Page 58 of 131 FirstFirst ... 848565758596068108 ... LastLast
Results 571 to 580 of 1310

Thread: Nature Lovers Thread - പ്രകൃതിസ്നേഹികളേ ഇതിലേ ഇതിലേ

  1. #571
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


    മധുരിക്കും ഈ മധുരച്ചേമ്പ്

    പേരുപോലെ തന്നെ മധുരമേറിയ കിഴങ്ങുകളാണ് മധുരചേമ്പുകള്*














    പേരുപോലെ തന്നെ മധുരമേറിയ കിഴങ്ങുകളാണ് മധുരചേമ്പുകള്*. നാട്ടിന്*പുറങ്ങളില്* ധാരാളമായി കൃഷി ചെയ്യുന്ന ഒരു ചെടിയാണ് മധുരച്ചേമ്പ്. ചില സ്ഥലങ്ങളില്* ഇതിനെ മലങ്കൂവയെന്നും വാഴച്ചേമ്പെന്നും ഒക്കെ വിളിക്കാറുണ്ട്.
    ആവിയില്* പുഴുങ്ങി പച്ചമുളകും ഉള്ളിയും ചേര്*ത്ത ചമ്മന്തിയിലോ ചമ്മന്തിയുടെ സഹായമില്ലാതെയോ കഴിക്കാം. അത്രയും രുചികരമായ ഒരു ഭക്ഷണ പദാര്*ത്ഥമാണ് മധുരച്ചേമ്പ്.
    മധുരച്ചേമ്പിനെ കിഴങ്ങു വര്*ഗമെന്ന് തീര്*ത്തു പറയാനാകില്ല. കാരണം വേരില്* നിന്നല്ല കിഴങ്ങുകള്* രൂപം കൊള്ളുന്നത്. ഇവയുടെ തണ്ടുകളാണ് കിഴങ്ങായി രൂപം കൊള്ളുന്നത്. നാരുവേരുകളാണ് ഇവയ്ക്കുള്ളത്. കിഴങ്ങുകളില്* മിനറല്*സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലകളില്* സമാന്തരമായാണ് സിരകള്* ക്രമീകരിച്ചിരിക്കുന്നത്.
    വിത്തിനായി പ്രധാനമായും കിഴങ്ങുകളാണ് എടുക്കുന്നത്. അല്ലെങ്കില്* തണ്ടിന്റെ അരികില്* നിന്ന് മുളയ്ക്കുന്ന തൈകള്* മുറിച്ചു നട്ടാലും മതി. നടുമ്പോള്* ചാരവും ചാണകപ്പൊടിയും ചപ്പുചവറുകളും ചേര്*ത്ത് മണ്ണ് കൂനകൂട്ടി നടുന്നതാണ് നല്ലത്. ചച്ചുചവറുകള്* ചേര്*ക്കുമ്പോള്* മണ്ണ് ഉറച്ചു പോകില്ല. നല്ല കിഴങ്ങും കിട്ടും.
    വൃശ്ചിക മാസത്തിലാണ് വിത്തു നടുന്നത്. ഇടയ്ക്ക് ഇട കിളച്ച് ജൈവവളം ഇട്ടുകൊടുക്കുന്നത് നല്ലതാണ്. 11 മാസം പൂര്*ത്തിയാകുമ്പോള്* വിളവെടുക്കാം. വിളവെടുക്കുമ്പോള്* തന്നെ വിത്തു നട്ട് പോകാറാണ് പതിവ്.

  2. #572

    Default

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  3. #573
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കാഞ്ഞിരപ്പള്ളിയെ കൊക്കോഗ്രാമമാക്കുന്നു














    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, മണിമല, വെള്ളാവൂര്*, ചിറക്കടവ്, വാഴൂര്* ഗ്രാമപ്പഞ്ചായത്തുകളില്* കൊക്കോ കൃഷി വ്യാപിപ്പിക്കുന്നതിന് പദ്ധതി തയ്യാറായി. കൃഷി വകുപ്പ്, ത്രിതലപഞ്ചായത്തുകള്*, ഗ്രീന്*ഷോര്*, മണിമല കൊക്കോ ഉത്പാദക സഹകരണസംഘം, ഇതര കര്*ഷക സംഘടനകള്* എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

    കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ എല്ലാ വീടുകളിലും ഒരു കൊക്കോ തൈ നടുക എന്ന ലക്ഷ്യത്തോടെയാണ് ഡോ. എന്*.ജയരാജ് എം.എല്*.എ.യുടെ താത്പര്യപ്രകാരം പദ്ധതി തയ്യാറാക്കിയത്.

    50 ചെറുകിട കര്*ഷകര്*ക്ക് തൈകള്*


    പദ്ധതിയുടെ ഭാഗമായി മണിമല കൊക്കോ ഉത്പാദക സഹകരണസംഘം ഓരോ പഞ്ചായത്തിലെയും തിരഞ്ഞെടുക്കപ്പെടുന്ന 50 ചെറുകിടകര്*ഷകര്*ക്ക് 10 കൊക്കോതൈകള്* വീതം വിതരണം ചെയ്യും. എല്ലാ വീടുകളും കൊക്കോ കൃഷി ചെയ്യുന്നതിലൂടെ അണ്ണാന്റെ ശല്യം കുറയ്ക്കാനാകുമെന്ന് കര്*ഷകര്* പറയുന്നു.

    അത്യുത്പാദനശേഷിയുള്ള സി.ടി. 40 ഇനത്തില്*പെട്ട കൊക്കോയുടെ തൈകളാണ് വിതരണം ചെയ്യുന്നത്. മൂന്ന് കൊക്കോകായ്കളില്*നിന്ന് ഒരു കിലോ പരിപ്പ് വീതം ലഭിക്കും. കിലോഗ്രാമിന് 150 രൂപ നിലവില്* കൊക്കോയ്ക്ക് വില ലഭിക്കുന്നുണ്ട്. വെറുതെ കളയുന്ന കൊക്കോത്തോട് പ്രകൃതിസൗഹൃദ ഐസ്*ക്രീം കപ്പിനായി കയറ്റുമതി ചെയ്യാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആകെ 330 ഹെക്ടര്* സ്ഥലത്ത് പുതുതായി കൃഷി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.

    പദ്ധതിയുടെ ഉദ്ഘാടനം ഞള്ളമറ്റം മണ്ണംപ്ലാക്കല്* തോമസ് എബ്രഹാമിന്റെ കൃഷിയിടത്തില്* വെള്ളിയാഴ്ച 10ന് നടക്കും. ഡോ. എന്*.ജയരാജ് എം.എല്*.എ. ഉദ്ഘാടനം നിര്*വഹിക്കും. കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീലാ നസീര്* അധ്യക്ഷത വഹിക്കും.

  4. #574

    Default

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #575
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    അടതാപ്പിനെ മറന്നോ? ദാ ഇവിടെയുണ്ട്

    അന്നജം, മാംസ്യം, കാല്*സ്യം തുടങ്ങിയ പോഷകങ്ങളാല്* സമ്പന്നമാണ് അടതാപ്പ്










    കണ്ണൂര്*: ഒരുകാലത്ത് മലയാളികള്* കറികളില്* ധാരാളമായി ഉപയോഗിച്ചിരുന്ന 'അടതാപ്പ്' കൃഷിയിടങ്ങളിലേക്ക് തിരിച്ചുവരുന്നു.
    മലയോര മേഖലയില്* ചില വീടുകളില്* അടതാപ്പ് കൃഷിയും പച്ചക്കറികള്*ക്കൊപ്പം സ്ഥാനം പിടിക്കുകയാണ്. കാച്ചില്* വര്*ഗത്തില്*പ്പെട്ട ഒരു വള്ളിച്ചെടിയാണിത്.
    അരനൂറ്റാണ്ട് മുന്*പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു. ഇപ്പോള്* അപൂര്*വമായി കുടിയേറ്റ കര്*ഷകരുടെയും മറ്റും വീടുകളില്* മാത്രമാണ് അടതാപ്പ് ബാക്കിയുള്ളത്.
    കാച്ചിലും ചെറുകിഴങ്ങും പോലെ മരത്തിലോ പന്തലിലോ ആണ് വളരുന്നത്. ഇലകള്*ക്കും ഇവയോട് സാദൃശ്യമുണ്ട്.
    വള്ളികള്* ഇടത്തോട്ട് മാത്രമേ ചുറ്റുകയുള്ളു. മേക്കാച്ചില്* പോലെ വള്ളികളുടെ മുകളിലാണ് കായ് ഉണ്ടാവുന്നത്. 100 ഗ്രാം മുതല്* ഒന്നര കിലോഗ്രാംവരെ തുക്കമുള്ളവ ഉണ്ടാകാറുണ്ട്.
    അടതാപ്പിന്റെ ഭൂമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. ഇതിന് കാച്ചില്* പോലെ വലിപ്പമുണ്ടാവും. നല്ല മൂപ്പായാല്* അടതാപ്പ് വള്ളികളില്*നിന്ന് വീഴും.
    ഏതാണ്ട് രണ്ടുമാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാല്* വിളവെടുത്ത ഉടനെ നടാറില്ല. പ്രധാന മുള വന്നാലേ കൃഷിയിറക്കൂ. ഒരുവള്ളിയില്*നിന്ന് 20 കിലോഗ്രാം അടതാപ്പ് കിട്ടാറുണ്ട്.
    നവംബര്*, ഡിസംബര്* മാസങ്ങളിലാണ് കായ്കള്* കൂടുതലും ഉണ്ടാകുന്നത്. അന്നജം, മാംസ്യം, കാല്*സ്യം തുടങ്ങിയ പോഷകങ്ങളാല്* സമ്പന്നമാണ്. ഇവ പ്രമേഹരോഗികള്*ക്ക് പഥ്യാഹാരമാണ്. 'ഡയസ്*കോറിയ ബള്* ബോഫറ' എന്നാണ് ശാസ്ത്രനാമം.
    ഉദയഗിരി പഞ്ചായത്ത് മെമ്പറും ജൈവകര്*ഷകനുമായ മാനുവല്* വടക്കേ മുറിയും പരിസ്ഥിതി പ്രവര്*ത്തകനായ ആന്റണി പുളിക്കലും അടതാപ്പ് കൃഷിയില്* മുന്നിലുണ്ട്.
    കാല്*മുട്ട് വേദനയ്ക്ക് അടതാപ്പ് കിഴങ്ങുകള്* മരുന്നായി ഉപയോഗിച്ചിരുന്നു. ജൈവകൃഷിക്ക് പ്രാധാന്യം വന്നതോടെ അടതാപ്പിനും നല്ല കാലം തെളിയുകയാണ്.

  6. #576
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ചെറിമോള: പ്രകൃതിയുടെ ഫ്രൂട്ട്*സലാഡ്


    ഐസ്*ക്രീം ഫ്രൂട്ട് എന്ന അപരനാമത്തില്* അറിയപ്പെടുന്ന പഴമാണ് ചെറിമോള














    ഒട്ടേറെ വ്യത്യസ്ത പഴങ്ങളുടെ രുചി ആസ്വാദകര്*ക്ക് നല്*കുന്ന ഒരൊറ്റ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. ശരിക്കും പ്രകൃതിയുടെ ഒരു ഫ്രൂട്ട് സലാഡ്. പൈനാപ്പിള്*, പേരക്ക, മാങ്ങ, ചക്ക, പപ്പായ, ആത്തച്ചക്ക, വാഴപ്പഴം എന്നിങ്ങനെയുള്ള വ്യത്യസ്ത പഴങ്ങളുടെ രുചിയാണ് ഈ പഴത്തിനുള്ളത്. അനോന ചെറിമോള എന്നാണ് ഈ അത്ഭുതഫലത്തിന്റെ പേര്. ചെറിമോയ, ചിരിമുയ, മോമോന എന്നും ഇതിനെ വിളിക്കപ്പെടുന്നു. എന്തായാലും ആത്തച്ചക്കയുടെ കുടുംബക്കാരനായ ഫലമാണിത്.
    അനോന ജനുസ്സില്* അനേനേസിയേ കുടുംബത്തില്*പ്പെട്ട ഇതിന്റെ ശാസ്ത്രനാമം അനോന ചെറിമോള എന്നാണ്. വളരെ വേഗത്തില്* വളരുന്ന സ്വഭാവക്കാരനാണ് ചെറിമോള. ഇടത്തരം മരമായി വളരുന്ന ഇതില്* നിറച്ചും ഇലകളുണ്ടാകും അഞ്ചുമുതല്* 25 സെ.മീ. വരെ വ്യാസമുണ്ടാകും. അറ്റത്തില്* ചെറിയ പിളര്*പ്പോടെ പച്ചയും മഞ്ഞ കലര്*ന്ന വട്ടയിലകളാണ് ഇതിനുണ്ടാവുക. മൂന്ന് സെന്റീമീറ്റര്* വലിപ്പമുള്ള പിങ്ക് നിറത്തിലുള്ള പൂക്കളുടെയുള്ളില്* മഞ്ഞയോ കാപ്പിയോ കലര്*ന്ന കേസരങ്ങളുണ്ടാകും. ഒറ്റയേ്ക്കാ മൂന്നെണ്ണം നിറഞ്ഞതോ ആയാണ് പൂക്കളുണ്ടാകുക.
    ലാറ്റിനമേരിക്കന്* രാജ്യങ്ങളായ ഇക്വഡോര്*, പെറു, ബൊളീവിയ, കൊളംബിയ എന്നിവിടങ്ങളിലാണ് ജന്മദേശം. പെറുവില്* ഐസ്*ക്രിം, യോഗര്*ട്ട് എന്നിവയില്* വ്യാപകമായി ചേര്*ക്കുന്നതിനാല്* ഇതിന് ഐസ്*ക്രീം ഫ്രൂട്ട് എന്ന് ഒരു അപരനാമമുണ്ട്.
    കൃഷി
    കേരളത്തില്* ഹൈറേഞ്ചുകളിലാണ് ഇത് നട്ടുവളര്*ത്തിവരുന്നത്. മൂന്നാറിലെ കാന്തല്ലൂരില്* ഇതിന്റെ കൃഷിയുണ്ട്. രാജ്യവ്യാപകമായി സ്പെയിന്*, മെക്സിക്കോ, ഓസ്ട്രേലിയ എന്നിവിടങ്ങളില്* നന്നായി കൃഷിചെയ്തുവരുന്ന ഇതിന്റെ നല്ല വിളവിന് 17-20 ഡിഗ്രി താപനിലയാണ് അനുകൂലം 30 ഡിഗ്രി വരെയുള്ളകാലാവസ്ഥയിലും ചെടി വളരുമെങ്കിലും കായ പിടിത്തം തീരെയുണ്ടാവില്ല. സമുദ്രനിരപ്പില്*നിന്ന് 700 മുതല്* 2000 മീറ്റര്* വരെയുള്ള പ്രദേശങ്ങളില്* നന്നായി വളരുന്നു സമതലപ്രദേശങ്ങള്* ഇതിന്റെ കൃഷിക്ക് അനുയോജ്യമല്ല.
    വിത്തുപാകിയാണ് ചെറിമോള മുളപ്പിച്ചെടുക്കാറ്. വിത്ത് പാകിയാല്* അത് മുളച്ചു പൊന്താന്* ഒരു മാസമെങ്കിലുമെടുക്കും. കേരളത്തിലെ നഴ്സറികളില്* ഒട്ടുതൈകളും കിട്ടും അങ്ങനെ കിട്ടുന്ന ഒട്ടുതൈകള്* മൂന്നുവര്*ഷം കൊണ്ട് കായ്ക്കും. ഒരു മീറ്റര്* നീളവും വീതിയും ആഴവുമുള്ള കുഴികളില്* പോട്ടിങ് മിശ്രിതം നിറച്ച് അതില്* തൈകള്* നടാം. പുതിയ ഇലകള്* വളര്*ന്ന് തൈകള്* പിടിക്കുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങങ്ങളിൽ നന നല്*കാം. നന്നായി പടര്*ന്നു വളരുന്നതിനാല്* ഓരോ തൈകള്*ക്കും ഇടയ്ക്ക് എട്ടുമീറ്റ്ര്* അകലം നല്*കണം. ചെടികള്*ക്ക് നന്നായി സൂര്യപ്രകാശം ലഭിക്കണം. അടിവശത്തെ കൊമ്പുകള്* കോതി നിര്*ത്തിയാല്* വേഗം ചെടികള്* കായ്ക്കും.
    ഓരോ തടത്തിനും രണ്ടുകിലോ വെച്ച് ജൈവവളങ്ങള്* ഓരോ മാസത്തിലും നല്*കാം. അല്പം രാസവളങ്ങള്* നല്*കുന്നത് ചെടിയുടെ വളര്*ച്ച വേഗത്തിലാക്കുകയും അപര്യാപ്തമായ പോഷകങ്ങള്* ലഭിക്കാന്* കാരണമാകുകയും ചെയ്യുന്നു. ആദ്യ മൂന്നു വര്*ഷം മാസത്തില്* ഒരു തവണയെന്ന നിലയിലും പിന്നീട് വര്*ഷത്തില്* രണ്ടുപ്രാവശ്യവും വളം ചേര്*ക്കാം. വേനല്*കാലത്ത് ആഴ്ചയില്* ഒരിക്കല്* നനയ്ക്കുന്നത് നന്ന്. മഴക്കാലത്തും തണുപ്പുകാലത്തും നനയുടെ ആവശ്യമില്ല. തണുപ്പുള്ള കാലാവസഥയിലാണ് ചെറിമോള നന്നായി കായ്ക്കുക.
    ഏപ്രില്*-മെയ് മാസങ്ങളിലാണ് ചെറിമോള ചെടികളില്* പൂക്കളുണ്ടാവുക. ഒക്ടോബര്*-നവംബര്* മാസങ്ങളോടെ ഇത് മൂക്കുന്നു. മരത്തില്* നിന്നുതന്നെ പഴുക്കാത്തതാണ് ഇതിന്റെ ഒരു ന്യൂനത. അതുകൊണ്ട് കര്*ഷകര്* പറിച്ചെടുത്ത് പഴുപ്പിക്കുകയാണ് ചെയ്യാറ്. മരത്തില്* പറിക്കാതെ വെച്ചാല്* കായകള്* ഉണങ്ങിപ്പോകും. കായകള്*ക്ക് 500ഗ്രാം മുതല്* ഒന്നരക്കിലോവരെ തൂക്കമുണ്ടാകും. ഒരു മരത്തില്* ഒരു തവണ 30 -50 കായകള്* ഉണ്ടാകും. ഇളം മഞ്ഞ നിറമുള്ള വെള്ള പള്*പ്പാണ് നിറച്ചും കായകളിലുണ്ടാകുക. ഇടയ്ക്കിടയക്ക് ചെറിയ കറുത്തവിത്തുകളും കാണാം. ശരിക്കും പ്രകൃതിയുടെ ഫ്രൂട്ട് സലാഡാണ് ചെറിമോള. നമ്മുടെ ഹൈറേഞ്ചിലെ കൃഷിക്കാര്*ക്ക് തോട്ടങ്ങളില്* വളര്*ത്തി ആദായമുണ്ടാക്കാം.

  7. #577

    Default

    which birds are these?....shown in movie 'Tharangam'

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  8. #578
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    ബ്രഹ്മിയുടെ ഗുണം ചോക്കലേറ്റിന്റെ രസം















    ഔഷധസസ്യമായ ബ്രഹ്മി ചേർത്ത് ആരോഗ്യ ചോക്കലേറ്റ് നിർമിക്കുന്ന സംരംഭകൻ
    ??ചോക്കലേറ്റിനു വാശിപിടിച്ചു കരയുന്ന കുട്ടിക്ക് അതിനു പകരം അൽപം ബ്രഹ്മിഘൃതം നൽകിയാലോ, ?ബുദ്ധിശക്തി കൂടും, ഒാർമശേഷി വർധിക്കും? എന്നൊക്കെ പറഞ്ഞു നോക്കാം.ഫലിക്കുമെന്നു തോന്നുന്നില്ല. അൽപം കയ്പുള്ള ബ്രഹ്മിയെക്കാൾ കുട്ടിക്കു പ്രിയം അതിലേറെ കയ്പും ഇത്തിരി മധുരവുമുള്ള ഡാർക് ചോക്കലേറ്റിനോടാവും. കാലത്തിന്റെ ശീലമാണത്. അതിനെ മാറ്റുന്നതിനെക്കാൾ നല്ലത് ഗുണകരമായ രീതിയിൽ പരിഷ്കരിക്കുന്നതാവും. അത്തരമൊരു ആലോചനയുടെ ഫലമാണ് ബ്രഹ്മി ചോക്കലേറ്റ്??, ആലുവ കുഴിവേലിപ്പടി മുഞ്ചോട്ടിപ്പടിക്കൽവീട്ടിലിരുന്ന് പ്രദീപ് എന്ന സംരംഭകൻ ഇതു പറയുമ്പോൾ പിതാവ് നാരായണൻ വൈദ്യനും അതു ശരിവയ്ക്കുന്നു. സ്വന്തം പാടത്തു നട്ടുവളർത്തിയ ബ്രഹ്മിയും ഒപ്പം, കശുവണ്ടിപ്പരിപ്പും കൊക്കോയും പഞ്ചസാരയും പനഞ്ചക്കരയും പാലുംഗോതമ്പും ചേർത്തു തയാറാക്കുന്ന ആ സ്വാദ്യകരമായ ചോക്കലേറ്റ്. പ്രദീപ് തുടരുന്നു, ??മുന്തിയ ബ്രാൻഡുകളുടെ ചോക്കലേറ്റിൽപോലും സൂക്ഷിപ്പുകാലം വർധിപ്പിക്കാനുള്ള സംരക്ഷക(preservatives) ങ്ങൾ ചേർക്കുന്നുണ്ട്.
    ഇത്തരം ചോക്കലേറ്റുകൾ ശീലമാക്കുന്നത് ആരോഗ്യകരമല്ല എന്നു തെളിഞ്ഞിട്ടുമുണ്ട്. അതൊക്കെ ശരിയാണെങ്കിലും കുട്ടികൾക്കു മിഠായിയും ചോക്കലേറ്റുമൊക്കെ നിഷേധിക്കുന്നതു ശരിയല്ലല്ലോ. ആ പ്രായത്തിലല്ലേ അതൊക്കെ ഇഷ്ടത്തോടെ ആസ്വദിക്കാൻ കഴിയൂ. അതുകൊണ്ടാണ് ഇങ്ങനെയൊരു ഉൽപന്നത്തിനു തുനിഞ്ഞത്. അതു കുട്ടികൾക്ക് ഇഷ്ടപ്പെട്ടു എന്നതില്* ഏറെ സന്തോഷം.??





    തലമുറകളുടെ വൈദ്യപാരമ്പര്യമുണ്ട് പ്രദീപിന്റെ കുടുംബത്തിന്്. ചികിൽസയും വൈദ്യശാലയുമായി അച്ഛൻ നാരായണനും അതു തുടർന്നു. എന്നാൽ, പരമ്പരാഗതരീതിയിൽ തയാറാക്കി, പഴയ ചിട്ടവട്ടങ്ങളോടെയും പഥ്യത്തോടെയും അരിഷ്ടവും ലേഹ്യവുമൊക്കെ കഴിക്കാൻ താൽപര്യപ്പെടുന്നവർ നന്നേ കുറവ്. പുതിയ കാലത്തെ ചികിൽസാലയങ്ങളോടും ആധുനിക സൗകര്യങ്ങളോടും മൽസരിക്കുക എളുപ്പവുമല്ല. അതുകൊണ്ടുതന്നെ, ഒൗഷധസസ്യങ്ങളിലും മരുന്നുനിർമാണത്തിലുമെല്ലാം അച്ഛനിൽനിന്നു സാമാന്യമായ അറിവു നേടിയെങ്കിലും ചികിൽസാ പാരമ്പര്യം തുടരാൻ പ്രദീപ് താൽപര്യപ്പെട്ടില്ല.
    പക്ഷേ പാരമ്പര്യത്തെ അങ്ങനെ വിട്ടുകളയാനും വയ്യല്ലോ. ആയുർവേദത്തിൽനിന്ന് ആളുകൾക്കു സ്വീകാര്യമായ ആരോഗ്യ വിഭവങ്ങൾ പലതു ചിന്തിച്ചെങ്കിലും വിപണിയിൽ വിജയിക്കുമെന്ന് വീട്ടുകാർ മാർക്കിട്ടത് ചോക്കലേറ്റിന്. ലേഹ്യത്തിന്റെ പാകവും പരുവവുമൊക്കെയാണ് ബ്രഹ്മിചോക്കലേറ്റിൽ പ്രദീപ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കൃത്രിമ സംരക്ഷകങ്ങളൊന്നും ചേർക്കേണ്ടതില്ല. നാലു മാസമാണ് സൂക്ഷിപ്പുകാലം. വില അഞ്ചു രൂപ. വായ്പ എടുത്ത് പൂർണമായ യന്ത്രവൽക്കരണത്തോടെ ചെറുകിട വ്യവസായ സംരംഭം തുടങ്ങാനിറങ്ങിയ തന്നെ ലോൺ നൽകാതെ ലീഡ് ബാങ്ക് പ്രതിസന്ധിയിലാക്കിയത് മധുര സംരംഭത്തെ കയ്പുറ്റതാക്കിയെന്നു പ്രദീപ്. എങ്കിലും പിന്മാറാൻ ഒരുക്കമല്ലായിരുന്നു. പായ്ക്കിങ്ങിനായി ചെലവു കുറഞ്ഞ യന്ത്രസംവിധാനം സ്വയം വികസിപ്പിച്ചെടുത്തു. ബ്രഹ്മി ചോക്കലേറ്റ് കുട്ടികൾക്ക് ഇഷ്ടമായതിന്റെ ആവേശത്തിൽ കൂടുതൽ ഉൽപന്നങ്ങളിലേക്കും ആധുനികയന്ത്രസംവിധാനങ്ങളിലേക്കും കടക്കാനൊരുങ്ങുകയാണ് പ്രദീപ്. ഫോൺ: 8547008584

  9. #579
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കൃഷി ചെയ്യുന്നവർക്ക് ഉപേക്ഷിക്കാനാവാത്ത 10 ഉപകാരികൾ















    വീടിനു ചുറ്റുമുള്ള ഇത്തിരി ഭൂമിയിെല കൃഷിപ്പണികൾ പൂർത്തിയാക്കാനാവാതെ വിഷമിക്കുകയാണോ നിങ്ങൾ? ആയാസരഹിതമായി കൃഷി നടത്താൻ കൃഷിയിടങ്ങളിൽ ഉണ്ടായിരിക്കേണ്ട പത്ത് ഉപകരണങ്ങളെ പരിചയപ്പെടാം.
    രാവിലെ എഴുന്നേറ്റ് പ്രഷർ വാഷറുപയോഗിച്ച് തൊഴുത്ത് കഴുകി, കറവയന്ത്രംകൊണ്ട് പശുക്കളെ കറന്ന് ചാണകമുപയോഗിച്ച് ബയോഗ്യാസുണ്ടാക്കുന്ന കൃഷിക്കാരനാണോ നിങ്ങൾ? ബയോഗ്യാസുപയോഗപ്പെടുത്തി പാചകം മാത്രമല്ല വൈദ്യുതി ഉൽപാദനവും നിങ്ങൾ നടത്തുന്നുണ്ടോ? വാരമെടുത്ത് പച്ചക്കറി നടുമ്പോൾ അവയുെട ചുവട്ടിലൂടെ തുള്ളിനന സംവിധാനം സ്ഥാപിക്കാനും വളവും വെള്ളവും കൃത്യമായി നൽകാൻ ടൈമർ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ ഇനിയും പഠിച്ചില്ലേ? തൊടിയിലെ വാഴപ്പഴത്തിന് ഉൽപാദനച്ചെലവുപോലും വിലയായി കിട്ടാതെ വരുമ്പോൾ വീട്ടിലെ ഡ്രയറിൽ ഉണങ്ങി സൂക്ഷിക്കാൻ കഴിയുന്നില്ലേ. മാമ്പഴവും സപ്പോട്ടക്കായുമൊക്കെ നിലത്തു വീണു കേടാകാെത പ്രത്യേക തരം തോട്ടികൊണ്ടു പറിക്കണമെന്നു പ്രത്യേകം പറയേണ്ടതുണ്ടോ? ബ്രഷ്കട്ടർ ഉപയോഗിച്ച് കള വെട്ടിനീക്കി പറമ്പു വൃത്തിയാക്കുന്ന നിങ്ങൾക്ക് മരങ്ങളുെട കമ്പിറക്കാൻ ടെലസ്കോപ്പിക് പ്രൂണറും ഉപയോഗിക്കാവുന്നതേയുള്ളൂ.

    മുൻപറഞ്ഞ ഉപകരണങ്ങളും സംവിധാനങ്ങളും ഇനിയും എത്തിയിട്ടില്ലെങ്കിൽ സംശയിക്കേണ്ട, നിങ്ങളുടേത് ഒരു പഴഞ്ചൻ കൃഷിയിടം തന്നെ. ചെറുകിട കർഷകർക്ക് ഉപയോഗിക്കാവുന്ന ഒട്ടേറെ ആധുനിക സംവിധാനങ്ങളും ഉപകരണങ്ങളും ഇന്ന് ലഭ്യമാണ്. ഇവയെല്ലാം സമഗ്രമായി പ്രയോജനപ്പെടുത്തി കൃഷിയിടത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയാൽ ഒരു കുടുംബത്തിനു തനിയെ പുരയിടക്കൃഷി നടത്താനാവും. നമ്മുെട കൃഷിയിടങ്ങളിൽ ഉറപ്പായും ഉണ്ടായിരിക്കേണ്ട ചെലവു കുറഞ്ഞ പത്ത് ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും പരിചയപ്പെടാം.






    1∙ തുള്ളിനന സംവിധാനം

    വെള്ളമാണ് കൃഷിയിലെ പരമപ്രധാന ഘടകമെന്ന് ആർക്കാണ് അറിവില്ലാത്തത്, വിശേഷിച്ച് വരുംകാലങ്ങളിൽ ശരിയായ ജലവിനിയോഗത്തിലൂെട മാത്രമേ കൃഷി നിലനിറുത്താനാവുകയുള്ളൂ. കാര്യക്ഷമവും ആയാസരഹിതവുമായ നനയ്ക്ക് സൂക്ഷ്മജലസേചന സമ്പ്രദായങ്ങൾ സ്വീകരിക്കാത്ത കൃഷിയിടങ്ങൾക്കു നേരേ വരുംവർഷങ്ങളിൽ ചൂണ്ടുവിരലുകളുയരാൻ സാധ്യതയേറെ. ഒരു വാൽവ് തിരിച്ചാൽ കൃഷിയിടത്തിലെമ്പാടും വെള്ളമെത്തിക്കുന്ന ഈ രീതി പുതുതലമുറയിെല പാർട് ടൈം കൃഷിക്കാർക്ക് ഏറെ യോജ്യമാണ്. മൊബൈൽ ഫോണുകളുെടയും സെൻസറുക
    ളുെടയും സഹായത്തോെട ഈ നന കൂടുതൽ മെച്ചപ്പെടുത്തുകയുമാവാം. മട്ടുപ്പാവിലെയും അടുക്കളത്തോട്ടത്തിലെയും പച്ചക്കറിക്കൃഷിക്കായി മിനി ഡ്രിപ് കിറ്റുകളും ഇപ്പോൾ ലഭ്യമാണ്.
    ● ജലവിനിയോഗമനുസരിച്ച് യോജ്യമായത് തിരഞ്ഞെടുക്കണം

    ● വിളകൾക്കു ചേരുന്ന എമിറ്ററുകൾ ഉപയോഗിക്കണം
    2∙സ്പ്രെയറുകൾ

    രാസ? ജൈവ കീടനാശിനികൾ തളിക്കാൻ മാത്രമല്ല, വളപ്രയോഗത്തിനും സ്പ്രെയറുകൾ ഉപയോഗിക്കപ്പെടുന്നു. കൈകളുപയോഗിച്ചും യന്ത്രസഹായത്താലും പ്രവർത്തിപ്പിക്കാവുന്ന വ്യത്യസ്ത തരം സ്പ്രെയറുകൾ വിപണിയിൽ ലഭ്യമാണ്. ഓരോ കൃഷിയിടത്തിലെയും വിളകൾക്ക് യോജ്യമായ സ്പ്രെയറുകൾ തിരഞ്ഞെടുക്കാൻ കഴിയണം. പച്ചക്കറികൾ, നെല്ല് തുടങ്ങിയവ കൃഷി ചെയ്യുന്നവർക്ക് സ്പ്രെയർ കൂടിയേ തീരൂ.
    ● ഉപയോഗത്തിനു ചേരുന്ന നോസിലുകൾ ഉണ്ടായിരിക്കണം

    ● ടാങ്കിനു വേണ്ടത്ര വലുപ്പമുണ്ടായിരിക്കണം
    ● ബാറ്ററിയുള്ള സ്പ്രെയറുകൾ അധ്വാനഭാരം കുറയ്ക്കും





    3∙തെങ്ങുകയറ്റയന്ത്രം

    അടയ്ക്ക വിളവെടുക്കുന്ന യന്ത്രംതെങ്ങുകയറ്റയന്ത്രവുമായി തൊഴിലാളികൾ എത്തുന്നതിനു കാത്തുനിൽക്കേണ്ടതുണ്ടോ? ഉയരം കൂടിയ തെങ്ങുകളുെട എണ്ണം കുറഞ്ഞുവരികയാണ്. കൃഷിക്കാർക്ക് തെങ്ങുകയറ്റയന്ത്രവുമായി സ്വയം വിളവെടുപ്പ് നടത്താൻ സാധിക്കും. ഇരുപത് ?മുപ്പത് തെങ്ങുകളുള്ളവർക്ക് ദിവസേന നാലോ അഞ്ചോ തെങ്ങുകളിൽ കയറിയാൽപോലും ഒരാഴ്ചകൊണ്ട് തേങ്ങയിടൽ പൂർത്തിയാക്കാവുന്നതേയുള്ളൂ. നിലത്തു നിന്നു തന്നെ അടയ്ക്ക വിളവെടുക്കാവുന്ന യന്ത്രവും ഇപ്പോൾ വിപണിയിലുണ്ട്. കമുകിൽ കയറാൻ ആളെ തെരയാതെ സ്ത്രീകൾക്കുപോലും ഈ യന്ത്രസഹായത്തോെട അടയ്ക്ക വിളവെടുക്കാൻ ഇതുപകരിക്കും.

    ● ഇൻഡസ്ട്രിയൽ വെൽഡ് ചെയ്തതായിരിക്കണം

    ● സീറ്റും സുരക്ഷാബെൽറ്റുകളും അംഗീകൃതനിലവാരം പാലിക്കുന്നതാവണം
    ● ഉപയോഗിക്കാനുള്ള സൗകര്യം പരിശോധിക്കണം





    4∙കമ്പ് മുറിക്കുന്ന യന്ത്രം

    ടെലിസ്കോപ്പിക് ട്രീ പ്രൂണർ ഇനിയും വേണ്ടത്ര പ്രചരിച്ചിട്ടില്ല. മരങ്ങളിൽ കയറി ജോലി ചെയ്യാൻ ആളില്ലാതായ സാഹചര്യത്തിൽ നിലത്തുനിന്നുതന്നെ കമ്പുകോതൽ നടത്താൻ സഹായിക്കുന്ന ഈ ഉപകരണം നമ്മുെട പുരയിടങ്ങളിൽ അനിവാര്യം തന്നെ. മാവും പ്ലാവും തേക്കും ശീമക്കൊന്നയുമൊക്കെ പടർന്നുവളർന്ന് വിളകൾക്ക് സൂര്യപ്രകാശം നിഷേധിക്കുന്ന സാഹചര്യമാണ് പല കൃഷിയിടങ്ങളിലുമുള്ളത്. എന്നാൽ നിലത്തുനിന്നുതന്നെ മരങ്ങളുെട കമ്പുകോതാൻ സഹായിക്കുന്ന ടെലിസ്കോപ്പിക് ട്രീ പ്രൂണർ ഇതിനൊരു പരിഹാരമാണ്. അൽപം പരിശീലിച്ചാൽ ഇടത്തരം വലുപ്പത്തിലുള്ള കമ്പുകൾപോലും ഇതുപയോഗിച്ച് മുറിച്ചു നീക്കാം. മോട്ടോറിന്റെ സഹായത്താൽ പ്രവർത്തിക്കുന്നവയ്ക്ക് വിലയേറുമെന്നു മാത്രമല്ല ഭാരവും കൂടുതലായിരിക്കും.. എന്നാൽ കൂടുതൽ നീളമുള്ളതും കൈകൊണ്ടു പ്രവർത്തിപ്പിക്കാവുന്നതുമായ പ്രൂണറുകളായിരിക്കും ചെറുകിട പുരയിടങ്ങൾക്ക് അനുയോജ്യം.

    ● മുറിച്ചുമാറ്റേണ്ടിവരുന്ന ശിഖരങ്ങളുെട ഉയരം പരിഗണിക്കണം

    ● ചെരിച്ചുപിടിച്ച് പ്രവർത്തിപ്പിക്കാൻ കഴിയണം





    5∙ പഴങ്ങൾ വിളവെടുക്കുന്ന തോട്ടി

    നമ്മുെട പുരയിടങ്ങൾ ഫലവൃക്ഷങ്ങളാൽ സമൃദ്ധമാണ്. സ്വദേശിയും വിദേശിയുമായ ഒട്ടേറെ ഫലവൃക്ഷങ്ങൾ വീടിനു ചുറ്റും നട്ടുവളർത്താൻ നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇവയുടെ ഫലങ്ങൾ കേടുകൂടാതെ വിളവെടുക്കുന്നവർ ചുരുക്കം തന്നെ. പ്ലാസ്റ്റിക് വലകൊണ്ടുള്ള ഒരു കൂടയിലേക്ക് ഈ പഴങ്ങൾ വലിച്ചിടാവുന്ന തോട്ടിയുണ്ടെങ്കിൽ വലിയ വില കൊടുത്തു വാങ്ങി നട്ടുവളർത്തിയ ഫലവർഗങ്ങൾ കേടാകാതെ വിളവെടുക്കാം. ഫൈബർ നിർമിതമായ തോട്ടികൾക്ക് ഭാരം കുറയും. എന്നാൽ നീളം കൂടിയ മോഡലുകളിൽ ലോഹഭാഗങ്ങളുണ്ടായിരിക്കും.

    ● ഉയരം ക്രമീകരിക്കാൻ സാധിക്കണം

    ● വ്യത്യസ്ത ഫലവർഗങ്ങൾ താങ്ങാനാവുന്ന വലക്കൂടയുണ്ടാവണം
    ● ഭാരം കുറഞ്ഞതും ബലമുള്ളതുമാകണം





    6∙ബയോഗ്യാസ് യൂണിറ്റ് / ജനറേറ്റർ

    ചാണകവും ജൈവമാലിന്യങ്ങളും സംസ്കരിച്ചു വളമാക്കുന്നതിനൊപ്പം അടുക്കളയിലെ പാചകത്തിനുവേണ്ട ഇന്ധനവും നൽകുന്ന ബയോഗ്യാസ് യൂണിറ്റുകൾക്ക് മുഖം തിരിഞ്ഞുനിൽക്കാൻ ഏതു കൃഷിക്കാരനാണ് സാധിക്കുക. പരിസ്ഥിതിസൗഹൃദമായ ഈ സാങ്കേതികവിദ്യ പല രൂപങ്ങളിലും ഭാവങ്ങളിലും ലഭിക്കും. സ്വന്തം സാഹചര്യങ്ങൾക്കു ചേരുന്നവ തെരഞ്ഞെടുക്കുകയേ വേണ്ടൂ. തൊഴുത്തുള്ള പുരയിടങ്ങളിൽ പാചകവാതകം മാത്രമല്ല വൈദ്യുതിയും ബയോഗ്യാസ് യൂണിറ്റിൽനിന്നു നേടാം, അതിനുവേണ്ട സന്നാഹമൊരുക്കണമെന്നു മാത്രം. കൂടുതൽ ബയോഗ്യാസ് ഉൽപാദിപ്പിക്കാൻ സാധിക്കുന്നവർക്ക് അതുപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ജനറേറ്ററുകൾ തിരഞ്ഞെടുക്കാം.

    ● ഭക്ഷണ അവശിഷ്ടങ്ങളും ചാണകവും മറ്റ് ജൈവമാലിന്യങ്ങളും പ്രയോജനപ്പെടുത്തുന്നതാവണം

    ● ഉൽപാദനച്ചെലവും ആവശ്യവും പരിഗണിച്ചാവണം ബയോഗ്യാസ് ജനറേറ്റർ സ്ഥാപിക്കേണ്ടത്





    7∙ഡ്രയർ

    പഴങ്ങൾ, പച്ചക്കറികൾ, നാളികേരം, മത്സ്യം, മാംസം എന്നിവയൊക്കെ ഉണങ്ങി സൂക്ഷിക്കാവുന്ന വിവിധോപയോഗ ഡ്രയറുകൾ ഇന്ന് വിപണിയിലുണ്ട്. എന്നാൽ കാർഷികോൽപന്നങ്ങൾ ഉണക്കിസൂക്ഷിക്കുന്ന സംസ്കരണരീതി വേണ്ടത്ര ഉപയോഗപ്പെടുത്താൻ മലയാളികൾ ഇനിയും തയാറായിട്ടില്ലെന്നു മാത്രം. ഏലം, റബർ കർഷകർ മാത്രമാണ് ഡ്രയറുകൾ കൂടുതലായി ഉപയോഗിക്കുന്നത്. അമിത ഉൽപാദനം മൂലം വില ഇടിയുന്ന ഉൽപന്നങ്ങളെ ഓഫ് സീസണിലേക്ക് സംസ്കരിച്ചു സൂക്ഷിക്കുന്ന ശൈലിവഴി വരുമാനസുരക്ഷയും പോഷകസുരക്ഷയും ഉറപ്പാക്കാം. പോളിഹൗസ് മാതൃകയിലുള്ള സോളർ ഡ്രയറുകളും ഇപ്പോൾ ലഭ്യമാണ്.

    ● സംസ്കരിക്കുന്ന ഉൽപന്നങ്ങളുെട അളവ് പരിഗണിച്ചാവണം ഡ്രയറിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്.

    ● സോളർ ഡ്രയറുകളുടെ പ്രവർത്തനം മഴക്കാലത്ത് പരിമിതമായിരിക്കും
    ● വ്യത്യസ്ത ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന ഡ്രയറുകളാണ് കൂടുതൽ സൗകര്യപ്രദം





    8∙കറവയന്ത്രം

    കറവക്കാരൻ എത്താതിരിക്കുകയോ രോഗബാധിതനാവുകയോ ചെയ്യുമ്പോഴാണ് പലർക്കും കറവയന്ത്രത്തിന്റെ പ്രയോജനവും പ്രസക്തിയും മനസ്സിലാവുക. ശുചിയായി പാൽ കറന്നെടുക്കാനും ഇത് സഹായകമാണ്. ഒന്നോ രണ്ടോ പശുക്കളുള്ളവർക്ക് ചെലവ് കുറഞ്ഞ മാതൃകകൾ കിട്ടാനുണ്ട്. എന്നാൽ ശാസ്ത്രീയമായി കറവ നടത്താൻ ഇവ പര്യാപ്തമല്ലെന്ന് ആക്ഷേപമുണ്ട്. വില അൽപം ഉയർന്നാലും നിലവാരമുള്ള കറവയന്ത്രങ്ങൾ വാങ്ങണമെന്നാണ് വിദഗ്ധ ശുപാർശ. നിവൃത്തിയില്ലെങ്കിൽ രണ്ടോ മൂന്നോ ക്ഷീരകർഷകർ സഹകരിച്ച് ഒരു നല്ല യന്ത്രം വാങ്ങിയാലും മതി.

    ● അകിടുമായി സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങൾ നിലവാരമുള്ള റബർകൊണ്ട് നിർമിച്ചതായിരിക്കണം. *

    ● രണ്ട് ബക്കറ്റുള്ള മോഡലുകൾ സമയം ലാഭിക്കും. ഒന്ന് തകരാറിലായാലും കറവ മുടങ്ങില്ല.
    ● ഏതാനും വർഷത്തേക്കു വേണ്ട സ്പെയർ പാർട്സുകൾ മുൻകൂട്ടി വാങ്ങുന്നത് നല്ലതായിരിക്കും.
    ● അകിട്ടിൽ ഘടിപ്പിക്കുന്ന ക്ലസ്റ്ററിനു രണ്ടു കിലോ ഭാരമുണ്ടായിരിക്കണം. പശുക്കുട്ടിയുെട തലയുെട ഭാരമാണിത്.





    9∙പ്രഷർ വാഷർ

    തൊഴുത്ത് വൃത്തിയാക്കാനും ഉരുക്കളെ കുളിപ്പിക്കാനുമായി ക്ഷീരകർഷകർ വ്യാപകമായി പ്രഷർ വാഷർ ഉപയോഗിക്കുന്നുണ്ട്. വീടും കാറുമൊക്കെ കഴുകാനും ഇതുതന്നെ മതിയാവും. ഒട്ടേറെ കമ്പനികളുെട വ്യത്യസ്ത പ്രവർത്തനശേഷിയുള്ള പ്രഷർ വാഷറുകൾ ലഭ്യമാണ്. എന്നാൽ കാർഷിക ആവശ്യങ്ങൾക്ക് ഇടത്തരം ശക്തിയുള്ളവ മതിയാകും.

    ● വ്യത്യസ്ത രീതികളിൽ വെള്ളം ചീറ്റാവുന്ന നോസിലുകളുണ്ടാവണം






    10∙ബ്രഷ് കട്ടർ

    കാടുതെളിച്ച് കൃഷിയിടം ഭംഗിയായി പരിപാലിക്കുകയെന്നത ് ഏറെ ചെലവുള്ള കാര്യമായി മാറിയിരിക്കുന്നു. വർഷത്തിൽ രണ്ടുതവണയെങ്കിലും കളസസ്യങ്ങൾ വെട്ടിനീക്കി പറമ്പ് വൃത്തിയാക്കേണ്ടത് വിളകളുെട ആരോഗ്യത്തിന് അനിവാര്യമാണുതാനും. സ്വന്തമായി ഒരു കാടുവെട്ടുയന്ത്രം (ബ്രഷ് കട്ടർ) ഉണ്ടെങ്കിൽ കാടുവെട്ടൽ നമുക്കുതന്നെ ചെയ്യാം. തോളിൽ തൂക്കി പ്രവർത്തിപ്പിക്കാവുന്ന ഈ യന്ത്രം പരിഷ്കരിച്ച് നെല്ല് കൊയ്യുന്നതിനും തീറ്റപ്പുല്ല് വെട്ടുന്നതിനും ഉപയോഗിക്കാം. ഇതിനായി ബ്രഷ് കട്ടറിനോടു കൂട്ടിച്ചേർക്കുന്ന യൂണിറ്റ് കേരളത്തിൽ ലഭ്യമാണിപ്പോൾ.

    ● ഇന്ധനക്ഷമത കൂടുതലുള്ളവ വാങ്ങണം

    ● യന്ത്രഭാഗങ്ങളുടെ ലഭ്യത ഉറപ്പാക്കണം
    ● 2 സ്ട്രോക്ക്, 4 സ്ട്രോക്ക് ബ്രഷ് കട്ടറുകൾ ലഭ്യമാണ്





    ഉപകരണങ്ങൾ വാങ്ങുമ്പോൾ തവന്നൂരിലെ ഫാം മെഷിനറി ടെസ്റ്റിങ് സെന്റർപോലുള്ള അംഗീകൃത സ്ഥാപനങ്ങളുടെ സാക്ഷ്യപത്രം നേടിയ നിർമാതാക്കളെ ആശ്രയിക്കുന്നതാവും ഉത്തമം. കാർഷികയന്ത്രങ്ങളുടെ സ്പെയർപാർട്സുകളും സർവീസ് കേന്ദ്രങ്ങളും പ്രാദേശികമായി ലഭ്യമാണെന്ന് ഉറപ്പാക്കണം. കേരളത്തിലെ എല്ലാ കർഷകഭവനങ്ങളിലും ഉറപ്പാക്കേണ്ട ഉപകരണങ്ങളുെട പ്രാഥമികപട്ടിക മാത്രമാണിത്. ഈ പട്ടിക ഇനിയും ഏറെ നീട്ടാനാവും. ഇവയിൽ ചിലതെങ്കിലും സ്വന്തമാക്കാത്ത കൃഷിക്കാരുണ്ടാവില്ല. എന്നാൽ ആദ്യചുവടെന്ന നിലയിൽ ഈ പട്ടിക പൂർണമായി സ്വന്തമാക്കി നോക്കൂ. കാർഷികപ്രവർത്തനങ്ങൾ ഏറെ കാര്യക്ഷമമാകുന്നതു കാണാം.

    ഫോൺ: കൃഷിയിടത്തിലെ കാർഷികയന്ത്രങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് - 9496287722 (ഡോ. എ.ലത ), തൊഴുത്തിലെ ഉപകരണങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് - 9446457341( ഡോ. ജോർജ് തോമസ്)

    വിവരങ്ങൾക്കു കടപ്പാട്: ഡോ. എ.ലത ( മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രം മേധാവി), ഡോ. ഷാജി ജെയിംസ് ( പ്രഫസർ, കാർഷിക എൻജിനീയറിങ് കോളജ്, തവനൂർ), കെ.എസ് ഉദയകുമാർ (അഗ്രിക്കൾച്ചർ എൻജിനീയർ, കെഎൽഡി ബോർഡ്), ഡോ. ജോർജ് തോമസ് ( എറണാകുളം ക്ഷീരോൽപാദക യൂണിയൻ), ജയൻ ( കാർഷിക കർമസേന പരിശീലകൻ)

  10. #580
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    Quote Originally Posted by firecrown View Post
    which birds are these?....shown in movie 'Tharangam'
    Watched the movie recently only.
    It is the 'Bird of Paradise', to show that it is paradise where GOD lives.
    Looks like a computer generated moving image.



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •