ഒഴുകിയെത്തുന്നുവോ..

  7. #566
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    നെല്ലിക്കകളല്ലാത്ത കുറേ 'നെല്ലിക്ക'കൾ

    ചില്ലുഭരണിക്കുള്ളില്* ഉപ്പിലിട്ടുവച്ച നെല്ലിക്കയും ലൗലോലിക്കയുമല്ലാതെ വേറെയുമുണ്ട് ഈ കൂട്ടത്തിൽ














    നെല്ലിക്കകള്* എത്രയിനം ഉണ്ടെന്നു ചോദിച്ചാല്* പറയാന്* എത്രയെണ്ണം നെല്ലിക്കകള്* നിങ്ങള്*ക്കറിയാം? കുടുംബം പലതാണെങ്കിലും നാട്ടുമ്പുറത്ത് നെല്ലിക്ക എന്ന പേരു ചേര്*ത്ത് വിളിക്കുന്ന ഒട്ടേറെ നെല്ലികളുണ്ട്. ഉന്തുവണ്ടി കച്ചവടക്കാരന്റെ ചില്ലുഭരണിക്കുള്ളില്* ഉപ്പിലിട്ടുവച്ച നെല്ലിക്കയും ലൗലോലിക്കയുമല്ലാതെ വേറെയുമുണ്ട് ഈ കൂട്ടത്തില്*.
    ശീമനെല്ലിക്ക
    സീസണായാല്* ധാരാളം കായ്ക്കുന്ന ഒരു മരമാണ് ശീമനെല്ലി. പുളിച്ചിമരത്തിന്റെ ഇലകളോട് വളരെയേറെ സാമ്യമുണ്ട്. മരത്തിന്റെ തടിയോട് ചേര്*ന്ന് കുലകളായാണ് ശീമനെല്ലിക്ക ഉണ്ടാകുന്നത്. നല്ല വെയില്* കിട്ടുന്ന സ്ഥലത്താണെങ്കില്* കായ്ഫലം കൂടുതലുണ്ടാകും. വെയില്* കുറവാണെങ്കില്* വെയിലുള്ളിടത്തേക്ക് മരം ചാഞ്ഞു പോകും. ചിലസ്ഥലങ്ങളില്* ഇവയ്ക്ക് അരി നെല്ലിക്ക എന്നും പേരു പറയാറുണ്ട്*.
    ഇളം മഞ്ഞ നിറത്തിലാണ് നെല്ലിക്ക ഉണ്ടാവുക. പുളിയാണ് രസമെങ്കിലും പാകമായിക്കഴിഞ്ഞാല്* പുളിരസത്തിന് അല്പം ശമനമുണ്ടാകും. ഉപ്പിലിടാനും അച്ചാര്* ആയുമൊക്കെ ഉപയോഗിക്കാറുണ്ട്. സ്*കൂള്* കുട്ടികള്*ക്ക് ഹരമാണ് ഈ നെല്ലിക്ക. ചിലയിടങ്ങളില്* അരിനെല്ലി എന്നും പറയാറുണ്ട്.
    മുളകു നെല്ലിക്ക
    നിറയെ ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണ് മുളകു നെല്ലി. സീസണായിക്കഴിഞ്ഞാല്* നിറയെ കായ്ഫലമുണ്ടാകും. പാകമെത്താത്ത കായ്കള്* പച്ചനിറത്തിലാണ് ഉണ്ടാവുക. ഓറഞ്ച്, ചുവപ്പ് നിറത്തിലേക്കു മാറിയ ശേഷമാണ് നെല്ലിക്കകള്* ശരിക്കും പഴുക്കുന്നത്. നല്ല കടുത്ത ചുവപ്പു നിറത്തിലെത്തിയ നെല്ലിക്കകള്* കഴിക്കാം. അധികം പുളി ഉണ്ടാകില്ല. അല്ലാത്തവയ്ക്ക് ചെറിയ കയ്പോടുകൂടിയ പുളിയാണ് ഉണ്ടാവുക.
    ലൗലോലിക്ക
    നിറയെ കായ്കളോടു കൂടിയ ഒരു ലൗലോലി മുറ്റത്തു നില്*ക്കുന്നതു കാണാന്* തന്നെ നല്ല രസമാണ്. നല്ല ഉയരത്തില്* വളരുന്ന ഒരു മരമാണ് ലൗലോലി. അധികം നീളമുണ്ടാകില്ല. ഇതിനും പുളി തന്നെയാണ് രസം. എന്നാല്* നല്ല പഴുത്ത കായ്കള്*ക്ക് ചെറിയ മധുരം ഉണ്ടാകും. ലൗലോലിക്കയുടെ ഉള്ളില്* ചെറിയ വിത്തുകള്* ഉണ്ടാകും. എന്നാല്* ഈ വിത്തുകള്* മുളയ്ക്കാന്* അല്*പം പ്രയാസമാണ്. വിത്തുകളുടെ പുറന്തോടിന് കാഠിന്യം കൂടുതലാണ്. കുറച്ചു വിത്തുകള്* ശേഖരിച്ച ശേഷം വെള്ളത്തില്* ഇട്ടു വയ്ക്കുക. കുതിര്*ന്ന ശേഷം കല്ലില്* ഉരച്ച് വിത്തിട്ടാല്* മതി. അല്ലാതെ തൈകള്* ലഭിക്കണമെങ്കില്* പതി വയ്ക്കാം.
    ആപ്പിള്* നെല്ലിക്ക
    മുളകു നെല്ലിയോട് സമാനമായ ഒരു കുറ്റിച്ചെടിയാണ് ആപ്പിള്* നെല്ലിയും. നെല്ലിക്കയ്ക്ക് ആപ്പിളിന്റെ രൂപം വന്നതിനാലാകാം ആ പേര് ലഭിച്ചത്. കാഴ്ചയ്ക്ക് പ്ലമ്മിനോടും സാമ്യതകള്* ഏറെയാണ്. നല്ല ഭംഗിയായി വെട്ടി വളര്*ത്തിയാല്* വീട്ടു മുറ്റത്ത് കണ്ണിനു വിരുന്നൊരുക്കും ഈ കുറ്റിച്ചെടി. നെല്ലിക്കയുടെ സീസണായിക്കഴിഞ്ഞാല്* ക്രിസ്മസിന് എല്*.ഇ.ഡി ബള്*ബുകള്* പ്രാകാശിപ്പിക്കുന്നതു പോലെ സുന്ദരിയാകും. പാകമെത്തിയ നെല്ലിക്കകള്* നല്ല ചുവന്ന നിറത്തിലാകും ഉണ്ടാവുക. പുളിയും മധുരവും കലര്*ന്ന ഒരു രസമാണ് ആപ്പിള്* നെല്ലിക്കയ്ക്ക്.
    നെല്ലിക്ക
    ഔഷധഗുണം ഏറെയുള്ളതാണ് നമ്മുടെ നെല്ലിക്ക. ഇതില്* പ്രധാനമായും രണ്ടിനങ്ങളുണ്ട്. കാട്ടു നെല്ലിയും നാട്ടു നെല്ലിയും. പൊതുവെ വലിപ്പം കുറഞ്ഞയിനം നെല്ലിക്കകളാണ് കാട്ടു നെല്ലിക്കള്*. ഇവയ്ക്കാണ് ഔഷധഗുണം കൂടുതല്*. ആയുര്*വേദ മരുന്നുകള്* തയ്യാറാക്കുന്നതിന് കാട്ടുനെല്ലിക്കയാണ് ഉചിതം.
    മാംസളമായ നെല്ലിക്കകളാണ് നാട്ടുനെല്ലിക്കള്*. ഇത് വാണിജ്യാടിസ്ഥാനത്തില്* കൃഷി ചെയ്*തെടുക്കുന്നതാണ്.
    ഉപ്പിലിടാനും അച്ചാറിനും മാത്രമല്ല നെല്ലിക്ക ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിന് നെല്ലിക്കയുടെ സാന്നിധ്യം ഒഴിച്ചു കൂടാനാവത്തതാണ്. വിറ്റാമിന്* സി, ആന്റി ഓക്*സിഡന്റ്, ഫൈബര്*, മിനറല്*സ് കാല്*സ്യം എന്നിവയാല്* സമ്പന്നമാണ് നെല്ലിക്ക. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്*ധിപ്പിക്കും.

  8. Likes firecrown liked this post
  9. #567
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    വളർത്തുമൃഗങ്ങളുടെ രക്ഷയ്ക്ക് തട്ടകൾ തിരിച്ചുവരുന്നു

    വന്യമൃഗങ്ങളുടെ ശല്ല്യം രൂക്ഷമായ പന്തല്ലൂരിൽ കന്നുകാലികളുടെ കഴുത്തിൽ തട്ടകൾ കെട്ടിയ നിലയിൽ
    ഗൂഡല്ലൂർ ∙ വന്യമൃഗങ്ങളുടെ ശല്ല്യത്തിൽ നിന്നും വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി തട്ടകൾ തിരിച്ചുവരുന്നു.
    കന്നുകാലികളുടെ കഴുത്തിൽ മരം കൊണ്ട് നിർമിച്ച ് മണിപോലെ തൂക്കിയിടുന്ന ഒരു ഉപകരണമാണ് തട്ട. പഴയകാലങ്ങളിൽ കന്നുകാലിവളർത്തുന്ന കർഷകർ തട്ടകൾ ഉപയോഗിച്ചിരുന്നു. കന്നുകാലികൾ നടക്കുമ്പോൾ തട്ടകൾ ഉലഞ്ഞ് ശബ്ദമുണ്ടാകും .ഈ ശബ്ദം കേൾക്കുമ്പോൾ മൃഗങ്ങൾ ഓടിമാറും. കന്നുകാലിവളർത്ത് കർഷകർ ഉപേക്ഷിച്ചതോടെ തട്ടകളും മാഞ്ഞുപോയിരുന്നു.
    പന്തല്ലൂരിലും പരിസരഗ്രാമങ്ങളിലുമാണ് വന്യമൃഗശല്ല്യം രൂക്ഷമായത്. ഈ പ്രദേശങ്ങളിൽ ദിവസേനയാണ് വളർത്തു മൃഗങ്ങളെ വന്യമൃഗങ്ങൾ കൊന്നൊടുക്കുന്നത്.
    പന്തല്ലൂരിൽ നഗരത്തിൽ സ്ഥിരതാമസമാക്കിയ പുലിയും കുഞ്ഞുമാണ് വളർത്തു മൃഗങ്ങളെ കൊന്ന് തിന്നുന്നത്. വനങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ മേയാൻ വിടുന്ന കന്നുകാലികൾ തിരിച്ചെത്താറില്ല.
    തട്ടകൾ കഴുത്തിൽ കെട്ടിയതോടെ കന്നുകാലികൾ വനത്തിൽ എവിടെയുണ്ടെങ്കിലും ഉടമസ്ഥന് കണ്ടത്താൻ കഴിയും, മാത്രമല്ല വന്യമൃഗങ്ങൾ തട്ടകളുടെ ശബ്ദം കേട്ടാൽ ഇരയുടെ അടുത്തേക്ക് വരില്ല.
    വന്യമൃഗങ്ങളുടെ ശല്ല്യം വീണ്ടും രൂക്ഷമായതോടെ അവശേഷിക്കുന്ന കന്നുകാലി സമ്പത്ത് തിരിച്ചു പിടിക്കുന്നതിനാണ് കർഷകർ തട്ടകൾ തിരിച്ചു കൊണ്ടുവന്നത്.

  10. #568
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    വലിയ രാജഹംസത്തിന് കൊച്ചിയില്* വരവേല്*പ്

    ഗുജറാത്തിലെ കച്ചില്* നിന്നാണ് ഇപ്പോള്* കൊച്ചി നഗരപരിധിക്കപ്പുറമുള്ള കണ്ടക്കടവില്* വീണ്ടും എത്തിയത്.














    നീണ്ട വളഞ്ഞ കൊക്കുള്ള ആകര്*ഷകമായ വലിയ രാജഹംസത്തിന് (Greater Flamingos) കൊച്ചിക്കാരുടെ വരവേല്*പ്. ഇന്ത്യയ്ക്കകത്ത് ദേശാടനം നടത്തുന്ന ഈ പക്ഷി ഗുജറാത്തിലെ കച്ചില്* നിന്നാണ് ഇപ്പോള്* കൊച്ചി നഗരപരിധിക്കപ്പുറമുള്ള കണ്ടക്കടവില്* ഈ പക്ഷികള്* വീണ്ടും എത്തിയത്.
    ഏതാണ്ട് മൂന്ന് വര്*ഷമായി ഈ പക്ഷി കണ്ടക്കടവില്* എത്തുന്നു. നഗരത്തിലെ തോപ്പുംപടിയില്* നിന്ന് അല്*പം അകലെയുള്ള കണ്ടക്കടവിന് ഗ്രാമീണ ഭംഗിയുണ്ട്. തണ്ണീര്*ത്തടങ്ങളും വയലുകളും ചളിപ്രദേശവുമാണ് ഈ പക്ഷിയുടെ ആവാസകേന്ദ്രം.
    വന്യജീവിഫോട്ടോഗ്രാഫറായ കെ.ഐ.ബിജോയ് വഴിയരികില്* നിന്ന് ചിത്രങ്ങള്* എടുത്തപ്പോഴാണ് വലിയ രാജഹംസത്തിന്റെ വരവിനെക്കുറിച്ച് നാട്ടുകാര്* അറിഞ്ഞത്. ഓണമുണ്ണാന്* പക്ഷി ഗുജറാത്തില്* നിന്ന് എത്തിയെന്നാണ് നാട്ടുകാരുടെ പക്ഷം.


    1991 മുതല്*ക്കാണ് ഈ പക്ഷി കേരളത്തില്* എത്തിത്തുടങ്ങുന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ള പുറത്തൂരില്* പക്ഷിഗവേഷകനായ അധ്യാപകന്* ഡി.എന്*.മാത്യു 1991 ഫെബ്രുവരിയില്* നിരീക്ഷിച്ചുവെന്ന് പക്ഷി ഗവേഷകനായ സി.ശശികുമാര്* തന്റെ ഗ്രന്ഥത്തില്* പറയുന്നു. തണ്ണീര്*മുക്കത്തും തൃശ്ശൂര്* കോള്* നിലങ്ങളിലും കന്യാകുമാരിയിലും കോഴിക്കോട് കല്ലായിയിലും പക്ഷിയെ തുടര്*ന്നുള്ള വര്*ഷങ്ങളില്* കാണാന്* കഴിഞ്ഞു.


    തമിഴ്നാട്ടിലെ കൂന്തംകുളത്തും പക്ഷിയുടെ വലിയ വ്യൂഹങ്ങളെ പലപ്പോഴും കാണാന്* കഴിയും. മൂന്ന് മാസങ്ങള്*ക്ക് ശേഷം പക്ഷികള്* ഗുജറാത്തിലേക്ക് തിരിച്ച് പറക്കും. തോപ്പുംപടിയില്* നിന്ന് അകലെയുള്ള ചേര്*ത്തലയിലെ തണ്ണീര്*ത്തടങ്ങളിലും മറ്റ് ദേശാടനപക്ഷികളെ കാണാന്* കഴിയും.

  11. Likes josemon17 liked this post
  12. #569
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ഓണപ്പൂക്കളെ അറിയാം; കാക്കപ്പൂവ് മാംസഭോജിയോ?


    മാവേലിയെ വരവേല്*ക്കാന്* നാടുമുഴുവന്* പൂക്കൂടയുമായി അലഞ്ഞ് ഒട്ടേറെ നാടന്* പൂവുകള്* തമ്മില്* മത്സരിച്ച് കുട്ടികള്* നുള്ളിയെടുത്തിരുന്ന കാലം ഓര്*മയിലായി. ചില ഓണപ്പൂക്കളെ പരിചയപ്പെടുത്തുകയാണ് ഇവിടെ

















    ലോകത്തിലെ ദൈവത്തിന്റെ സൃഷ്ടികളില്* ഏറ്റവും മനോഹരങ്ങളാണ് പൂക്കള്*. ബഹുവര്*ണത്തിലുള്ള പൂക്കളെയും പൂമ്പാറ്റകളെയും ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ കാര്*ഷികസംസ്*കൃതിയിലും ആഘോഷങ്ങളിലും ആചാരങ്ങളിലും എല്ലാം പൂക്കള്* ധാരാളം ഉപയോഗിക്കപ്പെടുന്നു. ജനനത്തിലും മരണത്തിലും വിവാഹത്തിലും പൂക്കള്*ക്ക് വലിയപങ്കുണ്ട്. വസന്തോത്സവങ്ങളാണ് ആഘോഷങ്ങളായി നാം കൊണ്ടാടുന്നത്.
    ലോകത്തിന്റെ പല ഭാഗത്തും പൂക്കളുടെ ഉത്സവങ്ങള്* ധാരാളമുണ്ടെങ്കിലും അതില്* നിന്നെല്ലാം വേറിട്ട് നില്*ക്കുന്ന, തുടര്*ച്ചയായി പത്തുദിവസങ്ങള്* പൂക്കളം തീര്*ത്ത് ആഘോഷിക്കുന്ന നമ്മുടെ പൊന്നോണത്തിന്റെയത്രവരില്ലയൊന്നും. മാവേലിയെ വരവേല്*ക്കാന്* നാടുമുഴുവന്* പൂക്കൂടയുമായി അലഞ്ഞ് ഒട്ടേറെ നാടന്* പൂവുകള്* തമ്മില്* മത്സരിച്ച് കുട്ടികള്* നുള്ളിയെടുത്തിരുന്ന കാലം ഓര്*മയിലായി. അത്തം മുതല്* ഓരോദിവസവും പൂക്കളത്തിന്*െ എണ്ണം വര്*ധിപ്പിച്ച് തിരുവോണമാകുമ്പോഴേക്കും പത്ത് പൂക്കളങ്ങള്* തീര്*ക്കുന്ന തായിരുന്നു പണ്ടത്തെ രീതി. എന്നാലിന്ന് കരണാടകയില്* നിന്നും തോവാളയില്* നിന്നും വരുന്ന രാസവളമിട്ട് കീടനാശിനി തളിച്ച് വരുന്ന പൂക്കള്* കാശുകൊടുത്ത് വാങ്ങി പൂക്കളം തീര്*ക്കുകയാണ് നാം.
    പണ്ടുകാലത്ത് ചിങ്ങം പിറന്നാല്* പൂക്കളുടെ തിരയിളക്കമായിരുന്നു എല്ലായിടത്തും കാട്ടിലും മേട്ടിലും വള്ളിപ്പടര്*പ്പിലും പുഴയോരത്തും നിറയെ പൂക്കളായിരുന്നു പൂവേപൊലി പാടിക്കാണ്ട് കുട്ടികള്* നാടുനീളെ പൂക്കള്* പറിക്കാനിറങ്ങുമായിരുന്നു. അവര്*ക്കിടയില്* പുലര്*ച്ചെയെഴുന്നേറ്റ് പൂക്കള്* കക്കാന്* പോകുന്നവറും ഉണ്ടായിരുന്നു. അത്തരം ഓര്*മകളെപ്പോലെ തന്നെ നാടന്* ഓണപ്പൂക്കളും വിസ്മൃതിയിലായിരിക്കുന്നു. ചില നാടന്* പൂക്കളെ നമുക്ക് പരിചയപ്പെടാം.
    തുമ്പ
    മാവേലിത്തമ്പുരാന്* കനിഞ്ഞനുഗ്രഹിച്ച തുമ്പപ്പൂവില്ലാതെ ഓണത്തിന് പൂക്കളം നിര്*മിക്കരുതെന്നാണ് ചൊല്ല.് ഒരിതള്* തുമ്പപ്പൂവെങ്കിലും ഇല്ലാതെ പൂവിടുന്നത് ദോഷമായി മുന്*കാലങ്ങളില്* കണക്കാക്കിയിരുന്നു. ലാമിയേസി കുടുംബത്തില്*പ്പെടുന്ന ല്യൂക്കസ് ആസ്*പെര എന്ന ശാസ്ത്രനാമത്തിലുള്ള സസ്യമാണ് തുമ്പച്ചെടി. കരിന്തുമ്പ, പെരുംതുമ്പ എന്നിങ്ങനെ രണ്ടുതരത്തില്* കാണപ്പെടുന്നു. ചില ചെടികള്* 50 സെ.മീ. വരെ പൊക്കം വെക്കും. വെള്ളനിറത്തിലാണ് പൂക്കള്*, പൂവില്* സുഗന്ധദ്രവ്യവും ആല്*ക്കലോയ്ഡും ഇലകളില്* ഗ്ലൂക്കോസൈഡും ഉണ്ട്. ആയുര്*വേദത്തില്* വാതം, കഫം, പിത്തം ജ്വരം എന്നിങ്ങനെ രോഗങ്ങള്*ക്കുള്ള ഒട്ടേറെ ഔഷധങ്ങളുടെ നിര്*മിതിയില്* തുമ്പ ഉപയോഗിക്കപ്പെടുന്നു.
    മുക്കുറ്റി
    കേരംതിങ്ങും കേരളനാട്ടില്* തെങ്ങിന്റെ ഒരു മിനിയേച്ചര്* രൂപമാണ് മുക്കുറ്റി. വളരെ കുഞ്ഞുതെങ്ങ് ഓലവിരിച്ചുനില്*ക്കുന്നതുപോലെ ഭൂമിക്ക് സമാന്തരമായാണ് അതിന്റെയും ഇലച്ചാര്*ത്ത്. കൈകള്* കൊണ്ട് നുള്ളിയെടുക്കാന്* പാടുള്ള തരത്തില്* കുഞ്ഞായിരിക്കും ഇതിന്റെ മഞ്ഞനിറത്തിലുള്ള പൂവ്. കുഞ്ഞു കോളാമ്പിപ്പൂവിന്റെ ആകൃതിയായിരിക്കും ഇതിന്. ആയുര്*വേദത്തില്* മുറിവ് ഭേദമാകാന്* മുക്കുറ്റി മരുന്നായി അരച്ചു പുരട്ടുന്നു. നാളുകളില്* മൂലത്തിന്റെ ഭാഗ്യവര്*ണമായതിനാല്* മൂലം നാളിലാണ് മുക്കുറ്റി പൂക്കളത്തില്* ഒരുക്കേണ്ടത്.
    ചെമ്പരത്തി
    ചെമ്പരത്തി നമ്മുടെ നാട്ടില്* പല വര്*ണങ്ങളില്* കണ്ടുവരുന്നു. ഇതും ഒരു നാടന്* ഓണപ്പൂവാണ്. മാല്*വേസി കുടുംബത്തിലെ ഈ സസ്യത്തന്റെ ശാസ്ത്രനാമം ഹിബിസ്*കസ് റോസാ സയനന്*സിസ് എന്നാണ്. വെള്ള, മഞ്ഞ, ഓറഞ്ച്, നീല ചുവപ്പ് ഇനങ്ങള്* കണ്ടുവരുന്നുണ്ട്. പുരാണത്തിലെ രാവണന്* രചിച്ചതെന്നു കരുതപ്പെടുന്ന അര്*ക്കപ്രകാശം എന്ന ഗ്രന്ഥത്തില്* ചെമ്പരത്തിയുടെ ഔഷധഗുണങ്ങള്* വിവരിക്കുന്നു. ചോതിനാള്* മുതലാണ് ചുവപ്പു ചെമ്പരത്തി പൂക്കളങ്ങളില്* സഥാനം പിടിക്കുക.
    കാക്കപ്പൂ
    മാംസഭോജികളായ സസ്യങ്ങളില്* ചെറുതാണിത്. ലെന്റിബുലേറിയേസീ കുടുംബത്തിലെ ഈചെടിയുടെ ശാസ്ത്രീയനാമം യുട്രിക്കുലേറിയ റെട്രക്കുലേറ്റ എന്നാണ്. യുനെസ്*കോയുടെ വംശനാശം വന്നുകൊണ്ടിരിക്കുന്ന സസ്യങ്ങള്* അടങ്ങുന്ന ചുവപ്പു പട്ടികയില്*പ്പെടുന്ന വയലുകളില്* കാണപ്പെടുന്ന ചെടിയുടെ പൂവിന് അത്യാകര്*ഷകമായ വയലറ്റ് നിറമാണ്. കണ്ണൂരിലെ മാടായിപ്പാറയില്* ഇത് ധാരാളം കണ്ടുവരുന്നു. വയലുകളിലും ജലസാന്നിധ്യമുള്ള കുന്നുകളിലും കണ്ടുവരുന്നു. വയലിലുള്ളതിന് കടുത്ത നിറമായിരിക്കും. തന്റെ അടുത്തുവരുന്ന സൂക്ഷ്മജീവികളെ ആകര്*ഷിച്ച് തന്റെ പോടിനുള്ളില്* വീഴ്ത്തി ആഹാരമാക്കുന്നു കൂടാതെ വേരുകള്* ഉപയോഗിച്ച് പോക്ഷണം വലിച്ചെടുക്കുന്നു. പൂരാടം നാളില്* കാക്കപ്പൂ പൂക്കളത്തില്* ഉണ്ടായിരിക്കണമെന്ന് നിര്*ബന്ധമുണ്ടായിരുന്നു പണ്ട്. കാക്കപൂരാടത്തിന് കാക്കയോളം പൊക്കത്തില്* കാക്കപ്പൂവിടണമെന്നാണ് പറയാറ്.
    ശംഖു പുഷ്പം
    ശംഖുപുഷ്പവും ഒരു നാടന്* ഓണപ്പൂവാണ്. ആകൃതിയില്* ശംഖിന്റെ രൂപം വരുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. വെള്ള, വയലറ്റ് നിറങ്ങളിലാണ് ഇത് കണ്ടുവരുന്നത്. ഒരു നാടന്* വള്ളിസസ്യമാണിത്. വെള്ളനിറമുള്ളത് വിശാഖം നാളിലും വയലറ്റ് നിറമുള്ളത് പൂരാടത്തിനും പൂക്കളങ്ങളില്* അലങ്കരിക്കാം. ഫാബേസീ കുടംബക്കാരിയ സസ്യത്തിന്റെ ശാസ്ത്രീയനാമം ക്ലിറ്റോറിയ ടെര്*ണേറ്റിയ എന്നാണ്. നമ്മുടെ വേലിപ്പടര്*പ്പുകളില്* പടര്*ന്നുവളരന്ന സസ്യമാണിത്. ബുദ്ധിശക്തിയും ഓര്*മശക്തിയും വര്*ധിപ്പിക്കാനും ഉറക്കമുണ്ടാക്കാനും മറ്റുപലതിനും ശംഖുപുഷ്പത്തിന്റെ വേരും പൂവും മൊത്തമായും ആയുര്*വേദത്തില്* ഉപയോഗിക്കുന്നു.
    ഓടപ്പൂ, ഈച്ചപ്പൂ, കണ്ണാന്തളി, കനകാംബരം, നെല്ലുത്തരിപ്പൂ, കുറിഞ്ഞി, തെച്ചി, മന്ദാരം, അശോകം കൊങ്ങിണി, പാരിജാതം പവിഴമല്ലി, കടമ്പ്, പിച്ചകം, കുങ്കുമം.... അങ്ങനെ ഓണപ്പൂക്കളുടെ നിര നീണ്ടു കിടക്കുന്നു ഒരു കടലോളം. അവയില്*പ്പലതും നമ്മുടെ നാട്ടുപറമ്പുകളില്* ഇപ്പോഴും കാണുന്നവയാണ് അവയെ നമ്മുക്ക് നമ്മുടെ ഓണപ്പൂക്കളങ്ങളിലേക്ക് ആനയിക്കാം.

  13. #570
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    താറാവുകളുടെ വലിയ പറമ്പ്

    മൃഗസംരക്ഷണവകുപ്പാണ് രണ്ടര ലക്ഷംരൂപ ചെലവില്* പദ്ധതി നടപ്പാക്കിയത്







    കായലുകള്*കൊണ്ട് സമൃദ്ധമായ ഭൂപ്രദേശം, കേരവൃക്ഷവും മത്സ്യകൃഷിയും അടിസ്ഥാനമാക്കിയുള്ള ജീവിതം, വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം.... കുട്ടനാടിനും വലിയപറമ്പിനും സമാനതകളേറെയാണ്. എന്നാല്* കൃഷിയൊഴിഞ്ഞ പാടത്തും കായലിലും സൈ്വരവിഹാരം നടത്തുന്ന താറാക്കൂട്ടങ്ങള്* വലിയപറമ്പിന് അന്യമായിരുന്നു. എന്നാല്* അതിനും പരിഹാരമായി. ഇനി വലിയപറമ്പ് ജില്ലയുടെ താറാവ് ഗ്രാമമാണ്. 2000 താറാവുകളുടെ കലപിലശബ്ദം ഇനി തീരദേശ ജനതയുടെ ജീവിതരേഖ മാറ്റിമറിക്കുമെന്ന പ്രത്യാശയോടെ നടപ്പാക്കിയ പദ്ധതി വിജയം കണ്ടാല്* മറ്റൊരു കുട്ടനാടായി വലിയപറമ്പ് മാറും.

    മൃഗസംരക്ഷണവകുപ്പാണ് രണ്ടര ലക്ഷംരൂപ ചെലവില്* പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും താത്പര്യമുള്ള കര്*ഷകരില്*നിന്ന് അപേക്ഷ സ്വീകരിച്ചാണ് 200 കര്*ഷകരെ കണ്ടെത്തിയത്. ഓരോരുത്തര്*ക്കും രണ്ടുമാസം പ്രായമുള്ള 10 താറാക്കുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. മൃഗസംരക്ഷണ വകുപ്പിന്റെ സ്വപ്നപദ്ധതിയിലേക്ക് കര്*ഷകരെ ആകര്*ഷിക്കുന്നതിന് ഗുണഭോക്തൃവിഹിതവും ഈടാക്കിയിരുന്നില്ല. 1200 രൂപ വിലവരുന്ന കുഞ്ഞുങ്ങളെയാണ് സൗജന്യമായി നല്*കിയത്. പരിപാലനത്തിനുള്ള മാര്*ഗനിര്*ദേശങ്ങള്* വലിയപറമ്പ് മൃഗാസ്പത്രി വഴി കര്*ഷകര്*ക്ക് ലഭ്യമാക്കും.
    നാലുമാസം പ്രായമാകുന്നതോടെ ഇവ മുട്ടയിട്ടുതുടങ്ങും. താറാമുട്ടകള്*ക്ക് അത്ര പ്രചാരമില്ലാത്ത ഉത്തര മലബാറില്* 11 രൂപ വരെയാണ് വില. എന്നാല്* തെക്കന്*കേരളത്തില്* 15 രൂപ വരെയുണ്ട്. രണ്ടുമാസം കഴിഞ്ഞ് ഇവ മുട്ടയിടാന്* തുടങ്ങുന്നതോടെ മുട്ടകള്*ക്ക് വിപണി ഒരുക്കാനുള്ള സാധ്യതകളും മൃഗസംരക്ഷണവകുപ്പ് ആലോചിക്കുന്നുണ്ട്.
    മുട്ട, ഇറച്ചി എന്നിവയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ പ്രഥമലക്ഷ്യം. കുട്ടനാടിന്റെ ജീവിതരീതി പിന്തുടര്*ന്ന് താറാവ് കൃഷിയിലൂടെ തന്നെ കുടുംബവരുമാനത്തിന്റെ സ്ഥിരത ഉറപ്പിക്കുകയെന്നതും ഉദ്ദേശിക്കുന്നു. കായലധിഷ്ഠിത ജീവിതം നയിക്കുന്ന വലിയപറമ്പ് ദ്വീപ് വാസികളുടെ ജീവിതരീതിതന്നെ മാറ്റുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
    കായലധിഷ്ഠിത വിനോദസഞ്ചാരത്തില്* കുട്ടനാടിനെ പിന്*പറ്റിയുള്ള വലിയപറമ്പിന്റെ വിനോദസഞ്ചാര മേഖലയുടെ ഉണര്*വും താറാവ് കൃഷി ലക്ഷ്യമിടുന്നു. കവ്വായി കായലിന്റെ ഓളങ്ങളില്* പരന്നൊഴുകുന്ന ഉല്ലാസ നൗകകള്* മുന്*പിന്*പറ്റി ഒഴുകുന്ന താറാക്കൂട്ടങ്ങള്* ഇനി വിദൂരമല്ലാത്ത കാഴ്ചയാകും. രണ്ടരക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് വരുന്നത്.

  14. Likes josemon17 liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •